അന്ധവിശ്വാസങ്ങളില്‍നിന്നുള്ള മോചനം



ആരാധനാ ബോധം ജന്മസിദ്ധമാണ്‌. അതില്ലാത്ത ആരുമണ്ടാവില്ല. അതിനാല്‍ എല്ലാവരും തങ്ങളുടെ ആരാധനാ വികാരത്തെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നു. പക്ഷെ, പലരുമത്തിന്‌ തിരഞ്ഞെടുക്കുന്ന മാര്‍ഗങ്ങള്‍ പലതായിരിക്കും. രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്ന നാസ്തികനും ശവകുടീരത്തില്‍നിന്ന്‌ വിളക്കുകൊളുത്തി പ്രയാണം നടത്തുന്ന രാഷ്ട്രീയക്കാരനും ഫോട്ടോകള്‍ക്കുമുമ്പില്‍ ചന്ദനത്തിരിയും വിളക്കുമൊക്കെ കത്തിച്ചുവെക്കുന്ന സാധാരണക്കാരനും അറിഞ്ഞോ അറിയാതെയോ തങ്ങളുടെ ആരാധനാവികാരത്തെ തൃപ്തിപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌. യഥാര്‍ത്ഥ ദൈവത്തെ ആരാധിക്കാന്‍ കഴിയാത്ത നിര്‍ഭാഗ്യവന്മ​‍ാര്‍ കള്ള ദൈവങ്ങളെ പൂജിച്ച്‌ സായൂജ്യമടയുന്നു.

ജനങ്ങളില്‍ അന്ധവിശ്വാസം വളര്‍ത്താനും അവരുടെ ആരാധനാ വികാരത്തെ ചൂഷണം ചെയ്യാനും ആര്‍ക്കും അതിവേഗം സാധിക്കം. നിര്‍ഭാഗ്യവശാല്‍ ഏതു വഞ്ചകനും തട്ടിപ്പുകാരനും വളരെ വേഗം ഭഗവാനും പുണ്യവാളനുമാവാന്‍ സാധിക്കുന്ന നാടാണ്‌ നമ്മുടേത്‌. എയിഡ്‍്സ്‌ വിവാദങ്ങളിലകപ്പെട്ട ഭഗവാന്‍ തൊട്ട്‌ കള്ളക്കടത്ത്‌ നടത്തുന്ന ദൈവങ്ങള്‍വരെ നമുക്കുണ്ട്‌. എന്തെങ്കിലും അത്ഭുത കൃത്യങ്ങളും ചെപ്പടി വിദ്യകളും കാണിച്ചാല്‍ ആര്‍ക്കും അമാനുഷതയുടെ പരിവേഷമണിയാന്‍ സാധിക്കുന്ന അവസ്ഥയാണിവിടെയുള്ളത്‌. നൂറുശതമാനം നഗ്നത പ്രദര്‍ശിപ്പിക്കലും നിര്‍ലജ്ജമായ ലൈംഗികതയും മയക്കുമരുന്നുപയോഗവുമെല്ലാം ഭഗവാന്മ​‍ാരുടെ മഹത്വം വര്‍ദ്ധിപ്പിക്കുന്ന കാര്യങ്ങളായി മാറിയിരിക്കുന്നു. താടിയും മുടിയും നന്നാക്കുകയോ നഖം മുറിക്കുകയോ കുളിക്കുകയോ ചെയ്യാത്ത അരക്കിറുക്കന്മ​‍ാരും മുഴുക്കിറുക്കന്മ​‍ാരുമെല്ലാം ജീവിത കാലത്തോ മരണാനന്തരമോ പുണ്യവാളന്മ​‍ാരായി മാറുന്നു.

ജീവിതകാലത്ത്‌ ദൈവനിഷേധികളും മതവിരുദ്ധമായിരുന്നവര്‍പോലും മരണാനന്തരം ആരാധിക്കപ്പെടുന്ന ദൈവമായി മാറിയ അനുഭവങ്ങള്‍ ഇവിടെയുണ്ട്​‍്‌. തമിഴ്‌നാട്ടിലെ രാമസ്വാമി നായിക്കര്‍ എന്ന പെരിയോര്‍ സ്വാമി അതിന്റെ ചെറിയ ഉദാഹരണമാണ്‌. മനുഷ്യരെ ഭഗവാന്മ​‍ാരാക്കി അവരുടെ കാലു കഴുകി കുടിക്കുന്ന സര്‍വ്വകലാശാലാ വൈസ്‌ ചാന്‍സലര്‍മാര്‍, ചെപ്പടിവിദ്യയിലൂടെ അന്തരീക്ഷത്തില്‍ നിന്നെടുത്തുകൊടുക്കുന്ന വെണ്ണീറിനു പുണ്യം കല്‍പിച്ചു കൊണ്ടു നടക്കുന്ന വിപ്ലവകാരികള്‍ തുടങ്ങിയവര്‍ തൊട്ട്‌ പൂര്‍ണ നഗ്നനായ കപട സന്യാസിയുടെ കാലെടുത്ത്‌ നെറുകയില്‍വെച്ച്‌ അതിന്റെ ചിത്രം പത്രങ്ങള്‍ക്ക്‌ പ്രസിദ്ധീകരണത്തിന്‌ നല്‍കിയ പാര്‍ലിമെനൃ അധ്യക്ഷന്മ​‍ാര്‍വരെയുള്ള നാടാണിത്‌.

കല്ല്‌ കരട്‌ കാഞ്ഞിരക്കുററി മുതല്‍ മുള്ള്‌ മുരട്‌ മൂര്‍ഖന്‍ പാമ്പുവരെ സകലതുമിവിടെ പൂജിക്കപ്പെടുന്നു. ഇവയിലേതെങ്കിലുമൊന്നിന്റെ മാധ്യമവും സാന്നിധ്യവും ഇല്ലാതെ ദൈവാരാധന സാധ്യമല്ലെന്ന്‌ വിശ്വസിക്കുന്നവരാണ്‌ അധികപേരും. പുണ്യവാളന്മ​‍ാരെയും പാതിരിമാരെയും പുരോഹിതന്മ​‍ാരെയും ദൈവത്തിലേക്കുള്ള മദ്ധ്യവര്‍ത്തികളായി സ്വീകരിക്കുന്നവരും വിരളമല്ല. അന്യ സമുദായങ്ങളിലെ അനാചരങ്ങള്‍ക്കെതിരെ അതിശക്തിയായി പ്രതികരിക്കുകയും വലിയ വിപ്ലവപ്പാര്‍ട്ടികളുടെ സഹയാത്രികനും സ്ഥാനാര്‍ത്ഥിയുമായി നിലകൊള്ളുകയും ചെയ്ത സുപ്രീംകോടതിയിലെ മുന്‍ ന്യായാധിപന്‍പോലും മരണമടഞ്ഞ സഹധര്‍മിണിയുടെ ആത്മാവുമായി സംഭാഷണം നടത്താന്‍ മാധ്യമങ്ങള്‍ തേടി നടക്കുക മാത്രമല്ല; അക്കാര്യം അഭിമാനത്തോടെ പത്രങ്ങളിലെഴുതുകകൂടി ചെയ്തു.

ഇരുപതാം നൂറ്റാണ്ടിന്റെ ഈ അന്ത്യദശകങ്ങളിലും ലോകത്തെങ്ങും കടുത്ത അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മിഥ്യാ സങ്കല്‍പങ്ങളും മൂഢധാരണകളും നിലനില്‍ക്കുന്നു. എവിടെയും വികളമായ ആരാധനാരീതികളും വികൃതമായ ആചാരസമ്പ്രദായങ്ങളും കാണാവുന്നതാണ്‌. ഈ മേഖകളില്‍ ആധുനികയുഗത്തിന്‌ ആദിപുരാതനകാലത്തെ അവസ്ഥകളില്‍നിന്നൊരു മാറ്റവും സംഭവിച്ചിട്ടില്ല. പുതുയുഗത്തിലെ മനുഷ്യനും പ്രാകൃതരെപോലെ കല്ലുകളെയും മരക്കഷ്ണങ്ങളെയും പൂജിക്കുന്നു. പുണ്യവാളന്മ​‍ാരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നു. പരകോടി ദൈവങ്ങളുടെ മുമ്പില്‍ പ്രണമിക്കുന്നു. മഹാന്മ​‍ാരുടെയും നേതാക്കളുടെയും ശ്മശാനങ്ങളില്‍ സ്നേഹാദരവുകളോടെ നമ്രശിരസ്കരായി നിലകൊള്ളുന്നു. സോവിയറ്റ്‌ യൂണിയനിലെ ലെനി​‍െന്‍റ ശവകുടീരത്തെപ്പോലെ, അത്രയേറെ മനുഷ്യരുടെ ആരാധനാവികാരത്തെ തൃപ്തിപ്പെടുത്തുകയും നിര്‍വൃതി നല്‍കുകയും ചെയ്യുന്ന മറ്റേതെങ്കിലും മഖ്ബറ ലോകത്തുണ്ടോയെന്നത്‌ സംശയമാണ്‌. സോവിയറ്റ്‌ യൂണിയനിലെ മുഴുവന്‍ പൗരന്മ​‍ാരും ജീവിതത്തിലൊരിക്കല്‍ അവിടം സന്ദര്‍ശിക്കാന്‍ നിഷ്കര്‍ഷ പുലര്‍ത്താറുണ്ട്‌. സാധ്യമാവുന്നവരെല്ലാം കൊല്ലത്തിലൊരിക്കല്‍ ആ മഖ്ബറ കണ്ട്‌ നിര്‍വൃതിയടയുന്നു.
ഡോക്ടര്‍ എം.വി. പെയിലി എഴുതുന്നു: ജീവിതത്തില്‍ ഒരിക്കലെങ്കിലും ലെനിന്‍ സ്മാരകം സന്ദര്‍ശിക്കുന്നത്‌ ഓരോ സോവിയററ്‌ പൗരനും ത​‍െന്‍റ ധാര്‍മിക ചുമതലയായി കരുതുന്നു. വര്‍ഷത്തിലൊരിക്കല്‍ അവിടെ പോകുന്നവരും ധാരാളമുണ്ട്‌. മോസ്കോവില്‍ താമസിക്കുന്ന ഒരു റഷ്യന്‍ സുഹൃത്ത്‌ താന്‍ കൊല്ലത്തിലൊരിക്കല്‍ അവിടെ പോകാറുണ്ടെന്ന്‌ എന്നോട്‌ പറഞ്ഞു. ഒരു സോവിയറ്റ്‌ സന്ദര്‍ശകന്‍ അവിടെ പോകുന്നത്‌ പല കാരണങ്ങള്‍ കൊണ്ടാവാം, ലെനിന്‍ ഏതെല്ലാം ആദര്‍ശങ്ങള്‍ക്കുവേണ്ടി മരിച്ചുവോ അവയോടുളള ഭകതി ബഹുമാനങ്ങള്‍ കൊണ്ടാവാം. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയോട്‌ ആത്മാര്‍ത്ഥമായ കുറ്‌ പ്രകടിപ്പിക്കുന്നതിനു വേണ്ടിയാവാം, ഒരു ദേശാഭിമാനിയോടുള്ള ആദരവു മൂലമാവാം, കമ്മ്യൂണിസ്റ്റ്‌ ദേവതയോടുള്ള അപരിമിതമായ ഭക്തികൊണ്ടാവാം, അല്ലെങ്കില്‍ കേവലം കൗതുകം കൊണ്ടുമാവാം, ഏതായിരുന്നാലും സ്മാരകകുടീരം സന്ദര്‍ശിക്കാന്‍ ദിനംപ്രതി വരുന്ന വലിയ ജനസമൂഹം നമ്മെ ആശ്ചര്യപ്പെടുത്തുമെന്ന കാര്യം തീര്‍ച്ചയാണ്‌.

റഷ്യയിലെ കാഴ്ചകളും അനുഭവങ്ങളും പേജ്‌:120 അദ്ദേഹം തുടരുന്നു: സ്മാരക മന്ദിരത്തിലേക്ക്‌ പ്രവേശിക്കുന്ന ഒരാള്‍ ഇടതുവശത്തേക്ക്‌ നയിക്കപ്പെടുന്നു. ഇരുപത്തഞ്ചു പടവുകളോളം താഴോട്ടിറങ്ങി പ്ലാറ്റ്ഫോമി​‍െന്‍റ ഇടതുഭാഗത്തുകൂടി കയറുവാന്‍ അയാള്‍ വലത്തോട്ട്‌ തിരിയുന്നു. പ്ലാറ്റ്ഫോമില്‍ ഉയര്‍ത്തിവെച്ച ഒരു വലിയ സ്ഫടികക്കൂടിനകത്ത്‌ വൈദ്യുത ദീപപ്രഭയില്‍ ലെനി​‍െന്‍റ ശരീരം വെച്ചിരിക്കുന്നു. പ്ലാറ്റ്‌ ഫോമി​‍െന്‍റ ഇടതുഭാഗത്തുനിന്ന്‌ സാവധാനത്തില്‍ നടന്ന്‌ മുന്‍ഭാഗത്ത്‌ എത്തിച്ചേരുന്ന അയാള്‍ക്ക്‌ ശരീരം പൂര്‍ണമായി കാണുന്നതിന്‌ ഇടത്തോട്ട്‌ തിരിയേണ്ടിവരുന്നു. സ്ഫടികക്കൂടി​‍െന്‍റ ഇടത്തും വലത്തും മുമ്പിലും നിന്നുകൊൺ​‍്ട്‌ ശരീരം ദര്‍ശിക്കുന്നതിന്‌ ചില നിമിഷങ്ങള്‍ മാത്രമാണ്‌ ഒരാള്‍ക്ക്‌ ലഭിക്കുന്നത്‌. അത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ മുഖവും മറ്റു ശരീരഭാഗങ്ങളും സൂക്ഷ്മമായി നോക്കി മനസിലാക്കുവാന്‍ പ്രയാസമുണ്ട്‌. അതിനാല്‍ വ്യക്തമായി കാണാന്‍ കഴിയുന്ന തല, കൈകളുടെ കീഴ്ഭാഗം മുതലായവ എത്ര കണ്ട്‌ ദ്രവിച്ചിട്ടുണ്ടെന്ന്‌ മനസിലാക്കുക എളുപ്പമല്ല. ഒരു കയ്യിലെ വിരലുകള്‍ നിവര്‍ത്തിപ്പിടിച്ചിരിക്കുന്നു. മറ്റേ കയ്യിലെ വിരലുകള്‍ മടക്കി മുഷ്ടി ചുരുട്ടിപ്പിടിച്ചിട്ടുണ്ട്‌. മുഖം ശാന്തഗംഭീരമാണ്‌. ചുണ്ടുകള്‍ കൂട്ടിയമര്‍ത്തിയിരിക്കുന്നു. കണ്ണുകള്‍ അടഞ്ഞുകിടക്കുന്നു.. സ്മാരകമന്ദിരത്തി​‍െന്‍റ പ്രവേശന കവാടത്തില്‍ രണ്ടു അംഗരക്ഷകന്മ​‍ാര്‍ സൈനികവേഷത്തില്‍ അറ്റന്‍ഷനായി നിശ്ചലരായി നില്‍ക്കുന്നതു കാണാം. മന്ദിരത്തിനുള്ളില്‍, പ്രത്യേകിച്ചും ലെനി​‍െന്‍റ ശരീരം വെച്ചിട്ടുളള സ്ഫടികക്കൂടിനു ചുറ്റും അനേകം ഗാര്‍ഡുകള്‍ സാധാരണ വേഷത്തില്‍ നില്‍പ്പുണ്ട്‌. അവര്‍ ഓരോ സന്ദര്‍ശകനെയും വളരെ സൂക്ഷ്മതയോടെ വീക്ഷിക്കുന്നു. സ്മാരകമന്ദിരത്തിലേക്ക്‌ പ്രവേശിക്കുന്നതിനു മുമ്പ്‌ ഗാര്‍ഡുകള്‍ സന്ദര്‍ശകരോട്‌ കൈ താഴ്ത്തിയിടുവാന്‍ ആവശ്യപ്പെടുകയും നിരോധിത വസ്തുക്കള്‍ കൈവശമുണ്ടോ എന്ന്‌ പരിശോധിക്കുകയും ചെയ്യുന്നു. തൊപ്പിയോ ഹാറ്റോ ധരിച്ചവര്‍ അത്‌ ഊരിവെക്കണമെന്ന്‌ നിര്‍ബന്ധമാണ്‌. ബഹുമാനസൊ‍ാചകമായിട്ടാണിത്‌ ചെയ്യുന്നത്‌. പേജ്‌ 121,122

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പരിരക്ഷിക്കുന്നതില്‍ കമ്യൂണിസ്റ്റ്‌ ചൈനയും ഒട്ടും പിന്നിലല്ല. അവിടെ നടന്ന സാംസ്കാരിക വിപ്ലവത്തെ സംബന്ധിച്ച സോവിയറ്റ്‌ സമീക്ഷ എഴുതുന്നു: സാംസ്കാരിക വിപ്ലവത്തില്‍ മാവോ ഗ്രൂപ്പ്‌ നിറവേറ്റണ്ട കടമകള്‍ ഇതൊക്കെയായിരുന്നു. ഒന്ന്‌: പ്രതിപക്ഷ പ്രതികരണത്തെ അടിച്ചമര്‍ത്തുകയും ഭാവിയില്‍ തങ്ങളുടെ നയം നിര്‍ബ്ബാധം തുടര്‍ന്നുപോകുവാന്‍ കഴിയുമാറ്‌ ഗ്രൂപ്പി​‍െന്‍റ സര്‍വ്വാധിപത്യം ഉറപ്പിക്കുകയും ചെയ്യുക. രണ്ട്‌: ജനങ്ങളുടെ ചിന്താമണ്ഡലത്തില്‍ നിന്ന്‌ മാര്‍ക്ക്സിസം-ലെനിനിസത്തെക്കുറിച്ചുള്ള ശരിയായ ബോധത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്തു ഇളം തലമുറയെ മാവോ ആശയങ്ങളോടുളള മതഭ്രാന്തിന്‌ തുല്യമായ ഭക്തിയുടെ സ്പിരിറ്റില്‍ വിദ്യാഭ്യാസം ചെയ്യിക്കുകയും അങ്ങനെ മാവോവി​‍െന്‍ മഹഛക്തി നയം അനുസൃതം തുടരുന്നതിന്‌ ഉറപ്പു വരുത്തുകയും ചെയ്യുക.ചെയ്യിക്കുകയും അങ്ങനെ മാവോവി​‍െന്‍ മഹഛക്തി നയം അനുസൃതം തുടരുന്നതിന്‌ ഉറപ്പു വരുത്തുകയും ചെയ്യുക.

