മതം മതത്തിനെതിര്‌

കൂട്ടില്‍ മുഹമ്മദലി


സംശയം വേണ്ട, മതം മതത്തിനെതിരാണ്‌. ഇന്ന്‌ കാണപ്പെടുന്ന മതങ്ങളൊന്നും മതമല്ല; ആത്മാവ്‌ നഷ്ടപ്പെട്ട മതത്തി​െന്‍റ പുഴുവരിക്കുന്ന ജഡമാണ്‌. അതില്‍നിന്ന്‌ ദുര്‍ഗന്ധം വമിക്കുന്നു; പട്ടിയും കഴുകനും അത്‌ കടിച്ചു കീറുന്നു. ഒരു അനാഥ ശവത്തി​‍െന്‍റ എല്ലാ ശല്യവും ഭാരവും അത്‌ മനുഷ്യനെ കെട്ടിയേല്‍പിച്ചിരിക്കുന്നു. മതം ഇതാണെങ്കില്‍ മുഹമ്മദ്‌ നബി ആര്‌? യേശുവാര്‌? ഋഷിമാരും മുനിമാരും ആര്‌? ഈപുണ്യപുരുഷന്മ‍ാരെ ഇന്നത്തെ മതങ്ങളുടെ പ്രതിനിധികളായി ആരോപിക്കാന്‍ മാത്രം തോന്നിയവാസികളാണോ നമ്മള്‍?

മതം ദൈവദത്തമാണ്‌. എല്ലാ മതങ്ങളും ദൈവദത്തമാണ്‌. ഇന്നത്തെ മതങ്ങള്‍, പക്ഷെ, മനുഷ്യസൃഷ്ടിയാണ്‌, വിശ്വാസവും ആചാരവും കൊണ്ടെന്ത്‌ കാര്യം, ആത്മാവില്ലെങ്കില്‍? ഗള്‍ഫില്‍ ഇസ്ലാമുണ്ട്‌; യൂറോപ്പില്‍ ക്രൈസ്തവതയും; ഇന്ത്യയില്‍ ഹൈന്ദവതയുമുണ്ട്‌. പക്ഷെ, മതത്തി​‍െന്‍റ ആത്മാവ്‌ ഒരിടത്തുമില്ല. മതത്തെപ്പറ്റിയുള്ള ചര്‍ച്ച പുഴുവരിക്കുന്ന അതി​‍െന്‍റ ശവത്തെപ്പറ്റിയാകരുത്‌; ജനതതികളെ പുഷ്പകലമാക്കിയ അതി​‍െന്‍റ ആത്മാവിനെപ്പറ്റിയാകണം. ഇവിടെ നടക്കുന്നത്‌ ആദ്യം പറഞ്ഞതാണ്‌. ഈ തെറ്റ്‌, എല്ലാവരും ചെയ്യുന്നു; ബുദ്ധിജീവികള്‍ ഉള്‍പ്പെടെ, ദൈവംപോലും പൊറുക്കില്ല ഈ മഹാപാപം.

മതത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍കൊണ്ട്‌ സജീവമാണ്‌ ആധുനിക കാലം. മുമ്പും മതം ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. പക്ഷെ, അന്ന്‌ ചര്‍ച്ചകള്‍ അവസാനിച്ചത്‌ മതനിഷേധത്തിലാണ്‌. ദൈവം ഇല്ല. മതം വേൺ. മനുഷ്യന്‍ മതി എന്നായിരുന്നു നിലപാട്‌. ഇന്നത്തെ ചര്‍ച്ചകള്‍ മതത്തെ പാടേ നിഷേധിക്കുന്നില്ല. മതത്തി​‍െന്‍റ പ്രസക്തിയും ആവശ്യകതയും അംഗീകരിക്കപ്പെടുന്നു. ദൈവവും മതവുമില്ലാതെ മനുഷ്യനു നിലനില്‍ക്കാനാവില്ല എന്ന തിരിച്ചറിവില്‍നിന്നാണ്‌ ഇതുണ്ടാകുന്നത്‌. നിഷേധത്തില്‍നിന്ന്‌ വിശ്വാസത്തിലേക്കുള്ള ഈ മാറ്റം ആധുനിക ലോകത്ത്‌ സാധാരണമായിരിക്കുന്നു. എന്നാല്‍, ഇതിന്‌ വ്യക്തമായ ദിശാബോധം ഉണ്ടായിട്ടില്ല. ഒരു പരാശക്തിയെക്കുറിച്ചുള്ള കേവല ബോധത്തില്‍ പരിമിതമാണത്‌. കൃത്യമായി പറഞ്ഞാല്‍ ദൈവവിശ്വാസമാണ്‌, മതവിശ്വാസമല്ല പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നത്‌.

മതവിശ്വാസം ഇന്ന്‌ കാണപ്പെടുന്ന തരത്തില്‍ പുനഃസ്ഥാപിക്കപ്പെടേണ്ടതുമില്ല. ദീര്‍ഘകാലത്തെ മരവിപ്പിനുശേഷം സജീവമായ ദൈവവിശ്വാസം അന്ധവിശ്വാസത്തിലേക്കും അനാചാരത്തിലേക്കും കൂപ്പുകുത്തുന്നതിനുമുമ്പ്‌ ചില ഇടപെടലുകള്‍ അത്യാവശ്യമായി വന്നിരിക്കുന്നു.

എന്താണ്‌ മതം?

