നോമ്പിന്റെ സല്‍ഫലങ്ങള്‍


ഹമൂദ അബ്ദുൽ ആത്വി
ഇസ്ലാമിന്റെ തനതും ആത്മചൈതന്യവുമുള്ള ഒരു ആരാധനാകർമമാണ്‌ നോമ്പ്‌. പ്രഭാതംതൊട്ട്‌ പ്രദോഷംവരെ റമദാനിൽ അന്നപാനീയങ്ങളിൽ നിന്നും പുകവലി, സംയോഗം തുടങ്ങിയവയിൽനിന്നും വിട്ടുനിൽക്കുകയാണ്‌ അക്ഷരാർഥത്തിൽ നോമ്പ്‌. പക്ഷെ, നോമ്പിന്റെ അർഥം അക്ഷരങ്ങളിൽ ഒതുക്കുകയാണെങ്കിൽ നമുക്ക്‌ ത്പ്പോയിരിക്കുന്നു. നോമ്പ്‌ ഒരു ആരാധനാകർമമായി നിർദേശിക്കുമ്പോൾ അനന്തവും അമൂല്യവുമായ കുറേ സദ്ഫലങ്ങൾ ഇസ്ലാം മുമ്പിൽ കാണുന്നുണ്ട്‌. അവയിൽ ചിലതിതാണ്‌.
1. നിരങ്കശമായ ദൈവസ്നേഹം എന്തെന്ന്‌ അത്‌ മനുഷ്യനെ പഠിപ്പിക്കുന്നു. ദൈവത്തോടുള്ള അതിരറ്റ സ്നേഹം കൊണ്ടാണ്‌ ഒരാൾ നോമ്പനുഷ്ടിക്കുന്നത്‌.
2. അത്‌ സത്യസന്ധമായ ദൈവഭക്തിയെക്കുറിച്ച്‌ മനുഷ്യനെ ബോധവാനാക്കുന്നു. അവനും ദൈവവുമായുള്ള ബന്ധം ശക്തിപ്പെടുന്നു.

3. നോമ്പ്‌ മനുഷ്യന്റെ മനസ്സാക്ഷി ശുദ്ധീകരിക്കുന്നു. പരസ്യമായും രഹസ്യമായും നിലനിർത്തേണ്ട ഒന്നാണ്‌ നോമ്പ്‌. നോമ്പനുഷ്ടിക്കാൻ ഒരാളെ നിർബന്ധിക്കുന്നതിന്‌ സാധിക്കുകയില്ല. സ്വന്തം മനസ്സാക്ഷിയനുസരിച്ചാണ്‌ ഏവനും നോമ്പനുഷ്ഠിക്കുന്നത്‌.
4. അത്‌ മനുഷ്യനിൽ ക്ഷമയും നിസ്സ്വാർത്ഥതയും ഉണ്ടാക്കുന്നു. ഇല്ലായ്മയുടെ വേദനകൾ നോമ്പ്‌ എടുക്കുന്ന ഒരാൾ അറിയുന്നു. പക്ഷെ, അയാൾ ക്ഷമയോടെ അത്‌ സഹിക്കുന്നു. ദിവസങ്ങളും മാസങ്ങളും പട്ടിണികിടക്കുന്ന ഒരാളുടെ ബുദ്ധിമുട്ടുകൾ നൊമ്പെടുക്കുന്നവർക്ക്‌ എളുപ്പം അറിയാം. സ്വന്തം സഹചരോട്‌ അനുകമ്പയും സഹാനുഭൂതിയും ഉണ്ടാക്കാൻ അതിനാൽ തീർച്ചയായും നോമ്പു സഹായിക്കുന്നു.
5.മിതത്വവും ഇച്ഛാശക്​‍ിതിയും വർദ്ധിപ്പിക്കുവാൻ നോമ്പ്‌ ഉപകരിക്കുന്നു. സ്വന്തം ദേഹേചഛകളെ നിയന്ത്രിക്കുവാൻ നോമ്പുകാരൻ പഠിക്കുന്നു. ആത്മാവിനെ അഭിലാഷങ്ങൾക്ക്‌ മുമ്പിൽ ഉയർത്തിപ്പിടിക്കാൻ അയാൾക്ക്‌ കഴിയുന്നു.
6. സുതാര്യമായ ആത്മാവിനെയും വ്യക്തമായ മനസ്സിനെയും ഘനംകുറഞ്ഞ ശരീരത്തെയും നോമ്പ്‌ പ്രധാനം ചെയ്യുന്നു. ദൈവസമക്ഷത്തിങ്കലേക്ക്‌ ഉയരാനും നേരായി ചിന്തിക്കാനും ചടുലമായി പ്രവർത്തിക്കാനും ഇവ വേണം. അമിതഭാരമില്ലാത്ത ഒരു ആമാശയമുണ്ടെങ്കിലേ ഈ ഘട്ടത്തിൽ എത്താൻ മനുഷ്യന്‌ കഴിയൂ. ജീവശസ്ത്രവും വൈദ്യശാസ്ത്രവും സാക്ഷ്യപ്പെടുത്തുന്നതാണിത്‌.
7.അമിതവ്യയമൊഴിവാക്കാൻ നോമ്പു സഹായിക്കുന്നു. കുടുംബബജിംഗിന്റെ ആദ്യപാഠങ്ങൾ നോമ്പിൽ നിന്നാണ്‌ ലഭിക്കുന്നത്‌.
8. പരിസ്ഥിതികളോട്‌ പൊരുത്തപ്പെടാനുള്ള കഴിവ്‌ നോമ്പ്‌ നൽകുന്നു. നോമ്പനുഷ്ഠിക്കുന്നതോടെ ഒരാൾ നേരത്തെ ഉള്ള ജീവിതക്രമം മാ​‍ാൻ നിർബന്ധിതനാണ്‌. ഭക്ഷണക്രമത്തിലും മുകാര്യങ്ങളലും പുതിയ സമയങ്ങളും നിയമങ്ങളും നോമ്പ്‌ കാലത്തുണ്ടാവുന്നു. പുതുതായണ്ടാവുന്ന അവസ്ഥകളോട്‌ പൊരുത്തപ്പെടാനുള്ള ഒരു പരിശീലനമാണ്‌ ഇതുവഴി ലഭിക്കുന്നത്‌.
9. നോമ്പ്‌ മനുഷ്യന്‌ അതിജീവനശക്തിയും അച്ചടക്കവും നൽകുന്നു. നോമ്പനുഷ്ഠിക്കുമ്പോൾ പുതിയ ചിട്ടയും അടക്കവും ഒരുവനുണ്ടാവും അതോടൊപ്പം നോമ്പുകാരൻ, വചനാവയവങ്ങൾക്ക്‌ വിശ്രമവും പുതുക്രമവും നൽകുന്നു. ശാരീരികമായി ചീത്ത ഘട്ടങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പാണ്‌ നോമ്പ്‌.
10. നോമ്പ്‌ മനുഷ്യരിൽ സാഹോദര്യവും സാമൂഹ്യബോധവും സമത്വവുമുണ്ടാക്കുന്നു. നോമ്പനുഷ്ഠിക്കുന്ന ഒരാൾ അത്‌ ചെയ്യുന്ന ഒരു വൻ സമുഹത്തിന്റെ ഭാഗമായിത്തീരുകയാണ്‌ ചെയ്യുന്നത്‌. ഒരേ ലക്ഷ്യത്തോടെ ഒരേ രീതിയിൽ ഒരു വൻവിഭാഗം ഒരുകാര്യം ചെയ്യുമ്പോഴുണ്ടാവുന്ന ഐക്യബോധമാണ്‌ നോമ്പ്‌ ഉണ്ടാക്കുന്നത്‌. ഇത്തരം ഒരു സാമൂഹ്യാവസ്ഥ സൃഷ്ടിക്കുന്ന മ​‍േതൊരു ആരാധനാക്രമത്തെപിയും ഒരു സാമൂഹ്യശാസ്ത്രജ്ഞനും പരാമർശിക്കുന്നില്ല.
ഇത്തരം ഗുണങ്ങൾ അശ്രദ്ധയോടെ നോമ്പെടുക്കുന്നവരിൽ അനുഭവവേദ്യമാകുകയില്ല.

ധര്‍മസമരം 3



എന്താണീ ധര്‍മം? ധര്‍മം എന്നാല്‍ മുറ, കര്‍ത്തവ്യം എന്നൊക്കെയാണ്‌ ഭാഷാര്‍ത്ഥം. പക്ഷെ, അത്ര ലഘുവും സങ്കുചിതവുമായ ഒരര്‍ത്ഥത്തിലല്ല ആ പദം സാങ്കേതികമായി പ്രയോഗിക്കപ്പെടുന്നത്‌. പ്രപഞ്ചവും അതിലെ സമസ്ത വസ്തുക്കളുമുള്‍ക്കൊള്ളുമാറ്‌, അതിവിശാലവും അഗാധവുമായ ഒരര്‍ത്ഥമാണ്‌ ധര്‍മശബ്ദത്തിനുള്ളത്‌. താനാര്‌, എവിടെനിന്ന്‌ എങ്ങനെ എന്തിന്‌ ഇവിടെവന്നു, ഇനി എങ്ങോട്ട്‌ പോകുന്നു? ഈ പ്രശ്നങ്ങള്‍ക്കുള്ള ശരിയായ ഉത്തരങ്ങള്‍ മനുഷ്യന്‍ അറിയുന്നതിനെ ആശ്രയിച്ചിരിക്കുന്നു. അവന്റെ ധര്‍മബോധം. വലിയ വലിയ ദാര്‍ശനികന്മാരും തത്വചിന്താരംഗത്ത്‌ ഏറ്റവും അധുനാതനവും വിപ്ലവാത്മകവുമായ അസ്തിത്വവാദ (എക്സിസ്റ്റഷ്യലിസം)ത്തി​‍െന്‍റ ഉപജ്ഞാതവായ കിര്‍ക്കോഗാഡിനെപ്പറ്റി രസാവഹമായൊരു കഥയുണ്ട്‍്‌. ചിന്തയിലാമഗ്നനായി പരിസരബോധമില്ലാതെ നടക്കവെ അദ്ദേഹം ആരുടെയോ ദേഹത്ത്‌ ചെന്നുമുട്ടി. കുപിതനായ ആ അപരിചിതന്‍ ഉറക്കെ ചോദിച്ചു. “നീ ആര്‌“? കിര്‍ക്കേഗാഡി​‍െന്‍റ ഉത്തരം ഒട്ടു കൗതുകാവഹമായിരുന്നു: “ഞാന്‍ ആരെന്നോ?... അത്‌ അറിയാന്‍ കഴിഞ്ഞിരുന്നുവേങ്കില്‍!“ അദ്ദേഹം വീണ്ടും ചിന്തയില്‍ മുഴുകി.

അസ്തിത്വചിന്താവിഷയത്തില്‍ നോബല്‍ സമ്മാനിതനായ ജീന്‍പോള്‍ സാര്‍ത്രി​‍െന്‍റ വീക്ഷണത്തില്‍ ജീവിതം പൊള്ളയാണ്‌. അര്‍ത്ഥശൂന്യമായ ഒരു സ്വാതന്ത്ര്യം മാത്രമാണ്‌ ജീവിതധനം. വിലകുറഞ്ഞ മനുഷ്യന്‍! ഗാര്‍ത്തൃ എഴുതിയ “സ്വയംകൃത ചരിത്രം“ എന്ന പുസ്തകത്തി​‍െന്‍റ ആദ്യഭാഗത്ത്‌ പറയുന്നു: “മരണം ഒരു യാഥാര്‍ത്ഥ്യമായി ഞാന്‍ കണ്ടു. അപ്പുറത്തേക്ക്‌ നോക്കുന്നതിനര്‍ത്ഥമില്ല. അതിനാല്‍, മരണത്തി​‍െന്‍റ നിഴലില്‍ ജീവിക്കാമെന്നു നിശ്ചയിച്ചു. നമ്മുടെ ശങ്കരക്കുറുപ്പ്‌ “ഓടക്കുഴലിലൂടെ പാടുന്നു:
“ഞാനര്‍ത്ഥമറ്റ നിഴലസ്ഥിരമാം കിനാവൂ
താനല്ലയോ മലിനമായ മദീയ ജന്മം!“

ചുരുക്കത്തില്‍ ജീവിതത്തി​‍െന്‍റ അര്‍ത്ഥം ആധുനിക ബുദ്ധിരാക്ഷസന്മാര്‍ക്കുപോലും പിടികിട്ടിയിട്ടില്ല. അതിനാല്‍, മാനവജീവിതത്തെ അവര്‍ നിരര്‍ത്ഥകമായി വിലയിരുത്തി. മതാചാര്യന്മാരുടെ പ്രബോധനം തള്ളിപ്പറഞ്ഞു. സ്വബുദ്ധ്യാ എല്ലാം കണ്ടെത്തണമെന്ന ശാഠ്യക്കാര്‍ക്ക്‌ മനുഷ്യ​‍െന്‍റ പൊരുള്‍ കണ്ടെത്തുവാന്‍ കഴിയാത്തതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. എന്നാല്‍, മതാചാര്യന്മാരുടെ ഉദ്ബോധനത്തില്‍ വിശ്വസിക്കുന്ന നമുക്കീ പ്രശ്നത്തില്‍ സങ്കീര്‍ണത അനുഭവപ്പെടേണ്ടതില്ല. മതാചാര്യന്മാരുടെ വീക്ഷണത്തില്‍ അര്‍ത്ഥമില്ലാത്ത കിനാവല്ല മനുഷ്യജീവിതം. വളരെ അര്‍ത്ഥവത്തായ ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്‌.

എല്ലാ പ്രവാചകന്മാരും ലോകത്തെ പഠിപ്പിച്ചതു മൗലികമായി ഒന്നാണെന്ന്‌ മുസ്ലിംകള്‍ വിശ്വസിക്കുന്നു. ഭാഷാ ശൈലികളില്‍ അല്‍പസ്വല്‍പ വ്യത്യാസം കാണുമെങ്കിലും അടിസ്ഥാനതത്വങ്ങളില്‍ യാതൊരന്തരവുമില്ല. അപ്പോലെ ആരാധനാരീതികളിലും ആചാരോപചാരങ്ങളിലും വൈവിധ്യം കണ്ടേക്കും. അത്‌ സാരമുള്ളതല്ല. ദൈവത്തി​‍െന്‍റ സന്ദേശവാഹകനായി വന്ന എല്ലാ ഓരോ പ്രവാചകനിലും ഓരോ വേദത്തിലും വിശ്വസിക്കണമെന്നാണ്‌ ഖുര്‍ആന്‍ തദനുയായികളെ അനുശാസിച്ചിട്ടുള്ളത്‌. “ലാനുഫര്‍റിഖു ബൈന അഹദിന്‍ മിര്‍റുസുലിഹീ“ (2:285) എന്നു തുറന്നു പ്രഖ്യാപിക്കണമെന്ന്‌ മുസ്ലിംകളെ അല്ലാഹു നിര്‍ബന്ധിക്കുന്നു. “ഒരൊറ്റ ദൈവസന്ദേശഹരനേയും ഞങ്ങള്‍ തള്ളിപ്പറയുകയില്ല“ എന്നു സാരം.

ആറ്‌
എല്ലാ പ്രവാചകന്മാരുടെയും പ്രബോധനങ്ങള്‍ ഉദ്ധരിക്കുവാന്‍ സന്ദര്‍ഭം പോരാ. ഇവിടെ മുഹമ്മദ്‌ നബിയുടെ പ്രബോധനത്തി​‍െന്‍റ സാരാംശം മാത്രം ചുരുക്കി വിവരിക്കാം. മനുഷ്യനുള്‍പ്പെടെയുള്ള ഈ സുവിശാല പ്രപഞ്ചത്തി​‍െന്‍റ സൃഷ്ടികര്‍ത്താവും ഉടമസ്ഥനും ഭരണകര്‍ത്താവും ഏകനായ ദൈവമാകുന്നു. ദൈവത്തി​‍െന്‍റ സൃഷ്ടിയും അടിമയും പ്രജയുമാണ്‌ പ്രപഞ്ചാം. പ്രകൃതി നിയമം എന്നു പറയുന്ന ബലിഷ്ഠവും അലംഘ്യവുമായ ഒരു നിയമപാശത്താല്‍ ദൈവം പ്രപഞ്ചമഖിലത്തെയും ബന്ധിച്ചിരിക്കുന്നു. അതിനാല്‍, അവ​‍െന്‍റ ആധിപത്യത്തിലും പിടിത്തത്തിലും നിന്ന്‌ ഒരൊറ്റ വസ്തുവിനും സ്വതന്ത്രമാവുക ശക്യമല്ല. ജഗത്തും അതിലുള്ള എപ്പേര്‍പ്പെട്ട വസ്തുവകകളും പ്രകൃതിനിയമം സനിഷ്കര്‍ഷം പാലിക്കുക വഴി സ്രഷ്ടാവി​‍െന്‍റ മഹിമാപ്രഭാവം അലിഖിത ഭാഷയില്‍ പാടിപ്പുകഴ്ത്തുന്നു. അവനെ സ്തോത്രകീര്‍ത്തനം ചെയ്യുന്നു. ആ അവസ്ഥക്കും വ്യവസ്ഥക്കും മാറ്റമില്ല.
പ്രകൃതിപരമായ നിയമവ്യവസ്ഥയെ സംബന്ധിച്ചിടത്തോളം മനുഷ്യനും അങ്ങനെതന്നെ. അവ​‍െന്‍റ ഉല്‍പത്തി, നിലനില്‍പ്പ്‌, വളര്‍ച്ച, മരണം തുടങ്ങിയവയെല്ലാം തന്നെ പ്രാപഞ്ചിക നിയമവ്യവസ്ഥക്ക്‌ അനുരൂപമായി നടക്കുന്നു. ആ നിയമബന്ധനത്തില്‍നിന്ന്‌ സ്വതന്ത്രനാവുക മനുഷ്യനും സാധ്യമല്ല. അതിനാല്‍, ഈ രംഗത്ത്‌ മനുഷ്യന്‍ അസ്വതന്ത്രനും പരതന്ത്രനും തന്നെ. ആ നിലക്ക്‌ അവന്‍ ദൈവത്തി​‍െന്‍റ സൃഷ്ടിയെന്നപോലെ അടിമയും പ്രജയുമാകുന്നു.

എന്നാല്‍, മറ്റു പ്രാപഞ്ചിക പദാര്‍ത്ഥങ്ങള്‍ക്കൊന്നുമില്ലാത്തൊരു സവിശേഷത മനുഷ്യനുണ്ട്‌. ചില ജീവിതവശങ്ങളില്‍ അവന്‍ സ്വതന്ത്രനാണെന്നുള്ള വസ്തുതയാണത്‌. പ്രസ്തുത ജീവിതവശങ്ങളെ സംബന്ധിച്ചേടത്തോളം അവന്‍ പ്രകൃതി നിയമത്തിന്‌ അതീതനാണ്‌. അവിടെ ഇന്ന നയം കൈക്കൊള്ളണമെന്നോ ഇന്നത്‌ കൊള്ളരുതെന്നോ പ്രകൃതി നിര്‍ബന്ധിക്കുന്നില്ല. ഒരു ഉദാഹരണത്തിലൂടെ ഇത്‌ നമുക്ക്‌ മനസിലാക്കാവുന്നതാണ്‌. മനുഷ്യന്‍ ഒരു നാഗരിക ജീവി അത്രെ. നാഗരിക രംഗത്ത്‌ ഇന്നത്‌ സ്വീകരിക്കണമെന്ന്‌ പ്രകൃതിക്ക്‌ ശാഠ്യമില്ല. യഥേഷ്ടം ഏത്‌ നാഗരികത സ്വായത്തമാക്കാനും മനുഷ്യന്ന്‌ സ്വാതന്ത്ര്യമുണ്ട്‌. അങ്ങനെ ഓരോ കൂട്ടര്‍ ഓരോ തരം നാഗരികത അംഗീകരിച്ചുവരുന്നു. ഈ സ്വാതന്ത്ര്യത്തെയാവണം സ്വാര്‍ത്ര അര്‍ത്ഥശൂന്യമായ സ്വാതന്ത്ര്യമെന്ന്‌ വിശേഷിപ്പിച്ചതു. വസ്തവത്തില്‍ അര്‍ത്ഥശൂന്യമല്ല, തികച്ചും അര്‍ത്ഥസംപുഷ്ടമാണത്‌. പ്രവാചകപ്രബോധനം അംഗീകരിക്കുന്നവര്‍ക്കേ അതി​‍െന്‍റ അര്‍ത്ഥം ഗ്രാഹ്യമാവൂ എന്നു മാത്രം.
പ്രപഞ്ചനാഥന്‍ മനുഷ്യനെ ഭൂലോകത്തേക്ക്‌ നിയോഗിച്ചതു ത​‍െന്‍റ “ഖലീഫ“ അഥവാ പ്രതിനിധി എന്ന നിലയിലത്രേ. മനുഷ്യനെ ഇങ്ങോട്ട്‌ നിയോഗിച്ചതു ഒരു പ്രഖ്യാപനാനന്തരമായിരുന്നു: “ഞാന്‍ ഭൂലോകത്ത്‌ ഒരു പ്രതിനിധിയെ നിയമിക്കുകയാണ്‌“ (ഖു 2:30). ഇതായിരുന്നു പ്രഖ്യാപനം. ദൈവത്തി​‍െന്‍റ ഒരു കൊച്ചു സ്റ്റേറ്റായ, അല്ലെങ്കില്‍ എസ്റ്റേറ്റായ ഈ ഭൂലോകത്തെ ദൈവപ്രതിനിധിയെന്ന നിലയില്‍ ഭരിക്കുക - അതാണ്‌ മനുഷ്യ​‍െന്‍റ ചുമതല. കര്‍മസ്വാതന്ത്ര്യമില്ലാതെ അക്കാര്യം നിര്‍വഹിക്കുവാന്‍ പറ്റില്ല. അവന്ന്‌ ലബ്ധമായ സ്വാതന്ത്ര്യത്തി​‍െന്‍റ അര്‍ത്ഥം ഇപ്പോള്‍ മനസിലായില്ലേ?

