ആരാധനാ ബോധം ജന്മസിദ്ധമാണ്. അതില്ലാത്ത ആരുമണ്ടാവില്ല. അതിനാല്‍ എല്ലാവരും തങ്ങളുടെ ആരാധനാ വികാരത്തെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നു. പക്ഷെ, പലരുമത്തിന് തിരഞ്ഞെടുക്കുന്ന മാര്‍ഗങ്ങള്‍ പലതായിരിക്കും. രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്ന നാസ്തികനും ശവകുടീരത്തില്‍നിന്ന് വിളക്കുകൊളുത്തി പ്രയാണം നടത്തുന്ന രാഷ്ട്രീയക്കാരനും ഫോട്ടോകള്‍ക്കുമുമ്പില്‍ ചന്ദനത്തിരിയും വിളക്കുമൊക്കെ കത്തിച്ചുവെക്കുന്ന സാധാരണക്കാരനും അറിഞ്ഞോ അറിയാതെയോ തങ്ങളുടെ ആരാധനാവികാരത്തെ തൃപ്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. യഥാര്‍ത്ഥ ദൈവത്തെ ആരാധിക്കാന്‍ കഴിയാത്ത നിര്ഭാഗ്യവന്മാര് കള്ള ദൈവങ്ങളെ പൂജിച്ച് സായൂജ്യമടയുന്നു.
ജനങ്ങളില്‍ അന്ധവിശ്വാസം വളര്‍ത്താനും അവരുടെ ആരാധനാ വികാരത്തെ ചൂഷണം ചെയ്യാനും ആര്‍ക്കും അതിവേഗം സാധിക്കം. നിര്‍ഭാഗ്യവശാല്‍ ഏതു വഞ്ചകനും തട്ടിപ്പുകാരനും വളരെ വേഗം ഭഗവാനും പുണ്യവാളനുമാവാന്‍ സാധിക്കുന്ന നാടാണ് നമ്മുടേത്. എയിഡ്‍്സ് വിവാദങ്ങളിലകപ്പെട്ട ഭഗവാന്‍ തൊട്ട് കള്ളക്കടത്ത് നടത്തുന്ന ദൈവങ്ങള്‍വരെ നമുക്കുണ്ട്. എന്തെങ്കിലും അത്ഭുത കൃത്യങ്ങളും ചെപ്പടി വിദ്യകളും കാണിച്ചാല്‍ ആര്‍ക്കും അമാനുഷതയുടെ പരിവേഷമണിയാന്‍ സാധിക്കുന്ന അവസ്ഥയാണിവിടെയുള്ളത്. നൂറുശതമാനം നഗ്നത പ്രദര്‍ശിപ്പിക്കലും നിര്‍ലജ്ജമായ ലൈംഗികതയും മയക്കുമരുന്നുപയോഗവുമെല്ലാം ഭഗവാന്മാരുടെ മഹത്വം വര്‍ദ്ധിപ്പിക്കുന്ന കാര്യങ്ങളായി മാറിയിരിക്കുന്നു. താടിയും മുടിയും നന്നാക്കുകയോ നഖം മുറിക്കുകയോ കുളിക്കുകയോ ചെയ്യാത്ത അരക്കിറുക്കന്മാരും മുഴുക്കിറുക്കന്മാരുമെല്ലാം ജീവിത കാലത്തോ മരണാനന്തരമോ പുണ്യവാളന്മാരായി മാറുന്നു.
ജീവിതകാലത്ത് ദൈവനിഷേധികളും മതവിരുദ്ധമായിരുന്നവര്‍പോലും മരണാനന്തരം ആരാധിക്കപ്പെടുന്ന ദൈവമായി മാറിയ അനുഭവങ്ങള്‍ ഇവിടെയുണ്ട്്. തമിഴ്‌നാട്ടിലെ രാമസ്വാമി നായിക്കര്‍ എന്ന പെരിയോര്‍ സ്വാമി അതിന്റെ ചെറിയ ഉദാഹരണമാണ്. മനുഷ്യരെ ഭഗവാന്മാരാക്കി അവരുടെ കാലു കഴുകി കുടിക്കുന്ന സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍, ചെപ്പടിവിദ്യയിലൂടെ അന്തരീക്ഷത്തില്‍ നിന്നെടുത്തുകൊടുക്കുന്ന വെണ്ണീറിനു പുണ്യം കല്‍പിച്ചു കൊണ്ടു നടക്കുന്ന വിപ്ലവകാരികള്‍ തുടങ്ങിയവര്‍ തൊട്ട് പൂര്‍ണ നഗ്നനായ കപട സന്യാസിയുടെ കാലെടുത്ത് നെറുകയില്‍വെച്ച് അതിന്റെ ചിത്രം പത്രങ്ങള്‍ക്ക് പ്രസിദ്ധീകരണത്തിന് നല്‍കിയ പാര്‍ലിമെനൃ അധ്യക്ഷന്മാര്വരെയുള്ള നാടാണിത്.