പ്രമാണങ്ങളുടെയും ചരിത്രത്തി​‍െന്‍റയും വെളിച്ചത്തില്‍ മതത്തെപ്പറ്റി കൃത്യമായ ഒരു ധാരണ പുനഃസൃഷ്ടിക്കുകയാണ്‌ ആദ്യം വേണ്ടത്‌. കലര്‍പ്പില്ലാത്ത മതഗ്രന്ഥങ്ങളും കളങ്കമേശാത്ത പ്രവാചകചര്യകളുമാണ്‌ മതം എന്താണെന്ന്‌ നിര്‍വചിക്കേണ്ടത്‌. എല്ലാ മതഗ്രന്ഥങ്ങളും എല്ലാ പ്രവാചക?​‍ാരും ഈ നിര്‍വചനത്തില്‍ പരിഗണിക്കപ്പെടേണ്ടതുണ്ട്‌. ഒരിക്കലും ഈ ജോലി പുരോഹിത?​‍ാരെ ഏല്‍പിച്ചുകൂടാ. ഇതുവരെ അവരാണ്‌ ഈ ജോലി നിര്‍വഹിച്ചുപോന്നത്‌. മതഗ്രന്ഥങ്ങളെയും പ്രവാചകന്മാരെയും തലകീഴായി വായിച്ച പുരോഹിതന്മ‍ാരുടെ സൃഷ്ടിയാണ്‌ മതത്തി​‍ന്‍റ പേരില്‍ ഇന്ന്‌ അറിയപ്പെടുന്ന മിക്ക കാര്യങ്ങളും. ജനകോടികളെ മതവിരുദ്ധരും ദൈവനിഷേധികളുമാക്കിയത്‌ പുരോഹിതന്മാരാണ്‌. അവശേഷിച്ചവരെ മതത്തി​‍െന്‍റ തടവറയിലിട്ട്‌ ഞെരിച്ചുകൊണ്ടിരുന്നതും അവരാണ്‌. പുരോഹിതന്മ‍ാരെ മതത്തിനു പുറത്തേക്കെറിയുക എന്ന വിശുദ്ധ കര്‍മമാണ്‌ അടിയന്തരമായി നിര്‍വഹിക്കപ്പെടേണ്ടത്‌. അവര്‍ ദൈവത്തി​‍െന്‍റയും പ്രവാചകന്മാരുടെയും ശത്രുക്കളാണ്‌. മതത്തി​‍െന്‍റ ശത്രുക്കളാകാനാണ്‌ ചരിത്രത്തിലുടനീളം അവരുടെ നിയോഗം. അവരോടുള്ള അങ്കം വിശുദ്ധവും സുകൃതവുമാണ്‌; പ്രവാചകന്മ‍ാര്‍ നിര്‍വഹിച്ചതും അതാണ്‌.

മനുഷ്യനെയും പ്രപഞ്ചത്തെയും നിര്‍വചിക്കുകയാണ്‌ മതത്തി​‍െന്‍റ മൂലധര്‍മം. ജീവിതത്തി​‍െന്‍റ അര്‍ത്ഥവും വ്യാഖ്യാനവുമാണ്‌ മതം. ശരീരത്തി‍െന്‍റ താങ്ങും മനസി​‍െന്‍റ തണലുമാണത്‌. അധ്വാനത്തി​‍െന്‍റ ആത്മീയ വ്യാഖ്യാനവും ആരാധനയുടെ ഭൗതിക വ്യഖ്യാനവുമാണത്‌. പൂര്‍ണതയുടെ അവസാനബിന്ദുവും അതുതന്നെ. വെളിച്ചത്തി​‍െന്‍റ വെളിച്ചമായ മതത്തെ ജീവിതത്തി​‍െന്‍റ പുറമ്പോക്കിലേക്ക്‌ വലിച്ചെറിയാന്‍ പുരോഹിതന്മാര്‍ക്ക്‌ ആരാണ്‌ അധികാരം കൊടുത്തത്‌?

മനുഷ്യ​‍െന്‍റ അവകാശങ്ങള്‍ സ്ഥാപിക്കലാണ്‌, നിഷേധിക്കലല്ല മതത്തി​‍െന്‍റ ജോലി. എന്നാല്‍, മതങ്ങള്‍ ഇന്ന്‌ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ദൗത്യം രണ്ടാമത്‌ പറഞ്ഞതാണ്‌. ദൈവത്തി​‍െന്‍റയും മനുഷ്യ​‍െന്‍റയും അവകാശങ്ങള്‍ മതങ്ങള്‍ ചവിട്ടിയരയ്ക്കുന്നു. അവകാശ ലംഘനങ്ങളുടെ പട്ടികയില്‍ മതം ഒന്നാം പ്രതിയാണ്‌. ക്രൈസ്തവ യൂറോപ്പും മുസ്ലിം ഗള്‍ഫുമെല്ലാം ഇതി​‍െന്‍റ മികച്ച ഉദാഹരണങ്ങളാണ്‌. അമേരിക്കയോ ഇന്ത്യയോ ഇതില്‍നിന്ന്‌ വ്യത്യസ്തമല്ല. ദൈവത്തി​‍െന്‍റ അധികാര ഗോപുരങ്ങളാവേണ്ടിയിരുന്ന ചര്‍ച്ചും മസ്ജിദും ക്ഷേത്രവും പുരോഹിത​‍െന്‍റ ആലയമായിത്തീര്‍ന്നു. ചെകുത്താ​‍െന്‍റ വചനങ്ങളോതുന്ന പുരോഹിതപ്പട മനുഷ്യനെയും മതത്തെയും അമേധ്യമെറിയുന്നു. അവകാശങ്ങള്‍ നിഷേധിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന മതങ്ങള്‍ ദൈവത്തി​‍െന്‍റതല്ല; പുരോഹിത?​‍ാരുടേതാണ്‌. മതം തീര്‍ച്ചയായും രണ്ട്‌ തരമുണ്ട്‌. ദൈവത്തി​‍െന്‍റയും പുരോഹിത​‍െന്‍റയും മതത്തെക്കുറിച്ചുള്ള ഏത്‌ ചര്‍ച്ചയിലും വിസ്‌രമിക്കാന്‍ പാടില്ലാത്ത അറിവാണിത്‌.

