വിശ്വാശ ദൗര്‍ബല്യം


ചീത്ത സ്വഭാവങ്ങളില്‍നിന്നും ദുഷ്ചെയ്തികളില്‍നിന്നും മനുഷ്യനെ അകറ്റി നിര്‍ത്തുന്ന ശക്തിയാണ്‌ വിശ്വാസം. അത്‌ സദ്ഗുണങ്ങളും ഉന്നത ധാര്‍മിക നിലവാരവും കൈവരിക്കാന്‍ അവനെ പ്രേരിപ്പിക്കുന്നു. സ്വന്തം അടിമകളെ സദ്‌വൃത്തിയിലേക്ക്‌ ക്ഷണിക്കുകയും തിന്മയെ വെറുക്കാന്‍ അവരോടാവശ്യപ്പെടുകയും ചെയ്യുമ്പോള്‍ അല്ലാഹു വിശ്വാസം അവരുടെ ഹൃദയങ്ങളില്‍ ശക്തമായിരിക്കണമെന്ന്‌ നിഷ്കര്‍ഷിക്കുന്നുണ്ട്‌. സുറത്തുത്തൗബ്ബയില്‍ സദ്‌വൃത്തരാവാനും സത്യം പറയുവാനും മനുഷ്യനോടാവശ്യപ്പെടുമ്പോള്‍ അല്ലാഹു അവരെ വിശ്വസിച്ചവരെ എന്നാണ്‌ അഭിസംബോധന ചെയ്യുന്നത്‌. “വിശ്വസിച്ചവരേ! നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. സത്യസന്ധന്‍മാരുടെ കൂടെ ജീവിക്കുക. (9:119)
വിശ്വാസം അടിയുറച്ചതാവുമ്പോള്‍ ശക്തവും അടിയുറച്ചതുമായ ധര്‍മബോധം മനുഷ്യനുണ്ടാവുമെന്നും വിശ്വാസം ദുര്‍ബലമാവു​‍ുമ്പോള്‍ ധര്‍മ്മബോധവും ദുര്‍ബലമാവുമെന്നും പ്രവാചകന്‍ വിശദീകരിച്ചിട്ടുണ്ട്‌. മര്യാദകെട്ടവനും അഹംഭാവിയും പരിഗണിക്കാതെ ചീത്ത സ്വഭാവങ്ങള്‍ വളര്‍ത്തുകയും ചെയ്യുന്ന ഒരുവന്‍ വിശ്വാസം നഷ്ടപ്പെട്ടവനായും. പ്രവാചകന്‍ പറഞ്ഞു: “വിനയവും വിശ്വാസവും ഇരട്ടകളാണ്‌. ഒന്നുപേക്ഷിക്കുന്നവന്‍ മറ്റേതും ഉപേക്ഷിക്കുന്നു.“ ഒരിക്കല്‍ ഒരു അന്‍സാരി സ്വന്തം സഹോദരനെ വിനയക്കുറവിന്‌ ശാസിക്കുന്നതായി പ്രവാചകന്‍ കണ്ടു. അപ്പോള്‍ അദ്ദേഹം വിശ്വാസത്തി​‍െന്‍റ ഭാഗമാണ്‌ വിനയമെന്ന്‌ അയാളെ ഓര്‍മിപ്പിച്ചു. സ്വന്തം അയല്‍ക്കാരനെ പീഡിപ്പിക്കുകയും അവന്നു നാശനഷ്ടങ്ങള്‍ വരുത്തിവെയ്ക്കുകയും ചെയ്യുന്നവന്‍ ക്രൂരനും ശിലാഹൃദയനുമാണെന്ന്‌ ഇസ്ലാം പഠിപ്പിക്കുന്നു. “ദൈവത്താണെ! അങ്ങനെയുള്ളവന്‍ മുസ്ലിമല്ല,“ ഒരിക്കല്‍ പ്രവാചകന്‍ പറഞ്ഞു. “എങ്ങിനെയുള്ളവന്‍?“ സഹാബിമാര്‍ ആരാഞ്ഞു. “ഏതൊരുവ​‍െന്‍റ അക്രമങ്ങളില്‍നിന്നാണോ അയല്‍ക്കാരന്‌ രക്ഷയില്ലാത്തത്‌ അവന്‌“ പ്രവാചകന്‍ വിശദീകരിച്ചു!(ബുഖാരി). ചപലമായ സംഭാഷണങ്ങളില്‍നിന്നും ചീത്തവൃത്തികളില്‍നിന്നും അര്‍ത്ഥശൂന്യമായ കര്‍മ്മങ്ങളില്‍നിന്നും അകന്നു നില്‍ക്കാന്‍ തിരുമേനി (സ) ആഹ്വാനം ചെയ്യുന്നു.
“അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കുന്നവന്‍ നല്ല കാര്യങ്ങള്‍ സംസാരിക്കുക. അല്ലെങ്കില്‍ മൗനം പാലിക്കുക.“ (ബുഖാരി)
ഇങ്ങിനെ വിശ്വാസവും സദ്‌വൃത്തിയും പരസ്പരം ഇണക്കിയെടുക്കുകയാണ്‌ ഇസ്ലാം ചെയ്യുന്നത്‌. അവ സദ്‌ ഫലങ്ങളുളവാക്കുംവിധം മനുഷ്യനില്‍ ശക്തമായിരിക്കണമെന്ന്‌ ഇസ്ലാം കരുതുന്നു.
എന്നാല്‍ മുസ്ലിംകള്‍ എന്ന്‌ സ്വയം വിളിക്കുകയും അതേയവസരം നിര്‍ബന്ധ പ്രാര്‍ത്ഥനകള്‍ നിര്‍വഹിക്കുന്നതില്‍ അശ്രദ്ധരായിരിക്കുകയും ചെയ്യുന്നവരുണ്ട്‌. പ്രാര്‍ത്ഥനകള്‍ നിര്‍വഹിക്കുന്നതില്‍ വളരെ താത്പര്യമുള്ളവരാണ്‌ എന്നവര്‍ നടിക്കും. എന്നാല്‍ ശക്തമായ വിശ്വാസത്തിനും സ്വഭാവ പരിശുദ്ധിക്കുമെതിരായുള്ള കര്‍മ്മങ്ങള്‍ ചെയ്യുന്നതിന്‌ അവര്‍ക്ക്‌ മടി കാണില്ല. അത്തരമാളുകളെപ്പറ്റി പ്രവാചകന്‍ താക്കീത്‌ നല്‍കുന്നു. മുസ്ലിം സമുദായം അവരെ സൂക്ഷിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിക്കുന്നു.
ആരാധനകളുടെ ആന്തരിക ചൈതന്യത്തെക്കുറിച്ചറിയാതെ ആരാധന നടത്തുന്നവര്‍ യഥാര്‍ത്ഥ ആരാധന നിര്‍വഹിക്കുന്നില്ല. അതാവശ്യപ്പെടുന്ന ഉന്നത വിതാനത്തിലേക്കവന്‍ ഉയരുന്നുമില്ല. നമസ്കാരത്തിലെ ചടങ്ങുകള്‍ ഒരു കുഞ്ഞിന്‌ പോലും അനുവര്‍ത്തിക്കുവാന്‍ കഴിയും. ഒരു അഭിനേതാവിന്ന്‌ യഥാര്‍ത്ഥ ഭക്തനേക്കാള്‍ നന്നായി ചിലപ്പോള്‍ നമസ്കരിക്കാന്‍ കഴിഞ്ഞെന്നുംവരും. പക്ഷെ അതൊന്നും വിശ്വാസപ്രകടനമോ പ്രാര്‍ത്ഥനയുടെ ഉദ്ദേശ്യം പൂര്‍ത്തീകരിക്കുന്നതോ അല്ല. പ്രാര്‍ത്ഥനകള്‍ ഏറ്റവും നന്നായി നിര്‍വഹിക്കാനും മറ്റു ആരാധനാ മുറകള്‍ ലക്ഷ്യം നിറവേറ്റുംവിധം പൂര്‍ത്തിയാക്കാനും ഏറ്റവുമാവശ്യം ധാര്‍മിക വൈശിഷ്ട്യമാണ്‌. അതുള്ളവ​‍െന്‍റ ആരാധന പൂര്‍ണമാവുന്നു. അതില്ലാത്തവ​‍െന്‍റ ആരാധനയോ അപൂര്‍ണവും.
ഒരിക്കല്‍ പ്രവാചകനോട്‌ ഒരാള്‍ ചോദിച്ചു: “ദൈവദൂതരേ! ഒരു സ്ത്രീ നമസ്കാരത്തിനും വ്രതത്തിനും ദാനധര്‍മ്മത്തിനും പേരുകേട്ടവളാണ്‌. പക്ഷെ അവര്‍ സ്വന്തം അയല്‍ക്കാരോട്‌ പരുഷമായി പെരുമാറുന്നു. അവരുടെ വിധിയെന്തായിരിക്കും“. “അവര്‍ നരകത്തിലായിരിക്കും:“ പ്രവാചകന്‍ അരുളി. മറ്റൊരു സ്ത്രീ നമസ്കാരത്തിനും വ്രതത്തിനും അത്ര കേളി കേട്ടവളല്ല. പക്ഷെ അവള്‍ പാല്‍ക്കട്ടി ദാനമായി നല്‍കുകയും ചെയ്യുന്നു. അവളുടെ ഗതിയോ? “അവള്‍ സ്വര്‍ഗത്തിലായിരിക്കും“ പ്രവാചകന്‍ വീണ്ടുമരുളി.
സല്‍സ്വഭാവത്തിന്‌ ഇസ്ലാം നല്‍കുന്ന പ്രാധാന്യമാണ്‌ ഈ മറുപടി സൂചിപ്പിക്കുന്നത്‌. സമൂഹത്തില്‍ നന്മയുളവാക്കുന്ന ഒരു കൂട്ട പ്രാര്‍ത്ഥനയാണ്‌ ദാനമെന്നും അത്‌ അര്‍ത്ഥമാക്കുന്നു. അതിനാല്‍ ദാനധര്‍മ്മങ്ങള്‍ കറക്കുന്നതിന്‌ ഇസ്ലാം അനുവാദം നല്‍കുന്നില്ല. ചില പ്രത്യേക സാഹചര്യങ്ങളില്‍ വ്യക്തിപരമായ അനുഷ്ഠാനങ്ങളായ നമസ്കാരത്തിനും വ്രതത്തിനും ചില ഇളവുകള്‍ ഇസ്ലാം അനുവദിക്കുന്നുണ്ടുതാനും.
മതവും ധര്‍മ്മബോധവും തമ്മിലള്ള ബന്ധം ആനുഷംഗികമായി സൂചിപ്പിക്കുകയല്ല പ്രവാചകന്‍ മേലുദ്ധരിച്ച മറുപടിയിലൂടെ ചെയ്യുന്നത്‌. ആരാധനയുടെ യഥാര്‍ത്ഥരൂപവും ഐഹിക ലോകത്തി​‍െന്‍റ അഭിവൃദ്ധിയും പരലോകമോക്ഷവും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നുവേന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ത​‍െന്‍റ അനുയായികളില്‍ സ്വഭാവശുദ്ധിയും സദാചാരവും വളര്‍ത്തിയെടുക്കുവാന്‍ പ്രവാചകന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അവരുടെ ഹൃദയങ്ങളില്‍ അവയെപ്പറ്റിയുള്ള ചിന്ത രൂഢമൂലമാകുവാന്‍ അദ്ദേഹം നിഷ്കര്‍ഷ കാണിച്ചു. വിശ്വാസവും സദാചാരവും നന്മയും പരസ്പരം ബന്ധപ്പെട്ടതാണെന്ന്‌ അദ്ദേഹം പഠിപ്പിച്ചു. ആര്‍ക്കും അവയെ വേറെയായി കാണാന്‍ പറ്റുകയില്ല.
ഒരിക്കല്‍ നബിതിരുമേനി സഹാബികളോട്‌ ചോദിച്ചു: “ആരാണ്‌ ദരിദ്രരെന്ന്‌ നിങ്ങള്‍ക്കറിയാമോ?“ ഒരു ദിര്‍ഹംപോലും കയ്യിലില്ലാത്തവന്‍? സഹാബിമാര്‍ മറുപടി പറഞ്ഞു. “അല്ല“ പ്രവാചകനരുളി. “അന്ത്യദിനത്തില്‍ അല്ലാഹുവി​‍െന്‍റ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നവനുണ്ട്‌ - അവനാണ്‌ ദരിദ്രന്‍. അവന്‍ നമസ്കരിച്ചു. സക്കാത്ത്‌ കൊടുത്തു. നോമ്പനുഷ്ഠിച്ചു. പക്ഷെ അവന്‍ ആളുകളെ ദുഷിച്ചു. ആളുകളെപ്പറ്റി ആരോപണങ്ങള്‍ ഉന്നയിച്ചു. അന്യ​‍െന്‍റ സ്വത്ത്‌ കവര്‍ന്നു. അന്യനെ കൊലപ്പെടുത്തി, അന്യരെ ആക്രമിച്ചു. അത്തരമൊരുത്ത​‍െന്‍റ സദ്ഗുണങ്ങള്‍ അവ​‍െന്‍റ അക്രമണത്തിന്‌ ഇരയായവര്‍ക്ക്‌ ലഭിക്കും. അവ​‍െന്‍റ സല്‍കര്‍മ്മങ്ങള്‍ ദുഷ്കര്‍മ്മങ്ങള്‍ക്ക്‌ മുമ്പ്‌ ഇങ്ങിനെ ഓഹരിവെച്ചു തീര്‍ന്നുപോയാല്‍ മറ്റുള്ളവരുടെ ദുഷ്കര്‍മ്മങ്ങള്‍ കൂടി അവന്ന്‌ ലഭിക്കും. അവന്‍ നരകത്തിലെറിയപ്പെടുകയും ചെയ്യും.“ (മുസ്ലിം)
അങ്ങനെയുള്ളവന്‍ യഥാര്‍ത്ഥ ദരിദ്രനാണ്‌. ആയിരമുറുപ്പികക്ക്‌ ആസ്തിയും രണ്ടായിരം ഉറുപ്പികക്ക്‌ ബാധ്യതയുമുള്ള ഒരു കച്ചവടക്കാരനെപ്പോലെ ദരിദ്രന്‍. ഒരു ഭക്തനായ മനുഷ്യന്‍ ചില ആരാധനാ കര്‍മങ്ങള്‍ കൃത്യമായും ഭംഗിയായും അനുഷ്ഠിക്കുകയും എന്നാല്‍ മററവസരങ്ങളില്‍ ദുഷ്കര്‍മ്മങ്ങള്‍ ചെയ്യുകയും അന്യരോട്‌ ചീത്തയായി പെരുമാറുകയും ദരിദ്രരെയും അഗതികളെയും ആട്ടിപ്പായിക്കുകയും ചെയ്താല്‍ അയാളെ എങ്ങനെ സദ്‌വൃത്തനെന്ന്‌ വിളിക്കാന്‍ കഴിയും?
പ്രവാചകന്‍ സല്‍സ്വഭാവമെന്തെന്ന്‌ വിശദീകരിക്കാന്‍ മനോഹരമായ ഒരുപമ ഉപയോഗിച്ചിട്ടുണ്ട്‌.
“സല്‍സ്വഭാവം ശുദ്ധജലം പോലെയാണ്‌. അത്‌ അഴുക്കിനെ നീക്കിക്കളയുന്നു. ദുസ്സ്വഭാവം സുര്‍ക്കയാണ്‌. അത്‌ തേനിനെ ദുഷിപ്പിക്കുന്നു.“
ഒരാളുടെ ദുഷ്ടത ശക്തിപെടുകയും അത്‌ നാശനഷ്ടങ്ങള്‍ വരുത്തിവെയ്ക്കുകയും ചെയ്യുമ്പോള്‍ അയാള്‍ സ്വന്തം മതത്തെ ഉപേക്ഷിക്കുന്നു. അപ്പോള്‍ സദ്‌വൃത്തിയെക്കുറിച്ചം വിശ്വാസത്തെക്കുറിച്ചുമുള്ള അയാളുടെ വാക്കുകള്‍ അര്‍ത്ഥശൂന്യമാവുന്നു. നല്ല ധര്‍മ്മബോധമില്ലാത്ത മതബോധം എന്നാല്‍ എന്താണ്‌? അല്ലാഹുവിന്‌ വഴങ്ങുകയും അതേയവസരം - ദുഷ്കൃത്യങ്ങള്‍ക്ക്‌ മുതിരുകയും ചെയ്യാന്‍ ഒരാള്‍ക്ക്‌ സാധ്യമാണോ?
വിശ്വാസവും സദ്‌വൃത്തിയും തമ്മിലുള്ള ബന്ധം ഒരു പ്രവാചകവചനം ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നു.
“ഒരാള്‍ നമസ്കരിക്കുകയും നോമ്പു നോല്‍ക്കുകയും ഉംറ നിര്‍വഹിക്കുകയും മുസ്ലിമെന്ന്‌ സ്വയം വിളിക്കുകയും ചെയ്യുന്നുണ്ടെങ്കിലും അയാള്‍ക്കീ ശീലങ്ങളുണ്ടെങ്കില്‍ അയാള്‍ കപടവിശ്വാസിയാണ്‌: അസത്യം പറയുക. വാഗ്ദത്തം പൂര്‍ത്തിയാക്കാതിരിക്കുക, വിശ്വസിച്ചേല്‍പ്പിച്ചവനെ ചതിക്കുക. (മുസ്ലിം)
മറ്റൊരു ഹദീസ്‌ ഇങ്ങനെയാണ്‌: “കപടവിശ്വാസിക്ക്‌ മൂന്നു ലക്ഷണങ്ങളുണ്ട്‌. അയാള്‍ സംസാരിക്കുമ്പോള്‍ കളവു പറയുന്നു; വാഗ്ദത്തം ലംഘിക്കുന്നു; കരാറിലേര്‍പ്പെട്ടാല്‍ ചതിക്കുന്നു. അയാള്‍ നമസ്കരിക്കുകയും നോമ്പനുഷ്ഠിക്കുകയും മുസ്ലിമെന്ന്‌ സ്വയം വിളിക്കുകയും ചെയ്യുന്നുവേങ്കിലും ശരി“. (മുസ്ലിം)
ബുഖാരിയില്‍ വന്ന മറ്റൊരു പ്രവാചകവചനം കൂടി ഉദ്ധരിക്കാം.
നാലു ശീലങ്ങളുണ്ട്‌. അവയാറില്‍ കാണുന്നുവോ അവന്‍ കപടവിശ്വാസിയാണ്‌. വിശ്വസിച്ചേല്‍പ്പിച്ചവനെ ചതിക്കുക; കളവു പറയുക; കരാര്‍ ലംഘിക്കുക, കലഹിക്കുമ്പോള്‍ നിന്ദിക്കുക.