മാവോ സേതുംഗ്‌ ഗ്രൂപ്പ്‌ ഈ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി ജനങ്ങളുടെ അജ്ഞതയെ ഉപയോഗപ്പെടുത്തി (ചൈനയില്‍ 30 കോടിയിലധികം ജനങ്ങള്‍ തീരെ അക്ഷരാഭ്യാസമില്ലാത്തവരാണ്‌.) ജനങ്ങളെ, പ്രഥമ സ്ഥാനത്ത്‌ ഇളം തലമുറയെ, സങ്കുചിത ദേശീയ ബോധാടിസ്ഥാനത്തില്‍ അണിനിരത്താനും, ചൈനീസ്‌ വംശത്തിന്‌ ഇതര ജനങ്ങളെയും രാഷ്ട്രങ്ങളെയും അപേക്ഷിച്ച്‌ ഒരു ഔല്‍കൃഷ്ട്യമുണ്ടെന്ന മിഥ്യാധാരണയെ ആസ്പദമാക്കി പൈന്തിരിപ്പന്‍ ചിന്താഗതികള്‍ വളര്‍ത്താനും, ചൈനീസ്‌ ജനകോടികളെ തങ്ങളുടെ ഇംഗിതങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള അന്ധമായ ആയുധമാക്കി മാറ്റുവാനും മാവോ ഗ്രൂപ്പ്‌ പരസ്യമായി പരിശ്രമിക്കുന്നു. മാവോ സേതുംഗിനെ പ്രത്യക്ഷദേവതയായി അവരോധിക്കുന്നിടത്തോളമെത്തിയ മാവോ പൂജയും അദ്ദേഹത്തി​‍െന്‍റ പണ്ഡിതന്മന്യ ജല്‍പനങ്ങളുടെ ജപവും നാട്ടില്‍ യുദ്ധവെറി ആളിക്കത്തിക്കലും ഭീഷണികളും പിപ്പിടികളും അയല്‍ രാജ്യങ്ങളുമായി അതിര്‍ത്തി സംഘട്ടനങ്ങള്‍ക്കുള്ള പ്രകോപനവുമെല്ലാം അതേ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയുള്ളവയാണ്‌. സോവിയറ്റ്‌ സമീക്ഷ. പു:3, ലക്കം: 32, പേ: 3, 4

പ്രശസ്ത സോവിയറ്റ്‌ സാഹിത്യകാരനായ ദസ്തയേവ്സ്കി എഴുതുന്നു: ദൈവത്തെ കൂടാതെ ജീവിക്കുക ദുഷ്കരം തന്നെ. ആരാധിക്കാതെ ജീവിക്കാന്‍ മനുഷ്യന്‌ സാധ്യമല്ല. അതവന്‌ അസഹനീയമായിരിക്കും. ദൈവത്തെ ഉപേക്ഷിക്കുന്നവന്‍ മരംകൊണ്ടോ സ്വര്‍ണംകൊണ്ടോ നിര്‍മ്മിച്ച പ്രതിമയുടെ മുമ്പില്‍ അല്ലെങ്കില്‍ ഭാവനാസൃഷ്ടമായ പ്രതിമയുടെ മുമ്പില്‍ മുട്ടുകുത്തുന്നു. അവരെല്ലാം വിഗ്രഹാരാധകരാണ്‌, നാസ്തികരല്ല. അങ്ങനെയാണവരെ വിളിക്കേണ്ടതും. ഉദ്ധരണം: എ. അടപ്പൂര്‍ മനുഷ്യനും മൂല്യങ്ങളുംപുറം: 102.

ഇസ്ലാമി​‍െന്‍റ സമീപനം

പ്രപഞ്ചത്തി​‍െന്‍റ സ്രഷ്ടാവും നാഥനും നിയന്താവുമായ ദൈവം മനുഷ്യനുമായി ഏറെ അടുത്തവനാണ്‌; മാനവരാശിയെ ഭൂമിയില്‍ ജീവിക്കാന്‍ വിട്ടേച്ച്‌ അവരില്‍നിന്നകന്ന്‌ എവിടെയോ കഴിയുന്നവനല്ല അവന്‍, അല്ലാഹു പറയുന്നു: മനുഷ്യനെ സൃഷ്ടിച്ചിട്ടുളളത്‌ നാമാകുന്നു. അവ​‍െന്‍റ മനസിലുണരുന്ന തോന്നലുകള്‍വരെ നാം അറിയുന്നുണ്ട്‌. നാം അവ​‍െന്‍റ കണ്ഠനാഡിയെക്കാള്‍ അവനോട്‌ അടുത്തവനാകുന്നു.(ഖാഫ്‌:16)

മനുഷ്യന്‌ ദൈവത്തെ സമീപിക്കാന്‍ സചേതനമോ അചേതനമോ ആയ ഒരു മധ്യവര്‍ത്തിയോ ഇടയാളനോ ശുപാര്‍ശകനോ ആവശ്യമില്ല. സ്രഷ്ടാവ്‌ ത​‍െന്‍റ സൃഷ്ടികളുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കാന്‍ സദാ സന്നദ്ധനാണ്‌. അവ അറിയിക്കുന്നു: എ​‍െന്‍റ അടിമകള്‍ താങ്കളോട്‌ എന്നെക്കുറിച്ച്‌ ചോദിച്ചാല്‍ അവര്‍ക്ക്‌ പറഞ്ഞു കൊടുക്കുക: ഞാന്‍ അവരുടെ അടുത്തുതന്നെയുണ്ട്‌. വിളിക്കുന്നവന്‍ എന്നെ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനക്കുത്തരം നല്‍കുന്നു. അതിനാലവര്‍ എ​‍െന്‍റ ക്ഷണം സ്വീകരിച്ചുകൊള്ളട്ടെ. എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ സന്മ​‍ാര്‍ഗപ്രാപ്തരായേക്കും. (അല്‍ബഖറ:186)

കല്ലും മരവും നദിയും മലയും പ്രതിമയും പ്രതിഷ്ഠയും പ്രതിരൂപവും ഫോട്ടോവുമെല്ലാം മനുഷ്യനെ അപേക്ഷിച്ച്‌ തന്നെ നിസാരങ്ങളാണ്‌. അവയ്ക്കൊന്നും ഒരു കഴിവുമില്ല. അവയില്‍ എന്തെങ്കിലും കഴിവുകള്‍ നിക്ഷേപിക്കാനോ നിവേശിപ്പിക്കാനോ ആര്‍ക്കും സാധ്യവുമല്ല. കേള്‍ക്കാനോ ഗുണദോഷങ്ങള്‍ ചെയ്യാനോ ഈ അചേതന പദാര്‍ത്ഥങ്ങള്‍ക്ക്‌ കഴിയില്ല. അതിനാല്‍ അത്തരം പദാര്‍ത്ഥങ്ങളെ പൂജിക്കുന്നത്‌ പരമവിഡ്ഢിത്തമാണ്‌. മാത്രമല്ല, മനുഷ്യന്‍ താന്‍ തന്നെ നിര്‍മ്മിച്ചുണ്ടാക്കിയ വസ്തുക്കള്‍ക്ക്‌ ദിവ്യത്വം കല്‍പിച്ച്‌ അവയെ ആരാധിക്കുന്നത്‌ തികഞ്ഞ അധമത്വമാണ്‌; സ്വന്തം അന്തസും പദവിയും ഇടിച്ചുതാഴ്ത്തലാണ്‌. അതിനാല്‍ മനുഷ്യന്‍ സചേതനമോ അചേതനമോ ആയ ഒന്നി​‍െന്‍റ മുമ്പിലും ത​‍െന്‍റ സമുന്നതമായ ശിരസ്‌ കുനിക്കുകയോ നെറ്റിവെക്കുകയോ ചെയ്യരുത്‌. അത്തരമൊന്നിനെയും ആരാധിക്കരുത്‌. ദൈവത്തിനും മനുഷ്യനുമിടയില്‍ മധ്യവര്‍ത്തിയാവാന്‍ കല്ലിനോ മരത്തിനോ സാധ്യമല്ല. അതിനാലവയോട്‌ പ്രാര്‍ത്ഥിക്കുന്നതും അവയെ മധ്യവര്‍ത്തിയാക്കി ദൈവത്തോട്‌ പ്രാര്‍ത്ഥിക്കുന്നതും മഹാപാപമത്രെ.
പ്രവാചകന്മ​‍ാരും പുണ്യപുരുഷന്മ​‍ാരും പുരോഹിതന്മ​‍ാരും പാതിരിമാരുമെല്ലാം ദൈവത്തി​‍െന്‍റ സൃഷ്ടികളും അവ​‍െന്‍റ ദാസന്മ​‍ാരുമാണ്‌. അവര്‍ക്കാര്‍ക്കും അദൃശ്യമറിയുകയില്ല. കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി അദൃശ്യമാര്‍ഗത്തിലൂടെ എന്തെങ്കിലും ഉപകാരമോ ഉപദ്രവമോ ചെയ്യാനും അവര്‍ക്ക്‌ സാധ്യമല്ല. അതിനാല്‍ ആരും അവരെ വിളിച്ചു പ്രാര്‍ത്ഥിക്കരുത്‌. അവരിലാരെയും ആരാധിക്കുകയുമരുത്‌.

ഇങ്ങനെ ദൈവേതരായതിനെയെല്ലാം ആരാധിക്കുന്നതും വിളിച്ചു പ്രാര്‍ത്ഥിക്കുന്നതും ഇസ്ലാം പൂര്‍ണമായും വിലക്കുന്നു. അങ്ങനെ ചെയ്യുന്നത്‌ അങ്ങേയറ്റം ഹീനവും നിന്ദ്യവുമാണെന്ന്‌ പഠിപ്പിക്കുന്നു. ത​‍െന്‍റ സ്രഷ്ടാവായ ദൈവത്തോട്‌ ചെയ്യുന്ന ക്രൂരമായ അനീതിയും അതിക്രമവുമാണത്‌. അതുകൊണ്ടുതന്നെ അക്ഷന്തവ്യമായ അപരാധവും. ഇവ്വിധമാണ്‌ ഇസ്ലാം മനുഷ്യനെ സ്വന്തം കൈകള്‍കൊണ്ട്‌ കൊത്തിയുണ്ടാക്കിയ കല്‍ക്കഷ്ണങ്ങളുടെയും മരക്കഷ്ണങ്ങളുടെയും മുമ്പില്‍ തല കുനിക്കുകയെന്ന അധമാവസ്ഥയില്‍നിന്ന്‌ മോചിപ്പിക്കുന്നത്‌. അപ്രകാരം തന്നെ അത്‌ മനുഷ്യനെ മരിച്ചു മണ്ണായി മാറിയ മനുഷ്യരുടെ മഖ്ബറകളുടെയും ശ്മശാനങ്ങളുടെയും രക്തസാക്ഷി മണ്ഡപങ്ങളുടെയും മുന്നില്‍ ആരാധനാ വികാരത്തോടെ നമ്രശിരസ്കരായി നില്‍ക്കുകയെന്ന നിന്ദ്യതയില്‍നിന്നും സൃഷ്ടികളായ പുണ്യവാളന്മ​‍ാര്‍ക്ക്‌ പൂജാ-പ്രാര്‍ത്ഥനകള്‍ നടത്തുകയെന്ന പതിതാവസ്ഥയില്‍നിന്നും മോചിപ്പിക്കുന്നു.

നിര്‍ഭയത്വം
ദൈവത്തിന്‌ മാത്രമെ മനുഷ്യന്‌ ഗുണദോഷങ്ങള്‍ വരുത്താന്‍ സാധിക്കുകയുള്ളൂ. മറ്റാര്‍ക്കും അതിനു കഴിയില്ല. വിവിധയിനം സേവ നടത്തുന്നവര്‍ക്കോ ജ്യോത്സ്യന്മ​‍ാര്‍ക്കോ കണക്കുനോക്കുന്നവര്‍ക്കോ മാരണക്കാര്‍ക്കോ മറ്റോ ആരെയും രക്ഷിക്കാനോ ശിക്ഷക്കാനോ സാധ്യമല്ല. രോഗവും മരണവുമെല്ലാം ദൈവനിര്‍ണ്ണിതങ്ങളാണ്‌. ഇക്കാര്യം ഊന്നിപ്പറയുന്ന ഇസ്ലാം മനുഷ്യനെ എല്ലാവിധ മിഥ്യാഭയങ്ങളില്‍നിന്നും അനാവശ്യമായ ആശങ്കകളില്‍നിന്നും രക്ഷിക്കുന്നു. താന്‍ ദൈവത്തി​‍െന്‍റ കരങ്ങളില്‍ സുരക്ഷിതനാണെന്നും അവ​‍െന്‍റ അനുമതിയില്ലാതെ, തന്നെ ആര്‍ക്കും ഒന്നും ചെയ്യാന്‍ സാധ്യമല്ലെന്നുമുള്ള വിശ്വാസം മനുഷ്യന്‌ അനല്‍പമായ ആശ്വാസം നല്‍കുന്നു.
ജ്യോത്സ്യന്മ​‍ാര്‍, കൈനോട്ടക്കാര്‍, കണക്കുനോട്ടക്കാര്‍, ലക്ഷണം പറയുന്നവര്‍പോലുള്ളവരെയൊന്നും വിശ്വസിക്കുകയോ അവലംബിക്കുകയോ ചെയ്യരുതെന്ന്‌ ഇസ്ലാം ആവശ്യപ്പെടുന്നു. അതിനാല്‍ വഞ്ചകരുടെ എല്ലാവിധ ചൂഷണങ്ങളും അവസാനിപ്പിക്കുന്നു. അവരുടെ കുതന്ത്രങ്ങള്‍ക്കും ഭീഷണികള്‍ക്കും ഒരുവിധ വിലയുമില്ലാതാവുന്നു. അങ്ങനെ ആത്മീയചൂഷണങ്ങളെയും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പരാജയപ്പെടുത്തുന്നതില്‍ ആധുനികശാസ്ത്രവിജ്ഞാനവും ഭൗതിക വിദ്യാഭ്യാസവും പരാജയപ്പെട്ടേടത്ത്‌ ഇസ്ലാം വിജയിക്കുന്നു. പുരോഗമനവാദികള്‍ നടത്തുന്ന പത്രങ്ങള്‍പോലും അന്ധവിശ്വാസത്തെ ചൂഷണം ചെയ്ത്‌ ഈ ആഴ്ച നിങ്ങളെന്തു ചെയ്യുമെന്ന പ്രവചനങ്ങളുമായി പുറത്തുവരുമ്പോള്‍, അവയെ പുഛത്തോടെ കാണാനും അവയില്‍ വഞ്ചിതരാവാതിരിക്കാനും ഇസ്ലാം പഠിപ്പിക്കുന്നു.

സൃഷ്ടികളിലൊന്നിനെയും ആരാധിക്കരുതെന്നു ആവശ്യപ്പെടുന്ന ഇസ്ലാം അത്രതന്നെ ശക്തിയോടെ ദൈവത്തെ ആരാധിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്‌. മനുഷ്യന്‍ ത​‍െന്‍റ പ്രശ്നങ്ങളും പ്രയാസങ്ങളും ആവലാതികളും വേവലാതികളും ആഗ്രഹങ്ങളും ആവശ്യങ്ങളും ദൈവത്തി​‍െന്‍റ മുമ്പില്‍ സമര്‍പ്പിക്കേണ്ടതുണ്ട്‌. ത​‍െന്‍റ വികാരവിചാരങ്ങള്‍പോലുമറിയുന്ന അല്ലാഹു ത​‍െന്‍റ പ്രാര്‍ത്ഥനകള്‍ കേള്‍ക്കുകയും അവയ്ക്കുത്തരം നല്‍കുകയും ചെയ്യുമെന്നു സത്യവിശ്വാസിക്ക്‌ ദൃഢബോധ്യമുണ്ട്‌. അതിനാലാവന്‍ ഒരുവിധ മധ്യവര്‍ത്തികളോ ശുപാര്‍ശകരോ ഇടയാളന്മ​‍ാരോ ഇല്ലാതെത്തന്നെ സ്രഷ്ടാവി​‍െന്‍റ സന്നിധിയില്‍ തനിക്കപറയാനുള്ളതെല്ലാം സമര്‍പ്പിക്കുന്നു. അവനുമായി രഹസ്യഭാഷണം നടത്തുന്നു. എല്ലാം അവനില്‍ ഭരമേല്‍പിക്കുന്നു. അതിലൂടെ നിര്‍വചനാതീതമായ നിര്‍വൃതി നേടുകയും ചെയ്യുന്നു. അങ്ങനെ ഇസ്ലാം മനുഷ്യനെ അന്ധവിശ്വാസങ്ങളില്‍നിന്നും അനാചരങ്ങളില്‍നിന്നും മോചിപ്പിക്കുന്നു. ദൈവിക സന്മ​‍ാര്‍ഗ്ഗം സ്വീകരിക്കുന്നവര്‍ നിര്‍ഭീതരും ദുഃഖരഹിതരുമായിരിക്കുമെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കാനുള്ള കാരണവും അതത്രെ. അല്ലാഹു പറയുന്നു: നിങ്ങള്‍ക്ക്‌ എന്നില്‍നിന്ന്‌ മാര്‍ഗദര്‍ശനം ലഭിക്കുമ്പോള്‍ ആര്‍ മാര്‍ഗദര്‍ശനത്തെ പിന്തുടരുന്നുവോ അവര്‍ ഭയപ്പെടേണ്ടതില്ല. ദുഃഖിക്കേണ്ടതുമില്ല. (അല്‍ ബഖറ: 38)

ആമുഖം


പ്രിയ ബൂലോഗരെ

നമുക്കെല്ലാവര്‍ക്കും അറിയാവുന്നത് പോലെ ബ്ലോഗ് അനുദിനം വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. വായനക്കാരുടെയും പോസ്റ്റുകളുടെയും എണ്ണം ദിനേനെയെന്നോണം കൂടികൊണ്ടിരിക്കുന്നു.
ഓരോരുത്തര്‍ക്കും തങ്ങളുടെ സര്‍ഗ ശക്തികളെയും വിത്യസ്ഥങ്ങളായ വീക്ഷണങ്ങളെയും തുറന്നവതരിപ്പിക്കാനുള്ള ഒരു വേദി എന്ന നിലയില്‍ ബ്ലോഗ് ഒരു മഹത്തായ മേഖലായാണെന്ന് നമ്മള്‍ക്കെല്ലാവര്‍ക്കും അറിയാം. വിത്യസ്ഥ ചിന്താകഗതികള്‍ വച്ചുപുലര്‍ത്തുന്ന ആളുകള്‍ അവരവരുടെ വീക്ഷണങ്ങളെ അവതരിപ്പിക്കുമ്പോള്‍ മറ്റുള്ളവര്‍ക്കുള്ള വിയോജിപ്പുകളെ കമന്റുകളായി അവതരിപ്പിക്കാനുള്ള സ്വാതന്ത്രിയവും സൌകര്യവും ബൂലോഗത്തല്ലാതെ മറ്റെവിടെയും, ഇത്തരുണത്തില്‍ സാധ്യമാണെന്ന് തോന്നുന്നില്ല, അതിനാല്‍ തന്നെ ബ്ലോഗ് ഇന്നത്തെ അവസ്ഥയില്‍, സ്വതന്ത്ര അഭിപ്രായ പ്രകടനത്തിനുള്ള ഒരു തുറന്ന വേദിയാണ്.

ഏതൊരു മധ്യമത്തെയും പോലെ തന്നെ ബ്ലോഗിനും അതിന്റെതായ ഗുണങ്ങളും ദോശങ്ങളുമുണ്ട്. മുകളില്‍ സൂചിപ്പിച്ചത് അതിന്റെ ഗുണവശങ്ങളാണ്. സ്വതന്ത്ര്യം അനിയന്ത്രിതമാകുമ്പോള്‍ അത് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും വളരെ കൂടുതലാണ്. തന്റെതല്ലാത്ത നിലപാടുള്ളവര്‍ക്കെതിരെ അസഹിഷ്ണുതയോടും, വിദ്വേഷത്തോടും കൂടി കമന്റുകളും പോസ്റ്റുകളും ഇടുമ്പോള്‍ അത് പലപ്പോഴും സഭ്യതയുടെ സീമകളെ തന്നെ ലംഘിക്കാറുണ്ട്. അത് കൊണ്ട് തന്നെ പലരും കമന്റുകളെ നിയന്ത്രിക്കാന്‍ നിര്‍ബന്ധിതരാവുന്നു. പലപ്പോഴും ഇതു സംബന്ധമായ കോലാഹലങ്ങളൊക്കെ നാം കണ്ടതാണ്.