എന്നാ, മനുഷ്യസിദ്ധമായ സ്വാതന്ത്ര്യം രണ്ടു വിധത്തിലുപയോഗപ്പെടുത്താന്‍ കഴിയുന്നു-പുരോഗതിയുടെ മാര്‍ഗത്തിലുപയോഗിക്കുമ്പോള്‍ രചനാത്മക ഫലങ്ങള്‍, അഥവാ, സദ്ഫലങ്ങള്‍ സംജാതമാകുന്നു. അധോഗതിയുടെ മാര്‍ഗത്തില്‍ പ്രയോഗിക്കുമ്പോള്‍ നിഷേധാത്മക ഫലങ്ങള്‍, അല്ലെങ്കില്‍ ദുഷ്ഫലങ്ങളുളവാക്കുന്നു. അല്ലാഹു മനുഷ്യ​‍െന്‍റ സ്വാതന്ത്ര്യം പുരോഗമന വീഥിയില്‍ പ്രയോഗിക്കുന്നതാണ്‌ ഇഷ്ടപ്പെടുന്നത്‌. അങ്ങനെ കൂടുതല്‍ കൂടുതല്‍ സദ്ഫലങ്ങള്‍ സംജാതമാവാന്‍ ഇച്ഛിക്കുന്നു. ദുഷ്ഫലവും വിനാശവും ഉടലെടുക്കുന്നത്‌ അവനിഷ്ടപ്പെടുന്നില്ല (ഖു 2:205). അതിനാല്‍, പുരോഗമനപാതയെന്തെന്നും അധോഗമന പാതയെന്തെന്നും കാട്ടിക്കൊടുക്കേണ്ടത്‌ സ്വന്തം ബാധ്യതയായി ദൈവമേറ്റെടുത്തു. (ഖു.92:13).


ഏഴ്‌
മനുഷ്യനെ വഴി കാണിക്കുന്നവനായി പടച്ച റബ്ബ്‌ നാലുപാധികളാണ്‌ നിശ്ചയിച്ചിട്ടുള്ളത്‌. 1. സഹജാവബോധം 2. ബുദ്ധി അഥവാ വിവേചനശക്തി, 3. പ്രവാചകന്മാര്‍, 4. ദൈവിക ഗ്രന്ഥങ്ങള്‍.
ഒന്നാമത്തെ മാര്‍ഗദര്‍ശിയായ സഹജബോധം മനുഷ്യനില്‍ ജന്മനാ നിക്ഷിപ്തമാണ്‌. പുസ്തകപാരായണം മുഖേനയോ, ഗുരുമുഖത്തുനിന്നോ നേടിയെടുക്കുന്നതല്ല ആ ബോധം. ഉദാഹരണമായി, ജനിച്ച ഉടനെ ശിശു കരയുന്നു. വിശപ്പ്പോലെയുള്ള എന്തെങ്കിലുമൊരു പ്രശ്നത്തി​‍െന്‍റ നിവൃത്തിക്കായിരിക്കും ആ കരച്ചില്‍. സഹജാവബോധത്തി​‍െന്‍റ മാര്‍ഗനിര്‍ദ്ദേശഫലമാണത്‌. ഇതുപ്രകാരം നായ അതി​‍െന്‍റ യജമാനനെ സ്നേഹിക്കുകയും അയാളുടെ മുമ്പില്‍ അതി​‍െന്‍റ കൂറും ഭക്തിയും പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഉപകാരം ചെയ്ത ആളോട്‌ കൃതജ്ഞത കാണിക്കുവാന്‍ നമ്മുടെ അന്തര്‍മണ്ഡലത്തില്‍നിന്ന്‌ ഒരു വിളി അനുഭവപ്പെടുന്നുണ്ട്‌. പ്രപഞ്ചം സൃഷ്ടിച്ച്‌ പരിപാലിക്കുകയും തനിക്ക്‌ വേണ്ടതെല്ലാം അതില്‍ സംവിധാനിച്ച്‌ സജ്ജീകരിക്കുകയും ചെയ്ത ശക്തിപൈതന്യത്തെ അറിയുമ്പോള്‍ എന്തെന്നില്ലാത്ത ഒരാരാധനാഭാവം മനുഷ്യ ഹൃദയത്തില്‍ അങ്കുരിക്കുന്നു. സഹജാവബോധത്തി​‍െന്‍റ പ്രതിഭാസങ്ങളത്രെ ഇതെല്ലാം.

ബുദ്ധി അതി​‍െന്‍റ മുമ്പില്‍ വരുന്ന വസ്തുതകളെക്കുറിച്ച്‌ വിശകലനം ചെയ്യുന്നു. നല്ലതും തീയതും, വേണ്ടതും വേണ്ടാത്തതും വിവേചനം ചെയ്യുന്നു. നന്മ കൊള്ളാനും തിന്മ തള്ളാനും ഉപദേശിക്കുന്നു. ആകയാല്‍ ബുദ്ധിയും ഒരു ദൈവിക മാര്‍ഗദര്‍ശനോപാധി തന്നെ.

കാലാന്തരേണ മനുഷ്യകുലം പുരോഗമിച്ച്‌ അവരുടെ ജനസംഖ്യ പെരുകി; പ്രശ്നങ്ങള്‍ സങ്കീര്‍ണമായി; ഭിന്നാഭിപ്രായം വര്‍ദ്ധിച്ചു; നാനാ കക്ഷികളുടലെടുത്തു. സംഘട്ടനമായി, യുദ്ധമായി, രക്തിച്ചൊരിച്ചിലായി. അങ്ങനെ ഭൂമിയെ സമുദ്ധരിക്കാന്‍ നിയുക്തനായ മനുഷ്യന്‍ അതിനെ നാശഗര്‍ത്തത്തിലേക്ക്‌ ആപതിപ്പിച്ചു. അപ്പോള്‍ മാര്‍ഗനിര്‍ദേശികളായി പ്രവാചകന്മാരും വേദഗ്രന്ഥങ്ങളും ആവിര്‍ഭവിച്ചു.

ഖുര്‍ആന്‍ (10:19) പറയുന്നു: “മനുഷ്യര്‍ (ആദിയില്‍) ഒരേയൊരു സമൂഹമല്ലാതെ ആയിരുന്നില്ല. എന്നിട്ടവര്‍ ഭിന്നിച്ചു.“ മറ്റൊരിടത്ത്‌ (2: 213) ഇങ്ങനെ കാണുന്നു: “മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. (അവര്‍ ഭിന്നിച്ചുകളഞ്ഞു), അല്ലാഹു അപ്പോള്‍ (സുകൃതവാന്മാര്‍ക്ക്‌) ശുഭവാര്‍ത്തയും (ദുഷ്കൃതന്മാര്‍ക്കു) മൂന്നാര്റിയിപ്പും നല്‍കുന്നവരായിക്കൊണ്ട്‌ പ്രവാചകന്‍മാരെ നിയോഗിച്ചു. അവരുടെ കൂടെ ധര്‍മാനുസൃതം ഗ്രന്ഥങ്ങളും അവതരിപ്പിച്ചു. എന്തിനെന്നോ? തങ്ങള്‍ ഭിന്നിച്ച പ്രശ്നത്തില്‍ മനുഷ്യര്‍ക്കിടയില്‍ നിര്‍ണായകമായ വിധി കല്‍പിക്കുവാന്‍.“

ഇസ്ലാമി​‍െന്‍റ നീതിദര്‍ശനം


എ.കെ ബ്രോഹി
മനുഷ്യാവകാശ സങ്കല്‍പങ്ങളെക്കുറിച്ചുള്ള ഇസ്ലാമിക നിയമസംഹിതയുടെ സത്തയെക്കുറിച്ചു ഞാനെന്തു കരുതുന്നു . ഇസ്ലാമിക നിയമത്തി​‍െന്‍റ സ്വഭാവത്തെക്കുറിച്ചും ആധുനിക ലോകത്ത്‌ അവയുടെ പ്രസക്തിയെക്കുറിച്ചും പഠിക്കാന്‍ ഞാന്‍ ചെലവഴിച്ച മുപ്പതോളം വര്‍ഷങ്ങളിലൂടെ വ്യാപിച്ചു നില്‍ക്കുന്ന പരിഗണനാര്‍ഹമായ ചിന്തകളുടെ ഫലമാണിത്‌. മനുഷ്യ​‍െന്‍റ സ്വാസ്ഥ്യത്തിനും മോചനത്തിനും നമ്മുടെ നിയമസംഹിത നല്‍കിയ തുല്യതയില്ലാത്ത സംഭാവനകളെ ഇസ്ലാമിക വീക്ഷണകോണിലൂടെ അവതരിപ്പിക്കാന്‍ അതുകൊണ്ടുതന്നെ എനിക്ക്‌ കഴിയേണ്ടതാണ്‌. എന്നാല്‍ ഈ ചുമതല ഫലപ്രദമായി നിറവേറ്റണമെങ്കില്‍ നിയമശാസ്ത്രത്തി​‍െന്‍റ ഏറ്റവും പ്രധാന സങ്കല്‍പമായ നീതിയെ ഇസ്ലാം എങ്ങിനെ മനസിലാക്കുന്നു എന്ന്‌ വ്യക്തമാക്കേണ്ടതുണ്ട്‌.

"ഭൂമിയില്‍ എപ്പോഴാണ്‌ നീതി പുലര്‍ന്നു കാണുക?" നബിയോട്‌ ഒരിക്കല്‍ ഇങ്ങനെ ചോദിക്കപ്പെട്ടു. 'ഒരാളോട്‌ മറ്റൊരാള്‍ അനീതി ചെയ്യുന്നത്‌ കാണാനിടയാവുന്ന ഒരു വ്യക്തി, അനീതിക്കിരയായ വ്യക്തിക്കുണ്ടാവുന്ന അത്രതന്നെ വേദന അനുഭവിക്കാതിരിക്കുന്ന കാലത്തോളം നീതി പുലര്‍ന്നു എന്നു പറയുക വയ്യ" ഇതായിരുന്നു പ്രവാചക​‍െന്‍റ മറുപടി. 'കുഫ്ര് (അവിശ്വാസം) കുറച്ചു കാലത്തേക്ക്‌ ഒരു നാട്ടില്‍ ഭരണം നടത്തി എന്ന്‌ വരാം. എന്നാല്‍ അനീതിക്ക്‌ അധികകാലം അങ്ങനെ ചെയ്യാന്‍ സാധ്യമല്ല എന്ന്‌ ഇസ്ലാമി​‍െന്‍റ നാലാം ഖലീഫയായിരുന്നു ഹസ്രത്ത്‌ അലി അഭിപ്രായപ്പെട്ടിട്ടുണ്ട്‌.
നീതിപൂര്‍വ്വമായ ജീവിത സമ്പ്രദായത്തി​‍െന്‍റ സംസ്ഥാപനത്തിനുള്ള ഇസ്ലാമി​‍െന്‍റ ഉപാധി അനീതിയെ തുറന്നു കാട്ടുകയും അതിനെതിരായി വിട്ടുവീഴ്ചയില്ലാത്ത സമരം നടത്തുകയും അതിന്നിരയായവര്‍ക്ക്‌ നഷ്ടപരിഹാരം നല്‍കുകയും ചെയ്യുക എന്നുള്ളതാണ്‌. ത​‍േന്‍റത്തായ തലത്തില്‍ തിന്മ യഥാര്‍ത്ഥമാണ്‌ എന്ന്‌ ഇസ്ലാം കരുതുന്നു. തിന്മ ചെയ്യുന്നതിനെക്കുറിച്ച്‌ ഇസ്ലാം ഗൗരവപൂര്‍വമായ വീക്ഷണം വെച്ചു പുലര്‍ത്തുന്നുണ്ട്‌. അതിനാല്‍ നന്മ ഉയര്‍ത്തിപ്പിടിക്കുകയും തിന്മ തടയുകയും ചെയ്യുന്നത്‌ തങ്ങളുടെ ചുമതലയാണെന്നു കരുതുന്ന ഒരു വിഭാഗം ആളുകള്‍ സമൂഹത്തില്‍ നിലനില്‍ക്കണമെന്ന്‌ ഇസ്ലാം ഊന്നിപ്പറയുന്നു.

അന്തിമമായി മഹത്തായ എല്ലാ മതങ്ങളുടെയും സംഭാവന, അവ പഠിപ്പിക്കുന്ന ഉദാത്തമായ ധാര്‍മ്മിക ബോധവും ആ ധാര്‍മ്മികബോധം നടപ്പില്‍ വരുത്താന്‍ അവ നല്‍കുന്ന അനുവാദങ്ങളുമാണ്‌. 'ധാര്‍മികതയെക്കുറിച്ച്‌ പറയാനെളുപ്പമാണ്‌ എന്നതില്‍ സംശയമില്ല. പക്ഷെ; മതം കൂടാതെ നിങ്ങള്‍ക്കതിനെ ഫലപ്രദമാക്കാന്‍ കഴിയുകയില്ല" എന്ന്‌ ഷോപ്പനോവര്‍ പറയാറുണ്ടായിരുന്നു. അവസാനകൈക്ക്‌ ധാര്‍മ്മിക-സദാചാരത്തി​‍െന്‍റ യഥാര്‍ത്ഥ അംഗീകാരം മതത്തില്‍ മാത്രമാണ്‌; ധാര്‍മ്മിക മൂല്യങ്ങള്‍ പരമോന്നതമാണ്‌ എന്നും അവ മറ്റു യാതൊരുവിധ മൂല്യങ്ങള്‍ക്കും അധീനമല്ല എന്നുമുള്ള അര്‍ത്ഥത്തില്‍ ധാര്‍മികാടിസ്ഥാനത്തില്‍ മാത്രമെ അത്‌ ശക്തിയും ഈടുനില്‍ക്കുന്നുള്ളൂ. അധാര്‍മിക മാര്‍ഗങ്ങളെ ആശ്രയിച്ചു നേടിയ ഒന്നിനെയും ദീര്‍ഘകാലം നിലനിര്‍ത്തുവാന്‍ കഴിയുകയില്ല. അതിനാല്‍ ധാര്‍മ്മിക നിയമസംഹിതക്ക്‌ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരാള്‍ മനുഷ്യപരിണാമത്തി​‍െന്‍റ നിയമങ്ങള്‍ക്കെതിരായാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഇത്‌ തന്നെയാണ്‌ സമഗ്രമായിപ്പറയുകയാണെങ്കില്‍, ആശയങ്ങളുടെ ശ്രേണിയില്‍ നന്മ എന്ന ആശയത്തിന്‌ ഏറ്റവുമുയര്‍ന്ന സ്ഥാനം നല്‍കുമ്പോള്‍ പ്ലാറ്റോ ഉദ്ദേശിച്ചതും. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അതായിരുന്നു ഏറ്റവും ഉന്നതമായ മൂല്യം. എന്താണ്‌ ശരി എന്നും എന്ത്‌ ചെയ്യുന്നതാണ്‌ ഉചിതം എന്നും നമ്മോട്‌ പറയുക എന്നതാണ്‌ ധാര്‍മ്മികതയുടെ ചുമതല. നിയമസംഹിതയുടെ ചുമതലയാകട്ടെ, മനുഷ്യ ജീവിതത്തെ സഹജീവികളുമായുള്ള ബന്ധത്തി​‍െന്‍റ അടിസ്ഥാനത്തില്‍ ക്രമീകരിക്കുന്നതില്‍ നേരിട്ടു പങ്കുവഹിക്കാന്‍ പ്രാപ്തമായ തരത്തില്‍ അത്തരം സദാചാര കാര്യങ്ങള്‍ നടപ്പില്‍ വരുത്തുകയാണ്‌. നിയമങ്ങള്‍ മതനിരപേക്ഷമാണെങ്കില്‍ തീര്‍ച്ചയായും അവ മതനിരപേക്ഷമായ തലത്തില്‍ മാത്രമേ നടപ്പിലാക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍ അവ മതപരമാണെങ്കില്‍ ഈ ജീവിതത്തില്‍ മാത്രമല്ല, വരാനിരിക്കുന്ന ജീവിതത്തിലും നമ്മുടെ ചെയ്തികള്‍ക്കുണ്ടായേക്കാവുന്ന വിനാശകരമായ പ്രത്യാഘാതങ്ങള്‍കൂടി അവ നടപ്പിലാക്കുമ്പോള്‍ കണക്കിലെടുക്കപ്പെടുന്നു.

എല്ലാ ഘട്ടങ്ങളിലും മനുഷ്യ​‍െന്‍റ ധാര്‍മിക പുരോഗതി യുക്തിചിന്തയുടെ വളര്‍ച്ചയില്‍ അടങ്ങിയിരിക്കുന്നു. നൈതികമായ വളര്‍ച്ചയുടെ മുന്‍ഗാമിയാണ്‌ യുക്തിപരമായ വളര്‍ച്ച. ബുദ്ധിപരമായ വളര്‍ച്ചയും സദാചാരപരമായ വളര്‍ച്ചയും ഒത്തൊരുമിച്ചുപോകുന്നു. ലോകത്ത്‌ നല്ലവനായിരിക്കുന്നതിലുള്ള നന്മ എന്താണ്‌ എന്ന ചോദ്യം ടോള്‍സ്റ്റോയി മുതല്‍ നമ്മുടെ കാലഘട്ടത്തിലെ ചിന്തകര്‍വരെയുള്ള ഒരു വലിയ വിഭാഗം ആളുകളോട്‌ ചോദിച്ചുപോന്ന ഒരു ചോദ്യമാണ്‌. ഒരു അധാര്‍മ്മിക സമൂഹത്തില്‍ സ്വയം രക്ഷ പ്രാപിക്കാന്‍ സദാചാരനിരതനായ ഒരു മനുഷ്യന്‌ എന്ത്‌ ചെയ്യാന്‍ കഴിയും എന്നത്‌ പലപ്പോഴും ചോദിക്കപ്പെട്ടിട്ടുള്ള മറ്റൊരു ചോദ്യമാണ്‌. ധാര്‍മികമായ ഒരു പശ്ചാത്തലത്തില്‍ വെറും വ്യക്തിയുടെ അവകാശവാദങ്ങളെക്കാള്‍ മനുഷ്യരാശിയുടെ അവകാശവാദങ്ങള്‍ക്ക്‌ ഉയര്‍ന്ന വിലയുണ്ട്‌ എന്ന്‌ നാം കരുതുന്നുവേങ്കില്‍ മാത്രമെ ഈ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറയുവാന്‍ കഴിയുകയുള്ളൂ. സദാചാരത്തി​‍െന്‍റ കാര്യത്തില്‍ യൂണിറ്റ്‌ വെറും സ്ത്രീയോ പുരുഷനോ അല്ല. മനുഷ്യരാശി ഒന്നടങ്കമാണ്‌. ബുദ്ധിപരമായ വളര്‍ച്ചയുടെ കാര്യത്തില്‍ വ്യക്തി മാത്രമാണ്‌ മൂല്യവാഹകന്‍. അയാളിലൂടെയാണ്‌ മനുഷ്യരാശി ഒന്നടങ്കം ഗുണമനുഭവിക്കുന്നത്‌. ഈ വസ്തുത ഒരാള്‍ മനസിലാക്കിയേ മതിയാവൂ സദാചാര ചിന്ത പൂര്‍ണമായ മനുഷ്യാവസ്ഥയുമായി ബന്ധപ്പെട്ടു കിടക്കുന്നു അനിവാര്യമായതെങ്കിലും നാം ഈ അവസ്ഥയുടെ ഒരു ഭാഗം മാത്രമാണ്‌. ഒരിക്കല്‍ ശ്രദ്ധയുടെ കേന്ദ്രബിന്ദു മനുഷ്യ​‍െന്‍റ ജൈവഘടനയില്‍നിന്നു കോശത്തിലേക്ക്‌ മാറ്റപ്പെട്ടു കഴിഞ്ഞാല്‍, അതായത്‌ മനുഷ്യരാശിയില്‍നിന്ന്‌ വ്യക്തിയിലേക്ക്‌ അല്ലെങ്കില്‍ സാമൂഹ്യപ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന സാമാന്യമായ വ്യക്തിബന്ധങ്ങളില്‍നിന്ന്‌ തികച്ചും വ്യക്തിപരമായ സ്വഭാവത്തി​‍െന്‍റ മൂല്യങ്ങളുടെ മാത്രം പരിഗണനകളിലേക്ക്‌ മാറ്റപ്പെട്ടുകഴിഞ്ഞാല്‍ ധാര്‍മികത അതി​‍െന്‍റ ചുമതലകളോടുള്ള സത്യസന്ധത അവസാനിപ്പിക്കുക തന്നെ ചെയ്യുന്നു. അങ്ങനെ അത്‌ വന്ധ്യവും പ്രയോജനരഹിതവുമായിത്തീരുന്നു.

