അല്ലാഹുവിെന്റ ദൂതരെ, ദൈവദൂതന്‍ ഇവ്വിധം ദുരിതമനുഭവിച്ച് ദരിദ്രനായി കഴിയുമ്പോള്‍, കിസ്‌റമാരും ഖൈസര്‍മാരും ഭൂമിയിലെ ആഡംബരങ്ങള്‍ നുകര്‍ന്ന് സുഖജീവിതം നയിക്കുന്നത് ഒരു ഭാഗ്യവിപര്യയമല്ലേ? ഉമറുല്‍ ഫാറൂഖ് ഈ ചോദ്യമുന്നയിച്ചത് പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു. അദ്ദേഹത്തിെന്റ നയനങ്ങളെങ്ങനെ നനയാതിരിക്കും? ഭൂമിയില്‍ താനേറ്റം സ്നേഹിക്കുന്ന പ്രവാചകപുംഗവെന്റ പൂമേനിയില്‍ പരുക്കന്‍ പായയുടെ പാടുകള്‍ പതിഞ്ഞിരിക്കുന്നു. അറേബ്യയുടെ പാതിയിലധികവും അപ്പോള്‍ അദ്ദേഹത്തിെന്റ അധീനതയിലായിരുന്നു. നബി തിരുമേനി, ഇസ്ലാമിക സമൂഹത്തിെന്റ നേതാവ് മാത്രമല്ല, മദീന ആസ്ഥാനമായുള്ള രാഷ്ട്രത്തിെന്റ ഭരണാധികാരി കൂടിയാണ്. എന്നിട്ടും അദ്ദേഹം അന്തിയുറങ്ങുന്നത് പരുപരുത്ത പനയോലപ്പായയിലാണ്. അവിടത്തെ വീട്ടിലെ സമ്പാദ്യമോ? ഒരു പിടി ധാന്യവും വെള്ളമെടുക്കാനൊരു തുകല്‍ പാത്രവും. അടുത്തും അകലെയുമുള്ള നാടുകളില്‍നിന്ന് വന്നുചേരുന്ന വമ്പിച്ച സ്വത്തിെന്റ അവകാശിയായിരുന്നു നബിതിരുമേനി. പക്ഷെ, അദ്ദേഹം അതില്‍നിന്നൊന്നും എടുത്തില്ല. എല്ലാം പൊതുഖജനാവില്‍ ലയിപ്പിച്ചു. എന്നും നന്നെ ദരിദ്രനായി ജീവിച്ചു. അവിടത്തെ അടുപ്പില്‍ പുകയയുരാത്ത രാപ്പകലുകള്‍ പലതും കടന്നുപോയി. വയറു നിറയ്ക്കാത്ത ആഴ്ചകളും കുറവല്ലായിരുന്നു. അരിഷ്ടിച്ചുള്ള ജീവിതം കണ്ടാണ് ഉമറുല്‍ഫാറൂഖ് പൊട്ടിക്കരഞ്ഞത്.
?ഉമറേ, കിസ്‌റമാരും ഖൈസര്‍മാരും ഈ ലോകം തെരഞ്ഞെടുക്കുമ്പോള്‍, ഞാന്‍ പരലോകം തെരഞ്ഞെടുത്തത് താങ്കള്‍ക്കിഷ്ടമല്ലേ??? പ്രവാചകന്‍ പ്രതിവചിച്ചു. അര്‍ത്ഥഗംഭീരമായ ആ പ്രതികരണം ഉമറുല്‍ ഫാറൂഖിനെ ഉത്തരം മുട്ടിച്ചു. അദ്ദേഹത്തിന് മറിച്ചൊന്നും പറയാനുണ്ടായിരുന്നില്ല.
അബൂബക്കര്‍ സിദ്ദീഖ് അിറയപ്പെടുന്ന വര്‍ത്തക പ്രമാണിയായിരുന്നു. ധാരാളം സമ്പത്തിെന്റ ഉടമ. സമര്‍ത്ഥനായ കച്ചവടക്കാരന്‍. ഇസ്ലം സ്വീകരിക്കുമ്പോള്‍, കച്ചവടത്തിലൂടെ മാത്രം സമ്പാദിച്ചു, നാല്‍പതിനായിരം ദിര്‍ഹം അദ്ദേഹത്തിെന്റ കൈവശമുണ്ടായിരുന്നു.