ജീവിതം അതിവേഗതയില്‍ മുന്നേറുകയാണ്‌. തിരക്കാണെല്ലാവര്‍ക്കും. ഇതിനിടയില്‍ നാം സ്വയം മറന്നുപോകുന്നു. എവിടേക്കാണീ ഓട്ടം? എവിടെയാണൊരവസാനം? ജീവിതത്തിന്റ അര്‍ത്ഥവും ലക്ഷ്യവും എന്ത്‌? നമ്മുടെ ചിന്താ വിഷയങ്ങളാവേണ്ടതാണിത്‌. ഇതിന്റെ ഉത്തരങ്ങള്‍ നമുക്ക്‌ കിട്ടിയേ തീരൂ. ഈ അന്വേഷണത്തില്‍ കൃത്യമായ ഒരുത്തരം സന്ദേശത്തിന്‌ നല്‍കാനുണ്ട്‌. ആദി മനുഷ്യന്‍ മുതല്‍ നമ്മുടെ സ്രഷ്ടാവിനാല്‍ നല്‍കപ്പെട്ട ഉത്തരം. നിങ്ങളുടെ ചിന്തക്കും ആലോചനക്കുമായി ഞങ്ങളത്‌ സമര്‍പ്പിക്കും. ഇത്‌ പക്ഷെ, അടിച്ചേല്‍പിക്കാനല്ല. തിരസ്കരിക്കാനും വിയോജിക്കാനും നിങ്ങള്‍ക്കവകാശമുണ്ട്‌. ഞങ്ങളത്‌ സന്തോഷപൂര്‍വം സ്വാഗതം ചെയ്യും. അത്‌ പ്രസിദ്ധീകരിക്കാനും സന്ദേശത്തിലിടമുണ്ട്‌. സ്വതന്ത്രമായ ചര്‍ച്ചയാണ്‌ ഞങ്ങള്‍ ആഗ്രഹിക്കുന്നത്‌. അതു വഴി നമുക്ക്‌ ബോധ്യപ്പെടുന്ന സത്യത്തിലെത്താന്‍ സാധിക്കുമെന്ന്‌ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

സന്ദേശം ബ്ലോഗ് മാസിക - ഒരു പുതിയ സംരഭമാണ്. സാധാരണ മാസികളെ പോലെ തന്നെ ഓരോ മാസവും ഇതിന്റെ ലക്കങ്ങള്‍ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. ഇസ് ലാമിനെ കുറിച്ച് മനസ്സിലാക്കാന്‍ അവസരമൊരുക്കുക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശം. ഇസ് ലാം വെറും ഒരു ആരാധാന ക്രമവും ദൈവവുമായുള്ള ഒരു സ്വകാര്യ ഇടപാടും മാത്രമാണെന്ന് തെറ്റിദ്ധരിച്ചവര്‍ക്ക് മുന്നില്‍, ഇസ് ലാമിന്റെ യഥാര്‍ഥ മുഖം എന്തെന്ന് എളിയ തോതില്‍ അവതരിപ്പിക്കാനാണ് ഞങ്ങള്‍ ഇവിടെ ശ്രമിക്കുന്നത്.

കമന്റ് നിയന്ത്രണം തത്ക്കാലം ഏര്‍പെടുത്തിയിട്ടില്ല. മാന്യമായ രീതിയിലുള്ള വാ‍യനക്കാരുടെ വിയോജിപ്പുകളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എപ്പോഴും സ്വഗതം ചെയ്യുന്നു.

നിങ്ങളുടെ ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ച് കൊണ്ട് ഈ എളിയ ശ്രമം ഞങ്ങള്‍ വായനക്കാര്‍ക്കായി സമര്‍പ്പിക്കട്ടെ.
സ്നേഹ പൂര്‍വ്വം
സന്ദേശം ബ്ലോഗ്മാസിക - ടീം

പ്രതികാരം




അബൂ സഫ്‌വാന്‍ കോക്കൂര്‍



ഒരിക്കല്‍ മൂന്നു വ്യക്തികള്‍ ഒരു ചെറുപ്പക്കാരനെ ബന്ധിയാക്കി ഉമറുബ്നുല്‍ ഖത്താബിന്റെ അരികിലേക്ക്‌ കൊണ്‌ വന്നു. അവര്‍ പറഞ്ഞു: ?ഈ ചെറുപ്പക്കാരനെ നിങ്ങള്‍ ശിക്ഷിക്കണം. ഇദ്ദേഹം ഞങ്ങളുടെ പിതാവിനെ വധിച്ചവനാണ്‌.? അമീര്‍ ചെറുപ്പക്കാരനോട്‌ ചോദിച്ചു: ?

ഇവരുടെ പിതാവിനെ വധിക്കാന്‍ ഇടയായ കാരണമെന്താണ്‌?? അയാള്‍ പറഞ്ഞു: ?
ഞാന്‍ ഒട്ടകത്തെ മേയ്ക്കുന്നവനാണ്‌, എന്റെ ഒരു ഒട്ടകം ഇവരുടെ പിതാവിന്റെ തോട്ടത്തില്‍ നിന്നും ഒരു ചെടി തിന്നു. അതു കണ്ടപ്പോള്‍ ഇവരുടെ പിതാവ്‌ ഒരു കല്ലുകൊണ്ട്‌ എന്റെ ഒട്ടകത്തെ എറിഞ്ഞു. അതുമൂലം എന്റ ഒട്ടകം ചാകാന്‍ ഇടയായി. ഞാന്‍ അതേ കല്ലു കൊണ്ട്‌ അവരുടെ പിതാവിന്റെ നേര്‍ക്ക്‌ എറിഞ്ഞു. ആ കല്ലേറുമൂലം അവരുടെ പിതാവും മരണപ്പെട്ടു. അമീര്‍ പറഞ്ഞു:
ഇങ്ങനെയാണ്‌ കാര്യങ്ങളെങ്കില്‍ ഞാന്‍ നിങ്ങളുടെ തല വെട്ടാന്‍ ഉത്തരവു നല്‍കി ഇവരുടെ പിതാവിനെ വധിച്ചതിനുള്ള ശിക്ഷ നടപ്പാക്കും.

എനിക്കു മൂന്ന്‌ ദിവസത്തെ ഇളവ്‌ തരണം.? ആ ചെറുപ്പക്കാരന്‍ പറഞ്ഞു. ?എന്റെ പിതാവ്‌ മരണപ്പെട്ടപ്പോള്‍ അദ്ദേഹം എനിക്കും എന്റെ കൊച്ചനിയനും വേണ്ടി വിട്ടുപോയ ഒരു നിധി ഉണ്ട്‌. ഞാന്‍ ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടാല്‍ ഈ നിധി എന്റെ അനിയന്‍ അറിയാതെപോകും. പിന്നീട്‌ അതവന്‌ ലഭിക്കുകയുമില്ല.
നിങ്ങള്‍ക്ക്‌ വേണ്ട്‍ി ആരാണ്‌ ജാമ്യം നില്‍ക്കുക. അമീര്‍ ചോദിച്ചു. ചെറുപ്പക്കാരന്‍ ജനക്കൂട്ടത്തിലെ മുഖങ്ങളിലേക്ക്‌ നോക്കി. അങ്ങനെ കൂട്ടത്തില്‍ നിന്നിരുന്ന ഒരാളെ ചൂണ്ട്‍ിക്കാണിച്ച്‌ അദ്ദേഹം പറഞ്ഞു.
ഇയാള്‍ നില്‍ക്കും എനിക്ക്‌ ജാമ്യമായിട്ട്‌. അപ്പോള്‍ അമീര്‍ ചോദിച്ചു.
അല്ലയോ അബൂദര്‍, താങ്കള്‍ ഇയാള്‍ക്ക്‌ വേണ്ട്‍ി ജാമ്യം നില്‍ക്കാന്‍ തയ്യാറാണോ..? അബൂദര്‍ പറഞ്ഞു: ?അതെ അമീറുല്‍ മുഅ​‍്മിനീന്‍, ഞാന്‍ നില്‍ക്കാം, ഇയാള്‍ക്ക്‌ വേണ്ടി ഉമറുബ്നുല്‍ ഖത്താബ്‌ പറഞ്ഞു. നിനക്ക്‌ ഇയാളെ അറിയില്ല, ഇയാള്‍ ഓടി രക്ഷപ്പെട്ടാല്‍ നീ പകരം ശിക്ഷ ഏറ്റു വാങ്ങേ?​‍ിവരും.? അപ്പോഴും അബൂദറിന്റെ മറുപടി ?അതെ ഞാന്‍ നില്‍ക്കാം അമീറുല്‍ മുഅ​‍്മിനീന്‍? അങ്ങനെ ഒന്നാമത്തെ ദിവസം കഴിഞ്ഞു. ചെറുപ്പക്കാരനെ ക?​‍ില്ല.. ര?​‍ാമത്തെയും മൂന്നാമത്തെയും ദിവസവും കഴിഞ്ഞു, ചെറുപ്പക്കാരന്റെ യാതൊരു വിവരവുമില്ല. ജനങ്ങള്‍ പേടിച്ചു... അവര്‍ ആശങ്കപ്പെട്ടു.. അബൂദര്‍ ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുമോ എന്ന്‌... അപ്പോള്‍ അതാ മഗ്‌രിബ്‌ നമസ്കാരത്തിന്‌ തൊട്ടുമുമ്പ്‌ ക്ഷീണിച്ച്‌ അവശനായി ആ ചെറുപ്പക്കാരന്‍ ഓടി എത്തി ഉമറുബ്നുല്‍ ഖത്താബിന്റെ മുമ്പാകെ കീഴടങ്ങികൊണ്ട്‍ുപറഞ്ഞു. 'ഞാന്‍ എന്റെ അനിയനെയും അവന്‌ അവകാശപ്പെട്ട നിധിയും ഞങ്ങളുടെ പിതാവിന്റെ സഹോദരനെ ഏല്‍പിച്ചു. ഞാന്‍ ഇതാ നിങ്ങളുടെ മുമ്പില്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ സ്വന്തത്തെ സമര്‍പ്പിക്കുന്നു.? ഇതുക?ണ്ട്‌ അത്ഭുതപ്പെട്ട്‌ ഉമര്‍ ചോദിച്ചു. 'താങ്കള്‍ക്ക്‌ ഓടിരക്ഷപ്പെടാന്‍ അവസരം ലഭിച്ചിട്ടും താങ്കളെ എന്താണ്‌ തിരികെ കൊ​‍െ?ത്തിച്ചത്‌.??
ചെറുപ്പക്കാരന്‍ പറഞ്ഞു: ?ഞാന്‍ ഭയക്കുന്നു, നാളെ ജനങ്ങള്‍ പറയും വിശ്വാസം ഈ സമൂഹത്തില്‍ നിന്നും ഇല്ലാതായിരിക്കുന്നു എന്ന്‌.? ഉമര്‍ അബൂദറിന്റെ നേര്‍ക്ക്‌ തിരിഞ്ഞ്‌ ചോദിച്ചു: ?താങ്കള്‍ എന്തുകൊണ്‌ ജാമ്യം നിന്നു? നാളെ ഈ സമൂഹത്തില്‍ നിന്നും നന്‍മ ഇല്ലാതായി എന്നു ജനങ്ങള്‍ പറയാന്‍ ഇടവരുമോ എന്ന്‌ ഞാന്‍ ഭയക്കുന്നു.? അബൂദര്‍ പറഞ്ഞു. ഇതെല്ലാം ക?​‍ുകൊ?​‍ിരുന്ന മൂന്ന്‌ ചെറുപ്പക്കാരുടെ മനസ്സലിഞ്ഞു, അവര്‍ പറഞ്ഞു: ?ഞങ്ങള്‍ ഇയാള്‍ക്ക്‌ പൊറുത്തുകൊടുത്തു.? ഉമര്‍ ചോദിച്ചു: ?എന്തു കൊണ്ട്‌..?ഞങ്ങള്‍ ഭയക്കുന്നു, ഈ സമൂഹത്തില്‍ നിന്നും കാരുണ്യം ഇല്ലാതായി എന്ന്‌ ജനങ്ങള്‍ പറയാന്‍ ഇട വരുമെന്ന്‌ ? മൂന്ന്‌ ചെറുപ്പക്കാരും ബോധിപ്പിച്ചു.

ധനതൃഷ്ണയെ തോല്‌പിച്ച വിശ്വാസം

ധനതൃഷ്ണയെ തോല്‌പിച്ച വിശ്വാസം

അല്ലാഹുവി​‍െന്‍റ ദൂതരെ, ദൈവദൂതന്‍ ഇവ്വിധം ദുരിതമനുഭവിച്ച്‌ ദരിദ്രനായി കഴിയുമ്പോള്‍, കിസ്‌റമാരും ഖൈസര്‍മാരും ഭൂമിയിലെ ആഡംബരങ്ങള്‍ നുകര്‍ന്ന്‌ സുഖജീവിതം നയിക്കുന്നത്‌ ഒരു ഭാഗ്യവിപര്യയമല്ലേ? ഉമറുല്‍ ഫാറൂഖ്‌ ഈ ചോദ്യമുന്നയിച്ചത്‌ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു. അദ്ദേഹത്തി​‍െന്‍റ നയനങ്ങളെങ്ങനെ നനയാതിരിക്കും? ഭൂമിയില്‍ താനേറ്റം സ്നേഹിക്കുന്ന പ്രവാചകപുംഗവ​‍െന്‍റ പൂമേനിയില്‍ പരുക്കന്‍ പായയുടെ പാടുകള്‍ പതിഞ്ഞിരിക്കുന്നു. അറേബ്യയുടെ പാതിയിലധികവും അപ്പോള്‍ അദ്ദേഹത്തി​‍െന്‍റ അധീനതയിലായിരുന്നു. നബി തിരുമേനി, ഇസ്ലാമിക സമൂഹത്തി​‍െന്‍റ നേതാവ്‌ മാത്രമല്ല, മദീന ആസ്ഥാനമായുള്ള രാഷ്ട്രത്തി​‍െന്‍റ ഭരണാധികാരി കൂടിയാണ്‌. എന്നിട്ടും അദ്ദേഹം അന്തിയുറങ്ങുന്നത്‌ പരുപരുത്ത പനയോലപ്പായയിലാണ്‌. അവിടത്തെ വീട്ടിലെ സമ്പാദ്യമോ? ഒരു പിടി ധാന്യവും വെള്ളമെടുക്കാനൊരു തുകല്‍ പാത്രവും. അടുത്തും അകലെയുമുള്ള നാടുകളില്‍നിന്ന്‌ വന്നുചേരുന്ന വമ്പിച്ച സ്വത്തി​‍െന്‍റ അവകാശിയായിരുന്നു നബിതിരുമേനി. പക്ഷെ, അദ്ദേഹം അതില്‍നിന്നൊന്നും എടുത്തില്ല. എല്ലാം പൊതുഖജനാവില്‍ ലയിപ്പിച്ചു. എന്നും നന്നെ ദരിദ്രനായി ജീവിച്ചു. അവിടത്തെ അടുപ്പില്‍ പുകയയുരാത്ത രാപ്പകലുകള്‍ പലതും കടന്നുപോയി. വയറു നിറയ്ക്കാത്ത ആഴ്ചകളും കുറവല്ലായിരുന്നു. അരിഷ്ടിച്ചുള്ള ജീവിതം കണ്ടാണ്‌ ഉമറുല്‍ഫാറൂഖ്‌ പൊട്ടിക്കരഞ്ഞത്‌.
?ഉമറേ, കിസ്‌റമാരും ഖൈസര്‍മാരും ഈ ലോകം തെരഞ്ഞെടുക്കുമ്പോള്‍, ഞാന്‍ പരലോകം തെരഞ്ഞെടുത്തത്‌ താങ്കള്‍ക്കിഷ്ടമല്ലേ??? പ്രവാചകന്‍ പ്രതിവചിച്ചു. അര്‍ത്ഥഗംഭീരമായ ആ പ്രതികരണം ഉമറുല്‍ ഫാറൂഖിനെ ഉത്തരം മുട്ടിച്ചു. അദ്ദേഹത്തിന്‌ മറിച്ചൊന്നും പറയാനുണ്ടായിരുന്നില്ല.


അബൂബക്കര്‍ സിദ്ദീഖ്‌ അ​‍ിറയപ്പെടുന്ന വര്‍ത്തക പ്രമാണിയായിരുന്നു. ധാരാളം സമ്പത്തി​‍െന്‍റ ഉടമ. സമര്‍ത്ഥനായ കച്ചവടക്കാരന്‍. ഇസ്ലം സ്വീകരിക്കുമ്പോള്‍, കച്ചവടത്തിലൂടെ മാത്രം സമ്പാദിച്ചു, നാല്‍പതിനായിരം ദിര്‍ഹം അദ്ദേഹത്തി​‍െന്‍റ കൈവശമുണ്ടായിരുന്നു.


എന്നാല്‍ ഇസ്ലാം അദ്ദേഹത്തെ അത്യുദാരനാക്കി. ആ സാത്വികന്‍ സകലതും ദൈവമാര്‍ഗത്തില്‍ സമര്‍പ്പിച്ചു. അദ്ദേഹത്തി​‍െന്‍റ സമ്പത്തില്‍ ഒരു ഭാഗം ദരിദ്രര്‍ക്ക്‌ ദാനം ചെയ്തു. കഷ്ടതയനുഭവിച്ചിരുന്ന മുസ്ലിം അടിമകളെ വിലയ്ക്കുവാങ്ങി മോചിപ്പിച്ചു. ത​‍െന്‍റ സമ്പാദ്യമത്രയും തീരുന്നതുവരെ അദ്ദേഹം അഗതികളെ ഉദാരമായി സഹായിച്ചു. അവസാനം മദീനയിലേക്ക്‌ ഹിജ്‌റ പോയപ്പോള്‍ അവശേഷിച്ചിരുന്നത്‌ കേവലം അയ്യായിരം ദിര്‍ഹമായിരുന്നു. പിന്നീടതും പാവങ്ങള്‍ക്കായി നീക്കിവെച്ചു. മാനവചരിത്രത്തിലെ അപൂര്‍വോജ്വലങ്ങളായ സംഭവങ്ങളിലൊന്നത്രെ ഇത്‌.


നബി തിരുമേനിയുടെ സന്നിധിയില്‍ പാരമ്പര്യ സ്വത്തി​‍െന്‍റ പേരിലുള്ള അവകാശത്തര്‍ക്കവുമായി രണ്ടുപേര്‍ വന്നു. വിവാദ ധനത്തി​‍െന്‍റമേല്‍ അവകാശമുന്നയിച്ചുകൊണ്ട്‌ ഓരോരുത്തനും പറഞ്ഞു: ?ഇത്‌ എ​‍െന്‍റ അവകാശമാണ്‌.?? പക്ഷെ, രണ്ടുപേര്‍ക്കും വാദമല്ലാതെ തെളിവുണ്ടായിരുന്നില്ല. ഇരുവരും സ്വത്തിന്‍മേല്‍ തങ്ങളുടെ അവകാശം സ്ഥാപിച്ചു കിട്ടാന്‍ കലമ്പല്‍ കൂട്ടുകയായിരുന്നു. ഈ ഘട്ടത്തില്‍ ഇരുവരുടെയും അകത്തളങ്ങളെ പിടിച്ചുലയ്ക്കുംവിധം അവിടന്ന്‌ അരുള്‍ ചെയ്തു: ?ഞാനൊരു മനുഷ്യന്‍ മാത്രമാണ്‌. നിങ്ങള്‍ എ​‍െന്‍റ അടുത്ത്‌ കേസുമായി വരുന്നു; വാദിക്കുന്നു. ഒരാള്‍ അപരനെക്കാള്‍ സാമര്‍ത്ഥ്യമുളളവനായേക്കാം. കേട്ടതി​‍െന്‍റ അടിസ്ഥാനത്തില്‍ ഞാന്‍ അവന്നനുകൂലമായി വിധി പ്രഖ്യാപിക്കുകയും ചെയ്തേക്കാം. അങ്ങനെ അപര​‍െന്‍റ അവകാശം അനുവദിച്ചു കിട്ടിയാലും അത്‌ സ്വീകരിക്കരുത്‌. കാരണം, നരകത്തി​‍െന്‍റ ഒരു തുണ്ടാണ്‌ ഞാനവന്‌ പതിച്ചുകൊടുക്കുന്നത്‌.?? ഈ വാക്കുകള്‍ അവരുടെ മനസില്‍ ഇടിമുഴക്കം സൃഷ്ടിച്ചു. സത്യവിശ്വാസം അവരുടെ ഹൃദയങ്ങളെ ദീപ്തമാക്കി. ഇരുവരുടെയും നയനങ്ങള്‍ നനഞ്ഞു. അവര്‍ അന്യോന്യം പറഞ്ഞു: ?ഞാന്‍ എ​‍െന്‍റ അവാശം നിനക്ക്‌ തന്നിരിക്കുന്നു.


