വിശ്വാസം സാമൂഹ്യ ജീവിതത്തില്‍



വിശ്വാസം സാമൂഹ്യ ജീവിതത്തില്‍

ഡോ. യൂസുഫുല്‍ ഖര്‍ദാവി


വ്യക്തിയും സമൂഹവും പരസ്പരം ഇഴുകിച്ചേര്‍ന്ന രണ്ട്‌ അസ്തിത്വങ്ങളാണ്‌. രണ്ടിനെയും വേര്‍തിരിച്ചു നിര്‍ത്താവുന്ന കൃത്യമായ അതിരുകള്‍ വരയ്ക്കാനാവില്ല. ഈ കാര്യങ്ങള്‍ വ്യക്തിയെ സ്വാധീനിക്കുന്നു; ആ കാര്യങ്ങള്‍ സമൂഹത്തെ സ്വാധീനിക്കുന്നു എന്നൊന്നും പറഞ്ഞു ഫലിപ്പിക്കുക സുഗമമല്ല. യഥാര്‍ത്ഥത്തില്‍, പൊതു താത്പര്യങ്ങള്‍ പരസ്പരം ബന്ധിച്ചു നിര്‍ത്തുന്ന വ്യക്തികളുടെ കൂട്ടമാണ്‌ സമൂഹം. നല്ല വ്യക്തിയെ വാര്‍ത്തെടുക്കാനുള്ള പ്രയത്നം തന്നെയാണ്‌ നല്ലൊരു സമൂഹത്തെ വാര്‍ത്തെടുക്കാനും മൗലികമായി വേണ്ടത്‌. മനുഷ്യസമൂഹം ഭദ്രമായ ഒരു കെട്ടിടംപോലെയാണ്‌. കെട്ടിടത്തി​‍െന്‍റ ഇഷ്ടികകള്‍ വ്യക്തികളാണ്‌. ഇഷ്ടികക്ക്‌ ഉറപ്പും ഈടും ഉണ്ടാകുന്നതോടൊപ്പം അവയെ ബന്ധിക്കുന്ന കുമ്മായവും നല്ലതും പശിമയുള്ളതും ആയാല്‍ കെട്ടിടം ഭദ്രവും ഈടുറ്റതുമാകും.


വിശ്വാസം വ്യക്തിജീവിതത്തിലുളവാക്കുന്ന സദ്ഫലങ്ങള്‍ പരിശോധിച്ചാല്‍ ഒരു കാര്യം സ്പഷ്ടമാണ്‌. മനഃശാന്തിയും നിര്‍ഭയത്വവും സംതൃപ്തിയും പ്രത്യാശയും സ്നേഹവും ശക്തിയും ആത്മാഭിമാനവും ഉള്ള വ്യക്തി വളര്‍ച്ചയെത്തിയ സാമൂഹ്യ ജീവികൂടിയാണ്‌. ഈടുറ്റ സാമൂഹ്യ സൗധത്തിലെ ഇഷ്ടികയാവാന്‍ യോഗ്യനാണവന്‍. ഏതൊരു സമൂഹം അതിലെ അംഗങ്ങള്‍ക്കിടയില്‍ സമാധാനവും സംതൃപ്തിയും പ്രത്യാശയും സ്നേഹവും ആത്മാഭിമാനവും വളര്‍ത്തുന്നുവോ ആ സമൂഹം സൗഖ്യത്തിലേക്കും പുരോഗതിയിലേക്കും സുസ്ഥിരതയിലേക്കുമുള്ള പാത സ്വയം വെട്ടിത്തുറക്കും.


