അടിമത്തത്തില്‍ നിന്നുള്ള മോചനം




നാം നമ്മുടെ കൈകള്‍കൊണ്ട്‌ എന്തു ചെയ്യണം; എന്തു ചെയ്യരുത്‌? നാവുകൊണ്ട്‌ എന്തെല്ലാം പറയാം; എന്തൊക്കെ പറയരുത്‌? കാലുകൊണ്ട്‌ എവിടെയെല്ലാം പോകാം; എവിടെയൊക്കെ പോകരുത്‌? കണ്ണുകൊണ്ട്‌ കാണാവുന്നവയെന്ത്‌; കാണാന്‍ പാടില്ലാത്തവയെന്ത്‌? ഇതും ഇതുപോലുള്ളവയും തീരുമാനിക്കാനുള്ള പരമാധികാരം ആര്‍ക്കാണ്‌? ഈ ചോദ്യത്തെ അഭിമുഖീകരിക്കാതെ ആലോചനാശേഷിയുള്ള ആര്‍ക്കും ജീവിതം നയിക്കുക സാധ്യമല്ല.

ലിയോ ടോള്‍സ്റ്റോയി സാഹിത്യപ്രവര്‍ത്തനം ആരംഭിച്ചതുതന്നെ ഇത്തരം ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ്‌. "ഞാന്‍ എന്തിനുവേണ്ടി ജീവിക്കുന്നു? എ​‍െന്‍റ അസ്തിത്വത്തി​‍െന്‍റ കാരണമെന്ത്‌? എ​‍െന്‍റ ഉള്ളില്‍ അനുഭവവേദ്യമാവുന്ന നന്മയും തിന്മയും തമ്മിലുള്ള അകല്‍ച്ചയുടെ അര്‍ത്ഥമെന്തായിരിക്കാം? ഈ അകല്‍ച്ച എങ്ങനെ ഉണ്ടാവുന്നു? ഏതു പദ്ധതിയനുസരിച്ചാണ്‌ ഞാന്‍ ജീവിക്കേണ്ടത്‌? എന്താണ്‌ മരണം? അതിനെ അതിജീവിക്കാന്‍ ആര്‍ക്ക്‌ എങ്ങനെ കഴിയും?"പേജ്‌: 333, ഉദ്ധരണം: എ.അടപ്പൂര്‍"ഇരുളും വെളിച്ചവും" പേജ്‌:65


ഭൂമിയിലുള്ള മുഴുവന്‍ മനുഷ്യരും നമ്മെപ്പോലെത്തന്നെയാണ്‌. എല്ലാവരും കരയാന്‍ മാത്രം കഴിയുന്നവരായാണ്‌ ഭൂമിയിലേക്ക്‌ കടന്നുവരുന്നത്‌. വെടിയുണ്ടയേറ്റാല്‍ നാമും മറ്റുള്ളവരും മരിച്ചുവീഴുന്നു. മണ്ണില്‍വെച്ചാല്‍ പുഴു തിന്നുന്നു. ചിതയില്‍ വെച്ചാല്‍ ചാരമായി മാറുന്നു. ചക്രവര്‍ത്തിയും രാജാവും പ്രധാനമന്ത്രിയും പ്രസിഡന്‍റും പുരോഹിതനും പാതിരിയുമെല്ലാം പിറന്നുവീഴുന്നത്‌ മാതാവി​‍െന്‍റ ഗര്‍ഭാശയത്തില്‍നിന്നു തന്നെയാണ്‌. അതിനാല്‍ സകലരുമിവിടെ സമന്മാരാണ്‌. എല്ലാ അര്‍ത്ഥത്തിലും തുല്യര്‍.