ലൗകികത അപകടം വിതയ്ക്കുന്നു


സദാചാരബോധത്തിനും സ്വഭാവമേന്മക്കും ഏറെ ഭീഷണിയുയര്‍ത്തുന്നതാണ്‌ ലൗകിക സുഖഭോഗങ്ങളോടുള്ള തൃഷ്ണ, കനകവും കാമിനിയും സമ്പത്തും പ്രതാപവും അധികാരവും സര്‍വ്വ പാപങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്നു. അവ സ്വന്തമാക്കാനുള്ള കിടമത്സരങ്ങള്‍ മനുഷ്യനെ എന്തും ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. സഹോദരന്‍ സഹോദരനെ വില്‍ക്കുന്നു; പുത്രന്‍ പിതാവിനെ കൊല്ലുന്നു; കരാറുകളും വാഗ്ദാനങ്ങളും ലംഘിക്കുന്നു; അവകാശങ്ങള്‍ നിഷേധിക്കുകയും ബാധ്യതകള്‍ മറക്കുകയും ചെയ്യുന്നു. മത്സ്യങ്ങളെപ്പോലെ ശക്തന്‍ അശക്തനെ വേട്ടയാടുന്നു; വ്യാപാരി വഞ്ചിക്കുന്നു; ന്യായാധിപന്‍ അഴിമതി കാട്ടുന്നു; പത്രങ്ങള്‍ സത്യം മറച്ചുവെച്ച്‌ അസത്യം പ്രചരിപ്പിക്കുന്നു. പുരോഹിതന്മ​‍ാര്‍ മതത്തെ വില്‍ക്കുന്നു; രാഷ്ട്രീയക്കാര്‍ ദേശത്തെ ഒറ്റിക്കൊടുക്കുന്നു - എല്ലാം ലൗകികനേട്ടങ്ങള്‍ക്കുവേണ്ടി.
ലൗകിക സുഖങ്ങളോടുളള പ്രേമവും കൊതിയും മനുഷ്യ സഹജമാണ്‌. എന്നത്‌ ശരിതന്നെ. അതി​‍െന്‍റ അഭാവത്തില്‍ ജീവിതം നിശ്ചേതനവും നിഷ്ക്രിയവുമാകും. പക്ഷെ, അപകടമിരിക്കുന്നത്‌ മനുഷ്യന്‍ അതില്‍മാത്രം മുഴുകിപ്പോകുന്നതിലാണ്‌. ജീവിതത്തി​‍െന്‍റ പരമപ്രധാനമായ ഉദ്ദേശ്യവും കര്‍മ്മങ്ങളുടെ മുഖ്യ ലക്ഷ്യവും അതുമാത്രമാകുന്നതിലാണ്‌. ദൈവസന്നിധി പൂകുന്നതും വിചാരണയും സംബന്ധിച്ച്‌ അശേഷം ബോധമില്ലാത്തവരാണവര്‍. ബോധമുണ്ടെങ്കില്‍ത്തന്നെ ജീവിത വ്യവഹാരങ്ങളില്‍പെട്ട്‌ അത്‌ വിസ്‌രമിക്കുന്നവരാണ്‌ വേറൊരു കൂട്ടര്‍. അതുകൊണ്ടാണ്‌ തിരുദൂതര്‍ ഈ പ്രാര്‍ത്ഥന നമ്മെ പഠിപ്പിച്ചതു: “അല്ലാഹുവേ! ലൗകിക ജീവിതത്തെ എ‍െന്‍റ പരമോദ്ദേശ്യവും കര്‍മ്മങ്ങളുടെ മുഖ്യ ലക്ഷ്യവുമാക്കരുതേ.!“
ലൗകികതയോടൊപ്പം മറ്റൊന്നിനെക്കൂടി മനുഷ്യന്‍ സ്നേഹിക്കേണ്ടിയിരിക്കുന്നു-പാരത്രിക ലോകത്തെ, അവനില്‍ ദൈവപ്രീതിയും പ്രതിഫലവും സംബന്ധിച്ച പ്രത്യാശ വേണം. ദൈവത്തി​‍െന്‍റ വിചാരണയിലും ശിക്ഷയിലും ഭയവും. ഈ പ്രത്യാശയും ഭയവും ലൗകിക പ്രേമത്തി​‍െന്‍റ വിപത്ത്‌ തടുക്കുന്ന പരിചയമായി വര്‍ത്തിക്കുന്നു. ലൗകിക സുഖങ്ങള്‍ക്കുവേണ്ടിയുള്ള നെട്ടോട്ടത്തില്‍ ധൂര്‍ത്തും ദുര്‍വ്യയവുമാകുന്ന അപകടങ്ങളില്‍നിന്ന്‌ അവന്ന്‌ സംരക്ഷണം നല്‍കുന്ന സുരക്ഷാ വാല്വ്‌!? ഈ ബോധം ജനഹൃദയങ്ങളില്‍ സജീവമായി നിലനിര്‍ത്തുകയാണ്‌ ഈമാ​‍െന്‍റ ദൗത്യം! ഇതുകൊണ്ടാണ്‌ ദൈവഭക്തരെയും സുജനങ്ങളെയും ഖുര്‍ആന്‍ അവ്വിധം ആവര്‍ത്തിച്ച്‌ വര്‍ണിക്കുന്നതും. അതു പറയുന്നു: “അവര്‍ പാരത്രികളോകത്തില്‍ ദൃഢമായി വിശ്വസിക്കുന്നവരാണ്‌“. മറുവശത്ത്‌ പാപികളെയും അക്രമികളെയുംപറ്റി പറയുന്നത്‌, “നിശ്ചയമായും അവര്‍ ഒരു വിചാരണ പ്രതീക്ഷിക്കുന്നില്ല. നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ അടച്ചു നിഷേധിക്കുകയും ചെയ്തു.“ (അന്നബത്ത്‌: 27,28) എന്നത്രെ. സ്വര്‍ഗം പൂകിയ വിശ്വാസികള്‍ നരകത്തിലെ അവിശ്വാസികളുമായി സംഭാഷണത്തിലേര്‍പ്പെടുന്ന ഒരു രംഗം വര്‍ണിക്കുന്നുണ്ട്‌. ഖുര്‍ആന്‍: “വിശ്വാസികള്‍ ചോദിച്ചു; നിങ്ങളെ നരകത്തിലെത്തിച്ചതെന്താണ് അവര്‍ മറുപടി നല്‍കി: “ഞങ്ങള്‍ നമസ്കരിക്കുന്നവരിലുള്‍പ്പെട്ടിരുന്നില്ല; ഞങ്ങള്‍ അഗതികള്‍ക്ക്‌ അന്നം നല്‍കുന്നവരുമായിരുന്നില്ല. സത്യത്തിനെതിരായി വാദം ചമയ്ക്കുന്നവരോടൊപ്പം ചേര്‍ന്ന്‌ ഞങ്ങളും വാദങ്ങള്‍ ചമയ്ക്കാറുണ്ടായിരുന്നു. പ്രതിഫലനാളിനെ ഞങ്ങള്‍ നിഷേധിച്ചിരുന്നു.“ (മുദ്ദസീര്‍:42-46). ഫറോവയുടെയും പരിവാരങ്ങളുടെയും കാര്യത്തില്‍ ഖുര്‍ആന്‍ പറയുന്നു: “അവനും അവ​‍െന്‍റ പടയും ഭൂമിയില്‍ അന്യായമായി അഹന്ത നടിച്ചു. തങ്ങള്‍ക്ക്‌ ഒരിക്കലും നമ്മിലേക്ക്‌ മടങ്ങേണ്ടതില്ല എന്ന്‌ അവര്‍ കരുതി.“ (അല്‍ഖസ്വസ്‌:39) (1അല്‍ബഖറ:3, അന്നമ്ല്‌:3, ലുഖ്മാന്‍:4).
അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കുന്നവര്‍ക്കേ ലൗകികതയുടെ പ്രലോഭനങ്ങളെ അതിജയിക്കാനാവൂ“. അവര്‍ക്കേ അലിയ്യൂബ്നു അബൂത്വാലിബ്‌ പറഞ്ഞതുപോലെ പറയാനാവൂ: “സ്വര്‍ണ്ണമേ, വെള്ളിയേ! ദൂരെപ്പോകൂ. മറ്റുവല്ലവരെയും വഞ്ചിക്കാന്‍ നോക്കൂ. എന്നോടാണോ പോര്‌? അതോ എന്നോട്‌ അനുരാഗമോ? നിന്നെ ഞാന്‍ മൊഴി മൂന്നും ചൊല്ലി പിരിച്ചിരിക്കുന്നു. തിരിച്ചെടുക്കാത്ത മൊഴി.“ (അഹ്മദ്‌, ഇബ്നുഹീബ്ബാന്‍). ഒരിക്കല്‍ തിരുദൂതരുടെ മുതുകില്‍ പായക്കണ്ണിയുടെ അടയാളം കണ്ട്‌ ഉമര്‍ ചോദിച്ചു: തിരുദൂതരേ, ഇതിനേക്കാള്‍ മൃദുവായ ഒരു വിരിപ്പ്‌ ഉപയോഗിക്കാമായിരുന്നില്ലേ താങ്കള്‍ക്ക്‌? അദ്ദേഹം പ്രതിവചിച്ചു: “എനിക്കെന്ത്‌ ലൗകികസുഖം“ ഞാന്‍ ഈ ലോകത്ത്‌ ഗ്രീഷ്മത്തിലെ സഞ്ചാരിയെപ്പോലെയാണ്‌. സഞ്ചാരി തെല്ല്നേരം തണലില്‍ വിശ്രമിക്കുന്നു. പിന്നെ യാത്രയാവുന്നു.“ ഇങ്ങനെ പറയാന്‍ പാരത്രികളോകത്തില്‍ ഉറച്ചു വിശ്വസിക്കുന്നവര്‍ക്കല്ലാതെ കഴിയുമോ? ലൗകികതക്കതീതമായ ഒരു ലക്ഷ്യം കാണിച്ചുകൊടുക്കാനും ഉല്‍കൃഷ്ടവും സനാതനവുമായ മൂല്യങ്ങളുമായി അവനെ ബന്ധിച്ചു നിര്‍ത്താനും ഈ വിശ്വാസത്തിന്നല്ലാതെ സാധ്യമാണോ?