ഒരഗതി പ്രവാചക പത്നി ഹസ്രത്ത്‌ ആഇശയുടെ വീട്ടില്‍ ആഹാരം അന്വേഷിച്ചു വന്നു. ആഇശ അന്ന്‌ നോമ്പുകാരിയായിരുന്നു. ഒരു പത്തിരിയല്ലാതെ വീട്ടിലൊന്നും ഉണ്ടായിരുന്നില്ല. അതെടുത്ത്‌ അഗതിക്ക്‌ കൊടുക്കാന്‍ അവര്‍ വേലക്കാരിയോടാവശ്യപ്പെട്ടു. ആശ്ചര്യഭരിതയായ വേലക്കാരി പറഞ്ഞു: നിങ്ങള്‍ക്ക്‌ നോമ്പു തുറക്കാന്‍ അതല്ലാതെ മറ്റൊന്നുമില്ലല്ലോ.


?അതയാള്‍ക്ക്‌ കൊടുക്കൂ?? - ആഇശ വീണ്ടും ആവശ്യപ്പെട്ടു. ഭൃത്യ അതനുസരിക്കുകയും ചെയ്തു.
ഉമവീ ഭരണകാലത്ത്‌ മുആവിയ എണ്പതിനായിരം ദിര്‍ഹം ഹസ്രത്ത്‌ ആഇശക്ക്‌ കൊടുത്തയച്ചു. അന്നും അവര്‍ നോമ്പുകാരിയായിരുന്നു. കീറിത്തുന്നിയ വസ്ത്രമാണവര്‍ അണിഞ്ഞിരുന്നത്‌. എന്നിട്ടും പണം കിട്ടിയ ഉടനെതന്നെ അതില്‍നിന്ന്‌ ഒരു നാണയംപോലും ബാക്കിവെക്കാതെ എല്ലാം ദരിദ്രര്‍ക്കും അഗതികള്‍ക്കും വിതരണം ചെയ്തു. ഇതുകണ്ട്‌ അമ്പരന്ന വേലക്കാരി ചോദിച്ചു: ?അതില്‍നിന്ന്‌ ഒരു ദിര്‍ഹം ബാക്കിവെച്ചിരുന്നുവെങ്കില്‍ നോമ്പു തുറക്കാന്‍ മാംസം വാങ്ങാമായിരുന്നില്ലേ? ഇതുകേട്ട്‌ ഹസ്രത്ത്‌ ആഇശ ചോദിച്ചു: എങ്കില്‍ മോളെ, അത്‌ നേരത്തെ ഓര്‍മിപ്പിച്ചു കൂടായിരുന്നോ?


പ്രവാചകപത്നി സൈനബ്‌ ബിന്‍തു ജഹ്ശ്‌ ?അഗതികളുടെ മാതാവ്‌? എന്ന അപരനാമത്തിലാണ്‌ അറിയപ്പെട്ടിരുന്നത്‌. നബി തിരുമേനിയുടെ രണ്ടാം ഉത്തരാധികാരി ഉമറൂബ്നുല്‍ ഖത്താബ്‌ അവര്‍ക്ക്‌ ഒരു പണസഞ്ചി കൊടുത്തയച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: ?അമീറുല്‍ മുഅ​‍്മിനീന്‍ ഉമറിന്‌ അല്ലാഹു എനിക്കുണ്ട്‌.?? ഇതു കേട്ട ആഗതന്‍ അറിയിച്ചു: ഇതൊക്കെ നിങ്ങള്‍ക്ക്‌ മാത്രമുള്ളതാണ്​‍്‌.

?അത്‌ അവിടെ ചൊരിഞ്ഞ്‌ ഒരു തുണികൊണ്ട്‌ മൂടുക. പ്രവാചകപത്നി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന്‌ ബുര്‍സ ബിന്‍തു നാബിഇനോട്‌, അതിനിടയില്‍ കയ്യിട്ട്‌ ഓരോ പിടി വാരിയെടുത്ത്‌ അവരുടെ അടുത്ത ബന്ധുക്കള്‍ക്ക്‌ എത്തിച്ചു കൊടുക്കാനാവശ്യപ്പെട്ടു. അവസാനം തുണിക്കടിയില്‍ അവശേഷിച്ചത്‌ ഖുര്‍സയോട്‌ എടുത്തുകൊള്ളാന്‍ പറഞ്ഞു. അത്‌ എണ്പത്തഞ്ച്‌ ദിര്‍ഹമുണ്ടായിരുന്നു. ?അഗതികളുടെ മാതാവ്‌? അതില്‍നിന്ന്‌ ഒരൊറ്റ നാണയത്തുട്ടുപോലും എടുത്തില്ല.

ഉമറുബ്നുല്‍ ഖത്താബ്‌ നിര്‍ധനനായിരുന്നു. നിത്യജീവിതത്തിന്‌ പ്രയാസപ്പെട്ടിരുന്നില്ലെങ്കിലും പറയത്തക്ക സമ്പാദ്യമൊന്നുമുണ്ടായിരുന്നില്ല. ആയിടക്കാണ്‌ അദ്ദേഹത്തിന്‌ ഖൈബറില്‍ അല്‍പം ഭൂമി ലഭിച്ചത്‌. ഉടനെ നബിതിരുമേനിയെ സമീപിച്ച്‌ ചോദിച്ചു: എനിക്ക്‌ ഖൈബറില്‍ ഭൂമി ലഭിച്ചിരിക്കുന്നു. അതിനെക്കാള്‍ വിലകൂടിയ ധനമൊന്നും എനിക്കില്ല. ഞാന്‍ അതെന്തു ചെയ്യണം?
ദാനം ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അങ്ങനെ ചെയ്യാവുന്നതാണ്‌. പ്രവാചകന്‍ പ്രതിവചിച്ചു. അതനുസരിച്ച്‌, അദ്ദേഹം പ്രസ്തുത ഭൂമി പാവങ്ങള്‍ക്കും, ദുര്‍ബലര്‍ക്കും, അടുത്ത ബന്ധുക്കള്‍ക്കും, അല്ലാഹുവി​‍െന്‍റ മാര്‍ഗത്തിലുപയോഗിക്കാനുമായി വഖ്ഫ്‌ ചെയ്തു. ലോകത്തിലാദ്യമായി വഖ്ഫ്‌ ചെയ്യപ്പെട്ട ഭൂമിയും അതുതന്നെ.

മാതൃത്വത്തിന്റെ മഹത്വം


അബൂ ഐമന്‍

സ്ത്രീയും പുരുഷനും - ഇവരില്‍ ആര്‍ക്കാണ്‌ കൂടുതല്‍ പദവി? ഖുര്‍ആനിക വീക്ഷണത്തില്‍ ഈ ചോദ്യം തീര്‍ത്തും അപ്രസക്തം. അണ്ടിയോ മാവോ മൂത്തതെന്നപോലെ നിരര്‍ഥകം.

സ്ത്രീയും പുരുഷനും ദമ്പതികളെന്ന നിലയില്‍ നേതൃസ്ഥാനം പുരുഷനാണ്‌. കുടുംബം ഒരു സ്ഥാപനമാണ്‌. സമൂഹത്തിന്റെ ഏവും ചെറിയ ഘടകം. സമുദായമെന്നത്‌ കുടുംബങ്ങളുടെ കൂട്ടായ്മയാണല്ലോ.


രാഷ്ട്രത്തിന്‌ ഭരണാധികാരിയും യൂനിവേഴ്സി​‍ിക്ക്‌ വൈസ്‌ ചാന്‍സലറും കോളേജിന്‌ പ്രിന്‍സിപ്പലും സ്കൂളിന്‌ ഹെഡ്മാസ്‌റും വേണം. എന്നല്ല, ഒരാള്‍ വീതമേ ഈ സ്ഥാപനങ്ങളില്‍ ഇണ്ടാകാവൂ. രാജ്യത്തിന്‌ രണ്ട്‌ പ്രധാനമന്ത്രിമാരും കോളേജിന്‌ രണ്ട്‌ പ്രിന്‍സിപ്പല്‍മാരും ഉണ്ടയാല്‍ കുഴപ്പം അനിവാര്യം. സ്ഥാപനം വളരുകയോ പുരോഗതി പ്രാപിക്കുകയോ ഇല്ലെന്ന്‌ മാത്രമല്ല; തളരുകയും തകരുകയും ചെയ്യും. കുടുംബത്തിന്റെ സ്ഥിതിയും ഇതു തന്നെ. രണ്ട്‌ ഗൃഹനാഥ?​‍ാരുണ്ടായാല്‍ അത്‌ നശിക്കും. അതിനാല്‍ കുടുംബത്തിന്‌ എപ്പോഴും നേതൃത്വം നല്‍കാന്‍ കഴിയുന്ന ഒരു നായകന്‍ വേണം. പ്രസവവേളയിലെങ്കിലും സ്ത്രീക്ക്‌ അത്‌ സാധ്യമല്ല.

ഗൃഹനാഥന്‍ കുടുംബത്തെ പുറംലോകവുമായി ബന്ധിപ്പിക്കുകയും ബാഹ്യരംഗത്തെ ആവശ്യങ്ങള്‍ നിര്‍വഹിക്കുകയും എതിര്‍പ്പുകളെയും ആക്രമണങ്ങളെയും നേരിടുകയും വേണം. കായികമായ കരുത്തും ശരീരപ്രകൃതിയുടെ പ്രത്യേകതയും കാരണം സ്ത്രീയേക്കാള്‍ ഇതിനു സാധിക്കുക പുരുഷനാണ്‌. കുടുംബത്തിന്റെ സുരക്ഷിതത്വം പോലെതന്നെ സംരക്ഷണവും ഏട്ത്തു നടത്താന്‍
ഗൃഹനാഥന്‍ ബാധ്യസ്ഥനാണ്‌. ഇതും പെണ്ണിനേക്കാള്‍ കഴിയുക ആണിനാണ്‌. ഇത്തരം നിരവധി കാരണങ്ങളാല്‍ ഖുര്‍ആന്‍ കുടുംബത്തിന്റെ നായക സ്ഥാനം പുരുഷനാണ്‌ നല്‍കിയിരിക്കുന്നത്‌.


ദമ്പതികളെന്ന നിലയില്‍ പ്രഥമ സ്ഥാനത്തുനില്‍ക്കുന്ന പുരുഷന്‍ മാതാപിതാക്കളെന്ന അവസ്ഥയിലെത്തുമ്പോള്‍ രണ്ടാം സ്ഥാനത്തേക്ക്‌ പിന്‍തള്ളപ്പെടുന്നു. ഖുര്‍ആന്‍ മാതാപിതാക്കളോട്‌ നന്മ ചെയ്യാനാവശ്യപ്പെടുന്ന രണ്ടിടങ്ങളില്‍ ഇരുവരുടെയും കാര്യം പറയവെ മാതാവിന്റെ ത്യഗമാണ്‌ എടുത്തുപറഞ്ഞത്‌.


“മാതാപിതാക്കളോടുള്ള ബാധ്യത നിര്‍വഹിക്കണമെന്ന്‌ മനുഷ്യനോട്‌ നാം കണിശമായി ഉപദേശിച്ചിട്ടുണ്ട്‌. അവന്റെ മാതാവ്‌ കടുത്ത ക്ലേശം സഹിച്ചാണ്‌ അവനെ ഗര്‍ഭം ചുമന്നത്‌. രണ്ടു വര്‍ഷം അവന്‌ മുലയൂട്ടിയും കഴിയുന്നു. അതിനാല്‍ എന്നോടും നിന്റെ മാതാപിതാക്കളോടും നന്ദി കാണിക്കുക.“.. ഖുര്‍ആന്‍ (31:14)

..“നാം മനുഷ്യനെ ഉപദേശിച്ചു; അവന്‍ മാതാപിതാക്കളോട്‌ നന്മയോടെ വര്‍ത്തിക്കണം. മാതാവ്‌ ക്ലേശം സഹിച്ചുകൊണ്ടുതന്നെ പ്രസവിച്ചു.“ .. (ഖുര്‍ആന്‍ 46:15 )

ഭൂമിയിലെ ഏം മഹിതമായ കാര്യം മാതൃത്വമാണ്‌. അമേരിക്കന്‍ മനശ്ശാസ്ത്ര വിദഗ്ദനായ തിയോഡര്‍ റൈക്ക്‌ .സ്ത്രീപുരുഷന്‍മാര്‍ക്കിടയിലെ വൈകാരിക വൈജാത്യങ്ങള്‍. എന്ന കൃതിയില്‍ മാതൃത്വത്തില്‍ അഭിമാനിക്കുന്ന ഒരു സ്ത്രീയുടെ വാക്കുകള്‍ ഇങ്ങനെ ഉദ്ധരിക്കുന്നു ..ധൈഷണികരംഗത്തും ഇതര മേഖലകളിലുമുള്ള പുരുഷന്റെ പ്രത്യേകത സങ്കോചലേശമന്യേ ഞങ്ങളംഗീകരിക്കുന്നു. പക്ഷേ, ഞങ്ങള്‍ സ്ത്രീകള്‍ അതിനേക്കാള്‍ എത്രയോ പ്രധാനപ്പെട്ട ഒന്നുകൊണ്ട്‌ അനുഗ്രഹീതരാണ്‌. ഞങ്ങളില്ലെങ്കില്‍ മനുഷ്യരാശി വേരുപോകും. മക്കള്‍ക്ക്‌ ജ?ം നല്‍കുന്നത്‌ ഞങ്ങളാണ്‌. വരും തലമുറയുടെ സാന്നിദ്ധ്യം അതു വഴി ഞങ്ങള്‍ ഉറപ്പുവരുത്തുന്നു.






സഹോദരീ, മാതൃത്വത്തെ സംബന്ധിച്ച അഭിമാനബോധം നിങ്ങള്‍ക്കുണ്ടോ? ഭാവിയില്‍ ഈ ഭൂമിയില്‍ ജീവിക്കുന്നത്‌ ആരാകണമെന്ന കാര്യം ഗൗരവപൂര്‍വം നിങ്ങള്‍ ഓര്‍ക്കാറുണ്ടോ? ദാമ്പത്യത്തിലേക്ക്‌ കാലെടുത്തവെച്ചപ്പോള്‍ ഒരു മാതൃകാ മാതാവാകണമെന്ന്‌ ആഗ്രഹിച്ചിരുന്നോ? ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ പിറക്കാനിരിക്കുന്ന കുഞ്ഞ്‌ തനിക്കും കുടുംബത്തിനും സമൂഹത്തിനും നാടിനും ദീനിനും സമുദായത്തിനും ഉപകരിക്കുന്ന സന്താനമാകാന്‍ പ്രപഞ്ചനാഥനോട്‌ പ്രാര്‍ഥിച്ചിരുന്നോ?

പ്രസവശേഷം ആദ്യമായി കുഞ്ഞിനെ കൈയിലെടുത്തപ്പോള്‍ മനസ്സിലെ വികാരങ്ങളെന്തൊക്കെയായിരുന്നു? സന്തോഷവും നിര്‍വൃതിയും മാത്രമായിരുന്നുവോ? അതോ മനസ്സും ചുണ്ടുകളും പ്രാര്‍ഥനാപൂര്‍ണമായിരുന്നുവോ? ഓര്‍ക്കുക; പ്രാര്‍ഥനയില്ലാത്ത ജീവിതം മരുഭൂമി പോലെ ഊഷരമാണ്‌.

നിങ്ങളുടെ താരാട്ടില്‍ .ലാ ഇലാഹ ഇല്ലല്ലാഹു. ഉള്‍പ്പെട്ടിരുന്നില്ലേ? കുട്ടിയെ അതു ചൊല്ലി ഉറക്കുമ്പോള്‍ മനസ്സിലെ ചിന്ത എന്തായിരുന്നു? കുട്ടി വേഗം ഉറങ്ങണമെന്നും ശല്യമുണ്ടാക്കരുതെന്നും മാത്രമായിരുന്നുവോ? ആ വിശുദ്ധവചനം പ്രതിനിധീകരിക്കുന്ന ആദര്‍ശവും ജീവിതവിശുദ്ധിയും കുട്ടിയിലുണ്ടാവണമെന്ന മോഹവും പ്രാര്‍ഥനയും ഉള്‍ക്കൊണ്ടാണോ താരാട്ടുപാടിയിരുന്നത്‌?

അറിയുക; അല്ലാഹു നോക്കുക മനസ്സിലേക്കാണ്‌. വിലയിരുത്തുക അതിന്റെ ആഗ്രഹാഭിലാഷങ്ങളാണ്‌. പുരുഷന്‌ ഗര്‍ഭം ചുമക്കാനും പ്രസവിക്കാനും സാധ്യമല്ല. അതിനു സ്ത്രീ തന്നെ വേണം. അത്‌ പെണ്ണിന്റെ പ്രകൃതിപരമായ ധര്‍മവും ബാധ്യതയുമാണ്‌. ആണ്‌ എത്ര ശ്രമിച്ചാലും മാതാവിനെപ്പോലെ കുഞ്ഞിനെ സംരക്ഷിക്കാന്‍ സാധ്യമല്ല. മുലകൊടുക്കാനും
ലാളിച്ച്‌ ഓമനിച്ച്‌ വളര്‍ത്താനും അവന്‌ കഴിയില്ലല്ലോ. സ്ത്രീയുടെ മുഖ്യധര്‍മം മാതൃത്വമാണെന്നതിലേക്കാണിത്‌ വിരല്‍ ചൂണ്ടുന്നത്‌.

ഏതൊരാളുടെയും ആദ്യ വിദ്യാലായം വീടാണല്ലോ. പ്രഥമ ഗുരു മാതാവും. അവരില്‍നിന്ന്‌ ലഭിക്കുന്ന അറിവും അഭ്യാസങ്ങളും അനുഭവങ്ങളും ജീവിതാന്ത്യം വരെ അനുകൂലമായോ പ്രതികൂലമായോ സ്വാധീനം ചെലുത്തുന്നു. അതുകൊണ്ടുതന്നെ മനുഷ്യരാശിയുടെ സ്വഭാവനിര്‍ണയം നടത്തുന്നതും ഗതി നിശ്ചയിക്കുന്നതും മാതാവെന്ന സ്ത്രീയാണ്‌. അങ്ങനെ വരുമ്പോള്‍ സ്ത്രീ സമൂഹത്തെയും പൊതുജീവിതത്തെയും പൂര്‍ണമായി നിയന്ത്രിക്കുന്ന ശക്തികേന്ദ്രമായി മാറുന്നു. ഖുര്‍ആന്‍ ആവശ്യപ്പെടുന്നതും അതുതന്നെ.


ഭൂമിയില്‍ ഏവും മഹത്തരം മനുഷ്യര്‍ക്ക്‌ ജന്മമേകുന്ന മാതൃത്വമാണെന്ന്‌ ഇസ്ലാം പഠിപ്പിക്കുന്നു. ഭൂമിയില്‍ ഏവുമധികം ആദരിക്കപ്പെടേണ്ടത്‌ മാതാവെന്ന സ്ത്രീയാണ്‌. ഒരാള്‍ പ്രവാചക സന്നിധിയില്‍ വന്നു ചോദിച്ചു .ദൈവദൂതരേ, എന്റെ മെച്ചപ്പെട്ട സഹവാസം അര്‍ഹിക്കുന്നത്‌ ആരാണ്‌? പ്രവാചകന്‍ പറഞ്ഞു നിന്റെ മാതാവ്‌. മൂന്നു പ്രവശ്യം ഈ ഉത്തരം പ്രവാചകന്‍ ആവര്‍ത്തിച്ചു. പിന്നെ ആരാണെന്ന ചോദിച്ചപ്പോള്‍ പറഞ്ഞു .നിന്റെ പിതാവ്‌.