യുക്തിചിന്തയുടെ അത്യുന്നത സോപാനങ്ങളിലെത്തിച്ചേര്‍ന്ന ഗ്രീക്ക്‌ ചിന്തകര്‍, തങ്ങള്‍ക്ക്‌ എന്തൊക്കെ സാദ്ധ്യമാണോ അവയോടൊക്കെ ആകാവുന്നത്ര കൂറ്‌ പുലര്‍ത്തുന്നവരായിരിക്കെത്തന്നെ, ശരിയായ പെരുമാറ്റം എന്ന പ്രശ്നത്തെ നീതിയുടെ അടിസ്ഥാനത്തിലാണ്‌ പരിഗണിച്ചതു. അവരുടെ ലക്ഷ്യം നീതിമാനായ മനുഷ്യന്‍ ആയിരുന്നു. നീതിമാനായ മനുഷ്യന്‍ എന്നത്‌ ഒരമൂര്‍ത്ത സങ്കല്‍പമായി കാണാന്‍ നിങ്ങള്‍ക്ക്‌ കഴിയുകയില്ല. കാരണം നീതി എന്നത്‌ അതി​‍െന്‍റ ഏറ്റവും ചെറിയ രൂപത്തില്‍പ്പോലും മനുഷ്യനും മനുഷ്യനും തമ്മിലുള്ള പരസ്പരബന്ധമാണ്‌. നീതിമാനമായ ഒരു മനുഷ്യന്‌ നീതിയുടെ ഈ ലക്ഷ്യത്തെ കൂടുതല്‍ വ്യാപ്തമാക്കാന്‍ പാകത്തില്‍ മനുഷ്യബന്ധങ്ങള്‍ക്ക്‌ വിശാലമായ പ്രസക്തിയുണ്ടാവേണ്ടതുണ്ട്‌. തീര്‍ച്ചയായും ഈ ദിശയില്‍ ഖുര്‍ആന്‍ കുറേകൂടി മുന്‍പോട്ടു പോകുന്നു. മറ്റുള്ളവരോട്‌ അനീതി പ്രവര്‍ത്തിക്കുന്ന മനുഷ്യനെ തന്നോടു തന്നെ അനീതി ചെയ്യുന്നവനെയാണ്‌ ഖുര്‍ആന്‍ ഗണിക്കുന്നത്‌. നാം ജീവിക്കുകയും ചലിക്കുകയും നിലനില്‍ക്കുകയും ചെയ്യുന്ന വിശാലമായ ഒരു സമന്വയത്തില്‍, അനീതിപൂര്‍വം പ്രവര്‍ത്തിക്കുന്ന ഒരാള്‍ യഥാര്‍ത്ഥത്തില്‍ തനിക്ക്‌ തന്നെ അപകടം വരുത്തിവെക്കുകയാണ്‌ ചെയ്യുന്നത്‌ എന്നതാണ്‌ ഇതിന്‌ കാരണം. അയാള്‍ സ്വയം തന്നെ ഈ വ്യവസ്ഥയുടെ ഒരവിഭാജ്യഘടകമാണല്ലോ മനുഷ്യരാശി ഒന്നടങ്കം, ഖുര്‍ആന്‍ അനുസരിച്ച്‌ ഒറ്റവ്യക്തിയെപ്പോലെ നഫ്‌ സുന്‍വാഹിടയാണ്‌ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്‌. ഒരു മനുഷ്യനെ വധിക്കുമ്പോള്‍ നിങ്ങള്‍ മനുഷ്യരാശിയെ മുഴുവനുമാണ്‌ മൃതപ്പെടുത്തുന്നത്‌.

പില്‍ക്കാലത്ത്‌ മെഡിറ്ററേനിയന്‍ ലോകത്ത്‌ ഗ്രീക്ക്‌ ചിന്തയുടെ സന്ധ്യാവേളകളില്‍ ഗ്രീക്കു യുക്തി വിചാരം ഒരു തിരിച്ചടിയെ നേരിടുകയും വൈദേശിക സ്വാധീനങ്ങളാല്‍ വികൃതമാക്കപ്പെടുകയും ചെയ്തു തദ്ഫലമായി നീതിമാനായ മനുഷ്യനെ ആശയം സ്റ്റോയിക്കുകളുടെയും എപ്പിക്യൂറിയന്മാരുടെയും (ആത്മസംയമികളുടെയും സുഖാസക്തരുടെയും) കീഴില്‍ ജ്ഞാനിയായ മനുഷ്യന്‍ എന്ന ആശയത്തിന്‌ വഴിമാറിക്കൊടുത്തു. ജീവിതത്തില്‍ അനുഭവിക്കേണ്ടിവരുന്ന വേദനകളില്‍നിന്നും കഷ്ടപ്പാടുകളില്‍നിന്നും എല്ലാ സ്വാധീനങ്ങളുമുപയോഗിച്ച്‌ സ്വയം രക്ഷപ്പെടാനുള്ള ഉപായങ്ങള്‍ മുഴുവന്‍ അറിയുന്ന ഒരാള്‍ എന്നതാണ്‌ ഈ സങ്കല്‍പത്തി​‍െന്‍റ അര്‍ത്ഥം. ഗ്രീക്ക്‌-റോമന്‍ ലോകങ്ങളുടെ രണ്ട്‌ മതങ്ങള്‍ സ്റ്റോയിസിസവും എപിക്യൂറിയനിസവുമാണ്‌ എന്ന്‌ ഒരു പ്രമുഖ നരവംശ ശാസ്ത്രജ്ഞന്‍ പറയുന്നു. ജീവിതത്തി​‍െന്‍റ ഭാഗ്യവിപര്യയങ്ങളുടെയും പരീക്ഷണങ്ങളുടെയും ഫലങ്ങളില്‍നിന്ന്‌ താരതമ്യതലത്തിലുള്ള വിമുക്തിയെങ്കിലും വ്യക്തിക്കുണ്ടായിരിക്കുന്ന തരത്തില്‍ വ്യക്തിസ്വഭാവത്തെ രൂപപ്പെടുത്തുമാറ്‌ മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തി​‍െന്‍റ ക്രമീകരണമാണ്‌ തങ്ങളുടെ ലക്ഷ്യം എന്ന നിലക്കല്ല ഈ രണ്ടു മതങ്ങളും ചിന്തിച്ചതു. അങ്ങനെ ധാര്‍മ്മികത അതി​‍െന്‍റ ശ്രദ്ധ മനുഷ്യനും മനുഷ്യനും തമ്മിലുള്ളബന്ധങ്ങളുടെ ക്രമീകരണത്തില്‍ കേന്ദ്രീകരിക്കാതായി. പകരം മനുഷ്യനെ സ്വയം സൃഷ്ടിച്ച ഒരു ലോകത്തി​‍െന്‍റ ഉടമയായിക്കാണാനും അവനെ ആശ്വസിപ്പിക്കാനും സുഖപ്പെടുത്താനും തുടങ്ങി. ഈ പ്രക്രിയ പിന്നീട്‌ ഒരു പടികൂടി മുമ്പോട്ട്‌ പോയി, നിലവിലുണ്ടായിരുന്ന തത്വചിന്താധിഷ്ഠിത മതങ്ങളുടെ ലക്ഷ്യം ജ്ഞാനിയായ മനുഷ്യന്‍ എന്നതായിരുന്നു. അത്‌ പുണ്യവാളനെന്നതിലേക്ക്‌ എത്തിച്ചേര്‍ന്നു. അതായത്‌, ഏതെങ്കിലും ദുരിതങ്ങള്‍ അന്യരെയോ തന്നെത്തന്നെയോ വിഷമിപ്പിക്കുമ്പോള്‍ അതില്‍ സുഖം കണ്ടെത്തുകയും അന്തരംഗങ്ങളില്‍ ശാന്തി അനുഭവിക്കുകയും ചെയ്യുന്ന ഒരു മനുഷ്യന്‍ ദുരിതങ്ങളുടെ കാരണങ്ങളെ ഇല്ലാതാക്കുന്നതായിരുന്നില്ല ഈ സമ്പ്രദായം, മറിച്ച്‌, നിത്യശാന്തിയുടെ ലോകത്തേക്ക്‌ പ്രവേശിക്കണമെങ്കില്‍ ഈ ലോകത്ത്‌ ദുരിതങ്ങളനുഭവിക്കുകതന്നെ വേണമെന്ന മിഥ്യാദര്‍ശനത്താല്‍ മനുഷ്യന്‍ നയിക്കപ്പെടുകയായിരുന്നു. അങ്ങനെ മനുഷ്യദുരിതങ്ങള്‍, എന്തിന്‌ മര്‍ദ്ദനങ്ങളും ഭീകരവാഴ്ചകളുംപോലും, വേണ്ടത്ര എതിര്‍ക്കപ്പെടാത്ത ഒരവസ്ഥ വന്നു. മനുഷ്യന്‍ അവയുടെ പിടിത്തത്തില്‍നിന്ന്‌ മോചിപ്പിക്കപ്പെട്ടിട്ടില്ല. പകരം അവയുമായി യോജിച്ചുപോവാനാണ്‌. ഒറ്റവാക്കില്‍ പറഞ്ഞാല്‍ അവയില്‍ സുഖം കണ്ടെത്താനാണ്‌ നിര്‍ദ്ദേശിക്കപ്പെട്ടത്‌. അയാള്‍ക്ക്‌ മതത്തി​‍െന്‍റ ധാരാളം ആശ്വാസവചനങ്ങള്‍ നല്‍കപ്പെട്ടു. എന്ത്‌ സംഭവിച്ചാലും അതൊക്കെ നല്ല ബുദ്ധിയോടെ സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടു, കാരണം, അതാണല്ലോ വിധി. വിനയാന്വിതനും അനുസരണശീലനുമാണല്ലോ അവസാനം സ്വര്‍ഗസാമ്രാജ്യത്തില്‍ പ്രവേശിക്കുക. അങ്ങനെ, മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങളുടെ ചട്ടവട്ടങ്ങള്‍, തിന്മയുടെ ഉച്ചാടനം, നന്മയുടെ സംസ്ഥാപനം തുടങ്ങിയ ധാര്‍മികതയുടെ ലക്ഷ്യങ്ങള്‍ കാണാമറയത്ത്‌ നഷ്ടപ്പെടുകയും മറക്കപ്പെടുകയുമാണുണ്ടായത്‌. നീതിമാനായ മനുഷ്യന്‍ എന്ന സങ്കല്‍പം ജ്ഞാനിയായ മനുഷ്യന്‍ എന്ന സങ്കല്‍പത്തിനും വഴിമാറിക്കൊടുത്തതിനാല്‍ തിന്മ കുറ്റകൃത്യത്തിന്‌ തുല്യമാണെന്നും അതിനാല്‍ നീതിക്കുവേണ്ടിയുള്ള ദാഹം ധാര്‍മ്മികമായ നന്മയും സദാചാരപരമായ ശ്രേഷ്ഠതയുമാണെന്ന്‌ അതുവരെ നിലനിന്നിരുന്ന ധാരണ ചില ശ്രേഷ്ഠ സാഹചര്യങ്ങളുടെയും തോന്നലുകളുടെയും വികാരങ്ങളുടെയും ധാരണകളുമായി കൂട്ടിക്കുഴയാന്‍ തുടങ്ങി. ആ ധാരണകളുടെ ഉടമസ്ഥാവകാശമാകട്ടെ, ജീവിതത്തി​‍െന്‍റ ലക്ഷ്യങ്ങളുമായി കരുതപ്പെടുകയും ചെയ്തു.

മതം മയക്കുമരുന്ന്‌?


കാറല്‍ മാര്‍ക്സാണ്‌ അതാദ്യം പറഞ്ഞത്‌. കിഴക്കും പടിഞ്ഞാറുമുള്ള കമ്മ്യൂണിസ്റ്റുകള്‍ അതേറ്റുപാടി. ഇസ്ലാമിനും അത്‌ ബാധകമാക്കിത്തീര്‍ക്കുകയാണ്‌ അവരുടെ ലക്ഷ്യം.

മതത്തിനും പുരോഹിതന്‍മാര്‍ക്കുമെതിരില്‍ കാറല്‍ മാര്‍ക്ക്സും കമ്യൂണിസത്തി​‍െന്‍റ ആദ്യകാല വക്താക്കളും അഴിച്ചുവിട്ട അക്രമങ്ങള്‍ക്ക്‌ ഒരു ന്യായീകരണമുണ്ടായിരുന്നു. അതിന്‌ കാരണം അവര്‍ക്ക്‌ നേരിടേണ്ടി വന്ന പ്രത്യേക സാഹചര്യങ്ങളാണ്‌.

യൂറോപ്പില്‍ ഫ്യൂഡലിസം അതിബീഭതസകരമാംവിധം അഴിഞ്ഞാടുന്ന കാലമായിരുന്നു അത്‌. റഷ്യയിലും സ്ഥിതി ഭിന്നമായിരുന്നില്ല. വര്‍ഷംപ്രതി ലക്ഷോപലക്ഷം മനുഷ്യര്‍ പട്ടിണിമൂലം മരിച്ചുകൊണ്ടിരുന്നു. ക്ഷയം, പ്ലേഗ്‌ തുടങ്ങിയ മാരകവ്യാധികള്‍ കാരണമായി ലക്ഷക്കണക്കിനാളുകള്‍ വേറെയും. ഏതാണ്ട്‌ അത്രതന്നെ മനുഷ്യര്‍ അതിശൈത്യം മൂലവും മരണമടഞ്ഞുകൊണ്ടിരുന്നു. ഇതെല്ലാം സംഭവിച്ചുകൊണ്ടിരുന്നപ്പോഴും ഫ്യൂഡല്‍ പ്രഭുക്കള്‍ അധ്വാനിക്കുന്ന വര്‍ഗത്തി​‍െന്‍റ രക്തം ഊറ്റിയുറ്റി കുടിക്കുകയായിരുന്നു. ആര്‍ഭാടത്തിലും ആഡംബരങ്ങളിലും ആറാടുകയായിരുന്നു അവര്‍. സര്‍വവിധ സുഖാഢബംരങ്ങളും ആസ്വദിച്ചുകൊണ്ട്‌ മദോന്‍മത്തരായി അവര്‍ കഴിഞ്ഞുകൂടി.
അധ്വാനിക്കുന്ന വര്‍ഗം തങ്ങളുടെ ശിരസ്‌ ഒന്നുയര്‍ത്താന്‍ തുനിഞ്ഞാല്‍, വേണ്ട, തങ്ങളനുഭവിക്കുന്ന മര്‍ദ്ദന പീഡനങ്ങളെക്കുറിച്ച്‌ അവരുടെ ഹൃദയമൊന്നു മന്ത്രിച്ചാല്‍, ഉടനെ വരുകയായി പുരോഹിത പരിഷകള്‍. അവര്‍ പറയുന്നു: “നി​‍െന്‍റ വലത്തെ ചെകിടത്ത്‌ അടിച്ചാല്‍ അവന്‌ നി​‍െന്‍റ ഇടത്തെ ചെവിയും കാണിച്ചുകൊടുക്കുക.നി​‍െന്‍റ ഉത്തരീയം ആരെങ്കിലും തട്ടിപ്പറിച്ചാല്‍ അവന്‌ നി​‍െന്‍റ ഉടുതുണികൂടി കൊടുക്കുക.“

ഒരുപടികൂടി മുന്നോട്ട്‌ കടന്ന്‌ പരലോക ജീവിതത്തിലെ സുഖാനുഭൂതികളെക്കുറിച്ചുള്ള മോഹന വാഗ്ദാനങ്ങള്‍ കൊണ്ട്‌ അവരെ മയക്കികിടത്തും. ക്ഷമാലുക്കള്‍ക്ക്‌ ദൈവം ഒരുക്കിവെച്ചിട്ടുള്ള പ്രതിഫലങ്ങളും സൗഖ്യങ്ങളും മോഹിപ്പിച്ചുകൊണ്ട്‌ അവരുടെ വിപ്ലവാവേശത്തെ തണുപ്പിക്കും.
വിദൂരമായ മോഹന വാഗ്ദാനങ്ങള്‍ വിഫലമാവുമ്പോള്‍ പിന്നെ ഭീഷണിയായി. ത​‍െന്‍റ ഫ്യൂഡല്‍ പ്രഭുവിനെ ധിക്കരിക്കുന്നവന്‍ ദൈവത്തെയും പള്ളിയെയും പാതിരിമാരെയും ധിക്കരിച്ചവനായി മുദ്ര കുത്തപ്പെടുന്നു.

ഒന്നു നാം ഓര്‍ക്കണം. യഥാര്‍ത്ഥത്തില്‍ ചര്‍ച്ച്‌ തന്നെ കടുത്ത ഫ്യൂഡല്‍ ശക്തിയായിരുന്നു. പള്ളിക്കു കീഴില്‍ മൃഗങ്ങളെപ്പോലെ പണിയെടുത്തിരുന്ന ലക്ഷക്കണക്കില്‍ അടിമകളുണ്ടായിരുന്നു. അപ്പോള്‍ സ്വഭാവികമായും. അധ്വാനിക്കുന്ന വര്‍ഗത്തിന്നെതിരില്‍ പ്രഭുക്കളുടെയും രാജാക്കന്മാ​‍ാരുടെയും പാളയത്തിലായിരിക്കും പള്ളിയും ചെന്നുനില്‍ക്കുക. കാരണം ഉടമകളെല്ലാം ഒരു ചേരിയിലായിരിക്കും. മാത്രമല്ല, വിപ്ലവം സംഭവിക്കുന്ന ദിവസം പാവപ്പെട്ടവ​‍െന്‍റ രക്തം ഊറ്റിക്കുടിക്കുന്ന ആര്‍ക്കും മാപ്പ്‌ ലഭിക്കുകയില്ല. അത്‌ ഫ്യൂഡല്‍ പ്രഭുവോ പുരോഹിതനെ ആരു തന്നെ ആയാലും ശരി.

ഇനി വ്യാമോഹവും ഭീഷണിയും ഒന്നും വിലപ്പോകുന്നില്ലെന്നു കണ്ടാല്‍ വിപ്ലവകാരികളുടെ മേല്‍ കടുത്ത ശിക്ഷകള്‍ പ്രയോഗിക്കും. മതത്തിനും ദൈവത്തിനുമെതിരില്‍ പുറപ്പെടുന്ന ദൈവ ധിക്കാരികളെ നിലയ്ക്കുനിര്‍ത്തുവാന്‍ വേണ്ടി കഠോര മര്‍ദ്ദനങ്ങള്‍ അഴിച്ചുവിടും.