നമ്മുടെ കൈകാലുകള്‍ മെലിഞ്ഞ്‌ ശോഷിക്കുകയും നിര്‍ജീവമാവുകയും ചെയ്യുമ്പോള്‍ അത്‌ തടയാന്‍ സാധ്യമല്ലാത്ത ആര്‍ക്കും, അവ എങ്ങനെ വിനിയോഗിക്കണമെന്ന്‌ നമ്മോടു പറയാനുള്ള പരമാധികാരമില്ല. നാവി​‍െന്‍റ ചലനശേഷി നശിക്കുമ്പോള്‍ അത്‌ തിരിച്ചുതരാന്‍ കഴിയാത്തവര്‍ അതുകൊണ്ട്‌ എന്തു ശേഷി നശിക്കുമ്പോള്‍ അത്‌ തിരിച്ചുതരാന്‍ കഴിയാത്തവര്‍ അതുകൊണ്ട്‌ എന്തു പറയണമെന്നും പറയരുതെന്നും കല്‍പിക്കുന്നത്‌ അതിക്രമമാണ്‌. അതിനാല്‍ നമ്മുടെ ശരീരവും ശാരീരികാവയവങ്ങളും ആയുസും ആരോഗ്യവും ജീവനും ജീവിതവും എവ്വിധം ഉപയോഗിക്കണമെന്ന്‌ തീരുമാനിക്കാനുള്ള ആത്യന്തികമായ അവകാശം ഈ പ്രപഞ്ചത്തില്‍ ആര്‍ക്കുമില്ല. അഥവാ, മനുഷ്യരിലാര്‍ക്കും മറ്റുള്ളവരുടെ മേല്‍ നിയമം നിര്‍മ്മിക്കാനും അവ പ്രയോഗിക്കാനും പരമാധികാരമില്ല.

എന്നാല്‍ ഓരോ മനുഷ്യന്നും താന്‍ എങ്ങനെ ജീവിക്കണമെന്നു തീരുമനിച്ചുകൂടെ? യഥാര്‍ത്ഥത്തില്‍ അതു സാധ്യമോ പ്രായോഗികമോ അല്ല. ഓരോരുത്തരും തനിക്കു തോന്നുംവിധം ജീവിച്ചാല്‍ മനുഷ്യരാശിയുടെ നിലനില്‍പ്‌ തന്നെ അസാധ്യമായിത്തീരും. അതോടൊപ്പംതന്നെ അങ്ങനെ ചെയ്യുന്നത്‌ അക്ഷന്തവ്യമായ അന്യായമാണ്‌. കാരണം, മനുഷ്യന്‍ ഉപയോഗിക്കുന്ന ഒന്നി​‍െന്‍റമേലും അവന്‌ പൂര്‍ണമായ ഉടമാവകാശമില്ല. നാം സാധാരണ എ​‍െന്‍റ കൈ, എ​‍െന്‍റ കാല്‌, എ​‍െന്‍റ കണ്ണ്‌ എന്നെല്ലാം പറയാറുണ്ട്‌. അത്‌ ബാഹ്യാര്‍ത്ഥത്തില്‍ മാത്രമേ ശരിയും സത്യവുമാകുന്നുള്ളൂ. സൂക്ഷ്മാര്‍ത്ഥത്തില്‍ അവയൊന്നും നമ്മുടേതല്ല. ആയിരുന്നുവെങ്കില്‍ അവയ്ക്കൊരിക്കലും വേദനയോ രോഗമോ വാര്‍ദ്ധക്യമോ മരണമോ ബാധിക്കുമായിരുന്നില്ല. എന്നും നാമാഗ്രഹിക്കുംവിധം പൂര്‍ണാരോഗ്യത്തോടെ നിലനില്‍ക്കുമായിരുന്നു. എന്നാല്‍ നമ്മുടെ അനുവാദം ആരായാതെയും അഭിലാഷം അന്വേഷിക്കാതെയും അവയ്ക്ക്‌ രോഗവും ദൗര്‍ബ്ബല്യവും ബാധിക്കുന്നു. കാരണം വളരെ വ്യക്തമാണ്‌: അവയൊന്നുമുണ്ടാക്കിയത്‌ നാമല്ല. നാം നിര്‍മ്മിക്കാത്തവയുടെ മേല്‍ നമുക്ക്‌ പൂര്‍ണാവകാശമുണ്ടാവുകയില്ല. അതിനാല്‍ നാം നമ്മുടെ ശരീരവും ആയുസും ആരോഗ്യവും നമുക്ക്‌ തോന്നിയപോലെ വിനിയോഗിക്കുന്നത്‌ അനീതിയും അവയോടും അവയുടെ ദാതാവിനോടുമുള്ള അതിക്രമവുമാണ്‌.