ദൈവത്തി​‍െന്‍റ മതം വെളിച്ചമാണ്‌; പുരോഹിത​‍േന്‍റത്‌ ഇരുട്ടും. ദൈവിക മതത്തിനും പുരോഹിത മതത്തിനുമിടയിലുള്ള വ്യത്യാസം ചെറുതല്ല. നക്ഷത്രവും മണ്ണെണ്ണ വിളക്കും തമ്മിലുള്ള വ്യത്യാസത്തെക്കാള്‍ വലുതാണത്‌. മണ്ണെണ്ണ വിളക്കിനെ നോക്കി നക്ഷത്രത്തെ പരിഹസിക്കുന്നത്‌ ബുദ്ധിയല്ല. മണ്ണെണ്ണ വിളക്കുകൊണ്ട്‌ തൃപ്തിപ്പെടുന്നതും ഇത്രതന്നെ ബുദ്ധിയല്ല. ഉയരങ്ങളിലേക്കു ദൃഷ്ടിപായിച്ച്‌ നക്ഷത്രത്തെ കണ്ടെത്തുകയാണ്‌ ബുദ്ധിയുള്ളവരുടെ ദൗത്യം. ഈ ദൗത്യം, പക്ഷെ, അധിക ആളുകളും നിര്‍വഹിക്കുന്നില്ല. ബുദ്ധിജീവികള്‍ പോലും അത്‌ ചെയ്യുന്നില്ല. അവര്‍ പുരോഹിത?​‍ാരെ ചീത്തവിളിച്ച്‌ സായൂജ്യമടയുന്നു. ഇത്‌ സാധാരണക്കാരന്‌ ചെയ്യാന്‍ പറ്റുന്ന പണിയാണ്‌. ബുദ്ധിജീവിയില്‍നിന്ന്‌ സമൂഹം കൂടുതല്‍ പ്രതീക്ഷിക്കുന്നു. നക്ഷത്രവുമായി മണ്ണെണ്ണവിളക്കിനെ നേരിടുകയാണ്‌ അയാളുടെ ദൗത്യം. ഇത്‌ എളുപ്പമല്ല. പഠനവും ഗവേഷണവും മാത്രമല്ല, ചിന്താരംഗത്തും കര്‍മരംഗത്തും സമൂലമായ വിപ്ലവവും അത്‌ ആവശ്യപ്പെടുന്നു. നിര്‍ഭാഗ്യവശാല്‍, സാധാരണക്കാരനു ചെയ്യാവുന്ന അയത്നലളിതമായ പണിയാണ്‌ ആധുനിക ബുദ്ധിജീവികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്‌.

മതങ്ങള്‍ ഇന്ന്‌ മനുഷ്യനെ അടിമകളാക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്നുണ്ട്‌. പ്രവാചകന്മാരുടെ മതം ഇങ്ങനെയായിരുന്നില്ല. എല്ലാ ബുദ്ധിജീവികളും ഇക്കാര്യം അംഗീകരിക്കുന്നുണ്ട്‌. ഖുര്‍ആനും ബൈബിളും വേദോപനിഷത്തുക്കളും ഈ അടിച്ചമര്‍ത്തലുകളെ തുണക്കുന്നില്ലെന്നും അവര്‍ക്കറിയാം. അപ്പോള്‍ പിന്നെ വില്ലന്‍ ആരാണ്‌? പുരോഹിതന്‍! ദൈവ നികൃഷ്ട ജീവി. നിഷേധിക്കേണ്ടത്‌ പുരോഹിതനെയും അവ​‍െന്‍റ മതത്തെയുമാണ്‌. ഈ വസ്തുത പക്ഷെ, എത്രപേര്‍ അറിയുന്നു? പുരോഹിതനെ പറിച്ചെറിയാന്‍ എത്ര പേര്‍ സന്നദ്ധം?

ശുദ്ധീകരണം
പുരോഹിതന്മ‍ാരെ പിഴുതെറിഞ്ഞാല്‍ പിന്നെ ക്രിസ്തുമതം ബാക്കിയുണ്ടാകുമോ? ഇസ്ലാം ഉണ്ടാകുമോ? ഹൈന്ദവതയുണ്ടാകുമോ? പുരോഹിതന്മ‍ാരെയും അവര്‍ കെട്ടിച്ചമച്ചതിനെയും വേരോടെ പറിച്ചെറിഞ്ഞ ശേഷം എന്താണോ ബാക്കിയുള്ളത്‌ അതാണ്‌ മതം. ദൈവം പ്രവാചകന്‍മാര്‍ മുഖേന നല്‍കിയ വെളിച്ചം. അത്‌ മതി മനുഷ്യന്‌, ഇങ്ങനെ ഒരു ശുദ്ധീകരണം മതങ്ങളില്‍ ആവശ്യമാണ്‌. അത്‌ കഴിഞ്ഞിട്ട്‌ മതി മതത്തിലേക്കുള്ള പുനഃപ്രവേശം.

വ്യക്തിയെ സംബന്ധിച്ചിടത്തോളം ഈ ശുദ്ധീകരണം എളുപ്പമാണ്‌.ദൈവിക മതത്തെ അതി​‍െന്‍റ മൗലികതയില്‍ മനസിലാക്കി അതിനെ ഒരു അരിപ്പയായി സ്വീകരിച്ച്‌ പുരോഹിത മതത്തെ അതിലിട്ട്‌ അരിക്കുക. അരിപ്പയുടെ കണ്ണികള്‍ക്ക്‌ വഴങ്ങാത്ത ചണ്ടികള്‍ നിര്‍ദയം വലിച്ചെറിയുക. ഇങ്ങനെ അരിച്ചെടുത്ത മതവിശ്വാസവും അനുഷ്ഠാനങ്ങളുമനുസരിച്ച്‌ ജീവിതം ക്രമീകരിക്കുക. മതം വെളിച്ചവും വഴികാട്ടിയുമാകുന്നതെങ്ങനെയാണെന്ന്‌ അപ്പോള്‍ മനസിലാകും. യേശുവും മുഹമ്മദുമെല്ലാം അടുത്തു വന്നതുപോലെ തോന്നും അപ്പോള്‍. അസാധാരണമായ അളവില്‍ ധീരത ആവശ്യപ്പെടുന്ന പ്രക്രിയയാണിത്‌. പൊതുജനത്തില്‍നിന്ന്‌ ഇത്‌ പ്രതീക്ഷിക്കാന്‍ വയ്യ. പുരോഹിത മതങ്ങളുമായി പോരിനിറങ്ങാന്‍ ബുദ്ധിജീവികള്‍ക്കേ കഴിയൂ. ഇതിന്‌ ബുദ്ധിജീവി രണ്ട്‌ കാര്യങ്ങള്‍ ചെയ്യണം. ആദ്യം സ്വാര്‍ത്ഥത വെടിയണം. പിന്നെ താന്തോന്നിത്തവും. കാരണം, മതത്തില്‍ ഇവയ്ക്കു പഴുതില്ല. ഇവ രണ്ടും വെടിയാന്‍ തയ്യാറുള്ള എത്ര ബുദ്ധിജീവികളുണ്ട്‌ നമുക്ക്‌? പുരോഹിത​‍െന്‍റ മറ്റൊരു പതിപ്പായി ബുദ്ധിജീവിയും അധഃപതിച്ചുകൊണ്ടിരിക്കുന്നുവെന്നത്‌ ചര്‍ച്ച ചെയ്യപ്പെടേണ്ട പുതിയ വിഷയമാണ്‌.