എന്നാല്‍ ഇസ്ലാം അദ്ദേഹത്തെ അത്യുദാരനാക്കി. ആ സാത്വികന്‍ സകലതും ദൈവമാര്‍ഗത്തില്‍ സമര്‍പ്പിച്ചു. അദ്ദേഹത്തിെന്റ സമ്പത്തില്‍ ഒരു ഭാഗം ദരിദ്രര്‍ക്ക് ദാനം ചെയ്തു. കഷ്ടതയനുഭവിച്ചിരുന്ന മുസ്ലിം അടിമകളെ വിലയ്ക്കുവാങ്ങി മോചിപ്പിച്ചു. തെന്റ സമ്പാദ്യമത്രയും തീരുന്നതുവരെ അദ്ദേഹം അഗതികളെ ഉദാരമായി സഹായിച്ചു. അവസാനം മദീനയിലേക്ക് ഹിജ്‌റ പോയപ്പോള്‍ അവശേഷിച്ചിരുന്നത് കേവലം അയ്യായിരം ദിര്‍ഹമായിരുന്നു. പിന്നീടതും പാവങ്ങള്‍ക്കായി നീക്കിവെച്ചു. മാനവചരിത്രത്തിലെ അപൂര്‍വോജ്വലങ്ങളായ സംഭവങ്ങളിലൊന്നത്രെ ഇത്.
നബി തിരുമേനിയുടെ സന്നിധിയില്‍ പാരമ്പര്യ സ്വത്തിെന്റ പേരിലുള്ള അവകാശത്തര്‍ക്കവുമായി രണ്ടുപേര്‍ വന്നു. വിവാദ ധനത്തിെന്റമേല് അവകാശമുന്നയിച്ചുകൊണ്ട് ഓരോരുത്തനും പറഞ്ഞു: ?ഇത് എെന്റ അവകാശമാണ്.?? പക്ഷെ, രണ്ടുപേര്‍ക്കും വാദമല്ലാതെ തെളിവുണ്ടായിരുന്നില്ല. ഇരുവരും സ്വത്തിന്‍മേല്‍ തങ്ങളുടെ അവകാശം സ്ഥാപിച്ചു കിട്ടാന്‍ കലമ്പല്‍ കൂട്ടുകയായിരുന്നു. ഈ ഘട്ടത്തില്‍ ഇരുവരുടെയും അകത്തളങ്ങളെ പിടിച്ചുലയ്ക്കുംവിധം അവിടന്ന് അരുള്‍ ചെയ്തു: ?ഞാനൊരു മനുഷ്യന്‍ മാത്രമാണ്. നിങ്ങള്‍ എെന്റ അടുത്ത് കേസുമായി വരുന്നു; വാദിക്കുന്നു. ഒരാള്‍ അപരനെക്കാള്‍ സാമര്‍ത്ഥ്യമുളളവനായേക്കാം. കേട്ടതിെന്റ അടിസ്ഥാനത്തില്‍ ഞാന്‍ അവന്നനുകൂലമായി വിധി പ്രഖ്യാപിക്കുകയും ചെയ്തേക്കാം. അങ്ങനെ അപരെന്റ അവകാശം അനുവദിച്ചു കിട്ടിയാലും അത് സ്വീകരിക്കരുത്. കാരണം, നരകത്തിെന്റ ഒരു തുണ്ടാണ് ഞാനവന് പതിച്ചുകൊടുക്കുന്നത്.?? ഈ വാക്കുകള്‍ അവരുടെ മനസില്‍ ഇടിമുഴക്കം സൃഷ്ടിച്ചു. സത്യവിശ്വാസം അവരുടെ ഹൃദയങ്ങളെ ദീപ്തമാക്കി. ഇരുവരുടെയും നയനങ്ങള്‍ നനഞ്ഞു. അവര്‍ അന്യോന്യം പറഞ്ഞു: ?ഞാന്‍ എെന്റ അവാശം നിനക്ക് തന്നിരിക്കുന്നു.
ഒരഗതി പ്രവാചക പത്നി ഹസ്രത്ത് ആഇശയുടെ വീട്ടില്‍ ആഹാരം അന്വേഷിച്ചു വന്നു. ആഇശ അന്ന് നോമ്പുകാരിയായിരുന്നു. ഒരു പത്തിരിയല്ലാതെ വീട്ടിലൊന്നും ഉണ്ടായിരുന്നില്ല. അതെടുത്ത് അഗതിക്ക് കൊടുക്കാന്‍ അവര്‍ വേലക്കാരിയോടാവശ്യപ്പെട്ടു. ആശ്ചര്യഭരിതയായ വേലക്കാരി പറഞ്ഞു: നിങ്ങള്‍ക്ക് നോമ്പു തുറക്കാന്‍ അതല്ലാതെ മറ്റൊന്നുമില്ലല്ലോ.
?അതയാള്‍ക്ക് കൊടുക്കൂ?? - ആഇശ വീണ്ടും ആവശ്യപ്പെട്ടു. ഭൃത്യ അതനുസരിക്കുകയും ചെയ്തു.