വിശ്വാസി ഭൗതികവിഭവങ്ങള്‍ അധീനമാക്കും. പക്ഷെ, അവ വിശ്വാസിയെ അധീനപ്പെടുത്തില്ല. വിഭവങ്ങള്‍ അയാളുടെ കൈകളില്‍ നിറയാം. പക്ഷെ, ഹൃദയത്തില്‍ നിറയില്ല. കാരണം, അയാള്‍ ഇവിടെ ഒരു യാത്രാമനഃസ്ഥിതിയോടെയാണ്‌ ജീവിക്കുന്നത്‌. ഒരു പരദേശിയെപ്പോലെ, സഞ്ചാരിയെപ്പോലെ. സ്വര്‍ണ്ണത്തി​‍െന്‍റയും വെള്ളിയുടെയും കൂമ്പാരങ്ങള്‍ സ്വന്താമായാലും ഈ മനഃസ്ഥിതിക്കാര്‍ക്ക്‌ അതേപ്പറ്റി ആശങ്കയുണ്ടാവില്ല. പരലോക വാശികളുടെ ഹൃദയമാണയാള്‍ക്ക്‌. പാദങ്ങളാല്‍ ഭൂമിയില്‍ നടക്കുമ്പോഴും മനസ്സ്‌ ആകാശവുമായി ബന്ധിച്ചിരിക്കും. ലൗകിക വിഭവങ്ങള്‍ക്ക്‌ ദൈവസമക്ഷം കൊതുകുചിറകി‍െന്‍റ വിലപോലുമില്ലെന്നയാള്‍ക്കറിയാം. അല്ലാഹുവിന്‌ വേണ്ടിയുള്ള ഭക്തിസാന്ദ്രമായ ഒരു നമസ്കാരം. അല്ലെങ്കില്‍ ദൈവമാര്‍ഗത്തിലുള്ള ഒരു യാത്ര. ഇഹലോകത്തെയും അതിലുള്ള വിഭവങ്ങളെയും അപേക്ഷിച്ച്‌ ഉത്തമമാണെന്നയാള്‍ക്കറിയാം. സ്വര്‍ഗത്തില്‍ ഒരു പാദം വെക്കാന്‍ ഇടം കിട്ടുന്നത്‌ സര്‍വ്വലൗകികവിഭവങ്ങളിലും വിലപ്പെട്ടതാണെന്നയാള്‍ക്കറിയാം. ദൈവദൂതന്മ​‍ാരും ദൈവമിത്രങ്ങളും മര്‍ദ്ദിതരും പീഡിതരുമായിരുന്നു എന്നത്‌ അയാള്‍ക്ക്‌ ആവേശമരുളുന്നു. ദൈവത്തി​‍െന്‍റയും ദൈവദൂതന്മ​‍ാരുടെയും ശത്രുക്കളായിരുന്ന അവിശ്വാസികളും നിഷേധികളും നാസ്തികരും ആയ ഏറെപ്പേരും ലൗകീക സുഖങ്ങളിലും ആഢംബരങ്ങളിലുമല്ല ജീവിച്ചതു എന്ന വസ്തുതയും അയാള്‍ക്ക്‌ പാഠമാകുന്നു. “സകല ജനവും ഒരേപോലെ ആയിത്തീരുമായിരുന്നില്ലേകില്‍, ദയാപരനായ ദൈവത്തെ നിഷേധിക്കുന്നവരുടെ വീടി​‍െന്‍റ മേല്‍പുരകളും അവര്‍ക്ക്‌ മാളികകളിലേക്ക്‌ കയറാനുള്ള കോവണികളും അവര്‍ ചാരികിടക്കുന്ന മഞ്ചങ്ങളുമെല്ലാം നാം വെള്ളിയുടെയും സ്വര്‍ണ്ണത്തി​‍െന്‍റയും ആക്കുമായിരുന്ന. ഇതൊക്കെയും കേവലം ഐഹികജീവിതത്തിലെ വിഭവങ്ങളാകുന്നു. പരലോകം നി​‍െന്‍റ നാഥങ്കല്‍ ഭക്തജനങ്ങള്‍ക്കു മാത്രമുള്ളതത്രെ.“ (അസ്സുഖ്‌റുഫ്‌: 33-35).
ഇപ്പറഞ്ഞതി​‍െന്‍റ അര്‍ത്ഥം വിശ്വാസി കയ്യുംകെട്ടിയിരിക്കണമെന്നല്ല; ജീവിതസുഖങ്ങള്‍ തീരേ വര്‍ജിക്കണമെന്നല്ല; അവയൊക്കെയും അവിശ്വാസികളുടെയും ധിക്കാരികളുടെയും അധീനത്തില്‍ വിട്ടുകൊടുക്കണമെന്നുമല്ല. മറിച്ച്‌, വിശ്വാസി ലോകത്തെ പുഷ്ടിപ്പെടുത്താന്‍, അഭിവൃദ്ധിപ്പെടുത്താന്‍, പുരോഗതിയിലേക്കു നയിക്കാന്‍ ആജ്ഞാപിക്കപ്പെട്ടവനാണ്‌. ഭൂമിയുടെ മുക്കുമൂലകളില്‍ നടന്നു ചെന്ന്‌ ദൈവമൊരുക്കിവെച്ച വിഭവങ്ങള്‍ തേടിപ്പിടിക്കാന്‍ കല്‍പിക്കപ്പെട്ടവന്‍. സ്വന്തം വിശ്വാസപ്രമാണത്തി​‍െന്‍റയും ദൗത്യത്തി​‍െന്‍റയും സേവനത്തിന്നായി പ്രകൃതിവിഭവങ്ങളധീനപ്പെടുത്താന്‍ ബാധ്യസ്ഥനായവന്‍. പ്രകൃതിയുടെ ദാസനല്ല, യജമാനന്‍ ആകേണ്ടവന്‍.
ലൗകികസുഖങ്ങള്‍ നിയന്ത്രിക്കുകയും അതി​‍െന്‍റ പ്രലോഭനങ്ങള്‍ അതിജീവിക്കുകയും ചെയ്യുക എന്നാല്‍ അതിലെ നല്ലതൊക്കെ നിഷിദ്ധമാക്കലോ പ്രയോജനകരമായവ പാഴാക്കലോ അതി​‍െന്‍റ പ്രയാണത്തെ തടസപ്പെടുത്തലോ അല്ല. മറിച്ച്‌, വിശ്വാസിയുടെ അന്തിമലക്ഷ്യവും പരമമായ ഉദ്ദേശ്യവും പാരത്രികജീവിതം ആയിരിക്കണം എന്ന്‌ മാത്രമാണ്‌. “ധിക്കാരം പ്രവര്‍ത്തിക്കുകയും ഐഹിക ജീവിതത്തിന്ന്‌ മുന്‍ഗണന നല്‍കുകയും ചെയ്തവര്‍“ എന്നും “നമ്മുടെ സ്മരണയില്‍നിന്ന്‌ പൈന്തിരിയുകയും ഐഹികജീവിതത്തില്‍ കവിഞ്ഞൊന്നും കാംക്ഷിക്കാതിരിക്കുകയും ചെയ്യുന്നവരെ അവരുടെ പാട്ടിന്ന്‌ വിട്ടേക്കുക. അതാണ്‌ അവരുടെ ജ്ഞാനത്തി​‍െന്‍റ ആകത്തുക“ എന്നും ഖുര്‍ആന്‍ വിവരിച്ചവരുടെ ഗണത്തില്‍ വിശ്വാസി ഉള്‍പ്പെടരുത്‌. മറിച്ച്‌, പാരത്രികളോകത്തെ പരമലക്ഷ്യമായിക്കണ്ട്‌ അതിനുവേണ്ടി പ്രവര്‍ത്തിക്കണം. ഐഹികജീവിതത്തെ ലക്ഷ്യമല്ലാതെ മാര്‍ഗമായും സ്ഥിരം താവളമല്ലാതെ താല്‍ക്കാലിക സങ്കേതമായും മാത്രം പരിഗണിക്കുകയും വേണം.
പരലോക വിശ്വാസം സുദൃഢമല്ലാത്തവര്‍ക്ക്‌ ലൗകികതയുടെ പ്രചോദനത്തില്‍നിന്ന്‌ മോചനമില്ല. കാരണം, സംഭവ്യതയില്‍ സംശയമുള്ള അനുഭൂതികള്‍ക്ക്‌ പകരം ഉറപ്പായും സജ്ജീകരിക്കപ്പെട്ട ആനന്ദങ്ങള്‍ ത്യജിക്കാന്‍ അവര്‍ തയ്യാറാവുകയില്ല: ഉമര്‍ഖയ്യാമി​‍െന്‍റ ആത്മാവിഷ്കാരത്തില്‍ അത്ഭുതമില്ലാത്തത്‌ അതുകൊണ്ടാണ്‌. അദ്ദേഹം പാടി: മദ്യപിക്കരുതെന്നും അത്‌ നരകശിക്ഷ ഭവിപ്പിക്കുമെന്നും അവര്‍ പറയുന്നു. പക്ഷെ, മദ്യപിച്ചാല്‍ ഒരു നിമിഷം ഞാനനുഭവിക്കുന്ന ആനന്ദം എ​‍െന്‍റ ദൃഷ്ടിയില്‍ സ്വര്‍ഗാരാമങ്ങളിലെ ആനന്ദത്തിന്‌ സമമാണ്‌. എവിടെ നല്ലവരായ കുടികൂട്ടുകാര്‍ എവിടെ പ്രഭാതപാനീയം? എ‍െന്‍റ വ്രണിതഹൃദയത്തെ ദുഃഖം കടിച്ചുകീറുന്നു; മൂന്നെണ്ണം മരണത്തേക്കാള്‍ എനിക്ക്‌ പ്രിയങ്കരമാണ്‌. മദ്യവും സംഗീതവും സുന്ദരിയും. ദൃഢവിശ്വാസത്തെ സന്ദേഹം അതിജയിച്ചതാണിവിടെ. പാരത്രിക ലോകത്തില്‍ യഥാര്‍ത്ഥമായും ഉമര്‍ഖയ്യാമിന്ന്‌ ദൃഢവിശ്വാസം ഉണ്ടായിരുന്നെങ്കില്‍ മദ്യവും സംഗീതവും സുന്ദരിയും അദ്ദേഹത്തിന്ന്‌ നിസ്സാരമായി തോന്നുമായിരുന്നു. അല്ല, ദൈവപ്രീതിക്കും പ്രതിഫലനത്തിന്നും മുമ്പില്‍ ഐഹികജീവിതത്തിലെ സര്‍വ്വസ്വവും നിസ്സാരമായേനെ.