സമൂഹത്തെപ്പറ്റിയാകുമ്പോള്‍ ശുദ്ധീകരണത്തിനു പരിമിതികളുണ്ട്‌. പുരോഹിത?​‍ാരുടെ പിടിത്തം സമൂഹത്തിനുമേല്‍ വളരെ ശക്തമാണ്‌. വ്യക്തിയുടെ വിചാരങ്ങളും അനുഭവങ്ങളും സമൂഹത്തെ സ്വാധീനിക്കാന്‍ സമയമെടുക്കും. ചിന്താ-കര്‍മ രംഗങ്ങളില്‍ സംഭവിക്കുന്ന മഹത്തായ വിപ്ലവത്തിനു ശേഷമേ സമൂഹം ശുദ്ധീകരിക്കപ്പെടുകയുള്ളൂ. അതുവരെ മതത്തി​‍െന്‍റ ഗുണം സമൂഹത്തിനു ലഭിക്കില്ല; ഉപദ്രവം ഏല്‍ക്കുകയും ചെയ്യും.

എല്ലാ മതങ്ങളും ഒരുപോലെ ശുദ്ധീകരണത്തിനു വഴങ്ങില്ല. പുരോഹിത?​‍ാരുടെ പിടിത്തം കൂടുതല്‍ ശക്തമായ മതങ്ങളില്‍ ശുദ്ധീകരണം എളുപ്പമല്ല. ക്രൈസ്തവത ഉദാഹരണം. ക്രൈസ്തവ മതവിശ്വാസികള്‍ക്ക്‌ പുരോഹിതന്‍മാര്‍ അനുവദിച്ചിരിക്കുന്ന ഘോഷിക്കപ്പെടുന്ന സ്വാതന്ത്ര്യം, തങ്ങളുടെ ആധിപത്യത്തില്‍ തട്ടുന്ന ഘട്ടമെത്തുമ്പോള്‍ അവസാനിക്കുന്നു. ക്രൈസ്തവ മതത്തി​‍െന്‍റ നിലവിലുള്ള ഘടനയില്‍ പുരോഹിത​‍െന്‍റ സ്ഥാനവും ഒരു പ്രശ്നമാണ്‌. പുരോഹിതനില്ലാതെ ഒരു ക്രൈസ്തവന്‌ മതവിശ്വാസിയായി ജീവിക്കാനോ മരിക്കാനോ കഴിയില്ലെന്നാണ്‌ ധാരണ. ഒന്നാമതായി തകര്‍ക്കപ്പെടേണ്ടത്‌ ഈ ധാരണ തന്നെയാണ്‌. യേശുവി​‍െന്‍റ ശത്രുപക്ഷത്തുണ്ടായിരുന്ന പുരോഹിതപ്പട ക്രിസ്തുമതത്തെ ഹൈജാക്ക്‌ ചെയ്തിരിക്കുന്നു എന്ന ബോധമാണ്‌ ഒരു ക്രൈസ്തവനുണ്ടാകേണ്ട ആദ്യത്തെ മതബോധം.

ശുദ്ധീകരണം ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം താരതമ്യേന എളുപ്പമാണ്‌. മുസ്ലിം സമുദായത്തിനുമേല്‍ പുരോഹിത?​‍ാരുടെ സ്വാധീനം ദുര്‍ബലമാണെന്നതാണ്‌ ഇതിന്‌ ഒരു കാരണം. ഇസ്ലാമില്‍ പൗരോഹിത്യമില്ലെന്ന്‌ പുരോഹിത?​‍ാരും സമ്മതിക്കുന്നുണ്ട്‌; പ്രയോഗത്തില്‍ അവര്‍ ഇതിനു വിരുദ്ധമായി ചെയ്യുന്നുണ്ടെങ്കിലും. പൗരോഹിത്യത്തി​‍െന്‍റ തത്ത്വത്തിലെങ്കിലുമുള്ള ഈ നിഷേധം ശുദ്ധീകരണ പ്രക്രിയയെ വലിയ അളവില്‍ സഹായിക്കും. പുരോഹിതനില്ലാതെത്തന്നെ ഒരു മുസ്ലിമിന്‌ ജീവിക്കാനും മരിക്കാനും സാധിക്കുമെന്നത്‌ ചെറിയ കാര്യമല്ല. മതത്തില്‍ എവിടെയും പുരോഹിത​‍െന്‍റ സാന്നിധ്യമോ സഹായമോ അയാള്‍ക്ക്‌ ആവശ്യമില്ല, ശുദ്ധീകരണത്തി​‍െന്‍റ അനന്തമായ സാധ്യതകള്‍ തുറന്നുകൊടുക്കുന്നു ഇത്‌. ഈ സാധ്യത മുസ്ലിംകള്‍ വേണ്ടത്ര ഉപയോഗിക്കുന്നില്ലെന്നത്‌ വേറെ കാര്യം.