മനുഷ്യനോട്‌ വിധിക്കാനും വിലക്കാനും കല്‍പിക്കാനും വിരോധിക്കാനും ആര്‍ക്കെങ്കിലും അധികാരമോ അവകാശമോ ഉണ്ടായിരുന്നെങ്കില്‍ അതവ​‍െന്‍റ മാതാപിതാക്കള്‍ക്കാകുമായിരുന്നു. ജനനത്തിലും വളര്‍ച്ചയിലും മറ്റാരേക്കാളുമേറെ പങ്ക്‌ വഹിക്കുന്നത്‌ അവരാണല്ലോ. പാരവശ്യത്തോടെ ഗര്‍ഭം ചുമക്കുകയും പ്രയാസത്തോടെ പ്രസവിക്കുകയും പാടുപെട്ടു പോറ്റിവളര്‍ത്തുകയും ചെയ്ത മാതാവിന്നും ജനനത്തിലും സംരക്ഷണത്തിലും നിര്‍ണ്ണായക പങ്ക്‌ വഹിച്ച പിതാവിന്നും ഇല്ലാത്ത അധികാരാവകാശങ്ങള്‍ സമൂഹത്തില്‍ മറ്റാര്‍ക്കാണുണ്ടാവുക. എന്നാല്‍ മാതാപിതാക്കള്‍ക്കും മനുഷ്യന്നുവേണ്ടി നിയമം നിര്‍മ്മിക്കാനുള്ള പരമാധികാരമില്ല.
കാരണം, അവരല്ല മനുഷ്യ​‍െന്‍റ യഥാര്‍ത്ഥ ജനയിതാക്കള്‍. അവര്‍ ജ?ത്തിലെ മാധ്യമങ്ങള്‍ മാത്രമാണ്‌. മാതാപിതാക്കളായിരുന്നു യഥാര്‍ത്ഥ ജനയിതാക്കളെങ്കില്‍ മക്കള്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട രൂപത്തിലും ഭാവത്തിലും ആകുമായിരുന്നു. ത​‍െന്‍റ കുഞ്ഞ്‌ കാണാന്‍ അതീവ സുന്ദരനും ആരോഗ്യവാനും ബുദ്ധിമാനും ആകണമെന്ന്‌ ആഗ്രഹിക്കാത്ത ആരാണുണ്ടാവുക? എന്നാല്‍ സംഭവിക്കുന്നത്‌ അങ്ങനെയല്ലെന്നു എല്ലാവര്‍ക്കുമറിയാം. അതിനാല്‍ സന്താനങ്ങളുടെ മേല്‍ യഥാര്‍ത്ഥ ഉടമാവകാശമില്ലാത്ത മാതാപിതാക്കള്‍ക്ക്‌ അവരോടു ആജ്ഞാപിക്കാനും നിരോധിക്കാനുമുള്ള പരമാധികാരമില്ല. അവര്‍ക്കില്ലാത്ത അവകാശം സമൂഹത്തില്‍ മറ്റാര്‍ക്കുമുണ്ടാവുകയിലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

അനിവാര്യമായ അടിമത്തം
മനുഷ്യ ശരീരത്തി​‍െന്‍റ ചലനങ്ങളുടെമേല്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണമാണല്ലോ നിയമം. കൈയും കാലും കണ്ണും കാതും നാക്കും മൂക്കുമെല്ലാം എങ്ങനെ വിനിയോഗിക്കണമെന്നും വിനിയോഗിക്കരുതെന്നും തീരുമാനിക്കുന്നത്‌ നിയമമാണ്‌. അതിനാല്‍ ഇത്തരം നിയമങ്ങള്‍ നിര്‍മ്മിക്കാനുള്ള ആത്യന്തികമായ അധികാരാവകാശം ആര്‍ക്കാണെന്നത്‌ മനുഷ്യസ്വാതന്ത്ര്യവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