കല്ല് കരട് കാഞ്ഞിരക്കുററി മുതല്‍ മുള്ള് മുരട് മൂര്‍ഖന്‍ പാമ്പുവരെ സകലതുമിവിടെ പൂജിക്കപ്പെടുന്നു. ഇവയിലേതെങ്കിലുമൊന്നിന്റെ മാധ്യമവും സാന്നിധ്യവും ഇല്ലാതെ ദൈവാരാധന സാധ്യമല്ലെന്ന് വിശ്വസിക്കുന്നവരാണ് അധികപേരും. പുണ്യവാളന്മാരെയും പാതിരിമാരെയും പുരോഹിതന്മാരെയും ദൈവത്തിലേക്കുള്ള മദ്ധ്യവര്‍ത്തികളായി സ്വീകരിക്കുന്നവരും വിരളമല്ല. അന്യ സമുദായങ്ങളിലെ അനാചരങ്ങള്‍ക്കെതിരെ അതിശക്തിയായി പ്രതികരിക്കുകയും വലിയ വിപ്ലവപ്പാര്‍ട്ടികളുടെ സഹയാത്രികനും സ്ഥാനാര്‍ത്ഥിയുമായി നിലകൊള്ളുകയും ചെയ്ത സുപ്രീംകോടതിയിലെ മുന്‍ ന്യായാധിപന്‍പോലും മരണമടഞ്ഞ സഹധര്‍മിണിയുടെ ആത്മാവുമായി സംഭാഷണം നടത്താന്‍ മാധ്യമങ്ങള്‍ തേടി നടക്കുക മാത്രമല്ല; അക്കാര്യം അഭിമാനത്തോടെ പത്രങ്ങളിലെഴുതുകകൂടി ചെയ്തു.
ഇരുപതാം നൂറ്റാണ്ടിന്റെ ഈ അന്ത്യദശകങ്ങളിലും ലോകത്തെങ്ങും കടുത്ത അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മിഥ്യാ സങ്കല്‍പങ്ങളും മൂഢധാരണകളും നിലനില്‍ക്കുന്നു. എവിടെയും വികളമായ ആരാധനാരീതികളും വികൃതമായ ആചാരസമ്പ്രദായങ്ങളും കാണാവുന്നതാണ്. ഈ മേഖകളില്‍ ആധുനികയുഗത്തിന് ആദിപുരാതനകാലത്തെ അവസ്ഥകളില്‍നിന്നൊരു മാറ്റവും സംഭവിച്ചിട്ടില്ല. പുതുയുഗത്തിലെ മനുഷ്യനും പ്രാകൃതരെപോലെ കല്ലുകളെയും മരക്കഷ്ണങ്ങളെയും പൂജിക്കുന്നു. പുണ്യവാളന്മാരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നു. പരകോടി ദൈവങ്ങളുടെ മുമ്പില്‍ പ്രണമിക്കുന്നു. മഹാന്മാരുടെയും നേതാക്കളുടെയും ശ്മശാനങ്ങളില്‍ സ്നേഹാദരവുകളോടെ നമ്രശിരസ്കരായി നിലകൊള്ളുന്നു. സോവിയറ്റ് യൂണിയനിലെ ലെനിെന്റ ശവകുടീരത്തെപ്പോലെ, അത്രയേറെ മനുഷ്യരുടെ ആരാധനാവികാരത്തെ തൃപ്തിപ്പെടുത്തുകയും നിര്‍വൃതി നല്‍കുകയും ചെയ്യുന്ന മറ്റേതെങ്കിലും മഖ്ബറ ലോകത്തുണ്ടോയെന്നത് സംശയമാണ്. സോവിയറ്റ് യൂണിയനിലെ മുഴുവന്‍ പൗരന്മാരും ജീവിതത്തിലൊരിക്കല്‍ അവിടം സന്ദര്‍ശിക്കാന്‍ നിഷ്കര്‍ഷ പുലര്‍ത്താറുണ്ട്. സാധ്യമാവുന്നവരെല്ലാം കൊല്ലത്തിലൊരിക്കല്‍ ആ മഖ്ബറ കണ്ട് നിര്‍വൃതിയടയുന്നു.