വിശുദ്ധ ഖുര്‍ആന്റെ വിവരണത്തിലും മാതൃത്വത്തിനാണല്ലോ മുഖ്യപരിഗണന. അതിനാല്‍ മനുഷ്യന്‍ ഭൂമിയില്‍ ഏവുമധികം അനുസരിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത്‌ തന്റെ മാതാവിനെയാണ്‌. അധമ?​‍ാരും അതിനീചരും മാത്രമേ ഉമ്മമാരെ അനാദരിക്കുകയും ധിക്കരിക്കുകയും ചെയ്യുകയുള്ളു. മാന്യതയും മനുഷ്യത്വവുമുള്ളവര്‍ക്ക്‌ മാതാവിനെ മാനിക്കാതിരിക്കുക സാധ്യമല്ല.

മതം മതത്തിനെതിര്‌

കൂട്ടില്‍ മുഹമ്മദലി


സംശയം വേണ്ട, മതം മതത്തിനെതിരാണ്‌. ഇന്ന്‌ കാണപ്പെടുന്ന മതങ്ങളൊന്നും മതമല്ല; ആത്മാവ്‌ നഷ്ടപ്പെട്ട മതത്തി​െന്‍റ പുഴുവരിക്കുന്ന ജഡമാണ്‌. അതില്‍നിന്ന്‌ ദുര്‍ഗന്ധം വമിക്കുന്നു; പട്ടിയും കഴുകനും അത്‌ കടിച്ചു കീറുന്നു. ഒരു അനാഥ ശവത്തി​‍െന്‍റ എല്ലാ ശല്യവും ഭാരവും അത്‌ മനുഷ്യനെ കെട്ടിയേല്‍പിച്ചിരിക്കുന്നു. മതം ഇതാണെങ്കില്‍ മുഹമ്മദ്‌ നബി ആര്‌? യേശുവാര്‌? ഋഷിമാരും മുനിമാരും ആര്‌? ഈപുണ്യപുരുഷന്മ‍ാരെ ഇന്നത്തെ മതങ്ങളുടെ പ്രതിനിധികളായി ആരോപിക്കാന്‍ മാത്രം തോന്നിയവാസികളാണോ നമ്മള്‍?

മതം ദൈവദത്തമാണ്‌. എല്ലാ മതങ്ങളും ദൈവദത്തമാണ്‌. ഇന്നത്തെ മതങ്ങള്‍, പക്ഷെ, മനുഷ്യസൃഷ്ടിയാണ്‌, വിശ്വാസവും ആചാരവും കൊണ്ടെന്ത്‌ കാര്യം, ആത്മാവില്ലെങ്കില്‍? ഗള്‍ഫില്‍ ഇസ്ലാമുണ്ട്‌; യൂറോപ്പില്‍ ക്രൈസ്തവതയും; ഇന്ത്യയില്‍ ഹൈന്ദവതയുമുണ്ട്‌. പക്ഷെ, മതത്തി​‍െന്‍റ ആത്മാവ്‌ ഒരിടത്തുമില്ല. മതത്തെപ്പറ്റിയുള്ള ചര്‍ച്ച പുഴുവരിക്കുന്ന അതി​‍െന്‍റ ശവത്തെപ്പറ്റിയാകരുത്‌; ജനതതികളെ പുഷ്പകലമാക്കിയ അതി​‍െന്‍റ ആത്മാവിനെപ്പറ്റിയാകണം. ഇവിടെ നടക്കുന്നത്‌ ആദ്യം പറഞ്ഞതാണ്‌. ഈ തെറ്റ്‌, എല്ലാവരും ചെയ്യുന്നു; ബുദ്ധിജീവികള്‍ ഉള്‍പ്പെടെ, ദൈവംപോലും പൊറുക്കില്ല ഈ മഹാപാപം.

മതത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍കൊണ്ട്‌ സജീവമാണ്‌ ആധുനിക കാലം. മുമ്പും മതം ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. പക്ഷെ, അന്ന്‌ ചര്‍ച്ചകള്‍ അവസാനിച്ചത്‌ മതനിഷേധത്തിലാണ്‌. ദൈവം ഇല്ല. മതം വേൺ. മനുഷ്യന്‍ മതി എന്നായിരുന്നു നിലപാട്‌. ഇന്നത്തെ ചര്‍ച്ചകള്‍ മതത്തെ പാടേ നിഷേധിക്കുന്നില്ല. മതത്തി​‍െന്‍റ പ്രസക്തിയും ആവശ്യകതയും അംഗീകരിക്കപ്പെടുന്നു. ദൈവവും മതവുമില്ലാതെ മനുഷ്യനു നിലനില്‍ക്കാനാവില്ല എന്ന തിരിച്ചറിവില്‍നിന്നാണ്‌ ഇതുണ്ടാകുന്നത്‌. നിഷേധത്തില്‍നിന്ന്‌ വിശ്വാസത്തിലേക്കുള്ള ഈ മാറ്റം ആധുനിക ലോകത്ത്‌ സാധാരണമായിരിക്കുന്നു. എന്നാല്‍, ഇതിന്‌ വ്യക്തമായ ദിശാബോധം ഉണ്ടായിട്ടില്ല. ഒരു പരാശക്തിയെക്കുറിച്ചുള്ള കേവല ബോധത്തില്‍ പരിമിതമാണത്‌. കൃത്യമായി പറഞ്ഞാല്‍ ദൈവവിശ്വാസമാണ്‌, മതവിശ്വാസമല്ല പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നത്‌.

മതവിശ്വാസം ഇന്ന്‌ കാണപ്പെടുന്ന തരത്തില്‍ പുനഃസ്ഥാപിക്കപ്പെടേണ്ടതുമില്ല. ദീര്‍ഘകാലത്തെ മരവിപ്പിനുശേഷം സജീവമായ ദൈവവിശ്വാസം അന്ധവിശ്വാസത്തിലേക്കും അനാചാരത്തിലേക്കും കൂപ്പുകുത്തുന്നതിനുമുമ്പ്‌ ചില ഇടപെടലുകള്‍ അത്യാവശ്യമായി വന്നിരിക്കുന്നു.

എന്താണ്‌ മതം?

പ്രമാണങ്ങളുടെയും ചരിത്രത്തി​‍െന്‍റയും വെളിച്ചത്തില്‍ മതത്തെപ്പറ്റി കൃത്യമായ ഒരു ധാരണ പുനഃസൃഷ്ടിക്കുകയാണ്‌ ആദ്യം വേണ്ടത്‌. കലര്‍പ്പില്ലാത്ത മതഗ്രന്ഥങ്ങളും കളങ്കമേശാത്ത പ്രവാചകചര്യകളുമാണ്‌ മതം എന്താണെന്ന്‌ നിര്‍വചിക്കേണ്ടത്‌. എല്ലാ മതഗ്രന്ഥങ്ങളും എല്ലാ പ്രവാചക?​‍ാരും ഈ നിര്‍വചനത്തില്‍ പരിഗണിക്കപ്പെടേണ്ടതുണ്ട്‌. ഒരിക്കലും ഈ ജോലി പുരോഹിത?​‍ാരെ ഏല്‍പിച്ചുകൂടാ. ഇതുവരെ അവരാണ്‌ ഈ ജോലി നിര്‍വഹിച്ചുപോന്നത്‌. മതഗ്രന്ഥങ്ങളെയും പ്രവാചകന്മാരെയും തലകീഴായി വായിച്ച പുരോഹിതന്മ‍ാരുടെ സൃഷ്ടിയാണ്‌ മതത്തി​‍ന്‍റ പേരില്‍ ഇന്ന്‌ അറിയപ്പെടുന്ന മിക്ക കാര്യങ്ങളും. ജനകോടികളെ മതവിരുദ്ധരും ദൈവനിഷേധികളുമാക്കിയത്‌ പുരോഹിതന്മാരാണ്‌. അവശേഷിച്ചവരെ മതത്തി​‍െന്‍റ തടവറയിലിട്ട്‌ ഞെരിച്ചുകൊണ്ടിരുന്നതും അവരാണ്‌. പുരോഹിതന്മ‍ാരെ മതത്തിനു പുറത്തേക്കെറിയുക എന്ന വിശുദ്ധ കര്‍മമാണ്‌ അടിയന്തരമായി നിര്‍വഹിക്കപ്പെടേണ്ടത്‌. അവര്‍ ദൈവത്തി​‍െന്‍റയും പ്രവാചകന്മാരുടെയും ശത്രുക്കളാണ്‌. മതത്തി​‍െന്‍റ ശത്രുക്കളാകാനാണ്‌ ചരിത്രത്തിലുടനീളം അവരുടെ നിയോഗം. അവരോടുള്ള അങ്കം വിശുദ്ധവും സുകൃതവുമാണ്‌; പ്രവാചകന്മ‍ാര്‍ നിര്‍വഹിച്ചതും അതാണ്‌.

മനുഷ്യനെയും പ്രപഞ്ചത്തെയും നിര്‍വചിക്കുകയാണ്‌ മതത്തി​‍െന്‍റ മൂലധര്‍മം. ജീവിതത്തി​‍െന്‍റ അര്‍ത്ഥവും വ്യാഖ്യാനവുമാണ്‌ മതം. ശരീരത്തി‍െന്‍റ താങ്ങും മനസി​‍െന്‍റ തണലുമാണത്‌. അധ്വാനത്തി​‍െന്‍റ ആത്മീയ വ്യാഖ്യാനവും ആരാധനയുടെ ഭൗതിക വ്യഖ്യാനവുമാണത്‌. പൂര്‍ണതയുടെ അവസാനബിന്ദുവും അതുതന്നെ. വെളിച്ചത്തി​‍െന്‍റ വെളിച്ചമായ മതത്തെ ജീവിതത്തി​‍െന്‍റ പുറമ്പോക്കിലേക്ക്‌ വലിച്ചെറിയാന്‍ പുരോഹിതന്മാര്‍ക്ക്‌ ആരാണ്‌ അധികാരം കൊടുത്തത്‌?

മനുഷ്യ​‍െന്‍റ അവകാശങ്ങള്‍ സ്ഥാപിക്കലാണ്‌, നിഷേധിക്കലല്ല മതത്തി​‍െന്‍റ ജോലി. എന്നാല്‍, മതങ്ങള്‍ ഇന്ന്‌ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ദൗത്യം രണ്ടാമത്‌ പറഞ്ഞതാണ്‌. ദൈവത്തി​‍െന്‍റയും മനുഷ്യ​‍െന്‍റയും അവകാശങ്ങള്‍ മതങ്ങള്‍ ചവിട്ടിയരയ്ക്കുന്നു. അവകാശ ലംഘനങ്ങളുടെ പട്ടികയില്‍ മതം ഒന്നാം പ്രതിയാണ്‌. ക്രൈസ്തവ യൂറോപ്പും മുസ്ലിം ഗള്‍ഫുമെല്ലാം ഇതി​‍െന്‍റ മികച്ച ഉദാഹരണങ്ങളാണ്‌. അമേരിക്കയോ ഇന്ത്യയോ ഇതില്‍നിന്ന്‌ വ്യത്യസ്തമല്ല. ദൈവത്തി​‍െന്‍റ അധികാര ഗോപുരങ്ങളാവേണ്ടിയിരുന്ന ചര്‍ച്ചും മസ്ജിദും ക്ഷേത്രവും പുരോഹിത​‍െന്‍റ ആലയമായിത്തീര്‍ന്നു. ചെകുത്താ​‍െന്‍റ വചനങ്ങളോതുന്ന പുരോഹിതപ്പട മനുഷ്യനെയും മതത്തെയും അമേധ്യമെറിയുന്നു. അവകാശങ്ങള്‍ നിഷേധിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന മതങ്ങള്‍ ദൈവത്തി​‍െന്‍റതല്ല; പുരോഹിത?​‍ാരുടേതാണ്‌. മതം തീര്‍ച്ചയായും രണ്ട്‌ തരമുണ്ട്‌. ദൈവത്തി​‍െന്‍റയും പുരോഹിത​‍െന്‍റയും മതത്തെക്കുറിച്ചുള്ള ഏത്‌ ചര്‍ച്ചയിലും വിസ്‌രമിക്കാന്‍ പാടില്ലാത്ത അറിവാണിത്‌.

ദൈവത്തി​‍െന്‍റ മതം വെളിച്ചമാണ്‌; പുരോഹിത​‍േന്‍റത്‌ ഇരുട്ടും. ദൈവിക മതത്തിനും പുരോഹിത മതത്തിനുമിടയിലുള്ള വ്യത്യാസം ചെറുതല്ല. നക്ഷത്രവും മണ്ണെണ്ണ വിളക്കും തമ്മിലുള്ള വ്യത്യാസത്തെക്കാള്‍ വലുതാണത്‌. മണ്ണെണ്ണ വിളക്കിനെ നോക്കി നക്ഷത്രത്തെ പരിഹസിക്കുന്നത്‌ ബുദ്ധിയല്ല. മണ്ണെണ്ണ വിളക്കുകൊണ്ട്‌ തൃപ്തിപ്പെടുന്നതും ഇത്രതന്നെ ബുദ്ധിയല്ല. ഉയരങ്ങളിലേക്കു ദൃഷ്ടിപായിച്ച്‌ നക്ഷത്രത്തെ കണ്ടെത്തുകയാണ്‌ ബുദ്ധിയുള്ളവരുടെ ദൗത്യം. ഈ ദൗത്യം, പക്ഷെ, അധിക ആളുകളും നിര്‍വഹിക്കുന്നില്ല. ബുദ്ധിജീവികള്‍ പോലും അത്‌ ചെയ്യുന്നില്ല. അവര്‍ പുരോഹിത?​‍ാരെ ചീത്തവിളിച്ച്‌ സായൂജ്യമടയുന്നു. ഇത്‌ സാധാരണക്കാരന്‌ ചെയ്യാന്‍ പറ്റുന്ന പണിയാണ്‌. ബുദ്ധിജീവിയില്‍നിന്ന്‌ സമൂഹം കൂടുതല്‍ പ്രതീക്ഷിക്കുന്നു. നക്ഷത്രവുമായി മണ്ണെണ്ണവിളക്കിനെ നേരിടുകയാണ്‌ അയാളുടെ ദൗത്യം. ഇത്‌ എളുപ്പമല്ല. പഠനവും ഗവേഷണവും മാത്രമല്ല, ചിന്താരംഗത്തും കര്‍മരംഗത്തും സമൂലമായ വിപ്ലവവും അത്‌ ആവശ്യപ്പെടുന്നു. നിര്‍ഭാഗ്യവശാല്‍, സാധാരണക്കാരനു ചെയ്യാവുന്ന അയത്നലളിതമായ പണിയാണ്‌ ആധുനിക ബുദ്ധിജീവികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്‌.

മതങ്ങള്‍ ഇന്ന്‌ മനുഷ്യനെ അടിമകളാക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്നുണ്ട്‌. പ്രവാചകന്മാരുടെ മതം ഇങ്ങനെയായിരുന്നില്ല. എല്ലാ ബുദ്ധിജീവികളും ഇക്കാര്യം അംഗീകരിക്കുന്നുണ്ട്‌. ഖുര്‍ആനും ബൈബിളും വേദോപനിഷത്തുക്കളും ഈ അടിച്ചമര്‍ത്തലുകളെ തുണക്കുന്നില്ലെന്നും അവര്‍ക്കറിയാം. അപ്പോള്‍ പിന്നെ വില്ലന്‍ ആരാണ്‌? പുരോഹിതന്‍! ദൈവ നികൃഷ്ട ജീവി. നിഷേധിക്കേണ്ടത്‌ പുരോഹിതനെയും അവ​‍െന്‍റ മതത്തെയുമാണ്‌. ഈ വസ്തുത പക്ഷെ, എത്രപേര്‍ അറിയുന്നു? പുരോഹിതനെ പറിച്ചെറിയാന്‍ എത്ര പേര്‍ സന്നദ്ധം?

ശുദ്ധീകരണം
പുരോഹിതന്മ‍ാരെ പിഴുതെറിഞ്ഞാല്‍ പിന്നെ ക്രിസ്തുമതം ബാക്കിയുണ്ടാകുമോ? ഇസ്ലാം ഉണ്ടാകുമോ? ഹൈന്ദവതയുണ്ടാകുമോ? പുരോഹിതന്മ‍ാരെയും അവര്‍ കെട്ടിച്ചമച്ചതിനെയും വേരോടെ പറിച്ചെറിഞ്ഞ ശേഷം എന്താണോ ബാക്കിയുള്ളത്‌ അതാണ്‌ മതം. ദൈവം പ്രവാചകന്‍മാര്‍ മുഖേന നല്‍കിയ വെളിച്ചം. അത്‌ മതി മനുഷ്യന്‌, ഇങ്ങനെ ഒരു ശുദ്ധീകരണം മതങ്ങളില്‍ ആവശ്യമാണ്‌. അത്‌ കഴിഞ്ഞിട്ട്‌ മതി മതത്തിലേക്കുള്ള പുനഃപ്രവേശം.

വ്യക്തിയെ സംബന്ധിച്ചിടത്തോളം ഈ ശുദ്ധീകരണം എളുപ്പമാണ്‌.ദൈവിക മതത്തെ അതി​‍െന്‍റ മൗലികതയില്‍ മനസിലാക്കി അതിനെ ഒരു അരിപ്പയായി സ്വീകരിച്ച്‌ പുരോഹിത മതത്തെ അതിലിട്ട്‌ അരിക്കുക. അരിപ്പയുടെ കണ്ണികള്‍ക്ക്‌ വഴങ്ങാത്ത ചണ്ടികള്‍ നിര്‍ദയം വലിച്ചെറിയുക. ഇങ്ങനെ അരിച്ചെടുത്ത മതവിശ്വാസവും അനുഷ്ഠാനങ്ങളുമനുസരിച്ച്‌ ജീവിതം ക്രമീകരിക്കുക. മതം വെളിച്ചവും വഴികാട്ടിയുമാകുന്നതെങ്ങനെയാണെന്ന്‌ അപ്പോള്‍ മനസിലാകും. യേശുവും മുഹമ്മദുമെല്ലാം അടുത്തു വന്നതുപോലെ തോന്നും അപ്പോള്‍. അസാധാരണമായ അളവില്‍ ധീരത ആവശ്യപ്പെടുന്ന പ്രക്രിയയാണിത്‌. പൊതുജനത്തില്‍നിന്ന്‌ ഇത്‌ പ്രതീക്ഷിക്കാന്‍ വയ്യ. പുരോഹിത മതങ്ങളുമായി പോരിനിറങ്ങാന്‍ ബുദ്ധിജീവികള്‍ക്കേ കഴിയൂ. ഇതിന്‌ ബുദ്ധിജീവി രണ്ട്‌ കാര്യങ്ങള്‍ ചെയ്യണം. ആദ്യം സ്വാര്‍ത്ഥത വെടിയണം. പിന്നെ താന്തോന്നിത്തവും. കാരണം, മതത്തില്‍ ഇവയ്ക്കു പഴുതില്ല. ഇവ രണ്ടും വെടിയാന്‍ തയ്യാറുള്ള എത്ര ബുദ്ധിജീവികളുണ്ട്‌ നമുക്ക്‌? പുരോഹിത​‍െന്‍റ മറ്റൊരു പതിപ്പായി ബുദ്ധിജീവിയും അധഃപതിച്ചുകൊണ്ടിരിക്കുന്നുവെന്നത്‌ ചര്‍ച്ച ചെയ്യപ്പെടേണ്ട പുതിയ വിഷയമാണ്‌.