വ്യക്തികള്‍ തോന്നിയപോലെ ജീവിക്കുന്ന സമൂഹം പൂര്‍ണമായും അരക്ഷിതവും അരാജകവുമായിരിക്കും. അതിനാല്‍, സമൂഹത്തി‍െന്‍റ സുഗമമായ നിലനില്‍പിനു നിയമം അനിവാര്യമാണ്‌. അത്‌ നിര്‍മ്മിക്കാനുള്ള പരമാധികാരം കയ്യടക്കിവെക്കുന്നവര്‍ യജമാന?​‍ാരാണ്‌. അതിനു വിധേയരാവുന്നവര്‍ അടിമകളും. അതുകൊണ്ടുതന്നെ നിയമങ്ങളും വ്യവസ്ഥകളും ചട്ടങ്ങളും ചിട്ടകളും പാലിക്കപ്പെടുന്ന ഏതു സമൂഹത്തിലും അടിമത്തം അനിവാര്യമാണ്‌. അതു പാലിക്കപ്പെടാത്ത സമൂഹങ്ങളോ രാഷ്ട്രങ്ങളോ ലോകത്തില്ല. ഉണ്ടായിരുന്നിട്ടുമില്ല.

അപ്പോള്‍ മനുഷ്യന്‍ ആരുടെ അടിമയാവണം? തന്നെപ്പോലുള്ള മനുഷ്യരുടെയോ അതോ മുഴുലോകത്തി​‍െന്‍റയും സ്രഷ്ടാവി​‍ന്‍റയോ? രണ്ടിലൊന്ന്‌ കൂടിയേ തീരൂ! ഇതിന്‌ ഇസ്ലാമി​‍െന്‍റ മറുപടി വ്യക്തവും ഖണ്ഡിതവുമാണ്‌. മനുഷ്യന്‍ ത​‍െന്‍റ സ്വാതന്ത്ര്യം നിയന്ത്രിക്കാനുള്ള അവകാശം സമസൃഷ്ടികള്‍ക്കു നല്‍കുകവഴി അവരുടെ അടിമത്തം വരിക്കുന്നത്‌ അവ​‍െന്‍റ ആദരണീയമായ അവസ്ഥക്ക്‌ ഒട്ടും അനുയോജ്യമല്ല. ചിന്ത, സംസാരം, പ്രവൃത്തി എന്നിവയില്‍ നല്‍കപ്പെട്ട സ്വാതന്ത്ര്യമാണ്‌ മനുഷ്യനെ മറ്റു ജീവജാലങ്ങളില്‍നിന്ന്‌ വേര്‍തിരിക്കുന്നത്‌. അതിനാല്‍ ആ സ്വാതന്ത്ര്യത്തിന്‌ നിയന്ത്രണമേര്‍പ്പെടുത്താനുള്ള അധികാരം തന്നെപ്പോലുള്ള മറ്റു മനുഷ്യര്‍ക്ക്‌ വകവെച്ചുകൊടുക്കുന്നത്‌ പതിതത്വമാണ്‌. മനുഷ്യമഹത്വമുല്‍ഘോഷിക്കുന്ന ഇസ്ലാം അതുമായി പൊരുത്തപ്പെടുകയില്ല.

സകല മനുഷ്യരും സമന്മ‍ാരാണെന്ന്‌ ഇസ്ലാം ഉല്‍ഘോഷിക്കുന്നു. എല്ലാവരും ഒരേ ദൈവത്തി​‍െന്‍റ സൃഷ്ടികളാണ്‌. ഒരേ മാതാപിതാക്കളുടെ മക്കള്‍. അല്ലാഹു പറയുന്നു: "ഒരേ സ്ത്രീയില്‍നിന്നും പുരുഷനില്‍നിന്നുമാണ്‌ നിങ്ങളെ നാം സൃഷ്ടിച്ചത്‌. പിന്നീട്‌ നിങ്ങളെ നാം വര്‍ഗങ്ങളും ഗോത്രങ്ങളുമാക്കിയത്‌ നിങ്ങള്‍ പരസ്പരം തിരിച്ചറിയാനാണ്‌." (അല്‍ഹുജുറാത്ത്‌:13)

