എച്ച്.എം. ബാഗില്‍ എം.ഡി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. ക്രിസ്ത്യന്‍ പുരോഹിതന്‍മാരും മതവിശ്വാസികളുമായി നിരന്തരമായി നടത്തിയ സംവാദങ്ങളുടെ ഫലമാണിത്. ഞങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ സൗഹാര്‍ദപരവും സന്തോഷപൂര്‍വകവും രചനാത്മകവുമായിരുന്നു. നേരിയ തോതില്‍ പോലും ഒരു ക്രിസ്ത്യാനിയുടെ മതവികാരങ്ങളെ വ്രണപ്പെടുത്താനായിരുന്നില്ല. ഒരുപക്ഷെ, ക്രിസ്തുമതത്തിന് ഭീഷണവും പ്രകോപനപരവുമായേക്കാം അത്. മതങ്ങളുടെ താരതമ്യപഠനത്തില്‍ തല്‍പരായ സത്യാന്വേഷികള്‍ക്ക് ഇത് ഏറെ സഹായകരമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. ക്രിസ്ത്യന്‍ പുരോഹിതന്‍മാരും മതവിശ്വാസികളുമായി നിരന്തരമായി നടത്തിയ സംവാദങ്ങളുടെ ഫലമാണിത്. ഞങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ സൗഹാര്‍ദപരവും സന്തോഷപൂര്‍വകവും രചനാത്മകവുമായിരുന്നു. നേരിയ തോതില്‍ പോലും ഒരു ക്രിസ്ത്യാനിയുടെ മതവികാരങ്ങളെ വ്രണപ്പെടുത്താനായിരുന്നില്ല. ഒരുപക്ഷെ, ക്രിസ്തുമതത്തിന് ഭീഷണവും പ്രകോപനപരവുമായേക്കാം അത്. മതങ്ങളുടെ താരതമ്യപഠനത്തില്‍ തല്‍പരായ സത്യാന്വേഷികള്‍ക്ക് ഇത് ഏറെ സഹായകരമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ക്രിസ്ത്യന്‍: കഴിഞ്ഞ ദശാബ്ദത്തില്‍ ക്രിസ്ത്യാനികളും മുസ്ലിംകളും തമ്മില്‍ ഏറെ ചര്‍ച്ചകള്‍ ഉണ്ടാവാനെന്താണ് കാരണം?
മുസ്ലിം: ഞാന്‍ മനസ്സിലാക്കുന്നത് നമുക്കിടയില്‍ പൊതുവായ പലതുമുണ്ടെന്നതാണ് അതിനു കാരണം. അനേകം പ്രവാചകരെ നിയോഗിച്ച ഒരേ സ്രഷ്ടാവില്‍ നാം വിശ്വസിക്കുന്നു. ജൂതന്‍മാര്‍ നിഷേധിക്കുന്ന യേശുവിനെ ഞങ്ങള്‍ മസീഹായും ദൈവത്തിന്റെ കലിമയായും അംഗീകരിക്കുന്നു. പരിശുദ്ധ ഖുര്‍ആന്‍ പറയുന്നത് നോക്കൂ .. മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക ഓ മര്‍യം അല്ലാഹു അവങ്കല്‍ നിന്നുള്ള ഒരു വചനത്തെക്കുറിച്ച് നിനക്ക് സുവിശേഷം അറിയിക്കുന്നു. അവന്റെ പേര് മര്‍യമിന്റെ പുത്രന്‍ മസീഹ് ഈസാ എന്നായിരിക്കും. അവന്‍ ഇഹത്തിലും പരത്തിലും പ്രമുഖനും ദൈവസാമീപ്യം സിദ്ധിച്ചവനുമായിരിക്കും. ....(ഖുര്‍ആന്‍ 3:45 )
യൂറോപ്, കനഡ, അമേരിക്കന്‍ ഐക്യനാടുകള്‍, ആസ്ത്രേലിയ എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ വെച്ചും വത്തിക്കാനില്‍ വെച്ചുതന്നെയും സംവാദങ്ങള്‍ ഏറെ നടന്നിട്ടുണ്ട്. വത്തിക്കാന്‍ ദൈവശാസ്ത്രജ്ഞരും സുഊദി മുസ്ലിം പിതരുമായി റോമില്‍ വെച്ച് 1974ല്‍ ഒരു സംവാദവും നടന്നിട്ടുണ്ട്. കൊളംബോയില്‍ വെച്ച് ഇസ്ലാമിനെപ്പി സംസാരിക്കാന്‍ ചര്‍ച്ചുകള്‍ പലവുരു മുസ്ലിംകളെ ക്ഷണിച്ചിരുന്നുവെന്നതും ശ്രദ്ധേയമാണ്.