പുരോഗമനാത്മകവും ഉല്‍കൃഷ്ടവും സൗഖ്യപൂര്‍ണവുമായ ഒരു സമൂഹത്തി​‍െന്‍റ സവിശേഷത അതിലെ അംഗങ്ങള്‍ തമ്മിലുള്ള അടുപ്പവും ഇണക്കവുമാണ്‌. ഒരുല്‍കൃഷ്ട സമൂഹത്തിലെ അംഗങ്ങള്‍ പരസ്പരം മനസിലാക്കുകയും സ്നേഹിക്കുകയും ചെയ്യും. പരസ്പരം സഹകരിക്കും. അവരുടെ ഇടപാടുകള്‍ നീതിയിലും കാരുണ്യത്തിലും അധിഷ്ഠിതമായിരിക്കും. അവര്‍ അന്യോന്യം വഞ്ചിക്കുകയോ അക്രമം പ്രവര്‍ത്തിക്കുകയോ ഇല്ല. ഉള്ളവന്‍ ഇല്ലാത്തവനെയും ശക്തന്‍ അശക്തനെയും മറന്നുകളയുകയില്ല. മത്സ്യങ്ങളെപ്പോലെ വലിയവന്‍ ചെറിയവനെ വിഴുങ്ങില്ല. കാട്ടുമനുഷ്യരെപ്പോലെ ബലവാന്‍ ദുര്‍ബ്ബല​‍െന്‍റ മേല്‍ ചാടിവീഴുകയുമില്ല.


ഒരു സമൂഹത്തിന്‌ സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തം അതി​‍െന്‍റ അനൈക്യവും ശൈഥില്യവുമാണ്‌. സമൂഹത്തിലെ അംഗങ്ങളെ സ്വാര്‍ത്ഥം പിടികൂടുമ്പോഴാണിത്‌ സംഭവിക്കുക. അതോടെ വ്യക്തി തന്നെമാത്രം ഓര്‍ക്കുകയും ത​‍െന്‍റ സഹോദരനെ മറക്കുകയും ചെയ്യുന്നു. ഓരോരുത്തരും "ഞാന്‍" "ഞാന്‍" എന്നേ പറയൂ. സ്വന്തം ആഗ്രഹങ്ങളുടെയും വികാരങ്ങളുടെയും ദേവ?​‍ാര്‍ക്ക്‌ വല്ലവരെയും ബലി കൊടുക്കുന്നതുപോലും അവന്‌ പ്രശ്നമല്ലാതാവുന്നു. സമൂഹത്തിലെ വ്യക്തികള്‍ ബാധ്യതകള്‍ വിസ്മരിച്ച്‌ അവകാശങ്ങളെക്കുറിച്ച്‌ മാത്രം ബോധവാ?​‍ാരാകുന്നതാണ്‌ മറ്റൊരാപത്ത്‌. അന്യരുടെ ചെലവില്‍ "എന്നെ" വളര്‍ത്താനുള്ള പ്രവണത. അഹന്തയുടെയും മേധാവിത്വത്തി​‍െന്‍റയും ദൃഷ്ടിയോടെയാണ്‌ അയാള്‍ സ്വയം കാണുക. ജനങ്ങളെ കാണുന്നതോ, നിന്ദ്യരും നിസാരന്മാരുമായും!


തത്തുല്യമായ മറ്റൊരു ദുരന്തമാണ്‌, മനുഷ്യന്‌ സ്വന്തം സത്തയും മഹത്വവും സംബന്ധിച്ച അവബോധത്തി​‍െന്‍റ നഷ്ടം. ദൈവദത്തമായ സിദ്ധികളും അനുഗ്രഹങ്ങളും വിസ്മരിക്കല്‍. അതോടെ അയാളുടെ മനസില്‍, ഉദാത്തവികാരങ്ങളും ഉല്‍കൃഷ്ട ചിന്തകളും മരിച്ചുവീഴുന്നു. അതില്‍ പിന്നെ, ശേഷിക്കുന്നത്‌ ദൗര്‍ബല്യത്തി​‍െന്‍റയും നിന്ദ്യതയുടെയും നഷ്ടബോധത്തി​‍െന്‍റയും ശൂന്യതയുടെയും വികാരമായിരിക്കും. വ്യക്തിയെ സംബന്ധിച്ചിടത്തോളം മാരകമാണവ. അനിവാര്യമായും അവ സമൂഹ സൗധത്തെ കടപുഴക്കും.