പ്രവാചകന്‍ ത​‍െന്‍റ വിഖ്യാതമായ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു: "നിങ്ങളുടെ ദൈവം ഏകനാണ്‌. പിതാവ്‌ ഒന്നാണ്‌. നിങ്ങളെല്ലാം ആദമില്‍ നിന്നാണ്‌. ആദം മണ്ണില്‍നിന്നും." അവിടന്ന്‌ വീണ്ടും അരുള്‍ ചെയ്യുന്നു: "മനുഷ്യരെല്ലാം ചീര്‍പ്പി​‍െന്‍റ പല്ലുകള്‍പോലെ സമന്മ‍ാരാണ്‌." മുഴുവന്‍ മനുഷ്യരും ജനിക്കുന്നത്‌ സ്വതന്ത്രരായാണ്‌. അതിനാല്‍ സ്വാതന്ത്ര്യം അവ​‍െന്‍റ ജനമ‍ാവകാശമാണ്‌. അത്‌ ഹനിക്കാന്‍ ആര്‍ക്കും അധികാരമില്ല. ചിലര്‍ യജമാനനമ‍ാരും മറ്റു ചിലര്‍ അടിമകളുമായല്ല ജനിക്കുന്നത്‌. അതിനാല്‍ ചിലര്‍ നിയമം നിര്‍മ്മിച്ച്‌ നടപ്പാക്കുന്ന മേലാളന്മാരും യജമാനന്മാരും മറ്റുള്ളവര്‍ അവയനുസരിച്ച്‌ ജീവിക്കുന്ന അടിമകളും ആകാവതല്ല. അത്തരം അവസ്ഥകളുടെ നേരിയ അംശംപോലും ഇസ്ലാം അംഗീകരിക്കുകയില്ല. പ്രവാചക​‍െന്‍റ രണ്ടാം ഉത്തരാധികാരി ഉമറുല്‍ ഫാറൂഖ്‌ ത​‍െന്‍റ ഗവര്‍ണ്ണര്‍ അംറുബ്നുല്‍ ആസ്വിനോട്‌ ചോദിച്ചു: "എന്നാണ്‌ നിങ്ങള്‍ ജനങ്ങളെ അടിമകളാക്കാന്‍ തുടങ്ങിയത്‌? അവരുടെ മാതാക്കള്‍ അവരെ സ്വതന്ത്രരായാണല്ലോ പ്രസവിച്ചത്‌."നാലാം ഖലീഫ അലിയ്യുബ്നു അബീത്വാലിബ്‌ പറയുകയുണ്ടായി. "ദൈവം നിന്നെ സൃഷ്ടിച്ചത്‌ സ്വതന്ത്രനായാണ്‌. അതിനാല്‍ നീ ആരുടെയും അടിമയാവരുത്‌."

ഏക യജമാനന്‍
മനുഷ്യന്‍ ഭൂമിയിലേക്ക്‌ വന്നത്‌ മാതാവി​‍െന്‍റ ഗര്‍ഭപാത്രത്തില്‍നിന്നാണ്‌. എന്നാല്‍ മനുഷ്യരൂപം പ്രാപിക്കുന്നതിനുമുമ്പ്‌ അവര്‍ എവിടെയായിരുന്നു; എങ്ങനെയായിരുന്നു? നൂറും നൂറ്റമ്പതും വര്‍ഷം നാം എവിടെ, ഏതവസ്ഥയിലായിരുന്നു? ആര്‍ക്കും അതറിയുകയുമില്ല. അല്ലാഹു ചോദിക്കുന്നു: "മനുഷ്യന്‍ പ്രസ്താവയോഗ്യമായ ഒന്നുമല്ലാതിരുന്ന കാലഘട്ടം അവനില്‍ കഴിഞ്ഞുപോയിട്ടില്ലേ?" (അല്‍ ഇന്‍സാന്‍:1)

