ആത്മസംതൃപ്തി

അബൂ യാസിര്‍

നബി(സ) പറഞ്ഞതായി അബുഹുറയ്‌റയില്‍നിന്ന്‌ നിവേദനം "ഐശ്വര്യമെന്നത്‌ ജീവിതവിഭവങ്ങളുടെ സമൃദ്ധിയല്ല. യഥാര്‍ത്ഥ ഐശ്വര്യം ആത്മസംതൃപ്തിയാണ്‌. "

സമ്പത്തും സ്ഥാനമാണങ്ങളും എത്രത്തോളമുണ്ടോ അത്രത്തോളമാണ്‌ ഒരാളുടെ സുഖവും സന്തോഷവുമെന്നാണ്‌ പൊതുവില്‍ ആളുകള്‍ മനസിലാക്കുന്നത്‌. അതുകൊണ്ട്​‍്‌ ആളുകള്‍ ഇതുരണ്ടും നേടാന്‍ സദാ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ഈ പരിശ്രമത്തിനിടയില്‍ തങ്ങള്‍ സ്വീകരിക്കുന്ന നടപടികളുടെ നീതിയും ന്യായവും പരിശോധിക്കാന്‍ പലപ്പോഴും മറന്നുപോകുന്നു. അതുവഴി, യഥാര്‍ത്ഥത്തില്‍ തേടിക്കൊണ്ടിരിക്കുന്നതെന്താണോ അതുതന്നെ നാം എറിഞ്ഞുകളയുന്നു. തത്ഫലമായി എത്രയൊക്കെ പരിശ്രമിച്ചാലും എന്തൊക്കെ നേടിയെടുത്താലും സുഖവും സന്തോഷവും പിന്നെയും നമ്മില്‍നിന്നു വളരെ അകലെ സ്ഥിതിചെയ്യുന്നതായിട്ടായിരക്കും അനുഭവപ്പെടുക. പത്തുകിട്ടിയവന്‍ നൂറു കിട്ടിയാല്‍ താന്‍ സന്തുഷ്ടനാകുമെന്നു കരുതുന്നു. നൂറു കിട്ടിയാല്‍ ആയിരം മോഹിക്കുന്നു. അതങ്ങനെ നീണ്ടുപോകും. സ്ഥാനമാണങ്ങളുടെയും സ്ഥിതി ഇതുതന്നെയാണ്‌.

സ്വന്തമായി എന്താണോ ഉള്ളത്‌ അതില്‍ സംതൃപ്തമാകുന്ന മാനസികാവസ്ഥക്കാണ്‌ ഐശ്വര്യം, ക്ഷേമം എന്നൊക്കെ പറയുന്നത്‌. മറ്റുവിധത്തില്‍ പറഞ്ഞാല്‍ ഇല്ലാത്തതില്‍ ദുഃഖിക്കാതിരിക്കാനും ഉള്ളതില്‍ അഹങ്കരിക്കാതിരിക്കാനും കഴിയുക. ഒരാള്‍ ത​‍െന്‍റ യാതനകളും വേദനകളും ദുരീകരിക്കാന്‍ ശ്രമിക്കേണ്ടതില്ലെന്നോ കൂടുതല്‍ നല്ല അവസ്ഥ കാംക്ഷിക്കാന്‍ പാടില്ലെന്നോ അല്ല ഇതിനര്‍ത്ഥം. ജീവിത ക്ലേശങ്ങള്‍ ലഘൂകരിക്കാനും കൂടുതല്‍ സുഭിക്ഷതക്കു വേണ്ടി യത്നിക്കാനും ഓരോ മനുഷ്യനും ബാധ്യസ്ഥനാണ്‌. എന്നാല്‍ അതി​‍െന്‍റ അനിവാര്യതയല്ല, നിലവിലുള്ള അവസ്ഥയോടുള്ള അസംതൃപ്തിയും അപകര്‍ഷതയും. നിലവിലുളള അവസ്ഥയോട്‌ പൊരുത്തപ്പെട്ടുകൊണ്ടു അതിനെ ആസ്വദിച്ചുകഴിയും. കൂടുതല്‍ നല്ലതിനുവേണ്ടിയുള്ള അന്വേഷണം കൈയിലുളളതി​‍െന്‍റ ആസ്വാദനത്തോടുള്ള നിഷേധമാകരുത്‌. എന്നേയുള്ളൂ. കൈയിലുളളത്‌ തൃപ്തിപ്പെടാന്‍ കഴിയാത്തവന്‌ തേടുന്നത്‌ കിട്ടിയാലും തൃപ്തിപ്പെടാന്‍ കഴിയില്ല. എന്നതാണ്‌ യാഥാര്‍ത്ഥ്യം. പത്ത്‌ കിട്ടിയവന്‌ തൃപ്തിപ്പെടാന്‍ കഴിഞ്ഞാലേ നൂറു കിട്ടിയാല്‍ അതും തൃപ്തിപ്പെടാനാവൂ. ഇല്ലെങ്കില്‍ എത്ര കിട്ടിയാലും അവ​‍െന്‍റ അതൃപ്തിയും കൂടുതല്‍ കിട്ടാനുള്ള ആര്‍ത്തിയും നിലനില്‍ക്കും.

ചുരുക്കത്തില്‍, നാം സുഖം അന്വേഷിക്കേണ്ടത്‌ നമ്മുടെ കൈകളിലില്ലാത്തതിലല്ല. ഉള്ളവയില്‍ തന്നെയാണ്‌. കൈയിലുള്ളതില്‍ സാഫല്യം കാണാത്തവന്‍ കൈയിലില്ലാത്തവയുടെ പേരില്‍ ആവലാതിയും വേവലാതിയും കാണിക്കുന്നു. അവ നേടാന്‍ ആര്‍ത്തി കാണിക്കുന്നു. അതിനുവേണ്ടി വഴിവിട്ട ചെയ്തികളിലേര്‍പ്പെടുന്നു. അന്യരെ ദ്രോഹിക്കുകയും അന്യരുടെ ദ്രോഹങ്ങള്‍ ഏല്‍ക്കുകയും ചെയ്യുന്നു. ഉള്ളതുകൊണ്ട്‌ തൃപ്തിപ്പെടുന്നവനെ സംബന്ധിച്ചിടത്തോളം കൂടുതല്‍ നേടാനുള്ള പ്രയത്നം ത​‍െന്‍റ കര്‍മശേഷിയുടെ ന്യായമായ വിനിയോഗം മാത്രമാണ്‌. കേവലം ഒരു കര്‍ത്തവ്യ നിര്‍വഹണം. ആ പ്രയത്നംകൊണ്ട്‌ ഒന്നും കിട്ടിയില്ലെങ്കിലും അവ​‍െന്‍റ സുഖത്തിന്‌ ഒരു കുറവും വരില്ല. ഇനി വമ്പിച്ച നേട്ടമുണ്ടായാല്‍ നിലംവിട്ടു ചാടുകയുമില്ല. കാരണം, കര്‍മം ചെയ്തു എന്നതുതന്നെ അവന്‌ സംതൃപ്തിയേകുന്നുണ്ട്‌

ശ്രദ്ധേയമായ രണ്ട്​‍കത്തുകള്‍


ഉമറുല്‍ ഫാറൂഖ്‌ അബുമുസല്‍ അശ്‌രിക്ക്‌ എഴുതി: "പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവി​‍െന്‍റ നാമത്തില്‍".
"അല്ലാഹുവി​‍െന്‍റ ദാസനും വിശ്വാസികളുടെ നായകനുമായ ഉമര്‍ എഴുതുന്നത്‌. അല്ലാഹുവി​‍െന്‍റ അനുഗ്രഹം താങ്കള്‍ക്കുണ്ടാവട്ടെ".
"നീതിന്യായം നിര്‍ബന്ധ ബാധ്യതയാണ്‌. പിന്തുടരപ്പെടേണ്ട പ്രവാചകചര്യയും. ഇക്കാര്യം സുസ്ഥാപിതവും സുസമ്മതവുമത്രെ. വിധി നടത്തേണ്ടിവരുമ്പോള്‍ നീ സൂക്ഷ്മത പാലിക്കുക. അനര്‍ഹമായ ന്യായവാദങ്ങള്‍ അംഗീകരിക്കരുത"‌.
"നിന്നില്‍ നിന്ന്‌ ഒരു പ്രമാണിയും പക്ഷം പ്രതീക്ഷിക്കുകയോ, ദുര്‍ബലന്‍ നി​‍െന്‍റ നീതിയെക്കുറിച്ച്‌ നിരാശനാവുകയോ ചെയ്യാനിടവരാത്തവിധം, മുഖഭാവത്തിലും നിയമനടത്തിപ്പിലും സദസിലുമെല്ലാം നിഷ്പക്ഷത പുലര്‍ത്തുക. തെളിവ്‌ സമര്‍പ്പിക്കേണ്ടത്‌ വാദിയാണ്‌. സത്യം ചെയ്യേണ്ടത്‌ കുറ്റം നിഷേധിക്കുന്നവനും. മുസ്ലിംകള്‍ക്കിടയില്‍ അനുരഞ്ജനം അനുവദനീയം മാത്രമല്ല, അഭിലഷണീയം കൂടിയത്രെ. പക്ഷെ, അനുവദനീയം നിഷിദ്ധവും നിഷിദ്ധം അനുവദനീയവും ആക്കുന്ന വിധത്തിലാവരുത്ത്‌ അത്‌. "

"ഒരിക്കല്‍ വിധി പ്രഖ്യാപിച്ചശേഷം, അതേ പ്രശ്നം പുനര്‍വിചിന്തനത്തിന്‌ വിധേയമാവുകയും സത്യം വ്യക്തമാവുകയും ചെയ്താല്‍, ആദ്യവിധി, സത്യത്തിലേക്ക്‌ മടങ്ങാന്‍ താങ്കള്‍ക്ക്‌ തടസമാവരുത്ത്‌. സത്യം അനശ്വരം തന്നെ. അതിലേക്കുള്ള മടക്കം, അനീതിയില്‍ തുടരുന്നതിനേക്കാള്‍ അനേക മടങ്ങ്‌ ഉത്തമവും. "

"പരിശുദ്ധ ഖുര്‍ആനിലോ പ്രവാചകചര്യയിലോ ഇല്ലാത്ത വിഷയത്തില്‍ നി​‍െന്‍റ അകം അശാന്തമാവുമ്പോള്‍, താങ്കള്‍ സ്വന്തം യുക്തിബോധത്തെയും ചിന്താശക്തിയെയും അവലംബിക്കുക. അവയുപയോഗിച്ച്‌ സമാന നിയമങ്ങളും സാദൃശ്യങ്ങളും കണ്ടെത്തുക. അവയില്‍ അല്ലാഹുവിന്‌ ഏറ്റം ഇഷ്ടകരമായതും സത്യത്തോട്‌ ഏറെ സദൃശ്യമായതും സ്വീകരിക്കുക. " തെളിവ്‌ ഹാജരാക്കാന്‍ അവധി ആവശ്യപ്പെടുന്നവര്‍ക്ക്‌ അതനുവദിക്കുക. അവകാശി തെളിവ്‌ സമര്‍പ്പിച്ചാല്‍ അയാളുടെ അവകാശം സ്ഥാപിച്ചുകൊടുക്കണം. തെളിവ്‌ ഹാജാരാക്കിയില്ലെങ്കില്‍ എതിരിലും വിധിക്കണം.

"അലസതയും, അസംതൃപ്തിയും, കക്ഷികളോടുള്ള മോശമായ പെരുമാറ്റവും, വിചാരണവേളയില്‍ വെറുപ്പും വരാതിരിക്കാന്‍ പരമാവധി ജാഗ്രത പുലര്‍ത്തുക. സത്യസന്ധര്‍ക്കു മാത്രമെ ഈ സൂക്ഷ്മത പുലര്‍ത്താനാവൂ. അതിന്‌ അല്ലാഹുവിങ്കല്‍ മഹത്തായ പ്രതിഫലമുണ്ട്‌. അത്‌ അവ​‍െന്‍റ അടുത്ത്‌ അതിശ്രേഷ്ഠമായ സൂക്ഷിപ്പു സ്വത്തത്രെ.

"ആത്മാര്‍ത്ഥതയാടെ, സദുദ്ദേശ്യപൂര്‍വം പ്രവര്‍ത്തിക്കുന്നവ​‍െന്‍റ പിഴവുകള്‍ അല്ലാഹു പൊറുത്തു തരും. ആരെങ്കിലും, അയാളിലില്ലെന്ന്‌ അല്ലാഹുവിന്‌ അറിയാവുന്ന വല്ല സ്വഭാവവും പുറംലോകത്ത്‌ പ്രകടിപ്പിക്കുന്നുവേങ്കില്‍, അല്ലാഹു അവനെ അപമാനിതനാക്കും.

"അല്ലാഹു ഒഴിച്ചുളളവരുടെ പ്രതിഫലത്തെയും ആഹാരത്തെയും കാരുണ്യത്തെയും സംബന്ധിച്ച്‌ താങ്കളെന്തു ധരിക്കുന്നു? അവ നന്നെ നിസ്സാരം തന്നെ, തീര്‍ച്ച."

പ്രമുഖ പണ്ഡിതനായ ഇമാം ഹസന്‍ ബസ്വരി, ഉമറുബ്നു അബ്ദില്‍ അസീസിനെഴുതി: "വിശ്വാസികളുടെ നായകാ, അറിയുക! നീതിമാനായ ഭരണാധികാരി, അവശര്‍ക്ക്‌ അവലംബവും, ഭീതര്‍ക്ക്‌ ആശ്വാസമരുളുന്നവനും, ദുര്‍മാര്‍ഗികളെ സംസ്കരിക്കുന്നവനും, ഏഴകള്‍ക്ക്‌ തോഴനും, മര്‍ദ്ദിതര്‍ക്ക്‌ മോചകനും, അശരണര്‍ക്ക്‌ അഭയമേകുന്നവനും ആയിരിക്കണം.

"നീതിമാനായ ഭരണാധികാരി, പുത്ര വത്സലനായ പിതാവിനെപ്പോലെയാണ്‌. അയാള്‍ ത​‍െന്‍റ അനന്തരവര്‍ക്കായി അവിരാമം അധ്വാനിക്കും. പ്രായമാവുമ്പോള്‍ വിദ്യാഭ്യാസം നല്‍കും. അവരുടെ ഭാവിക്കുവേണ്ടി ജീവിതകാലം മുഴുവന്‍ പരമാവധി പണിയെടുത്ത്‌ പണമുണ്ടാക്കും.

"നീതിമാനായ ഭരണാധികാരി, സ്നേഹസമ്പന്നയും കാരുണ്യവതിയുമായ മാതാവിനെപ്പോലെയാണ്‌. അവര്‍ ക്ലേശം സഹിച്ച്‌ ഗര്‍ഭം ചുമക്കുന്നു. പ്രയാസമനുഭവിച്ച്‌ പ്രസവിക്കുന്നു. പിഞ്ചു പൈതലായിരിക്കെ, കുഞ്ഞിനെ പ്രിയത്തോടെ പരിലാളിക്കുന്നു. അവന്‍ ഉണരുമ്പോഴെല്ലാം അവള്‍ ഉറക്കമുപേക്ഷിക്കുന്നു. അവളുടെ ആനന്ദമൊക്കെയും അവ​‍െന്‍റ സുഖത്തിലായിരിക്കും. അവള്‍ അവനെ മുലയൂട്ടുന്നതും, മുലകുടി നിറുത്തുന്നതുമെല്ലാം അവ​‍െന്‍റ ന?യോര്‍ത്തു മാത്രം. അവളുടെ സുഖദുഃഖങ്ങളെല്ലാം അവനെ ആശ്രയിച്ചാണ്‌.

"വിശ്വാസികളുടെ നായകാ, നീതിമാനായ ഭരണാധികാരി, അനാഥരുടെ നാഥനാണ്‌. അഗതികളുടെ നിധി സൂക്ഷിപ്പുകാരനും. ബാല്യത്തില്‍ അവന്‍ അവരെ വളര്‍ത്തണം. വലുതാകുമ്പോള്‍ അവരുടെ ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കണം.

"നീതിമാനായ ഭരണാധികാരി, അല്ലാഹുവിനും അവ​‍െന്‍റ അടിമകള്‍ക്കുമിടയില്‍ നിലകൊള്ളുന്നവനാണ്‌. ദിവ്യവചനങ്ങള്‍ സ്വയം കേള്‍ക്കുകയും മറ്റുള്ളവരെ കേള്‍പ്പിക്കുകയും ചെയ്യേണ്ടതാണ്‌. അല്ലാഹുവിലേക്ക്‌ നോക്കുകയും അവനെ അവര്‍ക്ക്‌ കാണിച്ചുകൊടുക്കുകയും ചെയ്യേണ്ടത്‌ ഭരണാധികാരിയാണ്‌. അയാള്‍ അവങ്കലേക്ക്‌ മുന്നേറണം. ഭരണീയരെ അങ്ങോട്ട്‌ നയിക്കുകയും വേണം.