ധര്‍മസമരം 2- ശ്രീകൃഷ്ണനും ഗീതയും



ഇസ്ലാമി​‍െന്‍റ സാങ്കേതിക ഭാഷയില്‍ “നബി“ എന്നും “റസൂല്‍“ എന്നും വിളിക്കുന്ന മതാചാര്യനെ ഹൈന്ദവശാസ്ത്രങ്ങള്‍ അവതാരപുരുഷന്‍ എന്നു വര്‍ണിക്കുന്നു. ഭാരതീയ പാരമ്പര്യത്തില്‍ അനേകം അവതാരപുരുഷന്‍മാര്‍ ആവിര്‍ഭൂതരായിട്ടുണ്ട്‌. അക്കൂട്ടത്തില്‍ ഒമ്പതാമത്തെ അവതാര പുരുഷനാണ്‌ വാസുദേവപുത്രനായ ശ്രീകൃഷ്ണന്‍. കൃഷ്ണ​‍െന്‍റ സംജ്ഞാനാമം “കണ്ണന്‍“ എന്നായിരുന്നു. നിറം കറുപ്പായതുകൊണ്ടാണ്‌ കൃഷ്ണന്‌ ആ നാമം സിദ്ധിച്ചത്‌. ഇസ്ലാംമത പ്രവാചകന്‍ പ്രസ്താവിച്ചതായി ഹദീസു ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്‌. “ഇന്ത്യയില്‍ കറുത്തൊരു നബിയുണ്ടായിരുന്നു. “കാഹനാ“ എന്നായിരുന്നു അദ്ദേഹത്തി​‍െന്‍റ പേര്‍.“
കണ്ണന്‍ എന്ന ഭാരതീയ ശബ്ദത്തി​‍െന്‍റ അറബിരൂപമാണ്‌ കാഹന. നിരൂപണശാസ്ത്രനിയമപ്രകാരം ഈ ഹദീസ്‌ ദുര്‍ബലമാണെങ്കിലും, ചരിത്രപരമായി അതി​‍െന്‍റ ആശയം ശരിയാവാം. കംസന്‍ എന്ന ഒരധര്‍മ മൂര്‍ത്തിയെ ഹനിക്കേണ്ടതിന്നാണ്‌ ശ്രീകൃഷ്ണന്‍അവതരിച്ചതെന്നത്രേ ഐതിഹ്യം. ആ കൃത്യം അദ്ദേഹം നിര്‍വഹിക്കുകയും ചെയ്തു. “ഭഗവത്ഗീത“ എന്ന സുപ്രസിദ്ധ ഹൈന്ദവകൃതി, വേദവ്യാസനെന്ന അപരാഭിധാനത്താല്‍ വിശ്രുതനായ ബാദരായണകൃഷ്ണന്‍ രചിച്ച “മഹാഭാരതം“ എന്ന മഹേതിഹാസത്തിലെ ഒരു ഭാഗമാണ്‌. കുരുക്ഷേത്ര യുദ്ധവേളയില്‍ സ്വശിഷ്യനായ അര്‍ജുനനെ ധര്‍മസമരത്തിന്നു പ്രേരിപ്പിച്ചുകൊണ്ട്‌ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഉപദേശിച്ച ആധ്യാത്മിക തത്വങ്ങളാണ്‌ ഗീതയുടെ ഉള്ളടക്കം.
പാണ്ഡുവി​‍െന്‍റ പുത്രന്മ​‍ാരും കുരുവി​‍െന്‍റ പുത്രന്‍മാരും കുരുക്ഷേത്രത്തില്‍ യുദ്ധത്തിന്നായി ഇരുഭാഗത്തും അണിനിരന്നു. പാണ്ഡവ പക്ഷത്തായിരുന്നു ശ്രീകൃഷ്ണന്‍. കാരണം, അവര്‍ മര്‍ദ്ദിതരും കൗരവന്‍മാര്‍ മര്‍ദകരുമായിരുന്നു. കൗരവന്മ​‍ാരില്‍ ഒരാളായ ദുര്യോധന്‍ പാണ്ഡവന്‍മാരെ കഠിനമായി ദ്രോഹിച്ചിരുന്നു. അരക്കില്ലത്തിലിട്ടു കൊല്ലുവാന്‍പോലും അയാള്‍ ശ്രമിക്കുകയുണ്ടായി. തന്നിമിത്തം പാണ്ഡവന്‍മാര്‍ സ്വദേശം വെടിഞ്ഞ്‌ വനവാസം ചെയ്യേണ്ടിവന്നു. ശ്രീകൃഷ്ണന്‍ ഇരുവിഭാഗക്കാരെയും സന്ധിയാക്കുവാന്‍ പരമാവധി പാടുപെട്ടെങ്കിലും ദുര്യോധനാദികള്‍ വഴങ്ങിയില്ല. അവസാനം യുദ്ധം നടത്തേണ്ടി വന്നു.
സൈന്യം ഇരു ഭാഗത്തും അണിനിരന്നു. പഞ്ചപാണ്ഡവന്‍മാരില്‍ മധ്യമനായ അര്‍ജുന​‍െന്‍റ തേര്‌ തെളിച്ചുകൊണ്ടുവന്നത്‌ ശ്രീകൃഷ്ണനാണ്‌. അര്‍ജുനന്‍ ആകമാനമൊന്ന്‌ വീക്ഷിച്ചു. ഇരുപക്ഷത്തും അണിനിരന്നിരിക്കുന്നത്‌ ബന്ധുക്കളാണ്‌. അതുകണ്ടപ്പോള്‍ അദ്ദേഹത്തെ ഒരു വൈക്ലബ്യം ബാധിച്ചു. അവയവങ്ങള്‍ തളര്‍ന്നു; വായ വരണ്ടു; തനു വിറച്ചു; രോമാഞ്ചകഞ്ചുകനായി; ഗാന്ധീവചാപം (വില്ല്‌) കരത്തില്‍നിന്നും വഴുതിവീണു; ആകെ എരിപിരികൊണ്ടു. അദ്ദേഹം ശ്രീകൃഷ്ണനോട്‌ പറഞ്ഞു: “ഭഗവാന്‍, ആരുടെ സുഖാനുഭൂതിക്കുവേണ്ടി നാം രാജ്യത്തെയും സുഖഭോഗത്തെയും കാംക്ഷിക്കണമോ, ആ ഗുരുഭൂതന്‍മാര്‍, പിതാക്കന്‍മാര്‍, സ്യാലന്‍മാര്‍, ചങ്ങാതിമാര്‍ മുതലായ ബന്ധുമിത്രാദികള്‍ ജീവനെയും പണത്തെയും പരിത്യജിച്ച്‌ യുദ്ധത്തിനിതാ വന്നു നില്‍ക്കുന്നു. അല്ലയോ മധുസുദനാ, ഇവര്‍ ഞങ്ങളെ കൊല്ലുന്നവരാണെങ്കിലും , ത്രൈലോകത്തി​‍െന്‍റ ആധിപത്യത്തിനുവേണ്ടിപോലും ഇവരെ ഞാന്‍ വധിക്കുകയില്ല. ഭൂമിയുടെ ആധിപത്യത്തിന്ന്‌ വേണ്ടി ഞാനതു ചെയ്യില്ലെന്നു പറയാനുണ്ടോ?“
പാണ്ഡവ സൈന്യത്തിലെ ഹീറോയായ അര്‍ജുനന്‍ ദുര്‍ബലനാവുകയെന്നാല്‍ അവര്‍ യുദ്ധത്തില്‍ ദയനീയമായി പരാജയപ്പെടുകയെന്നാണര്‍ത്ഥം. ശ്രീകൃഷ്ണന്‍ അര്‍ജുനനെ സന്ദര്‍ഭത്തി​‍െന്‍റ ഗൗരവം ധരിപ്പിച്ചു. എന്നിട്ടും അദ്ദേഹത്തി​‍െന്‍റ പാരവശ്യം നീങ്ങിയില്ല. അപ്പോള്‍ ധര്‍മസമരത്തി​‍െന്‍റ അനിവാര്യത തെര്യപ്പെടുത്തുവാന്‍ ഗീതാതത്വങ്ങള്‍ ഉപദേശിച്ചു. ഉപനിഷത്തുകളിലെ തത്വസിദ്ധാന്തങ്ങളുടെ സാരസര്‍വസ്വമത്രെ ഗീതയുടെ ഉള്ളടക്കം. അര്‍ജുന​‍െന്‍റ വൈക്ലബ്യം നീങ്ങി. അദ്ദേഹം യുദ്ധത്തില്‍ സജീവമായി പൊരുതുകയും പാണ്ഡവന്‍മാര്‍ വിജയം പ്രാപിക്കുകയും ചെയ്തു.
നമുക്കിനി ശ്രീകൃഷ്ണന്‍ ഉപദേശിച്ച തത്വസിദ്ധാന്തങ്ങളില്‍ ചിലതു കാണാം. ധര്‍മസംബന്ധമായി ഗീത പറുന്നു:
“കുതസ്ത്വാ കശ്മലമിദം
വിഷമേ സമുപസ്ഥിതം
അനാര്യജുഷ്ടമസ്വര്‍ഗ്യ
മകീര്‍ത്തീകരമര്‍ജുന!“ (അ.2, ശ്ലോ.2)
(ആര്യന്മ​‍ാര്‍ക്കഹിതവും സ്വര്‍ഗത്തിന്നയോഗ്യവം അകീര്‍ത്തികരവും പാപവുമായ ഈ വൈക്ലബ്യം അല്ലയോ അര്‍ജുനാ, നിനക്കീ വിഷമസന്ധിയിലെങ്ങനെ സംഭവിച്ചു?)
“സ്വധര്‍മമപി ചാവേക്ഷ്യ
നവികമ്പിതുമര്‍ഹസി
ധര്‍മ്യാദ്ധി യുദ്ധാല്‍ ശ്രേയോന്യത്‌
ക്ഷത്രിയസസ്യ ന വിദ്യതേ.“ (2:81)
(സ്വധര്‍മം നോക്കിയാലും, മുന്‍ നിശ്ചയത്തില്‍നിന്ന്‌ വ്യതിചലിക്കുവാന്‍ നീ അര്‍ഹനല്ല. ക്ഷത്രിയന്‌ ധര്‍മസമരത്തെക്കാള്‍ ശ്രേയസ്കരമായി വേറെയൊന്നില്ല.)
“യദൃശ്ചയാ ചോപപന്നം
സ്വര്‍ഗദ്വാരമപാവൃതം സുഖിനഃക്ഷത്രിയാ: പാര്‍ത്ഥ!
ലഭന്തേ യുദ്ധമീദൃശം“(2:33)
(ഹേ പാര്‍ഥ, ദൈവേച്ഛയാല്‍ വന്നുചേര്‍ന്നതും തുറക്കപ്പെട്ട സ്വര്‍ഗവാതിലുമായ ഈദൃക ധര്‍മസമരം സുഖവാന്മ​‍ാരായ ക്ഷത്രിയന്മ​‍ാര്‍ക്ക്‌ മാത്രം ലഭിക്കുന്നതാണ്‌.)
“അഥേചേത്ത്വമിമം ധര്‍മ്യം
ഗംഗ്രാമം ന കരിഷ്യസി
തത: സ്വധര്‍മം കീര്‍ത്തിംച
ഘിത്വാ പാപമവാപ്സ്യാസി.“ (2:33)
(ഈ ധര്‍മസമരത്തില്‍ നീ ഇടപെടുകയില്ലെങ്കില്‍ സ്വധര്‍മവും കീര്‍ത്തിയും കൈവെടിഞ്ഞ്‌ പാപം പ്രാപിക്കുന്നതാണ്‌.)
“ഹതോ വാ പ്രാപ്സ്യസി സ്വര്‍ഗം
ജിത്വാ വാ ഭോക്ഷ്യസേ മഹീം
തസ്മാദുത്തിഷ്ഠ കൗന്തേയ!
യുദ്ധായ കൃതനിശ്ചയം“(2:37)
(നീ വധിക്കപ്പെട്ടുവെന്നിരിക്കട്ടെ, സ്വര്‍ഗത്തിലെത്താം. ജീവിക്കുകയാണെങ്കില്‍ ഭൂമിയുടെ ആധിപത്യവും) അനുഭവിക്കാം. അതുകൊണ്ട്‌, അല്ലയോ കുന്തിപുത്രാ, വേഗം നിശ്ചയിച്ചുറച്ചു യുദ്ധത്തിന്നെഴുന്നേല്‍ക്കുക)
ധര്‍മയുദ്ധത്തില്‍ മരിച്ചാലും ജീവിച്ചാലും വിജയമാണെന്ന ഗീതാതത്വം വ്യംഗ്യന്തരേണ ഖുര്‍ആനും ആവിഷ്കരിച്ചിട്ടുണ്ട്‌. പ്രവാചകനോട്‌ ഖുര്‍ആന്‍ പറയുന്നു: (ശത്രുക്കളോട്‌) ചോദിക്കൂ: “രണ്ടിലൊരു നേട്ടമല്ലാതെ ഞങ്ങള്‍ക്ക്‌ നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ“ (9:52). ജീവിച്ചാല്‍ വിജയവും മരിച്ചാല്‍ സ്വര്‍ഗവും ലഭിക്കുകയെന്നതു തന്നെയാണ്‌ ഖുര്‍ആ​‍െന്‍റ വിവക്ഷിതവും. ഗീത അത്‌ കുറെക്കൂടി സ്പഷ്ടമായി പ്രതിപാദിച്ചുവെന്നു മാത്രം. ആകയാല്‍ ധര്‍മസമരത്തില്‍ വിജയമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനില്ല. ധര്‍മസമരത്തെ ഇസ്ലാമെന്നപോലെ ഹിന്ദുമതവും അനുശാസിക്കുന്നു.

വീട്‌: അനുഗ്രഹവും ശാപവും



സ്വന്തമായൊരു വീട്‌ ഏതൊരാളുടെയും സ്വപ്നമാണ്‌. താമസിക്കാന്‍ സൗകര്യപ്രദമായ ഒരിടം വേണം. അതിനാല്‍ വീട്‌ വിശാലമായിരിക്കണം. വൃത്തിയുള്ളതും വേഗം വൃത്തിയാക്കാന്‍ സാധിക്കുന്നതുമായിരിക്കണം.
എന്നാല്‍ നമ്മുടെ വീട്‌ ആര്‍ക്കുവേണ്ടിയാണ്‌? നമുക്ക്‌ വേണ്ടിത്തന്നെയാണോ? എങ്കിക് നമുക്ക്‌ താമസിക്കാന്‍ എത്ര മുറിവേണം? നാലും അഞ്ചും അംഗങ്ങളുള്ള കുടുംബത്തിന്‌ എന്തിനാണ്‌ എട്ടും പത്തും മുറികളുള്ള വീട്‌? എത്ര മുറികളുണ്ടായാലും ഒരു മുറിയിലല്ലേ ഒരാള്‍ക്ക്‌ താമസിക്കാന്‍ സാധിക്കുകയുളളൂ. ഒരേസമയം രണ്ടും മൂന്നും മുറിയില്‍ കിടന്നുറങ്ങാന്‍ കഴിയുകയില്ലല്ലോ! പിശാചിന്‌ പാര്‍ക്കാന്‍ നാം സൗകര്യം ചെയ്തുകൊടുക്കേണ്ടതുണ്ടോ?