ക്രിസ്ത്യന്‍: ക്രിസ്തുമതത്തിന് രണ്ടായിരവും ഇസ്ലാം മതത്തിന് ആയിരത്തിനാനൂറും വര്‍ഷങ്ങള്‍ പഴക്കമുണ്ടായിട്ടും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് എന്തുകൊണ്ട് ഇത്തരം സംവാദങ്ങളുണ്ടായില്ല.?
മുസ്ലിം: മുസ്ലിം ആധിപത്യമുണ്ടായിരുന്ന പല ഏഷ്യനാഫ്രിക്കന്‍ നാടുകളും കഴിഞ്ഞ മൂന്നു നാലു നൂറ്റാണ്ടുകളില്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, ഹോളണ്ട്, ബെല്‍ജിയം, സ്പെയിന്‍, പോര്‍ച്ചുഗല്‍ മുതലായ രാഷ്ട്രങ്ങളുടെ കോളനികളായി. ഭക്ഷണം, വസ്ത്രം, വൈദ്യസഹായം, ദരിദ്രര്‍ക്ക് ജോലി തുടങ്ങി തങ്ങളാലാകവുന്ന മാര്‍ഗങ്ങളിലൂടെയെല്ലാം ക്രിസ്ത്യന്‍ മിഷനറികള്‍ മുസ്ലിംകളെ ക്രിസ്തീയവല്‍കരിക്കാനുള്ള ശ്രമം നടത്തുകയുണ്ടായി. എങ്കിലും വളരെ കുറച്ചുപേര്‍ മാത്രമേ മതപരിവര്‍ത്തനത്തിന് സന്നദ്ധമായുള്ളു. തങ്ങളുടെ സാംസ്കാരവും വൈജ്ഞാനികവുമായ പുരോഗതിക്ക് പാതയൊരുക്കിയത് ക്രിസ്തുമതമാണെന്ന ദുര്‍ധാരണ നിമിത്തം ബുദ്ധിജീവികളില്‍ ഒരു വിഭാഗം ക്രിസ്തുമതം സ്വീകരിച്ചു. യൂറോപ്പില്‍ ചര്‍ച്ചിനെ രാജ്യഭരണത്തില്‍നിന്ന് പൂര്‍ണ്ണമായി വ്യവഛേദിച്ചതോടെയാണ് പ്രസ്തുത പുരോഗതിയുണ്ടായതെന്നും അവര്‍ക്ക് ധാരണയുണ്ടായിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഏഷ്യനാഫ്രിക്കന്‍ നാടുകളില്‍ നിന്ന് അനേകം മുസ്ലിംകള്‍ ജോലിക്കുവേണ്ടിയും മും പാശ്ചാത്യ നാടുകളിലേക്ക് കുടിയേറിപ്പാര്‍ത്തു. ഇത് അവര്‍ക്ക് ക്രിസ്ത്യാനികളുമായി ബന്ധപ്പെടുവാനുള്ള അവസരമൊരുക്കി. അവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാകട്ടെ ഇസ്ലാമിനെ പരിചയപ്പെടാന്‍ തല്‍പരരുമായിരുന്നു.
ക്രിസ്ത്യന്‍: ബന്ധപ്പെട്ട മിഷനുകള്‍ തന്നെ ഏറെ സംവാദങ്ങളില്‍ ഏര്‍പ്പെടുന്നതിന് മുവല്ല കാരണങ്ങളും കാണുന്നുണ്ടോ?
മുസ്ലിം: ഇരു മതങ്ങള്‍ക്കിടയിലുമുള്ള വിടവ് കുറഞ്ഞു വരുന്നത് കാരണം പരസ്പര സഹിഷ്ണുത കാണിക്കപ്പെടുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. പക്ഷെ, ഇരുവിഭാഗവും കൂടുതല്‍ മതപരിവര്‍ത്തനങ്ങളില്‍ മത്സിരക്കുന്നു. എന്റെ ക്രിസ്ത്യന്‍ അധ്യാപകന്‍ ..മുഹമ്മദ് കൃത്രിമക്കാരനും സ്വപ്നജീവിയും അപസ്മാര രോഗിയുമായിരുന്നു.. വെന്ന് പറഞ്ഞിരുന്നത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഇപ്പോള്‍ ഇസ്ലാമിനെ സംബന്ധിച വളരെ അപൂര്‍വം എഴുത്തുകാര്‍ മാത്രമേ അങ്ങനെ പറയുകയുള്ളുവെന്ന് താങ്കള്‍ക്കറിയാമല്ലോ.