വ്യക്തിതലത്തില്‍ മാത്രമല്ല സംഘടിത മേഖലയിലും ശുദ്ധീകരണം നടന്നുകൊണ്ടിരിക്കുന്നു എന്നത്‌ ഇസ്ലാമി​‍െന്‍റ സവിശേഷതയാണ്‌. ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ശുദ്ധീകരണരംഗത്ത്‌ വളരെ മുന്നോട്ടുപോയിട്ടുണ്ട്‌. സമകാലിക ഹൈന്ദവ-ക്രൈസ്തവ സമൂഹങ്ങളില്‍ ഇതിനു തുല്യമായ മാതൃകയില്ല. ഈ നവോത്ഥാന - ശുദ്ധീകരണ സംരംഭങ്ങളെ കൃത്യമായി വിലയിരുത്തുന്നതിലും ബുദ്ധിജീവികള്‍ക്ക്‌ തെറ്റിയിട്ടുണ്ട്‌. നിര്‍ഭാഗ്യവശാല്‍, ഇസ്ലാമി​‍െന്‍റ പുരോഹിത പക്ഷത്തോടൊപ്പം നില്‍ക്കാനാണ്‌ അവരുടെ വിധി. ഭരണകൂടവും പൗരോഹിത്യവും ചേര്‍ന്ന്‌ ഇസ്ലാമിക നവോത്ഥാന വാദികളെ അടിച്ചമര്‍ത്തുന്നതിനെ ന്യായീകരിക്കുമ്പോഴും തങ്ങള്‍ മനുഷ്യാവകാശങ്ങളുടെ പക്ഷത്താണെന്ന്‌ അവര്‍ നടിച്ചുപോന്നു. ഈയിടെയായി ഈ രംഗത്ത്‌ നേരിയ മാറ്റം ദൃശ്യമായിത്തുടങ്ങിയ കാര്യം വിസ്‌രമിക്കുന്നില്ല.

നവോത്ഥാന പ്രസ്ഥാനങ്ങളെയും ജനം വിമര്‍ശന ബുദ്ധ്യാവിലയിരുത്തേണ്ടതുണ്ട്‌. എപ്പോഴും ഒരു കണ്ണ്‌ അതി​‍െന്‍റ മേല്‍ ഉണ്ടായിരിക്കണം. കാരണം, മറ്റൊരു പുരോഹിതപ്പടയായി നവോത്ഥാന പ്രസ്ഥാനം അധഃപതിക്കാനിടയുണ്ട്‌. ചരിത്രത്തില്‍ അങ്ങനെ സംഭവിച്ചിട്ടുണ്ട്‌.

ഹൈന്ദവ സമൂഹത്തില്‍ ശുദ്ധീകരണ സാധ്യത ക്രൈസ്തവ-ഇസ്ലാം മതങ്ങളെക്കാള്‍ കുറവാണ്‌. പുരോഹിത?​‍ാര്‍ക്കും വിശ്വാസികള്‍ക്കും തോന്നിയപോലെ കൈകാര്യം ചെയ്യാവുന്ന സ്വഭാവമാണ്‌ അതി​‍േന്‍റത്‌. ഒറിജിനിലും വ്യാജവും വേര്‍തിരിച്ചറിയാനുള്ള സാധ്യത ഹൈന്ദവതയില്‍ വളരെ വിരളമാണ്‌. പരസ്പര വിരുദ്ധമായ കാഴ്ചപ്പാടുകള്‍വരെ അതിനു സ്വീകാര്യമാണ്‌. ഈ സാഹചര്യത്തില്‍ ശുദ്ധീകരണത്തി​‍െന്‍റ അടിസ്ഥാനം നിശ്ചയിക്കുക പ്രയാസമായിതീരുന്നു. വസ്തുത ഇതാണെങ്കിലും ചിന്താരംഗത്തും കര്‍മരംഗത്തും ഉന്നത ശ്രേണികളിലുള്ള വ്യക്തികള്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ ഹൈന്ദവ സമൂഹത്തിലും ശുദ്ധീകരണം നടന്നേക്കും.

ബുദ്ധിജീവികളുടെ പങ്ക്‌
മതം മനുഷ്യാവകാശങ്ങളുമായി ഏറ്റുമുട്ടുന്നു എന്ന ധാരണ ഉണ്ടാകാന്‍ പാടില്ലാത്തതാണ്‌. അവകാശങ്ങളുടെ മൗലികപാഠങ്ങള്‍ ഉദ്ഘോഷിച്ചത്‌ മതങ്ങളാണ്‌. വിമോചനത്തി​‍െന്‍റ രാജപാത വെട്ടിയതും മതങ്ങളാണ്‌. ഇതിനു വിരുദ്ധമായ അനുഭവങ്ങളെ പൗരോഹിത്യത്തി​‍െന്‍റ പട്ടികയിലാണ്‌ ചേര്‍ക്കേണ്ടത്‌. പൗരോഹിത്യം മതമല്ല; മതത്തിനു മീതെ വളര്‍ന്ന ഇത്തിള്‍ക്കണ്ണിയാണ്‌. മതത്തെക്കാള്‍ അത്‌ വളര്‍ന്നു പടര്‍ന്നത്‌ മനുഷ്യ​‍െന്‍റ അശ്രദ്ധകൊണ്ടാണ്‌. ഈ അശ്രദ്ധയില്‍ വലിയ പങ്ക്‌ ബുദ്ധിജീവികളുടേതാണ്‌. മനുഷ്യ​‍െന്‍റ മൗലികാവകാശങ്ങള്‍ നിഷേധിക്കാനും വിമോചനത്തി​‍െന്‍റ രാജപാത കൊട്ടിയടക്കാനും പുരോഹിത?​‍ാരെ കയറൂരിവിട്ടതി​‍െന്‍റ ഉത്തരവാദിത്വത്തില്‍നിന്ന്‌ ബുദ്ധിജീവികള്‍ക്ക്‌ ഒഴിഞ്ഞുമാറാന്‍ കഴിയില്ല. പിഴവ്‌ തിരുത്താനുള്ള അവസരമാണ്‌ അവര്‍ക്ക്‌ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്‌.