വീട്‌ നമുക്കു വേണ്ടിത്തന്നെയാണെങ്കില്‍ അകം അലങ്കരിക്കുന്നതിനേക്കാള്‍ പണം ചെലവഴിച്ച്‌ പുറം മോടിപിടിക്കുന്നതെന്തിനാണ്‌? ബാഹ്യാലങ്കാരങ്ങള്‍ക്കായി ലക്ഷങ്ങള്‍ വ്യയം ചെയ്യുന്നതെന്തിന്‌?
ഇന്ന്‌ പലരും വീടുണ്ടാക്കുന്നത്‌ താമസിക്കാന്‍ വേണ്ടി മാത്രമല്ല, പൊങ്ങച്ചം നടിക്കാന്‍ കൂടിയാണ്‌. പ്രൗഢിയും പ്രതാപവും പ്രകടിപ്പിക്കാനാണ്‌. അതിനാല്‍ വീട്ടില്‍ വരുന്നവരെയൊക്കെ എല്ലാ മുറികളും ബാത്തുറൂമുകളുള്‍പ്പെടെ കാണിച്ചുകൊടുക്കുന്നു. വീടുനിര്‍മ്മാണത്തിനുപയോഗിച്ച കല്ലി​‍െന്‍റയും മണലി​‍െന്‍റയും മരത്തി​‍െന്‍റയും കമ്പിയുടെയും സിമന്‍റി​‍െന്‍റയും പെയിന്‍റി​‍െന്‍റയും മഹത്വത്തെയും മാറ്റിനെയുംപറ്റി വാതോരാതെ സംസാരിക്കുന്നു. വീടു പണിതവരുടെ പ്രാപ്തിയെയും പോരിശയെയും സംബന്ധിച്ച്‌ പറഞ്ഞുകൊണ്ടെയിരിക്കുന്നു. എന്നാല്‍, വീടി​‍െന്‍റ മോടിയും വലിപ്പവും അന്തസി​‍െന്‍റയും അഭിമാനത്തി​‍െന്‍റയും അടയാളമായി കാണുന്നതിലെ അര്‍ത്ഥശൂന്യത, അല്‍പം ആലോചിക്കുന്ന ആര്‍ക്കും അതിവേഗം ബോധ്യമാകും. സ്വഭാവമേ?യിലൂടെയോ പെരുമാറ്റമര്യാദയിലൂടെയോ സേവനപ്രവര്‍ത്തനങ്ങളിലൂടെയോ സല്‍ക്കര്‍മ്മങ്ങളിലൂടെയോ വിശുദ്ധ ജീവിതത്തിലൂടെയോ വ്യക്തിത്വം സ്ഥാപിക്കാന്‍ സാധിക്കാത്ത അല്‍പ?​‍ാരാണ്‌, അങ്ങാടിയില്‍ നിന്ന്‌ വാങ്ങാന്‍ കിട്ടുന്ന കല്ലും മണലും കമ്പിയും സിമന്റും മരവും പെയിന്റുമുപയോ​‍ിച്ച്‌ അതുണ്ടാക്കാന്‍ ശ്രമിക്കുക. താന്‍ അവഗണിക്കപ്പെടുന്നുവെന്ന ധാരണയാല്‍ അപകര്‍ഷബോധമനുഭവിക്കുന്നവരാണ്‌ പടുകൂന്‍ കൊട്ടാരങ്ങളുണ്ടാക്കി മേനി നടിക്കാറുള്ളത്‌. കല്ലും മണലും കൊണ്ട്‌ സമൂഹത്തിന്റെ ശ്രദ്ധപിടിച്ചു പാനും സ്വാധീനം നേടാനും ശ്രമിക്കുന്നതിനേക്കാള്‍ നാണംകെട്ട മ​‍ൊരു പണിയില്ലെന്നതാണ്‌ വസ്തുത.

വീടുണ്ടാക്കി പൊങ്ങച്ചം നടിക്കുന്ന ഏര്‍പ്പാട്‌ ഇന്നോ ഉന്നലെയോ തുടങ്ങിയതല്ല. അതിന്‌ ആയിരക്കണക്കിന്‌ കൊല്ലങ്ങളുടെ പഴക്കമുണ്ട്‌. അല്ലാഹുവിന്റെ കോപശാപങ്ങള്‍ക്കിരയായി ഭൂമിയില്‍ വെച്ചുതന്നെ സമൂലം നശിപ്പിക്കപ്പെട്ട ഏതാനും സമുദായങ്ങളുടെ കഥയേ ഖുര്‍ആനിലുള്ളു. അതില്‍ രണ്ടും അക്കൂട്ടത്തില്‍ പെടുന്നവരുടേതാണ്‌. ആദ്-സമൂദ്‌ ജനതതികളാണത്‌. മലമുകളില്‍ വീടുണ്ടാക്കി അഹന്ത നടിക്കുന്നവരായിരുന്നു ആദ്‌ ജനത. അതിനാല്‍ അവരിലേക്ക്‌ നിയോഗിതനായ പ്രവാചകന്‍ ഹൂദ്‌ ആ തിന്‍മ അവസാനിപ്പിക്കാന്‍ അവരോടാവശ്യപ്പെട്ടു. അവരതംഗീകിരച്ചില്ല. അതിനാല്‍ അവര്‍ അല്ലാഹുവിന്റെ ശാപകോപങ്ങള്‍ക്കിരയായി. അവനവരെ നിശ്ശേഷം നശിപ്പിക്കുകയും ചെയ്തു. പര്‍വതങ്ങളില്‍ പാറകള്‍ തുരന്ന്‌ വീടുണ്ടാക്കി പൊങ്ങച്ചം നടിക്കുന്നവരായിരുന്നു സമൂദ്‌ ഗോത്രം. അവരിലേക്ക്‌ നിയോഗിതനായ സ്വാലിഹ്‌ നബി ഈ പാപവൃത്തിക്ക്‌ വിരാമമിടാന്‍ അവരോട്‌ കല്‍പിച്ചു. അവര്‍ അതനുസരിച്ചില്ല. കടുത്ത ധിക്കാരം കാണിച്ചു. തദ്ഫലമായി അല്ലാഹു അവരെയും ശിക്ഷിച്ചു. ഒന്നടങ്കം നശിപ്പിച്ചു. അവരുടെ വീടുകളുടെ അവശിഷ്ടം സുഊദി അറേബ്യയില്‍ ഇന്നും ഏവര്‍ക്കും കണ്ടറിയാന്‍ കഴിയുംവിധം അല്ലാഹു ബാക്കിവെച്ചിരിക്കുന്നു. അതോടൊപ്പം ഖുര്‍ആന്‍ അവരുടെ നാശത്തിന്റെ കഥ ലോകാവസാനം വരെയുള്ള മുഴുവനാളുകള്‍ക്കും പാഠമാകാനായി പറഞ്ഞുതരികയും ചെയ്യുന്നു.
ആദ്‌ ജനതയെ നിന്റെ നാഥന്‍ എന്തുചെയ്തുവെന്ന്‌ നീ കണ്ടില്ലേ? ഉന്നത സ്തൂപങ്ങളുടെ ഉടമകളായ ഇറം ഗോത്രത്തെ. അവരെപ്പോലെ ശക്തരായ ഒരു ജനത മ​‍ൊരു നാട്ടിലും സൃഷ്ടിക്കപ്പെട്ടിട്ടില്ല. താഴ്‌വരകളില്‍ പാറ വെട്ടിപ്പൊളിച്ച്‌ പാര്‍പ്പിടങ്ങളുണ്ടാക്കിയ സമൂദ്‌ ഗോത്രത്തെയും... നിന്റെ നാഥന്‍ അവര്‍ക്കുമേല്‍ ശിക്ഷയുടെ ചാട്ടവാര്‍ വര്‍ഷിച്ചു അല്‍ഹിജ്ര് 6-13
നമുക്കിപ്പോള്‍ പരസ്പരം ചോദിക്കാം ആദ്-സമൂദ്‌ സമൂഹങ്ങളുടെ ചരിത്രത്തില്‍നിന്ന്‌ നിങ്ങള്‍ പാഠമുള്‍ക്കൊണ്ടിട്ടുണ്ടോ? ഖുര്‍ആന്റെ താക്കീത്‌ വീടുനിര്‍മാണവേളയില്‍ ഓര്‍ത്തിട്ടുണ്ടോ? അന്തസ്സ്‌ നടിക്കാനും പൊങ്ങച്ചം പ്രകടിപ്പിക്കാനുമായി നിങ്ങളുടെ വീട്ടില്‍ വല്ലതുമുണ്ടോ? നിങ്ങളുടെ വീടിന്റെ പുറഭാഗത്ത്‌ ആവശ്യമില്ലാത്ത വല്ലതും ഉണ്ടാക്കിവെച്ചിട്ടുണ്ടോ? അത്യാവശ്യം, ആവശ്യം എന്നീ പട്ടികയില്‍പെടാത്ത എന്തെങ്കിലും വീടി​‍ലുണ്ടോ?
നിങ്ങളുടെ വീടിന്റെ പ്രധാനവാതിലിന്‌ എത്ര രൂപ ചെലവായി? അത്‌ ഉറപ്പും ഭദ്രതയുമുള്ളതും കാണാന്‍ കൊള്ളാവുന്നതുമാകണമെന്നതില്‍ വ്യത്യസ്ത അഭിപ്രായമുണ്ടാവില്ല. എന്നാല്‍ എന്തിനാണ്‌ ലക്ഷങ്ങള്‍ വിലവരുന്ന വാതില്‍? പതിനായിരങ്ങളുടെ ജനവാതില്‍?
നിങ്ങളുടെ സ്വീകരണമുറിയിലെ കസേരകള്‍ ഇരിക്കാനുള്ളവ തന്നെയാണോ? അതോ അന്തസ്സ്‌ നടിക്കാനുള്ളവയോ? ഇരിക്കാന്‍ എന്തിനാണ്‌ പതിനായിരങ്ങളുടെ കസേര? ഇരിക്കുന്നയാള്‍ക്ക്‌ മനസ്സമാധാനമുണ്ടെങ്കില്‍ ഏത്‌ കസേരയിലിരുന്നാലും സ്വൈരം കിട്ടും. ഇല്ലെങ്കില്‍ ലക്ഷം രൂപയുടെ കസേരയിലിരുന്നാലും ഇരിപ്പുറക്കുകയില്ല.
നിങ്ങള്‍ കിടക്കുന്ന കട്ടില്‍ എത്രരൂപയുടേതാണ്‌? കിടക്കാന്‍ എന്തിനാണ്‌ ഒരു ലക്ഷത്തിന്റെയും ഒന്നര ലക്ഷത്തിന്റെയുമൊക്കെ കട്ടില്‍ ? കട്ടിലിന്റെ വിലയിലെ കുറവോ കൂടുതലോ ഉറക്കത്തെ ബാധിക്കുകയില്ലെന്നറിയാത്ത ആരുണ്ട്‌? കട്ടില്‍ കുറഞ്ഞ വിലയുടേതായതിനാല്‍ ഉറക്കം വരാത്ത ആരെങ്കിലുമുണ്ടാകുമോ?
നിങ്ങളുടെ വീട്ടില്‍ ഷോകെയ്സില്ലേ ? എന്താണ്‌ അതിലുള്ളത്‌? പാത്രങ്ങളും ഗ്ലാസുകളുമാണോ? അവയൊക്കെ ഭക്ഷണം കഴിക്കാന്‍ ഉപയോഗിക്കാനോ മുള്ളവര്‍ കാണാനോ? വര്‍ഷത്തില്‍ ഒരിക്കല്‍പോലും ഉപയോഗിക്കാത്ത വീട്ടുപകരണങ്ങള്‍ നിങ്ങളുടെ ഷോകെയ്സിലുണ്ടോ?
നമ്മുടെ നാട്ടിലെ വലിയൊരു വിഭാഗമാളുകള്‍ക്കിന്നും സ്വന്തമായൊരു വീട്‌ വെറും സ്വപ്നമോ സങ്കല്‍പമോ ആണ്‌. തലചായ്ക്കാന്‍ തെരുവുതിണ്ണകളെ ആശ്രയിക്കുന്നവര്‍ പോലും വളരെ വിരളമല്ല. ലക്ഷക്കണക്കിന്‌ സ്ത്രീകളും കുട്ടികളും വെയിലും മഴയും ചൂടും തണുപ്പും തടുക്കനാവാത്ത ചേരികളിലും ചാളകളിലുമാണ്‌ കഴിഞ്ഞുകൂടുന്നത്‌. സര്‍വവിധ സുഖസൗകര്യങ്ങളുമുള്ള വീടുകളില്‍ കഴിയുന്ന നിങ്ങള്‍ അത്തരക്കാരെക്കുറിച്ച്‌ ഓര്‍ക്കാറുണ്ടോ? ലക്ഷത്തിന്റെ വാതിലും പതിനായിരങ്ങളുടെ കസേരയും എഴുപതിനായിരത്തിന്റെയും ലക്ഷത്തിന്റെയുമൊക്കെ കട്ടിലും വാങ്ങുന്നവര്‍ പൈശാചികമായ ഈ ധൂര്‍ത്ത്‌ ഒഴിവാക്കി മിതത്വം പാലിച്ച്‌ പാവങ്ങളെ സഹായിക്കുകയാണെങ്കില്‍ അത്‌ ഇരുലോകത്തും അവര്‍ക്ക്‌ അനുഗ്രഹമായിരിക്കും. അതുവഴി ഈ ലോകത്ത്‌ ദരിദ്രരുടെ കഷ്ടപ്പാടുകള്‍ക്ക്‌ അറുതിവരുത്താം. പരലോകത്ത്‌ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന്‌ രക്ഷപ്പെടുകയും പ്രതിഫലത്തിന്‌ അര്‍ഹരാവുകയും ചെയ്യാം.
പത്തോ പന്ത്രണ്ടോ വര്‍ഷം ഗല്‍ഫില്‍ ജോലിചെയ്തു കിട്ടുന്ന ലക്ഷങ്ങളുപയോഗിച്ച്‌ വീടുണ്ടാക്കുന്ന പലര്‍ക്കും ജോലി നഷ്ടപ്പെട്ട്‌ നാട്ടിലെത്തിയാല്‍ അത്‌ സംരക്ഷിക്കാന്‍ പോലും സാധിക്കാതെ വരുന്നു. ആരോഗ്യകാലത്തെ അധ്വാനം മുഴുവന്‍ വീടുനിര്‍മാണത്തിനുപയോഗിച്ച്‌ ജീവിക്കാന്‍ പ്രയാസപ്പെടുന്നവരും വിരളമല്ല. പടുകൂന്‍ കൊട്ടാരം മാത്രം മക്കള്‍ക്ക്‌ അനന്തരാവകാശമായി നല്‍കി മരണമടയുന്നവരും കുറവല്ല. അതോടെ മക്കള്‍ക്ക്‌ ആ വിട്‌ ഈ ലോകത്തുതന്നെ ശാപവും ശല്യവുമായി മാറുന്നു. ഒരിക്കലും മറക്കാതെ ഓര്‍ക്കുക വീടിനുവേണ്ടി ചെലവിടുന്ന ഒരു രൂപയും തിരിച്ചുകിട്ടുകയില്ല. വീട്‌ വലുതാവുന്നതിനും മോടികൂട്ടുന്നതിനുമനുസരിച്ച്‌ സംരക്ഷണച്ചെലവ്‌ കുറയുകയല്ല; കൂടുകയാണ്‌ ചെയ്യുന്നത്‌.
നമുക്ക്‌ ഒരിക്കല്‍കൂടി ചോദിക്കാം നമ്മുടെ വീട്‌ നമുക്ക്‌ അനുഗ്രഹമാണോ, അതോ ശാപമോ? ഇസ്ലാം കഠിനമായി വിലക്കുകയും ഖുര്‍ആന്‍ പൈശാചികമെന്ന്‌ വിശേഷിപ്പുക്കകയും ചെയ്ത ധൂര്‍ത്തിന്റെയും ആഡംബരത്തിന്റെയും വല്ലതും അതിലുണ്ടോ? വിചാരണവേളയില്‍ എന്തിന്‌ എന്ന്‌ അല്ലാഹു ചോദിച്ചാല്‍ ഉത്തരം പറയാന്‍ പ്രയാസപ്പെടുന്ന എന്തെങ്കിലും വീടുനിര്‍മാണത്തിലോ വീട്ടുപകരണങ്ങളിലോ ഉണ്ടോ? ഉണ്ടെങ്കില്‍ ആത്മാര്‍ഥമായി പശ്ചാത്തപിക്കുക. മക്കള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും വീടുണ്ടാക്കുമ്പോഴും വീട്ടുപകരണങ്ങള്‍ വാങ്ങുമ്പോഴും തെ​‍്‌ ആവര്‍ത്തിക്കാതിരിക്കാന്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തുക. ഒപ്പം സാധ്യമാവുന്ന തിരുത്തുകള്‍ വരുത്തുകയും ചെയ്യുക.