അപ്പോള്‍, വ്യക്തി അന്യരുടെ വ്യക്തിത്വവും മാന്യതയും അവകാശങ്ങളും ഹനിക്കാതിരിക്കുംവിധം സ്വന്തം മഹത്വത്തെയും സത്തയേയും കുറിച്ചുള്ള ബോധം ഉള്‍ക്കൊണ്ടേ പറ്റൂ. അതിനാവശ്യമായ ചില വ്യവസ്ഥകള്‍ ഉണ്ടാക്കണം. സമൂഹത്തിലെ അംഗങ്ങള്‍ അതനുസരിച്ച്‌ പ്രവര്‍ത്തിച്ച്‌, ന?യിലും ദൈവഭക്തിയിലും സഹകരിച്ച്‌, സത്യവും സഹനവും പരസ്പരം ഉപദേശിച്ച്പൊതുലക്ഷ്യത്തിലേക്ക്‌ ഒന്നായി മുന്നേറണം.


സമൂഹത്തിന്‌ സ്വന്തം അംഗങ്ങളുടെ പരസ്പരബന്ധങ്ങളും ഇടപാടുകളും നിയന്ത്രിക്കുന്ന ചില നിയമങ്ങളും ചട്ടങ്ങളും ആവശ്യമാണ്‌ വികാരം വിവേകത്തെയും ശക്തി സത്യത്തേയും ഇച്ഛകള്‍ ബാധ്യതകളെയും വ്യക്തി താത്പര്യങ്ങള്‍ പൊതു താത്പര്യങ്ങളെയും അതിജയിക്കുന്നത്‌ തടയുന്ന നിയമവ്യവസ്ഥകള്‍. ഈ നിയമങ്ങള്‍ മനസില്‍നിന്ന്‌ ഉയിര്‍ക്കൊള്ളുന്ന, ഹൃദയത്തില്‍നിന്ന്‌ ഉറപൊട്ടുന്ന ധാര്‍മിക-സദാചാര ബോധത്തി​‍െന്‍റ അടിസ്ഥാനത്തിലുള്ളതല്ലെങ്കില്‍ ഫലശൂന്യമായിരിക്കും. അതുകൊണ്ടാണ്‌ ആത്മസംസ്കരണത്തി​‍െന്‍റയും ധാര്‍മ്മികബോധത്തി​‍െന്‍റയും അടിത്തറയില്ലാത്ത എല്ലാ സാമൂഹ്യസംസ്കരണ-പരിഷ്കരണ-വിപ്ലവസംരംഭങ്ങളും മണല്‍ക്കോട്ടകളായി പരിണമിക്കുന്നത്‌. "ഒരു ജനത സ്വന്തം അവസ്ഥ സ്വയം മാറ്റുന്നതുവരെ അല്ലാഹു അവരുടെ അവസ്ഥ മാറ്റുന്നതല്ല."


ചൈതന്യവത്തായ ഈമാന്‍ വിശ്വാസികളുടെ സമൂഹത്തില്‍ എങ്ങനെ സ്വാധീനം ചെലുത്തുന്നുവെന്ന്‌ ഭൗതികവാദികള്‍പോലും സമ്മതിച്ചു തരാന്‍ നിര്‍ബന്ധിതരാകുംവിധം, വിശ്വാസം പുരോഗതിയുടെ ഉത്തുംഗതകളിലേക്ക്‌ സമൂഹത്തെ എങ്ങനെ നയിക്കുന്നുവെന്ന്‌ നമുക്ക്‌ പരിശോധിക്കാം.