"വിശ്വാസികളുടെ നായകാ, അല്ലാഹു താങ്കളെ ചുമതലപ്പെടുത്തിയ കാര്യങ്ങളില്‍, ത​‍െന്‍റ യജമാനനോട്‌ വിശ്വാസ വഞ്ചന കാണിച്ച അടിമയെപ്പോലെയാവാതിരിക്കട്ടെ താങ്കള്‍. യജമാനന്‍ ത​‍െന്‍റ സമ്പത്തും സന്തതികളും സംരക്ഷിക്കാന്‍ അയാളെ ഏല്‍പിച്ചു. അയാളവട്ടെ, സമ്പത്ത്‌ ധൂര്‍ത്തടിക്കുകയും, സന്താനങ്ങളെ വിരട്ടിയോടിക്കുകയും ചെയ്തു. കുടുംബത്തെ പട്ടിണിയിലാക്കി. സമ്പത്തെല്ലാം നശിപ്പിച്ചു.

"അറിയുക: ഹീന വൃത്തികളും നീച നടപടികളും ഇല്ലാതാക്കാനാണ്‌ അല്ലാഹു ശിക്ഷാ നിയമങ്ങള്‍ നല്‍കിയത്‌. നിയമം നടപ്പാക്കേണ്ടവര്‍ തന്നെ അത്‌ ലംഘിച്ചാലോ? ശിക്ഷ വിധിക്കേണ്ടവര്‍ തന്നെ വിധിക്കപ്പെടേണ്ടവരായാലോ? ത​‍െന്‍റ അടിമകളുടെ സുരക്ഷിതത്വത്തിനാണ്‌ അല്ലാഹു കൊലയാളിക്ക്‌ വധശിക്ഷ നിശ്ചയിച്ചതു. അതു നടപ്പാക്കേണ്ടവര്‍ ഘാതകനായാലോ? മരണത്തെയും മരണാനന്തരമുള്ള മറുലോകത്തെയും മറക്കാതിരിക്കുക. അപ്പോഴത്തെ നിസഹായത സദാ സ്മരിക്കുക. അതിനാല്‍ പരലോകത്തേക്കാവശ്യമായ പാഥേയം ഒരുക്കുക.

"താങ്കള്‍ ഇന്ന്‌ വസിക്കുന്ന വീടിനപ്പുറം മറ്റൊരു ഭവനമുണ്ട്‌. അതിലെ ഉറക്കം ഏറെ ദീര്‍ഘമത്രെ. താങ്കളെ ഇരുള്‍ മുറ്റിയ ആ വീട്ടില്‍ തനിച്ചാക്കി ഇഷ്ടജനങ്ങളെല്ലാം വിടപറയും. അവരെല്ലാം മടങ്ങിപ്പോകും. അപ്പോഴേക്ക്‌ അവിടേക്കാവശ്യമായ ആഹാരമൊരുക്കുക, അവധിയെത്തും മുമ്പ്​‍്‌. പ്രതീക്ഷകള്‍ പൊലിയുംമുമ്പ്‌, ആവശ്യമായത്ര സമയം അനുവദിക്കപ്പെട്ടിരിക്കുന്നു.

"അനിസ്ലാമികവും അതിക്രമപരവുമായ ഭരണം അല്ലാഹുവി​‍െന്‍റ അടിമകളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്‌. അതിക്രമകാരികളെപ്പോലെ അവരോട്‌ പെരുമാറരുത്‌. അഹങ്കാരികളെ അധികാരസ്ഥാനങ്ങളില്‍ അവരോധിക്കരുത്‌. അങ്ങനെ ചെയ്താല്‍ സ്വന്തം കുറ്റങ്ങളോടൊപ്പം അവരുടെ പാപങ്ങളും പേറേണ്ടിവരും. സ്വന്തം ചുമടുകള്‍ക്കൊപ്പം അവരുടെ ഭാരവും വഹിക്കേണ്ടിവരും. താങ്കളെ പട്ടിണിയുടെ പടുകുഴിയില്‍ പിടിച്ചു തള്ളാനായി, ആഢംബര പൂര്‍ണമായ ജീവിതം നയിക്കുന്നവരും, അന്ത്യനാളില്‍ അങ്ങയുടെ ആസ്വാദ്യകരമായ ആഹാരം തട്ടിത്തെറിപ്പിക്കാനായി, ഉത്തമഭോജ്യങ്ങള്‍ ആസ്വദിച്ച്‌ സുഖലോലുപതയില്‍ ആറാടുന്നവരും താങ്കളെ വഞ്ചിക്കാതിരിക്കട്ടെ.


"അധികാരത്തില്‍ അഹങ്കരിക്കാതിരിക്കുക, പ്രൗഢിയില്‍ പൊങ്ങച്ചം നടിക്കാതിരിക്കുക. നാളത്തെ സ്ഥിതി സ്മരിക്കുക. മരണത്തി​‍െന്‍റ ചൂണ്ടലില്‍ കുടുങ്ങിക്കിടക്കേണ്ടി വരുമ്പോള്‍, ലോകരക്ഷിതാവായ അല്ലാഹുവെ ചൂണ്ടലില്‍ കുടുങ്ങികിടക്കേണ്ടി വരുമ്പോള്‍, ലോകരക്ഷിതാവയ അല്ലാഹുവെ സംബന്ധിച്ച ഭയത്താല്‍ സകല മുഖങ്ങളും വിറകൊള്ളുമ്പോള്‍, മലക്കുകളുടെയും പ്രവാചക?​‍ാരുടെയും സാന്നിധ്യത്തില്‍, അവ​‍െന്‍റ മുമ്പില്‍ നില്‍ക്കേണ്ടിവരുമ്പോള്‍ എന്തായിരിക്കും അവസ്ഥയെന്ന്‌ ഓര്‍ക്കുക!

ഈ എഴുത്ത്‌ ഒരാള്‍ ത​‍െന്‍റ ആത്മമിത്രത്തിന്‌ നല്‍കുന്ന ഔഷധമായി കരുതുക. കയ്പുള്ള മരുന്ന്‌! പക്ഷെ, ഇത്‌ സൗഖ്യവും രോഗശാന്തിയും സമ്മാനിക്കും. അല്ലാഹു അങ്ങയെ അനുഗ്രഹിക്കട്ടെ. അവ​‍െന്‍റ രക്ഷയും കാരുണ്യവും അങ്ങയുടെ മേല്‍ വര്‍ഷിക്കുമാറാവട്ടെ."

നല്ല മാതാപിതാക്കള്‍



അബൂ ഐമന്‍
മക്കള്‍ അനുഗ്രഹമാണ്‌; വിടിന്‌ അലങ്കാരവും അവരുടെ സാന്നിധ്യം ആഗ്രഹിക്കാത്തവരുണ്ടാകില്ല. കൊച്ചുകുട്ടികളുടെ കിളിക്കൊഞ്ചല്‍ കുളിരു പകരാത്ത ആരുണ്ട്‌? അതു കാണാന്‍ കൊതിക്കാത്തവര്‍ ഉണ്ടാകുമോ എന്നുപോലും സംശയം. കുട്ടികള്‍ മാതാപിതാക്കള്‍ക്ക്‌ മനസ്സമാധാനം നല്‍കുന്നു. അതുകൊണ്ടുതന്നെ സന്താന സൗഭാഗ്യമില്ലാത്തവര്‍ നിരാശരും ദുഃഖിതരുമായിരിക്കും.

മക്കളോടുള്ള സമീപനം എവിധമായിരിക്കണം? ഇസ്ലാം ഇക്കാര്യം നന്നായി വിശദീകരിക്കുന്നുണ്ട്‌. അതിന്റെ പാലനം പുണ്യവും പ്രതിഫലാര്‍ഹമാണ്‌; ലംഘനം കുവും ശിക്ഷാര്‍ഹവും.

കുഞ്ഞുങ്ങളോട്‌ കരുണ കാണിക്കണമെന്നും വാത്സല്യത്തോടെ പെരുമാറണമെന്നും ഇസ്ലാം കല്‍പിക്കുന്നു. പ്രവാചകന്‍ സ കല്‍പിച്ചു ..നിങ്ങള്‍ കുട്ടികളെ സ്നേഹിക്കുക. അവരോട്‌ കരുണ കാണിക്കുക. അവരോട്‌ കരാര്‍ ചെയ്താല്‍ പാലിക്കുക. .. ത്വഹാവി

..കൊച്ചു കുട്ടി അടുത്തുള്ളപ്പോള്‍ നിങ്ങളും കുട്ടിയെപ്പോലെ പെരുമാറുക.. ഇബ്‌നു അസാകിര്‍

കുട്ടികളില്‍ സദ്ഗുണങ്ങള്‍ വളര്‍ത്തി അവരെ തങ്ങള്‍ക്കും വീടിനും നാടിനും ഉപകരിക്കുന്നവരാക്കി മാ​‍ിയെടുക്കുകയെന്ന മഹത്തായ ബാധ്യത മാതാപിതാക്കളിലര്‍പ്പിതമാണ്‌.
തിരുമേനി കല്‍പിക്കുന്നു ..നിങ്ങള്‍ നിങ്ങളുടെ മക്കളുമായി സഹവസിക്കുക. അവരെ സല്‍പെരുമാറ്റം ശീലിപ്പിക്കുകയും ചെയ്യുക. ..

അതിനാല്‍ ആത്മപരിശോധനാര്‍ഥം നമുക്ക്‌ പരസ്പരം വിചാരണ നടത്താം നിങ്ങള്‍ ജോലിത്തിരക്കിലായിരിക്കെ കുട്ടി കരഞ്ഞാല്‍ എന്താണ്‌ തോന്നാറുള്ളത്‌? കോപം വരാറുണ്ടോ? നിങ്ങള്‍ക്ക്‌ ശാരീരികക്ഷീണമോ രോഗമോ ഉള്ളപ്പോള്‍ കുട്ടി ശാഠ്യം പിടിച്ചാല്‍ വെറുപ്പ്‌ തോന്നാറുണ്ടോ? ആ കോപവും വെറുപ്പും കുഞ്ഞിനോട്‌ കാണിക്കാറുണ്ടോ? പാതിരാവില്‍ കുട്ടി ഉറക്കില്‍നിന്ന്‌ ഉണര്‍ന്ന്‌ നിര്‍ത്താതെ കരഞ്ഞാല്‍ നിങ്ങള്‍ക്കെന്താണ്‌ തോന്നാറുള്ളത്‌. നിങ്ങള്‍ എപ്പോഴെങ്കിലും കുട്ടിയെ ശപിച്ചിട്ടുണ്ടോ? കുട്ടികളെ ശപിക്കുന്നത്‌ കഠിനമായ കുമാണ്‌ കന്നുകാലികളെപോലും ശപിക്കാന്‍ പാടില്ലെന്ന്‌ പ്രവാചകന്‍ പഠിപ്പിച്ചിരിക്കുന്നു.

കുട്ടികള്‍ കേള്‍ക്കേ നിങ്ങള്‍ എപ്പോഴെങ്കിലും തെറിവാക്കുകളും ചീത്തപദങ്ങളും ഉപയോഗിക്കാറുണ്ടോ? കള്ളം പറയാറുണ്ടോ? കള്ളം പറയാന്‍ കുട്ടിയോട്‌ ആവശ്യപ്പെടാറുണ്ടോ? സത്യം മറച്ചുവെക്കാന്‍ കല്‍പിക്കാറുണ്ടോ? വീട്ടില്‍ പണം ഉണ്ടായിരിക്കെ .ഇവിടെ ഒന്നുമില്ല. യാചകനോട്‌ പറയാന്‍ ആവശ്യപ്പെടാറുണ്ടോ? കുട്ടികളുടെ മനസ്സ്‌ വെള്ളക്കടലാസ്‌ പോലെയാണെന്ന്‌ മറക്കാതിരിക്കുക. കാണുന്നതും കേള്‍ക്കുന്നതുമെല്ലാം അതിവേഗം അതില്‍ പതിയും. സ്വന്തം മക്കളില്‍ ദുശ്ശീലം വളര്‍ത്തുന്നതിനേക്കാള്‍ വലിയ നിര്‍ഭാഗ്യം എന്തുണ്ട്‌?

പരസ്പരമുള്ള കോപം കുട്ടികളോടുള്ള നിങ്ങളുടെ സമീപനത്തില്‍ പ്രകടമാകാറുണ്ടോ? പരസ്പരം കുപ്പെടുത്തി കുട്ടികളോട്‌ സംസാരിക്കാറുണ്ടോ? അങ്ങനെ ചെയ്താല്‍ നിങ്ങളുടെ കുട്ടികള്‍ ചീത്തയാകാന്‍ മ​‍ൊന്നും വേണ്ടതില്ല. അതോടെ അവര്‍ക്ക്‌ നിങ്ങളോടുള്ള മതിപ്പും സ്നേഹവും ആദരവും ഇല്ലാതാകും. തദ്ഫലമായി നിങ്ങളെ അനുസരിക്കാതെയാവും.

നിങ്ങള്‍ കുട്ടികളില്‍ ഒരാളെ കുപ്പെടുത്തിയും മ​‍ൊരാളെ പ്രശംസിച്ചും സംസാരിക്കാറുണ്ടോ? പ്രത്യക്ഷത്തില്‍ നിങ്ങള്‍ക്കതിന്‌ ന്യായമായ കാരണങ്ങളുണ്ടാകാമെങ്കിലും അങ്ങനെ ചെയ്യുന്നത്‌ ദുരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കിട വരുത്തും. ഒരേ മാതാപിതാക്കളുടെ എല്ലാ കുട്ടികളും ഒരേ പ്രകൃതക്കാരും ഒരേപോലെ കഴിവുള്ളവരുമാകണമെന്നില്ല. സ്വഭാവത്തിലും പെരുമാത്തിലുമെല്ലാം വ്യത്യസ്തത്ത ഉണ്ടാവുക വളരെ സാധാരണവും സ്വാഭാവികവുമാണ്‌. ഇക്കാര്യം പരിഗണിക്കാതെ നിങ്ങള്‍ അവരോട്‌ പെരുമാറാറുണ്ടോ?

നിങ്ങള്‍ മുള്ളവരുടെ മുമ്പില്‍വെച്ച്‌ കുട്ടികളെ കുപ്പെടുത്താറുണ്ടോ? അങ്ങനെ ചെയ്യുന്നത്‌ അവരുടെ മനോവീര്യം കെടുത്താനും അവരെ കഴിവുകെട്ടവരാക്കാനും ഇടവരുത്തുമെന്ന വസ്തുത വിസ്മരിക്കരുത്‌. അതോടൊപ്പം അവര്‍ക്ക്‌ നിങ്ങളോടുള്ള സ്നേഹവും അടുപ്പവും കുറയാനും വെറുപ്പും അകല്‍ച്ചയും കൂടാനും അത്‌ വഴിയൊരുക്കും. യഥാര്‍ഥത്തില്‍ കുട്ടികളുടെ കഴിവിനും കഴിവുകേടിനും കാരണക്കാര്‍ അവരല്ല. എല്ലാം ദൈവനിശ്ചയമാണ്‌. അഥവാ, അതില്‍ ആര്‍ക്കെങ്കിലും വല്ല പങ്കുമുണ്ടെങ്കില്‍ അത്‌ നിങ്ങള്‍ക്കു തന്നെയാണ്‌.

നിങ്ങള്‍ മക്കള്‍ക്ക്‌ അല്ലാഹുവനെക്കുറിച്ച്‌ പറഞ്ഞുകൊടുക്കാറുണ്ടേ? ചുറ്റ‍ുമുള്ള അത്ഭുതങ്ങളിലേക്ക്‌ ശ്രദ്ധ ക്ഷണിച്ച്‌ അവന്റെ സൃഷ്ടിമാഹാത്മ്യത്തെക്കുറിച്ച്‌ പറഞ്ഞുകൊടുക്കാറുണ്ടോ? പ്രവാചകന്മാരെപ്പിയും മഹാന്മാരെക്കുറിച്ചും കേള്‍പ്പിക്കാറുണ്ടോ?

സ്നേഹം, കരുണ, വാത്സല്യം, ദയ, വിനയം, വിട്ടുവീഴ്ച, ഉദാരത, സത്യസന്ധത, വിശ്വസ്തത്ത, നീതിബോധം തുടങ്ങിയ സദ്ഗുണങ്ങള്‍ വളര്‍ത്താന്‍ സഹായകമായ കഥകളും ചരിത്രസംഭവങ്ങളും പറഞ്ഞുകൊടുക്കാറുണ്ടോ? കുട്ടികളെ പെട്ടെന്ന്‌ സ്വാധീനിക്കുക കഥകളാണ്‌. അവര്‍ ഓര്‍ത്തുവെക്കുന്നതും അവതന്നെ.