അങ്ങനെ അജ്ഞാതമായ അവസ്ഥയില്‍നിന്ന്‌ പിതാവി​‍െന്‍റ ബീജവും മാതാവി​‍െന്‍റ അണ്ഡവും സംയോജിച്ച്‌ മനുഷ്യന്‍ രൂപം പ്രാപിച്ചു. സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കോ ആഗ്രഹാഭിലാഷങ്ങള്‍ക്കോ വിധേയമായല്ല ആരുംഇവ്വിധം സൃഷ്ടിക്കപ്പെടുന്നത്‌. ത​‍െന്‍റ കുടുംബവും കാലവും കോലവും ദേശവും ഭാഷയും വര്‍ഗവും വര്‍ണ്ണവും നിര്‍ണ്ണയിക്കുന്നതില്‍ ആര്‍ക്കും ഒരുപങ്കുമില്ല. ഏത്‌ മാതാപിതാക്കള്‍ക്ക്‌ ജനിക്കണമെന്നോ ത​‍െന്‍റ ലിംഗം ഏതായിരിക്കണമെന്നോ ശരീരപ്രകൃതി എങ്ങനെയായിരിക്കണമെന്നോ ത​‍െന്‍റ ലിംഗ ഏതായിരിക്കണമെന്നോ തീരുമാനിക്കാന്‍ ആര്‍ക്കും സാധ്യമല്ല. അഥവാ, അടിസ്ഥാനപരമായ അക്കാര്യങ്ങളിലൊന്നും ഒരാള്‍ക്കും തിരഞ്ഞെടുപ്പിന്‌ സ്വാതന്ത്ര്യം നല്‍കപ്പെട്ടിട്ടില്ല. എല്ലാം പ്രപഞ്ചനാഥ​‍െന്‍റ നിശ്ചയത്തിനൊത്ത്‌ നടക്കുകയാണ്‌ ചെയ്യുന്നത്‌. ജനനം, മരണം, ദേശം, ഭാഷ, കാലം, കോലം, രൂപം, ലിംഗം പോലുള്ള മൗലികകാര്യങ്ങളില്‍ ദൈവത്തി​‍െന്‍റ വിധി നിഷേധങ്ങള്‍ക്ക്‌ നിന്നുകൊടുക്കാനേ മനുഷ്യന്ന്‌ നിര്‍വ്വാഹമുള്ളൂ. പ്രകൃതിപരമായ ഇത്തരം കാര്യങ്ങളില്‍ ഏതൊരു സ്ര്ഷടാവി​‍െന്‍റ ഇംഗിതവും യജമാനത്വവുമാണോ മനുഷ്യന്‍ അനിവാര്യമായും അംഗീകരിക്കേണ്ടി വരുന്നത്‌ അതേ ദൈവത്തി​‍െന്‍റ ഇംഗിതവും യജമാനത്വവുമാണ്‌ സ്വയം തീരുമാനിക്കാന്‍ സ്വാതന്ത്ര്യമുള്ള മേഖലകളിലും അവന്‍ അംഗീകരിക്കേണ്ടതെന്നു ഇസ്ലാം അനുശാസിക്കുന്നു. അഥവാ തനിക്ക്‌ തീരുമാനാധികാരമില്ലാത്ത അസ്വതന്ത്രമായ മേഖലകളില്‍ ഏതൊരുവ​‍െന്‍റ അടിമത്തത്തിനാണോ മനുഷ്യന്‍ വിധേയനായത്‌ അതേ ദൈവത്തി​‍െന്‍റ അടിമത്തമാണ്‌, തിരഞ്ഞെടുപ്പിന്‌ സ്വാതന്ത്ര്യം നല്‍കപ്പെട്ട ജീവിതമണ്ഡലങ്ങളിലും അവന്‍ സ്വയം സ്വീകരിക്കേണ്ടത്‌. ത​‍െന്‍റ മേലുള്ള നിയമനിര്‍മ്മാണത്തി​‍െന്‍റ പരമാധികാരം പ്രപഞ്ചനാഥനുമാത്രം അംഗീകരിച്ചുകൊടുക്കുമ്പോഴേ ഇത്‌ സാധ്യമാവുകയുള്ളൂ. ഇവ്വിധം ചെയ്യാത്ത എല്ലാ മനുഷ്യരും ഫലത്തില്‍ തന്നെപ്പോലുള്ള മനുഷ്യരുടെ അടിമകളായിരിക്കും. തങ്ങളുടെ മേലുള്ള നിയന്ത്രണാധികാരവും നിയമനിര്‍മ്മാണാവകാശവും സ്രഷ്ടാവിനു പകരം സമസൃഷ്ടികള്‍ക്ക്‌ സമര്‍പ്പിക്കുന്നവരാണല്ലേ അവര്‍. അങ്ങനെ അവര്‍ അല്ലാഹുവി​‍െന്‍റ അടിമകളായ മനുഷ്യരുടെ അടിമകളായിത്തീരുന്നു.