ഇവിടെ മതം മനുഷ്യ​‍െന്‍റ ബദ്ധവൈരിയായി മാറുന്നു. ഇതിനെക്കുറിച്ചാണ്‌ കാറല്‍ മാര്‍ക്ക്സ്‌ പറഞ്ഞത്‌: “മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്‌.“
മുസ്ലിം പൗരസ്ത്യലോകത്തെ കമ്മ്യൂണിസ്റ്റുകള്‍ തങ്ങളുടെ വാദത്തിനു തെളിവായി പുരോഹിതത്തൊഴിലാളികളെ ചൂണ്ടിക്കാണിക്കുന്നു. അധ്വാനിക്കുന്ന ജനവിഭാഗത്തിനെതിരില്‍ അവരതാ അധികാരി വര്‍ഗത്തിനു ശിങ്കിടി പാടുന്നു. തങ്ങളനുഭവിക്കുന്ന അക്രമവും നിന്ദ്യതയും സന്തോഷപൂര്‍വം സഹിക്കാന്‍ വേണ്ടി ക്ഷമാശീലര്‍ക്കു ദൈവം ഒരുക്കിവെച്ചിട്ടുള്ള സ്വര്‍ഗത്തെക്കുറിച്ച്‌ വ്യാമോഹിപ്പിക്കുന്നു. അതേസമയം കുറ്റവാളികള്‍ നിര്‍ഭയരായി മദിച്ചുള്ളസിക്കുകയും ചെയ്യുന്നു. തെളിവേന്നോണം ഫാറൂഖ്‌ രാജാവി​‍െന്‍റ കാലത്ത്‌ ചില അഷര്‍ പണ്ഡിതന്‍മാരെ അവര്‍ എടുത്തുകാട്ടുന്നു. അവര്‍ അദ്ദേഹത്തി​‍െന്‍റ കരം ചുംബിക്കുകയും പരിശുദ്ധനായ രാജാവ്‌ എന്ന്‌ അഭിസംബോധനം ചെയ്യുകയും ചെയ്തു. രാജാവിനു വേണ്ടി പ്രാര്‍ത്ഥനകള്‍ നടത്തുകയും രാജഹിതത്തിനൊത്ത്‌ ഖുര്‍ആന്‍ വാക്യങ്ങള്‍ വ്യാഖ്യാനിക്കുകയും ചെയ്തൂ. രാജാധികാരം അരക്കിട്ടുറപ്പിക്കുന്നതിനുവേണ്ടി ഇസ്ലാമികാശയങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു. അയാള്‍ക്കെതിരില്‍ വിപ്ലവം സംഘടിപ്പിക്കുന്നതില്‍നിന്ന്‌ അധ്വാനിക്കുന്ന വര്‍ഗത്തെ തടഞ്ഞുകൊണ്ടിരുന്നു. അല്ലാത്തപക്ഷം അവരെ അല്ലാഹുവി​‍െന്‍റ കല്‍പനകള്‍ ധിക്കരിച്ചവരായി എണ്ണുന്നു. “നിങ്ങളില്‍നിന്നുള്ള കൈകാര്യകര്‍ത്താക്കളെ അനുസരിക്കുക“ എന്ന കല്‍പനയെ.ഈ വസ്തുകളോടൊപ്പം കമ്മ്യുണിസ്റ്റുകള്‍, ഇസ്ലാം സ്വയം ഇത്തരം മ്ലേച്ഛമായ കാര്യങ്ങള്‍ കല്‍പിക്കുന്നുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു. അവര്‍ പറയുന്ന: “നിങ്ങളില്‍ ചിലര്‍ക്ക്‌ ചിലരേക്കാള്‍ അല്ലാഹു നല്‍കിയ ഔദാര്യത്തില്‍ നിങ്ങള്‍ മോഹിക്കരുത്‌.“ (അന്നിസാഅ​‍്‌: 33)
“വിവിധ വിഭാഗക്കാരായ ജനങ്ങള്‍ക്ക്‌, ഐഹികജീവിതത്തി​‍െന്‍റ അലങ്കാരങ്ങള്‍ നല്‍കി നാം സുഖംഅനുഭവപ്പെടുത്തിക്കൊടുത്തതിലേക്ക്‌ നീ നി​‍െന്‍റ ദൃഷ്ടി പായിക്കരുത്‌. (കാരണം) അവരെ പരീക്ഷിക്കുവാനാണ്‌ അത്‌ നല്‍കിയിരിക്കുന്നത്​‍്‌ നി​‍െന്‍റ രക്ഷിതാവി​‍െന്‍റ ആഹാരമാണ്‌ ഉത്തമവും ശാശ്വതവും.“ (ത്വാഹാ: 131)

അപ്പോള്‍ മറ്റെല്ലാമതങ്ങളെയുംപോലെത്തന്നെ ഇസ്ലാമും അധ്വാനിക്കുന്ന ജനവിഭാഗത്തെ മയക്കുന്ന കറുപ്പാണ്‌ - ഈ ആരോപണത്തെക്കുറിച്ച്‌ നമുക്കെല്ലാം പരാമര്‍ശിക്കാനുണ്ട്‌. പുരോഹിതരുടെ വൃത്തികെട്ട പെരുമാറ്റം യഥാര്‍ത്ഥത്തില്‍ മതത്തി​‍െന്‍റ പ്രേരണയനുസരിച്ചാണോ എന്ന്‌ നമുക്കൊന്നു പരിശോധിക്കാം. അതല്ല, മതകല്‍പനകള്‍ക്ക്‌ വിരുദ്ധമായി അവര്‍ കാണിക്കുന്ന താന്തോന്നിത്തമാണോ. ഇക്കാര്യത്തില്‍ അവര്‍ ഇന്നത്തെ അധര്‍മകാരികളും ദുര്‍മാഗികളുമായ കവികളെയും എഴുത്തുകാരെയും പത്ര പ്രവര്‍ത്തകരെയും പോലെയാണ്‌. അവര്‍ തങ്ങളുടെ മുഖം ചളിയില്‍ പുരട്ടി സ്വന്തം മാന്യതയെ അവഹേളിച്ചുകൊണ്ട്‌ താത്കാലിക നേട്ടത്തിനുവേണ്ടി ശ്രമിക്കുന്നു. യഥാര്‍ത്ഥത്തില്‍ നിഷിദ്ധമായ സുഖമാണ്‌ ഇത്‌ എന്ന്‌ അവര്‍ ഓര്‍ക്കുന്നില്ല.

പണത്തിനുവേണ്ടി മാന്യതയെ വില്‍ക്കുന്ന കവികളുടെയും എഴുത്തുകാരുടെയും പത്രപ്രവര്‍ത്തകരുടെയും കുറ്റത്തെക്കാളും നീചവും ഗൗരവതരവുമായ കുറ്റമാണ്‌ ഈ മതപുരോഹിതന്മ​‍ാരുടേതെന്ന്‌ ഞാന്‍ പൂര്‍ണമായും സമ്മതിക്കുന്നു. കാരണം അവരുടെ കയ്യിലുള്ളത്‌ അല്ലാഹുവി​‍െന്‍റ വേദമാണ്‌. ദിവ്യവചനങ്ങളാണ്‌ അവര്‍ പാരായണം ചെയ്യുന്നത്‌. ദീനി​‍െന്‍റ യാഥാര്‍ത്ഥ്യം അവര്‍ക്ക്‌ നന്നായറിയുകയും ചെയ്യും. അവരുടെ യഥാര്‍ത്ഥ നിലപാട്‌ അല്ലാഹുവി​‍െന്‍റ ഗ്രന്ഥത്തെ തുച്ഛവിലയ്ക്ക്‌ വില്‍ക്കുന്നവരുടേതാണ്‌. “അവര്‍ തങ്ങളുടെ വയറുകളില്‍ അഗ്നി മാത്രമാണ്‌ നിറച്ചുകൊണ്ടിരിക്കുന്നത്‌.“എന്നാല്‍ ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു, ഇസ്ലാമില്‍ പുരോഹിതന്‍മാരോ പൗരോഹിത്യമോ ഇല്ല. അവര്‍ പറയുന്നതെല്ലാം ഇസ്ലാമിന്നെതിരില്‍ തെളിവാകുകയില്ല. ഈ ജനതക്ക്‌ സംഭവിച്ച വിപത്ത്‌ മുഴുവനും തങ്ങളുടെ ദീനി​‍െന്‍റ യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള അജഞ്ഞത-ഇസ്ലാമി​‍െന്‍റ കല്‍പനമൂലം ഉണ്ടായ അജഞ്ഞതയല്ല-യില്‍ നിന്നുടലെടുത്തത്താണ്‌. ഇസ്ലാം മനുഷ്യനെ മയക്കുന്ന മതമാണ്‌ എന്ന ആരോപണത്തെ നിഷേധിക്കുവാന്‍ ഭരണകൂടത്തിന്നെതിരില്‍ പൊട്ടിപ്പുറപ്പെട്ട വിപ്ലവം തന്നെ തെളിവാണ്‌. യഥാര്‍ത്ഥത്തില്‍ അത്‌ ഒരു മതപ്രസ്ഥാനമായിരുന്നു. മുമ്പത്തെ രാജാവ്‌ അപകടം മണത്തറിഞ്ഞ്‌ അതി​‍െന്‍റ പ്രബോധകരെ പിടിച്ചു വധിക്കുകയും അതിനെ ഞെക്കിക്കൊല്ലാന്‍ ജയിലറകള്‍ തുറക്കുകയും ചെയ്തു. പക്ഷെ, അല്ലാഹു ഉദ്ദേശിച്ചതു മറ്റൊന്നായിരുന്നു.
അബദ്ധജടിലമായ പ്രസ്തുത ആരോപണം നിഷേധിക്കാന്‍ ഇതു തന്നെ മതി. അപ്രകാരം മുസ്ലിം പൗരസ്ത്യ ലോകത്ത്‌ ജന്മം പൂണ്ടിട്ടുള്ള സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളത്രയും മതത്തി​‍െന്‍റ പ്രേരണയില്‍നിന്നു രൂപം കൊണ്ടവയായിരുന്നു. ഫ്രഞ്ചു അധിനിവേശത്തിന്നെതിരില്‍ ഈജിപ്ഷ്യന്‍ ജനത നയിച്ച സമരം മതപണ്ഡിതന്‍മാരുടെ പ്രസ്ഥാനമായിരുന്നു. മുഹമ്മദലി പാഷയുടെ അക്രമങ്ങള്‍ക്കെതിരില്‍ പൊട്ടിപ്പുറപ്പെട്ട വിപ്ലവത്തി​‍െന്‍റ നേതാവ്‌ ഒരു മതപണ്ഡിതനായ സയ്യിദ്‌ ഉമര്‍ മുക്‌റം ആയിരുന്നു.

ഇംഗ്ലീഷുകാര്‍ക്കെതിരില്‍ സുഡാനില്‍ നടന്ന വിപ്ലവത്തി​‍െന്‍റ നേതാവ്‌ ഒരു മതനേതാവായിരുന്ന മഹ്ദിയായിരുന്നു. ഇറ്റലിക്കെതിരില്‍ ലിബിയയിലും ഫ്രാന്‍സിന്നെതിരില്‍ മൊറോക്കോയിലുമെല്ലാം നടന്ന വിപ്ലവങ്ങള്‍ക്കെല്ലാം പ്രചോദനം നല്‍കിയത്‌ മത പ്രസ്ഥാനങ്ങളായിരുന്നു. ഇംഗ്ലീഷുകാര്‍ക്കെതിരില്‍ കാശാനി നടത്തിയ വിപ്ലവം മതത്തി​‍െന്‍റ പേരിലും മതത്തി​‍െന്‍റ അടിസ്ഥാനത്തിലുമായിരുന്നു. ഈ മതം ഒരു വിമോചക ശക്തിയാണെന്ന്‌ തെളിയിക്കുന്നവയായിരുന്നു എല്ലായിടത്തും നടന്ന വിപ്ലവങ്ങള്‍. നിന്ദ്യതയും അക്രമവും സഹിച്ചു പതിതരായിക്കഴിയാന്‍ പ്രേരിപ്പിക്കുന്ന ഒരു സന്ദേശമല്ല അത്‌. എന്നാല്‍, സ്പഷ്ടമായ തെളിവ്‌ നല്‍കുന്ന ഈ സംഭവ യാഥാര്‍ത്ഥ്യങ്ങള്‍ കൊണ്ടു മാത്രം നാം മതിയാക്കുന്നില്ല. മറിച്ച്‌, സാമൂഹിക നീതിക്കും നീതിപൂര്‍വകമായ സാമ്പത്തിക വിതരണത്തിനും വേണ്ടി ശ്രമിക്കുന്നതില്‍നിന്ന്‌ പാവപ്പെട്ടവരെ മയക്കിക്കിടത്തുന്നു എന്ന അബദ്ധജടിലമായ ആരോപണത്തെക്കുറിച്ച്‌ നമുക്കു പരിശോധിക്കാം. കമ്യൂണിസ്റ്റ്‌ ജിഹാകള്‍ കാര്യമായി ചര്‍വണം നടത്തിക്കൊണ്ടിരിക്കുന്ന ഒന്നാണത്‌.

വിധിയും കൊതിയും



കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെയാണ്‌ നമ്മുടെ മനസ്സ്‌. നല്‍ക്കാതെ പാഞ്ഞുകാണ്ടിരിക്കും. അറ്റമില്ലാത്ത ആശകളാണ്‌ മനസ്സിനെ ഇങ്ങനെ പായാന്‍ പ്രേരിപ്പിക്കുന്നത്‌. ആശിച്ചതൊന്ന്‌ കിട്ടുമ്പോള്‍ മറ്റൊന്നാശിക്കും. അത്‌ കിട്ടിയാല്‍ പിന്നെ വേറൊന്നാശിക്കും. ആശക്ക്‌ ഇങ്ങനെ അതിരില്ലാതിരിക്കുമ്പോള്‍ അത്‌ ദുരാശയാകുന്നു. ദുരാശയുടെ ഫലം നിരാശ തന്നെ.

ഒരു കളിക്കോപ്പ്‌ കൊണ്ട്‌ ഒരു മണിക്കൂര്‍ കളിക്കുമ്പോള്‍ അതിനോടുള്ള കമ്പം തീരുന്നു. പിന്നെ പിന്നെ ഹരം കിട്ടണമെങ്കില്‍ വേറൊന്നു കിട്ടണം. പുതിയ വസ്ത്രം ഒന്ന്‌ രണ്ട്‌ പ്രാവശ്യം അലക്കിയാല്‍ പിന്നെ ആശ നിറവേറ്റുന്നില്ല, ആവശ്യം നിറവേറുമെങ്കിലും. പത്രാസുള്ള ഒരു വീട്‌ വേണമെന്നാശിച്ചു. വളരെ പണിപ്പെട്ടു നിര്‍മിച്ചു കഴിയുമ്പോള്‍ അതിലും വലിയ പത്രാസുള്ളവ വേറെ ഉയരുന്നു. പിന്നെ ഏറ്റം വലിയതിന്‌ പൂതി. കാല്‍നടക്കാരന്‌ സൈക്കിളിനാശ. സൈക്കിളുള്ളവന്‌ കറിനാശ. കാറുള്ളവന്‌ വിമാനത്തിനാശ. യാതൊരതിരുമില്ലാതെ ആശകള്‍ ഇങ്ങനെ നീളും. ഈ ആശകളൊക്കെ നിറവേറ്റുവാന്‍ ആളുകള്‍ തെറ്റിലേക്ക്‌ നീങ്ങും. തെറ്റുകളുടെ പിന്നാലെ പോകുന്നവര്‍ക്ക്‌ ഒരിക്കലും പണം മതിയാവില്ല. കണക്കില്ലാതെ നേര്‍വഴിക്ക്‌ പണം കിട്ടുകയുമില്ല. അപ്പോള്‍ കളവ്‌, വഞ്ചന, കൊല, കൈക്കൂലി, അഴിമതി തുടങ്ങിയ നീചകൃത്യങ്ങളെ ശരണം പ്രാപിക്കുന്നു. അങ്ങനെ നാടാകെ വഷളാകുന്നു. ജീവനും സ്വത്തിനും അഭിമാനത്തിനും വിലയില്ലാതാവുന്നു. എന്ത്‌ ചെയ്താലും നിരാശ ബാക്കിയാവുകയും ചയ്യും.

ഈ അപകടത്തില്‍നിന്ന്‌ രക്ഷപ്പെടാന്‍ ഒരേ ഒരു വഴിയേയുള്ളു. ആവശ്യങ്ങള്‍ക്ക്‌ ഒരതിര്‌ വെക്കുക. ആ ആവശ്യങ്ങള്‍ക്ക്‌വേണ്ടി പരിശ്രമിക്കുകയും വേണം. അത്‌ നേടിക്കഴിഞ്ഞാല്‍ സന്തുഷ്ടനായിരിക്കണം. കുറേയൊക്കെ വിരസത സഹിക്കാന്‍ ചെറുപ്പത്തിലേ ശീലിക്കേണ്ടതാണ്‌. കൊതിച്ചതൊക്കെ കിട്ടുന്നതല്ല. വിധിച്ചതേ കിട്ടൂ. ഈ വിശ്വാസം മനസ്സില്‍ ഉറച്ചിരിക്കട്ടെ.

ദാരിദ്ര്യ നിർമാർജ്ജനം ഇസ്ലാമിന്റെ കാഴ്ചപ്പാട്‌


(ഒന്ന്‌ )
ഡോ: യൂസുഫുല്‍ ഖര്‍ളാവി
വിവിധ വീക്ഷണങ്ങൾ
പണ്ടുമുതലേ, ദാരിദ്ര്യത്തോടുള്ള ജനങ്ങളുടെ വീക്ഷണം പലതായിരുന്നു. ഒരു വിഭാഗം അതിനെ പാവനമായി കരുതി. മോചനം പ്രാപിക്കേണ്ട ഒരു വിപത്തല്ല അവർക്ക്‌ ദാരിദ്ര്യം, പരിഹാരമർഹിക്കുന്ന പ്രശ്നവുമല്ല. അതൊരനുഗ്രഹമാണ്‌. അല്ലാഹു താനിച്ഛിക്കുന്നവർക്ക്‌ നൽകുന്ന ഒരനുഗ്രഹം. പരലോക ചിന്തയിൽ മുഴുകാനും ഭൗതികസുഖങ്ങളോട്‌ വിരക്തി ജനിക്കുവാനും അല്ലാഹുവോടുള്ള ബന്ധം നിലനിർത്താനും ജനങ്ങളോട്‌ കരുണയുള്ളവരായിരിക്കുവാനും അല്ലാഹു കനിഞ്ഞരുളിയതാണത്‌. അക്രമിയും അലസനും ധിക്കാരിയുമായ ധനിക​‍െൻറ അവസ്ഥ തികച്ചും വ്യത്യസ്തമാണല്ലോ. ഒരു വിഭാഗംസന്യാസിമാരും പുരോഹിത?​‍ാരും സൂഫികളും ദാരിദ്ര്യത്തെ ഇങ്ങനെ കാണുന്നു. ഇവരുടെ അഭിപ്രായത്തിൽ ഈ ലോകം നിറയെ അധർമമാണ്‌. തി?യും പീഡകളും മാത്രമേ ഇവിടെയുള്ളൂ. ഇത്‌ എത്രവേഗം നശിക്കുന്നുവോ അത്രയും നല്ലത്‌. ചുരുങ്ങിയത്‌, ഭൂമുഖത്ത്‌ മനുഷ്യായുസ്‌ കുറയുകയെങ്കിലും വേണം. അതിനാൽ, ജീവിതവിഭവങ്ങൾ ലഘൂകരിക്കുകയും ജീവൻ നിലനിർത്താവാശ്യമായതിൽ കവിഞ്ഞ്‌ അതുമായി ബന്ധപ്പെടാതിരിക്കുകയുമാണ്‌ ബുദ്ധിയുള്ളവർ വേണ്ടത്‌.