വിശ്വാസവും സദാചാരവും
"വിശ്വാസികളില്‍, ഏറ്റവും നല്ല സ്വഭാവമുള്ളവരാണ്‌ സമ്പൂര്‍ണ വിശ്വാസികള്‍"
- തിരുമൊഴി.
ജന്തുലോകത്ത്‌ വ്യവസ്ഥയും ക്രമവും നടപ്പാക്കുന്നതിന്ന്‌ ജ?വാസനയാണാധാരം ഒറ്റക്കും കൂട്ടായും ജീവിക്കുന്ന ജന്തുജാലങ്ങള്‍ക്കെല്ലാം അതാണ്‌ വഴികാട്ടി. ഉറുമ്പുകളുടെ ജീവിതത്തില്‍ അതു കാണാം. ഭക്ഷണം ശേഖരിക്കുന്നതിനും ഭക്ഷണം തേടിപ്പോവാന്‍ കഴിയാത്ത തണുപ്പുകാലത്തിന്നുവേണ്ടി അവ സൂക്ഷിച്ചുവെക്കുന്നതിന്നും ഉറുമ്പുകള്‍ പരസ്പര സഹകരണത്തിലും രഞ്ജിപ്പിലും പ്രവര്‍ത്തിക്കുന്നു തേനീച്ചയുടെ ജീവിതരീതികള്‍ അതിനേക്കാള്‍ സ്പഷ്ടമാണ്‌. റാണിയൂം തൊഴിലാളികളും ആണീച്ചയുമടങ്ങുന്നതാണ്‌ അവയുടെ സാമ്രാജ്യം. സമൂഹത്തില്‍ താന്താങ്ങളുടെ പങ്ക്‌ ഓരോരുത്തരും അത്യന്തം സൂക്ഷ്മതയോടും സഹകരണത്തോടും കൂടി നിര്‍വഹിക്കുന്നു. അല്ലാഹുബോധനം വഴി മാര്‍ഗദര്‍ശനം നല്‍കിയ ഈ സങ്കീര്‍ണ വ്യവസ്ഥയെക്കുറിച്ച്‌ ചിന്തിക്കുന്നവര്‍ക്ക്‌ അതില്‍ ദൈവത്തി​‍െന്‍റ മഹത്തായ ദൃഷ്ടാന്തങ്ങള്‍ കണ്ടെത്താം. ഖുര്‍ആന്‍ പറയുന്നു: "നോക്കുക, നിങ്ങളുടെ നാഥന്‍ തേനീച്ചക്ക്‌ ബോധനം നല്‍കി: പര്‍വ്വതങ്ങളിലും വൃക്ഷങ്ങളിലും മണ്ണിന്നു മുകളില്‍ പടര്‍ത്തപ്പെടുന്ന വള്ളികളിലും നിങ്ങള്‍ കൂടുകളുണ്ടാക്കുക. സകലവിധ ഫലങ്ങളില്‍നിന്നും സത്ത്‌ വലിച്ചെടുക്കുക. നി​‍െന്‍റ റബ്ബ്‌ ഒരുക്കിത്തന്ന സരണികളില്‍ ചരിക്കുക. ഈ ഈച്ചയുടെ ഉള്ളറകളില്‍നിന്ന്‌ വര്‍ണവൈവിധ്യമുള്ള ഒരു പാനീയം സ്രവിക്കുന്നു. അതില്‍ മനുഷ്യര്‍ക്ക്‌ രോഗ ശാന്തിയുണ്ട്. നിശ്ചയം, ചിന്തിക്കുന്ന ജനത്തിന്ന്‌ ഇതിലും ഒരു ദൃഷ്ടാന്തമുണ്ട്‌" (അന്നഹ്ല്‍: 68-69) ഇതാണ്‌ ജന്തുജാലങ്ങളുടെ ജന്മവാസനയുടെ സ്വഭാവം.


മനുഷ്യപ്രകൃതി

എന്നാല്‍ മനുഷ്യ​‍െന്‍റ വാസനകള്‍ വൈവിധ്യപൂര്‍ണവും എണ്ണമറ്റതും ആണ്‌. അവ സങ്കീര്‍ണ്ണവും സമ്മിശ്രവുമാണ്‌. സ്വാര്‍ത്ഥത്തിലേക്കും തന്‍കാര്യത്തിലേക്കും നയിക്കുന്ന വ്യക്തിഗത വാസനകളുണ്ടതില്‍. പരസ്പരം സഹകരണത്തിന്നും സമസൃഷ്ടി സ്നേഹത്തിന്നും പ്രേരിപ്പിക്കുന്ന സാമൂഹ്യ വാസനകളുമുണ്ട്‌. ചിലത്‌ അവനെ ലൗകികതയുടെ താണതലത്തിലെത്തിക്കുമ്പോള്‍ ചിലത്‌ ആദ്ധ്യാത്മികതയുടെ ഉത്തുംഗതയിലേക്കുയര്‍ത്തുന്നു. കാരണം, മനുഷ്യന്‍ ഒരു സമ്മിശ്രജീവിയാണ്‌. അവനില്‍ മണ്ണി​‍െന്‍റയും വിണ്ണി​‍െന്‍റയും അംശങ്ങളുണ്ട്‌. അവന്‍ ശരീരവും ആത്മാവും ചേര്‍ന്നതാണ്‌. വികാരവും വിവേകവും മനുഷ്യനെ മൃഗവും മലക്കും പിശാചും എല്ലാം അവനിലുണ്ട്‌. "മനുഷ്യന്‍ രണ്ടുലോകങ്ങളിലെ പൗരനാണ്‌" എന്ന്‌ ഒരു തത്വചിന്തകന്‍ പറഞ്ഞത്‌ മനുഷ്യ​‍െന്‍റ ഈ ദ്വന്ദസ്വഭാവം മുന്‍നിര്‍ത്തിയാണ്‌.