നിങ്ങള്‍ക്ക്‌ നിങ്ങളുടെ കുട്ടികളെ സംബന്ധിച്ച്‌ വല്ല സ്വപ്നവും സങ്കല്‍പവുമുണ്ടോ? അവര്‍ വലിയ പണക്കാരും പ്രമാണിമാരുമാകണമെന്നാണേ നിങ്ങളുടെ ആഗ്രഹം; അതോ നല്ല മനുഷ്യരാകണമെന്നാണോ? നിങ്ങളുടെ നല്ല സ്വപനങ്ങളും മോഹങ്ങളും പ്രാര്‍ഥനകളില്‍ പ്രതിഫലിക്കാറില്ലേ? കുട്ടികള്‍ക്കുവേണ്ടിയുള്ള മാതാപിതാക്കളുടെ പ്രാര്‍ഥനക്ക്‌ പ്രത്യേക പ്രാധാന്യമുണ്ടെന്ന്‌ പ്രവാചകന്‍ പഠിപ്പിച്ചിരിക്കുന്നു.

നിങ്ങള്‍ നമസ്കരിക്കുമ്പോള്‍ കുട്ടികളെ വളരെ ചെറുപ്പത്തില്‍ തന്നെ കൂടെ കൂട്ടാറുണ്ടോ? അവരെ നമസ്കാരവും പ്രാര്‍ഥനയും ശീലിപ്പിക്കാറുണ്ടോ? മാതാപിതാക്കളെയും മുതിര്‍ന്നവരെയും ആദരിക്കുന്നതും അനുസരിക്കുന്നതും അവരെ പഠിപ്പിച്ചുകൊടുക്കാറുണ്ടോ? അതിനേക്കാളുപരി പ്രയോജനം ചെയ്യുക, നിങ്ങള്‍ നിങ്ങളുടെ മാതാപിതാക്കളെ അനുസരിക്കുന്നതും ആദരിക്കുന്നതും അവര്‍ക്ക്‌ സേവനം ചെയ്യുന്നതും കണ്ടും അറിഞ്ഞും മനസ്സിലാക്കാന്‍ അവസരമൊരുക്കുന്നതാണ്‌.

കുട്ടികള്‍ക്ക്‌ കളിക്കോപ്പുകളും വസ്ത്രങ്ങളും ചെരിപ്പും ഷൂവുമൊക്കെ വാങ്ങിക്കൊടുക്കുമ്പോള്‍ മിതത്വം പുലര്‍ത്താറുണ്ടോ? ലാളിത്യത്തിന്റെ പ്രധാന്യത്തെപ്പി പറഞ്ഞുകൊടുക്കാമോ? നിങ്ങളുടെ ജീവിതരീതിയും ശൈലിയും സമീപനങ്ങളും കുട്ടികളില്‍ ധൂര്‍ത്തും ദുര്‍വ്യയവും ആര്‍ഭാടവും വളര്‍ന്നുവരാന്‍ കാരണമാകരുത്‌. അതോടൊപ്പം പിശുക്കും ചീത്തയാണ്‌.

അടുത്ത ബന്ധുക്കളെയും അയല്‍ക്കാരെയും നാട്ടുകാരെയും കുട്ടികള്‍ക്ക്‌ പരിചയപ്പെടുത്തിക്കൊടുക്കാറുണ്ടോ? അങ്ങനെ ചെയ്യുന്നത്‌ കുടുംബബന്ധം ശക്തിപ്പെടാനും സാമൂഹികബോധം വളര്‍ന്നുവരാനും ഏറെ ഉപകരിക്കും. കുട്ടികള്‍ അവരുറ്റ‍െഉട കൂട്ടുകാരോടൊത്ത്‌ കളിക്കുന്നതും സൗഹൃദം സ്ഥാപിക്കുന്നതും നിങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണോ ചെയ്യാറുള്ളത്‌? പരമാവധി പ്രോത്സാഹിപ്പിക്കണം. എന്നാല്‍, ചീത്ത കുട്ടികളുമായുള്ള കൂട്ടുകെട്ട്‌ അനുവദിക്കരുത്‌. തന്ത്രപൂര്‍വം അവരില്‍ നിന്ന്‌ അടര്‍ത്തി നല്ല കൂട്ടുകാരുമായി ബന്ധപ്പെടുത്തണം.

നിങ്ങള്‍ കുട്ടികളെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യാറുണ്ടോ? ഉണ്ടെങ്കില്‍ ദിറ്റ‍്‌ അവരെ പറഞ്ഞ്‌ ബോധ്യപ്പെടുത്തിയ ശേഷമാണോ? അതോ, നിങ്ങളുടെ കോപം തീര്‍ക്കാനോ? കും ബോധ്യം കുട്ടികളെ ബോധ്യപ്പെടുത്താതെ ശാസിക്കുകയോ ശിക്ഷിക്കുകയോ ചെയ്യരുത്‌. മാതാവോ പിതാവോ തന്നെ കുപ്പെടുത്തിയതും തല്ലിയതും കാരണമില്ലാതെയാണെന്ന്‌ കുട്ടിക്ക്‌ തോന്നാന്‍ ഇടവരരുത്‌. അതോടൊപ്പം കുട്ടികളോട്‌ അടുത്ത്‌ സാഹചര്യമൊരുക്കുകയും വേണം.

കുട്ടികളുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ അവരുമായി കൂടിയാലോചിക്കുകയും തീരുമാനമെടുക്കുന്നത്‌ നിങ്ങളാണെങ്കിലും അതിന്റെ ന്യായവും മേന്‍മയും അവരെ ബോധ്യപ്പെടുത്തുകയും വേണം. ഇത്‌ തീരുമാനങ്ങളില്‍ അവര്‍ക്ക്‌ സംതൃപ്തി നല്‍കുന്നതോടൊപ്പം അവരുടെ കഴിവ്‌ വളരാന്‍ സഹായകമാവുകയും ചെയ്യും.

ജീവിതം എളുപ്പവും സുഖവും മാത്രമല്ല, പ്രയാസവും ദുഃഖവും നിറഞ്ഞതുകൂടിയാണെന്ന സത്യം നിങ്ങള്‍ കുട്ടികളെ കൂടെക്കൂടെ ഉണര്‍ത്താറുണ്ടോ? നിങ്ങളേക്കാള്‍ കഷ്ടപ്പെടുന്നവരെ കാണിച്ചുകൊടുത്ത്‌ അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെക്കുറിച്ച്‌ അവരെ ബോധവത്കരിക്കാറുണ്ടോ? ദരിദ്രരുടെ അവസ്ഥകള്‍ വിശദീകരിച്ചുകൊടുത്ത്‌ അവരോട്‌ കാരുണ്യവും അനുകമ്പയും ഉണ്ടാക്കുകയും അവരെ സഹായിക്കാനുള്ള വികാരം വളര്‍ത്തുകയും ചെയ്യാറുണ്ടോ? കുട്ടികളെക്കൊണ്ട്‌ ദാനം ചെയ്യിക്കുന്നതും മുള്ളവര്‍ക്ക്‌ സഹായം എത്തിക്കുന്നതും അവരില്‍ ഉദാരത വളര്‍ത്താന്‍ ഏറെ ഉപകരിക്കും.

നിങ്ങള്‍ രോഗികളെ സന്ദര്‍ശിക്കാന്‍ പോകുമ്പോള്‍ കുട്ടികളെ കൂടെ കൂട്ടാറുണ്ടോ? അപ്പോള്‍ രോഗത്തെയും ആരോഗ്യത്തെയും അതിന്റെ വിലയെയും സംബന്ധിച്ച്‌ പറഞ്ഞുകൊടുക്കാറുണ്ടോ? രോഗം അല്ലാഹുവിന്റെ പരീക്ഷണമാണെന്നും ക്ഷമിച്ചാല്‍ മഹത്തായ പ്രതിഫലമുണ്ടെന്നുമുള്ള ഖുര്‍ആന്‍ വാക്യം ശ്രദ്ധയില്‍ പെടുത്താറൂണ്ടോ? രോഗശമനത്തിനും രോഗിയുടെ ആശ്വാസത്തിനും വേണ്ടി പ്രാര്‍ഥിക്കുമ്പോള്‍ കുട്ടികളെ കൂടെ നിര്‍ത്തി അതില്‍ പങ്കാളികളാകാറുണ്ടോ? മരണവീടുകള്‍ സന്ദര്‍ശിക്കുമ്പോഴൂം കുട്ടികളെ കൂടെ കൊണ്ടുപോകുന്നത്‌ നല്ലതാണ്‌. അപ്പോള്‍ മരണത്തെ പിയും പരലോകത്തെ സംബന്ധിച്ചും പറഞ്ഞു കൊടുക്കുന്നത്‌ കാര്യം അവരുടെ മനസ്സില്‍ പതിയാന്‍ ഏറെ ഉപകരിക്കും.

പാഠശാലകളില്‍ പോകുന്ന കുട്ടികളെ നിങ്ങള്‍ പഠനത്തില്‍ സഹായിക്കാറുണ്ടോ? പഠനത്തില്‍ പിറകിലായതിന്റെ പേരില്‍ കുപ്പെടുത്താറുണ്ടോ? അതോ സ്നേഹപൂര്‍വം കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാറാണോ പതിവ്‌? നിങ്ങള്‍ പഠനത്തില്‍ സഹായിക്കുന്നത്‌ കുട്ടികള്‍ക്ക്‌ ഇഷ്ടമോ വെറുപ്പോ? സന്തോഷമോ ഭയമോ? നിങ്ങളുടെ സാന്നിധ്യവും സഹായവും അവര്‍ ഇഷ്ടപ്പെടുകയും ആഗ്രഹിക്കുകയും ചെയ്യുംവിധമായിരിക്കണം എപ്പോഴും നിങ്ങളുടെ സമീപനം.

കുട്ടികള്‍ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ നിങ്ങളവരെ പ്രോത്സാഹിപ്പിക്കുകയും പ്രശംസിക്കുകയും ചെയ്യാറുണ്ടോ? വിജയവേളകളില്‍ സമ്മാനങ്ങള്‍ നല്‍കാറുണ്ടോ? മിതമായ പ്രശംസ, സമ്മാനം, പുഞ്ചിരി, ആലിംഗനം പോലുള്ളവയിലൂടെ കുട്ടികളുടെ നല്ല പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കണം. എന്നാല്‍ അത്‌ അമിതമാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.

അതിഥികളെ സല്‍ക്കരിക്കുന്നതില്‍ നിങ്ങള്‍ കുട്ടികളെ പങ്കാളികളാക്കാറുണ്ടോ? ബന്ധുവീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ അവരെ കൂടെക്കൂട്ടാറുണ്ടോ? രണ്ടും വളരെയേറെ പ്രയോജനകരമാണ്‌.

നിങ്ങള്‍ കുട്ടികള്‍ക്കിടയില്‍ വിവേചനം കാണിക്കാറുണ്ടോ? ആൺകുട്ടികള്‍ക്ക്‌ പെൺകുട്ടികളേക്കാള്‍ പ്രധാന്യം കല്‍പിക്കാറുണ്ടോ? മക്കള്‍ക്കിടയിലുള്ള ഏതുവിവേചനവും ഇഹലോകത്ത്മാത്രമല്ല; പരലോകത്തും വന്‍വപത്തിനിടവരുത്തുമെന്ന കാര്യം മറക്കാതിരിക്കുക.

നിങ്ങള്‍ ഗ്രഹയോഗം കൂടാറുണ്ടോ? ആഴ്ചയിലൊരിക്കലെങ്കിലും? അത്‌ കുടുംബാംഗങ്ങള്‍ക്കിടയിലെ പരസ്പരബന്ധം സുദൃഡമാകാനും ഇരുലോകവിജയം ഉറപ്പുവരുത്താനും ഏറെ ഉപകരിക്കും.

ഉപര്യുക്ത ചേദ്യങ്ങള്‍ക്ക്‌ നിങ്ങളുടെ മറുപടി തൃപ്തികരമെങ്കില്‍ നിങ്ങള്‍ മാതൃകാമാതാപിതാക്കളാണെന്ന്‌ അഭിമാനിക്കാം. അതിന്റെ സദ്ഫലങ്ങള്‍ ഇരുലോകത്തും പ്രതീക്ഷിക്കുകയും ചെയ്യാം.

ധാര്‍മിക മൂല്യങ്ങള്‍



ശൈഖ്‌ മുഹമ്മദുല്‍ ഗസ്സാലി

വിശുദ്ധ പ്രവാചകന്‍ ത​‍െന്‍റ ദൗത്യത്തി​‍െന്‍റ ലക്ഷ്യം വിശദീകരിക്കവേ ഇങ്ങനെ പറഞ്ഞു: "സദ്പ്രവൃത്തികളുടെ പരിപൂര്‍ത്തിക്ക്‌ മാത്രമായിട്ടാണ്‌ ഞാനയക്കപ്പെട്ടിരിക്കുന്നത്‌," ഈ മഹല്‍ സന്ദേശം മനുഷ്യജീവിതത്തില്‍ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്‌. പ്രവാചകത്വത്തി​‍െന്‍റ ലക്ഷ്യം മനുഷ്യരുടെ ധാര്‍മിക സ്വഭാവം ശക്തിപ്പെടുത്തുക എന്നതായിരുന്നു. അതുവഴി സൗന്ദര്യത്തി​‍െന്‍റയും പരിപൂര്‍ണതയുടെയും ഒരു പുതുലോകം അവരുടെ കൺമുമ്പില്‍ തെളിഞ്ഞു നില്‍ക്കും. ജ്ഞാനത്തി​‍െന്‍റ സഹായത്തോടെ ആ ലോകത്തെത്തിച്ചേരുവാന്‍ ബോധപൂര്‍വം ശ്രമിക്കുന്നതിന്‌ അതവര്‍ക്ക്‌ പ്രേരണ നല്‍കുകയും ചെയ്യും.

ആരാധനാകര്‍മ്മങ്ങള്‍ ഇസ്ലാമില്‍ നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. വിശ്വാസത്തി​‍െന്‍റ പ്രധാന സ്തംഭങ്ങളില്‍ അവ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്‌. നിഗോ‍ൂഢവും അജ്ഞാതവുമായ ഒരു സത്തയുമായി മനുഷ്യനെ ബന്ധിപ്പിക്കുന്ന രഹസ്യാര്‍ത്ഥമുള്ള ചടങ്ങുകളോ അര്‍ത്ഥശൂന്യവും ഉപയോഗരഹിതവുമായ കര്‍മങ്ങളോ അല്ല ഇസ്ലാമില്‍ ആരാധന. യഥാര്‍ത്ഥ ധര്‍മ്മപാഠങ്ങള്‍ അഭ്യസിക്കുവാനും ശീലങ്ങള്‍ നേടിയെടുക്കുവാനും ജീവിതാവസാനംവരെ ഈ മൂല്യങ്ങളോട്‌ പ്രതിബദ്ധത പുലര്‍ത്തി സദ്‌വൃത്തരായി ജീവിക്കുവാനും മനുഷ്യര്‍ക്ക്‌ പരിശീലനം നല്‍കുന്നതാണ്‌ അവ.

നമസ്കാരം ഇസ്ലാമില്‍ നിര്‍ബന്ധമാക്കിയിട്ടുള്ള ഒരാരാധനയാണ്‌. സന്നദ്ധതയോടെയും താത്പര്യത്തോടെയും ഏതൊരു മുസ്ലിമും അനുഷ്ഠിക്കേണ്ട ഒന്നാണത്‌. ജീവിതകാലം മുഴുവന്‍ അതവന്‍ നിര്‍വഹിക്കുകയും അവ​‍െന്‍റ ശരീരത്തേയും മനസിനെയും രോഗത്തില്‍നിന്നും അനാരോഗ്യത്തില്‍നിന്നും അകറ്റിനിര്‍ത്തുകയും ചെയ്യുന്നു. വിശുദ്ധഖുര്‍ആനും പ്രവാചകവചനങ്ങളും ഇതിന്‌ പിന്‍ബലം നല്‍കുന്നുണ്ട്​‍്‌.