മതങ്ങളുടെ ശുദ്ധീകരണത്തിന്‌ ഇറങ്ങിത്തിരിക്കുന്നതിനുമുമ്പ്‌ ബുദ്ധിജീവികള്‍ വിശ്വാസികളുടെ വിശ്വാസമാര്‍ജിക്കണം. ദൈവിക മതത്തെയും പുരോഹിത മതത്തെയും വേര്‍തിരിച്ചു മനസിലാക്കാതെ മതത്തിനുനേരെ അവര്‍ നേരത്തെ എയ്ത അമ്പുകള്‍ വിശ്വാസികളുടെ മനസില്‍ തറച്ചുകിടപ്പുണ്ട്‍്‌. സംശയദൃഷ്ടിയോടെ മാത്രമെ ബുദ്ധിജീവികളുടെ ഏത്‌ നീക്കത്തെയും സാധാരണക്കാര്‍ കാണുകയുള്ളൂ. മതത്തി​‍െന്‍റ യഥാര്‍ത്ഥ വക്താക്കളാണ്‌ തങ്ങളെന്ന്‌ വാക്കിലും പ്രവൃത്തിയിലും അവര്‍ തെളിയിക്കണം. ഇങ്ങനെ ആസൂത്രിതവും ആത്മാര്‍ത്ഥവുമായ ശ്രമം ബുദ്ധിജീവികളുടെ ഭാഗത്തുനിന്നുണ്ടായാല്‍ നൂറ്റാണ്ടുകളായി മതത്തിനുമീതെ അട്ടിയായി കിടക്കുന്ന ദുഷിപ്പുകള്‍ ഒരളവോളം നീക്കം ചെയ്യാന്‍ സാധിക്കും. പുതിയ നൂറ്റാണ്ടില്‍ ബുദ്ധിജീവികള്‍ നിര്‍വഹിക്കേണ്ട ആദ്യത്തെ ദൗത്യം ഇതായിരിക്കണം. പുതിയ നൂറ്റാണ്ടില്‍ മതത്തെ നയിക്കേണ്ടത്‌ ബുദ്ധിജീവികളാവണം; ഒരിക്കലും പുരോഹിത?​‍ാരായിപ്പോകരുത്‌.

മതം പുതിയ നൂറ്റാണ്ടില്‍
മനുഷ്യ​‍െന്‍റ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇനി മതത്തിനേ സാധിക്കൂ. നിയമവും നിയമപാലകരും നോക്കുകുത്തികളായിത്തീരുന്ന കാലത്ത്‌ മനുഷ്യ​‍െന്‍റ നിലനില്‍പിനും നിയമവാഴ്ചക്കും അഭൗമമായ നിയന്ത്രണം അത്യാവശ്യമായിത്തീരും. മനുഷ്യ​‍െന്‍റ അവകാശങ്ങള്‍ക്ക്‌ ഒരു മറുപുറമുണ്ട്‌- അവ​‍െന്‍റ ബാധ്യതകള്‍. ബാധ്യതകള്‍ നിറവേറ്റപ്പെടുമ്പോഴാണ്‌ അവകാശങ്ങള്‍ അംഗീകരിക്കപ്പെടുന്നത്‌. ആധുനിക ലോകത്തി​‍െന്‍റ നിയമപുസ്തകത്തില്‍ ബാധ്യതകളില്ല; അവകാശങ്ങളേയുള്ളൂ. അവകാശങ്ങള്‍ നിരന്തരം ലംഘിക്കപ്പെടുന്നു, ബാധ്യതകള്‍ നിറവേറ്റപ്പെടാത്തതുകൊണ്ട്‌. അവകാശങ്ങളെ ബാധ്യതകളുമായി ബന്ധിപ്പിക്കാന്‍ മതത്തിനു സാധിക്കും. മതത്തിനേ അത്‌ സാധിക്കൂ. മതം ഒരു ആഢംബര സംഗതിയല്ല. ജീവിതത്തി​‍െന്‍റ ശാന്തമായ ഒഴുക്കിന്‌ അത്യാവശ്യമാണത്‌. ഈ അത്യാവശ്യ സംഗതിയെ പുരോഹിത?​‍ാരുടെ കളിപ്പാട്ടമായി വിട്ടുകൊടുത്തുകൂടാ.

സ്വാതന്ത്ര്യം
മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള മൗലികമായ സ്വാതന്ത്ര്യത്തെ എല്ലാ മതങ്ങളും അംഗീകരിച്ചേ പറ്റു. പ്രവാചക?​‍ാര്‍ അനുവദിച്ചുകൊടുത്ത സ്വാതന്ത്ര്യമാണത്‌. പ്രാണവായുവി​‍െന്‍റ തൊട്ടടുത്താണ്‌ ചിന്താസ്വാതന്ത്ര്യത്തി​‍ന്‍റ സ്ഥാനം. എന്നാല്‍, വിശ്വാസിയായാലും അവിശ്വാസിയായാലും മനുഷ്യരെ ചൂഷണം ചെയ്യാന്‍ അനുവദിച്ചുകൂടാ. ചിന്താസ്വാതന്ത്ര്യവും ചൂഷണ സ്വാതന്ത്ര്യവും ഒന്നല്ല. മതത്തി​‍െന്‍റ പേരിലുള്ള ചൂഷണങ്ങള്‍ക്കുനേരെ കണ്ണുചിമ്മുന്നത്‌ ശരിയല്ല. ഈ ചൂഷകരെ എന്തു ചെയ്യണമെന്ന്‌ തീരുമാനിക്കാനുള്ള അധികാരം വ്യക്തികള്‍ക്കില്ലെന്നത്‌ ശരി. എന്നാല്‍, ഭരണകൂടത്തിനു തീര്‍ച്ചയായും അതുണ്ടല്ലോ. ഭരണകൂടം ഈ അധികാരം വിനിയോഗിക്കാതിരിക്കുമ്പോഴാണ്‌ വ്യക്തികള്‍ അത്‌ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നത്‌. നാടുനീളെ വിവാഹം കഴിച്ച്‌ നിരവധി സ്ത്രീകളെയും കുഞ്ഞുങ്ങളെയും തെരുവിലുപേക്ഷിച്ച്‌ ഒടുവില്‍ സിദ്ധന്‍ ചമഞ്ഞ്‌ പണംപിടുങ്ങിക്കൊൺ​‍ിരിക്കുന്ന എത്രയോ പേര്‍ നമ്മുടെ നാട്ടിലുണ്ട്‌. ഇതിനെ സ്വാതന്ത്ര്യമെന്ന്‌ വിളിച്ചുകൂടാ. ഇവരെ തൊടാനുള്ള ഭരണകൂടത്തി​‍െന്‍റ പേടിയില്‍നിന്നാണ്‌ വ്യക്തികളുടെ കൈയേറ്റങ്ങളുണ്ടാകുന്നത്‌. ഈ സാഹചര്യം തീര്‍ച്ചയായും ഒഴിവാക്കപ്പെടേണ്ടതാണ്‌.