ഉമവീ ഭരണകാലത്ത് മുആവിയ എണ്പതിനായിരം ദിര്‍ഹം ഹസ്രത്ത് ആഇശക്ക് കൊടുത്തയച്ചു. അന്നും അവര്‍ നോമ്പുകാരിയായിരുന്നു. കീറിത്തുന്നിയ വസ്ത്രമാണവര്‍ അണിഞ്ഞിരുന്നത്. എന്നിട്ടും പണം കിട്ടിയ ഉടനെതന്നെ അതില്‍നിന്ന് ഒരു നാണയംപോലും ബാക്കിവെക്കാതെ എല്ലാം ദരിദ്രര്‍ക്കും അഗതികള്‍ക്കും വിതരണം ചെയ്തു. ഇതുകണ്ട് അമ്പരന്ന വേലക്കാരി ചോദിച്ചു: ?അതില്‍നിന്ന് ഒരു ദിര്‍ഹം ബാക്കിവെച്ചിരുന്നുവെങ്കില്‍ നോമ്പു തുറക്കാന്‍ മാംസം വാങ്ങാമായിരുന്നില്ലേ? ഇതുകേട്ട് ഹസ്രത്ത് ആഇശ ചോദിച്ചു: എങ്കില്‍ മോളെ, അത് നേരത്തെ ഓര്‍മിപ്പിച്ചു കൂടായിരുന്നോ?
പ്രവാചകപത്നി സൈനബ് ബിന്‍തു ജഹ്ശ് ?അഗതികളുടെ മാതാവ്? എന്ന അപരനാമത്തിലാണ് അറിയപ്പെട്ടിരുന്നത്. നബി തിരുമേനിയുടെ രണ്ടാം ഉത്തരാധികാരി ഉമറൂബ്നുല്‍ ഖത്താബ് അവര്‍ക്ക് ഒരു പണസഞ്ചി കൊടുത്തയച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: ?അമീറുല്‍ മുഅ്മിനീന്‍ ഉമറിന് അല്ലാഹു എനിക്കുണ്ട്.?? ഇതു കേട്ട ആഗതന്‍ അറിയിച്ചു: ഇതൊക്കെ നിങ്ങള്‍ക്ക് മാത്രമുള്ളതാണ്്.
?അത് അവിടെ ചൊരിഞ്ഞ് ഒരു തുണികൊണ്ട് മൂടുക. പ്രവാചകപത്നി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ബുര്‍സ ബിന്‍തു നാബിഇനോട്, അതിനിടയില്‍ കയ്യിട്ട് ഓരോ പിടി വാരിയെടുത്ത് അവരുടെ അടുത്ത ബന്ധുക്കള്‍ക്ക് എത്തിച്ചു കൊടുക്കാനാവശ്യപ്പെട്ടു. അവസാനം തുണിക്കടിയില്‍ അവശേഷിച്ചത് ഖുര്‍സയോട് എടുത്തുകൊള്ളാന്‍ പറഞ്ഞു. അത് എണ്പത്തഞ്ച് ദിര്‍ഹമുണ്ടായിരുന്നു. ?അഗതികളുടെ മാതാവ്? അതില്‍നിന്ന് ഒരൊറ്റ നാണയത്തുട്ടുപോലും എടുത്തില്ല.
ഉമറുബ്നുല്‍ ഖത്താബ് നിര്‍ധനനായിരുന്നു. നിത്യജീവിതത്തിന് പ്രയാസപ്പെട്ടിരുന്നില്ലെങ്കിലും പറയത്തക്ക സമ്പാദ്യമൊന്നുമുണ്ടായിരുന്നില്ല. ആയിടക്കാണ് അദ്ദേഹത്തിന് ഖൈബറില്‍ അല്‍പം ഭൂമി ലഭിച്ചത്. ഉടനെ നബിതിരുമേനിയെ സമീപിച്ച് ചോദിച്ചു: എനിക്ക് ഖൈബറില്‍ ഭൂമി ലഭിച്ചിരിക്കുന്നു. അതിനെക്കാള്‍ വിലകൂടിയ ധനമൊന്നും എനിക്കില്ല. ഞാന്‍ അതെന്തു ചെയ്യണം?
ദാനം ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അങ്ങനെ ചെയ്യാവുന്നതാണ്. പ്രവാചകന്‍ പ്രതിവചിച്ചു. അതനുസരിച്ച്, അദ്ദേഹം പ്രസ്തുത ഭൂമി പാവങ്ങള്‍ക്കും, ദുര്‍ബലര്‍ക്കും, അടുത്ത ബന്ധുക്കള്‍ക്കും, അല്ലാഹുവിെന്റ മാര്‍ഗത്തിലുപയോഗിക്കാനുമായി വഖ്ഫ് ചെയ്തു. ലോകത്തിലാദ്യമായി വഖ്ഫ് ചെയ്യപ്പെട്ട ഭൂമിയും അതുതന്നെ.
No comments:
Post a Comment