"നിങ്ങള്‍ നമസ്കാരം നിലനിര്‍ത്തുക, നിശ്ചയം നമസ്കാരം നീചവൃത്തികളില്‍നിന്നും നിഷിദ്ധ കര്‍മങ്ങളില്‍നിന്നും തടയുന്നു." (29:45)

നമസ്കാരം മനുഷ്യരെ പാപത്തില്‍നിന്നകറ്റി നിര്‍ത്തുകയും ദുര്‍വൃത്തികളില്‍നിന്നവരെ രക്ഷിക്കുകയും ചെയ്യുന്നു. അല്ലാഹുവി​‍െന്‍റയടുക്കല്‍ സ്വീകാര്യമായ നമസ്കാരത്തെപ്പറ്റിയുള്ള ഒരു ഹദീസുണ്ട്‌:
"വിനയത്തോടെ നമസ്കാരത്തെ സമീപിക്കുകയും നമ്മുടെ സൃഷ്ടികളോട്‌ കാരുണ്യം കാണിക്കുകയും പാപം ചെയ്യാതിരിക്കുകയും നമ്മെയോര്‍ക്കുകയും ദരിദ്രരോടും യാത്രക്കാരോടും ദുര്‍ബലരോടും ക്ലേശമനുഭവിക്കുന്നവരോടും ദയ കാണിക്കുന്നവന്റെയും നമസ്കാരം നമ്മുടെയടുക്കല്‍ സ്വീകാര്യമാണ്‌."

അര്‍ഹതയുള്ള എല്ലാ മുസ്ലിംകള്‍ക്കും സക്കാത്ത്‌ നിര്‍ബന്ധമാണ്‌. ജനങ്ങളില്‍നിന്ന്‌ പിരിച്ചെടുക്കുന്ന നികുതി മാത്രമല്ല അത്‌. ദയയുടെയും അനുഭാവത്തി​‍െന്‍റയും കാരുണ്യത്തി​‍െന്‍റയും വിത്തുകള്‍ മനുഷ്യമനസില്‍ വിതക്കുന്ന അത്‌ എല്ലാ വര്‍ഗങ്ങളെയും സമന്വയിക്കുകയും സ്നേഹവും സൗഹാര്‍ദ്ദവും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. സക്കാത്തി​‍െന്‍റ ലക്ഷ്യം ഖുര്‍ആന്‍ വ്യക്തമാക്കുന്നു:
"(നബീ) അവരുടെ ധനങ്ങളില്‍നിന്നു ദാനധര്‍മ്മങ്ങള്‍ സ്വീകരിക്കുക; തദ്വാരാ താങ്കള്‍ അവരെ ശുദ്ധീകരിക്കുകയും പരിശുദ്ധനായി വളര്‍ത്തുകയും ചെയ്യും" (9:103)

ഭൗതികാശുദ്ധങ്ങളില്‍നിന്ന്‌ ആത്മാവിനെ രക്ഷിക്കാനും സമൂഹത്തെ നൈര്‍മ്മല്യത്തി​‍െന്‍റയും നീതിയുടെയും ഉന്നത തലങ്ങളിലെത്തിക്കാനുമാണ്‌ സക്കാത്ത്‌ ചുമത്തുന്നത്‌. വളരെ വ്യാപകമായ അര്‍ത്ഥത്തിലാണ്‌ അതിനാല്‍ പ്രവാചകന്‍ സക്കാത്ത്‌ കൈകാര്യം ചെയ്തിരിക്കുന്നത്‌. പ്രവാചകന്‍ പറയുന്നു:

"നിങ്ങളുടെ സഹോദരനോട്‌ പുഞ്ചിരിക്കുന്നത്‌ ദാനമാണ്‌; നന്മയുപദേശിക്കുകയും അന്യരെ തിന്മ ചെയ്യുന്നതില്‍നിന്ന്‌ വിലക്കുകയും ചെയ്യുന്നത്‌ ദാനമാണ്‌. വഴി തെറ്റാവുന്ന സ്ഥലത്തൊരാള്‍ക്ക്‌ വഴി കാണിച്ചു കൊടുക്കുന്നത്‌ ദാനമാണ്‌; വഴിയില്‍നിന്ന്‌ മുള്ളു നീക്കുന്നത്‌ ദാനമാണ്‌; നിങ്ങളുടെ സഹോദരന്ന്‌ വെള്ളമൊഴിച്ചു കൊടുക്കുന്നത്‌ ദാനമാണ്‌; കാഴ്ചക്കുറവുള്ള ഒരുവ​‍െന്‍റ കൈ പിടിക്കുന്നത്‌ ദാനമാണ്‌." (ബുഖാരി)

കുടിപ്പുകയും ശത്രുതയും കൊടിക്കുത്തി വാണിരുന്ന മരുഭൂമിയിലെ അറബികളുടെ ജീവിതത്തിലും പരിസരത്തിലും എത്ര അടിസ്ഥാനപരമായ മാറ്റങ്ങളാണ്‌ ഈ അധ്യാപനങ്ങള്‍ ഉണ്ടാക്കിയതെന്ന്‌ നമുക്കറിയാം. ഈ അധ്യാപനങ്ങളുടെ ലക്ഷ്യവുമുദ്ദേശ്യവും അങ്ങനെ വ്യക്തമാക്കുകയും ചെയ്യുന്നു.

വ്രതം നിര്‍ബന്ധമാക്കിയപ്പോള്‍ ഇസ്ലാം, മനുഷ്യര്‍ ഭോഗച്ഛകളില്‍നിന്ന്‌ ഒരു മാസത്തേക്ക്‌ വിട്ടുനില്‍ക്കണമെന്ന്‌ മാത്രമല്ല ഉദ്ദേശിച്ചതു. തീറ്റിയില്‍നിന്നും അകന്നു നില്‍ക്കുക മാത്രമല്ല നോമ്പ്‌ എന്ന്‌ പ്രവാചകതിരുമേനിയാണ്‌. നോമ്പുകാരനെ ഒരാള്‍ ചീത്ത വിളിക്കുകയോ, അയാളോട്‌ കലഹിക്കുകയോ ചെയ്യുമ്പോള്‍ അയാള്‍ താന്‍ നോമ്പു നോറ്റിരിക്കുന്നുവേന്ന്‌ പറയണം. വ്രതത്തി​‍െന്‍റ ഉദ്ദേശ്യത്തെക്കുറിച്ച്‌ ഖുര്‍ആന്‍ പറയുന്നു:

"വിശ്വസിച്ചവരേ; വ്രതാനുഷ്ടാനം മുമ്പുള്ളവര്‍ക്ക്‌ നിര്‍ബന്ധമാക്കപ്പെട്ടിരുന്നതുപോലെ നിങ്ങള്‍ക്കും നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. തദ്വാരാ നിങ്ങള്‍ ദൈവഭക്തിയുള്ളവരായേക്കാം. (2:183)

ഇസ്ലാമി​‍െന്‍റ പഞ്ചസ്തംഭങ്ങളില്‍പെട്ടതും ഓരോ പ്രാപ്തിയുള്ള മുസ്ലിമിന്നും നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നതുമായ ഹജ്ജ്‌, ധര്‍മ്മത്തോടും സ്വഭാവ ശുദ്ധിയോടും അത്രയൊന്നും ബന്ധമില്ലാത്ത ഒരാരാധനാമുറയാണെന്ന്‌ കരുതുന്നവരുണ്ട്‌. ഇതൊരു തെറ്റുധാരണയാണ്‌. ഹജ്ജി​‍െന്‍റ ഉദ്ദേശ്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട്‌"ഖുര്‍ആന്‍ പറയുന്നു:

"ഹജ്ജ്‌ കാലം അറിയപ്പെട്ട മാസങ്ങളാകുന്നു. അതില്‍ വല്ലവരും ഹജ്ജ്‌ ചെയ്യാന്‍ നിശ്ചയിച്ചുകഴിഞ്ഞാല്‍ സ്ത്രീപുരുഷബന്ധവും ദുര്‍വൃത്തിയും ശണ്ഠയും ഹജ്ജ്‌ കാലത്ത്‌ തികച്ചും വര്‍ജ്ജ്യമാണ്‌. നിങ്ങള്‍ എന്തു നന്മ ചെയ്താലും അതെല്ലാം അല്ലാഹു അറിയുന്നുണ്ട്‌. (ഹജ്ജിനു) യാത്രോപകരണങ്ങള്‍ കൂടെ കരുതുക, എന്നാല്‍ ദൈവഭക്തിയാണ്‌ ഉത്തമമായ യാത്രോപകരണം. ബുദ്ധിയുള്ളവരേ, എന്നോട്‌ ഭക്തി കാണിക്കുവിന്‍" (2:197)

ഇസ്ലാമിലെ ആരാധനാമുറകളുടെ ചില പുറംവരകള്‍ ചൂണ്ടിക്കാണിക്കുകയാണ്‌ ഞാനിവിടെ ചെയ്തത്‌. മതവും ധാര്‍മ്മികമൂല്യങ്ങളും എത്ര അടുത്ത്‌ ബന്ധപ്പെട്ടിരിക്കുന്നു എന്ന്‌ നമുക്കിതില്‍നിന്നറിയാന്‍ കഴിയും. രൂപത്തില്‍ ഈ ആരാധനാമുറകള്‍ വ്യത്യസ്തമാണ്‌. പക്ഷെ ആന്തരിക ചൈതന്യത്തിലും സത്തയിലും പ്രവാചകദൗത്യത്തി​‍െന്‍റ ലക്ഷ്യമാണ്‌ അവ നിറവേറ്റുന്നത്‌. പരിപൂര്‍ണ്ണതയിലേക്കും വ്യക്തിപരമായ സംശുദ്ധിയിലേക്കും ജീവിതത്തെ സുരക്ഷിതവും ഗംഭീരവുമാക്കുന്ന നൈര്‍മല്യത്തിലേക്കും നയിക്കുന്ന പടവുകളാണ്‌ നമസ്കാരവും വ്രതവും സക്കാത്തും ഹജ്ജും. ഈ ആരാധനകളുടെ ഒഴിവാക്കാന്‍ പറ്റാത്ത ഭാഗമായ നന്മയും സല്‍ഗുണവും കാരണം അല്ലാഹുവി​‍െന്‍റ മതത്തില്‍ അവക്ക്‌ ഉന്നതസ്ഥാനം ലഭിക്കുന്നു. മനുഷ്യഹൃദയങ്ങളെ സംസ്കരിക്കുകയും അവനില്‍ സല്‍ഗുണങ്ങള്‍ വിളയിക്കുകയും അവനും അല്ലാഹുവുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്നില്ലെങ്കില്‍ അതവ അനര്‍ത്ഥകരവും വിനാശകരവുമാണ്‌. അല്ലാഹു പറയുന്നു:

"വല്ലവനും ത​‍െന്‍റ രക്ഷിതാവി​‍െന്‍റ മുമ്പില്‍ കുറ്റവാളിയായ്ക്കൊണ്ട്‌ ഹാജരായെങ്കില്‍ അവനുള്ളതാണ്‌ നരകം. അവിടെ അവന്‍ മരിക്കുകയോ ജീവിക്കുകയോ ഇല്ല. വല്ലവനും ത​‍െന്‍റ രക്ഷിതാവിങ്കല്‍ സത്യവിശ്വാസിയായികൊണ്ടുചെന്നു; അവന്‍ സല്‍കര്‍മങ്ങള്‍ ചെയ്തിട്ടുണ്ട്‌. എന്നാല്‍ അവര്‍ക്കാണ്‌ ഉന്നതപദവികളുള്ളത്‌. ശാശ്വതമായി നിവസിക്കാനുള്ള തോട്ടങ്ങള്‍, അവയുടെ താഴ്ഭാഗങ്ങളിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും. അതിലാണ്‌ അവര്‍ ശാശ്വതമായി നിവസിക്കുക. പരിശുദ്ധി നേടിയവര്‍ക്കുള്ള പ്രതിഫലമത്രെ അത്‌. (20:74-76).

ഇസ്ലാം എന്തുകൊണ്ട്‌ സ്വീകാര്യമാവുന്നില്ല?

സംവാദം- മുഫീദ്‌
ഇസ്ലാം എന്തുകൊണ്ട്‌ സ്വീകാര്യമാവുന്നില്ല?

"ഇസ്ലാം നല്ലതും ഫലപ്രദവുമാണെങ്കില്‍ ലോകത്ത്‌ നൂറുകോടിയോളം മുസ്ലിംകളും അമ്പതിലേറെ മുസ്ലിം രാഷ്ട്രങ്ങളുമുണ്ടായിട്ടും അതെന്തുകൊണ്ട്‌ നടപ്പാക്കപ്പെടുന്നില്ല? അതി​‍െന്‍റ സദ്ഫലങ്ങള്‍ എന്തുകൊണ്ട്‌ കാണപ്പെടുന്നില്ല?"

വൈയക്തികവും സാമൂഹികവും രാഷ്ട്രീയവുമായ നേട്ടങ്ങളോടൊപ്പം മരണാനന്തര ജീവിത വിജയം ഉറപ്പുവരുത്തുന്ന ദൈവിക ജീവിതവ്യവസ്ഥയാണ്‌ ഇസ്ലാം. വ്യക്തിജീവിതത്തിലെ കൊടുംചൂടില്‍ തണലേകുന്ന കുടയായും കൂരിരുട്ടില്‍ വെളിച്ചമേകുന്ന വിളക്കായും വീഴ്ചകളില്‍ താങ്ങാവുന്ന തുണയായും വിജയവേളകളില്‍ നിയന്ത്രണം നല്‍കുന്ന കടിഞ്ഞാണായും വിഷാദനിമിഷങ്ങളില്‍ ആശ്വാസ സന്ദേശമായും വേദനകളില്‍ സ്നേഹസ്പര്‍ശമായും അത്‌ വര്‍ത്തിക്കുന്നു. ജീവിതത്തില്‍ വ്യക്തമായ ദിശാബോധം നല്‍കുന്നു. അങ്ങനെ അലക്ഷ്യതയ്ക്ക്‌ അറുതിവരുത്തുന്നു. അസ്വസ്ഥതകള്‍ക്ക്‌ വിരാമമിടുന്നു. കുടുംബജീവിതത്തില്‍ സ്വൈരവും ഭദ്രതയും ഉറപ്പുവരുത്തുന്നു. ഈ വിധം വ്യക്തിജീവിതത്തില്‍ ഇസ്ലാം പ്രയോഗവല്‍ക്കരിച്ച്‌ സദ്ഫലങ്ങള്‍ സ്വായത്തമാക്കുന്നതോടൊപ്പം അതി​‍െന്‍റ ആത്മാര്‍ത്ഥമായ ആചരണം മരണാനന്തരം നരകത്തില്‍നിന്ന്‌ രക്ഷയും സ്വര്‍ഗലബ്ധിയും പ്രദാനം ചെയ്യുന്നു. ഈ നിയോഗമൊക്കെയും കഴിഞ്ഞ പതിനാലു നൂറ്റാണ്ടിലേറെ കാലമായി ഇസ്ലാം അവിരാമം ഭംഗിയായും ഫലപ്രദമായും നിര്‍വഹിച്ചുവരുന്നു. ഇന്നും ലോകമെങ്ങുമുള്ള ജനകോടികളില്‍ ഈവിധം സദ്ഫലങ്ങള്‍ സമ്മാനിക്കുന്ന ഇസ്ലാമി​‍െന്‍റ സജീവ സാന്നിധ്യമുണ്ട്‌.

ഒരുകാര്യം വളരെ നല്ലതുംഗുണകരവും ഫലപ്രദവുമാണെന്നതുകൊണ്ടു മാത്രം സ്വീകരിക്കപ്പെടണമെന്നില്ല. പുകവലി ചീത്തയാണെന്നറിയാത്ത ആരും ലോകത്തുണ്ടാവുകയില്ലല്ലോ.എന്നിട്ടും അനേക കോടികള്‍ അതുപയോഗിച്ചുകൊണ്ടിരിക്കുന്നു. മദ്യപാനം ശരീരത്തിനും മസ്തിഷ്കത്തിനും കുടുംബത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും ഹാനികരമാണെന്നറിഞ്ഞുകൊണ്ടുതന്നെ ജനം അതിനായി കോടികള്‍ തുലയ്ക്കുന്നു. അതിനാല്‍ ഒരു കാര്യം നല്ലതോ ചീത്തയോ ഗുണകരമോ ദോഷകരമോ ഫലപ്രദമോ ദ്രോഹകരമോ എന്നതി​‍െന്‍റ മാനദണ്ഡം എത്രപേര്‍ അത്‌ സ്വീകരിക്കുന്നു, നിരാകരിക്കുന്നു എന്നതല്ല, മറിച്ച്‌ അംഗീകരിച്ച്‌ നടപ്പാക്കിയാല്‍ ന?യും ഗുണവും സദ്ഫലങ്ങളുമാണുള്ളതെങ്കില്‍ നല്ലതും, ഉപേക്ഷിക്കുമ്പോഴാണ്‌ അതൊക്കെ ലഭിക്കുന്നതെങ്കില്‍ ചീത്തയുമെന്നതാണ്‌ ശരിയായ മാനദണ്ഡം. ഈ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഇസ്ലാമി​‍െന്‍റ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ-ഭരണവ്യവസ്ഥ നടപ്പാക്കപ്പെട്ടപ്പോഴൊക്കെ അത്‌ മാനവരാശിക്ക്‌ മഹത്തായ വിജയവും അതുല്യ നേട്ടങ്ങളും സമ്മാനിച്ചിട്ടുണ്ട്‌; പ്രയോഗവത്കരണം ഭാഗികമാകുമ്പോള്‍ ഭാഗികമായും അതിനനുസരിച്ച്‌ പൂര്‍ണമാകുമ്പോള്‍ പൂര്‍ണമായും. സോഷ്യലിസത്തി​‍െന്‍റ തകര്‍ച്ച പോലെത്തന്നെയല്ലേ ഇസ്ലാമിനേറ്റ തിരിച്ചടിയും?