പ്രക്യതിയുടെ മന്ത്രം



മുത്തുകോയ കൊച്ചനൂര്‍

അന്നം തേടിയുള്ള യാത്രക്കിടയില്‍ ഞാന്‍
എണ്ണയുടെ വാത്ത ഉറവിടം കണ്ടെത്തി
എണ്ണിയാലൊടുങ്ങാത്ത പണം കൈവന്നപ്പോള്‍
മണ്ണിനെ വിണ്ണാക്കി മാറ്റ‍ുവാന്‍ ഞാന്‍ ശ്രമിച്ചു

വളവും വെള്ളവും വിലക്കുവാങ്ങി
മരുഭൂമിയില്‍ ആരാമങ്ങള്‍ തീര്‍ത്തു
അത്യൂഷ്ണത്തെ തടുക്കുവാന്‍
അകത്തും പുറത്തും ശതക്കാറ്റ‍ുകള്‍ സജ്ജമാക്കി
ഉഷ്ണം വിസര്‍ജിക്കുന്ന പഴുത്ത കമ്പികള്‍
ശൈത്യത്തിന്റെ കുളിരെന്നെ അറിയിച്ചതേയില്ല.

എന്നിട്ടും......
എന്റെ സ്വൈരജീവിതത്തെ തകിടം മറിച്ച
എന്റെ ശ്വസനേന്ദ്രിയങ്ങളെ അസ്വസ്ഥമാക്കിയ
എന്റെ ദൂരക്കാഴ്ചയെ ഹൃസ്വമാക്കിയ
പോടിക്കാറ്റ‍ിനു മുന്നില്‍ ഞാന്‍ പകച്ചുനിന്നു
അപ്പോള്‍ പ്രകൃതിയെന്നോട്‌ മന്ത്രിച്ചു;
നനക്കാകില്ലൊരിക്കലും; എന്നെ ജയിക്കുവാന്‍.

മാതൃഹൃദയം


പാമരനായ ഒരു ചെറുപ്പക്കാരനോട്‌ അയാള്‍ പറഞ്ഞൂ
നിന്റെ മതാവിന്റെ ഹൃദയം പറിച്ചെടുത്ത്‌
എനിക്കുകൊണ്ടുവന്ന്‌ തരൂ,
ഞാന്‍ നിനക്ക്‌ മുത്തും പവിഴവും
സ്വര്‍ണനാണയങ്ങളും തരാം

അയാള്‍ ഊരിപ്പിടിച്ച വാളുമായിച്ചെന്ന്‌
മാതാവിന്റെ നെഞ്ചുകീറി ഹൃദയം പുറത്തെടുത്തു.
ധൃതിയില്‍ ഓടിവരുന്നതിനിടെ
കാലിടറി നിലത്തുവീണ അയാളുടെ കയ്യില്‍ നിന്നും
ഹൃദയം തെറിച്ചു താഴെപ്പോയി.
മണ്ണുപുരണ്ട ഹൃദയം അയാളോട്‌ ചോദിച്ചു
മകനേ, നിനക്കെന്തെങ്കിലും പറ്റിയോ?

ഈ രംഗം കണ്ടുനിന്ന ആകാശം
കൊടും കോപത്തോടെ അയാളെ നോക്കി.
മനുഷ്യനു തോന്നാത്ത ദയ
അപ്പോള്‍ ആകാശത്തിന്‌ തോന്നി
മഴ ചൊരിച്ച്‌ ആകാശം
മണ്ണുപുരണ്ട ഹൃദയത്തെ കഴുകി വൃത്തിയാക്കി.

കുബോധം തോന്നിയ ചെറുപ്പക്കാരന്‍
മാനവന്‍ക്കുമുഴുവന്‍ ദൃഷ്ടാന്തമാവാന്‍
സ്വയം കുത്തിമരിക്കുവാന്‍ കഠാരവലിച്ചൂരി
ഒരിക്കലും പൊറുക്കാത്ത പാപം ചെയ്തതിന്‌
എന്നെ ശിക്ഷിക്കൂ എന്ന്‌ അട്ടഹസിച്ചു.
അപ്പോള്‍ നിലത്തുകിടന്ന മാതാവിന്റെ ഹൃദയം
ഇങ്ങനെ വിളിച്ചു പറഞ്ഞൂ
അരുത്‌ മകനേ, അരുത്‌
നീ എന്റെ ഹൃദയത്തെ രണ്ടാമതും
കശാപ്പുചെയ്യരുത്‌

(ഒരു അറബി കവിത)

സൌന്ദര്യം

പതുക്കെ പതുക്കെ വടിയും കുത്തിപ്പിടിച്ച്‌ നടന്നുപോകുന്ന ഒരു മുത്തശ്ശിയെ കണ്ടാല്‍ ചില കുട്ടികള്‍ കല്ലെറിയും. ചിലരത്‌ കണ്ട്‌ ചിരിച്ച്‌ പ്രോത്സാഹിപ്പിക്കും. ഈ എറിയുന്നവരും കണ്ട്‌ ചിരിക്കുന്നവരും ഒരേ തരക്കാരാണ്‌. താണ സ്വഭാവികള്‍. പുറമെ സുന്ദരന്‍മാരും സുന്ദരികളും തന്നെ. പക്ഷേ, അകം സുന്ദരമല്ല; വിരൂപമാണ്‌.

ആ ഏറും ചിരിയും കാണുമ്പോള്‍ ചിലര്‍ക്ക്‌ ദുഃഖമാണ്‌. മുത്തശ്ശിയോടവര്‍ക്ക്‌ കനിവും സ്നേഹവും തോന്നുന്നു. ഇവരുടെ ഉള്ളില്‍ സൗന്ദര്യമുണ്ട്‌.
ചിലര്‍ അങ്ങനെ.
ചിലര്‍ ഇങ്ങനെ.
എന്തുകൊണ്ട്‌ ചിലര്‍ അങ്ങനെയും ചിലര്‍ ഇങ്ങനെയുമായി?
ആസ്വാദനത്തിന്റെ വ്യത്യാസം കൊണ്ട്‌ തന്നെ. ചിലര്‍ക്ക്‌ സൗന്ദര്യാസ്വാദന ശേഷിയുണ്ട്‌. ചിലര്‍ക്കതില്ല. തെറ്റ‍്‌ വൈരൂപ്യവും ശരി സൗന്ദര്യവുമാണ്‌. സൗന്ദര്യാസ്വാദന ശേഷിയുള്ളവര്‍ അത്‌ തിരിച്ചറിയുന്നു. മുത്തശ്ശശിയെ കല്ലെറിയുന്നവര്‍ ഒരു പൂങ്കാവനത്തില്‍ പോയാല്‍ അവര്‍ക്കൊരു രസവുമുണ്ടാവില്ല. പൂക്കളെ പിച്ചിച്ചീന്താനും ചെടികള്‍ പിടിച്ച്‌ പറിക്കാനും അനുവദിച്ചാല്‍ അവര്‍ക്ക്‌ നല്ല രസം കിട്ടുകയും ചെയ്യും.
ആസ്വാദനം കൊണ്ട്‌ ആളുകളെ അളക്കാം.
ബുദ്ധി എല്ലാവര്‍ക്കുമുണ്ട്‌. മുത്തശ്ശിയെ കല്ലെറിയുന്നവര്‍ക്ക്‌ ഒരുപക്ഷേ ഏറെയുണ്ടാവാം. ബുദ്ധിക്കല്ല ഇവിടെ പ്രാധാന്യം. ബുദ്ധിയിലേറെ ആസ്വാദനശേഷിയാണ്‌ വ്യക്തിയെയും സമൂഹത്തെയും നന്നാക്കുന്നതും വളര്‍ത്തുന്നതും.
വസ്തുക്കള്‍ക്ക്‌ മാത്രമല്ല സൗന്ദര്യമുള്ളത്‌. ആശയങ്ങളിലും സൗന്ദര്യവും വൈരുധ്യവുമുണ്ട്‌. മനുഷ്യസ്വഭാവങ്ങളിലും പ്രവര്‍ത്തികളിലുമുണ്ട്‌ സൗന്ദര്യവും വൈരൂപ്യവും.
സൗന്ദര്യാസ്വാദനം ആദ്യം തുടങ്ങുക വസ്തുക്കളില്‍നിന്നാണ്‌. അതിലൂടെ ആശയങ്ങളിലേക്ക്‌ വളരണം. പിന്നെ സ്വഭാവങ്ങളിലേക്കും പ്രവൃത്തികളിലേക്കും ഉയരണം. പനിനീര്‍ പൂവിന്റെയും പുഞ്ചിരിയുടെയും സൗന്ദര്യമറിയുന്നവര്‍ കൊഞ്ഞനം കുത്തുന്നതിന്റെ വൈരൂപ്യം അറിയാതിരിക്കില്ല. ആ വൈരൂപ്യം അറിയുന്നവരേ അതില്‍ തെറ്റ‍്‌ കാണുകയുള്ളൂ. കൂട്ടുകാര്‍ക്ക്‌ മനസ്സിലായോ? ഒന്ന്‌ നല്ലോണം ചിന്തിച്ചുനോക്കൂ. വിജയത്തിലേക്കും മഹത്വത്തിലേക്കുമുള്ള വഴി ഇതിലൂടെ.