സമൂഹത്തെപ്പറ്റിയാകുമ്പോള്‍ ശുദ്ധീകരണത്തിനു പരിമിതികളുണ്ട്‌. പുരോഹിത?​‍ാരുടെ പിടിത്തം സമൂഹത്തിനുമേല്‍ വളരെ ശക്തമാണ്‌. വ്യക്തിയുടെ വിചാരങ്ങളും അനുഭവങ്ങളും സമൂഹത്തെ സ്വാധീനിക്കാന്‍ സമയമെടുക്കും. ചിന്താ-കര്‍മ രംഗങ്ങളില്‍ സംഭവിക്കുന്ന മഹത്തായ വിപ്ലവത്തിനു ശേഷമേ സമൂഹം ശുദ്ധീകരിക്കപ്പെടുകയുള്ളൂ. അതുവരെ മതത്തി​‍െന്‍റ ഗുണം സമൂഹത്തിനു ലഭിക്കില്ല; ഉപദ്രവം ഏല്‍ക്കുകയും ചെയ്യും.

എല്ലാ മതങ്ങളും ഒരുപോലെ ശുദ്ധീകരണത്തിനു വഴങ്ങില്ല. പുരോഹിത?​‍ാരുടെ പിടിത്തം കൂടുതല്‍ ശക്തമായ മതങ്ങളില്‍ ശുദ്ധീകരണം എളുപ്പമല്ല. ക്രൈസ്തവത ഉദാഹരണം. ക്രൈസ്തവ മതവിശ്വാസികള്‍ക്ക്‌ പുരോഹിതന്‍മാര്‍ അനുവദിച്ചിരിക്കുന്ന ഘോഷിക്കപ്പെടുന്ന സ്വാതന്ത്ര്യം, തങ്ങളുടെ ആധിപത്യത്തില്‍ തട്ടുന്ന ഘട്ടമെത്തുമ്പോള്‍ അവസാനിക്കുന്നു. ക്രൈസ്തവ മതത്തി​‍െന്‍റ നിലവിലുള്ള ഘടനയില്‍ പുരോഹിത​‍െന്‍റ സ്ഥാനവും ഒരു പ്രശ്നമാണ്‌. പുരോഹിതനില്ലാതെ ഒരു ക്രൈസ്തവന്‌ മതവിശ്വാസിയായി ജീവിക്കാനോ മരിക്കാനോ കഴിയില്ലെന്നാണ്‌ ധാരണ. ഒന്നാമതായി തകര്‍ക്കപ്പെടേണ്ടത്‌ ഈ ധാരണ തന്നെയാണ്‌. യേശുവി​‍െന്‍റ ശത്രുപക്ഷത്തുണ്ടായിരുന്ന പുരോഹിതപ്പട ക്രിസ്തുമതത്തെ ഹൈജാക്ക്‌ ചെയ്തിരിക്കുന്നു എന്ന ബോധമാണ്‌ ഒരു ക്രൈസ്തവനുണ്ടാകേണ്ട ആദ്യത്തെ മതബോധം.

ശുദ്ധീകരണം ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം താരതമ്യേന എളുപ്പമാണ്‌. മുസ്ലിം സമുദായത്തിനുമേല്‍ പുരോഹിത?​‍ാരുടെ സ്വാധീനം ദുര്‍ബലമാണെന്നതാണ്‌ ഇതിന്‌ ഒരു കാരണം. ഇസ്ലാമില്‍ പൗരോഹിത്യമില്ലെന്ന്‌ പുരോഹിത?​‍ാരും സമ്മതിക്കുന്നുണ്ട്‌; പ്രയോഗത്തില്‍ അവര്‍ ഇതിനു വിരുദ്ധമായി ചെയ്യുന്നുണ്ടെങ്കിലും. പൗരോഹിത്യത്തി​‍െന്‍റ തത്ത്വത്തിലെങ്കിലുമുള്ള ഈ നിഷേധം ശുദ്ധീകരണ പ്രക്രിയയെ വലിയ അളവില്‍ സഹായിക്കും. പുരോഹിതനില്ലാതെത്തന്നെ ഒരു മുസ്ലിമിന്‌ ജീവിക്കാനും മരിക്കാനും സാധിക്കുമെന്നത്‌ ചെറിയ കാര്യമല്ല. മതത്തില്‍ എവിടെയും പുരോഹിത​‍െന്‍റ സാന്നിധ്യമോ സഹായമോ അയാള്‍ക്ക്‌ ആവശ്യമില്ല, ശുദ്ധീകരണത്തി​‍െന്‍റ അനന്തമായ സാധ്യതകള്‍ തുറന്നുകൊടുക്കുന്നു ഇത്‌. ഈ സാധ്യത മുസ്ലിംകള്‍ വേണ്ടത്ര ഉപയോഗിക്കുന്നില്ലെന്നത്‌ വേറെ കാര്യം.

വ്യക്തിതലത്തില്‍ മാത്രമല്ല സംഘടിത മേഖലയിലും ശുദ്ധീകരണം നടന്നുകൊണ്ടിരിക്കുന്നു എന്നത്‌ ഇസ്ലാമി​‍െന്‍റ സവിശേഷതയാണ്‌. ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ശുദ്ധീകരണരംഗത്ത്‌ വളരെ മുന്നോട്ടുപോയിട്ടുണ്ട്‌. സമകാലിക ഹൈന്ദവ-ക്രൈസ്തവ സമൂഹങ്ങളില്‍ ഇതിനു തുല്യമായ മാതൃകയില്ല. ഈ നവോത്ഥാന - ശുദ്ധീകരണ സംരംഭങ്ങളെ കൃത്യമായി വിലയിരുത്തുന്നതിലും ബുദ്ധിജീവികള്‍ക്ക്‌ തെറ്റിയിട്ടുണ്ട്‌. നിര്‍ഭാഗ്യവശാല്‍, ഇസ്ലാമി​‍െന്‍റ പുരോഹിത പക്ഷത്തോടൊപ്പം നില്‍ക്കാനാണ്‌ അവരുടെ വിധി. ഭരണകൂടവും പൗരോഹിത്യവും ചേര്‍ന്ന്‌ ഇസ്ലാമിക നവോത്ഥാന വാദികളെ അടിച്ചമര്‍ത്തുന്നതിനെ ന്യായീകരിക്കുമ്പോഴും തങ്ങള്‍ മനുഷ്യാവകാശങ്ങളുടെ പക്ഷത്താണെന്ന്‌ അവര്‍ നടിച്ചുപോന്നു. ഈയിടെയായി ഈ രംഗത്ത്‌ നേരിയ മാറ്റം ദൃശ്യമായിത്തുടങ്ങിയ കാര്യം വിസ്‌രമിക്കുന്നില്ല.

നവോത്ഥാന പ്രസ്ഥാനങ്ങളെയും ജനം വിമര്‍ശന ബുദ്ധ്യാവിലയിരുത്തേണ്ടതുണ്ട്‌. എപ്പോഴും ഒരു കണ്ണ്‌ അതി​‍െന്‍റ മേല്‍ ഉണ്ടായിരിക്കണം. കാരണം, മറ്റൊരു പുരോഹിതപ്പടയായി നവോത്ഥാന പ്രസ്ഥാനം അധഃപതിക്കാനിടയുണ്ട്‌. ചരിത്രത്തില്‍ അങ്ങനെ സംഭവിച്ചിട്ടുണ്ട്‌.

ഹൈന്ദവ സമൂഹത്തില്‍ ശുദ്ധീകരണ സാധ്യത ക്രൈസ്തവ-ഇസ്ലാം മതങ്ങളെക്കാള്‍ കുറവാണ്‌. പുരോഹിത?​‍ാര്‍ക്കും വിശ്വാസികള്‍ക്കും തോന്നിയപോലെ കൈകാര്യം ചെയ്യാവുന്ന സ്വഭാവമാണ്‌ അതി​‍േന്‍റത്‌. ഒറിജിനിലും വ്യാജവും വേര്‍തിരിച്ചറിയാനുള്ള സാധ്യത ഹൈന്ദവതയില്‍ വളരെ വിരളമാണ്‌. പരസ്പര വിരുദ്ധമായ കാഴ്ചപ്പാടുകള്‍വരെ അതിനു സ്വീകാര്യമാണ്‌. ഈ സാഹചര്യത്തില്‍ ശുദ്ധീകരണത്തി​‍െന്‍റ അടിസ്ഥാനം നിശ്ചയിക്കുക പ്രയാസമായിതീരുന്നു. വസ്തുത ഇതാണെങ്കിലും ചിന്താരംഗത്തും കര്‍മരംഗത്തും ഉന്നത ശ്രേണികളിലുള്ള വ്യക്തികള്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ ഹൈന്ദവ സമൂഹത്തിലും ശുദ്ധീകരണം നടന്നേക്കും.

ബുദ്ധിജീവികളുടെ പങ്ക്‌
മതം മനുഷ്യാവകാശങ്ങളുമായി ഏറ്റുമുട്ടുന്നു എന്ന ധാരണ ഉണ്ടാകാന്‍ പാടില്ലാത്തതാണ്‌. അവകാശങ്ങളുടെ മൗലികപാഠങ്ങള്‍ ഉദ്ഘോഷിച്ചത്‌ മതങ്ങളാണ്‌. വിമോചനത്തി​‍െന്‍റ രാജപാത വെട്ടിയതും മതങ്ങളാണ്‌. ഇതിനു വിരുദ്ധമായ അനുഭവങ്ങളെ പൗരോഹിത്യത്തി​‍െന്‍റ പട്ടികയിലാണ്‌ ചേര്‍ക്കേണ്ടത്‌. പൗരോഹിത്യം മതമല്ല; മതത്തിനു മീതെ വളര്‍ന്ന ഇത്തിള്‍ക്കണ്ണിയാണ്‌. മതത്തെക്കാള്‍ അത്‌ വളര്‍ന്നു പടര്‍ന്നത്‌ മനുഷ്യ​‍െന്‍റ അശ്രദ്ധകൊണ്ടാണ്‌. ഈ അശ്രദ്ധയില്‍ വലിയ പങ്ക്‌ ബുദ്ധിജീവികളുടേതാണ്‌. മനുഷ്യ​‍െന്‍റ മൗലികാവകാശങ്ങള്‍ നിഷേധിക്കാനും വിമോചനത്തി​‍െന്‍റ രാജപാത കൊട്ടിയടക്കാനും പുരോഹിത?​‍ാരെ കയറൂരിവിട്ടതി​‍െന്‍റ ഉത്തരവാദിത്വത്തില്‍നിന്ന്‌ ബുദ്ധിജീവികള്‍ക്ക്‌ ഒഴിഞ്ഞുമാറാന്‍ കഴിയില്ല. പിഴവ്‌ തിരുത്താനുള്ള അവസരമാണ്‌ അവര്‍ക്ക്‌ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്‌.

മതങ്ങളുടെ ശുദ്ധീകരണത്തിന്‌ ഇറങ്ങിത്തിരിക്കുന്നതിനുമുമ്പ്‌ ബുദ്ധിജീവികള്‍ വിശ്വാസികളുടെ വിശ്വാസമാര്‍ജിക്കണം. ദൈവിക മതത്തെയും പുരോഹിത മതത്തെയും വേര്‍തിരിച്ചു മനസിലാക്കാതെ മതത്തിനുനേരെ അവര്‍ നേരത്തെ എയ്ത അമ്പുകള്‍ വിശ്വാസികളുടെ മനസില്‍ തറച്ചുകിടപ്പുണ്ട്‍്‌. സംശയദൃഷ്ടിയോടെ മാത്രമെ ബുദ്ധിജീവികളുടെ ഏത്‌ നീക്കത്തെയും സാധാരണക്കാര്‍ കാണുകയുള്ളൂ. മതത്തി​‍െന്‍റ യഥാര്‍ത്ഥ വക്താക്കളാണ്‌ തങ്ങളെന്ന്‌ വാക്കിലും പ്രവൃത്തിയിലും അവര്‍ തെളിയിക്കണം. ഇങ്ങനെ ആസൂത്രിതവും ആത്മാര്‍ത്ഥവുമായ ശ്രമം ബുദ്ധിജീവികളുടെ ഭാഗത്തുനിന്നുണ്ടായാല്‍ നൂറ്റാണ്ടുകളായി മതത്തിനുമീതെ അട്ടിയായി കിടക്കുന്ന ദുഷിപ്പുകള്‍ ഒരളവോളം നീക്കം ചെയ്യാന്‍ സാധിക്കും. പുതിയ നൂറ്റാണ്ടില്‍ ബുദ്ധിജീവികള്‍ നിര്‍വഹിക്കേണ്ട ആദ്യത്തെ ദൗത്യം ഇതായിരിക്കണം. പുതിയ നൂറ്റാണ്ടില്‍ മതത്തെ നയിക്കേണ്ടത്‌ ബുദ്ധിജീവികളാവണം; ഒരിക്കലും പുരോഹിത?​‍ാരായിപ്പോകരുത്‌.

മതം പുതിയ നൂറ്റാണ്ടില്‍
മനുഷ്യ​‍െന്‍റ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇനി മതത്തിനേ സാധിക്കൂ. നിയമവും നിയമപാലകരും നോക്കുകുത്തികളായിത്തീരുന്ന കാലത്ത്‌ മനുഷ്യ​‍െന്‍റ നിലനില്‍പിനും നിയമവാഴ്ചക്കും അഭൗമമായ നിയന്ത്രണം അത്യാവശ്യമായിത്തീരും. മനുഷ്യ​‍െന്‍റ അവകാശങ്ങള്‍ക്ക്‌ ഒരു മറുപുറമുണ്ട്‌- അവ​‍െന്‍റ ബാധ്യതകള്‍. ബാധ്യതകള്‍ നിറവേറ്റപ്പെടുമ്പോഴാണ്‌ അവകാശങ്ങള്‍ അംഗീകരിക്കപ്പെടുന്നത്‌. ആധുനിക ലോകത്തി​‍െന്‍റ നിയമപുസ്തകത്തില്‍ ബാധ്യതകളില്ല; അവകാശങ്ങളേയുള്ളൂ. അവകാശങ്ങള്‍ നിരന്തരം ലംഘിക്കപ്പെടുന്നു, ബാധ്യതകള്‍ നിറവേറ്റപ്പെടാത്തതുകൊണ്ട്‌. അവകാശങ്ങളെ ബാധ്യതകളുമായി ബന്ധിപ്പിക്കാന്‍ മതത്തിനു സാധിക്കും. മതത്തിനേ അത്‌ സാധിക്കൂ. മതം ഒരു ആഢംബര സംഗതിയല്ല. ജീവിതത്തി​‍െന്‍റ ശാന്തമായ ഒഴുക്കിന്‌ അത്യാവശ്യമാണത്‌. ഈ അത്യാവശ്യ സംഗതിയെ പുരോഹിത?​‍ാരുടെ കളിപ്പാട്ടമായി വിട്ടുകൊടുത്തുകൂടാ.

സ്വാതന്ത്ര്യം
മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള മൗലികമായ സ്വാതന്ത്ര്യത്തെ എല്ലാ മതങ്ങളും അംഗീകരിച്ചേ പറ്റു. പ്രവാചക?​‍ാര്‍ അനുവദിച്ചുകൊടുത്ത സ്വാതന്ത്ര്യമാണത്‌. പ്രാണവായുവി​‍െന്‍റ തൊട്ടടുത്താണ്‌ ചിന്താസ്വാതന്ത്ര്യത്തി​‍ന്‍റ സ്ഥാനം. എന്നാല്‍, വിശ്വാസിയായാലും അവിശ്വാസിയായാലും മനുഷ്യരെ ചൂഷണം ചെയ്യാന്‍ അനുവദിച്ചുകൂടാ. ചിന്താസ്വാതന്ത്ര്യവും ചൂഷണ സ്വാതന്ത്ര്യവും ഒന്നല്ല. മതത്തി​‍െന്‍റ പേരിലുള്ള ചൂഷണങ്ങള്‍ക്കുനേരെ കണ്ണുചിമ്മുന്നത്‌ ശരിയല്ല. ഈ ചൂഷകരെ എന്തു ചെയ്യണമെന്ന്‌ തീരുമാനിക്കാനുള്ള അധികാരം വ്യക്തികള്‍ക്കില്ലെന്നത്‌ ശരി. എന്നാല്‍, ഭരണകൂടത്തിനു തീര്‍ച്ചയായും അതുണ്ടല്ലോ. ഭരണകൂടം ഈ അധികാരം വിനിയോഗിക്കാതിരിക്കുമ്പോഴാണ്‌ വ്യക്തികള്‍ അത്‌ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നത്‌. നാടുനീളെ വിവാഹം കഴിച്ച്‌ നിരവധി സ്ത്രീകളെയും കുഞ്ഞുങ്ങളെയും തെരുവിലുപേക്ഷിച്ച്‌ ഒടുവില്‍ സിദ്ധന്‍ ചമഞ്ഞ്‌ പണംപിടുങ്ങിക്കൊൺ​‍ിരിക്കുന്ന എത്രയോ പേര്‍ നമ്മുടെ നാട്ടിലുണ്ട്‌. ഇതിനെ സ്വാതന്ത്ര്യമെന്ന്‌ വിളിച്ചുകൂടാ. ഇവരെ തൊടാനുള്ള ഭരണകൂടത്തി​‍െന്‍റ പേടിയില്‍നിന്നാണ്‌ വ്യക്തികളുടെ കൈയേറ്റങ്ങളുണ്ടാകുന്നത്‌. ഈ സാഹചര്യം തീര്‍ച്ചയായും ഒഴിവാക്കപ്പെടേണ്ടതാണ്‌.

മതം മനുഷ്യനുവേണ്ടിയാണ്‌. അത്‌ അവനു ആശ്വാസമാവണം; ഭാരമാകരുത്‌. പ്രവാചകന്മ‍ാര്‍ അങ്ങനെയാണ്‌ മതത്തെപ്പറ്റി പഠിപ്പിച്ചത്‌. മതത്തി​‍െന്‍റ ആധികാരിക ശബ്ദം പ്രവാചകന്മാരുടേതാണ്‌; പുരോഹിതന്മ‍ാരുടേതല്ല.

'ഞങ്ങളും' 'നിങ്ങളു'മില്ല; 'നമ്മള്‍''
ഞങ്ങള്‍', 'നിങ്ങള്‍' ഭാവങ്ങളും മതത്തിലില്ലാത്തതാണ്‌. 'നമ്മള്‍-മനുഷ്യര്‍' എന്നാണ്‌ പ്രവാചക?​‍ാര്‍ പഠിപ്പിച്ചത്‌. വിഭജനം പുരോഹിത?​‍ാരുടെ വകയാണ്‌. അധികാര താത്പര്യങ്ങള്‍ക്കുവേണ്ടി ഭരണകൂടങ്ങള്‍ അതിനെ പ്രോത്സാഹിപ്പിച്ചിട്ടുമുണ്ട്‌. വിഭജനത്തി​‍െന്‍റ അടിസ്ഥാനം കര്‍മമാണ്‌. കര്‍മത്തെ വിലയിരുത്തേണ്ടത്‌ ദൈവവും. അത്‌ നടക്കുക പരലോകത്താണ്‌; ഇഹലോകത്തല്ല. ദൈവത്തി​‍െന്‍റ പണിയെടുക്കാന്‍ ആരെയും അവന്‍ ഏല്‍പിച്ചിട്ടില്ല. ഇവിടെ ഒരു വര്‍ഗമേയുള്ളൂ - മനുഷ്യവര്‍ഗം, ഇതും പുനഃസ്ഥാപിക്കപ്പെടേണ്ട ഒരു മതപാഠമാണ്‌.