"സോഷ്യലിസ്റ്റ്‌ ചേരിയുടെ തകര്‍ച്ചക്കു കാരണം വ്യവസ്ഥയുടെ തകരാറാണെന്ന്‌ പ്രചരിപ്പിക്കുന്നവര്‍ ഇസ്ലാമി​‍െന്‍റ കാര്യത്തിലാകുമ്പോള്‍ മറിച്ചൊരു നിലപാട്‌ സ്വീകരിക്കുന്നത്‌ തികഞ്ഞ വൈരുധ്യമല്ലേ?"
സോഷ്യലിസ്റ്റ്‌ ചേരിയുടെ തകര്‍ച്ചയും ഇ​‍്സലാമിക ഭരണസംവിധാനത്തില്‍ കാലാന്തരേണയുണ്ടായ തിരിച്ചടിയും പ്രത്യക്ഷത്തില്‍ ഒരുപോലെയാണെന്ന്‌ തോന്നിയേക്കാം. എന്നാല്‍ രണ്ടും തമ്മില്‍ വളരെ പ്രകടമായ അന്തരമുണ്ട്‌. ആദര്‍ശഘടന, അവകാശവാദങ്ങള്‍, ചരിത്രപാഠങ്ങള്‍, പ്രായോഗികാനുഭവങ്ങള്‍ എന്നിവ പരിശോധിക്കുന്ന ഏവര്‍ക്കുമിത്‌ അനായാസം ബോധ്യമാകും.

1. കമ്യൂണിസത്തി​‍െന്‍റ ലക്ഷ്യം അതി​‍െന്‍റ മാനിഫെസ്റ്റോ വ്യക്തമാക്കുന്നപോലെ വര്‍ഗരഹിത സമൂഹത്തി​‍െന്‍റ സംസ്ഥാപനമാണ്‌. ലെനിന്‍ വിശദീകരിച്ച വിധം ഭരണാധികാരിയും ഭരണീയനും നേതാവും അനുയായിയും പോലീസും പട്ടാളവുംകോടതിയുമൊന്നുമില്ലാത്ത സമൂഹത്തി​‍െന്‍റ നിര്‍മിതി. എന്നാല്‍ ഇത്തരമൊരു സമൂഹം മാര്‍ക്ക്സിനുശേഷം ഭൂമിയില്‍ ഒരിഞ്ചു സ്ഥലത്തുപോലും ഒരു നിമിഷവുമുണ്ടായിട്ടില്ല. അഥവാ, മാര്‍ക്ക്സിസം അല്ലെങ്കില്‍ കമ്യൂണിസം ലോകത്തെവിടെയും ഇത്തിരി നേരത്തേക്കുപോലും സ്ഥാപിതമായിട്ടില്ല. ഇസ്ലാമി​‍െന്‍റ സ്ഥിതി ഇതല്ല. അത്‌ പൂര്‍ണമായും പ്രയോഗവത്കരിക്കപ്പെടുകയും ചരിത്രത്തില്‍ തുല്യതയില്ലാത്ത സദ്ഫലങ്ങള്‍ സമ്മാനിക്കുകയും ചെയ്തുവേന്നത്‌ സുവിദിതവും അവിതര്‍ക്കിതവുമത്രെ.

2. അനിവാര്യമായും സ്ഥാപിതമാകുന്ന വ്യവസ്ഥയെന്ന നിലയിലാണ്‌ കമ്യുണിസത്തെ അതി​‍െന്‍റ ആചാര്യ?​‍ാര്‍ പരിചയപ്പെടുത്തിയിരുന്നത്‌. ഇടവപ്പാതിയില്‍ മഴ വര്‍ഷിക്കുംവിധം പ്രകൃതിയുടെ അലംഘനീയ നിയമമാണിതി​‍െന്‍റ പ്രയോഗവത്കരണമെന്നായിരുന്നുവല്ലോ അവരുടെ പ്രചരണം. മുതലാളിത്തത്തില്‍നിന്ന്‌ സോഷ്യലിസത്തിലേക്കും അതില്‍നിന്ന്‌ കമ്യൂണിസത്തിലേക്കുമുള്ള ക്രമാനുസൃതമായ പരിവര്‍ത്തനം ചരിത്രത്തി​‍െന്‍റ അനിവാര്യതയാണ്‌ വിവരിക്കപ്പെട്ടത്‌. ആര്‍ക്കും അതിനെ തടയാനാവില്ലെന്നും അവരവകാശപ്പെട്ടു. പക്ഷെ സംഭവിച്ചതു മറിച്ചാണെന്ന്‌ അനുഭവം അസന്ദിഗ്ധമായി തെളിയിക്കുന്നു. സമൂഹം സോഷ്യലിസത്തില്‍ നിന്ന്‌ കമ്യൂണിസത്തിലേക്ക്‌ മുന്നേറുകയല്ല; മുതലാളിത്തത്തിലേക്ക്‌ തിരിച്ചുപോവുകയാണുണ്ടായത്‌. സോഷ്യലിസ്റ്റ്‌ നാടുകളിലേയും സമൂഹങ്ങളിലേയും അനുഭവമിത്‌ സാക്ഷ്യം വഹിക്കുന്നു.
എന്നാല്‍ ഇസ്ലാം കാലവര്‍ഷംപോലെ അനിവാര്യമായും സ്ഥാപിതമാവുന്ന ഒരു വ്യവസ്ഥയാണെന്ന്‌ അതൊരിക്കലും അവകാശപ്പെട്ടിട്ടില്ല. സമൂഹത്തിന്‌ സ്വീകരിക്കാനെന്നപോലെ നിരാകരിക്കാനും സ്വാതന്ത്ര്യമുള്ള, സ്വാതന്ത്ര്യം അനുവദിക്കുന്ന പ്രത്യയശാസ്ത്രമാണത്‌. സമൂഹത്തി​‍െന്‍റ ആഗ്രഹാഭിലാഷങ്ങളും തീരുമാനവും അനുകൂല സാഹചര്യവും ദൈവവിധിയും ഒത്തുവരുമ്പോഴത്‌ പ്രയോഗത്തില്‍ വരുന്നു. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ ആശയതലത്തില്‍ മാത്രമൊതുങ്ങുന്നു. അഥവാ, സ്വയം സ്ഥാപിതമാവുകയും അനിവാര്യമായും നിലവില്‍വരികയും നിലനില്‍ക്കുകയും ചെയ്യുന്ന ഒന്നല്ല ഇസ്ലാമിക വ്യവസ്ഥ. അവ്വിധം അതിനെ ഒരിക്കലും ഒരിടത്തും പരിചയപ്പെടുത്തപ്പെട്ടിട്ടുമില്ല. ഇസ്ലാമിനില്ലാത്ത അവകാശവാദത്തി​‍െന്‍റ പേരില്‍ അതിനെ വിമര്‍ശിക്കുന്നത്‌ നീതിയല്ലല്ലോ.

3. കമ്യൂണിസത്തിലേക്കുള്ള ചവിട്ടുപടിയെന്ന്‌ വിശേഷിപ്പിക്കപ്പെട്ട സോഷ്യലിസം സ്ഥാപിതമായ നാടുകളിലെല്ലാം ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയല്ല, പെരുകുകയാണുണ്ടായത്‌. വ്യക്തികളുടെ സമസ്താവകാശങ്ങളും കവര്‍ന്നെടുത്ത്‌ അവരെ യന്ത്രങ്ങളെപ്പോലെ നിര്‍വികാരാരും നിര്‍വീര്യരുമാക്കി പണിയെടുപ്പിച്ചിട്ടും പൗര?​‍ാരുടെ പ്രാഥമികാവശ്യങ്ങള്‍പോലും പരിഹരിക്കപ്പെടുകയുണ്ടായില്ല. അതിനാല്‍ ജനം സോഷ്യലിസ്റ്റ്‌ സംവിധാനത്തിനെതിരെ രംഗത്തിറങ്ങി വിപ്ലവം സംഘടിപ്പിക്കുകയും സോഷ്യലിസ്റ്റ്‌ വ്യവസ്ഥയെ കടപുഴക്കിയെറിയുകയുമാണുണ്ടായത്‌. എന്നാല്‍ ഇസ്ലാമിക വ്യവസ്ഥ സ്ഥാപിതമായപ്പോള്‍ ജനങ്ങളുടെ പ്രശ്നങ്ങളൊക്കെ പരിഹരിക്കപ്പെടുകയും ക്ഷേമപൂര്‍ണമായ സാഹചര്യം സംജാതമാവുകയും ചെയ്തു. അതുകൊണ്ടുതന്നെ ജനം ഇസ്ലാമിക വ്യവസ്ഥ സ്ഥാപിതമാകണമെന്നും നിലനില്‍ക്കണമെന്നു മാണാഗ്രഹിച്ചിരുന്നത്‌. ഭരണാധികാരികളാണ്‌ അതിനെതിരെ നിലകൊണ്ടത്‌. നാലു ഖലീഫമാരുടെ കാലശേഷം ഇസ്ലാമിക വ്യവസ്ഥയുടെ നടത്തിപ്പില്‍ വീഴ്ചവരുത്തിയത്‌ ഉമവിയാക്കളും അബ്ബാസിയാക്കളുമായ ഭരണാധികാരികളാണ്‌. അപ്പോഴൊക്കെയും ജനത ഇസ്ലാമിക വ്യവസ്ഥയുടെ പക്ഷത്തായിരുന്നു. ഇന്നത്തെ സ്ഥിതിയും ഭിന്നമല്ല. ഈജിപ്തിലേയും അള്‍ജീരിയയിലേയും തുര്‍ക്കിയിലേയും സൗദി അറേബ്യയിലേയും ജനങ്ങള്‍ ഇസ്ലാമിക വ്യവസ്ഥക്കുവേണ്ടി നിലകൊള്ളുമ്പോള്‍ ഭരണാധികാരികളാണ്‌ അതിനെതിരെ നിലകൊള്ളുന്നത്‌. പാശ്ചാത്യ മുതലാളിത്ത സാമ്രാജ്യശക്തികള്‍ അവരെ പൈന്തുണക്കുകയും ചെയ്യുന്നു. സോഷ്യലിസ്റ്റ്‌ വ്യവസ്ഥയെ അത്‌ സ്ഥാപിതമായ നാടുകളിലെ ജനം എതിര്‍ക്കുമ്പോള്‍ സര്‍വാധിപതികളായ ഭരണാധികാരികള്‍ അതി​‍െന്‍റ കൂടെനിന്ന്‌ സോഷ്യലിസത്തെ സംരക്ഷിക്കുവാന്‍ ശ്രമിക്കുന്നു. ഇസ്ലാമിക വ്യവസ്ഥയുടെ സംസ്ഥാപനത്തിന്‌ ജനം ആവശ്യപ്പെടുമ്പോള്‍ ഭരണാധികാരികള്‍ അതിനെ നിരാകരിക്കുന്നു. രണ്ടു വ്യവസ്ഥകളും തമ്മിലുള്ള പ്രകടമായ അന്തരമാണിതിനു കാരണം.

4. ട്രാഫിക്‌ നിയമങ്ങള്‍ പോലെയാണ്‌ ഇസ്ലാമിക വ്യവസ്ഥയെന്ന്‌ പറയാം. അവ പാലിച്ച്‌ നടപ്പാക്കിയാല്‍ എല്ലാവിധ പ്രയാസങ്ങളില്‍നിന്നും നാശനഷ്ടങ്ങളില്‍നിന്നും രക്ഷപ്പെടാം. മറിച്ചായാല്‍ ദുരന്തം അനിവാര്യങ്ങള്‍പോലെത്തന്നെ ഇസ്ലാമിക വ്യവസ്ഥയും പാലിക്കാനും പാലിക്കാതിരിക്കാനും മനുഷ്യന്‌ സ്വാതന്ത്ര്യവും സാധ്യതയുമുണ്ട്‌.

5.സന്‍ആ മുതല്‍ ഹദറമൗത്‌വരെ ഒരു യാത്രാ സംഘത്തിന്‌ നിര്‍ഭയമായി സഞ്ചരിക്കാന്‍ സാധിക്കുമാറ്‌ ഇസ്ലാമിക വ്യവസ്ഥ സ്ഥാപിതമാവുമെന്ന്‌ പ്രവാചകന്‍ ഇസ്ലാമിക പ്രബോധനത്തി​‍െന്‍റ പ്രാരംഭ ഘട്ടത്തിലെ വളരെ പ്രതികൂലമായ പരിതഃസ്ഥിതിയില്‍ തന്നെ പ്രവചിക്കുകയുണ്ടായി. ഇത്‌ പൂര്‍ണമായും പുലര്‍ന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അപ്രകാരം തന്നെ ഇസ്ലാമിക വ്യവസ്ഥ പില്‍ക്കാലത്ത്‌ തിരസ്കരിക്കപ്പെടുമെന്നും പ്രവാചകന്‍ താക്കീതുചെയ്തതും പൂര്‍ണമായും പുലരുകയുണ്ടായി. ഇസ്ലാമി​‍െന്‍റ സത്യതയ്ക്കും ദൈവികതയ്ക്കുമുള്ള തെളിവു കൂടിയാണിത്‌. അതേസമയം കമ്മ്യൂണിസം നിലവില്‍വരുന്ന പ്രദേശത്തെയും രീതിയെയും കാലത്തെയും സംബന്ധിച്ച മാര്‍ക്ക്സി​‍െന്‍റ പ്രവചനങ്ങളൊക്കെയും പിഴക്കുകയാണുണ്ടായത്‌.

6. ഇസ്ലാം ആവര്‍ത്തന സ്വഭാവമുള്ള വ്യവസ്ഥയാണ്‌. ജനത്തിന്‌ ഏതു കാലത്തും പ്രദേശത്തും അത്‌ പ്രയോഗവത്കരിക്കാന്‍ സാധിക്കും. ഇസ്ലാമിക വ്യവസ്ഥ കഴിഞ്ഞ പതിനാലു നൂറ്റാണ്ടുകളില്‍ ഇടയ്ക്കിടെ പൂര്‍ണാര്‍ത്ഥത്തില്‍ സ്ഥാപിതമായ ചരിത്രാനുഭവങ്ങളിതിനു സാക്ഷിയാണ്‌. അതിനാല്‍ ഇസ്ലാമിക വ്യവസ്ഥ നിരാകരിക്കപ്പെട്ടുവേന്ന വാദം ശക്തിയോ വസ്തുനിഷ്ഠമോ അല്ല. കാരണം, ഇവ്വിധം നിരാകരിക്കപ്പെട്ടശേഷം പല ഘട്ടങ്ങളിലുമത്‌ വീണ്ടും സ്ഥാപിതമായിട്ടുണ്ട്‌.