മതം മനുഷ്യനുവേണ്ടിയാണ്‌. അത്‌ അവനു ആശ്വാസമാവണം; ഭാരമാകരുത്‌. പ്രവാചകന്മ‍ാര്‍ അങ്ങനെയാണ്‌ മതത്തെപ്പറ്റി പഠിപ്പിച്ചത്‌. മതത്തി​‍െന്‍റ ആധികാരിക ശബ്ദം പ്രവാചകന്മാരുടേതാണ്‌; പുരോഹിതന്മ‍ാരുടേതല്ല.

'ഞങ്ങളും' 'നിങ്ങളു'മില്ല; 'നമ്മള്‍''
ഞങ്ങള്‍', 'നിങ്ങള്‍' ഭാവങ്ങളും മതത്തിലില്ലാത്തതാണ്‌. 'നമ്മള്‍-മനുഷ്യര്‍' എന്നാണ്‌ പ്രവാചക?​‍ാര്‍ പഠിപ്പിച്ചത്‌. വിഭജനം പുരോഹിത?​‍ാരുടെ വകയാണ്‌. അധികാര താത്പര്യങ്ങള്‍ക്കുവേണ്ടി ഭരണകൂടങ്ങള്‍ അതിനെ പ്രോത്സാഹിപ്പിച്ചിട്ടുമുണ്ട്‌. വിഭജനത്തി​‍െന്‍റ അടിസ്ഥാനം കര്‍മമാണ്‌. കര്‍മത്തെ വിലയിരുത്തേണ്ടത്‌ ദൈവവും. അത്‌ നടക്കുക പരലോകത്താണ്‌; ഇഹലോകത്തല്ല. ദൈവത്തി​‍െന്‍റ പണിയെടുക്കാന്‍ ആരെയും അവന്‍ ഏല്‍പിച്ചിട്ടില്ല. ഇവിടെ ഒരു വര്‍ഗമേയുള്ളൂ - മനുഷ്യവര്‍ഗം, ഇതും പുനഃസ്ഥാപിക്കപ്പെടേണ്ട ഒരു മതപാഠമാണ്‌.

മതങ്ങളുടെ വേരുകള്‍ കണ്ടെത്തുകയാണ്‌ വിഭജന രോഗത്തെ നേരിടാനുള്ള പോംവഴി. മുഹമ്മദ്‌, യേശു, മോസസ്‌, അബ്രഹാം.. അങ്ങനെ ആദംവരെയുള്ള പ്രവാചക?​‍ാര്‍ ഒരേ സന്ദേശമാണ്‌ പ്രചരിപ്പിച്ചത്‌. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പ്രവാചക?​‍ാര്‍ ഒന്നു തന്നെയാണ്‌ പറഞ്ഞത്‌. മറിച്ചുള്ള വാദം മതവിരുദ്ധമാണ്‌. എല്ലാ കാലങ്ങളിലെയും എല്ലാ രാജ്യങ്ങളിലെയും പ്രവാചക?​‍ാരെ അംഗീകരിക്കുമ്പോഴേ ഒരാള്‍ യഥാര്‍ത്ഥ മതവിശ്വാസി ആകുന്നുള്ളൂ. എല്ലാ മതങ്ങളെയും യോജിപ്പിക്കുന്ന ചില കണ്ണികളുണ്ട്‌. അത്‌ കണ്ടെത്താനുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിച്ചാല്‍ മതങ്ങളുടെ അടിസ്ഥാനത്തിലുള്ള വൈരത്തിന്‌ ഒരു പരിധിവരെ പരിഹാരമാകും. ഗവേഷണത്തിന്‌ പണം അനുവദിക്കേണ്ടത്‌ ഈ മേഖലയിലാണ്‌.