മതങ്ങളുടെ വേരുകള്‍ കണ്ടെത്തുകയാണ്‌ വിഭജന രോഗത്തെ നേരിടാനുള്ള പോംവഴി. മുഹമ്മദ്‌, യേശു, മോസസ്‌, അബ്രഹാം.. അങ്ങനെ ആദംവരെയുള്ള പ്രവാചക?​‍ാര്‍ ഒരേ സന്ദേശമാണ്‌ പ്രചരിപ്പിച്ചത്‌. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പ്രവാചക?​‍ാര്‍ ഒന്നു തന്നെയാണ്‌ പറഞ്ഞത്‌. മറിച്ചുള്ള വാദം മതവിരുദ്ധമാണ്‌. എല്ലാ കാലങ്ങളിലെയും എല്ലാ രാജ്യങ്ങളിലെയും പ്രവാചക?​‍ാരെ അംഗീകരിക്കുമ്പോഴേ ഒരാള്‍ യഥാര്‍ത്ഥ മതവിശ്വാസി ആകുന്നുള്ളൂ. എല്ലാ മതങ്ങളെയും യോജിപ്പിക്കുന്ന ചില കണ്ണികളുണ്ട്‌. അത്‌ കണ്ടെത്താനുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിച്ചാല്‍ മതങ്ങളുടെ അടിസ്ഥാനത്തിലുള്ള വൈരത്തിന്‌ ഒരു പരിധിവരെ പരിഹാരമാകും. ഗവേഷണത്തിന്‌ പണം അനുവദിക്കേണ്ടത്‌ ഈ മേഖലയിലാണ്‌.

ഈ രംഗത്ത്‌ ഇസ്ലാമി​‍െന്‍റ കാഴ്ചപ്പാട്‌ ചിന്തനീയമാണ്‌. എല്ലാ പ്രവാചക?​‍ാരെയും ഇസ്ലാം അംഗീകരിക്കുന്നു. അവരുടെ അനുയായികള്‍ ഇന്ന്‌ ഇസ്ലാമി​‍െന്‍റ ശത്രുപക്ഷത്താണെന്നതൊന്നും ഈ അംഗീകാരത്തിന്‌ ഇസ്ലാമിനു തടസ്സമല്ല. മുഹമ്മദ്‌ നബി പുതുതായി ഒന്നും പറഞ്ഞില്ല; യേശുവും മോസസും ഉള്‍പ്പെടെയുള്ള മുന്നേ പോയ പ്രവാചക?​‍ാര്‍ ജനങ്ങളോട്‌ പറഞ്ഞ കാര്യങ്ങള്‍ അവരെ ഓര്‍മിപ്പിക്കുക മാത്രമാണ്‌ അദ്ദേഹം ചെയ്തത്‌. പ്രവാചക നിയോഗത്തി​‍െന്‍റ പൂര്‍ണതയാണ്‌ മുഹമ്മദിലൂടെ സംഭവിച്ചത്‌. 'പരസ്പരം യോജിക്കാവുന്ന മേഖല'യിലേക്കുള്ള ഇസ്ലാമി​‍െന്‍റ ക്ഷണവും ശ്രദ്ധേയമാണ്‌. ഇസ്ലാമി​‍െന്‍റ ഈ ആഹ്വാനത്തിനു ചെവികൊടുക്കാന്‍ ആധുനിക മതസമൂഹങ്ങള്‍ക്കു സാധിച്ചാല്‍ പരസ്പര സഹകരണത്തിലധിഷ്ഠിതമായ മതങ്ങളുടെ പുഷ്കല കാലംവരും.


മതം ജീവിതം തന്നെ
ജീവിതത്തില്‍ മതത്തി​‍െന്‍റ റോളെന്ത്‌? കണിശമായി നിര്‍ണയിക്കപ്പെടേണ്ട സംഗതിയാണിത്‌. മനസ്സി​‍െന്‍റ കുപ്പത്തൊട്ടിയിലല്ല മതത്തി​‍െന്‍റ സ്ഥാനം; ജീവിതം മുഴുവന്‍ അത്‌ നിറഞ്ഞു നില്‍ക്കണം. മതം ഒരു സ്വകാര്യ ഏര്‍പ്പാടാണെന്ന്‌ പറഞ്ഞത്‌ ഏറ്റവും വലിയ തട്ടിപ്പായിരുന്നു. (പുരോഹിത?​‍ാരെയും ഭരണവര്‍ഗത്തെയും ഹായിക്കാനായിരുന്നു അത്‌). പുരോഹിത?​‍ാരുടെ മതം കുപ്പത്തൊട്ടികൊണ്ട്‌ തൃപ്തിപ്പെടും. ജീവിച്ചിരിക്കുമ്പോള്‍ അതി​‍െന്‍റ ആവശ്യമില്ലല്ലോ. മരണാനന്തരമാണല്ലോ അത്‌ സജീവമാകുന്നത്‌. പുരോഹിത?​‍ാര്‍ മതത്തെ തലകുത്തനെ നിര്‍ത്തി എന്ന്‌ നടേ പറഞ്ഞത്‌ അതുകൊണ്ടാണ്‌. ദൈവത്തി​‍െന്‍റ മതം, പക്ഷെ, അന്ത്യകൂദാശ നിര്‍വഹിക്കാനുള്ളതല്ല. ജീവിതത്തി​‍െന്‍റ മജ്ജയെയും മാംസത്തെയും അത്‌ ത്രസിപ്പിച്ചുകൊണ്ടിരിക്കും. ജീവിതത്തി​‍െന്‍റ എല്ലാ ഇതളുകളിലും അത്‌ മധു വിതറും. പള്ളി​‍െയും പാര്‍ലമെന്‍റിനെയും അത്‌ വിശുദ്ധമാക്കും. മനസിനെയും ശരീരത്തെയും അത്‌ വിമലീകരിക്കും. മതം-രാഷ്ട്രീയം, ആരാധന-അദ്ധ്വാനം, പുരോഹിതന്‍-യോദ്ധാവ്‌, ആത്മീയം-ഭൗതികം ഇങ്ങനെയുള്ള കൃത്രിമ വിഭജനങ്ങളൊന്നും അതിലില്ല. തോന്നിയപോലെ ജീവിക്കാന്‍ ഒരു ഇടവും അത്‌ വിട്ടുതരില്ല. ഏകാധിപതികള്‍ക്കും തെമ്മാടികള്‍ക്കും അത്‌ സ്വീകാര്യമാവില്ല. അവര്‍ക്ക്‌ നല്ലത്‌ പുരോഹിതന്മാരുടെ മതമാണ്‌.

ദൈവത്തി​‍െന്‍റ മതം മര്‍ദ്ദിത​‍െന്‍റ നിസഹായതയില്‍നിന്നുയരുന്ന നിശ്വാസമ്മല്ല; അവ​‍െന്‍റ ആദ്യത്തെ ആയുധം തന്നെയാണത്‌. മര്‍ദ്ദകരും ചൂഷകരും അതിനെ വെറുക്കുകയും ഭയക്കുകയും ചെയ്യും. തിരിച്ചുപോകുന്നെങ്കില്‍ ഈ മതത്തിലേക്കാണ്‌ പോകേണ്ടത്‌. ചര്‍ച്ച ചെയ്യേണ്ടതും ഇതേക്കുറിച്ചു തന്നെ. ഇതുവരെ പുരോഹിതന്മ‍ാര്‍ മതത്തെ ഭരിച്ചു. നാളെമുതല്‍ മതം അവരെ ഭരിക്കട്ടെ. ഇത്രയും കാലം മതം നമ്മുടെ മുതുകില്‍ ഭാരം കയറ്റിവെച്ചു. ഇനിയുള്ള കാലം ഭാരം ഇറക്കിവെക്കലാകട്ടെ അതി​‍െന്‍റ ജോലി. (1999).

വിശ്വാസം സാമൂഹ്യ ജീവിതത്തില്‍



വിശ്വാസം സാമൂഹ്യ ജീവിതത്തില്‍

ഡോ. യൂസുഫുല്‍ ഖര്‍ദാവി


വ്യക്തിയും സമൂഹവും പരസ്പരം ഇഴുകിച്ചേര്‍ന്ന രണ്ട്‌ അസ്തിത്വങ്ങളാണ്‌. രണ്ടിനെയും വേര്‍തിരിച്ചു നിര്‍ത്താവുന്ന കൃത്യമായ അതിരുകള്‍ വരയ്ക്കാനാവില്ല. ഈ കാര്യങ്ങള്‍ വ്യക്തിയെ സ്വാധീനിക്കുന്നു; ആ കാര്യങ്ങള്‍ സമൂഹത്തെ സ്വാധീനിക്കുന്നു എന്നൊന്നും പറഞ്ഞു ഫലിപ്പിക്കുക സുഗമമല്ല. യഥാര്‍ത്ഥത്തില്‍, പൊതു താത്പര്യങ്ങള്‍ പരസ്പരം ബന്ധിച്ചു നിര്‍ത്തുന്ന വ്യക്തികളുടെ കൂട്ടമാണ്‌ സമൂഹം. നല്ല വ്യക്തിയെ വാര്‍ത്തെടുക്കാനുള്ള പ്രയത്നം തന്നെയാണ്‌ നല്ലൊരു സമൂഹത്തെ വാര്‍ത്തെടുക്കാനും മൗലികമായി വേണ്ടത്‌. മനുഷ്യസമൂഹം ഭദ്രമായ ഒരു കെട്ടിടംപോലെയാണ്‌. കെട്ടിടത്തി​‍െന്‍റ ഇഷ്ടികകള്‍ വ്യക്തികളാണ്‌. ഇഷ്ടികക്ക്‌ ഉറപ്പും ഈടും ഉണ്ടാകുന്നതോടൊപ്പം അവയെ ബന്ധിക്കുന്ന കുമ്മായവും നല്ലതും പശിമയുള്ളതും ആയാല്‍ കെട്ടിടം ഭദ്രവും ഈടുറ്റതുമാകും.


വിശ്വാസം വ്യക്തിജീവിതത്തിലുളവാക്കുന്ന സദ്ഫലങ്ങള്‍ പരിശോധിച്ചാല്‍ ഒരു കാര്യം സ്പഷ്ടമാണ്‌. മനഃശാന്തിയും നിര്‍ഭയത്വവും സംതൃപ്തിയും പ്രത്യാശയും സ്നേഹവും ശക്തിയും ആത്മാഭിമാനവും ഉള്ള വ്യക്തി വളര്‍ച്ചയെത്തിയ സാമൂഹ്യ ജീവികൂടിയാണ്‌. ഈടുറ്റ സാമൂഹ്യ സൗധത്തിലെ ഇഷ്ടികയാവാന്‍ യോഗ്യനാണവന്‍. ഏതൊരു സമൂഹം അതിലെ അംഗങ്ങള്‍ക്കിടയില്‍ സമാധാനവും സംതൃപ്തിയും പ്രത്യാശയും സ്നേഹവും ആത്മാഭിമാനവും വളര്‍ത്തുന്നുവോ ആ സമൂഹം സൗഖ്യത്തിലേക്കും പുരോഗതിയിലേക്കും സുസ്ഥിരതയിലേക്കുമുള്ള പാത സ്വയം വെട്ടിത്തുറക്കും.


പുരോഗമനാത്മകവും ഉല്‍കൃഷ്ടവും സൗഖ്യപൂര്‍ണവുമായ ഒരു സമൂഹത്തി​‍െന്‍റ സവിശേഷത അതിലെ അംഗങ്ങള്‍ തമ്മിലുള്ള അടുപ്പവും ഇണക്കവുമാണ്‌. ഒരുല്‍കൃഷ്ട സമൂഹത്തിലെ അംഗങ്ങള്‍ പരസ്പരം മനസിലാക്കുകയും സ്നേഹിക്കുകയും ചെയ്യും. പരസ്പരം സഹകരിക്കും. അവരുടെ ഇടപാടുകള്‍ നീതിയിലും കാരുണ്യത്തിലും അധിഷ്ഠിതമായിരിക്കും. അവര്‍ അന്യോന്യം വഞ്ചിക്കുകയോ അക്രമം പ്രവര്‍ത്തിക്കുകയോ ഇല്ല. ഉള്ളവന്‍ ഇല്ലാത്തവനെയും ശക്തന്‍ അശക്തനെയും മറന്നുകളയുകയില്ല. മത്സ്യങ്ങളെപ്പോലെ വലിയവന്‍ ചെറിയവനെ വിഴുങ്ങില്ല. കാട്ടുമനുഷ്യരെപ്പോലെ ബലവാന്‍ ദുര്‍ബ്ബല​‍െന്‍റ മേല്‍ ചാടിവീഴുകയുമില്ല.


ഒരു സമൂഹത്തിന്‌ സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തം അതി​‍െന്‍റ അനൈക്യവും ശൈഥില്യവുമാണ്‌. സമൂഹത്തിലെ അംഗങ്ങളെ സ്വാര്‍ത്ഥം പിടികൂടുമ്പോഴാണിത്‌ സംഭവിക്കുക. അതോടെ വ്യക്തി തന്നെമാത്രം ഓര്‍ക്കുകയും ത​‍െന്‍റ സഹോദരനെ മറക്കുകയും ചെയ്യുന്നു. ഓരോരുത്തരും "ഞാന്‍" "ഞാന്‍" എന്നേ പറയൂ. സ്വന്തം ആഗ്രഹങ്ങളുടെയും വികാരങ്ങളുടെയും ദേവ?​‍ാര്‍ക്ക്‌ വല്ലവരെയും ബലി കൊടുക്കുന്നതുപോലും അവന്‌ പ്രശ്നമല്ലാതാവുന്നു. സമൂഹത്തിലെ വ്യക്തികള്‍ ബാധ്യതകള്‍ വിസ്മരിച്ച്‌ അവകാശങ്ങളെക്കുറിച്ച്‌ മാത്രം ബോധവാ?​‍ാരാകുന്നതാണ്‌ മറ്റൊരാപത്ത്‌. അന്യരുടെ ചെലവില്‍ "എന്നെ" വളര്‍ത്താനുള്ള പ്രവണത. അഹന്തയുടെയും മേധാവിത്വത്തി​‍െന്‍റയും ദൃഷ്ടിയോടെയാണ്‌ അയാള്‍ സ്വയം കാണുക. ജനങ്ങളെ കാണുന്നതോ, നിന്ദ്യരും നിസാരന്മാരുമായും!


തത്തുല്യമായ മറ്റൊരു ദുരന്തമാണ്‌, മനുഷ്യന്‌ സ്വന്തം സത്തയും മഹത്വവും സംബന്ധിച്ച അവബോധത്തി​‍െന്‍റ നഷ്ടം. ദൈവദത്തമായ സിദ്ധികളും അനുഗ്രഹങ്ങളും വിസ്മരിക്കല്‍. അതോടെ അയാളുടെ മനസില്‍, ഉദാത്തവികാരങ്ങളും ഉല്‍കൃഷ്ട ചിന്തകളും മരിച്ചുവീഴുന്നു. അതില്‍ പിന്നെ, ശേഷിക്കുന്നത്‌ ദൗര്‍ബല്യത്തി​‍െന്‍റയും നിന്ദ്യതയുടെയും നഷ്ടബോധത്തി​‍െന്‍റയും ശൂന്യതയുടെയും വികാരമായിരിക്കും. വ്യക്തിയെ സംബന്ധിച്ചിടത്തോളം മാരകമാണവ. അനിവാര്യമായും അവ സമൂഹ സൗധത്തെ കടപുഴക്കും.


അപ്പോള്‍, വ്യക്തി അന്യരുടെ വ്യക്തിത്വവും മാന്യതയും അവകാശങ്ങളും ഹനിക്കാതിരിക്കുംവിധം സ്വന്തം മഹത്വത്തെയും സത്തയേയും കുറിച്ചുള്ള ബോധം ഉള്‍ക്കൊണ്ടേ പറ്റൂ. അതിനാവശ്യമായ ചില വ്യവസ്ഥകള്‍ ഉണ്ടാക്കണം. സമൂഹത്തിലെ അംഗങ്ങള്‍ അതനുസരിച്ച്‌ പ്രവര്‍ത്തിച്ച്‌, ന?യിലും ദൈവഭക്തിയിലും സഹകരിച്ച്‌, സത്യവും സഹനവും പരസ്പരം ഉപദേശിച്ച്പൊതുലക്ഷ്യത്തിലേക്ക്‌ ഒന്നായി മുന്നേറണം.


സമൂഹത്തിന്‌ സ്വന്തം അംഗങ്ങളുടെ പരസ്പരബന്ധങ്ങളും ഇടപാടുകളും നിയന്ത്രിക്കുന്ന ചില നിയമങ്ങളും ചട്ടങ്ങളും ആവശ്യമാണ്‌ വികാരം വിവേകത്തെയും ശക്തി സത്യത്തേയും ഇച്ഛകള്‍ ബാധ്യതകളെയും വ്യക്തി താത്പര്യങ്ങള്‍ പൊതു താത്പര്യങ്ങളെയും അതിജയിക്കുന്നത്‌ തടയുന്ന നിയമവ്യവസ്ഥകള്‍. ഈ നിയമങ്ങള്‍ മനസില്‍നിന്ന്‌ ഉയിര്‍ക്കൊള്ളുന്ന, ഹൃദയത്തില്‍നിന്ന്‌ ഉറപൊട്ടുന്ന ധാര്‍മിക-സദാചാര ബോധത്തി​‍െന്‍റ അടിസ്ഥാനത്തിലുള്ളതല്ലെങ്കില്‍ ഫലശൂന്യമായിരിക്കും. അതുകൊണ്ടാണ്‌ ആത്മസംസ്കരണത്തി​‍െന്‍റയും ധാര്‍മ്മികബോധത്തി​‍െന്‍റയും അടിത്തറയില്ലാത്ത എല്ലാ സാമൂഹ്യസംസ്കരണ-പരിഷ്കരണ-വിപ്ലവസംരംഭങ്ങളും മണല്‍ക്കോട്ടകളായി പരിണമിക്കുന്നത്‌. "ഒരു ജനത സ്വന്തം അവസ്ഥ സ്വയം മാറ്റുന്നതുവരെ അല്ലാഹു അവരുടെ അവസ്ഥ മാറ്റുന്നതല്ല."


ചൈതന്യവത്തായ ഈമാന്‍ വിശ്വാസികളുടെ സമൂഹത്തില്‍ എങ്ങനെ സ്വാധീനം ചെലുത്തുന്നുവെന്ന്‌ ഭൗതികവാദികള്‍പോലും സമ്മതിച്ചു തരാന്‍ നിര്‍ബന്ധിതരാകുംവിധം, വിശ്വാസം പുരോഗതിയുടെ ഉത്തുംഗതകളിലേക്ക്‌ സമൂഹത്തെ എങ്ങനെ നയിക്കുന്നുവെന്ന്‌ നമുക്ക്‌ പരിശോധിക്കാം.