ഡോക്ടര്‍ എം.വി. പെയിലി എഴുതുന്നു: ജീവിതത്തില്‍ ഒരിക്കലെങ്കിലും ലെനിന്‍ സ്മാരകം സന്ദര്‍ശിക്കുന്നത് ഓരോ സോവിയററ് പൗരനും തെന്റ ധാര്‍മിക ചുമതലയായി കരുതുന്നു. വര്‍ഷത്തിലൊരിക്കല്‍ അവിടെ പോകുന്നവരും ധാരാളമുണ്ട്. മോസ്കോവില്‍ താമസിക്കുന്ന ഒരു റഷ്യന്‍ സുഹൃത്ത് താന്‍ കൊല്ലത്തിലൊരിക്കല്‍ അവിടെ പോകാറുണ്ടെന്ന് എന്നോട് പറഞ്ഞു. ഒരു സോവിയറ്റ് സന്ദര്‍ശകന്‍ അവിടെ പോകുന്നത് പല കാരണങ്ങള്‍ കൊണ്ടാവാം, ലെനിന്‍ ഏതെല്ലാം ആദര്‍ശങ്ങള്‍ക്കുവേണ്ടി മരിച്ചുവോ അവയോടുളള ഭകതി ബഹുമാനങ്ങള്‍ കൊണ്ടാവാം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ആത്മാര്‍ത്ഥമായ കുറ് പ്രകടിപ്പിക്കുന്നതിനു വേണ്ടിയാവാം, ഒരു ദേശാഭിമാനിയോടുള്ള ആദരവു മൂലമാവാം, കമ്മ്യൂണിസ്റ്റ് ദേവതയോടുള്ള അപരിമിതമായ ഭക്തികൊണ്ടാവാം, അല്ലെങ്കില്‍ കേവലം കൗതുകം കൊണ്ടുമാവാം, ഏതായിരുന്നാലും സ്മാരകകുടീരം സന്ദര്‍ശിക്കാന്‍ ദിനംപ്രതി വരുന്ന വലിയ ജനസമൂഹം നമ്മെ ആശ്ചര്യപ്പെടുത്തുമെന്ന കാര്യം തീര്‍ച്ചയാണ്.
റഷ്യയിലെ കാഴ്ചകളും അനുഭവങ്ങളും പേജ്:120 അദ്ദേഹം തുടരുന്നു: സ്മാരക മന്ദിരത്തിലേക്ക് പ്രവേശിക്കുന്ന ഒരാള്‍ ഇടതുവശത്തേക്ക് നയിക്കപ്പെടുന്നു. ഇരുപത്തഞ്ചു പടവുകളോളം താഴോട്ടിറങ്ങി പ്ലാറ്റ്ഫോമിെന്റ ഇടതുഭാഗത്തുകൂടി കയറുവാന്‍ അയാള്‍ വലത്തോട്ട് തിരിയുന്നു. പ്ലാറ്റ്ഫോമില്‍ ഉയര്‍ത്തിവെച്ച ഒരു വലിയ സ്ഫടികക്കൂടിനകത്ത് വൈദ്യുത ദീപപ്രഭയില്‍ ലെനിെന്റ ശരീരം വെച്ചിരിക്കുന്നു. പ്ലാറ്റ് ഫോമിെന്റ ഇടതുഭാഗത്തുനിന്ന് സാവധാനത്തില്‍ നടന്ന് മുന്‍ഭാഗത്ത് എത്തിച്ചേരുന്ന അയാള്‍ക്ക് ശരീരം പൂര്‍ണമായി കാണുന്നതിന് ഇടത്തോട്ട് തിരിയേണ്ടിവരുന്നു. സ്ഫടികക്കൂടിെന്റ ഇടത്തും വലത്തും മുമ്പിലും നിന്നുകൊൺ്ട് ശരീരം ദര്‍ശിക്കുന്നതിന് ചില നിമിഷങ്ങള്‍ മാത്രമാണ് ഒരാള്‍ക്ക് ലഭിക്കുന്നത്. അത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ മുഖവും മറ്റു ശരീരഭാഗങ്ങളും സൂക്ഷ്മമായി നോക്കി മനസിലാക്കുവാന്‍ പ്രയാസമുണ്ട്. അതിനാല്‍ വ്യക്തമായി കാണാന്‍ കഴിയുന്ന തല, കൈകളുടെ കീഴ്ഭാഗം മുതലായവ എത്ര കണ്ട് ദ്രവിച്ചിട്ടുണ്ടെന്ന് മനസിലാക്കുക