ഈ രംഗത്ത്‌ ഇസ്ലാമി​‍െന്‍റ കാഴ്ചപ്പാട്‌ ചിന്തനീയമാണ്‌. എല്ലാ പ്രവാചക?​‍ാരെയും ഇസ്ലാം അംഗീകരിക്കുന്നു. അവരുടെ അനുയായികള്‍ ഇന്ന്‌ ഇസ്ലാമി​‍െന്‍റ ശത്രുപക്ഷത്താണെന്നതൊന്നും ഈ അംഗീകാരത്തിന്‌ ഇസ്ലാമിനു തടസ്സമല്ല. മുഹമ്മദ്‌ നബി പുതുതായി ഒന്നും പറഞ്ഞില്ല; യേശുവും മോസസും ഉള്‍പ്പെടെയുള്ള മുന്നേ പോയ പ്രവാചക?​‍ാര്‍ ജനങ്ങളോട്‌ പറഞ്ഞ കാര്യങ്ങള്‍ അവരെ ഓര്‍മിപ്പിക്കുക മാത്രമാണ്‌ അദ്ദേഹം ചെയ്തത്‌. പ്രവാചക നിയോഗത്തി​‍െന്‍റ പൂര്‍ണതയാണ്‌ മുഹമ്മദിലൂടെ സംഭവിച്ചത്‌. 'പരസ്പരം യോജിക്കാവുന്ന മേഖല'യിലേക്കുള്ള ഇസ്ലാമി​‍െന്‍റ ക്ഷണവും ശ്രദ്ധേയമാണ്‌. ഇസ്ലാമി​‍െന്‍റ ഈ ആഹ്വാനത്തിനു ചെവികൊടുക്കാന്‍ ആധുനിക മതസമൂഹങ്ങള്‍ക്കു സാധിച്ചാല്‍ പരസ്പര സഹകരണത്തിലധിഷ്ഠിതമായ മതങ്ങളുടെ പുഷ്കല കാലംവരും.


മതം ജീവിതം തന്നെ
ജീവിതത്തില്‍ മതത്തി​‍െന്‍റ റോളെന്ത്‌? കണിശമായി നിര്‍ണയിക്കപ്പെടേണ്ട സംഗതിയാണിത്‌. മനസ്സി​‍െന്‍റ കുപ്പത്തൊട്ടിയിലല്ല മതത്തി​‍െന്‍റ സ്ഥാനം; ജീവിതം മുഴുവന്‍ അത്‌ നിറഞ്ഞു നില്‍ക്കണം. മതം ഒരു സ്വകാര്യ ഏര്‍പ്പാടാണെന്ന്‌ പറഞ്ഞത്‌ ഏറ്റവും വലിയ തട്ടിപ്പായിരുന്നു. (പുരോഹിത?​‍ാരെയും ഭരണവര്‍ഗത്തെയും ഹായിക്കാനായിരുന്നു അത്‌). പുരോഹിത?​‍ാരുടെ മതം കുപ്പത്തൊട്ടികൊണ്ട്‌ തൃപ്തിപ്പെടും. ജീവിച്ചിരിക്കുമ്പോള്‍ അതി​‍െന്‍റ ആവശ്യമില്ലല്ലോ. മരണാനന്തരമാണല്ലോ അത്‌ സജീവമാകുന്നത്‌. പുരോഹിത?​‍ാര്‍ മതത്തെ തലകുത്തനെ നിര്‍ത്തി എന്ന്‌ നടേ പറഞ്ഞത്‌ അതുകൊണ്ടാണ്‌. ദൈവത്തി​‍െന്‍റ മതം, പക്ഷെ, അന്ത്യകൂദാശ നിര്‍വഹിക്കാനുള്ളതല്ല. ജീവിതത്തി​‍െന്‍റ മജ്ജയെയും മാംസത്തെയും അത്‌ ത്രസിപ്പിച്ചുകൊണ്ടിരിക്കും. ജീവിതത്തി​‍െന്‍റ എല്ലാ ഇതളുകളിലും അത്‌ മധു വിതറും. പള്ളി​‍െയും പാര്‍ലമെന്‍റിനെയും അത്‌ വിശുദ്ധമാക്കും. മനസിനെയും ശരീരത്തെയും അത്‌ വിമലീകരിക്കും. മതം-രാഷ്ട്രീയം, ആരാധന-അദ്ധ്വാനം, പുരോഹിതന്‍-യോദ്ധാവ്‌, ആത്മീയം-ഭൗതികം ഇങ്ങനെയുള്ള കൃത്രിമ വിഭജനങ്ങളൊന്നും അതിലില്ല. തോന്നിയപോലെ ജീവിക്കാന്‍ ഒരു ഇടവും അത്‌ വിട്ടുതരില്ല. ഏകാധിപതികള്‍ക്കും തെമ്മാടികള്‍ക്കും അത്‌ സ്വീകാര്യമാവില്ല. അവര്‍ക്ക്‌ നല്ലത്‌ പുരോഹിതന്മാരുടെ മതമാണ്‌.

ദൈവത്തി​‍െന്‍റ മതം മര്‍ദ്ദിത​‍െന്‍റ നിസഹായതയില്‍നിന്നുയരുന്ന നിശ്വാസമ്മല്ല; അവ​‍െന്‍റ ആദ്യത്തെ ആയുധം തന്നെയാണത്‌. മര്‍ദ്ദകരും ചൂഷകരും അതിനെ വെറുക്കുകയും ഭയക്കുകയും ചെയ്യും. തിരിച്ചുപോകുന്നെങ്കില്‍ ഈ മതത്തിലേക്കാണ്‌ പോകേണ്ടത്‌. ചര്‍ച്ച ചെയ്യേണ്ടതും ഇതേക്കുറിച്ചു തന്നെ. ഇതുവരെ പുരോഹിതന്മ‍ാര്‍ മതത്തെ ഭരിച്ചു. നാളെമുതല്‍ മതം അവരെ ഭരിക്കട്ടെ. ഇത്രയും കാലം മതം നമ്മുടെ മുതുകില്‍ ഭാരം കയറ്റിവെച്ചു. ഇനിയുള്ള കാലം ഭാരം ഇറക്കിവെക്കലാകട്ടെ അതി​‍െന്‍റ ജോലി. (1999).

1 comment:

  1. പുരോഹിതമതവും പ്രവാചകമതവും പരസ്പരം സംഘട്ടനം തുടര്‍ന്നുകൊണ്ടേയിരിക്കുന്ന ഈ കാലത്ത്‌ ഈ ലേഖനം പ്രസക്തമാണു. അക്ഷരങ്ങള്‍ അല്‍പവും കൂടി വലുപ്പത്തില്‍ ആയിരുന്നുവെങ്കില്‍ നന്നായിരുന്നു.എങ്കില്‍ കൂടുതല്‍ ആളുകള്‍ വായിക്കന്‍ ശ്രമിക്കും

    ReplyDelete