വിഗ്രഹാരാധകരിലും ദൈവമതാവലംബികളിലും ഈ വീക്ഷാഗതിയുള്ളവരുണ്ട്‌. അവർ ദാരിദ്ര്യത്തെ പ്രകീർത്തിക്കുകയും അതിനെ വിശുദ്ധമായി ഗണിക്കുകയും ചെയ്യുന്നു. കാരണം, അത്‌ ശരീരപീഡയുടെ മാർഗമാണ്‌. ശരീരപീഡ ആത്മാവി​‍െൻറ മോക്ഷത്തിന്‌ വഴിതെളിയിക്കുന്നു. ക്രിസ്തീയ പൗരോഹിത്യം, പേർഷ്യൻ നീക്കിസം, ഭാരതിയ സന്യാസം തുടങ്ങിയവയുടെ സ്വാധീനഫലമായി ഇസ്ലാമിക സംസ്കാരത്തി​‍െൻറ മൗലികത കളങ്കപ്പെടുകയും അതി​‍െൻറ വിശുദ്ധി മലിനമാവുകയും ചെയ്തതോടെ ചില മുസ്ലിം സൂഫിവര്യ?​‍ാരിലും ഈ ചിന്താഗതി പ്രചരിച്ചു. ദാരിദ്ര്യം വരുന്നതു കണ്ടാൽ, 'സുകൃതികളുടെ ചിഹ്നത്തിന്‌ സ്വാഗതം" എന്നും ഐശ്വര്യം ആഗതമായാൽ ദ്രുതം "ശിക്ഷാർഹമായ പാപം' എന്നും പറയണമെന്ന്‌ ഈ ചിന്താഗതിയുള്ളവരുടെ ഒരു കൃതിയിൽ വായിച്ചതോർക്കുന്നു. ദാരിദ്ര്യത്തോട്‌ ഈ കാഴ്ചപ്പാട്‌ പുലർത്തുന്നവരിൽനിന്ന്‌ അതിനൊരു പരിഹാരനിർദ്ദേശം പ്രതീക്ഷിക്കുന്നത്‌ ബുദ്ധിയല്ലല്ലോ.
ദാരിദ്ര്യത്തെ വിപത്തും തി?യുമായി കാണുന്നു, രണ്ടാമത്തെ കൂട്ടർ, പക്ഷെ, അവരുടെ വീക്ഷണത്തിൽ അത്‌ വിധിയാണ്‌. വൈദ്യശാസ്ത്ര സിദ്ധികളോ ഔഷധങ്ങളോ ഫലിക്കാത്ത ദൈവവിധി. ദരിദ്ര​‍െൻറ ദാരിദ്ര്യവും ധനിക​‍െൻറ ഐശ്വര്യവും ദൈവഹിതവും ദൈവനിശ്ചയവുമാണ്‌. ദൈവമുദ്ദേശിച്ചിരുന്നുവേങ്കിൽ മുഴുവൻ മനുഷ്യരെയും സമ്പന്നാരാക്കിയേനെ. സർവമനുഷ്യർക്കും ഖാറൂ​‍െൻറ നിധി കുംഭങ്ങൾ നൽകിയേനെ. പക്ഷെ, ജനങ്ങളിൽ ചിലർക്ക്‌ മറ്റു ചിലരെക്കാൾ പദവി നൽകുവാൻ ദൈവം ഉദ്ദേശിച്ചു. താൻ നൽകിയതിൽ മനുഷ്യനെ പരീക്ഷിക്കുവാനായി, താനിച്ചിക്കുന്നവർക്ക്‌ ദൈവം സുഭിക്ഷത നൽകുന്നു. മറ്റു ചിലർക്ക്‌ അവൻ ജീവിതവിഭവങ്ങൾ നിയന്ത്രിക്കുന്നു. ദൈവഹിതം തടയപ്പെടാവതല്ല.

ദാരിദ്ര്യത്തിന്‌ ഇക്കൂട്ടർ നിർദ്ദേശിക്കുന്ന പ്രതിവിധി ദരിദ്രരോടുള്ള ചില ഉപദേശങ്ങളിൽ പരിമിതമാണ്‌. ദൈവ നിശ്ചയത്തിൽ സംതൃപ്തരാവുക, ദൈവത്തി​‍െൻറ പരീക്ഷണത്തിൽ സഹനമവലംബിക്കുക, ഉള്ളതുകൊണ്ട്‌ തൃപ്തിപ്പെടുക, സംതൃപ്തിയാണ്‌ ഐശ്വര്യം; അതാണ്‌ അനശ്വരമായ സമ്പത്ത്‌. എല്ലാ അവസ്ഥയിലും ഉള്ളതിൽ തൃപ്തിപ്പെട്ട്‌ അടങ്ങിയിരിക്കലാണ്‌ ഈ വിഭാഗത്തി​‍െൻറ വീക്ഷണത്തിൽ സംതൃപ്തി എന്നതിനർത്ഥം. 'ജബരി'കൾ എന്നറിയപ്പെടുന്ന ഈ വിഭാഗം സമ്പന്നരുടെ ധൂർത്തും ആഡംബരവും കണക്കിലെടുക്കുന്നേയില്ല. സമ്പന്നർക്ക്‌ വിശേഷിച്ചൊരുപദേശം നൽകാനുമില്ല. അവരുടെ ഉപദേശം മുഴുവൻ ദരിദ്രരോടാണ്‌. 'ഇത്‌ ദൈവനിശ്ചയമാണ്‌; അതിൽ സംതൃപ്തരാവുക. അതിനപ്പുറം ഒന്നും ആവശ്യപ്പെടരുത്‌. അതിനെ മാറ്റിമറിക്കാൻ തുനിയുകയുമരുത്‌.'

ഇനിയുമുണ്ടൊരു കൂട്ടർ. ജബരികളുടെ വീക്ഷണം തന്നെയാണവരുടേതും. ഒരു വ്യത്യാസം മാത്രം. അവർ സഹനം കൈക്കൊള്ളാൻ ദരിദ്രരോടുപദേശിക്കുന്നതിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. സമ്പന്നരോടും അവർ ഉപദേശിക്കും. ന? ചെയ്യുക; ദരിദ്രർക്ക്‌ ദാനം ചെയ്യുക. അങ്ങനെ ചെയ്യുന്നവർക്ക്‌ ദൈവസമക്ഷം പ്രതിഫലമുണ്ട്‌. ദരിദ്രരോട്‌ ഹൃദയകാഠിന്യം കാണിക്കുന്നവരെ കാത്തിരിക്കുന്നത്‌ കഠിനമായ ശിക്ഷയാണ്‌.

ഈ പരിഹാരം സമ്പന്നർക്ക്‌ ദരിദ്രരോടുള്ള കടപ്പാടി​‍െൻറ തോത്‌ നിർണയിക്കുന്നില്ല; അതിൽ വീഴ്ച വരുത്തുന്നവർക്ക്‌ ഒരു ശിക്ഷാവിധി നിശ്ചയിക്കുന്നില്ല; അർഹരായവർക്ക്‌ സ്വന്തം അവകാശം നേടിക്കൊടുക്കുന്ന ഒരു വ്യവസ്ഥ നിർവഹിക്കുന്നില്ല. അതി​‍െൻറ ഏകാവലംബം സുകൃതികളുടെ മനഃസാക്ഷിയും, സത്യവിശ്വാസിയുടെ പ്രതിഫലകാംക്ഷിയും ശിക്ഷ ഭയപ്പെടുന്നതുമായ ഹൃദയവുമത്രെ. ദാനധർമങ്ങൾ നൽകിയവന്ന്‌ പരലോകത്ത്‌ പ്രതിഫലമുണ്ട്‌. ലുബ്ധ്‌ കാണിച്ചവന്‌ ശിക്ഷയുമുണ്ട്‌- അത്രതന്നെ.

ദാരിദ്ര്യം നീക്കുവാൻ വ്യക്തികളുടെ മനഃസാക്ഷിയെയും ദാനധർമ്മങ്ങളെയും മാത്രം ആശ്രയിക്കുക എന്ന രീതിയാണ്‌ ഇസ്ലാമേതര മതങ്ങൾ സ്വീകരിച്ചിരുന്നത്‌. പല മതപണ്ഡിതരും ആചാര്യ?​‍ാരും സ്വീകരിച്ചു. ദാരിദ്ര്യം പാവനമാണെന്നും ദൈവ വിധിയാണെന്നുമുള്ള സൂഫീ-ജബ്‌രീ വീക്ഷണങ്ങളെ പ്രസ്തുത മതങ്ങൾ അവഗണിച്ചു. മധ്യകാല നൂറ്റാണ്ടുകളിൽ യൂറോപ്പിൽ നിലവിലിരുന്ന ചിന്താഗതിയും ഇതായിരുന്നു. ദൈവത്തി​‍െൻറ സദ്‌വൃത്തരായ ദാസ?​‍ാരുടെ ഔദാര്യമൊഴിച്ചു നിർത്തിയാൽ ദരിദ്രർക്ക്‌ ധനികരുടെ സമ്പത്തിൽ നിർണിതമായ അവകാശമോ നിശ്ചിത വിഹിതമോ ഉണ്ടായിരുന്നില്ല.

നാലാമത്തെ ചിന്താഗതി മുതലാളിത്തത്തി​‍േൻറത്താണ്‌; ദാരിദ്ര്യം ഗുരുതരമായ പ്രശ്നം തന്നെ. പക്ഷെ, അതിനുത്തരവാദി ദരിദ്രൻ മാത്രമാണ്‌. അല്ലെങ്കിൽ അത്‌ ദൈവഹിതമോ ഭാഗ്യദോഷമോ മറ്റെന്തെങ്കിലുമോ ആണ്‌. അതിൽ സമൂഹത്തിനോ രാഷ്ട്രത്തിനോ സമ്പന്നന്നോ പങ്കില്ല. സ്വന്തം ഭാഗധേയത്തിനുത്തരവാദി അവനവൻ തന്നെ. ഓരോരുത്തരും സ്വന്തം ധനത്തി​‍െൻറ ഉടമവകാശത്തിലും കൈകാര്യത്തിലും സ്വതന്ത്രരാണ്‌.

മൂസായുടെ സമുദായത്തിൽപെട്ട ധിക്കാരിയായ ഖാറൂ​‍െൻറ അനുയായികളാണിവർ. അല്ലാഹു ഖാറൂന്ന്‌ കണക്കറ്റ സമ്പത്ത്‌ നൽകി. 'അല്ലാഹു നിനക്ക്‌ നൽകിയതിൽ നീ പരലോകം കാംക്ഷിക്കുക; ഇഹലോകത്തിലെ നി​‍െൻറ ഓഹരി നീ വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിനക്ക്‌ ന? ചെയ്തപോലെ നീയും ന? ചെയ്യുക. നീ ഭൂമിയിൽ നാശം കൊതിക്കരുത്‌; അല്ലാഹു നാശകാരികളെ ഇഷ്ടപ്പെടുന്നില്ല" എന്നിങ്ങനെ ഖാറൂന്നെ ത​‍െൻറ സമുദായം ഗുണദോഷിച്ചപ്പോൾ ഖാറൂൻ പറഞ്ഞ മറുപടി ഖുർആൻ ഇങ്ങനെ ഉദ്ധരിക്കുന്നു. എനിക്ക്‌ ലഭിച്ചിട്ടുള്ളതെല്ലാം എ​‍െൻറ അറിവുകൊണ്ടാണ്‌!' ഈ ഖാറൂനിയൻ ദർശനത്തി​‍െൻറ വക്താക്കളുടെ വീക്ഷണത്തിൽ, അവർ സമ്പാദിച്ചതെല്ലാം സ്വന്തം ബുദ്ധിശക്തികൊണ്ടു മാത്രമാണ്‌. ധനത്തിൽ അതി​‍െൻറ ഉടമക്കല്ലാതെ മറ്റാർക്കും അവകാശമില്ല. ഇച്ഛിക്കുന്നവിധം ധനം ചെലവഴിക്കാൻ ഉടമയ്ക്ക്‌ സ്വാതന്ത്ര്യമുണ്ട്‌. ആരെങ്കിലും ദരിദ്രന്‌ ധർമം നൽകുന്നെങ്കിൽ അതൊരൗദാര്യം മാത്രം. സമൂഹം, സമ്പാദിക്കുവാനും സമ്പന്നരാകുവാനും എല്ലാവർക്കും സ്വാതന്ത്ര്യം നൽകുകയാണ്‌ വേണ്ടത്‌. സമ്പാദിക്കുന്നതിൽ ആരെങ്കിലും പരാജയപ്പെടുന്നുവേങ്കിൽ അത്‌ സമൂഹത്തി​‍െൻറ കുറ്റമല്ല. സ്നേഹത്തി​‍െൻറയും സഹാനുഭൂതിയുടെയും പേരിലും ഇഹലോകത്ത്‌ പേരും പെരുമയും ആർജ്ജിക്കുവാനും വല്ലതും ചെയ്യുന്നതൊഴിച്ചാൽ ദരിദ്രരുടെ ബാധ്യതയേറ്റെടുക്കാനും അവർക്കുവേണ്ടി ധനവ്യയം ചെയ്യാനും സമ്പന്ന വിഭാഗത്തിന്‌ കടപ്പാടില്ല. ഇനി, പരലോകത്തിൽ വിശ്വാസമുള്ളവർ, മരണാനന്തര സുഖത്തിനുവേണ്ടി വല്ലതും ചെയ്തുകൊള്ളട്ടെ!

പുതിയ ശതകത്തി​‍െൻറ തുടക്കത്തിൽ യൂറോപ്പിനെ അടക്കിവാണിരുന്ന കലർപ്പറ്റ മുതലാളിത്ത ചിന്താഗതി ഇതായിരുന്നു. ഇത്തരം സമൂഹത്തിൽ, പിടിച്ചുവാങ്ങാവുന്ന അവകാശങ്ങളൊന്നുമില്ലാത്ത, അശരണരായ ദരിദ്രവിഭാഗത്തി​‍െൻറ അവസ്ഥ, ധനികർമാത്രം ക്ഷണിക്കപ്പെടുന്ന സദസുകളിൽ വലിഞ്ഞു കയറിവരുന്ന അനാഥരെക്കാൾ പരിതാപകരമായിരിക്കും. മുതലാളിത്തം ആദ്യകാലത്ത്‌ സ്ത്രീകളോടും കുട്ടികളോടും ദുർബലരോടും അശരണരോടും അനുകമ്പയുടെയോ സഹാനുഭൂതിയുടെയോ കണികപോലും പ്രദർശിപ്പിക്കാത്ത ഹൃദയകാഠിന്യത്തി​‍െൻറയും ക്രൂരതയുടെയും മൃഗീയതയുടെയും മൂർത്തിയായി രൂപപ്പെട്ടു. അത്‌ സ്ത്രീകളെയും കുട്ടികളെയും നന്നെകുറഞ്ഞ കൂലിക്ക്‌ വ്യവസായ ശാലകളിൽ വേലയെടുക്കുവാൻ നിർബന്ധിച്ചു. അതിന്‌ വഴങ്ങാത്തവരെ ശിലാഹൃദയരായ മുതലാളിമാർ ചവിട്ടിത്തേച്ചു കളയുമായിരുന്നു. പക്ഷെ, സാഹചര്യത്തി​‍െൻറ സമ്മർദ്ദങ്ങളുടെയും ഒട്ടേറെ സമരങ്ങളുടെയും സോഷ്യലിസ്റ്റ്‌ ആശയങ്ങളുടെ പ്രചാരത്തി​‍െൻറയും ഫലമായി മുതലാളിത്തം അതി​‍െൻറ ചുവട്‌ മറ്റീവ്ക്കുവാൻ നിർബന്ധിതമായി. തൊഴിലാളികൾക്ക്‌ ചില ആനുകൂല്യങ്ങളും അവകാശങ്ങളും അനുവദിച്ചു. രാഷ്ട്രത്തി​‍െൻറയും നിയമങ്ങളുടെയും ഇടപെടൽമൂലം ആ മാറ്റങ്ങൾക്ക്‌ ഇന്ന്‌ ലൈഫ്‌ ഇൻഷൂറൻസ്‌ പോലുള്ള ഏർപ്പാടുകൾവഴി തൊഴിലാളികൾക്ക്‌ ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന അവസ്ഥയോളം എത്തിക്കഴിഞ്ഞിരിക്കുന്നു.

മറ്റൊരുവിഭാഗം നിർദ്ദേശിക്കുന്ന പരിഹാരം ഇതാണ്‌: സമ്പന്ന വർഗത്തെ തീർത്തും ഉ?​‍ൂലനാശം വരുത്തുകയും അവരുടെ സമ്പത്ത്‌ മുഴുവൻ കണ്ടുകെട്ടുകയും ചെയ്യാതെ ദാരിദ്ര്യം നിർമാർജനം ചെയ്യാനോ ദരിദ്രരോട്‌ നീതി പുലർത്താനോ സാധ്യമല്ല. ഇതിനുവേണ്ടി സമൂഹത്തിലെ സമ്പന്നേതര വിഭാഗത്തെ സംഘടിപ്പിച്ച്‌ അവരിൽ സമ്പന്ന വിഭാഗത്തോട്‌ അസൂയയും പകയും വെറുപ്പും വളർത്തണം. ഇരു വിഭാഗവും തമ്മിൽ സമരവും സംഘട്ടനവും നടക്കുക എന്നതായിരിക്കും ഇതി​‍െൻറ അനിവര്യഫലം. അതിൽ എണ്ണം കൂടുതലുള്ള വിഭാഗം വിജയിക്കും. അവരത്രെ 'പ്രോലിറ്റേറിയറ്റ്‌' എന്നുവിളിക്കുന്ന 'അധ്വാനിക്കുന്ന ജനവിഭാഗം' സമ്പന്ന വിഭാഗത്തെ ഉ?​‍ൂലനാശം വരുത്തുന്നതിലോ അവരുടെ സമ്പത്ത്‌ കണ്ടുകെട്ടുന്നതിലോ മാത്രം ഇക്കൂട്ടർ ഒതുങ്ങിനിന്നില്ല. ഉടമാവകാശത്തി​‍െൻറ അടിസ്ഥാനങ്ങളോട്‌ തന്നെ ഇവർ സമരം ചെയ്തു. ഏതു മാർഗത്തിലൂടെ നേടുന്നതായാലും വ്യക്തികൾ സമ്പത്തിനുടമകളാകുന്നത്‌ ഇവർ അംഗീകരിക്കുന്നില്ല; 'ഉത്പാദനോപകരണങ്ങൾ' എന്നു വിളിക്കപ്പെടുന്ന ഭൂമി, വ്യവസായശാലകൾ, യന്ത്രസാമഗ്രികൾ തുടങ്ങിയവയുടെ ഉടമാവകാശം വിശേഷിച്ചും.

കമ്യൂണിസത്തി​‍െൻറയും വിപ്ലവ സോഷ്യലിസത്തി​‍െൻറയും വക്താക്കളുടെ കാഴ്ചപ്പാടാണിത്‌. വ്യക്തിയുടമവകാശത്തെ എതിർത്തു തകർക്കുന്നതിന്‌ സ്വീകരിക്കേണ്ടുന്ന മാർഗമേതെന്ന കാര്യത്തിൽ മിതവാദികളും തീവ്രവാദികളുമായ സോഷ്യലിസ്റ്റ്‌ വിഭാഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടെങ്കിലും വ്യക്തിയുടമാവകാശം നിഷ്കാസിതമാവേണ്ടതുണ്ടെന്ന കാര്യത്തിൽ എല്ലാവരും ഏകാഭിപ്രായക്കാരാണ്‌. ജനാധിപത്യ സോഷ്യലിസമാണ്‌ ഒരു വിഭാഗം നിർദ്ദേശിക്കുന്ന മാർഗമെങ്കിൽ മറ്റൊരു വിഭാഗം സായുധവിപ്ലവത്തിലൂടെയുള്ള പരിവർത്തനമാണുദ്ദേശിക്കുന്നത്‌.