പന്നിയും പന്നിപ്പനിയും



അല്ലാഹു മനുഷ്യര്‍ക്ക്‌ നല്‍കിയ അനുഗ്രഹങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതാണ്‌. പ്രപഞ്ചത്തിന്റെ ഉടമയും പരിപാലകനും സകലസൃഷ്ടികള്‍ക്കും അപാരമായ കാരുണ്യവും അനുഗ്രഹവും ചൊരിഞ്ഞുകൊണ്ടിരിക്കുന്നവനും മനുഷ്യരുടെ ചെറുതും വലുതുമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രതിഫലം നല്‍കുന്നതിനായി അറബിയെന്നോ പാശ്ചാത്യനെന്നൊ കറുത്തവനെന്നോ വെളുത്തവനെന്നോ വിവേചനമില്ലാതെ സൃഷ്ടികളുടെ കര്‍മങ്ങള്‍ സദാനിരീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവനാണ്‌ അല്ലാഹു.

മനുഷ്യജീവിതത്തിന്‌ അല്ലാഹു പ്രതേക നിയമങ്ങള്‍ നല്‍കിയിരിക്കുന്നു. അവന്റെ ജീവതം ഇരുലോകത്തും വിജയിക്കുവാന്‍ ആ നിയമങ്ങള്‍ അവന്‍ പാലക്കണം. പ്രവൃത്തിയിലും ഭൗതികവിഭവങ്ങളുടെ ഉപഭോഗത്തിലുമുള്ള നിയന്ത്രണം ഈ നിയമത്തില്‍ പ്രധാനമാണ്‌. ഭൂമിയിലെ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടത്‌ അവന്റെ ഉപയോഗത്തിനായാണ്‌. പൊതുവെ അവയെല്ലാം ഉപയോഗിക്കല്‍ അനുവദനീയവും. വിശുദ്ധ ഖൂര്‍ആന്‍ പറയുന്നു ഏതെല്ലാമാണ്‌ അവര്‍ക്ക്‌ അനുവദിക്കപ്പെട്ടത്‌ എന്ന്‌ അവര്‍ നിന്നോട്‌ ചോദിക്കുന്നു. പറയുക നല്ല വസ്തുക്കളെല്ലാം നിങ്ങള്‍ക്ക്‌ നുവദിക്കപ്പെട്ടിരിക്കുന്നു. (ഖുര്‍ആന്‍ 5: 4 )



എന്നാല്‍ ചില വസ്തുക്കള്‍ വിലക്കപ്പെട്ടിരിക്കുന്നു. ഒരു വസ്തു അല്ലാഹു നിഷിദ്ധമാക്കിയാല്‍ അതിന്റെ കാരണങ്ങളും അതിലെ ദോഷവും എന്താണെന്ന്‌ എല്ലാവര്‍ക്കും എപ്പോഴും മനസ്സലായിക്കൊള്ളണമെന്നില്ല. ചിലര്‍ക്കറിയാവുന്നത്‌ ചിലര്‍ക്ക്‌ മനസ്സിലായില്ലെന്ന്‌ വന്നേക്കാം. ഒരു കാലഘട്ടത്തില്‍ അവ്യക്തമായ കാര്യങ്ങള്‍ പിന്നീടൊരിക്കല്‍ വ്യക്തമായി എന്നും വരാം.



പന്നിമാംസം അല്ലാഹു നിഷിദ്ധമാക്കിയ ആഹാരപദാര്‍ഥമാണ്‌. മനുഷ്യര്‍ പന്നിയെ ചീത്തമൃഗമായി കാണുകയും വെറുക്കുകയും ചെയ്യുന്നു. അതിന്‌ ഏവും ഇഷ്ടപ്പെട്ട ഭക്ഷണം മാലിന്യങ്ങളും വിസര്‍ജ്യവസ്തുക്കളുമാണ്‌. പന്നിമാംസം ഭക്ഷിക്കുന്നത്‌, പ്രത്യേകിച്ച്‌ ഉഷ്ണമേഖലയില്‍, ദോഷകരമാണെന്ന്‌ -ആരോഗ്യത്തിന്‌ ഹാനികരമാണെന്ന്‌ ആധുനികവൈദ്യശാസ്ത്രം സഥിരീകരിച്ചിരിക്കുന്നു. മാരകമായ കൊക്കപ്പുഴുവും മു വിരകളും ഉണ്ടാവാന്‍ പന്നിമാംസം ഭക്ഷിക്കുന്നത്‌ കാരണമാകുമെന്നും വിദഗ്ദര്‍ അഭിപ്രയപ്പെട്ടിട്ടുണ്ട്‌.



ഇപ്പോള്‍ ലോകത്തെയാകെ ഭീതിയിലാഴ്ത്തി പന്നിപ്പനിയെന്ന ഒരു പുതിയ രോഗം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. പന്നികളില്‍നിന്ന്‌ മനുഷ്യരിലേക്കും പിന്നെ മനുഷ്യരില്‍നിന്ന്‌ മനുഷ്യരിലേക്കും പടര്‍ന്ന്‌ ഇരുപതോളം രാജ്യങ്ങളിലായി ആയിരക്കണക്കിനാളുകളെ ഈ രോഗം ബാധിച്ചിരക്കുന്നു. നൂറുക്കണക്കിനാളുകള്‍ ഇതിനകം മരണപ്പെടുകയും ചെയ്തു. എല്ലാ രാജ്യങ്ങളും ഇപ്പോള്‍ പന്നിപ്പനിക്കെതിരെ ജാഗ്രതയിലാണ്‌.


ദൈവംതമ്പുരാന്‍ വിലക്കിയ കാര്യങ്ങളിലൊക്കെയും അന്തിമവിശകലനത്തില്‍ നാശം പതിയിരിക്കുന്നു എന്ന തിരിച്ചറിവ്‌ മനുഷ്യനെന്നുണ്ടാവുമോ അന്നേ മനുഷ്യന്‍ രക്ഷപ്പെടൂ.

നബിയുടെ ഹിജ്‌റ ബൈബിളില്‍



പി.പി അബ്ദുര്‍റസാഖ്‌ പെരിങ്ങാടി

ബൈബിള്‍ പുതിയ നിയമവും പഴയ നിയമവും നിരവധി പ്രവചനങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്‌. ആദരണീയരായ ക്രിസ്ത്യന്‍ പുരോഹിതന്‍മാരോടും അച്ചന്‍മാരോടും സോവിയ്‌ യൂനിയന്റെ ശിഥിലീകരണത്തെക്കുറിച്ചോ സെപ്ംബര്‍ പതിനൊന്നിനെക്കുറിച്ചോ അതുമല്ലെങ്കില്‍ അമേരിക്കയുടെ അഫ്ഗാന്‍ -ഇറാഖ്‌ അധിനിവേശത്തെക്കുറിച്ചോ ചോദിച്ചാല്‍ മിക്കവാറും നമുക്ക്‌ കിട്ടുന്ന ഉത്തരം അത്‌ നേരത്തെ ബൈബിള്‍ പ്രവചിച്ചതാണ്‌ എന്നായിരിക്കും. ഈ ഉത്തരത്തിലെ ശരി തെറ്റ‍്‌ പരിശോധിക്കുകയല്ല ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. മറിച്ച്‌, ഇത്തരം പ്രവചനങ്ങളുടെ കാര്യത്തില്‍ വാചാലരാവുന്നവര്‍, വ്യക്തമായ മറ്റുചില ബൈബിള്‍ പ്രവചനങ്ങളുടെ കാര്യത്തില്‍ പുലര്‍ത്തുന്ന അര്‍ഥഗര്‍ഭമായ മൗനത്തെ അനാവരണം ചെയ്യുകയാണ്‌. ചില -പ്രവചനങ്ങള്‍- വ്യഖ്യാനിച്ചൊപ്പിച്ച്‌ സൃഷ്ടിക്കുന്നവര്‍ തന്നെ വ്യഖ്യാനിച്ചൊപ്പിച്ച്‌ ഇല്ലാതാക്കാനും സമര്‍ഥരാണ്‌. അങ്ങനെ തമസ്കരിക്കപ്പെട്ട ചില പ്രവചനങ്ങളിലേക്ക്‌ വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്‌.
വെറും എഴുപത്‌ വര്‍ഷത്തെ പ്രതിഭാസമായി ഉദിച്ചസ്തമിച്ച സോവിയ്‌ യൂനിയന്റെ ശിഥിലീകരണം വരെ ഉള്‍ക്കൊള്ളുന്നുവെന്ന്‌ അവകാശപ്പെടുന്ന ഒരു ഗ്രന്ഥത്തിന്‌, മൈക്ക്ല് എച്ച്‌. ഹാര്‍ട്ടിന്റെ അഭിപ്രയത്തില്‍ മനുഷ്യചരിത്രം കണ്ട ഏവും വലിയ നേതാവിനെ സംബന്ധിച്ച്‌ മൗനിയാവാന്‍ സാധിക്കുമോ? അമേരിക്കയുടെ ഇറാഖ്‌ അധിനിവേശം വരെയുള്ള പ്രവചനങ്ങള്‍ ഉള്‍ക്കൊള്ളു ന്നുവെന്ന്‌ വിശ്വസിക്കപ്പെടുന്ന ഗ്രന്ഥത്തിന്‌ റോമാ-പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളുടെ പതനത്തിന്‌ ചരിത്രപരമായി കാരണക്കാരനായ, സമകാലിക സംഭവവികാസങ്ങളില്‍ തന്റെ അധ്യാപനങ്ങളിലൂടെ ചരിത്രത്തിന്റെ ഗതിയെ തിരിച്ചുവിടുന്ന മഹദ്‌വ്യക്തിത്വത്തെ വിസ്മരിക്കാനാവുമോ? തോമസ്‌ കാര്‍ലൈലിന്‌ പ്രവാചകന്‍ മുഹമ്മദിന്റെ ജീവിതം ചരിത്രത്തിലെ ഒരത്ഭുതപ്രതിഭാസമായിരുന്നു. ലാമാര്‍ട്ടിന്‍, ഗിബ്ബൺ, ടോയന്‍ബി, എച്ച്‌.ജി വെല്‍സ്‌, വില്‍ ഡ്യൂറണ്ട്‌ തുടങ്ങിയ മാനുഷ്യകത്തിന്റെ ചരിത്രം രേഖപ്പെടുത്തിയവര്‍ക്കൊക്കെ പ്രവാചകന്‍ മുഹമ്മദ്‌ ചരിത്രത്തിലെ ഏവും വലിയ വഴിത്തിരിവായിരുന്നു. ചരിത്രത്തിന്‌ അതിന്റെ പിറകില്‍ വിട്ടുപോവാന്‍ സാധിക്കാത്ത ചരിറ്റ‍്രത്തോടൊപ്പം തന്നെ ഇന്നും സഞ്ചരിച്ചുകൊണ്ടിരിക്കുകയും നിര്‍ണായക ദശാസന്ധികളില്‍വെച്ച്‌ ചരിത്രത്തിന്‌ വഴികാട്ടിയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന പ്രവാചകന്‍ മുഹമ്മദിനെക്കുറിച്ച്‌ പ്രവചനങ്ങളുടെ പുസ്തകം കൂടിയായ ബൈബിള്‍ പരാമര്‍ശിക്കാതിരിക്കുക സാധ്യമാണോ? ചരിത്രത്തിന്റെ പൂര്‍ണവെളിച്ചത്തില്‍ വായിച്ചെടുക്കാവുന്ന ഈ വ്യക്തിത്വത്തെക്കുറിച്ച്‌ ബൈബള്‍ എന്തെങ്കിലും പറയുന്നുണ്ടോ?

മുഹമ്മദില്‍ പ്രവാചകത്വം ആരോപിക്കപ്പെട്ടതല്ല. അത്‌ അദ്ദേഹം അര്‍ഥശങ്കക്കിടയില്ലാത്തവിധം തെളിവുസഹിതം നിരന്തരമായി അവകാശപ്പെട്ടതും അദ്ദേഹത്തിന്റെ ജനതയും പില്‍ക്കാല സമൂഹവും അംഗീകരിച്ചുകൊടുത്തതുമാണ്‌. ഇതു സംബന്ധമായി മുഹമ്മദ്‌ ആവര്‍ത്തിച്ച്‌ അവകാശപ്പെട്ട മറ്റ‍ൊരു കാര്യമാണ്‌ അദ്ദേഹത്തിന്റെ ആഗമനത്തെക്കുറിച്ച്‌ പൂര്‍വവേദങ്ങള്‍ പ്രവചിച്ചിരുന്നുവെന്നത്‌. ചരിത്രപരമായി ചിന്തിച്ചാല്‍ അദ്ദേഹത്തിലാദ്യമായി വിശ്വസിച്ചത്‌ ക്രിസ്ത്യന്‍പിതനും പുരോഹിതനുമായിരുന്ന വറഖതുബ്നു നൗഫലാണ്‌. അദ്ദേഹത്തിന്റെ പ്രവാചകത്വത്തില്‍ ആദ്യമായി വിശ്വസിച്ച രാജാവ്‌ എത്യേപ്യയിലെ ക്രിസ്ത്യന്‍ രാജാവായ നേഗസാണ്‌. ആദ്യമായി ഇസ്ലാമിലേക്ക്‌ കടന്നുവന്ന ഗോത്രങ്ങളിലൊന്ന്‌ ആധുനികയമനിലെ നജ്‌റാനെന്ന പ്രദേശത്തെ ക്രിസ്ത്യന്‍ ഗോത്രമായിരുന്നു. എന്തിന്‌ പറയുന്നു, മധ്യപൗരസ്ത്യദേശത്തെ ഇഷാഖിന്റെയും ഇസ്മാഈലിന്റെയും വംശപരമ്പരയിലെ 95 ശതമാനം അദ്ദേഹത്തിന്റെ പ്രവാചകത്വത്തില്‍ വിശ്വസിക്കുകയായിരുന്നു. ചരിത്രപരമായി ഇസ്മാഈലിന്റെ പിന്‍മുറക്കാരായിരുന്ന അറബ്സമൂഹം മുഹമ്മദിന്റെ ആഗമനത്തിനുശേഷം മുന്‍വംശങ്ങള്‍കൂടി ഉള്‍ക്കൊള്ളുന്ന ഭാഷാസമൂഹമായത്‌ അങ്ങനെയാണ്‌. വംശീയമായി ഇഷാഖിന്റെയും ഇസ്മാഈലിന്റെയും വംശപരമ്പരയിലെ ജനങ്ങളെയാസകലം ആധുനിക അറബ്സമൂഹം ഉള്‍ക്കൊള്ളുന്നു. യൂറോപ്പും പാശ്ചാത്യ ക്രിസ്തീയതയും ഇപ്പോഴും വെച്ചുപുലര്‍ത്തുന്ന വംശീയതയും ഇഷാഖിനും ഇസ്മാഈലിനും ഇടയിലെ കൃത്രിമമായ വിവേചനവും മധ്യപൗരസ്ത്യദേശത്ത്‌ ഉണ്ടായിരുന്നില്ലയെന്ന്‌ ഇസ്മാഈലിനെയും പ്രവാചകന്‍ മുഹമ്മദിനെയും മധ്യപൗരസ്ത്യദേശത്ത ജനങ്ങള്‍ സ്വീകരിച്ചതില്‍ നിന്നും ആശേഷിച്ചതില്‍നിന്നും സുതരാം വ്യക്തമാണ്‌.