മോചന മാര്‍ഗം
അല്ലാഹു മുഴുവന്‍ മനുഷ്യരെയും പൂര്‍ണ്ണമായും പരിഗണിച്ചിരിക്കുന്നു. അവന്‍ അവരിലാരെയും അവഗണിച്ചിട്ടില്ല. ഒരാളുടെ കാര്യത്തിലും അശ്രദ്ധനായിട്ടുമില്ല. അവരില്‍ ഓരോരുത്തര്‍ക്കും ലോകത്ത്മറ്റാര്‍ക്കുമില്ലാത്ത സവിശേഷമായ മുഖം നല്‍കിയിരിക്കുന്നു. ജീവിച്ചിരിക്കുന്നവരും മരിച്ചവരും ജനിക്കാനിരിക്കുന്നവരുമായ കോടാനുകോടി മനുഷ്യരിലാര്‍ക്കുമില്ലാത്ത കൈവിരല്‍ കൊടുത്തിരിക്കുന്നു. അവരിലൊരാള്‍ എഴുതുന്നതുപോലെ എഴുതാന്‍ ലോകത്തുള്ള എല്ലാ മനുഷ്യരും ജീവിതകാലം മുഴുവന്‍ ശ്രമിച്ചാലും സാധ്യമല്ല. ഓരോരുത്തരുടെയും ശരീരത്തി​‍െന്‍റ ഗന്ധവും ഭാവവും സ്വഭാവവും വ്യതിരിക്തമത്രെ. ചുരുക്കത്തില്‍, ഭൂമിയിലെ എല്ലാമനുഷ്യര്‍ക്കും അന്യരില്‍ ആര്‍ക്കുമില്ലാത്ത വിശിഷ്ടമായ വ്യക്തിത്വവും അസ്തിത്വവുമുണ്ട്‌. അത്‌ തന്നെപ്പോലുള്ള മനുഷ്യനു പണയംവെക്കുന്നത്‌ അവ​‍െന്‍റ അന്തസ്സിനു ഒട്ടും അനുയോജ്യമല്ല. അത്‌ സ്വന്തം സത്തയോടും അസ്തിത്വത്തോടുമുള്ള അനീതിയും അതിക്രമവുമാണ്‌. അതിനാല്‍ ഇസ്ലാം അതവസാനിപ്പിക്കണമെന്നു അതിശക്തിയായി ആവശ്യപ്പെടുന്നു. മനുഷ്യന്‍ തന്നെപ്പോലുള്ള മറ്റൊരു മനുഷ്യനെയും നിയമനിര്‍മ്മാണത്തി​‍െന്‍റ പരമാധിപത്യം നല്‍കി യജമാനനോ തമ്പുരാനോ ആക്കരുതെന്നു ആഹ്വാനം ചെയ്യുന്നു. ഇസ്ലാമി​‍െന്‍റ അടിസ്ഥാനാദര്‍ശമായ തൗഹീദ്‌ നിയമ നിര്‍മ്മാണാധികാരം കയ്യടക്കിവെച്ച എല്ലാ രാജാക്കന്മാര്‍ക്കും ചക്രവര്‍ത്തിമാര്‍ക്കും യജമാനന്മാര്‍ക്കും തമ്പുരാക്കനമ‍ാര്‍ക്കും പുരോഹിതന്മാര്‍ക്കും പാതിരിമാര്‍ക്കും ഭരണാധികാരികള്‍ക്കും മതമേധാവികള്‍ക്കുമെതിരിലുള്ള സമര പ്രഖ്യാപനമായി മാറുന്നത്‌ അതിനാലാണ്‌. അത്‌ മുഴുവന്‍ മനുഷ്യരോടും തങ്ങളുടെ സ്വാതന്ത്ര്യവും വിമോചനവും പ്രഖ്യാപിക്കാന്‍ ആഹ്വാനം ചെയ്യുന്നു. അങ്ങനെ മനുഷ്യരുടെ മേലുള്ള മനുഷ്യാടിമത്തം അവസാനിപ്പിക്കുന്നു. കള്ള ദൈവങ്ങളെ തള്ളിപ്പറയുന്നു. കൃത്രിമ യജമാനന്മാരെ കയ്യൊഴിക്കുന്നു.