ഹിജ്റ ബൈബിളില്‍-2


പി.പി അബ്ദുര്‍റസാഖ്‌ പെരിങ്ങാടി

അറബ്-ഇസ്ലാമിക ചരിത്രത്തില്‍ ഒരു കൂട്ടപലായനമേ രേഖപ്പെടുത്തപ്പ്ട്ടിട്ടുള്ളു. അത്‌ ചരിത്രത്തില്‍ മക്കയില്‍ നിന്നും മദീനയിലേക്കുള്ള പ്രവാചകന്റെയും അനുയായികളുടെയും ഹിജ്‌റ എന്ന പേരില്‍ അറിയപ്പെടുന്നു. മുസ്ലിം ചരിത്രകാരന്‍മാരുടെയും പാശ്ചാത്യ ചരിത്രകാരന്‍മാരുടെയും അഭിപ്രായമനുസരിച്ച്‌ മനുഷ്യചരിത്രത്തിലെ ഏവും വലിയ വഴിത്തിരിവായിരുന്നു ഹിജ്‌റ. ഇസ്ലാമിക കലണ്ടര്‍ തുടങ്ങിയതു തന്നെ ഹിജ്‌റ വര്‍ഷത്തെ അടിസ്ഥാനമാക്കിയാണെന്നത്‌ അതിന്റെ ചരിത്രപ്രാധാന്യത്തെ സൂചിപ്പിക്കുന്നുണ്ട്‌. മുകളില്‍ പറഞ്ഞ പഴയ നിയമ സൂക്തത്തിലെ പ്രവചനം പോലെത്തന്നെ ഇസ്ലാമിക ചരിത്രത്തില്‍ മുഹാജിറുകള്‍ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന കുടിയേറ്റക്കാര്‍ ഊരിയ വാളിനെയും കുലച്ച വില്ലിനെയും യുദ്ധത്തിന്റെ കൊടുമയെയും ഒഴിഞ്ഞു ഓടിയവര്‍ തന്നെയായിരുന്നു. അതുകൊണ്ടായിരുന്നല്ലോ പ്രവാചകനും അബൂബക്‌റിനും സൗര്‍ഗുഹയില്‍ ഒളിക്കേണ്ടി വന്നിരുന്നത്‌. തേമാ ദേശനിവാസികള്‍ അഥവാ ഇസ്ലാമിക ചരിത്രത്തില്‍ അന്‍സ്വാരികള്‍ എന്ന വിശിഷ്ട നാമത്തിലറിയപ്പെടുന്ന മദീനാനിവാസികള്‍ മക്കയില്‍ നിന്നും പലായനം ചെയ്തുവന്ന മുഹാജിറുകളെ വെള്ളവും അപ്പവുമായും സ്വീകരിച്ചുവേന്ന്‌ മാത്രമല്ല, ചരിത്രത്തില്‍ തുല്യതയില്ലാത്തവിധം ഗൃഹങ്ങളും സമ്പത്തും വരെ അവരുമായി പങ്കുവെച്ചു. മുകളിലുദ്ധരിച്ച പഴയനിയമസൂക്തം മുന്‍കൂട്ടി കണ്ടതുപോലെത്തന്നെ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അഥവാ ഹിജ്‌റ രണ്ടാം വര്‍ഷത്തില്‍ മക്കക്കും മദീനക്കുമിടയില്‍ അതിനിര്‍ണായകമായിരുന്ന ബദര്‍ യുദ്ധം സംഭവിച്ചു. ഈ യുദ്ധത്തില്‍ മദീനക്കാര്‍ മക്കക്കാരെ പരാജയപ്പെടുത്തി. ഈ യുദ്ധത്തിനുശേഷം കേദാര്യരില്‍ അഥവ മക്കക്കാരില്‍ വീരന്‍മാരായ വില്ലാളികളുടെ കൂട്ടത്തില്‍ ശേഷിക്കുന്നവര്‍ വളരെ ചുരുക്കമായിരുന്നു. അതുകൊണ്ടുതന്നെ മുകളിലെ ബൈബിള്‍ സൂക്തിയിലെ രണ്ടും മൂന്നും പ്രവചനങ്ങള്‍ ഹിജ്‌റ രണ്ടാം വര്‍ഷം ഇസ്ലാമിനുമേല്‍ ശത്രുവിനാല്‍ അടിച്ചേല്‍ലപിക്കപ്പെട്ട ബദര്‍ യുദ്ധവും അതിലെ ഇസ്ലാമിന്റെ വിജയവുമാണെന്നത്‌ വ്യക്തമാണ്‌. ഹിജ്‌റക്ക്‌ ശേഷമുള്ള ഈ യുദ്ധം ഇസ്ലാമിക ചരിത്രത്തിലെ മറ്റൊരു നിര്‍ണായക സംഭവമാണെന്നത്‌ പ്രത്യേകം പ്രസ്താവ്യമാണ്‌. ഇതേ രൂപത്തിലുള്ള ഹിജ്‌റ സംബന്ധമായ വേറൊരു പ്രവചനം ബൈബിള്‍ പഴയ നിയമം ഹബക്കൂക്ക്‌ അധ്യായത്തിലും കാണാവുന്നതാണ്‌. അവിടെ പലായനമായിട്ടല്ല, മറിച്ച്‌ ആസുത്രിതമായ കുടയേറ്റമായാണ്‌ ഹിജ്‌റയെ വിശേഷിപ്പിക്കുന്നത്‌ എന്നു മാത്രം. കൂടാതെ, ഹിജ്‌റയുടെ ചരിത്രപരമായ സ്വാധീനവും അതുണ്ടാക്കുന്ന മാവും വിശദമായി പ്രതിപാദിക്കുക കൂടി ചെയ്യുന്നു ഹബക്കൂക്‌ അധ്യായത്തിലെ പ്രവചനം.

പലായനത്തിന്റെ ആകസ്മികത ഹിജ്‌റയിലില്ലായിരുന്നു. സാധാരണ പലായനത്തില്‍ പലായനം മാത്രമേ ഉണ്ടാകൂ. ഹിജ്‌റ വളരെ ആസൂത്രിതമായ ഒരു സംഭവമായിരുന്നു. അതുകൊണ്ടായിരുന്നല്ലോ നബി(സ) ഹിജ്‌റക്കുമുമ്പ്‌ മൂന്നുവട്ടം മദീനയിലെ സംഘവുമായി ഇരുളിന്റെ മറവില്‍ കണ്ടുമുട്ടിയത്‌. ഹിജ്‌റ ഒരു വിശാലമായ ആസൂത്രണത്തിന്റെ കൂടി ഭാഗമായിരുന്നതുകൊണ്ടാണ്‌ നബി സയും സംഘവും മദീനയിലേക്ക്‌ കുടിയേറുന്നതിന്‌ മുമ്പ്‌ അവരുടെ മുമ്പില്‍ ഉപാധികള്‍ വെച്ചതു. നബി(സ) ഹിജ്‌റക്ക്‌ മുമ്പ്‌ മുസ്‌അബുബ്നു ഉമൈറിനെ അധ്യാപകനായി നിയോഗിച്ചയച്ചതു വിശാലാമയ പദ്ധതികളോടു കൂടിയതായിരുന്നു ഹിജ്‌റ എന്ന്‌ തെളിയിക്കുന്നു. നബി തന്റെ അനുയായികളെ ഘട്ടം ഘട്ടമായി മദീനയിലേക്ക്‌ കുടിയേക്കാരായി അയച്ചതും ഹിജ്‌റ നബിയുടെ പക്ഷത്തുനിന്നു ചിന്തിക്കുമ്പോള്‍ വെറും പലായനമെന്നതിലുപരി രാഷ്ട്രീയവും സാമൂഹികവും മതപരവുമായ ലക്ഷ്യങ്ങളോടുകൂടിയായിരുന്നുവേന്ന്‌ വ്യക്തമാക്കുന്നു. ഹിജ്‌റയുടെ വഴിയില്‍ തന്നെ വധിക്കുവാന്‍ വേണ്ടി പിന്തുടര്‍ന്നുവന്ന്‌ പിന്നീട്‌ മുസ്ലിമായിത്തീര്‍ന്ന സുറാഖയോട്‌ കിസ്‌റയുടെ കൈയിലെ കരവള നിന്നെ ധരിപ്പിക്കുമെന്ന്‌ നബി(സ) ഹിജ്‌റയുടെ സമയത്തുതന്നെ പറഞ്ഞത്‌ ഹിജ്‌റക്കുശേഷം നടക്കാനിരിക്കുന്ന രാഷ്ട്രീയവും സാമൂഹികവുമായ പരിവര്‍ത്തനങ്ങളുടെ ആഴം മുന്‍കൂട്ടികണ്ടതുകൊണ്ടായിരുന്നുവേന്നതാണ്‌ വസ്തുത. മാത്രവുമല്ല, അറബിഭാഷയില്‍ പലായനം ചെയ്യുന്നതിന്‌ -അബവ- എന്ന പദമാണ്‌ പ്രയോഗിക്കുക. വിശുദ്ധഖുര്‍ആന്‍ യൂനുസ്‌ നബി പാലായനം ചെയ്ത കാര്യം പരാമര്‍ശിക്കാന്‍ പ്രയോഗിച്ച പദവും അതായിരുന്നു. ഹിജ്‌റ ഭാഷാപരമായും സാങ്കേതികാര്‍ഥത്തിലും നന്മയിലേക്കും മറ്റൊരു നാട്ടിലേക്കും ആസൂത്രിതവും ബോധപൂര്‍വവുമായി കുടിയേറ്റം നടത്താന്‍ ഉദ്ദേശിച്ച്‌ നാടും വീടും ഉപേക്ഷിക്കുന്നതുള്‍പ്പടെയുള്ള സകലവിധ പരിത്യാഗങ്ങള്‍ക്കും പറയുന്ന പദമാണ്‌. ഹിജ്‌റയുടെ ഈ അര്‍ഥതലങ്ങളിലേക്ക്‌ വിശദമായി വിരല്‍ചൂണ്ടുന്ന പ്രവചനസൂക്തമാണ്‌ ബൈബിള്‍ പഴയ നിയമം ഹബക്കൂക്‌ അധ്യായത്തിലെ സൂക്തം.

ഹബക്കൂക്ക്‌ അധ്യായത്തില്‍ ഇങ്ങനെ കാണാം വിഭ്രമരാഗത്തില്‍ ഹബക്കൂക്‌ പ്രവാചകന്റെ ഒരു പ്രാര്‍ഥനാ ഗീതം യാഹോവേ, ഞാന്‍ നിന്റെ കേള്‍വികേട്ടു ഭയപ്പെട്ടുപോയി; യാഹോവേ, ആണ്ടുകള്‍ കഴിയും മുമ്പെ അതിനെ നീ വെളിപ്പേടുത്തേണമേ. ക്രോധത്തിങ്കല്‍ കരുണ ഓര്‍ക്കേണമേ. ദൈവം തേമാനില്‍ നിന്നും പരിശുദ്ധന്‍ പാറാന്‍ പര്‍വതത്തില്‍ നിന്നും വരുന്നു. അവന്റെ പ്രഭ ആകാശത്തെ മൂടുന്നു. അവന്റെ സ്തുതിയല്‍ ഭൂമി നിറഞ്ഞിരക്കുന്നു. സൂര്യപ്രകാശംപോലെ ഒരു ശോഭ ഉളവായി വരുന്നു. കിരണങ്ങള്‍ അവന്റെ പാര്‍ശ്വത്തുനിന്നും പുറപ്പെടുന്നു; അവിടെ അവന്റെ വല്ലഭത്വം മറഞ്ഞിരിക്കുന്നു. മഹാമാരി അവന്റെ മുമ്പില്‍ നടക്കുന്നു. ജ്വരാഗ്നി അവന്റെ പിന്നാലെ ചെല്ലുന്നു. അവന്‍ നിന്ന്‌ ഭൂമിയെ കുലുക്കുന്നു. അവന്‍ നോക്കി ജാതികളെ ചിതറിക്കുന്നു; ശാശ്വതപര്‍വതങ്ങള്‍ പിളര്‍ന്നുപോകുന്നു. പുരാതനഗിരികള്‍ വണങ്ങിവഴങ്ങുന്നു. അവന്‍ പുരാതനപാതകളില്‍ നടക്കുന്നു (
ഹബക്കൂക്‌ 3 1-6. )