എളുപ്പമല്ല. ഒരു കയ്യിലെ വിരലുകള്‍ നിവര്‍ത്തിപ്പിടിച്ചിരിക്കുന്നു. മറ്റേ കയ്യിലെ വിരലുകള്‍ മടക്കി മുഷ്ടി ചുരുട്ടിപ്പിടിച്ചിട്ടുണ്ട്. മുഖം ശാന്തഗംഭീരമാണ്. ചുണ്ടുകള്‍ കൂട്ടിയമര്‍ത്തിയിരിക്കുന്നു. കണ്ണുകള്‍ അടഞ്ഞുകിടക്കുന്നു.. സ്മാരകമന്ദിരത്തിെന്റ പ്രവേശന കവാടത്തില്‍ രണ്ടു അംഗരക്ഷകന്മാര് സൈനികവേഷത്തില്‍ അറ്റന്‍ഷനായി നിശ്ചലരായി നില്‍ക്കുന്നതു കാണാം. മന്ദിരത്തിനുള്ളില്‍, പ്രത്യേകിച്ചും ലെനിെന്റ ശരീരം വെച്ചിട്ടുളള സ്ഫടികക്കൂടിനു ചുറ്റും അനേകം ഗാര്‍ഡുകള്‍ സാധാരണ വേഷത്തില്‍ നില്‍പ്പുണ്ട്. അവര്‍ ഓരോ സന്ദര്‍ശകനെയും വളരെ സൂക്ഷ്മതയോടെ വീക്ഷിക്കുന്നു. സ്മാരകമന്ദിരത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് ഗാര്‍ഡുകള്‍ സന്ദര്‍ശകരോട് കൈ താഴ്ത്തിയിടുവാന്‍ ആവശ്യപ്പെടുകയും നിരോധിത വസ്തുക്കള്‍ കൈവശമുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുന്നു. തൊപ്പിയോ ഹാറ്റോ ധരിച്ചവര്‍ അത് ഊരിവെക്കണമെന്ന് നിര്‍ബന്ധമാണ്. ബഹുമാനസൊാചകമായിട്ടാണിത് ചെയ്യുന്നത്. പേജ് 121,122
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പരിരക്ഷിക്കുന്നതില്‍ കമ്യൂണിസ്റ്റ് ചൈനയും ഒട്ടും പിന്നിലല്ല. അവിടെ നടന്ന സാംസ്കാരിക വിപ്ലവത്തെ സംബന്ധിച്ച സോവിയറ്റ് സമീക്ഷ എഴുതുന്നു: സാംസ്കാരിക വിപ്ലവത്തില്‍ മാവോ ഗ്രൂപ്പ് നിറവേറ്റണ്ട കടമകള്‍ ഇതൊക്കെയായിരുന്നു. ഒന്ന്: പ്രതിപക്ഷ പ്രതികരണത്തെ അടിച്ചമര്‍ത്തുകയും ഭാവിയില്‍ തങ്ങളുടെ നയം നിര്‍ബ്ബാധം തുടര്‍ന്നുപോകുവാന്‍ കഴിയുമാറ് ഗ്രൂപ്പിെന്റ സര്‍വ്വാധിപത്യം ഉറപ്പിക്കുകയും ചെയ്യുക. രണ്ട്: ജനങ്ങളുടെ ചിന്താമണ്ഡലത്തില്‍ നിന്ന് മാര്‍ക്ക്സിസം-ലെനിനിസത്തെക്കുറിച്ചുള്ള ശരിയായ ബോധത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്തു ഇളം തലമുറയെ മാവോ ആശയങ്ങളോടുളള മതഭ്രാന്തിന് തുല്യമായ ഭക്തിയുടെ സ്പിരിറ്റില്‍ വിദ്യാഭ്യാസം ചെയ്യിക്കുകയും അങ്ങനെ മാവോവിെന് മഹഛക്തി നയം അനുസൃതം തുടരുന്നതിന് ഉറപ്പു വരുത്തുകയും ചെയ്യുക.ചെയ്യിക്കുകയും അങ്ങനെ മാവോവിെന് മഹഛക്തി നയം അനുസൃതം തുടരുന്നതിന് ഉറപ്പു വരുത്തുകയും ചെയ്യുക.