7. മനുഷ്യ ചരിത്രത്തില്‍ തീര്‍ത്തും അസദൃശവും ഏക്കാളത്തേക്കും ഏറ്റവും മാതൃകായോഗ്യവുമെന്ന നിലയില്‍ പൂര്‍ണാര്‍ത്ഥത്തില്‍ ഇസ്ലാമിക വ്യവസ്ഥ പ്രവാചകനുശേഷം ദീര്‍ഘകാലം നിലനിന്നില്ലെന്നത്‌ ശരിയാണെങ്കിലും 1924-ല്‍ ഉസ്മാനിയ ഖിലാഫത്തി​‍െന്‍റ അന്ത്യംവരെ അത്‌ ഭാഗികമായും ചിലപ്പോള്‍ ഒട്ടൊക്കെ പൂര്‍ണമായും ചിലപ്പോള്‍ പരിപൂര്‍ണമായും നിലനിന്നുപോന്നിട്ടുണ്ട്‌. ഇന്നും പല നാടുകളിലും ഇസ്ലാമിക ഭരണവ്യവസ്ഥ അതി​‍െന്‍റ സദ്ഫലങ്ങള്‍ സമ്മാനിച്ചുകൊണ്ടിരിക്കുന്നുണ്ട്‌. കഴിഞ്ഞ പതിനാലു നൂറ്റാണ്ടിലൊരിക്കലും മുസ്ലിം സമൂഹം ഇസ്ലാമിക വ്യവസ്ഥയെ തീര്‍ത്തും നിരാകരിച്ച്‌വിരുദ്ധമായ വ്യവസ്ഥയെ സ്വീകരിച്ച അനുഭവമുണ്ടായിട്ടില്ല. എന്നാല്‍ സോഷ്യലിസ്റ്റ്‌ സമൂഹങ്ങള്‍ ഹ്രസ്വകാലത്തെ പരീക്ഷണശേഷം അതിനെ കൈയൊഴിച്ച്‌ തികച്ചും വിരുദ്ധമായ മുതലാളിത്ത വ്യവസ്ഥയെ വാരിപ്പുണരുകയുണ്ടായി. പൂര്‍വ യുറോപ്യന്‍ നാടുകളില്‍ പലതുമിതി​‍െന്‍റ അനിഷേധ്യ ഉദാഹരണങ്ങളത്രെ.

8. ഇസ്ലാം എന്നത്‌ കേവലമൊരു രാഷ്ട്രീയ ഭരണവ്യവസ്ഥ മാത്രമല്ല; അതി​‍െന്‍റ പരമമായ ലക്ഷ്യം മനുഷ്യനെ ദൈവ കോപത്തില്‍നിന്നും ശിക്ഷയില്‍നിന്നും രക്ഷിച്ച്‌ ദൈവപ്രീതിക്കും പ്രതിഫലമായ സ്വര്‍ഗത്തിനും അര്‍ഹരാക്കുകയെന്നതാണ്‌. അതോടൊപ്പം ഭൂമിയില്‍ മനസി​‍െന്‍റ സ്വാസ്ഥ്യവും വ്യക്തിജീവിതത്തി​‍െന്‍റ വിശുദ്ധിയും കുടുംബഘടനയുടെ ഭദ്രതയും സമൂഹത്തി​‍െന്‍റ സമാധാനവും അത്‌ ഉറപ്പുവരുത്തുന്നു. കാലദേശഭേദങ്ങള്‍ക്കതീതമായി ഈ നിയോഗങ്ങളത്രയും ഇസ്ലാം ഇന്നോളം നിര്‍വഹിച്ചുപോന്നിട്ടുണ്ട്‌. ഇപ്പോള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ലോകാന്ത്യം വരെ ഇത്‌ തുടരുകയും ചെയ്യും.എന്നാല്‍ ഇത്തരമൊന്നും കമ്യുണിസത്തില്‍നിന്ന്‌ ഒരിക്കലും ഒരിടത്തും പ്രതീക്ഷിക്കാവതല്ല.

ഇസ്ലാമും മുതലാളിത്തവും



മുഹമ്മദ്‌ ഖുത്തുബ്‌

ഇസ്ലാമികലോകത്തല്ല മുതലാളിത്തം ഉടലെടുത്തത്‌. യന്ത്രവിപ്ലവത്തിനു ശേഷം മാത്രം രൂപംകൊണ്ട ഒരു വ്യവസ്ഥയാണത്‌. യന്ത്രവിപ്ലവമാകട്ടെ, പശ്ചാത്യലോകത്ത്‌ യാദൃശ്ചികമായി സംഭവിച്ചതാണ്‌. യാദൃശ്ചികമായി എന്നു തന്നെയാണ്‌ നാം പറയുക. കാരണം സ്പെയിനില്‍ മുസ്ലിംകളുടെ കയ്യായി സംഭവിക്കേണ്ടതായിരുന്നു അത്‌. സ്പെയിനിലെ ഇസ്ലാമിക രാഷ്ട്രം തുടര്‍ന്നു നിലനിന്നിരുന്നെങ്കില്‍, മതപക്ഷപാതിത്തം അതി​‍െന്‍റ കഥ കഴിച്ചിരുന്നില്ലെങ്കില്‍, വിശ്വാസത്തി​‍െന്‍റ പേരില്‍ ഇന്‍ക്വിസിഷന്‍ കോടതികള്‍ മുസ്ലംകള്‍ക്കെതിരില്‍ അഴിച്ചുവിട്ട കിരാത മര്‍ദ്ദനങ്ങളും മറ്റും ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും അതങ്ങനെ സംഭവിക്കുമായിരുന്നു.

അതെ, സ്പെയിനിലെ ശാസ്ത്രീയ നവോത്ഥാനം അതി​‍െന്‍റ സ്വാഭാവിക മാര്‍ഗത്തിലൂടെ ചരിച്ചിരുന്നെങ്കില്‍ യന്ത്രങ്ങളുടെ കണ്ടുപിടിത്തത്തില്‍ ചെന്നു കലാശിക്കുക തന്നെ ചെയ്യുമായിരുന്നു. എന്നാല്‍ മുസ്ലിംകളെ അവിടെനിന്നു ആട്ടിപ്പുറത്താക്കിയ രാഷ്ട്രീയ സംഭവങ്ങള്‍ ലോകത്തി​‍െന്‍റതന്നെ ശാസ്ത്രീയ മുന്നേറ്റത്തെ നൂറ്റാണ്ടുകളോളം താമസിപ്പിച്ചു. പിന്നീട്‌ യൂറോപ്പ്‌ അതി​‍െന്‍റ നിദ്രയില്‍നിന്നുണരുന്നതുവരേക്കും കാത്തിരിക്കേണ്ടി വന്നു. അതോടുകൂടെ മുസ്ലിം വിജ്ഞാനീയങ്ങളും മുസ്ലിം കലാശാലകളില്‍ തഴച്ചുവളര്‍ന്നിരുന്ന ഗ്രീക്ക്‌ വിജ്ഞാനീയങ്ങളും കയ്യിലേന്തി യൂറോപ്പ്‌ മുന്നോട്ടു ഗമിച്ചു. തുടര്‍ന്ന്‌ കണ്ടുപിടിത്തത്തി​‍െന്‍റ മേഖലകളില്‍ പുതിയ പുതിയ വഴിത്താരകള്‍ വെട്ടിത്തുറന്നു.

മുസ്ലിം ലോകം യൂറോപ്പി​‍െന്‍റ ചൊല്‍പടിക്ക്‌ കീഴിലായിരുന്ന ഒരു ഘട്ടത്തിലാണ്‌ മുതലാളിത്തം അവിടെ കടന്നുവന്നത്‌. ദാരിദ്ര്യത്തിലും അജഞ്ഞതയിലും രോഗത്തിലും പിന്നാക്കാവസ്ഥയിലും മൂക്കോളം മുങ്ങിക്കിടന്നിരുന്ന ആ ജനതയുടെ മേല്‍ യൂറോപ്പി​‍െന്‍റ പിടി പൂര്‍ണമായും മുറുകിയിരുന്ന ഘട്ടത്തില്‍ മുതലാളിത്തം അവരില്‍ പ്രചരിപ്പിച്ചു. അതുകണ്ട്‌, ഗുണദോഷവിചിന്തനം കൂടാതെ ഇസ്ലാം മുതലാളിത്തത്തെ കണ്ണടച്ചാശ്ലേഷിക്കുന്നുവേന്ന്‌ ചിലര്‍ ധരിച്ചുവശായി. മുതലാളിത്തത്തിന്‌ നിരക്കാത്തതോ അതിന്‌ വിരുദ്ധമായതോ ഒന്നും ഇസ്ലാമിക വ്യവസ്ഥയിലും നിയമസംഹിതയിലും ഇല്ലെന്നവര്‍ കരുതി. കാരണം അത്‌ സ്വകാര്യോടമയെ അനുവദനീയമാക്കുന്നു. ലോകത്തി​‍െന്‍റ സാമ്പത്തിക പരിണാമ പ്രക്രിയയില്‍ അത്‌ മുതലാളിത്തപരമായ സ്വകാര്യോടമയായിത്തീര്‍ന്നുവേന്നു മാത്രം. അടിസ്ഥാന തത്വത്തില്‍ യോജിക്കുന്ന സ്ഥിതിക്ക്‌ അതി​‍െന്‍റ അനന്തരഫലത്തെയും സ്വാഭാവികമായും ഇസ്ലാം അംഗീകരിക്കും.

സാമ്പത്തികശാസ്ത്രം പഠിച്ച ഏതൊരാള്‍ക്കുമറിയാവുന്ന ഒരു പ്രാഥമിക തത്വം മാത്രം മതി ഇവര്‍ക്ക്‌ മറുപടി പറയാന്‍. അതായത്​‍്‌ പലിശയും പൂഴ്ത്തിവെപ്പും കൂടാതെ മുതലാളിത്ത വ്യവസ്ഥ നിലവില്‍ വരുകയോ അതി​‍െന്‍റ വിശാല രൂപം കൈക്കൊള്ളുകയോ ചെയ്യുമായിരുന്നില്ല. ഇസ്ലാമാകട്ടെ മുതലാളിത്ത വ്യവസ്ഥയുടെ ആവിര്‍ഭാവത്തിന്‌ ആയിരം വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ അവ രണ്ടും നിഷിദ്ധമാക്കി!

എന്നാല്‍, ഈ വ്യാജവാദികള്‍ക്ക്‌ മറുപടി പറയുവാന്‍ നാം ധൃതിപ്പെടുന്നില്ല. പ്രശ്നം കുറെക്കൂടി അവധാനപൂര്‍വം കയ്യാളാം. യന്ത്രവിപ്ലവം-സ്വഭാവികമായും സംഭവിക്കേണ്ടിയിരുന്നത്പോലെ മുസ്ലിം ലോകത്താണുണ്ടായതെന്ന്‌ സങ്കല്‍പിക്കുക. എന്നാല്‍ അതി​‍െന്‍റ അനിവാര്യഫലമെന്നോണം സംഭവിക്കുന്ന സാമ്പത്തിക പരിണാമത്തെ ഇസ്ലാം എങ്ങനെയായിരിക്കും നേരിടുക? എങ്ങനെയായിരിക്കും സ്വന്തം വ്യവസ്ഥയുടെയും നിയമസംഹിതയുടെയും തണലില്‍ തൊഴില്‍ ബന്ധങ്ങളും ഉത്പാദന ബന്ധങ്ങളും അത്‌ ചിട്ടപ്പെടുത്തുക?

മുതലാളിത്ത വ്യവസ്ഥയുടെ ശത്രുക്കള്‍ അടക്കമുള്ള -കാറല്‍ മാര്‍ക്ക്സാണ്‌ അവരുടെ തലപ്പത്ത്‌ - എല്ലാ സാമ്പത്തിക വിദഗ്ദ്ധരും ഒരുപോലെ സമ്മതിച്ചതാണ്‌ മുതലാളിത്തം അതി​‍െന്‍റ ആരംഭദശയില്‍ വളരെ പുരോഗമനപരമായ ഒരു കാല്‍വെപ്പായിരുന്നുവേന്ന്‌. ജീവിതത്തി​‍െന്‍റ വ്യത്യസ്ത മണ്ഡലങ്ങളില്‍ മാനവരാശിക്ക്‌ അത്‌ മഹത്തായ പല സംഭാവനകളും അര്‍പ്പിച്ചിട്ടുണ്ടെന്നും അവര്‍ സമ്മതിക്കുന്നു. ഉത്പാദനം വര്‍ദ്ധിപ്പിച്ചു. ഗതാഗത മാര്‍ഗങ്ങള്‍ പരിഷ്കരിച്ചു. മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത വിധം വിശാലമായ വൃത്തത്തില്‍ പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്തു. തൊഴിലാളികളുടെ ജീവിത നിലവാരം കൃഷിയെ ആശ്രയിച്ചു ജീവിച്ചിരുന്ന കാലത്തേതിനെക്കാള്‍ പതിന്‍മടങ്ങ്‌ മെച്ചപ്പെടുത്തി.

എന്നാല്‍ ഈ സുവര്‍ണദശ ഏറെക്കാലം നീണ്ടുനിന്നില്ല. കാരണം മുതലാളിത്തം-അവരുടെ ഭാഷയില്‍ അതി​‍െന്‍റ സ്വാഭാവിക പരിണാമമനുസരിച്ച്‌-മുതലുടമകളുടെ പക്കല്‍ സമ്പത്ത്‌ കൂമ്പാരമായി കെട്ടിക്കിടക്കുന്ന ഒരു പതനത്തിലേക്ക്‌ നീങ്ങി. ആ വര്‍ദ്ധനവിന്നനുസരിച്ച്‌ ആപേക്ഷികമായി തൊഴിലാളികളുടെ കൈകളില്‍ അത്‌ കുറഞ്ഞുവന്നു. കഴിവി​‍െന്‍റ പരമാവധി ഉത്പാദനമുണ്ടാക്കുന്നതിനായി മുതലാളി, തൊഴിലാളിയെ-കമ്യൂണിസത്തി​‍െന്‍റ ദൃഷ്ടിയില്‍ അവന്‍ മാത്രമാണ്‌ ഉത്പാദകന്‍ - ഉപയോഗപ്പെടുത്തി. എന്നിട്ടും അധ്വാനിക്കുന്ന ഭൂരിപക്ഷത്തിന്‌ മാന്യമായ ഒരു ജീവിതത്തിനുപോലും തികയാത്ത തുച്ഛമായ വേതനം മാത്രമാണ്‌ നല്‍കിയത്‌. ശേഷിച്ച സമ്പത്തു മുഴുവന്‍ കൊള്ളലാഭമായി കയ്യടക്കിക്കൊണ്ട്‌ അമിതമായ ആഢംബരത്തില്‍ സുഖപ്രമത്തരായി മുതലാളിമാര്‍ കഴിഞ്ഞുകൂടി.

ഇവിടെ മറ്റൊരു വസ്തുത കൂടിയുണ്ട്‌. തൊഴിലാളികളുടെ കൂലിയിലുള്ള അപര്യാപ്തനിമിത്തം മുതലാളിത്ത രാജ്യങ്ങളിലെ വ്യവസായികോത്പന്നങ്ങള്‍ വാങ്ങിയുപയോഗിക്കുവാന്‍ സാധിക്കാതെ വരുന്നു. വ്യവസായ ഉത്പന്നങ്ങള്‍ വാങ്ങിയുപയോഗിക്കാന്‍ മതിയായ വേതനം തൊഴിലാളിക്ക്‌ ലഭിച്ചിരുന്നെങ്കില്‍ മുതലാളിയുടെ പക്കല്‍ അമിതലാഭം കുമിഞ്ഞുകൂടുമായിരുന്നില്ല. ഏറ്റവും ചുരുങ്ങിയത്‌ അത്‌ ഗണ്യമായി കുറയുകയെങ്കിലും ചെയ്യുമായിരുന്നു. എന്നാല്‍ മുതലാളിത്തം ഒരിക്കലും സമ്മതിക്കാത്ത ഒരു കാര്യമാണിത്‌. അവര്‍ ഉത്പാദിപ്പിക്കുന്നതു തന്നെ ലാഭിക്കാന്‍ വേണ്ടിയാണ്‌. ഉപയോഗിക്കാന്‍ വേണ്ടിയല്ല. അപ്പോള്‍ ഓരോവര്‍ഷവും ഉത്പന്നങ്ങള്‍ കെട്ടിക്കിടക്കാന്‍ തുടങ്ങും. അത്‌ ചെലവഴിക്കാന്‍ പറ്റിയ കമ്പോളങ്ങള്‍ കണ്ടെത്താനായിരിക്കും അടുത്ത ശ്രമം. തല്‍ഫലമായി സാമ്രാജ്യത്വം ഉടലെടുക്കുന്നു. തുടര്‍ന്നു മാര്‍ക്കറ്റുകള്‍ പിടിച്ചുപറ്റാനും അസംസ്കൃത പദാര്‍ത്ഥങ്ങള്‍ കയ്യടക്കാനുമുളള മത്സരമായി. അവസാനം മാരകങ്ങളായ മഹായുദ്ധങ്ങളില്‍ ചെന്നു കലാശിക്കുന്നു?