ഇതില്‍ നിന്നും താഴെ പറയുന്ന സംഗതികള്‍ സതരാം വ്യക്തമാണ്‌
1. ഇതില്‍ ആദ്യഭാഗം ഇസ്രാഈല്യര്‍ പ്രവാചകന്‍മാരെ കൊലപ്പെടുത്തുന്നതില്‍ ക്രുദ്ധനായിരിക്കാനിടയുള്ള ദൈവത്തോട്‌ വീണ്ടും പ്രവാചകനെ അയച്ച്‌ കരുണ കാണിക്കാനുള്ള പ്രാര്‍ഥനയാണ്‌. ഹബക്കൂക്‌ അധ്യായത്തിന്റെ, ഇതിനുമുമ്പുള്ള ഭാഗങ്ങള്‍ വായിക്കുന്ന ഏതൊരാള്‍ക്കും ഇസ്രായീലീ സമൂഹത്തെ ബാധിച്ചിരിക്കുന്ന ജീര്‍ണതയുടെ ആഴം ബോധ്യപ്പെടും. രണ്ടാം ഭാഗം, ഹബക്കൂക്‌ പ്രവാചകന്റെ പ്രാര്‍ഥനക്ക്‌ ഉത്തരമായി ​‍െഡൈവം ഏങ്ങനെയാണ്‌ പ്രവര്‍ത്തിക്കാന്‍ പോകുന്നതെന്ന്‌ വ്യക്തമാക്കിത്തരുന്നു. മൂന്നാം ഭാഗമാവട്ടെ, വെളിപ്പെടുവാന്‍ പോകുന്ന ദൈവികസഹായം ചരിത്രത്തിലും ലോകത്തിലുമുണ്ടാക്കുന്ന സ്വാധീനത്തെയാണ്‌ പ്രതിഫലിപ്പിക്കുന്നത്‌.
2. നേരത്തെ ഉദ്ധരിച്ച യെശയ്യാവ്‌ (21-13)ലെ പ്രവചനത്തില്‍ നിന്നും തേമാന്‍ എന്ന്‌ ബൈബിളില്‍ പരാമര്‍ശിക്കുന്ന സ്ഥലം ആധുനിക അറേബ്യയിലെ മദീനയാണെന്ന്‌ നാം മനസ്സിലാക്കി. ദൈവം എവിടെ നിന്നും വരികയോ എവിടേക്കെങ്കിലും പോവുകയോ ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ -ദൈവം തേമാനില്‍നിന്നും വരുന്നു-വേന്നതിന്റെ അര്‍ഥം, തേമാനെന്നത്‌ മദീനയെന്ന്‌ മനസ്സിലാക്കുമ്പോള്‍ മദീനയില്‍വെച്ച്‌ ഹിജ്‌റക്കുശേഷം ലഭിച്ച ദൈവികസഹായത്തെ കുറിക്കുന്നു. മദീനയില്‍ നബിക്കും അനുയായികള്‍ക്കും അഭയം കിട്ടുക മാത്രമായരുന്നില്ല. മറിച്ച്‌ ഇസ്ലാമികരാഷ്ട്രത്തിന്റെ സംസ്ഥാപനവും തദ്വാരയുള്ള ഇസ്ലാമിന്റെ വ്യാപനവും കൂടി സാധിക്കുകയായാ​‍ിരുന്നു മദീനയിലൂടെ.
3. -പാറാന്‍ പര്‍വതത്തില്‍നിന്നും വരുന്ന വിശുദ്ധ- നെ തിരിച്ചറിയാന്‍ -പാറാന്‍- എന്ന ബിബ്ലിക്കല്‍ സ്ഥലത്തെ ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ലൊക്കേ​‍്‌ ചെയ്യുകയും എന്തുകൊണ്ട്‌ -പര്‍വതത്തില്‍ നിന്ന്- എന്നു ഞാന്‍ പറഞ്ഞു എന്ന്‌ വിശദീകരിക്കുകയും ചെയ്യേണ്ടതുണ്ട്‌. മുഹമ്മദ്‌ നബിയെ സംബന്ധിച്ചേടത്തോളം അദ്ദേഹത്തിന്‌ ദിവ്യബോധനം ലഭിച്ചതു മക്കയിലെ തിരുവൊളി പര്‍വതത്തിന്റെ മുകളിലുള്ള ഹിറാ ഗുഹയില്‍വെച്ചാണ്‌. രണ്ടാമതായി മക്കയില്‍ നിന്നും മദീനയിലേക്ക്‌ കുടിയേറുമ്പോള്‍ തന്നെ പിന്തുടരുകയായിരുന്ന ശത്രുക്കളില്‍ നിന്നും രക്ഷപ്പെടാന്‍ പ്രവാചകന്‍ മുഹമ്മദ്‌ തന്റെ അനുയായി അബൂബക്‌റോടൊപ്പം ഒളിച്ചതും മക്കയിലെ സൗര്‍ പര്‍വതത്തിന്റെ മുകളിലെ ഗുഹയിലായിരുന്നു. അതുകൊണ്ടു തന്നെ -പര്‍വതത്തില്‍ നിന്ന്- എന്ന വിശേഷണം പ്രവാചകന്‍ മുഹമ്മദിന്‌ തികച്ചും യോജിച്ചതത്രെ. മാത്രവുമല്ല, ഉല്‍പത്തി (2120, 21) പ്രകാരം വംശീയമായി അറബികളുടെ പിതാവും പ്രവാചകന്‍ ഇബ്‌റാഹീമിന്‌ ഹാജറയിലുണ്ടായ പുത്രനുമായ ഇസ്മാഈല്‍ ജീവിച്ചതു പാറാന്‍ മരുഭുമിയിലായിരുന്നു. ബൈബിള്‍ പറയുന്നത്‌ കാണുക ദൈവം ബാലനോട്‌ -ഇസ്മാഈലിന്റെ- കൂടെ ഉണ്ടായിരുന്നു. അവന്‍ മരുഭൂമിയിള്‍ പാര്‍ത്തു. മുതിര്‍ന്നപ്പോള്‍ ഒരു വില്ലാളിയായിത്തീര്‍ന്നു; അവന്‍ പാറാന്‍ മരുഭൂമിയില്‍ പാര്‍ത്തു. ഉല്‍പത്തി (21 20,21) അറബ്-ഇസ്ലാമിക ചരിത്രമനുസരിച്ച്‌ ഇസ്മാഈലിനെയും ഹാജറയെയും പ്രവാചകന്‍ ഇബ്‌റാഹീം കൊണ്ടാക്കിയ സ്ഥലം മക്കയാണ്‌. - പാറാന്‍- എന്നത്‌ മക്കയാണ്‌ എന്ന്‌ തെളിയിക്കുന്ന അവിതര്‍ക്കിതമായ മറ്റൊരു ബൈബിള്‍വചനം കൂടിയുണ്ട്‌. ഉല്‍പത്തി (21:17-19) വരെയുള്ള സൂക്തങ്ങളില്‍, ഇസ്മാഈലും ഹാജറയും പാറാന്‍ മരുഭൂമിയുടെ വന്യതയില്‍ ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ദൈവം അല്‍ഭുതകരമായ രൂപത്തില്‍ ഉണ്ടാക്കിക്കൊടുത്ത സംസം നീരുറവയെക്കുറിച്ച വ്യക്തമായും സൂചിപ്പിക്കുന്നു. ബൈബിള്‍ പറയുന്നത്‌ നോക്കുക ദൈവം ബാലന്റെ ഇസ്മാഈലിന്റെ നിലവിളി കേട്ടു; ദൈവത്തിന്റെ ദൂതന്‍ ആകാശത്തുനിന്നും ഹഗാറിനെ വിളിച്ചു അവളോട്‌ ഹാഗാറേ, നിനക്ക്‌ എന്ത്‌? നീ ഭയപ്പെടേണ്ട; ബാലന്‍ ഇരിക്കുന്നേടത്തുനിന്ന്‌ അവന്റെ നിലവിളി ദൈവം കേട്ടിരിക്കുന്നു. നീ ചെന്ന്‌ ബാലനെ താങ്ങി എഴുന്നേല്‍പിച്ചുകൊള്‍ക; ഞാന്‍ അവനെ ഒരു വലിയ ജാതിയാക്കുമെന്ന്‌ അരുളിച്ചെയ്തു. ദൈവം അവളുടെ കണ്ണു തുറന്നു. അവള്‍ ഒരു നീരുറവ കണ്ടു. ഉല്‍പത്തി 2117-19. പാറാന്‍ മരുഭൂമിയിലെ ഈ നീരുറവ -മക്കയിലെ സംസം- ആണെന്നത്‌ നിസ്തര്‍ക്കമത്രെ. അറബ്‌ ചരിത്രമനുസരിച്ചും അങ്ങനെത്തന്നെ. -പാറാന്‍ പര്‍വതത്തില്‍ നിന്നും വരുന്ന വിശുദ്ധന്‍- മക്കാമലമുകളില്‍ നിന്ന്‌ ദിവ്യബോധനം ലഭിക്കുകയും മക്കാ മലമുകളിലൂടെ മദീനയിലേക്ക്‌ കുടിയേറുകയും ചെയ്ത പ്രവാചകന്‍ മുഹമ്മദ്‌ ആണെന്ന്‌ വ്യക്തമായി.
4. പാറാന്‍ പര്‍വതത്തില്‍ നിന്നും വരുന്ന വിശുദ്ധന്റെ സ്തുതിയാല്‍ ഭൂമി നിറഞ്ഞിരിക്കുന്നുവേന്നതും പ്രവാചകന്‍ മുഹമ്മദിന്റെ കാര്യത്തില്‍ അന്വര്‍ഥമാണ്‌. - മുഹമ്മദ്- എന്ന നാമത്തിന്റെ അര്‍ഥം തന്നെ സ്തുതിക്കപ്പെട്ടവന്‍ എന്നാകുന്നു. ഇന്തോനേഷ്യ മുതല്‍ മൊറോക്കോവരെ വ്യപിച്ചുകിടക്കുന്ന ഭൂപ്രദേശങ്ങളില്‍ -മുഹമ്മദ്‌ ദൈവത്തിന്റെ ദൂതനാ- ണെന്ന്‌ ബാങ്കൊലികളിലൂടെ അന്തരീക്ഷത്തില്‍ മ​റ്റൊലി കൊള്ളാതെ ഒരു നിമിഷം ഈ ഭൂമുഖത്ത്‌ കടന്നുപോകുന്നില്ല. ദിവസം അഞ്ചുനേരങ്ങളിലുള്ള നമസ്കാരങ്ങളില്‍ 200 കോടി ജനങ്ങള്‍ പ്രവാചകന്‍ മുഹമ്മദിന്റെ മേല്‍ അനുഗ്രഹം ചൊരിയാന്‍ പ്രത്യേകം പ്രാര്‍ഥിക്കുന്നു.
5. പ്രവാചകന്റെ ആഗമനത്തിനു മുമ്പ്‌ ലോകം പൊതുവിലും അറേബ്യ പ്രത്യേകിച്ചും ഘനാന്ധകാരത്തിലായിരുന്നു. തികഞ്ഞ അരാജകത്വവും അധാര്‍മികതയും വൈരവും വിദ്വേഷവും നിറഞ്ഞ ഒരു ലോകത്തും കാലത്തുമായിരുന്നു പ്രവാചകന്റെ ആഗമനമെന്നതിനെ സൂചിപ്പിക്കുന്നു -മഹാമാരി അവന്റെ മുമ്പില്‍ നടക്കുന്നു-വേന്ന സൂക്തം. ജ്വരാഗ്നി അവന്റെ പിന്നാലെ ചെല്ലുന്നു-വേന്നതാകട്ടെ നബിയെ ആദ്യഘട്ടത്തില്‍ എതിര്‍ക്കുകയും വേട്ടയാടുകയും വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത ആളുകള്‍ തന്നെ പിന്നീട്‌ നബിയുടെ അനുയായാ​‍ികളായി മാറിയ ചരിത്രവസ്തുതയെ സൂചിപ്പിക്കുന്നു. രണ്ടാം ഖലീഫ ഉമര്‍പൊലും നബിയെ വധിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട്‌ അദ്ദേഹത്തിന്റെ അനുയായിയായി മാറുകയാണല്ലോ ഉണ്ടായത്‌.
6. അവന്‍ നിന്ന്‌ ഭൂമിയെ കുലുക്കുന്നു; അവന്‍ നോക്കി ജാതികളെ ചിതറിക്കുന്നു; ശാശ്വത പര്‍വതങ്ങള്‍ പിളര്‍ന്നുപോകുന്നു; പുരാതന ഗിരികള്‍ വണങ്ങിവീഴുന്നു എന്നീ വചനങ്ങള്‍ നബിയുടെ ഹിജ്‌റ ചരിത്രത്തിലും മാനവസമുഹത്തിലും ഉണ്ടാക്കുന്ന മാങ്ങളെയും അതിന്റെ ആഴത്തെയും പ്രവചിക്കുന്നതാണ്‌. അതുവരെയുണ്ടായിരുന്ന രാജ്യങ്ങളുടെയും ദേശങ്ങളുടെയും ഭൂമിശാസ്ത്രവും കാര്‍ട്ടോഗ്രാഫിയും ഹിജ്‌റ മാറ്റ​‍ിവരക്കുകയുണ്ടായി. ഹിജ്‌റ അറേബ്യയിലും അറേബ്യക്ക്‌ പുറത്തുമുണ്ടായിരുന്ന പലമാതിരി വംശീയവാദങ്ങളെയും ഇല്ലാതാക്കുകയും മുഴുവന്‍ മനുഷ്യരെയും വിശാലമായ മാനവികഭൂമിയില്‍ ഏകീകരിക്കുകയും ചെയ്തു. അറബ്‌ ഇസ്രായീലീ വംശീയതകളും ഔസ്-ഖസ്‌റജ്‌, ഖുറൈശീ തുടങ്ങിയ ഗോത്ര സംസ്കാരങ്ങളും ഇസ്ലാമിന്റെ കുടക്കീഴില്‍ തുടച്ചുമാപ്പെട്ടു. അറബ്-പേര്‍ഷ്യന്‍ ദേശീയവാദങ്ങളൊക്കെ വേരോടെ പിഴുതുമാപ്പെട്ടു. ശാശ്വതപര്‍വതങ്ങളെന്ന്‌ തോന്നിപ്പിച്ചിരുന്ന റോമന്‍-പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളൊക്കെ ഹിജ്‌റക്കു ശേഷം ഇസ്ലാമിന്റെ മുമ്പില്‍ കൊമ്പും മുഖവും കുത്തിവീണു. മക്ക, മദീന, കയ്‌റോ, അലക്സാണ്ട്രിയ, ദമസ്കസ്‌, ബഗ്ദാദ്‌, ജറൂസലം, ഇസ്തംബൂള്‍ തുടങ്ങിയ നഗരങ്ങളെല്ലാം പ്രവാചകന്‍ മുഹമ്മദിന്റെയും അനുയായികളുടെയും കീഴിലായി. സിന്ധ്‌, നെയില്‍, യൂഫ്രട്ടീസ്‌ തുടങ്ങിയ ഏവും പ്രാക്തനങ്ങളായ നാഗരികതകളുടെയും സംസ്കാരങ്ങളുടെയും കേന്ദ്രങ്ങളെല്ലാം ഹിജ്‌റക്കുശേഷം ഇസ്ലാമിനു അധീനപ്പെട്ടുവേന്നതിനെ സൂചിപ്പക്കുന്നു. -പുരാതന ഗിരികള്‍ വണങ്ങി വീഴുന്നു-വേന്ന സൂക്തം.
7. -അവന്‍ പുരാതന പാതകളില്‍ നടക്കുന്നു-വേന്ന വചനമാവട്ടെ പ്രവാചകന്‍ മുഹമ്മദ്‌ നബി പഠിപ്പിച്ച അധ്യാപനങ്ങള്‍ അതിനു മുമ്പുവന്ന പ്രവാചകരാസകലം പഠിപ്പിച്ചതുതന്നെയാണെന്ന സത്യത്തെ അടിവരയിടുന്നു. സാര്‍വലൗകികവും സാര്‍വകാലികവും സാര്‍വജനീനവുമായ സത്യം കാലഭേദങ്ങള്‍ക്കനുസരിച്ച്‌ മാറുക സംഭവ്യമല്ലല്ലോ.
പാറാന്‍ കേന്ദ്രീകരിച്ചുകൊണ്ടുതന്നെ ഹിജ്‌റക്കുശേഷം പ്രവാചകജീവിതത്തില്‍ നടന്ന സുപ്രധാനമായ മ​റ്റൊരു സംഭവത്തെ കുറിച്ചുകൂടി നേരിട്ട്‌ പരാമര്‍ശിക്കുകയും സൂചിപ്പിക്കുകയും ചെയ്യുന്ന ഒരു പഴയനിയമ സൂക്തം കൂടി ഉദ്ധരിക്കാം
ദൈവപുരുഷനായ മോശെ തന്റെ മരണത്തിനു മുമ്പേ ഇസ്രയീല്‍ മക്കളെ അനുഗ്രഹിച്ച അനുഗ്രഹമാണിത്‌ അവന്‍ പറഞ്ഞേതെന്തെന്നാല്‍യഹോവ സീനായില്‍നിന്നു വന്നു; അവര്‍ക്ക്‌ സയീരില്‍ നിന്ന്‌ ഉദിച്ചു; പാറാന്‍ പര്‍വതത്തില്‍നിന്നും വിളങ്ങി; പതിനായിരം വിശുദ്ധന്‍മാരുടെ ഇടയില്‍നിന്നും അവന്‍ വന്നു; അവര്‍ക്കുവേണ്ടി അഗ്നിമയമായൊരു പ്രമാണം അവന്റെ വലം കൈയില്‍ ഉണ്ടായിരുന്നു ആവര്‍ത്തനപുസ്തകം (331-2).
ഇവിടെ മോസസ്‌ മൂന്ന്‌ പ്രധാനപ്പെട്ട പ്രവാചകന്‍മാരിലുടെ വെളിപ്പെടുന്ന സത്യത്തെയും പ്രവാചകന്‍മാരുടെ ക്രമത്തെയും തുടര്‍ച്ചയെയും പൂര്‍ത്തീകരണത്തെയും കൃത്യമായും വ്യക്തമായും പ്രവചിക്കുന്നു. ദൈവം സീനായില്‍നിന്നും വന്നത്‌ മോശെക്ക്‌ അവിടെ നിന്നും ദിവ്യബോധനം ലഭിച്ചപ്പോഴായിരുന്നു. ഫലസ്തീനിലെ സയീരില്‍ ഉദിച്ചതു പ്രവാചകന്‍ തന്നെയായ യേശു ദൈവവചനമുരുവിട്ടപ്പോഴായിരുന്നു. പാറാന്‍ പര്‍വതത്തില്‍നിന്നും ദൈവം വിളങ്ങിയത്‌ ഹിറാഗുഹയില്‍വെച്ച്‌ പ്രവാചകന്‍ മുഹമ്മദിന്‌ വിശുദ്ധഖുര്‍ആന്‍ അവതരിപ്പിച്ചപ്പോഴായിരുന്നു. ഇവിടെയും മുഹമ്മദുമായി ബന്ധപ്പെടുമ്പോള്‍ -പര്‍വതം- എന്ന പ്രയോഗം ശ്രദ്ധേയമാണ്‌. -പതിനായിരം വിശുദ്ധന്‍മാരുടെ ഇടയില്‍നിന്നും അവന്‍ വന്നു-എന്നത്‌ പതിനായിരം വിശുദ്ധപടയാളികളുമായി വന്ന്‌ മുഹമ്മദ്‌ നബി രക്തരഹിതമായി മക്ക കീഴടക്കിയ ചരിത്രപ്രധാനമായ സംഭവത്തെ സൂചിപ്പിക്കുന്നു. -അഗ്നിമയമായ ഒരു പ്രമാണം- മുഹമ്മദ്‌ നബിയിലൂടെ മാനവരാശിക്ക്‌ അവതരിപ്പിച്ചുകൊടുത്ത വിശുദ്ധ ഖുര്‍ആനെ സൂചിപ്പിക്കുന്നു.
ചുരുക്കത്തില്‍, ബൈബിളില്‍ പരന്നുകിടക്കുന്ന മുഹമ്മദ്നബിയുമായി ബന്ധപ്പെട്ടുകിടക്കുന്ന നിരവധി പ്രവചനങ്ങളില്‍ പ്രവാചകന്‍ മുഹമ്മദ്‌ നബിയെയും അദ്ദേഹത്തിന്റെ ജീവിതത്തിലെ മൂന്ന്‌ സുപ്രധാന സംഭവങ്ങളായ ഹിജ്‌റ, ബദര്‍ യുദ്ധം, മക്കാവിജയം തുടങ്ങിയ കാര്യങ്ങളെയും അദ്ദേഹം കൊണ്ടുവന്ന ഗ്രന്ഥമായ വിശുദ്ധഖുര്‍ആനെയും വ്യക്തമായ സൂചനകളുണ്ട്‌. മുഹമ്മദിന്റെ പ്രവാചകത്വം ബൈബിളിലൂടെ തന്നെ സ്ഥാപിക്കപ്പെട്ട ഈ പശ്ചാതലത്തില്‍ യേശു ഉള്‍പ്പടെയുള്ള ബൈബിള്‍പ്രവാചകന്‍മാരുടെ അധ്യാപനം മുഹമ്മദിന്റേതില്‍ നിന്നും വ്യത്യസ്തവും വിരുദ്ധവും ആകാന്‍ പറ്റുമോ എന്ന്‌ ആലോചിക്കണം. ദൈവം ദൈവത്തെയും സത്യത്തെയും കുറിച്ച്‌ വിവിധ പ്രവാചകന്‍മാരോട്‌ വിരുദ്ധമായ രൂപത്തില്‍ സംസാരിക്കുക സംഭവ്യമാണോ? സംഭവ്യമല്ലെന്ന്‌ നമ്മുടെ ലളിതബുദ്ധി നമ്മോടു പറയുന്നു. എങ്കില്‍ ഒന്നൊഴിച്ചുള്ളതെല്ലാം കാലക്രമത്തല്‍ ഉണ്ടായ സത്യത്തില്‍നിന്നുള്ള വ്യതിചലനമാണെന്നും നമ്മുടെ ബുദ്ധി സമ്മതിക്കും. ആ ശരിയും ജുവുമായ ഒന്ന്‌ ഏതെന്ന്‌ അറിയാന്‍ മാമില്ലാതെ, മൂലഭാഷയില്‍ സൂക്ഷിക്കപ്പെട്ട ദൈവവചനത്തെ ആശ്രയിക്കുക മാത്രമേ പോംവഴിയുള്ളു. അത്‌ വിശുദ്ധ ഖുര്‍ആന്‍ മാത്രമണ്‌. യേശുവിന്റെയും അദ്ദേഹത്തിന്‌ മുമ്പ്‌ വന്ന ഇതര പ്രവാചകന്‍മാരുടെയും യഥാര്‍ഥ അധ്യാപനങ്ങള്‍ അറിയാനുള്ള ഏകമാര്‍ഗം വിശുദ്ധ ഖുര്‍ആന്‍ മാത്രമാണ്‌.

