ആമുഖം


പ്രിയ ബൂലോഗരെ

നമുക്കെല്ലാവര്‍ക്കും അറിയാവുന്നത് പോലെ ബ്ലോഗ് അനുദിനം വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. വായനക്കാരുടെയും പോസ്റ്റുകളുടെയും എണ്ണം ദിനേനെയെന്നോണം കൂടികൊണ്ടിരിക്കുന്നു.
ഓരോരുത്തര്‍ക്കും തങ്ങളുടെ സര്‍ഗ ശക്തികളെയും വിത്യസ്ഥങ്ങളായ വീക്ഷണങ്ങളെയും തുറന്നവതരിപ്പിക്കാനുള്ള ഒരു വേദി എന്ന നിലയില്‍ ബ്ലോഗ് ഒരു മഹത്തായ മേഖലായാണെന്ന് നമ്മള്‍ക്കെല്ലാവര്‍ക്കും അറിയാം. വിത്യസ്ഥ ചിന്താകഗതികള്‍ വച്ചുപുലര്‍ത്തുന്ന ആളുകള്‍ അവരവരുടെ വീക്ഷണങ്ങളെ അവതരിപ്പിക്കുമ്പോള്‍ മറ്റുള്ളവര്‍ക്കുള്ള വിയോജിപ്പുകളെ കമന്റുകളായി അവതരിപ്പിക്കാനുള്ള സ്വാതന്ത്രിയവും സൌകര്യവും ബൂലോഗത്തല്ലാതെ മറ്റെവിടെയും, ഇത്തരുണത്തില്‍ സാധ്യമാണെന്ന് തോന്നുന്നില്ല, അതിനാല്‍ തന്നെ ബ്ലോഗ് ഇന്നത്തെ അവസ്ഥയില്‍, സ്വതന്ത്ര അഭിപ്രായ പ്രകടനത്തിനുള്ള ഒരു തുറന്ന വേദിയാണ്.

ഏതൊരു മധ്യമത്തെയും പോലെ തന്നെ ബ്ലോഗിനും അതിന്റെതായ ഗുണങ്ങളും ദോശങ്ങളുമുണ്ട്. മുകളില്‍ സൂചിപ്പിച്ചത് അതിന്റെ ഗുണവശങ്ങളാണ്. സ്വതന്ത്ര്യം അനിയന്ത്രിതമാകുമ്പോള്‍ അത് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും വളരെ കൂടുതലാണ്. തന്റെതല്ലാത്ത നിലപാടുള്ളവര്‍ക്കെതിരെ അസഹിഷ്ണുതയോടും, വിദ്വേഷത്തോടും കൂടി കമന്റുകളും പോസ്റ്റുകളും ഇടുമ്പോള്‍ അത് പലപ്പോഴും സഭ്യതയുടെ സീമകളെ തന്നെ ലംഘിക്കാറുണ്ട്. അത് കൊണ്ട് തന്നെ പലരും കമന്റുകളെ നിയന്ത്രിക്കാന്‍ നിര്‍ബന്ധിതരാവുന്നു. പലപ്പോഴും ഇതു സംബന്ധമായ കോലാഹലങ്ങളൊക്കെ നാം കണ്ടതാണ്.


ജീവിതം അതിവേഗതയില്‍ മുന്നേറുകയാണ്‌. തിരക്കാണെല്ലാവര്‍ക്കും. ഇതിനിടയില്‍ നാം സ്വയം മറന്നുപോകുന്നു. എവിടേക്കാണീ ഓട്ടം? എവിടെയാണൊരവസാനം? ജീവിതത്തിന്റ അര്‍ത്ഥവും ലക്ഷ്യവും എന്ത്‌? നമ്മുടെ ചിന്താ വിഷയങ്ങളാവേണ്ടതാണിത്‌. ഇതിന്റെ ഉത്തരങ്ങള്‍ നമുക്ക്‌ കിട്ടിയേ തീരൂ. ഈ അന്വേഷണത്തില്‍ കൃത്യമായ ഒരുത്തരം സന്ദേശത്തിന്‌ നല്‍കാനുണ്ട്‌. ആദി മനുഷ്യന്‍ മുതല്‍ നമ്മുടെ സ്രഷ്ടാവിനാല്‍ നല്‍കപ്പെട്ട ഉത്തരം. നിങ്ങളുടെ ചിന്തക്കും ആലോചനക്കുമായി ഞങ്ങളത്‌ സമര്‍പ്പിക്കും. ഇത്‌ പക്ഷെ, അടിച്ചേല്‍പിക്കാനല്ല. തിരസ്കരിക്കാനും വിയോജിക്കാനും നിങ്ങള്‍ക്കവകാശമുണ്ട്‌. ഞങ്ങളത്‌ സന്തോഷപൂര്‍വം സ്വാഗതം ചെയ്യും. അത്‌ പ്രസിദ്ധീകരിക്കാനും സന്ദേശത്തിലിടമുണ്ട്‌. സ്വതന്ത്രമായ ചര്‍ച്ചയാണ്‌ ഞങ്ങള്‍ ആഗ്രഹിക്കുന്നത്‌. അതു വഴി നമുക്ക്‌ ബോധ്യപ്പെടുന്ന സത്യത്തിലെത്താന്‍ സാധിക്കുമെന്ന്‌ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

സന്ദേശം ബ്ലോഗ് മാസിക - ഒരു പുതിയ സംരഭമാണ്. സാധാരണ മാസികളെ പോലെ തന്നെ ഓരോ മാസവും ഇതിന്റെ ലക്കങ്ങള്‍ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. ഇസ് ലാമിനെ കുറിച്ച് മനസ്സിലാക്കാന്‍ അവസരമൊരുക്കുക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശം. ഇസ് ലാം വെറും ഒരു ആരാധാന ക്രമവും ദൈവവുമായുള്ള ഒരു സ്വകാര്യ ഇടപാടും മാത്രമാണെന്ന് തെറ്റിദ്ധരിച്ചവര്‍ക്ക് മുന്നില്‍, ഇസ് ലാമിന്റെ യഥാര്‍ഥ മുഖം എന്തെന്ന് എളിയ തോതില്‍ അവതരിപ്പിക്കാനാണ് ഞങ്ങള്‍ ഇവിടെ ശ്രമിക്കുന്നത്.

കമന്റ് നിയന്ത്രണം തത്ക്കാലം ഏര്‍പെടുത്തിയിട്ടില്ല. മാന്യമായ രീതിയിലുള്ള വാ‍യനക്കാരുടെ വിയോജിപ്പുകളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എപ്പോഴും സ്വഗതം ചെയ്യുന്നു.

നിങ്ങളുടെ ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ച് കൊണ്ട് ഈ എളിയ ശ്രമം ഞങ്ങള്‍ വായനക്കാര്‍ക്കായി സമര്‍പ്പിക്കട്ടെ.
സ്നേഹ പൂര്‍വ്വം
സന്ദേശം ബ്ലോഗ്മാസിക - ടീം

2 comments:

  1. സന്ദേശം ബ്ളോഗ്‌ കെട്ടിലും മട്ടിലും നന്നായിട്ടുണ്ട്‌. ഒരു പാട്‌ പേര്‍ക്ക്‌ സ്നേഹ സന്ദേശം കൈമാറാന്‍ സാധിക്കുമാറാകട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുന്നു. സന്ദേശം ബ്ളോഗിനും പിന്നണി പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍...

    പ്രാര്‍ത്ഥനയോടെ..
    പ്രവാസി

    ReplyDelete