അതോടൊപ്പം വേതനത്തിലുള്ള അപര്യാപ്തത്തയും വര്‍ദ്ധിച്ച ഉത്പാദനത്തെയപേക്ഷിച്ച്‌ ലോകത്ത്‌ പൊതുവില്‍ ഉണ്ടായ വ്യാപാരക്കമ്മിയും മൂലമുളവായ സ്തംഭനാവസ്ഥ മുതലാളിത്ത വ്യവസ്ഥിതിയില്‍ പലപ്പോഴും കടുത്ത പ്രതിസന്ധികള്‍ക്കിടയാക്കി. ഭൗതികവാദികളും യാന്ത്രിക സാമ്പത്തിക പരിണാമത്തില്‍ വിശ്വസിക്കുന്നവരും വെച്ചുപുലര്‍ത്തുന്ന ചിന്താഗതി വിചിത്രമാണ്‌. മുതലാളിമാരുടെ ദുര നിമിത്തമോ ചൂഷണ മനഃസ്ഥിതി മൂലമോ ഒന്നും സംഭവിക്കുന്നതല്ല. മറിച്ച്‌, മൂലധനത്തി​‍െന്‍റ പ്രകൃതിയില്‍ നിന്ന്‌ ഉടലെടുക്കുന്നതാണത്രെ മേല്‍ പറഞ്ഞ ദൂഷ്യഫലങ്ങളെല്ലാം. വികാര വിചാരങ്ങളുള്ള മനുഷ്യനെ സാമ്പത്തിക ശക്തിക്കുമുമ്പില്‍ ഒന്നിനും കഴിവില്ലാത്ത നിഷ്ക്രിയനും നിസഹായനുമായി അവതരിപ്പിക്കുന്ന പ്രാകൃതവും വിചിത്രവുമായ ഈ ചിന്താഗതിയുടെ നേര്‍ക്ക്‌ നമുക്ക്‌ കണ്ണടക്കുക. നമുക്ക്‌ നമ്മുടെ സങ്കല്‍പത്തിലേക്ക്‌ മടങ്ങുക- മുതലാളിത്തം പിറവിയെടുത്തത്‌ മുസ്ലിം ലോകത്തായിരുന്നെങ്കില്‍ എന്ന സങ്കല്‍പത്തിലേക്ക്‌.

കാറല്‍ മാര്‍ക്ക്സ്‌ അടക്കമുള്ള സാമ്പത്തിക വിദഗ്ദ്ധന്മ​‍ാര്‍ ഏകോപിച്ചു പറഞ്ഞതുപോലെ പ്രാരംഭഘട്ടത്തില്‍ മുതലാളിത്തം മനുഷ്യരാശിയുടെ നന്മക്കും പുരോഗതിക്കും ഉതകുന്നതായിരുന്നുവേങ്കില്‍ ഇസ്ലാം അതി​‍െന്‍റ മാര്‍ഗത്തില്‍ തടസം സൃഷ്ടിക്കുമായിരുന്നില്ല. കാരണം, മനുഷ്യരാശിക്ക്‌ നന്മ കൈവരുന്നതിനെ അത്‌ വെറുക്കുന്നില്ല. മറിച്ച്‌, ഭൂമിയില്‍ നന്മ പരത്തുകയാണ്‌ അതി​‍െന്‍റ മുഖ്യ ലക്ഷ്യം.

അതോടൊപ്പം ബന്ധങ്ങള്‍ വ്യവസ്ഥപ്പെടുത്തുന്ന നിയമങ്ങള്‍ നിര്‍മിക്കാതെ അതിനെ സ്വതന്ത്രമായി വിടുകയല്ല ചെയ്യുക. അതിനോടനുബന്ധിച്ചുണ്ടായേക്കാവുന്ന ദുഷിച്ച ചൂഷണ സമ്പ്രദായത്തെ അത്‌ തടയാതിരിക്കില്ല. അത്തരം തകരാറുകള്‍ മുതലാളിയുടെ ദുരനിമിത്തമോ മൂലധനത്തി​‍െന്‍റ യാന്ത്രികസ്വഭാവം നിമിത്തമോ എങ്ങനെ ആയിരുന്നാലും ശരി!

ഇവ്വിഷയകമായി ഇസ്ലാം അംഗീകരിച്ച നിയമപരമായ അടിസ്ഥാനം-അതാകട്ടെ എല്ലാ മുതലാളിത്ത രാഷ്ട്രങ്ങളെക്കാളും മുമ്പ്‌-മുതലുടമയോടൊപ്പം തൊഴിലാളിക്കും ആദായത്തില്‍ പങ്കുണ്ടെന്നതാണ്‌. ആ പങ്ക്‌ തുല്യമായിരിക്കണമെന്നതാണ്‌ മാലികീ മധബിലെ ഒരു വിഭാഗം പണ്ഡിതന്മ​‍ാരുടെ അഭിപ്രായം. സാമ്പത്തിക ബാധ്യതകള്‍ മുഴുവന്‍ മുതലാളിക്ക്‌. അധ്വാനഭാരം തൊഴിലാളിക്കും. മൂലധനം സംഭരിക്കുന്നതിനുവേണ്ടി മുതലാളിയും ഉത്പാദനം നടത്തുന്നതിനുവേണ്ടി തൊഴിലാളിയും അര്‍പിക്കുന്ന അധ്വാനം തുല്യമാണിവിടെ. ഈയടിസ്ഥാനത്തില്‍ ലാഭത്തിലും അവര്‍ തുല്യപങ്കാളികളാണ്‌.

നീതി നടപ്പാക്കുന്നതിനുള്ള ഇസ്ലാമി​‍െന്‍റ അദമ്യമായ അഭിലാഷമാണ്‌ ഇതില്‍ പ്രകടമായിക്കാണുന്നത്‌. തദ്വിഷയകമായി ഏറ്റവുമാദ്യമായി ചിന്തിക്കുകയും സ്വയമേവ നടപ്പിലാക്കുകയും ചെയ്തു ഇസ്ലാം. സാമ്പത്തിക സാഹചര്യങ്ങളുടെ നിര്‍ബന്ധത്തിന്‌ വഴങ്ങിയോ വര്‍ഗ സംഘട്ടനങ്ങളുടെ ഫലമായോ ആയിരുന്നില്ല അത്‌.

പ്രാരംഭഘട്ടത്തില്‍ വ്യവസായം ലളിതമായ കൈവേലയായിരുന്നു. കൊച്ചു കൊച്ചു വ്യവസായശാലകളില്‍ തുഛം തൊഴിലാളികള്‍ മാത്രമാണുണ്ടായിരുന്നത്‌. നാം ചൂണ്ടിക്കാണിച്ച ഈ നിയമനിര്‍മാണം യൂറോപ്പി​‍െന്‍റ ചരിത്രത്തിലെങ്ങും സ്വപ്നം കാണാന്‍പോലും കഴിയാത്തവിധം നീതിനിഷ്ഠമായ തൊഴില്‍ബന്ധങ്ങള്‍ കെട്ടിപ്പടുക്കാന്‍ പര്യാപ്തമായതായിരുന്നു.

എന്നാല്‍, ഇസ്ലാമിക കര്‍മശാസ്ത്രം അവിടെ വെച്ച്‌-അത്‌ സ്വന്തം നിലക്ക്‌ വളരെ ഉന്നതമായ ഒരു പരിധിയാണ്‌ - നിശ്ചലമായിപ്പോയി. കാരണം, നാലുപാടുനിന്നും വിപത്തുകളുടെ മലനിരകള്‍ മുസ്ലിം ലോകത്തി​‍െന്‍റ മേല്‍ അടര്‍ന്നുവീണുകൊണ്ടിരുന്നു. ഒരിക്കല്‍ താര്‍ത്തരികളില്‍നിന്ന്‌, മറ്റൊരിക്കല്‍ തുര്‍ക്കി സ്വേഛാധിപതികളില്‍നിന്ന്‌, പിന്നീടൊരിക്കല്‍ സ്പെയ്ന്‍ ദുരന്തം തുടര്‍ച്ചയായുണ്ടായ ആഭ്യന്തര കലഹങ്ങള്‍ കാരണമായി അങ്ങനെ പലനിലക്കും. അതോടു കൂടെ പുരോഗതിയുടെ പാതയില്‍ അത്‌ പിറകോട്ട്‌ വലിച്ചെറിയപ്പെട്ടു. ബുദ്ധിപരവും ആത്മീയവും ചിന്താപരവുമായ മരവിപ്പും മുരടിപ്പും അതിനെ അടിമുടി ബാധിച്ചു. അതി​‍െന്‍റ ദുഷ്ഫലങ്ങള്‍ അടുത്തകാലംവരെയും അതനുഭവിച്ചുകൊണ്ടിരിക്കയാണ്‌.
ഇസ്ലാമിക കര്‍മശാസ്ത്രം നിശ്ചലാവസ്ഥയെ പ്രാപിച്ച ഘട്ടത്തില്‍ യന്ത്രവിപ്ലവത്തിലൂടെ ലോകം പുരോഗതിയിലേക്ക്‌ അതിശീഘ്രം മുന്നേറിക്കൊണ്ടിരിക്കുകയായിരുന്നു. ദൈനംദിന പുതിയ പുതിയ സംഭവവികാസങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. ലോകജനതക്കിടയില്‍ പുതിയ പുതിയ ബന്ധങ്ങള്‍ ഉടലെടുത്തു. അവയിലൊന്നും പങ്കുചേരാനോ “പരിണാമ“ വിധേയമാക്കിക്കൊണ്ടിരിക്കുന്ന ലോകത്തിനനുഗുണമായ നിയമങ്ങള്‍ കണ്ടെത്തുവാനോ ഇസ്ലാമിക കര്‍മശാസ്ത്രത്തിന്‌ കഴിഞ്ഞില്ല.
പക്ഷെ, കര്‍മശാസ്ത്രവും ശരീഅത്തും രണ്ടാണ്‌. പൊതുതത്വങ്ങളുള്‍ക്കൊള്ളുന്ന ശാശ്വതരേഖയാണ്‌ ശരീഅത്ത്‌. (ചിലപ്പോള്‍ സൂക്ഷ്മമായ വിശദാംശങ്ങളും അതില്‍ കണ്ടേക്കും.) കര്‍മശാസ്ത്രമാകട്ടെ, ശരീഅത്തിനെ ആധാരമാക്കി കാലോചിതമായി കണ്ടെത്തുന്ന പരിവര്‍ത്തനോന്‍മുഖമായ നിയമസംഹിതയാണ്‌. ഒരു കാലത്തി​‍െന്‍റയോ തലമുറയുടെയോ വൃത്തത്തില്‍ ഒതുങ്ങിനില്‍ക്കാത്ത പരിഷ്കരണോന്‍മുഖമായ ഒരു ഘടകമാണത്‌.

മുതലാളിത്ത വ്യവസ്ഥയുടെ പരിണാമഘട്ടത്തില്‍ ശരീഅത്തില്‍ നിന്ന്‌ പ്രായോഗിക നിയമങ്ങള്‍ കണ്ടെത്തുവാന്‍ നമുക്ക്‌ വളരെയൊന്നും പ്രയാസപ്പെടേണ്ടിവരുമായിരുന്നില്ല. കാരണം അര്‍ത്ഥശങ്കക്കിടം നല്‍കാത്തവിധം സ്പഷ്ടവും വ്യക്തവുമായ മൗലിക തത്വങ്ങള്‍ അതുള്‍ക്കൊള്ളുന്നുണ്ട്‌.

സാമ്പത്തിക ചരിത്രകാരന്‍മാര്‍ പറയുന്നു: മുതലാളിത്ത വ്യവസ്ഥ അതി​‍െന്‍റ ലളിതവും സ്വച്ഛവുമായ ആദിമ രൂപത്തില്‍നിന്നു ഇന്നത്തെ വൃത്തികെട്ട രൂപത്തിലേക്ക്‌ പരിണമിച്ചുകൊണ്ടിരുന്നപ്പോള്‍ പതുക്കെ പതുക്കെ ദേശീയ കടംവായ്പകളെ ആശ്രയിക്കാന്‍ തുടങ്ങി. അതില്‍നിന്നാണ്‌ ആധുനിക മുതലാളിത്ത സമ്പ്രദായത്തി​‍െന്‍റ ആധാരശിലയായ ബാങ്കിംഗ്‌ സിസ്റ്റം ആവിര്‍ഭവിച്ചതു. ബാങ്കുകള്‍ മുതലാളിത്ത വ്യവസ്ഥകള്‍ക്കാവശ്യമായ വന്‍തുകകള്‍ “ആദായത്തിനും പലിശക്കും പകരം വായ്പയായി നല്‍കി.

കെട്ടുപിണഞ്ഞ ഈ സാമ്പത്തിക ചര്‍ച്ചയിലേക്കൊന്നും നമുക്ക്‌ കടക്കേണ്ടതില്ല. ഇപ്പറഞ്ഞതെല്ലാം സുസമ്മത യാഥാര്‍ത്ഥ്യങ്ങളാണ്‌. വിശദാംശങ്ങളറിയാനാഗ്രഹിക്കുന്നവര്‍ സാമ്പത്തിക ശാസ്ത്രഗ്രന്ഥങ്ങള്‍ പരിശോധിച്ചുകൊള്ളട്ടെ. ഈദൃശ വായ്പകളും ബാങ്കിംഗ്‌ ഇടപാടുകളും പലിശയെ ആധാരമാക്കിയുള്ളവയാണെന്നും പലിശ ഇസ്ലാം പൂര്‍ണമായും നിരോധിച്ച ഒന്നാണെന്നും ചൂണ്ടിക്കാണിക്കുക മാത്രമാണ്‌ നമ്മുടെ ഉദ്ദേശ്യം.

വഴികാട്ടിയും വെളിച്ചവും


വാണിദാസ്‌ എളയാവൂര്‍

വാത്സല്യനിധിയായ സ്വപുത്രനോട്‌ ഒരു പിതാവേന്നപോലെ ദൈവം മനുഷ്യനോട്‌ ഇങ്ങനെ പറഞ്ഞു
നിനക്ക്‌ ഞാനൊരു വിളക്ക്‌ നല്‍കി അതാണ്‌ വിശേഷബുദ്ധി. പ്രപഞ്ചത്തില്‍ നിന്നെക്കൂടാതെ എന്റെ അനേകം സൃഷ്ടികളുണ്ട്‌. അവര്‍ക്കാര്‍ക്കും നല്‍കാത്ത അതിവിശിഷ്ട വസ്തുവാണ്‌ ഞാന്‍ നിനക്ക്‌ തന്നത്‌. അതിന്റെ വിലയറിയാനും വിവേകപൂര്‍വം വിനിയോഗിക്കാനും നിനക്ക്‌ കഴിയണം. ഒന്നു മാത്രം സൂചിപ്പിക്കാം പ്രപഞ്ചം മുഴുവന്‍ തെളിച്ചുകാട്ടാന്‍പോന്ന വിളക്കാണത്‌. അത്‌ നിന്റെ നിലയും വിലയും വര്‍ദ്ധിപ്പിക്കും. ഒരു പരീക്ഷണം വഴി ഒരിക്കല്‍ നിന്നെ ഞാനത്‌ ബോധ്യപ്പെടുത്തി. നിന്റെ വിശേഷബുദ്ധിയില്‍ ഞാന്‍ തിരികൊളുത്തി. മലക്കുകളെപ്പോലും പരാജയപ്പെടുത്തിക്കൊണ്ട്‌ നീയതിന്റെ മികവ്‌ കാണിച്ചു. ഞാന്‍ സംതൃപ്തനായി. ഞാന്‍ മലക്കുകളോട്‌ നിന്നെയാദരിക്കാന്‍ പറഞ്ഞു. ഒന്ന്‌ മനസ്സിലായി. വിശേഷബുദ്ധി നിന്നില്‍ പ്രോജ്ജ്വലിക്കുമെന്ന്‌. ഒന്ന്‌ ഞാനാശ്വസിച്ചു സൃഷ്ടികളില്‍ ശ്രേഷ്ഠനായി ഞാന്‍ തിരഞ്ഞെടുത്ത നീ ലോകത്ത്‌ അജയ്യനായി, അധൃഷ്യനായി പരിണമിക്കുമെന്ന്‌. കാലത്രയങ്ങളെ പ്രകാശമണിയിക്കാന്‍ പോന്ന വിളക്കാണത്‌. ആ വിളക്ക്‌ ..ഒരു പര്‍വതത്തിലേക്കാണ്‌ ഞാനയച്ചുകൊടുത്തതെങ്കില്‍ ദൈവത്തെ ഭയന്ന്‌ ആ പര്‍വതം പൊട്ടിത്തകരുന്നത്‌ നിനക്ക്‌ കാണാമായിരുന്നു. .. അത്രയും സ്ഫോടക സ്വഭാവമിയന്നതാണ്‌ അതിന്റെ പ്രകാശ വിസ്മയം. അതുകൊണ്ടാണ്‌ അത്‌ മറ്റാര്‍ക്കും നല്‍കാതെ നിനക്ക്‌ സമ്മാനിച്ചതു.