ബുദ്ധിയുടെ വിധി


വലിയ വലിയ പട്ടണങ്ങളില്‍ നിരവധി വ്യവസായശാലകള്‍ വിദ്യുച്ഛക്തിയുടെ സഹായത്താല്‍ നടന്നുകൊണ്ടിരിക്കുന്നതായി നാം കാണുന്നു; ഇലക്ട്രിക്‌ ട്രെയിന്‍, ട്രാം മുതലായവ അതുവഴി ഓടിക്കൊണ്ടിരിക്കുന്നു; സന്ധ്യാസമയത്ത്‌ ആയിരക്കണക്കിന്‌ ബള്‍ബുകള്‍ പെട്ടെന്ന്‌ പ്രകാശിക്കുന്നു; ഉഷ്ണകാലത്ത്‌ വീടുതോറും പങ്കകള്‍ കറങ്ങിക്കൊണ്ടിരിക്കുന്നു. പക്ഷെ, ഇതില്‍ നമുക്ക്‌ വല്ല അമ്പറപ്പും ആശ്ചര്യവും തോന്നുകയോ അവ ചലിക്കുകയും പ്രകാശിക്കുകയും ചെയ്യുന്നതി​‍െന്‍റ കാരണത്തെക്കുറിച്ച്‌ നമുക്കിടയില്‍ വല്ല അഭിപ്രായഭിന്നതയും ഉടലെടുക്കുകയോ ചെയ്യുന്നില്ല. ഇതെന്തുകൊണ്ട്‌? ആ ബള്‍ബുകള്‍ ഘടിപ്പിച്ചിട്ടുള്ള വയറുകള്‍ നമ്മുടെ ദൃഷ്ടിക്ക്‌ ഗോചരമാണ്‌; വയറുകള്‍ ബന്ധപ്പെട്ടുകിടക്കുന്ന പവര്‍ ഹൗസിനെ സംബന്ധിച്ചും നമുക്കറിവുണ്ട്‌; അതിലെ ജോലിക്കാരെക്കുറിച്ചും നമുക്കറിയാം. അവയെ നിയന്ത്രിക്കുന്ന എഞ്ചിനീയറെയും നമുക്ക്‌ പരിചയമുണ്ട്‌. മാത്രമല്ല, വൈദ്യുതശക്തി ഉത്പാദിപ്പിക്കുന്നതിനു വേണ്ട പ്രവര്‍ത്തനത്തെക്കുറിച്ച്‌ എഞ്ചിനീയര്‍ക്ക്‌ അറിവുണ്ടെന്നും നാം മനസിലാക്കിയിരിക്കുന്നു. അയാളുടെ അധീനത്തിലുള്ള അസംഖ്യം യന്ത്രസാമഗ്രികള്‍ വ്യവസ്ഥാപിതമായി ചലിപ്പിച്ചുകൊണ്ടാണ്‌ അയാള്‍ അത്‌ ഉത്പാദിപ്പിക്കുന്നത്‌. അതി​‍െന്‍റ ഫലമായിട്ടാണ്‌ ബള്‍ബുകള്‍ പ്രകാശിക്കുകയും പങ്കകള്‍ കറങ്ങുകയും വണ്ടികള്‍ ഓടുകയും വ്യവസായശാലകള്‍ ചലിക്കുകയും ചെയുന്നതായി നാം കാണുന്നത്‌. ഇതിലെല്ലാം നമുക്ക്‌ പരിപൂര്‍ണ വിശ്വാസമുണ്ട്‌. വൈദ്യുതിയുടെ ബാഹ്യപ്രതിഭാസങ്ങള്‍ കണ്ട്‌ അതി​‍െന്‍റ കാരണങ്ങളെക്കുറിച്ച്‌ നമുക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടാവാതിരിക്കുന്നത്‌ അതി​‍െന്‍റ പിന്നില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മുഴുവന്‍ കണ്ണികളും നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക്‌ വിധേയമായിരിക്കുന്നതുകൊണ്ടാണ്‌.
ഇനി നാം ഇങ്ങനെയൊന്ന്‌ സങ്കല്‍പിക്കുക: ബള്‍ബുകള്‍ പ്രകാശിക്കുന്നു; പങ്കകള്‍ കറങ്ങുന്നു; വണ്ടികള്‍ ഓടിക്കൊണ്ടിരിക്കുന്നു; യന്ത്രങ്ങള്‍ ചലിച്ചുകൊണ്ടിരിക്കുന്നു. പക്ഷെ, അവക്ക്‌ വൈദ്യുത ശക്തിയെത്തിച്ചുകൊണ്ടിരിക്കുന്ന വയറുകള്‍ നമ്മുടെ ദൃഷ്ടിക്ക്‌ ഗോചരമല്ല; പവര്‍ ഹൗസും നമ്മുടെ ഇന്ദ്രിയങ്ങള്‍ക്കതീതമാണ്‌. അവിടത്തെ ജോലിക്കാരെക്കുറിച്ചോ സ്വന്തം കഴിവില്‍ അതിനെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന എഞ്ചിനീയറെക്കുറിച്ചോ നമുക്കറിവില്ല! ചിന്തിച്ചുനോക്കുക. വൈദ്യുതിയുടെ ബാഹ്യപ്രകടനങ്ങള്‍ കണ്ടിട്ട്‌ നമുക്ക്‌ അസമാധാനവും അസ്വാസ്ഥ്യവും ഉണ്ടായിരിക്കയില്ലേ? ബാഹ്യപ്രകടനങ്ങളുടെ കാരണങ്ങളെപ്പറ്റി നമുക്കിടയില്‍ യാതൊരുവിധ അഭിപ്രായവ്യത്യാസവുമുണ്ടാവുകയില്ലേ? തീര്‍ച്ചയായും ഉണ്ടായിരിക്കും. കാരണം, ബാഹ്യപ്രകടനങ്ങളുടെ കാരണങ്ങള്‍ ഗോപ്യമാണെങ്കില്‍ ഹൃദയത്തില്‍ അമ്പറപ്പും അസ്വാസ്ഥ്യവും ജനിക്കുകയും മസ്തിഷ്കം ആ രഹസ്യത്തെ ചുഴിഞ്ഞന്വേഷിക്കുവാന്‍ മുതിരുകയും അതിനെ സംബന്ധിച്ച്‌ പലരുടെയും അനുമാനങ്ങള്‍ പരസ്പര ഭിന്നമാവുകയും ചെയ്കയെന്നത്‌ സ്വാഭാവികം മാത്രമാണ്‌.
ഇതേ സങ്കല്‍പത്തി​‍െന്‍റ അടിസ്ഥാനത്തില്‍ വിഷയത്തെ കുറിച്ചുകൂടി മുന്നോട്ടുകൊണ്ടുപോകാം. നമ്മുടെ ഈ സങ്കല്‍പം യഥാര്‍ത്ഥത്തില്‍ തന്നെ ലോകത്ത്‌ സംഭവിക്കുന്നുണ്ടെന്ന്‌ വിചാരിക്കുക. അതെ, ലക്ഷക്കണക്കായ ബള്‍ബുകള്‍ പ്രകാശിച്ചുകൊണ്ടിരിക്കുന്നു; ആയിരമായിരം പങ്കകള്‍ കറങ്ങിക്കൊണ്ടണ്ടിരിക്കുന്നു; വണ്ടികള്‍ അങ്ങുമിങ്ങും ഓടിക്കൊണ്ടിരിക്കുന്നു; വ്യവസായശാലകള്‍ ചലിച്ചുകൊണ്ടിരിക്കുന്നു. അവയുടെ പിന്നില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ശക്തി എവിടെനിന്നു വരുന്നുവേന്ന്‌ കണ്ടുപിടിക്കത്തക്ക യാതൊരു മാര്‍ഗവും നമ്മുടെ പക്കലില്ല. ഈ ബാഹ്യപ്രകടനങ്ങള്‍ കണ്ട്‌ ജനങ്ങള്‍ അമ്പരന്നിരിക്കുകയാണ്‌. ഓരോരുത്തനും അതി​‍െന്‍റ കാരണങ്ങള്‍ കണ്ടുപിടിക്കുന്നതില്‍ നിരതനായിരിക്കുന്നു. ഒരാള്‍ പറയുന്നു; ഇവയെല്ലാം സ്വയം പ്രകാശിക്കുകയും ചലിക്കുകയുമാണ്‌: ഇവക്ക്‌ വെളിച്ചവും ചലനവും നല്‍കുന്ന യാതൊരു ശക്തിയും ഇവക്കപ്പുറമില്ല. മറ്റൊരാള്‍ പറയുന്നു: ഈ വസ്തുക്കള്‍ ഏതേത്‌ പദാര്‍ത്ഥങ്ങളാല്‍ നിര്‍മ്മിതമായോ ആ പദാര്‍ത്ഥങ്ങള്‍ തമ്മിലുണ്ടായ സംയോജനമാണ്‌ ഇവക്ക്‌ വെളിച്ചവും ചലനവും നല്‍കിയത്‌. മൂന്നാമതൊരാള്‍ പറയുന്നു: ഈ ഭൗതിക ലോകത്തിനപ്പുറം ചില ദേവ?​‍ാരുണ്ട്‌; അവരില്‍ ചിലര്‍ ബള്‍ബുകള്‍ പ്രകാശിപ്പിക്കുന്നു; മറ്റു ചിലര്‍ വണ്ടികളോടിക്കുന്നു, ഇനിയും ചിലര്‍ യന്ത്രശാലകള്‍ ചലിപ്പിക്കുന്നു എന്ന്‌. ചിലര്‍ ചിന്തിച്ചു ചിന്തിച്ചു ക്ഷീണിച്ചുപോവുകയും ഒടുക്കം ഗത്യന്തരമില്ലാതെ, 'ഞങ്ങളുടെ ബുദ്ധിക്കത്‌ കണ്ടുപിടിക്കുക സാധ്യമല്ലേ'ന്നു പറഞ്ഞ്‌ സമാശ്വസിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ദൃഷ്ടിക്ക്‌ ഗോചരമായതേ ഞങ്ങള്‍ക്കറിയാവൂ. അതിനപ്പുറമൊന്നും ഞങ്ങള്‍ക്ക്‌ മനസിലാവുന്നില്ല; മനസിലാവാത്ത സംഗതി വിശ്വസിക്കുവാനോ നിഷേധിക്കുവാനോ ഞങ്ങളൊരുക്കവുമില്ല - ഇതാണവരുടെ വാദം!
ഈ വിഭാഗക്കാരെല്ലാം ചേര്‍ന്ന്‌ പരസ്പരം തര്‍ക്കിക്കുകയും കലഹിക്കുകയുമാണ്‌. പക്ഷെ, തങ്ങളുടെ അഭിപ്രായം ന്യായീകരിക്കുവാനും മറ്റുള്ളവരുടേത്‌ കളവാക്കുവാനും ഊഹവും അനുമാനവുമല്ലാതെ സാക്ഷാല്‍ വിജ്ഞാനമാര്‍ഗം അവരാരുടെ പക്കലുമില്ല.
ഇങ്ങനെ അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കവിതര്‍ക്കങ്ങളും നടമാടിക്കൊണ്ടിരിക്കവേ ഒരാള്‍ വന്ന്‌ അവരോടിങ്ങനെ പറയുന്നു: സഹോദര?​‍ാരേ, നിങ്ങളുടെ പക്കലില്ലാത്ത ഒരു വിജ്ഞാനമാര്‍ഗം എ​‍െന്‍റ പക്കലുണ്ട്‌. ഈ ബള്‍ബുകളും പങ്കകളും വാഹനങ്ങളും യന്ത്രങ്ങളുമെല്ലാം നിങ്ങള്‍ക്ക്‌ ദൃഷ്ടിഗോചരമല്ലാത്ത അതിസൂക്ഷ്മങ്ങളായ ചില വയറുകളുമായി ബന്ധപ്പെട്ടുകിടക്കുകയാണെന്ന്‌ അതുവഴി എനിക്കറിയാന്‍ കഴിഞ്ഞിട്ടുണ്ട്‌. വലിയൊരു പവര്‍ഹൗസാണ്‌ ആ വയറുകള്‍ക്ക്‌ വൈദ്യുതശക്തി പ്രദാനം ചെയ്യുന്നത്‌; അതേ ശക്തിയാണ്‌ പ്രകാശത്തി​‍െന്‍റയും ചലനത്തി​‍െന്‍റയും രൂപത്തില്‍ പ്രകടമായിക്കൊണ്ടിരിക്കുന്നതും. പവര്‍ഹൗസില്‍ അസംഖ്യം ഗംഭീരയന്ത്രങ്ങളുണ്ട്‌. നിരവധി ജോലിക്കാര്‍ അവയെ ചലിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. അവരെല്ലാം തന്നെ ഒരു വലിയ എഞ്ചിനിയറുടെ ആജ്ഞാനുവര്‍ത്തികളുമാണ്‌. അയാളുടെ അസാമാന്യമായ അറിവും കഴിവുമാണ്‌ ഈ മുഴുവന്‍ വ്യവസ്ഥയെയും നിലനിര്‍ത്തിപ്പോരുന്നത്‌. അദ്ദേഹത്തി​‍െന്‍റ നിര്‍ദ്ദേശത്തിലും മേല്‍നോട്ടത്തിലും നിയന്ത്രണത്തിലുമാണ്‌ ഈ പ്രവര്‍ത്തനങ്ങളെല്ലാം നടന്നുകൊണ്ടിരിക്കുന്നത്‌.
ആഗതന്‍ ത​‍െന്‍റ വാദത്തെ പൂര്‍ണ ശക്തിയോടെ ജനങ്ങളുടെ മുമ്പില്‍ വെക്കുന്നു; അവരാകട്ടെ അയാളെ നിഷേധിക്കുന്നു; എല്ലാ വിഭാഗക്കാരും ചേര്‍ന്ന്‌ അയാളെ എതിര്‍ക്കുന്നു; ഭ്രാന്തനെന്ന്‌ മുദ്രകുത്തുന്നു; നാനാവിധ മര്‍ദ്ദനങ്ങള്‍ അദ്ദേഹത്തി​‍െന്‍റ മേല്‍ അഴിച്ചുവിടുന്നു; സ്വന്തം വീട്ടില്‍നിന്നും നാട്ടില്‍നിന്നും അയാളെ ബഹിഷ്കരിക്കുന്നു. എന്നാല്‍ ശാരീരികവും മാനസികവുമായ ഇത്തരം അക്രമ മര്‍ദ്ദനങ്ങളനുഭവിച്ചിട്ടും അയാള്‍ ത​‍െന്‍റ വാദത്തില്‍തന്നെ അടിയുറച്ചു നിലകൊള്ളുകയാണ്‌. വല്ലതും ഭയന്നോ ആശിച്ചോ ത​‍െന്‍റ വാദത്തില്‍ അണുഅളവും മാറ്റം വരുത്താന്‍ തയ്യാറാവുന്നില്ല. എത്ര ഭയാനകമായ അത്യാപത്തും ത​‍െന്‍റ വാദത്തെ ബലഹീനമാക്കാന്‍ പര്യാപ്തമാകുന്നില്ല. ത​‍െന്‍റ വാദത്തി​‍െന്‍റ സത്യാവസ്ഥയില്‍ തനിക്ക്‌ അചഞ്ചലവും പരിപൂര്‍ണവുമായ വിശ്വാസമുണ്ടെന്ന്‌ ത​‍െന്‍റ ഓരോ വാക്കും സാക്ഷ്യം വഹിക്കുന്നു.
പിന്നീട്‌ അയാള്‍ക്കുശേഷം മറ്റൊരാള്‍ വരുന്നു; അദ്ദേഹവും അതേ വാക്ക്‌ അതേ വാദത്തോടൊപ്പം ജനങ്ങളുടെ മുമ്പില്‍ സമര്‍പ്പിക്കുന്നു. അനന്തരം മൂന്നാമന്‍, നാലാമന്‍, അഞ്ചാമന്‍ അങ്ങനെ തുടര്‍ച്ചയായി ആളുകള്‍ വന്നുകൊണ്ടിരിക്കുന്നു; അവരോരോരുത്തരും ത​‍െന്‍റ മുന്‍ഗാമി പറഞ്ഞ അതേ വാദം തന്നെയാണാവര്‍ത്തിക്കുന്നത്‌. ഇങ്ങനെ വരുന്നവരുടെ സംഖ്യ നൂറ്റിക്കണക്കല്ല, ആയിരക്കണക്കല്ല, ലക്ഷക്കണക്കായിത്തന്നെ വര്‍ദ്ധിക്കുന്നു. അവരെല്ലാംതന്നെ ഒരേ വാക്ക്‌ ഒരേ വാദത്തോടുകൂടി ഉന്നയിക്കുകയാണ്‌. അവര്‍ ആഗതരായ സ്ഥലകാല പരിതഃസ്ഥിതികള്‍ ഭിന്നമായിരുന്നിട്ടും അവരുടെ വാക്കില്‍ ഒട്ടും ഭിന്നതയുണ്ടാകുന്നില്ല. അവരെല്ലാം പറയുന്നു, സാധാരണ ജനങ്ങളുടെ പക്കലില്ലാത്ത ഒരു വിജ്ഞാനമാര്‍ഗം തങ്ങള്‍ക്ക്‌ ലഭിച്ചിട്ടുണ്ടെന്ന്‌. പക്ഷെ, അവര്‍ ഭ്രാന്ത?​‍ാരായി മുദ്രകുത്തപ്പെടുന്നു; നിഷ്ഠൂരവും മൃഗീയവുമായ പലവിധ അക്രമ മര്‍ദ്ദനങ്ങള്‍ക്കും ഇരയാക്കപ്പെടുന്നു. തങ്ങളുടെ വാദത്തില്‍നിന്ന്‌ പൈന്തിരിയുവാന്‍ ജനങ്ങളവരെ നാനാവിധേന നിര്‍ബന്ധിക്കുന്നു. എന്നിട്ടും അവരെല്ലാം തങ്ങളൂടെ വാദത്തില്‍ ഉറച്ചു നിലകൊള്ളുകയാണ്‌. അവരെ ഒരിഞ്ചുപോലും തെറ്റിക്കുവാന്‍ ലോകത്ത്‌ യാതൊരു ശക്തിക്കും സാധ്യമാകുന്നില്ല. ഈ ധൈര്യസ്ഥൈര്യത്തിന്നും ദൃഢനിശ്ചയത്തിനും പുറമെ വിശിഷ്ടമായ പല പ്രത്യേക ഗുണങ്ങളും അവരില്‍ പ്രകടമായി കാണുന്നുണ്ട്‌. അവരാരും വ്യാജരോ വഞ്ചകരോ ദുരാചാരികളോ അക്രമികളോ കള്ള?​‍ാരോ നിഷിദ്ധ ഭുക്കുകളോ അല്ല. അവരുടെ ബദ്ധവൈരികള്‍പോലും ഈ പരമാര്‍ത്ഥങ്ങള്‍ തലകുലുക്കി സമ്മതിക്കുന്നുണ്ട്‌; അവരുടെയെല്ലാം സ്വഭാവം അങ്ങേയറ്റം പരിശുദ്ധവും പരിപാവനവുമാണ്‌. അവരുടെ ചര്യകള്‍ ഉന്നതവും കളങ്കരഹിതവുമാണ്‌. ഉല്‍കൃഷ്ട സ്വഭാവത്തില്‍ അവരെ കവച്ചുവെക്കുന്ന ആരും അവരുടെ സമകാലികരിലില്ല. ഭ്രാന്തി​‍െന്‍റ യാതൊരു ലക്ഷണവും അവരില്‍ കാണപ്പെടുന്നില്ല; എന്നല്ല, സ്വഭാവ സംസ്കരണം, ആത്മീയ പരിശുദ്ധി, ലൗകിക ഇടപാടുകളുടെ പരിഷ്കരണം ആദിയായ വിഷയങ്ങളില്‍ അവര്‍ ഉന്നയിക്കുന്ന ശിക്ഷണശീലങ്ങള്‍ നിര്‍മ്മിക്കുന്നതുപോകട്ടെ ആ നിയമനിര്‍ദ്ദേശങ്ങളുടെ യുക്തിരഹസ്യങ്ങള്‍ ഗ്രഹിക്കുവാന്‍തന്നെ വിശ്വവിഖ്യാതരായ അഗാധജ്ഞാനികള്‍ക്കും ബുദ്ധിമാ?​‍ാര്‍ക്കും തങ്ങളുടെ ആയുഷ്കാലമത്രയും വിനിയോഗിക്കേണ്ടിവരുന്നു.
ഒരു വശത്ത്‌ ഭിന്നാഭിപ്രായക്കാരായ നിഷേധികളാണെങ്കില്‍ മറുവശത്ത്‌ ഏകാഭിപ്രായക്കാരായ വാദികളാണ്‌. രണ്ട്‌ വിഭാഗത്തി​‍െന്‍റയും പ്രശ്നം നിഷ്കളങ്കനും പക്ഷപാതരഹിതനുമായ ബുദ്ധിയുടെ കോടതിയില്‍ സമര്‍പ്പിക്കപ്പെടുന്നു. സ്വന്തം നിലപാട്‌ ശരിക്കും മനസിലാക്കിക്കൊണ്ട്‌ ഓരോ കക്ഷിയുടെയും അവസ്ഥ സസൂക്ഷ്മം പരിശോധിക്കുകയും ഇരു ഭാഗങ്ങളെയും അന്യോന്യം താരതമ്യപ്പെടുത്തി അവരുടെ വാദമാണ്‌ മുന്‍ഗണനക്കര്‍ഹമായിട്ടുള്ളതെന്ന്‌ വിധി കല്‍പിക്കുകയും ചെയ്കയെന്നതാണ്‌ ജഡ്ജിയെന്ന നിലക്കുള്ള ബുദ്ധിയുടെ കര്‍ത്തവ്യം.
ജഡ്ജിയാകുന്ന ബുദ്ധിയുടെ സ്വന്തം നിലപാട്‌ ഇതാണ്‌: സാക്ഷാല്‍ സംഭവം നേരിട്ടറിയത്തക്ക യാതൊരു മാര്‍ഗവും അതി​‍െന്‍റ പക്കലില്ല. യാഥാര്‍ത്ഥ്യത്തെക്കുറിച്ച്‌ സ്വന്തം നിലക്കതിനറിവില്ല. ഇരു ഭാഗക്കാരുടെയും വാദമൊഴികളും തെളിവുകളും അവരില്‍ ഓരോരുത്ത​‍െന്‍റയും വ്യക്തിപരമായ സ്ഥിതിഗതികളും പുറമേനിന്നുള്ള ലക്ഷണചിഹ്നങ്ങളും മാത്രമാണതി​‍െന്‍റ മുമ്പിലുള്ളത്‌. അവയില്‍ മാത്രം ഗവേഷണ-പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടാവണം, ആരാണ്‌ സത്യവാദിയാവാന്‍ കൂടുതല്‍ ന്യായമുള്ളതെന്ന്‌ ബുദ്ധിക്ക്‌ വിധികള്‍പിക്കുവാന്‍. 'മിക്കവാറു'മെന്നല്ലാതെ കണിശമായൊരു വിധി പറയുവാന്‍ അതിന്ന്‌ തീരെ സാധ്യവുമല്ല; കാരണം, അതിന്‌ ലഭിക്കുന്ന തെളിവുകളുടെ വെളിച്ചത്തില്‍ വാസ്തവ സംഭവം ഇന്നതാണെന്നുറപ്പിച്ചങ്ങു പറയുവാന്‍ അതിന്‌ കഴിവില്ല. രണ്ടിലൊരു കക്ഷിക്ക്‌ മുന്‍ഗണന നല്‍കുവാനല്ലാതെ, ഒരു കക്ഷിയെ പൂര്‍ണമായനുകൂലിക്കുവാനോ മറുകക്ഷിയെ പറ്റെ കളവാക്കുവാനോ അതിന്ന്‌ തീരെ സാധ്യമല്ല.
നിഷേധികളുടെ നില
1. യാഥാര്‍ത്ഥ്യത്തെ സംബന്ധിച്ച്‌ അവരുടെ അഭിപ്രായങ്ങള്‍ വിഭിന്നങ്ങളാണ്‌. ഒരു ബിന്ദുവില്‍പോലും അവര്‍ക്കിടയില്‍ യോജിപ്പില്ല. എന്നല്ല, ഒരേ വിഭാഗത്തില്‍പെട്ട വ്യക്തികളില്‍പോലും പലപ്പോഴും അഭിപ്രായവ്യത്യാസങ്ങള്‍ കാണപ്പെടുന്നുണ്ട്‌.
2. മറ്റുള്ളവരുടെ പക്കലില്ലാത്ത യാതൊരു വിജ്ഞാനമാര്‍ഗവും തങ്ങളുടെ പക്കലില്ലെന്ന്‌ അവര്‍ തന്നെ സമ്മതിക്കുന്നു. മറ്റുള്ളവരുടെ അനുമാനങ്ങളെ അപേക്ഷിച്ച്‌ തങ്ങളുടെ അനുമാനമാണ്‌ കൂടുതല്‍ സ്വീകാര്യം എന്നതില്‍ കവിഞ്ഞ്‌ അവരിലാര്‍ക്കും മറ്റൊരു വാദവുമില്ല. തങ്ങളുടെ അനുമാനം കേവലം അനുമാനമാണെന്ന്‌ അവരെല്ലാം സമ്മതിക്കുന്നുണ്ട്‌.
3. സ്വന്തം അനുമാനങ്ങളെ ആധാരമാക്കിയുള്ള അവരുടെ ആദര്‍ശം ദൃഢവിശ്വാസത്തി​‍െന്‍റ പരിധി വരെ എത്തിയിട്ടില്ല. അവരുടെ അഭിപ്രായങ്ങള്‍ മാറിക്കൊണ്ടിരിക്കുമെന്നതിന്‌ ധാരാളം ഉദാഹരണങ്ങള്‍ ലഭിക്കുന്നുണ്ട്‌. അവരിലൊരാള്‍ ഇന്നലെവരെ ശക്തിപൂര്‍വ്വം വാദിച്ചിരുന്ന ആദര്‍ശത്തെ ഇന്ന്‌ സ്വയം ഖണ്ഡിക്കുകയും മറ്റൊരാദര്‍ശത്തിനുവേണ്ടി വീറോടെ വാദിക്കുകയും ചെയ്യുന്നതായി ധാരാളം കണ്ടിട്ടുണ്ട്‌. വയസ്‌, ബുദ്ധി, അറിവ്‌, അനുഭവം എന്നിവയിലുണ്ടാകുന്ന പുരോഗതിയോടൊപ്പം അവരുടെ ആദര്‍ശങ്ങളും നിഷ്പ്രയാസം മാറിക്കൊണ്ടിരിക്കുന്നു.
4. വാദികള്‍ തങ്ങളുടെ സത്യാവസ്ഥ തെളിയിക്കുവാന്‍ ഖണ്ഡിതവും അനിഷേധ്യവുമായ തെളിവുകള്‍ കൊണ്ടുവരുന്നില്ല എന്നതൊഴിച്ച്‌ അവരെ എതിര്‍ക്കുവാന്‍ നിഷേധികളുടെ പക്കല്‍ മറ്റൊരു ന്യായവുമില്ല. 'ബള്‍ബുകളും പങ്കകളും ബന്ധപ്പെട്ട്‌ കിടക്കുന്നുവേന്ന്‌ വാദികള്‍ പറയുന്ന ആ സൂക്ഷ്മവയറുകള്‍ ഞങ്ങള്‍ക്കവര്‍ കാണിച്ചുതന്നിട്ടില്ല; ഇലക്ട്രിക്കി​‍െന്‍റ അസ്തിത്വത്തെ അനുഭവത്തില്‍ പ്രത്യക്ഷമായി അവര്‍ തെളിയിച്ചിട്ടില്ല; പവര്‍ഹൗസോ അതിലെ ചക്രശകലങ്ങളോ ഞങ്ങള്‍ക്കവര്‍ കാണിച്ചുതന്നിട്ടില്ല; അവിടത്തെ പ്രവര്‍ത്തക?​‍ാരെയും എഞ്ചിനിയര്‍മാരെയും ഞങ്ങള്‍ക്ക്‌ നേരില്‍ പരിചയപ്പെടുത്തിയിട്ടുമില്ല; പിന്നെ ഇതൊക്കെ പരമാര്‍ത്ഥമെന്ന്‌ ഞങ്ങളെങ്ങനെ വിശ്വസിക്കും'? എന്നൊക്കെയാണ്‌ നിഷേധികള്‍ക്ക്‌ പറയുവാനുള്ളത്‌. (തുടരും...)