വിഖ്യാത ചിന്തകനായ ബര്‍ട്രന്ര്‌ റസ്സല്‍ പറഞ്ഞു. മറ്റേതൊരു ജീവിയേയും അപേക്ഷിച്ച്‌ മനുഷ്യ​‍െന്‍റ അഭിലാഷങ്ങളും വാസനകളും അതിസങ്കീര്‍ണ്ണമാണ്‌. തത്ഫലമായി മനുഷ്യന്‍ ഒട്ടേറെ പ്രയാസങ്ങള്‍ നേരിടുന്നുണ്ട്‌. ഉറുമ്പിനേയോ തേനീച്ചയേയോപോലെ തീര്‍ത്തും ഒരു സമൂഹ്യജീവിയല്ല മനുഷ്യന്‍. സിംഹത്തേയോ കരടിയേയോപോലെ പൂര്‍ണ്ണമായും ഏകാന്തജീവിയുമല്ല. ഒരര്‍ദ്ധ സമൂഹജീവി എന്ന്‌ പറയാം. അവ​‍െന്‍റ ചില അഭിലാഷങ്ങളും വാസനകളും സാമൂഹ്യമാണ്‌. മറ്റു ചിലത്‌ വൈയക്തികവും. ഏകാന്ത തടവ്‌ കഠിനശിക്ഷയായി പരിഗണിക്കുവെന്നത്‌ മനുഷ്യപ്രകൃതിയിലെ സാമൂഹ്യവശത്തെ കുറിക്കുന്നു. വ്യക്തിപരമായ കാര്യങ്ങളില്‍ സ്വാതന്ത്ര്യത്തോടുള്ള അഭിവാഞ്ചയും അത്തരം കാര്യങ്ങളില്‍ അന്യരോടു പറയാനുള്ള വൈമനസ്യവും അവനിലെ വൈയക്തിക വശത്തെയാണ്‌ വെളിവാക്കുന്നത്‌. നാം പൂര്‍ണ്ണമായി സാമൂഹ്യ ജീവികളല്ലാത്തതിനാല്‍ നമ്മുടെ ലക്ഷ്യം ബോധനം ചെയ്യുന്ന മാര്‍ഗനിര്‍ദ്ദേശം നമുക്ക്‌ ആവശ്യമായി വരുന്നു. ഇടപാടുനിയമങ്ങള്‍ നിശ്ചയിച്ചുതരുന്ന ഒരു സദാചാരവ്യവസ്ഥയും നമുക്ക്‌ വേണം. തേനീച്ചക്ക്‌ ഇതി​‍െന്‍റയൊന്നും ആവശ്യമില്ല സമൂഹന? അതിനോട്‌ എന്ത്‌ ബോധിപ്പിക്കുന്നുവോ അതനുസരിച്ചാണ്‌ അതി​‍െന്‍റ പ്രവര്‍ത്തനം."