ഞങ്ങള്‍ മുസ്ലിംകള്‍ക്ക് മുള്ളവരേക്കാള്‍ ക്രിസ്ത്യാനികളോടാണ് കൂടുതല്‍ അടുപ്പം വിശുദ്ധഖുര്‍ആന്‍ തന്നെ അക്കാര്യം പ്രസ്താവിക്കുന്നുണ്ട്.
.. നിശ്ചയം, മനുഷ്യഗണത്തില്‍ സത്യവിശ്വാസികളോട് ഏവും ശത്രുതയുള്ളവര്‍ യഹൂദികളും ബഹുദൈവ വിശ്വാസികളുമാണെന്ന് നിനക്ക് കാണാം. നിശ്ചയം, സത്യവിശ്വാസികളോട് ഏവും അടുത്ത സ്നേഹബന്ധമുള്ളവര്‍ ഞങ്ങള്‍ നസ്രാണികളാണെന്ന് പറയുന്നവരാണെന്നും നിനക്ക് കാണാം. കാരണം, അവരില്‍ ചില പണ്ഡിതാചാര്യന്‍മാരും പുരോഹിതന്‍മാരും ഉണ്ടെന്നുള്ളതും അവര്‍ അഹംഭാവം നടിക്കുന്നില്ലെതുമാണ് (ഖുര്‍ആന്‍ 5 :82 )
ചരിത്രത്തിലാദ്യമായി ചില ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഇപ്പോള്‍ വളരെയധികം മുമ്പോട്ടു വന്ന്, മുഹമ്മദ് നബി ഇസ്മാഈലിന്റെ രണ്ടാമത്തെ പുത്രന്‍ കേദറിന്റെ സന്താനപരമ്പരയില്‍ പെട്ടവനാണെന്ന് സമ്മതിച്ചിട്ടുണ്ട്. പ്രസ്ബിറ്യന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തിലുള്ള ക്രിസ്ത്യന്‍ വിദ്യാഭ്യാസ ബോര്‍ഡ് 1980ല്‍ പ്രസിദ്ധപ്പെടുത്തിയ ഡാവീസിന്റെ ബൈബിള്‍ ഡിക്ഷനറിയില്‍ കേദാര്‍ എന്ന പദത്തിന്റെ വിശദീകരണമായി ..ഇസ്മാഈലിന്റെ സന്തതികളായ ഒരു ഗോത്രം.. ആവര്‍ത്തനപുസ്തകം 2531 എന്നു തുടങ്ങി .. ആ ഗോത്രത്തില്‍ നിന്നാണ് അന്തിമമായി മുഹമ്മദ് വന്നത് എന്നുവരെ പറഞ്ഞിട്ടുണ്ട്. (പളീനി. തന്റെ ഗ്രന്ഥത്തില്‍ Cedrai എന്നാണിവിടെ ഉപയോഗിച്ചത്.)
ഇന്റര്‍നാഷണല്‍ സ്റ്റാന്‍ന്റേര്‍ഡ് ബൈബിള്‍ എന്‍സൈക്ലോപീഡിയ A.S Fulton ല്‍ നിന്ന് ഇങ്ങനെയും ഉദ്ധരിക്കുന്നുണ്ട്. .. ഇസ്മാഈലി ഗോത്രങ്ങളില്‍ ഏവും പ്രധാനപ്പെട്ടത് കേദറിന്റെ ഗോത്രമായതിനാല്‍ പിന്നീട് മരുഭൂമിയിലെ എല്ലാ ഗോത്രങ്ങള്‍ക്കും ഈ പേര്‍ പറയപ്പെട്ടു. കേദറില്‍ഖൈദാര്‍ കൂടിയാണ് മുസ്ലിം ചരിത്രകാരന്‍മാര്‍ ഇസ്മാഈലുമായി ഇസ്ലാമിനെ ബന്ധിപ്പിക്കുന്നത്. ..സ്മിത്തി..ന്റെ ബൈബിള്‍ ഡിക്ഷനറിയും ഇതിനോട് യോജിക്കുന്നുണ്ട്. കേദാര്‍ കറുത്തവന്‍- ഇസ്മാഈലിന്റെ ദ്വിതീയ പുത്രന്‍. (ഉല്‍പത്തി 25 )