മാവോ സേതുംഗ് ഗ്രൂപ്പ് ഈ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി ജനങ്ങളുടെ അജ്ഞതയെ ഉപയോഗപ്പെടുത്തി (ചൈനയില്‍ 30 കോടിയിലധികം ജനങ്ങള്‍ തീരെ അക്ഷരാഭ്യാസമില്ലാത്തവരാണ്.) ജനങ്ങളെ, പ്രഥമ സ്ഥാനത്ത് ഇളം തലമുറയെ, സങ്കുചിത ദേശീയ ബോധാടിസ്ഥാനത്തില്‍ അണിനിരത്താനും, ചൈനീസ് വംശത്തിന് ഇതര ജനങ്ങളെയും രാഷ്ട്രങ്ങളെയും അപേക്ഷിച്ച് ഒരു ഔല്‍കൃഷ്ട്യമുണ്ടെന്ന മിഥ്യാധാരണയെ ആസ്പദമാക്കി പൈന്തിരിപ്പന്‍ ചിന്താഗതികള്‍ വളര്‍ത്താനും, ചൈനീസ് ജനകോടികളെ തങ്ങളുടെ ഇംഗിതങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള അന്ധമായ ആയുധമാക്കി മാറ്റുവാനും മാവോ ഗ്രൂപ്പ് പരസ്യമായി പരിശ്രമിക്കുന്നു. മാവോ സേതുംഗിനെ പ്രത്യക്ഷദേവതയായി അവരോധിക്കുന്നിടത്തോളമെത്തിയ മാവോ പൂജയും അദ്ദേഹത്തിെന്റ പണ്ഡിതന്മന്യ ജല്‍പനങ്ങളുടെ ജപവും നാട്ടില്‍ യുദ്ധവെറി ആളിക്കത്തിക്കലും ഭീഷണികളും പിപ്പിടികളും അയല്‍ രാജ്യങ്ങളുമായി അതിര്‍ത്തി സംഘട്ടനങ്ങള്‍ക്കുള്ള പ്രകോപനവുമെല്ലാം അതേ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയുള്ളവയാണ്. സോവിയറ്റ് സമീക്ഷ. പു:3, ലക്കം: 32, പേ: 3, 4
പ്രശസ്ത സോവിയറ്റ് സാഹിത്യകാരനായ ദസ്തയേവ്സ്കി എഴുതുന്നു: ദൈവത്തെ കൂടാതെ ജീവിക്കുക ദുഷ്കരം തന്നെ. ആരാധിക്കാതെ ജീവിക്കാന്‍ മനുഷ്യന് സാധ്യമല്ല. അതവന് അസഹനീയമായിരിക്കും. ദൈവത്തെ ഉപേക്ഷിക്കുന്നവന്‍ മരംകൊണ്ടോ സ്വര്‍ണംകൊണ്ടോ നിര്‍മ്മിച്ച പ്രതിമയുടെ മുമ്പില്‍ അല്ലെങ്കില്‍ ഭാവനാസൃഷ്ടമായ പ്രതിമയുടെ മുമ്പില്‍ മുട്ടുകുത്തുന്നു. അവരെല്ലാം വിഗ്രഹാരാധകരാണ്, നാസ്തികരല്ല. അങ്ങനെയാണവരെ വിളിക്കേണ്ടതും. ഉദ്ധരണം: എ. അടപ്പൂര്‍ മനുഷ്യനും മൂല്യങ്ങളുംപുറം: 102.