മനുഷ്യന്ന്‌ ഒരു സദാചാരവ്യവസ്ഥ വേണം. പക്ഷെ, ശരിയും സ്വീകാര്യവുമായ ഒരു സദാചാരവ്യവസ്ഥയുടെ അടിസ്ഥാനം എന്തായിരിക്കണം? എന്താണ്‌ മനുഷ്യ​‍െന്‍റ ഋജുവായ പെരുമാറ്റ രീതികള്‍ നിശ്ചയിക്കുക? ലക്ഷ്യത്തിലെത്താന്‍ വളവും തിരിവുമില്ലാത്ത ഒരു വഴി ആരാണ്‌ വരച്ചു കാണിച്ചു കൊടുക്കുക? അതേ വഴിയിലൂടെതന്നെ നടക്കാന്‍ ആരാണവനെ പ്രേരിപ്പിക്കുക? നിയമമോ? സദാചാരദര്‍ശനങ്ങളോ? അതോ മതമോ? നമുക്ക്‌ പരിശോധിക്കാം.

സദാചാരവും നിയമവ്യവസ്ഥയും
സാമൂഹ്യജീവിതത്തി​‍െന്‍റ ക്രമീകരണത്തിന്ന്‌ നിയമങ്ങള്‍ അത്യന്താപേക്ഷിതമാണ്‌. പക്ഷെ, മനുഷ്യസ്വഭാവത്തെ നിയന്ത്രിക്കുവാന്‍ അത്‌ കൊള്ളുകയില്ല. കാരണം, നിയമങ്ങളുടെ ബാഹ്യസ്വാധീനം ആന്തരികതലത്തിലുണ്ടാവില്ല. അതി​‍െന്‍റ മേഖല പൊതുവായ സാമൂഹ്യ പ്രശ്നങ്ങളാണ്‌; വ്യക്തിപരമായ കാര്യങ്ങളല്ല കുറ്റവാളിയെ ശിക്ഷിക്കുകയെന്നത്‌ അതി​‍െന്‍റ ബാധ്യതയാണ്‌; പക്ഷെ, ന? ചെയ്യുന്നവര്‍ക്ക്‌ പ്രതിഫലം നല്‍കാന്‍ അതിന്നാവില്ലല്ലോ. നിയമങ്ങളില്‍ കൃത്രിമം കാണിക്കുക എളുപ്പമാണ്‌. സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കുവേണ്ടി അതിനെ ദുര്‍വ്യാഖ്യാനം ചെയ്യുവാനും കഴിയും. അത്‌ വിധിക്കുന്ന ശിക്ഷാനടപടികളില്‍നിന്ന്‌ രക്ഷപ്പെടുക അത്ര ബുദ്ധിമുട്ടുള്ളതല്ല. തി? വിലക്കാനോ കുറ്റകൃത്യങ്ങള്‍ തടയാനോ നിയമം അശക്തമാണെങ്കില്‍, ന?ക്ക്‌ പ്രേരിപ്പിക്കാനോ സത്യത്തിന്‌ പ്രചോദനമേകാനോ സദ്കര്‍മ്മത്തിന്‌ പ്രോത്സാഹനം നല്‍കാനോ അത്‌ അതിലേറെ കഴിവുകെട്ടതാണ്‌. മനുഷ്യനിര്‍മ്മിത നിയമങ്ങള്‍ എത്രതന്നെ സത്യാധിഷ്ഠിതവും നീതിനിഷ്ഠവുമാണെങ്കിലും ഒരു നിലയിലും അതിന്ന്‌ സ്വയം പ്രാബല്യം ഉണ്ടാവുന്നില്ല. അതിനെ നിലനിര്‍ത്തുകയും നടപ്പാക്കുകയും ചെയ്യുന്ന ഭരണകൂടത്തി​‍െന്‍റ കയ്യാല്‍ മാത്രമേ അത്‌ പ്രാബല്യത്തില്‍ വരൂ.


നീതിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്‌ മനുഷ്യമനസുകളെ പ്രേരിപ്പിക്കുന്നതില്‍ ഭരണകൂടങ്ങള്‍ക്കുള്ള പരിമിതികളെക്കുറിച്ച്‌ സയ്യിദ്‌ ജമാലുദ്ദീനുല്‍ അഫ്ഗാനി ത​‍െന്‍റ 'രിസാലത്തുര്‍റദ്ദി അലദ്ദഹ്‌രിയ്യീന്‍' എന്ന ഗ്രന്ഥത്തില്‍ (പുറം:72) എഴുതുന്നു; പരസ്യമായ നിയമലംഘനങ്ങളും പ്രത്യക്ഷമായ അതിക്രമങ്ങളും തടയാന്‍ മാത്രമേ ഭരണകൂടങ്ങള്‍ക്ക്‌ കഴിവുള്ളു എന്നത്‌ സുവ്യക്തമത്രെ. നിയമത്തി​‍െന്‍റ ദുരുപയോഗം, നിറംപിടിപ്പിച്ച നുണകള്‍, സത്യത്തി​‍െന്‍റ പുറംചട്ടയണിഞ്ഞ മിഥ്യകള്‍, ന?യുടെ ചായംതേച്ച തി?കള്‍ തുടങ്ങി താന്തോന്നികള്‍ ഒപ്പിച്ചുവിടുന്ന വേലകളെ ഒരു ഭരണകൂടം എങ്ങനെയാണ്‌ തടയുക? നിഗൂഢതന്ത്രങ്ങളും രഹസ്യമായ ഉപജാപങ്ങളും പരോക്ഷവഞ്ചനകളും കണ്ടെത്തി അവയുടെ തിക്തഫലങ്ങള്‍ പ്രതിരോധിക്കുന്നതെങ്ങനെ?
മാത്രമല്ല, ഭരണാധികാരികളും അവരുടെ പരിവാരങ്ങളും സുഖഭോഗങ്ങള്‍ക്കടിപ്പെട്ടവരാകുവാന്‍ ഇടയുണ്ട്‌. പലരും അങ്ങനെയായിരുന്നുതാനും. ആരാണ്‌ അധികാരികളുടെ കൈപിടിച്ച്‌ വിവേകത്തെ കീഴ്പ്പെടുത്തുന്ന വികാരങ്ങളുടെ ആജ്ഞാനുവര്‍ത്തികളാകുന്നതില്‍നിന്നും അവരെ പിന്തിരിപ്പിക്കുക? അവരുടെ അത്യാര്‍ത്തിയില്‍നിന്നും ചൂഷണത്തില്‍നിന്നും ദുര്‍ബ്ബലരായ പ്രജകളെയും പാവപ്പെട്ട പൗരന്മ‍ാരെയും ആരാണ്‌ രക്ഷിക്കുക?"


ഡോക്ടര്‍ മുഹമ്മദ്‌ അബ്ദുല്ല ദര്‍റാസ്‌ ത​‍െന്‍റ 'അദ്ദീന്‍' എന്ന കൃതിയിലെഴുതുന്നു: സമൂഹത്തിലെ അംഗങ്ങള്‍ തമ്മിലുള്ള പരസ്പര സഹകരണത്തിലൂടെയല്ലാതെ ഒരു സമൂഹത്തിന്നും നിലനില്‍ക്കാനാവില്ല. ഈ സഹകരണം സാമൂഹ്യബന്ധങ്ങള്‍ ക്രമീകരിക്കുകയും അവകാശ ബാധ്യതകള്‍ നിര്‍ണയിക്കുകയും ചെയ്യുന്ന നിയമങ്ങളുടെ സഹായത്തോടെ മാത്രമെ യാഥാര്‍ത്ഥ്യമാകൂ. ഈ നിയമങ്ങള്‍ നടപ്പാക്കുവാന്‍ ജനങ്ങള്‍ ഭയപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന, രക്ഷാശിക്ഷകള്‍ക്കധികാരമുള്ള ഒരു അധികാരകേന്ദ്രം ഉണ്ടാവണം.