..കേദാറില്‍ നിന്നുണ്ടായ പ്രസിദ്ധരായ ഖുറൈശികളിലൂടെ മുഹമ്മദ്, തന്റെ പരമ്പര ഇബ്‌റാഹീമിലെത്തിക്കുന്നു. ഹിജാസിലെ അറബികള്‍ ..ബനീഹര്‍ബ്.. യുദ്ധ തല്‍പരര്‍ എന്നു വിളിക്കപ്പെടുന്നു. തുടക്കം മുതല്‍ തന്നെ അവരുടെ ഭാഷ വളരെ സംശുദ്ധമാണ്... പാള്‍ഗ്രൈവ് പറയുന്നു .. ഖുര്‍ആന്‍ ഇറങ്ങിയ കാലത്തേതു പോലെത്തന്നെ നൂറ്റാണ്ടുകള്‍ക്ക് ശേഷവും അത് സംശുദ്ധമായി നിലനില്‍ക്കുന്നുവെന്നത് പൗരസ്ത്യ സ്വഭാവങ്ങളുടെ സ്ഥിരതക്ക് തെളിവാണ്. .. മുസ്ലിം കുടിയേറ്റക്കാര്‍ പാശ്ചാത്യനാടുകളിലേക്ക് കൊണ്ടുവന്ന ഏവും വലിയ ധനം അവരുടെ മനുഷ്യശക്തിയല്ല. പ്രത്യുത, ഇസ്ലാമാണ്. അതിപ്പോള്‍ അവിടെ വേരോടിക്കഴിഞ്ഞു. അവിടെ ഇസ്ലാമിക കേന്ദ്രങ്ങളും പള്ളികളും ഒട്ടേറെ സ്ഥാപിക്കപ്പെട്ടു. കുറെയെണ്ണം വീണ്ടും ഇസ്ലാമീകരിക്കപ്പെടുകയും ചെയ്തു. ഇസ്ലാം സ്വീകരിച്ചു എന്നതിനു പകരം വീണ്ടും ഇസ്ലാമീകരിക്കപ്പെട്ടു എന്ന് പ്രയോഗിക്കാന്‍ കാരണം, എല്ലാവരും ജനിക്കുന്നത് അല്ലാഹുവിന്ന് കീഴടങ്ങുന്നവരായിട്ടാണ്. അഥവാ ഏവരും മുസ്ലിമായാണ് ജനിക്കുന്നത്; പിന്നീട് അവനെ ജൂതനോ, ക്രിസ്ത്യാനിയോ, നാസ്തികനോ, മറ്റേതെങ്കിലും വിശ്വാസക്കരനോ ആക്കിമാറ്റുന്നത് അവരുടെ മാതാപിതാക്കളും സമൂഹവുമാണ്.
ഇസ്ലാമിന്റെ പ്രചാരണം വാളുകൊണ്ടായിരുന്നില്ല എന്നതിന് ഇതുതന്നെ പ്രകടമായ നിദര്‍ശനമാകുന്നു. ഇസ്ലാം പ്രചരിക്കുന്നത് മുസ്ലിം സംഘടനകളുടെയും വ്യക്തികളുടെയും പ്രബോധന പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ്. ഞങ്ങള്‍ക്ക് ക്രിസ്ത്യന്‍ മിഷനറുകള്‍ പോലെ സംഘടിതമായ മിഷനുകളല്ല.
1934 നും 1984നുമിടയില്‍ ലോകജനസംഖ്യ 136 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ ക്രിസ്തുമതത്തിന് 47 ശതമാനവും ഇസ്ലാമിന് 235 ശതമാനവും വര്‍ദ്ധനവുണ്ടായി. ( Plain truth: Feb 1984, , സുവര്‍ണ്ണ ജൂബിലി പതിപ്പ്, ഉദ്ധരണി: : World Al manac, 1935 readers digest, Al mananc 1983)
ക്രിസ്ത്യന്‍: ക്രിസ്തുമതം, ജൂതായിസം, ഇസ്ലാം മതം ഇവമൂന്നും ഒരേ സ്രഷ്ടാവില്‍ നിന്നാണ് വന്നതെങ്കില്‍ എന്തുകൊണ്ടാണ് അവ തമ്മില്‍ വ്യത്യാസങ്ങള്‍ക്ക് കാരണം?