ഇസ്ലാമിെന്റ സമീപനം
പ്രപഞ്ചത്തിെന്റ സ്രഷ്ടാവും നാഥനും നിയന്താവുമായ ദൈവം മനുഷ്യനുമായി ഏറെ അടുത്തവനാണ്; മാനവരാശിയെ ഭൂമിയില്‍ ജീവിക്കാന്‍ വിട്ടേച്ച് അവരില്‍നിന്നകന്ന് എവിടെയോ കഴിയുന്നവനല്ല അവന്‍, അല്ലാഹു പറയുന്നു: മനുഷ്യനെ സൃഷ്ടിച്ചിട്ടുളളത് നാമാകുന്നു. അവെന്റ മനസിലുണരുന്ന തോന്നലുകള്‍വരെ നാം അറിയുന്നുണ്ട്. നാം അവെന്റ കണ്ഠനാഡിയെക്കാള്‍ അവനോട് അടുത്തവനാകുന്നു.(ഖാഫ്:16)
മനുഷ്യന് ദൈവത്തെ സമീപിക്കാന്‍ സചേതനമോ അചേതനമോ ആയ ഒരു മധ്യവര്‍ത്തിയോ ഇടയാളനോ ശുപാര്‍ശകനോ ആവശ്യമില്ല. സ്രഷ്ടാവ് തെന്റ സൃഷ്ടികളുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കാന്‍ സദാ സന്നദ്ധനാണ്. അവ അറിയിക്കുന്നു: എെന്റ അടിമകള്‍ താങ്കളോട് എന്നെക്കുറിച്ച് ചോദിച്ചാല്‍ അവര്‍ക്ക് പറഞ്ഞു കൊടുക്കുക: ഞാന്‍ അവരുടെ അടുത്തുതന്നെയുണ്ട്. വിളിക്കുന്നവന്‍ എന്നെ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനക്കുത്തരം നല്‍കുന്നു. അതിനാലവര്‍ എെന്റ ക്ഷണം സ്വീകരിച്ചുകൊള്ളട്ടെ. എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ സന്മാര്ഗപ്രാപ്തരായേക്കും. (അല്‍ബഖറ:186)
കല്ലും മരവും നദിയും മലയും പ്രതിമയും പ്രതിഷ്ഠയും പ്രതിരൂപവും ഫോട്ടോവുമെല്ലാം മനുഷ്യനെ അപേക്ഷിച്ച് തന്നെ നിസാരങ്ങളാണ്. അവയ്ക്കൊന്നും ഒരു കഴിവുമില്ല. അവയില്‍ എന്തെങ്കിലും കഴിവുകള്‍ നിക്ഷേപിക്കാനോ നിവേശിപ്പിക്കാനോ ആര്‍ക്കും സാധ്യവുമല്ല. കേള്‍ക്കാനോ ഗുണദോഷങ്ങള്‍ ചെയ്യാനോ ഈ അചേതന പദാര്‍ത്ഥങ്ങള്‍ക്ക് കഴിയില്ല. അതിനാല്‍ അത്തരം പദാര്‍ത്ഥങ്ങളെ പൂജിക്കുന്നത് പരമവിഡ്ഢിത്തമാണ്. മാത്രമല്ല, മനുഷ്യന്‍ താന്‍ തന്നെ നിര്‍മ്മിച്ചുണ്ടാക്കിയ വസ്തുക്കള്‍ക്ക് ദിവ്യത്വം കല്‍പിച്ച് അവയെ ആരാധിക്കുന്നത് തികഞ്ഞ അധമത്വമാണ്; സ്വന്തം അന്തസും പദവിയും ഇടിച്ചുതാഴ്ത്തലാണ്. അതിനാല്‍ മനുഷ്യന്‍ സചേതനമോ അചേതനമോ ആയ ഒന്നിെന്റ മുമ്പിലും തെന്റ സമുന്നതമായ ശിരസ് കുനിക്കുകയോ നെറ്റിവെക്കുകയോ ചെയ്യരുത്. അത്തരമൊന്നിനെയും ആരാധിക്കരുത്. ദൈവത്തിനും മനുഷ്യനുമിടയില്‍ മധ്യവര്‍ത്തിയാവാന്‍ കല്ലിനോ മരത്തിനോ സാധ്യമല്ല. അതിനാലവയോട് പ്രാര്‍ത്ഥിക്കുന്നതും അവയെ മധ്യവര്‍ത്തിയാക്കി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതും മഹാപാപമത്രെ.
പ്രവാചകന്മാരും പുണ്യപുരുഷന്മാരും പുരോഹിതന്മാരും പാതിരിമാരുമെല്ലാം ദൈവത്തിെന്റ സൃഷ്ടികളും അവെന്റ ദാസന്മാരുമാണ്. അവര്‍ക്കാര്‍ക്കും അദൃശ്യമറിയുകയില്ല. കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി അദൃശ്യമാര്‍ഗത്തിലൂടെ എന്തെങ്കിലും ഉപകാരമോ ഉപദ്രവമോ ചെയ്യാനും അവര്‍ക്ക് സാധ്യമല്ല. അതിനാല്‍ ആരും അവരെ വിളിച്ചു പ്രാര്‍ത്ഥിക്കരുത്. അവരിലാരെയും ആരാധിക്കുകയുമരുത്.