"എന്നാല്‍ ഒരു കാര്യം തീര്‍ത്തുപറയട്ടെ: നിയമത്തോടുള്ള ബഹുമാനം ഉറപ്പുവരുത്താനും സമൂഹത്തി​‍െന്‍റ ഐക്യവും സാമൂഹ്യവ്യവസ്ഥയുടെ ഭദ്രതയും നിലനിര്‍ത്തുമെന്നും ശാന്തിയുടെയും സമാധാനത്തി​‍െന്‍റയും മാര്‍ഗങ്ങളവലംബിക്കുമെന്നും വിശ്വസിക്കാന്‍ പറ്റുന്ന ഒരൊറ്റ ശക്തിയേഭൂമുഖത്തുള്ളൂ - മതവിശവാസം, കാരണം, ഇതര സചേതന സൃഷ്ടികള്‍ക്കില്ലാത്ത ഒരു സവിശേഷത മനുഷ്യന്നുണ്ട്‌. അവ​‍െന്‍റ ഇഛാനുസൃതമായ ചലനങ്ങളും കര്‍മ്മങ്ങളും ഒരു വസ്തുവിനാല്‍ നിയന്ത്രിക്കപ്പെടുന്നു. ആ വസ്തു അവന്ന്‌ കാണാനോ കേള്‍ക്കാനോ പറ്റില്ല. കയ്യിലോ തലയിലോ വെക്കാനാവില്ല അതവ​‍െന്‍റ രക്തത്തിലോ പേശികളിലോ സിരകളിലോ അല്ല.മറിച്ച്‌, അത്‌ ആത്മീയമായ, മാനുഷികമായ ഒരവബോധമാണ്‌. അതി​‍െന്‍റ പേരാണ്‌ വിശ്വാസം. ഈ ഘടനയെ തലകീഴാക്കിയവര്‍ക്ക്‌ തെറ്റി. മനസും വിശ്വാസവും മനുഷ്യ​‍െന്‍റ ഭൗതികവും സാമ്പത്തികവുമായ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നില്ലെന്നും മറിച്ച്‌ അവ രണ്ടും മറ്റു കാര്യങ്ങളാല്‍ സ്വാധീനിക്കപ്പെടുകയാണെന്നും അവര്‍ തെറ്റിദ്ധരിച്ചു.


"അതെ, മനുഷ്യന്‍ നയിക്കപ്പെടുന്നത്‌ പുറത്തുനിന്നല്ല അകത്തുനിന്നാണ്‌. പൂര്‍ണമായ തോതില്‍ അവകാശങ്ങള്‍, മാനിക്കപ്പെടുകയും ബാധ്യതകള്‍ നിറവേറ്റപ്പെടുകയും ചെയ്യുന്ന ഉല്‍കൃഷ്ടമായ ഒരു നാഗരികതയുടെ സംസ്ഥാപനത്തിന്ന്‌ സാമൂഹ്യ നിയമസംഹിതകളോ ഭരണകൂടങ്ങളുടെ അധികാരദണ്ഡോ മാത്രം മതിയാവില്ല. അവിടെ ബാധ്യത നിറവേറ്റുന്നത്‌ ചാട്ടവാറോ ജയിലറയോ പിഴയോ പേടിച്ചായിരിക്കും. നിയമത്തി​‍െന്‍റ ഹസ്തങ്ങളില്‍നിന്ന്‌ കുതറിച്ചാടാന്‍ കിട്ടുന്ന ആദ്യാവസരത്തില്‍ത്തന്നെ അയാള്‍ ബാധ്യതകളില്‍ വീഴ്ച വരുത്തും.


"ശാസ്ത്രത്തി​‍െന്‍റയും വിദ്യയുടെയും സ്വാധീനം സമാധാനവും ഐശ്വര്യവും കൈവരുത്തുമെന്നും അവ മതപരവും ധാര്‍മ്മികവുമായ ശിക്ഷണത്തിന്നും സംസ്കരണത്തിന്നും പകരം നില്‍ക്കുമെന്നും ധരിച്ചവര്‍ക്ക്‌ തെറ്റി. കാരണം, ശാസ്ത്രം ഇരുതലമൂര്‍ച്ചയുള്ള ആയുധമാണ്‌. നിര്‍മ്മാണത്തിന്നും സംഹാരത്തിന്നും ഒരുപോലെ യോഗ്യന്‍. അതി​‍െന്‍റ ഉത്തമവിനിയോഗത്തിന്ന്‌ മനുഷ്യന?യിലേക്കും നിര്‍മ്മാണാത്മക സംരംഭങ്ങളിലേക്കും അതിനെ ഗതി തിരിക്കുന്ന ഒരു ധാര്‍മ്മിക മേല്‍നോട്ടക്കാരന്‍ കൂടിയേതീരൂ. ആ മേല്‍ നോട്ടക്കാരനാണ്‌ ഈമാന്‍ - വിശ്വാസം."

No comments:

Post a Comment