മുസ്ലിം: സമ്പൂര്‍ണ്ണമായി മനുഷ്യന്‍ അല്ലാഹുവിന് സമര്‍പ്പിക്കുക.. എന്നതാണ് ആദം മുതല്‍ മുഹമ്മദ് സ വരെയുള്ള എല്ലാ പ്രവാചകന്‍മാരുടെയും സന്ദേശം. ഈ അടിയറവിനാണ് അറബിയില്‍ ഇസ്ലാം എന്നു പറയുന്നത്. ഇസ്ലാം എന്നാല്‍ ..സമാധാനം .. എന്നും അര്‍ത്ഥമുണ്ട്. അഥവാ സ്രഷ്ടാവിനും സൃഷ്ടിക്കുമടയില്‍ സമാധാനം. ജൂതമതം, ക്രിസ്തുമതം, എന്നിവയില്‍നിന്ന് ഭിന്നമായി ഇസ്ലാം എന്ന പേര്‍ സ്രഷ്ടാവായ അല്ലാഹു തന്നെ നല്‍കിയതാണ്. ..ഇന്നേദിവസം ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം ഞാന്‍ നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ടു തരികയും ചെയ്തിരിക്കുന്നു. .. (ഖുര്‍ആന്‍. 5:3)
ജൂതായിസം എന്ന പേരോ ക്രിസ്തുമതം എന്ന പേരോ ബൈബിളില്‍ കാണാന്‍ കഴിയുകയില്ല. ഒരു ബൈബിള്‍ ഡിക്ഷനറിയില്‍ പോലും അത് കാണുകയില്ല. ഒരു ഇസ്രായീലി പ്രവാചകനും ജൂതായിസം എന്ന പദം ഉപയോഗിച്ചിട്ടില്ല. ..ഭൂമിയില്‍ ക്രിസ്തുമതം സ്ഥാപിക്കു.. മെന്ന് യേശു ഒരിക്കലും യേശു ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. അദ്ദേഹം ഒരിക്കലും തന്നെപി ക്രിസ്ത്യന്‍ എന്നു വിളിച്ചിട്ടില്ല. ക്രിസ്ത്യന്‍ എന്ന പദം പുതിയ നിയമത്തില്‍ മാത്രം മൂന്നുപ്രവശ്യം പ്രസ്താവിച്ചിട്ടുണ്ട്. യേശു ഭൂമിയില്‍നിന്നു വിട്ടുപോയി വളരെകാലത്തിനുശേഷം എ.ഡി 43ല്‍ - ആദ്യമായി അവിശ്വാസികളും അന്ത്യോകയിലെ ജൂതന്‍മാരും കൂടി ക്രസ്ത്യാനി എന്ന പേരിട്ടു. ആദ്യം അന്തോക്യയില്‍വച്ച് ശിഷ്യന്‍മാര്‍ക്ക് ക്രിസ്ത്യാനി എന്നപേര്‍ ഉണ്ടായി. ( അപ്പോ പ്രവൃത്തികള്‍ 11: 26 )
പിന്നീട് അഗ്രിപ്പരാജാവ് പൗലോസിനോട് ഞാന്‍ ക്രിസ്ത്യാനി ആയിത്തീരാന്‍ നീ എന്നെ അല്‍പംകൊണ്ട് സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു. ( അപ്പോ പ്രവൃത്തികള്‍ 26: 28)
ചുരുക്കത്തില്‍ ..ക്രിസ്ത്യന്‍.. എന്നപേര്‍ നല്‍കിയത് സ്നേഹിതരല്ല, ശത്രുക്കളാണ് എന്ന് വ്യക്തമാണ്. അവസാനമായി പീറ്റര്‍ വിശ്വാസിയെ സാന്ത്വനപ്പെടുത്താനായി അയച്ച തന്റെ കത്തില്‍ ഇപ്രകാരം പറയുന്നത് കാണൂബ്ല .. ക്രിസ്ത്യാനിയായി കഷ്ടം സഹിക്കേണ്ടി വന്നാലും ലജ്ജിക്കരുത്... ക്രിസ്ത്യാനിയായി കഷ്ടം സഹിക്കേണ്ടിവന്നാലും ലജ്ജിക്കരുത് .( പീറ്റര്‍ 4:16 )
ഭൂമിയിലെ ആദ്യത്തെ മുസ്ലിം മുഹമ്മദല്ല. ആ. അദ്ദേഹം പൂര്‍ണമായും അല്ലാഹുവിന് അടിയറവ് പറഞ്ഞു. ആദം നൂഹ്, മുതലായ അബ്രഹാമിന്റെ മുമ്പുള്ള പ്രവാചകന്‍മാര്‍ക്കും ഇസ്ലാം ജീവിതമാര്‍ഗമായി നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെ ഇസ്ലാം മനുഷ്യസമൂഹത്തിന്റെ മുഴുവന്‍ ജീവിതമാര്‍ഗമാണെന്ന് വരുന്നു. (തുടരും...)
No comments:
Post a Comment