ഇങ്ങനെ ദൈവേതരായതിനെയെല്ലാം ആരാധിക്കുന്നതും വിളിച്ചു പ്രാര്‍ത്ഥിക്കുന്നതും ഇസ്ലാം പൂര്‍ണമായും വിലക്കുന്നു. അങ്ങനെ ചെയ്യുന്നത് അങ്ങേയറ്റം ഹീനവും നിന്ദ്യവുമാണെന്ന് പഠിപ്പിക്കുന്നു. തെന്റ സ്രഷ്ടാവായ ദൈവത്തോട് ചെയ്യുന്ന ക്രൂരമായ അനീതിയും അതിക്രമവുമാണത്. അതുകൊണ്ടുതന്നെ അക്ഷന്തവ്യമായ അപരാധവും. ഇവ്വിധമാണ് ഇസ്ലാം മനുഷ്യനെ സ്വന്തം കൈകള്‍കൊണ്ട് കൊത്തിയുണ്ടാക്കിയ കല്‍ക്കഷ്ണങ്ങളുടെയും മരക്കഷ്ണങ്ങളുടെയും മുമ്പില്‍ തല കുനിക്കുകയെന്ന അധമാവസ്ഥയില്‍നിന്ന് മോചിപ്പിക്കുന്നത്. അപ്രകാരം തന്നെ അത് മനുഷ്യനെ മരിച്ചു മണ്ണായി മാറിയ മനുഷ്യരുടെ മഖ്ബറകളുടെയും ശ്മശാനങ്ങളുടെയും രക്തസാക്ഷി മണ്ഡപങ്ങളുടെയും മുന്നില്‍ ആരാധനാ വികാരത്തോടെ നമ്രശിരസ്കരായി നില്‍ക്കുകയെന്ന നിന്ദ്യതയില്‍നിന്നും സൃഷ്ടികളായ പുണ്യവാളന്മാര്ക്ക് പൂജാ-പ്രാര്‍ത്ഥനകള്‍ നടത്തുകയെന്ന പതിതാവസ്ഥയില്‍നിന്നും മോചിപ്പിക്കുന്നു.
നിര്‍ഭയത്വം
ദൈവത്തിന് മാത്രമെ മനുഷ്യന് ഗുണദോഷങ്ങള്‍ വരുത്താന്‍ സാധിക്കുകയുള്ളൂ. മറ്റാര്‍ക്കും അതിനു കഴിയില്ല. വിവിധയിനം സേവ നടത്തുന്നവര്‍ക്കോ ജ്യോത്സ്യന്മാര്‍ക്കോ കണക്കുനോക്കുന്നവര്‍ക്കോ മാരണക്കാര്‍ക്കോ മറ്റോ ആരെയും രക്ഷിക്കാനോ ശിക്ഷക്കാനോ സാധ്യമല്ല. രോഗവും മരണവുമെല്ലാം ദൈവനിര്‍ണ്ണിതങ്ങളാണ്. ഇക്കാര്യം ഊന്നിപ്പറയുന്ന ഇസ്ലാം മനുഷ്യനെ എല്ലാവിധ മിഥ്യാഭയങ്ങളില്‍നിന്നും അനാവശ്യമായ ആശങ്കകളില്‍നിന്നും രക്ഷിക്കുന്നു. താന്‍ ദൈവത്തിെന്റ കരങ്ങളില്‍ സുരക്ഷിതനാണെന്നും അവെന്റ അനുമതിയില്ലാതെ, തന്നെ ആര്‍ക്കും ഒന്നും ചെയ്യാന്‍ സാധ്യമല്ലെന്നുമുള്ള വിശ്വാസം മനുഷ്യന് അനല്‍പമായ ആശ്വാസം നല്‍കുന്നു.
ജ്യോത്സ്യന്മാര്, കൈനോട്ടക്കാര്‍, കണക്കുനോട്ടക്കാര്‍, ലക്ഷണം പറയുന്നവര്‍പോലുള്ളവരെയൊന്നും വിശ്വസിക്കുകയോ അവലംബിക്കുകയോ ചെയ്യരുതെന്ന് ഇസ്ലാം ആവശ്യപ്പെടുന്നു. അതിനാല്‍ വഞ്ചകരുടെ എല്ലാവിധ ചൂഷണങ്ങളും അവസാനിപ്പിക്കുന്നു. അവരുടെ കുതന്ത്രങ്ങള്‍ക്കും ഭീഷണികള്‍ക്കും ഒരുവിധ വിലയുമില്ലാതാവുന്നു. അങ്ങനെ ആത്മീയചൂഷണങ്ങളെയും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പരാജയപ്പെടുത്തുന്നതില്‍ ആധുനികശാസ്ത്രവിജ്ഞാനവും ഭൗതിക വിദ്യാഭ്യാസവും പരാജയപ്പെട്ടേടത്ത് ഇസ്ലാം വിജയിക്കുന്നു. പുരോഗമനവാദികള്‍ നടത്തുന്ന പത്രങ്ങള്‍പോലും അന്ധവിശ്വാസത്തെ ചൂഷണം ചെയ്ത് ഈ ആഴ്ച നിങ്ങളെന്തു ചെയ്യുമെന്ന പ്രവചനങ്ങളുമായി പുറത്തുവരുമ്പോള്‍, അവയെ പുഛത്തോടെ കാണാനും അവയില്‍ വഞ്ചിതരാവാതിരിക്കാനും ഇസ്ലാം പഠിപ്പിക്കുന്നു.