അറിവിന്റെ സ്ഫോടക സ്വഭാവത്തെ സംബന്ധിച്ച്‌ പ്രവാചകന്റെ ഒരനുസ്മരണമുണ്ട്‌.
പ്രവാചകന്‍ പള്ളിയിലെത്തി. അവിടെ അന്നേരമൊരാള്‍ പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു. വാതില്‍പ്പടിയില്‍ മ​‍ൊരാളിരിക്കുന്നത്‌ പ്രവാചകന്റെ ദൃഷ്ടിയില്‍പെട്ടു. ആരെന്ന്‌ മനസ്സിലായില്ല. പ്രവാചകന്റെ കാല്‍പെരുമാറ്റം കേട്ട്‌ വാതില്‍പടിയിലെ ആള്‍ തിരിഞ്ഞുനോക്കി. പ്രവാചകന്‌ ആളെ മനസ്സിലായി. അത്‌ ഇബിലീസായിരുന്നു. പ്രവാചകന്‍ ഇങ്ങനെ ചോദിച്ചു ഇബിലീസ്‌, ഇവിടെയെന്താ കാര്യം?
ചിരിച്ചുകൊണ്ട്‌, പ്രാര്‍ഥിക്കുന്നവന്റെ നേരെ ചൂണ്ടി ഇബിലീസ്‌ ഇങ്ങനെ പറഞ്ഞു ദാ ഒരാളിവിടെ പ്രാര്‍ഥിക്കുന്നു. അവനെയൊന്ന്‌ പിഴപ്പിക്കണം .. പ്രവാചകന്‍ കൗതുകത്തോടെ ഇങ്ങനെ അന്വേഷിച്ചു എന്നാല്‍ താന്‍ എന്ത്കൊണ്ട്‌ ജോലി തുടങ്ങുന്നില്ല? അന്നേരം സ്വല്‍പമൊരു വിഷമത്തോടെ ഇബിലീസ്‌ മ​‍ൊരു മൂലയിലേക്ക്‌ വിരല്‍ ചൂണ്ടി. അവിടെയൊരാള്‍ കിടന്നുറങ്ങുന്നുണ്ട്‌. നല്ല ഉറക്കം. പ്രവാചകന്‍ തുടര്‍ന്നു അയാള്‍ ഉറങ്ങുകയല്ലേ, ഉറങ്ങുന്നവനെ താനെന്തിന്‌ പേടിക്കണം. ഇതിന്ന്‌ ഇബിലീസ്‌ നല്‍കിയ മറുപടി അത്യന്തം ശ്രദ്ധേയമായിരുന്നു അറിവുള്ളവന്‍ ഉറങ്ങുകയാണെങ്കിലും അപകടകാരിയാ.

തന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വം കേട്ടുകൊണ്ടിരുന്ന മനുഷ്യനോട്‌ ദൈവം തുടര്‍ന്നു. പരാശ്രയമൊഴിവാക്കി സ്വന്തം കഴിവില്‍ വിശ്വാസമര്‍പ്പിക്കുവാനും അതിലൂന്നി ഉയരുവാനും ദൈവത്തില്‍ മാത്രം ശരണമര്‍ഥിക്കുവാനും ഞാന്‍ നിന്നെ പ്രബോധിപ്പിച്ചു. നിന്റെ ആജ്ഞക്ക്ക്‌ മാത്രമേ ഞങ്ങള്‍ കീഴ്പെട്ട്‌ ജീവിക്കുകയുള്ളു. നിന്നോട്‌ മാത്രമേ ഞങ്ങള്‍ സഹായമപേള്ളിക്കുകയുള്ളു (ഖുര്‍ആന്‍ 1:5)
ആരുടെ മുന്നിലും വിനമ്രശിരസ്സായി നില്‍ക്കേണ്ടവനല്ല നീ. കാലവേഗത്തെ മറികടക്കാനും ലോകവിസ്തൃതിയെ ഉള്ളിലൊതുക്കാനും സമസ്ത ശക്തികളെയും കൈങ്കരീയത്തിലമര്‍ത്തിവെക്കാനും പോന്ന സിദ്ധിസാധ്യതകള്‍ നിന്നില്‍ ഞാന്‍ നിക്ഷേപിച്ചു. അത്‌ നിന്നില്‍ സൂക്ഷിച്ച എന്നെ എന്നെ മാത്രം നീ നമിക്കുക. നീ എന്നെയോര്‍ക്കുമ്പോള്‍, എനിക്കുമുന്നില്‍ അടി പണിയുമ്പോള്‍ എന്റെ നിക്ഷേപത്തെക്കുറിച്ച്‌ നീയോര്‍ക്കും. എന്റെ നിര്‍ദ്ദേശങ്ങള്‍ നിന്റെ വിചാരവൃത്തികള്‍ക്ക്‌ വിധേയമാകും. നിന്റെ വികാസവൃദ്ധികളാണ്‌ മാനവസൃഷ്ടിയില്‍ എന്റെ വിഭാവിത ലക്ഷ്യമെന്ന്‌ നീയന്ന്‌ മനസ്സിലാക്കും. നിന്റെ ധര്‍മ്മകര്‍മ്മങ്ങള്‍ വിധിപൂര്‍വകം നടക്കണം. നിന്റെ വിശേഷബുദ്ധി പ്രോജ്ജ്വലിക്കണം. ഞാനയച്ച വേദഗ്രന്ഥം അതിനുള്ള ഊര്‍ജസ്രോതസ്സാണ്‌.
നേരം പോക്കാനുള്ള ഒരു കളിയായല്ല ഞാന്‍ എന്റെ കൈകൊണ്ട്‌ നിന്നെ സൃഷ്ടിച്ചതു. അനന്തവിസ്തൃതമായ പ്രപഞ്ചത്തെയും എണ്ണമ ജീവജാലങ്ങളെയും ഞാന്‍ സൃഷ്ടിച്ചതു നിനക്കുവേണ്ടിയാണ്‌. നിന്റെ ജന്‍മത്തിലൂടെമാത്രം സാക്ഷാല്‍കരിക്കാന്‍ കഴിയുന്ന മഹത്തായ ഒരു ദൗത്യമുണ്ട്‌. അതിന്ന്‌ പോരുന്ന കളരിയും കര്‍മ്മരംഗവുമയാണ്‌ ഞാന്‍ ഈ പ്രപഞ്ചത്തിന്‌ രൂപവിധാനം നല്‍കിയത്‌.
ആകാശ ഭൂമികളെയും അവയ്ക്കിടയിലുള്ള വസ്തുക്കളെയും നാം സൃഷ്ടിച്ചിരിക്കുന്നത്‌ വിനോദത്തിനുവേണ്ടിയല്ല. മറിച്ച്‌ ചില ന്യായമായ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ടുതന്നെയാണ്‌ അവ രണ്ടിനെയും നാം സൃഷ്ടിച്ചിരിക്കുന്നത്‌. രാപ്പലുകളെയും സൂര്യചന്ദ്രന്‍മാരെയും അല്ലാഹു നിങ്ങള്‍ക്ക്‌ കീഴ്പ്പെടുത്തിത്തന്നിരിക്കുന്നു. അതേപോലെ നക്ഷത്രങ്ങളെയും അവന്റെ അവന്റെ കല്‍പനക്കനുസരിച്ച്‌ നിങ്ങള്‍ക്ക്‌ കീഴ്പ്പെടുത്തിത്തന്നിരിക്കുന്നു.

കളിക്കളത്തില്‍ ഞാന്‍ കരുക്കളെല്ലാം നിരത്തിയിട്ടിരിക്കുന്നു. നീയവയുപയോഗപ്പെടുത്തി കളിച്ചു ജയിക്കണം.
അസംസ്കൃത വസ്തുക്കളെല്ലാം ഞാന്‍ ഇവിടെ സൃഷ്ടിച്ചുവെച്ചിട്ടുണ്ട്‌. നീയവയുപയോഗപ്പെടുത്തി വിശിഷ്ടഭോജ്യങ്ങളൊരുക്കണം. ഇന്ധനം ഇവിടെയും യന്ത്രം നിന്നിലുമുണ്ട്‌. നീയതുപയോഗപ്പെടുത്തി യന്ത്രത്തെ പ്രവര്‍ത്തനക്ഷമമാക്കണം. തിന്നും ഉറങ്ങിയും പ്രജനനം സാധിച്ചും കഴിയാനല്ല നിനക്കിവിടെ ജന്‍മം നല്‍കിയത്‌. ജന്തുസഹജമായതേ നിന്നില്‍ നിന്നനുഭവപ്പെടുന്നുള്ളുവേങ്കില്‍ നീയെങ്ങനെ സൃഷ്ടികളില്‍ ശ്രേഷ്ടനാകും അപ്പോള്‍ അതിന്നപ്പുറമൊന്ന്‌ ഞാന്‍ നിന്നില്‍ നിന്ന്‌ പ്രതീക്ഷിക്കുന്നുണ്ട്‌. സമുന്നതിയുടെ എന്റെ സങ്കേതം പ്രാപിക്കുകയാണ്‌ ഞാന്‍ നിന്നില്‍ നിന്ന്‌ പ്രതീക്ഷിക്കുന്നത്‌. ഉല്‍കൃഷ്ടസൃഷ്ടി എന്നതില്‍ സായൂജ്യമടയുമടയാതെ, അലംഭാവം കൊള്ളാതെ ധര്‍മ്മവിസ്മൃതിക്കടിപ്പെടാതെ നീ ഉയര്‍ന്നു പൊങ്ങണം. ക്ലേശഭൂയിഷ്ടമാണ്‌ മാര്‍ഗം. അവ്യക്തത്തയാണ്‌ മുന്നില്‍. അന്ധകാരമാണെങ്ങും. സ്വന്തം കൈനിലകളിലമര്‍ന്നിരിക്കുന്ന താമസവികാരങ്ങളുടെ തള്ളി മാ​‍ാനാവാത്ത പ്രലോഭനങ്ങളും ഭീഷണിയും നിനക്കുണ്ടാകും ഞാനതറിയുന്നു. അവിടെയാണ്‌ ഒരു വഴി കാട്ടിയുടെ ആവശ്യം ഞാന്‍ കണ്ടത്‌. തെളിഞ്ഞുകാണാന്‍ വെളിച്ചവുംവേണം. പ്രവാചകനും വേദഗ്രന്ഥവും അവിടെയാണ്‌ പ്രസക്തമാകുന്നത്‌.

കുഴക്കുന്ന വഴികളാണെങ്ങും. സൂക്ഷ്മബോധമില്ലാതെ സത്യശുദ്ധമായ മാര്‍ഗ്ഗത്തെക്കുറിച്ചറിയാതെ എങ്ങോട്ടെന്നില്ലാതെ ഓടുന്നു. ഇതാണ്‌ തന്റെ ശരിയായ മാര്‍ഗമെന്നു കരുതി കുരേനേരം സമാധാനിച്ചുവേന്നു വരും. അപ്പോഴാണബദ്ധമറിയുന്നത്‌. ഉടനെ തിരിഞ്ഞോടും. കുറെ ചെന്നപ്പോള്‍ അതുമൊരു പിഴയായിപ്പോയെന്നറിയുന്നു. ഇങ്ങനെ പലകുറി ആവര്‍ത്തിക്കപ്പെടുന്നു. ഗതികിട്ടാതെ പരിഭ്രാന്തമായി പരക്കം പായുന്ന മനുഷ്യനെ ഖുര്‍ആന്‍ മാടിവിളിച്ച്‌ വഴി നയിക്കുന്നു.

ശരിയായ മാര്‍ഗത്തിലാണെങ്കിലും വിചാരിക്കാതെ വന്നുപെടുന്ന ദുരനുഭവങ്ങള്‍ അളവതാണ്‌. താദൃശാനുഭവങ്ങളെ നേരിടേണ്ടി വരുമ്പോള്‍ മനഃസ്വാസ്ഥ്യം നഷ്ടപ്പെടുന്നു. ആലസ്യം അടിപ്പെടുത്തുന്നു. മുന്നോട്ടുള്ള യാത്ര ദുസ്സഹമായിത്തീരുന്നു. അന്നേരം മനസ്സിനെ അമൃതസേചനം ചെയ്തുകൊണ്ടെന്നോണം നവോന്‍മേഷമണിയിച്ച്‌ സ്വധര്‍മനിര്‍വഹണത്തിന്‌ ശക്തവും പ്രാപ്തവുമാക്കിത്തീര്‍ക്കുന്ന പ്രഭവമായി ഖുര്‍ആന്‍ അവതീര്‍ണമായി. അവശവും വിവശവുമായി, സ്വയം നശിച്ച്‌, വിശ്വാസത്തെപ്പോലും പഴിച്ച്‌, ജീവിതത്തെ വൃഥാഭാരമായി വലിച്ചിഴഞ്ഞുനീങ്ങുന്ന മനുഷ്യനില്‍ ഖുര്‍ആന്‍ ആത്മവീര്യം പകരുന്നു. ഒരാചാര്യനെപ്പോലെ അടുത്തുനിന്നുപദേശിക്കാനും ഒരാപല്‍ബാന്ധുവെപ്പോലെ ആശ്വാസമരുളാനും ഒരു ഭിഷ്വഗരനെപ്പോലെ സാന്ത്വനമേകാനും ഒരു രക്ഷാകര്‍ത്താവിനെപ്പോലെ കാവലാളായിക്കഴിയാനും സകല സന്ദര്‍ഭങ്ങളിലും പ്രത്യക്ഷപ്പെട്ട്‌ നമ്മെ വഴി നയിക്കാനും പോരുന്ന സമസ്തവും ആ വിശിഷ്ട ഗ്രന്ഥത്തിലുണ്ട്‌. ജീവിത ബന്ധിയായ സകല വിഷയങ്ങളും അതില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്‌. ഗുരുലഘുഭേദമില്ലാതെ മനുഷ്യന്റെ വിഭാവനകളെക്കുറിച്ചുള്ള തെളിഞ്ഞ ചിത്രങ്ങളുമതിലുണ്ട്‌. അവ്യക്തത്തയുടെ നിഴലും അജ്ഞതയുടെ ഇരുളും കളിയാടുന്ന മനുഷ്യമനസ്സുകളില്‍ ഖുര്‍ആനിലെ അക്ഷരങ്ങള്‍ നക്ഷത്രജ്യോതിസ്സുകളായി കതിര്‍വെട്ടം ചൊരിഞ്ഞു. കവിതപോലെ സുന്ദരവും ആലോചനാമൃതവുമാണ്‌ അതിലെ സൂറകളോരോന്നും. കൂടുതല്‍ തെളിഞ്ഞമര്‍ന്ന വായനയില്‍ അനവദ്യസൗന്ദര്യത്തിന്റെ മഹിമാവുകള്‍ നമ്മെ ഹഠാദാകര്‍ശിക്കും. ശ്രദ്ധാപൂര്‍വമായ ഓരോ വായനയും നവനവോഷേശാലിയായ ഓരോ വിശിഷ്ടാനുഭൂതിയായിരിക്കും. അതിന്റെ പിറവിയും പ്രകൃതവും പ്രകീര്‍ത്തിക്കുമ്പോള്‍ നിറം മങ്ങാത്ത ഒരു വിസ്മയമായി ആ വരിഷ്ട ഗ്രന്ഥശില്‍പം മനുഷ്യമനസ്സുകളില്‍ എന്നും ജീവിക്കും. കുളിരലകള്‍ വര്‍ഷിക്കുന്ന തൈമണിക്കാ​‍ായും പ്രത്യാശയുടെ നിറപൂക്കള്‍ വിരിയിക്കുന്ന വസന്തര്‍ത്തുവായും രോഗമൂര്‍ച്ഛയില്‍ ശമനൗഷധമായും വര്‍ത്തിക്കുന്ന സത്യവേദഗ്രന്ഥത്തില്‍ അസദൃശമായ പവിത്ര വചസ്സുകള്‍ പ്രകാശമണിഞ്ഞു നില്‍ക്കുന്നു. ആര്‍ദ്രവും എന്നാല്‍ സ്ഫോടകവുമാണ്‌ അതിലെ വചസ്സുകളാകെ. ആ മഹിത വചസ്സുകളുടെ ലോലസ്ഫുരണങ്ങള്‍ പോലും പ്രസരിച്ചെത്തുന്ന മനസ്സുകളില്‍ സംഭവിച്ചുകണ്ട പരിവര്‍ത്തനങ്ങള്‍ വിശ്വവിസ്മയങ്ങളായി കീര്‍ത്തിക്കപ്പെട്ടിട്ടുണ്ട്‌. പുഴുവെ ശലഭമാക്കുംപോലെ കാട്ടറബിയെ വാ​‍ിയെടുത്ത്‌ ഖലീഫയാക്കിയ മാസ്മരിക ശക്തി ഖുര്‍ആന്റെ സൂര്യതേജസ്സിന്റെ സവിശേഷതയാണ്‌.