വിശുദ്ധഖുര്‍ആന്‍ തോറയിലും ഇഞ്ചീലിലും പ്രവാചകന്‍ മുഹമ്മദിന്റെ ആഗമനം പ്രവചിക്കപ്പെട്ടിരുന്നുവെന്ന്‌ ആവര്‍ത്തിച്ച്‌ അവകാശപ്പെടുന്നുണ്ട്‌. വേദസൂക്തങ്ങളിലെ പ്രവചനങ്ങളെ പ്രതീക്ഷിച്ചു കഴിഞ്ഞിരുന്ന മധ്യപൗരസ്ത്യദേശത്തെ ബഹുഭൂരിപക്ഷം വേദക്കാരും ആ അവകാശവാദം ശരിയായിരുന്നുവെന്ന്‌ അംഗീകരിച്ചുകൊടത്തിട്ടുമുണ്ട്‌. പ്രവാചകന്‍ മുഹമ്മദിന്റെ ചരിത്രത്തിന്റെ പൂര്‍ണവെളിച്ചത്തിലുള്ള ജീവിതവും മുകളില്‍ പറഞ്ഞ ചരിത്രപശ്ചാത്തലവും ഒരു സത്യാന്വേഷകനെ ഈ അവകാശവാദത്തിന്റെ പ്രമാണികവും ചരിത്രപരവുമായ സാധുത പരിശോധിക്കാന്‍ പ്രേരിപ്പിച്ചേ തീരൂ.

“തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിക്കാണുന്ന നിരക്ഷരനായ പ്രവാചകദൂതനെ പിന്തുടരുന്നവരാരോ, അവരാകുന്നു ഇന്ന്‌ ഈ അനുഗ്രഹത്തിന്‌ അര്‍ഹരായിട്ടുള്ളവര്‍ അദ്ദേഹം അവര്‍ക്ക്‌ നന്മ വിധിക്കുന്നു. തിന്മ വിലക്കുന്നു. അവര്‍ക്കായി വിശുദ്ധ വസ്തുക്കള്‍ അനുവദിച്ചുകൊടുക്കുന്നു. അശുദ്ധവസ്തുക്കളെ നിരോധിക്കുകയും ചെയ്യുന്നു.“ (ഖുര്‍ആന്‍ 7 1:57)
“നാം വേദം നല്‍കിയ ജനം ഈ പ്രവാചകനെ സ്വസന്താനങ്ങളെ അറിയുന്നത്‌ പോലെ അറിയുന്നു. പക്ഷേ, അവരിലൊരു വിഭാഗം അറിഞ്ഞുകൊണ്ടുതന്നെ സത്യം മറച്ചുവെക്കുകയാണ്‌.“( 21:46)
“മര്‍യമിന്റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭം അനുസ്മരിക്കുക ഇസ്രാഈല്‍ സന്തതികളേ, ഞാന്‍ എന്റെ മുമ്പിലുള്ള തോറയെ സത്യപ്പെടുത്തിയും എനിക്കുശേഷം വരാനിരിക്കുന്ന അഹ്മദ്‌ എന്ന പേരിലുള്ള പ്രവാചകനെ സംബന്ധിച്ച്‌ സന്തോ​‍ാഷവര്‍ത്ത അറിയിക്കുന്നവനുമായി നിങ്ങളിലേക്ക്‌ അയക്കപ്പെട്ട ദൂതനാകുന്നു“( 6:16)
പുതിയ നിയമത്തിലും പഴയ നിയമത്തിലും പരന്നുകിടക്കുന്ന വിശുദ്ധഖുര്‍ആന്റെ അവകാശവാദത്തെ പിന്‍ബലപ്പെടുത്തുന്ന നിരവധി ബൈബിള്‍ സൂക്തങ്ങളില്‍ (ആവര്‍ത്തനപുസ്തകം 18:15, 18:18, 21:21; സങ്കീര്‍ത്തനങ്ങള്‍ 11822-23; ഹബക്കൂക്‌ 33-4, മത്തായി 2142-43, യോഹന്നാന്‍ 14 :12-17, 26-28, 167-14......) പ്രവാചകജീവിതത്തിലെയും മനുഷ്യചരിത്രത്തിലെയും ഏവും നിര്‍ണായകസംഭവമായ ഹിജ്‌റയെ പരാമര്‍ശിക്കുന്നതും പരസ്പരം പിന്‍ബലപ്പെടുത്തുന്നതുമായ മൂന്ന്‌ പഴയ നിയമ സൂക്തങ്ങളെ മാത്രം വിശകലനവിധേയമാക്കുകയാണ്‌ ഈ ലേഖനം.

അറബിദേശത്തെക്കുറിച്ചുള്ള പ്രവാചകം
((ദേദാന്യരുടെ സാര്‍ഥഗണങ്ങളായുള്ളോരേ, നിങ്ങള്‍ അറേബ്യയിലെ കാട്ടില്‍ രാപാര്‍പ്പിന്‍. തേമാ ദേശനിവാസികളേ, നിങ്ങള്‍ ദാഹിച്ചിരിക്കുന്നവന്ന്‌ വെള്ളം കൊണ്ടു ചെല്ലുവീന്‍; ഓടിപ്പോകുന്നവരെ അപ്പവുമായി ചെന്ന്‌ എതിരേല്‍പിന്‍. ഊരിയ വാളിനെയും കുലച്ച വില്ലിനെയും യുദ്ധത്തിന്റെ കൊടുമയെയും ഒഴിഞ്ഞു ഓടുന്നവര്‍ തന്നെ. കര്‍ത്താവ്‌ ഇപ്രകാരം അരുളിച്ചെയതു കൂലിക്കാരന്റെ ആണ്ടുപോലെയുള്ള ഒരാണ്ടിനകം കേദാരിന്റെ ശക്തിയൊക്കെയും പോകും. കേദാര്യരില്‍ വീരന്‍മാരായ വില്ലാളികളുടെ കൂട്ടത്തില്‍ ശേഷിക്കുന്നവര്‍ ചുരുക്കമായിരിക്കും. ഇസ്രായീല്യന്റെ ദൈവമായ യഹോവയല്ലോ അരുളിച്ചെയത്തിരക്കുന്നത്‌)) (യെശയ്യാവ്‌ 21:13-17).
ഈ പ്രവചനത്തിലുള്‍ക്കൊണ്ടിരിക്കുന്ന ഖിതവും അവിതര്‍ക്കിതവുമായ വസ്തുതകള്‍ താഴെ പറയുന്നവയാകുന്നു
1. ഈ പ്രവചനം ചരിത്രപരമായി പുലരുന്നത്‌ അറേബ്യയിലാണ്‌. കാരണം പ്രവചനത്തിന്റെ ശീര്‍ഷകം തന്നെ അറബി ദേശത്തെക്കുറിച്ചുള്ള പ്രവാചകം എന്നാകുന്നു. അതുകൊണ്ടു തന്നെ, ഈ പ്രവചനത്തിന്റെ സാക്ഷാത്കാരം നടന്നോ ഇല്ലേ എന്ന്‌ അറബ്‌ ചരിത്രവുമായി തട്ടിച്ചുനോക്കി വേണം തീരുമാനിക്കാന്‍.



2. ഈ പ്രവചനം മൂന്ന്‌ സമയബന്ധിതമായ സംഭവങ്ങളെ ഉള്‍ക്കൊള്ളുന്നു

എ) വിശ്വാസിസംഘത്തിന്റെ സ്വദേശം വെടിഞ്ഞുള്ള പാലായനവും മറ്റ‍ൊരു ദേശത്ത്‌ കിട്ടുന്ന സ്വീകരണവും.

ബി) പലായനത്തിന്റെ രണ്ടാം വര്‍ഷം പലായനം ചെയ്തവര്‍ക്കും എവിടെ നിന്നാണോ പലായനം ചെയ്തത്‌ ആ ദേശക്കാര്‍ക്കും ഇടയില്‍ നടക്കുന്ന നിര്‍ണായകമായ യുദ്ധം.

സി) ഈ യുദ്ധത്തില്‍ പലായനം ചെയ്തവര്‍ നേടുന്ന നിര്‍ണായകവിജയംഡൈക്കിന്റെ ബൈബിള്‍ കമന്ററി പരിശോധിക്കുക. പലായനം, യുദ്ധം തുടങ്ങി രണ്ട്‌ സമയബന്ധിത പ്രവചനങ്ങളെ ഈ പ്രവചനം ഉള്‍ക്കൊള്ളുന്നതായി അദ്ദേഹം പരാമര്‍ശിച്ചതു കാണാം. പക്ഷേ, ഈ രണ്ട്‌ സമയബന്ധിത പ്രവചനങ്ങളെയും അദ്ദേഹം ചരിത്രപരമായും ഭൂമിശാസ്ത്രപരമായും സംയോജിപ്പിക്കാതെ വിട്ടേക്കുകയാണ്‌ ചെയ്തിരിക്കുന്നത്‌.


3. ദേദാന്യരുടെ സാര്‍ഥഗണങ്ങളായുള്ളോരേ- എന്നതുകൊണ്ട്‌ ഇസ്മാഈലിന്റെ പിന്മുറക്കാരെയാണ്‌ ഉദ്ദേശിക്കുന്നത്‌. ഡൈക്കിന്റെ ബൈബിള്‍ വിശദീകരണം നോക്കുക


4. പലായനം ചെയ്തത്‌ കേദാരില്‍ നിന്നും തേമാനിലേക്കാണ്‌. ഈ രണ്ടു പ്രദേശവും അറേബ്യയിലുള്ളതാണ്‌.


5. യുദ്ധം നടക്കുന്നത്‌ പലായനത്തിന്റെ ഒരു വര്‍ഷത്തിനുശേഷമാണ്‌. യുദ്ധത്തിലെ കക്ഷികള്‍ തേമായിലേക്ക്‌ പലായനം ചെയ്തവരും കേദാര്യരുമാണ്‌.


6. കേദാരുകാരാണ്‌ അംഗസംഖ്യയിലും ആയുധത്തിലും ശക്തരെങ്കിലും തേമാ ദേശക്കാരാണ്‌ യുദ്ധത്തില്‍ ജയിക്കുക. ഈ യുദ്ധത്തെ തുടര്‍ന്ന്‌ കേദാരിന്റെ ശക്തി മുഴുവന്‍ ക്ഷയിച്ചുപോകും.


7. അറേബ്യയിലെ തേമാന്‍, കേദാര്‍ എന്നീ പ്രദേശങ്ങളില്‍ കേദാര്‍ സ്ഥലനാമം ബൈബിളനുസരിച്ച്‌ ഉത്ഭവിച്ചത്‌ ഇസ്മാഈലിന്റെ രണ്ടാമത്തെ പുത്രനില്‍ നിന്നാണ്‌ (ഉല്‍പത്തി 25:13; 1-ആം ദിനവൃത്താന്തങ്ങള്‍ 1:29; ഇസക്ക്യേല്‍ 27:21 )


8. ഇസ്മാഈല്‍ അറബ്‌ ചരിത്രമനുസരിച്ച്‌ മക്കയിലാണ്‌ സ്ഥിരതാമസമാക്കിയത്‌. അറബികള്‍ വംശപരമായി ഇസ്മാഈലിന്റെ പിന്‍മുറക്കാരാകുന്നു.


ഇനി മുകളില്‍ പറഞ്ഞ പ്രവചനത്തിലെ വസ്തുതകള്‍ മനസ്സിലാക്കാന്‍, പ്രവചനത്തില്‍ പറയുന്ന പലായനവും യുദ്ധവും ചരിത്രപരമായി ലൊക്കേറ്റ‍്‌ ചെയ്യുകയും അതിനെ അറബ്ചരിത്രവുമായി സംയോജിപ്പിക്കുകയും ചെയ്താല്‍ മതി. അപ്പോള്‍ കേദാര്‍, തേമാ തുടങ്ങിയ പുരാതന അറബ്‌ സഥലനാമങ്ങളുടെ ആധുനികനാമങ്ങളും തിരിച്ചറിയാന്‍ സാധിക്കും.