ഇസ്ലാമി​‍െന്‍റ തൗഹീദ്‌ അംഗീകരിച്ച്‌ ദൈവത്തിനല്ലാതെ നിയമനിര്‍മ്മാണത്തി​‍െന്‍റ പരമാധികാരമില്ലെന്ന്‌ പ്രഖ്യാപിക്കുമ്പോള്‍ മാത്രമെ മനുഷ്യന്‍ സമസൃഷ്ടികളുടെ അടിമത്തത്തില്‍നിന്ന്‌ മോചിതനാവുകയുള്ളൂ. അതിനാല്‍ സ്വാതന്ത്ര്യം സാര്‍ത്ഥകമാകണമെങ്കില്‍ മനുഷ്യന്‍ ത​‍െന്‍റ ആത്യന്തികമായ വിധേയത്വം സൃഷ്ടികളില്‍നിന്നെല്ലാം വേര്‍പ്പെടുത്തി സ്രഷ്ടാവില്‍ മാത്രം കേന്ദ്രീകരിക്കണം. അപ്പോള്‍ മനുഷ്യ​‍െന്‍റ മേലുള്ള മനുഷ്യാടിമത്തം അവസാനിക്കും. ഇസ്ലാമിക സമൂഹത്തി​‍െന്‍റ നിയോഗ ദൗത്യങ്ങളിലൊന്ന്‌ ഇവ്വിധം മനുഷ്യരുടെ മോചനം സാധിക്കലാണ്‌. ഇസ്ലാമിക സമൂഹത്തെയും രാഷ്ട്രത്തെയും പ്രതിനിധീകരിച്ച്‌ പേര്‍ഷ്യന്‍ സേനാനായകനായ റുസ്തമി​‍െന്‍റ അടുത്തേക്കു ചെന്ന രിബിഇയ്യുബ്നു ആമീറിനോടും സംഘത്തോടും അവരുടെ ആഗമനോദ്ദേശ്യം അന്വേഷിച്ചപ്പോള്‍ നല്‍കിയ മറുപടി പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു. അവര്‍ പറഞ്ഞു: "ദൈവം ഇഛിക്കുന്നവരെ അടിമകളുടെ അടിമത്തത്തില്‍നിന്ന്‌ അവ​‍െന്‍റ മാത്രം അടിമത്തത്തിലേക്കും ഐഹികതയുടെ കുടുസ്സില്‍നിന്ന്‌ ഇഹപരലോകങ്ങളുടെ വിശാലതയിലേക്കും ഇതര വ്യവസ്ഥകളുടെ അനീതിയില്‍നിന്ന്‌ ഇസ്ലാമി​‍െന്‍റ നീതിയിലേക്കും മോചിപ്പിക്കാന്‍ അവനാണ്‌ ഞങ്ങളെ നിയോഗിച്ചത്‌."


No comments:

Post a Comment