സൃഷ്ടികളിലൊന്നിനെയും ആരാധിക്കരുതെന്നു ആവശ്യപ്പെടുന്ന ഇസ്ലാം അത്രതന്നെ ശക്തിയോടെ ദൈവത്തെ ആരാധിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. മനുഷ്യന് തെന്റ പ്രശ്നങ്ങളും പ്രയാസങ്ങളും ആവലാതികളും വേവലാതികളും ആഗ്രഹങ്ങളും ആവശ്യങ്ങളും ദൈവത്തിെന്റ മുമ്പില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. തെന്റ വികാരവിചാരങ്ങള്‍പോലുമറിയുന്ന അല്ലാഹു തെന്റ പ്രാര്‍ത്ഥനകള്‍ കേള്‍ക്കുകയും അവയ്ക്കുത്തരം നല്‍കുകയും ചെയ്യുമെന്നു സത്യവിശ്വാസിക്ക് ദൃഢബോധ്യമുണ്ട്. അതിനാലാവന്‍ ഒരുവിധ മധ്യവര്‍ത്തികളോ ശുപാര്‍ശകരോ ഇടയാളന്മാരോ ഇല്ലാതെത്തന്നെ സ്രഷ്ടാവിെന്റ സന്നിധിയില്‍ തനിക്കപറയാനുള്ളതെല്ലാം സമര്‍പ്പിക്കുന്നു. അവനുമായി രഹസ്യഭാഷണം നടത്തുന്നു. എല്ലാം അവനില്‍ ഭരമേല്‍പിക്കുന്നു. അതിലൂടെ നിര്‍വചനാതീതമായ നിര്‍വൃതി നേടുകയും ചെയ്യുന്നു. അങ്ങനെ ഇസ്ലാം മനുഷ്യനെ അന്ധവിശ്വാസങ്ങളില്‍നിന്നും അനാചരങ്ങളില്‍നിന്നും മോചിപ്പിക്കുന്നു. ദൈവിക സന്മാര്ഗ്ഗം സ്വീകരിക്കുന്നവര്‍ നിര്‍ഭീതരും ദുഃഖരഹിതരുമായിരിക്കുമെന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കാനുള്ള കാരണവും അതത്രെ. അല്ലാഹു പറയുന്നു: നിങ്ങള്‍ക്ക് എന്നില്‍നിന്ന് മാര്‍ഗദര്‍ശനം ലഭിക്കുമ്പോള്‍ ആര്‍ മാര്‍ഗദര്‍ശനത്തെ പിന്തുടരുന്നുവോ അവര്‍ ഭയപ്പെടേണ്ടതില്ല. ദുഃഖിക്കേണ്ടതുമില്ല. (അല്‍ ബഖറ: 38)
മനുഷ്യനെ സൃഷ്ടിച്ചിട്ടുളളത് നാമാകുന്നു. അവെന്റ മനസിലുണരുന്ന തോന്നലുകള്‍വരെ നാം അറിയുന്നുണ്ട്. നാം അവെന്റ കണ്ഠനാഡിയെക്കാള്‍ അവനോട് അടുത്തവനാകുന്നു.(ഖാഫ്:16)
ReplyDeleteവിഡ്ഡിത്തരങ്ങള്‍ വിശ്വസിച്ചാല്‍ മാത്രം പോരാാ.. അത് നാലു പേരില്‍ അടിച്ചേല്‍പ്പിക്കുക കൂടി വേണം കേട്ടാാ....
ReplyDeleteമല പോലെ വന്നു എലിപോലെ ആയി...
ReplyDeleteസലാഹുദ്ദീൻ,
ReplyDeleteനല്ല ശ്രമം...അഭിനന്ദനങ്ങൾ