വിശ്വാസവും സദാചാരവും
"വിശ്വാസികളില്‍, ഏറ്റവും നല്ല സ്വഭാവമുള്ളവരാണ്‌ സമ്പൂര്‍ണ വിശ്വാസികള്‍"
- തിരുമൊഴി.
ജന്തുലോകത്ത്‌ വ്യവസ്ഥയും ക്രമവും നടപ്പാക്കുന്നതിന്ന്‌ ജ?വാസനയാണാധാരം ഒറ്റക്കും കൂട്ടായും ജീവിക്കുന്ന ജന്തുജാലങ്ങള്‍ക്കെല്ലാം അതാണ്‌ വഴികാട്ടി. ഉറുമ്പുകളുടെ ജീവിതത്തില്‍ അതു കാണാം. ഭക്ഷണം ശേഖരിക്കുന്നതിനും ഭക്ഷണം തേടിപ്പോവാന്‍ കഴിയാത്ത തണുപ്പുകാലത്തിന്നുവേണ്ടി അവ സൂക്ഷിച്ചുവെക്കുന്നതിന്നും ഉറുമ്പുകള്‍ പരസ്പര സഹകരണത്തിലും രഞ്ജിപ്പിലും പ്രവര്‍ത്തിക്കുന്നു തേനീച്ചയുടെ ജീവിതരീതികള്‍ അതിനേക്കാള്‍ സ്പഷ്ടമാണ്‌. റാണിയൂം തൊഴിലാളികളും ആണീച്ചയുമടങ്ങുന്നതാണ്‌ അവയുടെ സാമ്രാജ്യം. സമൂഹത്തില്‍ താന്താങ്ങളുടെ പങ്ക്‌ ഓരോരുത്തരും അത്യന്തം സൂക്ഷ്മതയോടും സഹകരണത്തോടും കൂടി നിര്‍വഹിക്കുന്നു. അല്ലാഹുബോധനം വഴി മാര്‍ഗദര്‍ശനം നല്‍കിയ ഈ സങ്കീര്‍ണ വ്യവസ്ഥയെക്കുറിച്ച്‌ ചിന്തിക്കുന്നവര്‍ക്ക്‌ അതില്‍ ദൈവത്തി​‍െന്‍റ മഹത്തായ ദൃഷ്ടാന്തങ്ങള്‍ കണ്ടെത്താം. ഖുര്‍ആന്‍ പറയുന്നു: "നോക്കുക, നിങ്ങളുടെ നാഥന്‍ തേനീച്ചക്ക്‌ ബോധനം നല്‍കി: പര്‍വ്വതങ്ങളിലും വൃക്ഷങ്ങളിലും മണ്ണിന്നു മുകളില്‍ പടര്‍ത്തപ്പെടുന്ന വള്ളികളിലും നിങ്ങള്‍ കൂടുകളുണ്ടാക്കുക. സകലവിധ ഫലങ്ങളില്‍നിന്നും സത്ത്‌ വലിച്ചെടുക്കുക. നി​‍െന്‍റ റബ്ബ്‌ ഒരുക്കിത്തന്ന സരണികളില്‍ ചരിക്കുക. ഈ ഈച്ചയുടെ ഉള്ളറകളില്‍നിന്ന്‌ വര്‍ണവൈവിധ്യമുള്ള ഒരു പാനീയം സ്രവിക്കുന്നു. അതില്‍ മനുഷ്യര്‍ക്ക്‌ രോഗ ശാന്തിയുണ്ട്. നിശ്ചയം, ചിന്തിക്കുന്ന ജനത്തിന്ന്‌ ഇതിലും ഒരു ദൃഷ്ടാന്തമുണ്ട്‌" (അന്നഹ്ല്‍: 68-69) ഇതാണ്‌ ജന്തുജാലങ്ങളുടെ ജന്മവാസനയുടെ സ്വഭാവം.


മനുഷ്യപ്രകൃതി

എന്നാല്‍ മനുഷ്യ​‍െന്‍റ വാസനകള്‍ വൈവിധ്യപൂര്‍ണവും എണ്ണമറ്റതും ആണ്‌. അവ സങ്കീര്‍ണ്ണവും സമ്മിശ്രവുമാണ്‌. സ്വാര്‍ത്ഥത്തിലേക്കും തന്‍കാര്യത്തിലേക്കും നയിക്കുന്ന വ്യക്തിഗത വാസനകളുണ്ടതില്‍. പരസ്പരം സഹകരണത്തിന്നും സമസൃഷ്ടി സ്നേഹത്തിന്നും പ്രേരിപ്പിക്കുന്ന സാമൂഹ്യ വാസനകളുമുണ്ട്‌. ചിലത്‌ അവനെ ലൗകികതയുടെ താണതലത്തിലെത്തിക്കുമ്പോള്‍ ചിലത്‌ ആദ്ധ്യാത്മികതയുടെ ഉത്തുംഗതയിലേക്കുയര്‍ത്തുന്നു. കാരണം, മനുഷ്യന്‍ ഒരു സമ്മിശ്രജീവിയാണ്‌. അവനില്‍ മണ്ണി​‍െന്‍റയും വിണ്ണി​‍െന്‍റയും അംശങ്ങളുണ്ട്‌. അവന്‍ ശരീരവും ആത്മാവും ചേര്‍ന്നതാണ്‌. വികാരവും വിവേകവും മനുഷ്യനെ മൃഗവും മലക്കും പിശാചും എല്ലാം അവനിലുണ്ട്‌. "മനുഷ്യന്‍ രണ്ടുലോകങ്ങളിലെ പൗരനാണ്‌" എന്ന്‌ ഒരു തത്വചിന്തകന്‍ പറഞ്ഞത്‌ മനുഷ്യ​‍െന്‍റ ഈ ദ്വന്ദസ്വഭാവം മുന്‍നിര്‍ത്തിയാണ്‌.


വിഖ്യാത ചിന്തകനായ ബര്‍ട്രന്ര്‌ റസ്സല്‍ പറഞ്ഞു. മറ്റേതൊരു ജീവിയേയും അപേക്ഷിച്ച്‌ മനുഷ്യ​‍െന്‍റ അഭിലാഷങ്ങളും വാസനകളും അതിസങ്കീര്‍ണ്ണമാണ്‌. തത്ഫലമായി മനുഷ്യന്‍ ഒട്ടേറെ പ്രയാസങ്ങള്‍ നേരിടുന്നുണ്ട്‌. ഉറുമ്പിനേയോ തേനീച്ചയേയോപോലെ തീര്‍ത്തും ഒരു സമൂഹ്യജീവിയല്ല മനുഷ്യന്‍. സിംഹത്തേയോ കരടിയേയോപോലെ പൂര്‍ണ്ണമായും ഏകാന്തജീവിയുമല്ല. ഒരര്‍ദ്ധ സമൂഹജീവി എന്ന്‌ പറയാം. അവ​‍െന്‍റ ചില അഭിലാഷങ്ങളും വാസനകളും സാമൂഹ്യമാണ്‌. മറ്റു ചിലത്‌ വൈയക്തികവും. ഏകാന്ത തടവ്‌ കഠിനശിക്ഷയായി പരിഗണിക്കുവെന്നത്‌ മനുഷ്യപ്രകൃതിയിലെ സാമൂഹ്യവശത്തെ കുറിക്കുന്നു. വ്യക്തിപരമായ കാര്യങ്ങളില്‍ സ്വാതന്ത്ര്യത്തോടുള്ള അഭിവാഞ്ചയും അത്തരം കാര്യങ്ങളില്‍ അന്യരോടു പറയാനുള്ള വൈമനസ്യവും അവനിലെ വൈയക്തിക വശത്തെയാണ്‌ വെളിവാക്കുന്നത്‌. നാം പൂര്‍ണ്ണമായി സാമൂഹ്യ ജീവികളല്ലാത്തതിനാല്‍ നമ്മുടെ ലക്ഷ്യം ബോധനം ചെയ്യുന്ന മാര്‍ഗനിര്‍ദ്ദേശം നമുക്ക്‌ ആവശ്യമായി വരുന്നു. ഇടപാടുനിയമങ്ങള്‍ നിശ്ചയിച്ചുതരുന്ന ഒരു സദാചാരവ്യവസ്ഥയും നമുക്ക്‌ വേണം. തേനീച്ചക്ക്‌ ഇതി​‍െന്‍റയൊന്നും ആവശ്യമില്ല സമൂഹന? അതിനോട്‌ എന്ത്‌ ബോധിപ്പിക്കുന്നുവോ അതനുസരിച്ചാണ്‌ അതി​‍െന്‍റ പ്രവര്‍ത്തനം."


മനുഷ്യന്ന്‌ ഒരു സദാചാരവ്യവസ്ഥ വേണം. പക്ഷെ, ശരിയും സ്വീകാര്യവുമായ ഒരു സദാചാരവ്യവസ്ഥയുടെ അടിസ്ഥാനം എന്തായിരിക്കണം? എന്താണ്‌ മനുഷ്യ​‍െന്‍റ ഋജുവായ പെരുമാറ്റ രീതികള്‍ നിശ്ചയിക്കുക? ലക്ഷ്യത്തിലെത്താന്‍ വളവും തിരിവുമില്ലാത്ത ഒരു വഴി ആരാണ്‌ വരച്ചു കാണിച്ചു കൊടുക്കുക? അതേ വഴിയിലൂടെതന്നെ നടക്കാന്‍ ആരാണവനെ പ്രേരിപ്പിക്കുക? നിയമമോ? സദാചാരദര്‍ശനങ്ങളോ? അതോ മതമോ? നമുക്ക്‌ പരിശോധിക്കാം.

സദാചാരവും നിയമവ്യവസ്ഥയും
സാമൂഹ്യജീവിതത്തി​‍െന്‍റ ക്രമീകരണത്തിന്ന്‌ നിയമങ്ങള്‍ അത്യന്താപേക്ഷിതമാണ്‌. പക്ഷെ, മനുഷ്യസ്വഭാവത്തെ നിയന്ത്രിക്കുവാന്‍ അത്‌ കൊള്ളുകയില്ല. കാരണം, നിയമങ്ങളുടെ ബാഹ്യസ്വാധീനം ആന്തരികതലത്തിലുണ്ടാവില്ല. അതി​‍െന്‍റ മേഖല പൊതുവായ സാമൂഹ്യ പ്രശ്നങ്ങളാണ്‌; വ്യക്തിപരമായ കാര്യങ്ങളല്ല കുറ്റവാളിയെ ശിക്ഷിക്കുകയെന്നത്‌ അതി​‍െന്‍റ ബാധ്യതയാണ്‌; പക്ഷെ, ന? ചെയ്യുന്നവര്‍ക്ക്‌ പ്രതിഫലം നല്‍കാന്‍ അതിന്നാവില്ലല്ലോ. നിയമങ്ങളില്‍ കൃത്രിമം കാണിക്കുക എളുപ്പമാണ്‌. സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കുവേണ്ടി അതിനെ ദുര്‍വ്യാഖ്യാനം ചെയ്യുവാനും കഴിയും. അത്‌ വിധിക്കുന്ന ശിക്ഷാനടപടികളില്‍നിന്ന്‌ രക്ഷപ്പെടുക അത്ര ബുദ്ധിമുട്ടുള്ളതല്ല. തി? വിലക്കാനോ കുറ്റകൃത്യങ്ങള്‍ തടയാനോ നിയമം അശക്തമാണെങ്കില്‍, ന?ക്ക്‌ പ്രേരിപ്പിക്കാനോ സത്യത്തിന്‌ പ്രചോദനമേകാനോ സദ്കര്‍മ്മത്തിന്‌ പ്രോത്സാഹനം നല്‍കാനോ അത്‌ അതിലേറെ കഴിവുകെട്ടതാണ്‌. മനുഷ്യനിര്‍മ്മിത നിയമങ്ങള്‍ എത്രതന്നെ സത്യാധിഷ്ഠിതവും നീതിനിഷ്ഠവുമാണെങ്കിലും ഒരു നിലയിലും അതിന്ന്‌ സ്വയം പ്രാബല്യം ഉണ്ടാവുന്നില്ല. അതിനെ നിലനിര്‍ത്തുകയും നടപ്പാക്കുകയും ചെയ്യുന്ന ഭരണകൂടത്തി​‍െന്‍റ കയ്യാല്‍ മാത്രമേ അത്‌ പ്രാബല്യത്തില്‍ വരൂ.


നീതിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്‌ മനുഷ്യമനസുകളെ പ്രേരിപ്പിക്കുന്നതില്‍ ഭരണകൂടങ്ങള്‍ക്കുള്ള പരിമിതികളെക്കുറിച്ച്‌ സയ്യിദ്‌ ജമാലുദ്ദീനുല്‍ അഫ്ഗാനി ത​‍െന്‍റ 'രിസാലത്തുര്‍റദ്ദി അലദ്ദഹ്‌രിയ്യീന്‍' എന്ന ഗ്രന്ഥത്തില്‍ (പുറം:72) എഴുതുന്നു; പരസ്യമായ നിയമലംഘനങ്ങളും പ്രത്യക്ഷമായ അതിക്രമങ്ങളും തടയാന്‍ മാത്രമേ ഭരണകൂടങ്ങള്‍ക്ക്‌ കഴിവുള്ളു എന്നത്‌ സുവ്യക്തമത്രെ. നിയമത്തി​‍െന്‍റ ദുരുപയോഗം, നിറംപിടിപ്പിച്ച നുണകള്‍, സത്യത്തി​‍െന്‍റ പുറംചട്ടയണിഞ്ഞ മിഥ്യകള്‍, ന?യുടെ ചായംതേച്ച തി?കള്‍ തുടങ്ങി താന്തോന്നികള്‍ ഒപ്പിച്ചുവിടുന്ന വേലകളെ ഒരു ഭരണകൂടം എങ്ങനെയാണ്‌ തടയുക? നിഗൂഢതന്ത്രങ്ങളും രഹസ്യമായ ഉപജാപങ്ങളും പരോക്ഷവഞ്ചനകളും കണ്ടെത്തി അവയുടെ തിക്തഫലങ്ങള്‍ പ്രതിരോധിക്കുന്നതെങ്ങനെ?
മാത്രമല്ല, ഭരണാധികാരികളും അവരുടെ പരിവാരങ്ങളും സുഖഭോഗങ്ങള്‍ക്കടിപ്പെട്ടവരാകുവാന്‍ ഇടയുണ്ട്‌. പലരും അങ്ങനെയായിരുന്നുതാനും. ആരാണ്‌ അധികാരികളുടെ കൈപിടിച്ച്‌ വിവേകത്തെ കീഴ്പ്പെടുത്തുന്ന വികാരങ്ങളുടെ ആജ്ഞാനുവര്‍ത്തികളാകുന്നതില്‍നിന്നും അവരെ പിന്തിരിപ്പിക്കുക? അവരുടെ അത്യാര്‍ത്തിയില്‍നിന്നും ചൂഷണത്തില്‍നിന്നും ദുര്‍ബ്ബലരായ പ്രജകളെയും പാവപ്പെട്ട പൗരന്മ‍ാരെയും ആരാണ്‌ രക്ഷിക്കുക?"


ഡോക്ടര്‍ മുഹമ്മദ്‌ അബ്ദുല്ല ദര്‍റാസ്‌ ത​‍െന്‍റ 'അദ്ദീന്‍' എന്ന കൃതിയിലെഴുതുന്നു: സമൂഹത്തിലെ അംഗങ്ങള്‍ തമ്മിലുള്ള പരസ്പര സഹകരണത്തിലൂടെയല്ലാതെ ഒരു സമൂഹത്തിന്നും നിലനില്‍ക്കാനാവില്ല. ഈ സഹകരണം സാമൂഹ്യബന്ധങ്ങള്‍ ക്രമീകരിക്കുകയും അവകാശ ബാധ്യതകള്‍ നിര്‍ണയിക്കുകയും ചെയ്യുന്ന നിയമങ്ങളുടെ സഹായത്തോടെ മാത്രമെ യാഥാര്‍ത്ഥ്യമാകൂ. ഈ നിയമങ്ങള്‍ നടപ്പാക്കുവാന്‍ ജനങ്ങള്‍ ഭയപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന, രക്ഷാശിക്ഷകള്‍ക്കധികാരമുള്ള ഒരു അധികാരകേന്ദ്രം ഉണ്ടാവണം.


"എന്നാല്‍ ഒരു കാര്യം തീര്‍ത്തുപറയട്ടെ: നിയമത്തോടുള്ള ബഹുമാനം ഉറപ്പുവരുത്താനും സമൂഹത്തി​‍െന്‍റ ഐക്യവും സാമൂഹ്യവ്യവസ്ഥയുടെ ഭദ്രതയും നിലനിര്‍ത്തുമെന്നും ശാന്തിയുടെയും സമാധാനത്തി​‍െന്‍റയും മാര്‍ഗങ്ങളവലംബിക്കുമെന്നും വിശ്വസിക്കാന്‍ പറ്റുന്ന ഒരൊറ്റ ശക്തിയേഭൂമുഖത്തുള്ളൂ - മതവിശവാസം, കാരണം, ഇതര സചേതന സൃഷ്ടികള്‍ക്കില്ലാത്ത ഒരു സവിശേഷത മനുഷ്യന്നുണ്ട്‌. അവ​‍െന്‍റ ഇഛാനുസൃതമായ ചലനങ്ങളും കര്‍മ്മങ്ങളും ഒരു വസ്തുവിനാല്‍ നിയന്ത്രിക്കപ്പെടുന്നു. ആ വസ്തു അവന്ന്‌ കാണാനോ കേള്‍ക്കാനോ പറ്റില്ല. കയ്യിലോ തലയിലോ വെക്കാനാവില്ല അതവ​‍െന്‍റ രക്തത്തിലോ പേശികളിലോ സിരകളിലോ അല്ല.മറിച്ച്‌, അത്‌ ആത്മീയമായ, മാനുഷികമായ ഒരവബോധമാണ്‌. അതി​‍െന്‍റ പേരാണ്‌ വിശ്വാസം. ഈ ഘടനയെ തലകീഴാക്കിയവര്‍ക്ക്‌ തെറ്റി. മനസും വിശ്വാസവും മനുഷ്യ​‍െന്‍റ ഭൗതികവും സാമ്പത്തികവുമായ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നില്ലെന്നും മറിച്ച്‌ അവ രണ്ടും മറ്റു കാര്യങ്ങളാല്‍ സ്വാധീനിക്കപ്പെടുകയാണെന്നും അവര്‍ തെറ്റിദ്ധരിച്ചു.


"അതെ, മനുഷ്യന്‍ നയിക്കപ്പെടുന്നത്‌ പുറത്തുനിന്നല്ല അകത്തുനിന്നാണ്‌. പൂര്‍ണമായ തോതില്‍ അവകാശങ്ങള്‍, മാനിക്കപ്പെടുകയും ബാധ്യതകള്‍ നിറവേറ്റപ്പെടുകയും ചെയ്യുന്ന ഉല്‍കൃഷ്ടമായ ഒരു നാഗരികതയുടെ സംസ്ഥാപനത്തിന്ന്‌ സാമൂഹ്യ നിയമസംഹിതകളോ ഭരണകൂടങ്ങളുടെ അധികാരദണ്ഡോ മാത്രം മതിയാവില്ല. അവിടെ ബാധ്യത നിറവേറ്റുന്നത്‌ ചാട്ടവാറോ ജയിലറയോ പിഴയോ പേടിച്ചായിരിക്കും. നിയമത്തി​‍െന്‍റ ഹസ്തങ്ങളില്‍നിന്ന്‌ കുതറിച്ചാടാന്‍ കിട്ടുന്ന ആദ്യാവസരത്തില്‍ത്തന്നെ അയാള്‍ ബാധ്യതകളില്‍ വീഴ്ച വരുത്തും.


"ശാസ്ത്രത്തി​‍െന്‍റയും വിദ്യയുടെയും സ്വാധീനം സമാധാനവും ഐശ്വര്യവും കൈവരുത്തുമെന്നും അവ മതപരവും ധാര്‍മ്മികവുമായ ശിക്ഷണത്തിന്നും സംസ്കരണത്തിന്നും പകരം നില്‍ക്കുമെന്നും ധരിച്ചവര്‍ക്ക്‌ തെറ്റി. കാരണം, ശാസ്ത്രം ഇരുതലമൂര്‍ച്ചയുള്ള ആയുധമാണ്‌. നിര്‍മ്മാണത്തിന്നും സംഹാരത്തിന്നും ഒരുപോലെ യോഗ്യന്‍. അതി​‍െന്‍റ ഉത്തമവിനിയോഗത്തിന്ന്‌ മനുഷ്യന?യിലേക്കും നിര്‍മ്മാണാത്മക സംരംഭങ്ങളിലേക്കും അതിനെ ഗതി തിരിക്കുന്ന ഒരു ധാര്‍മ്മിക മേല്‍നോട്ടക്കാരന്‍ കൂടിയേതീരൂ. ആ മേല്‍ നോട്ടക്കാരനാണ്‌ ഈമാന്‍ - വിശ്വാസം."

കൃസ്ത്യന്‍ - മുസ് ലീം സംവാദം




എച്ച്‌.എം. ബാഗില്‍ എം.ഡി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. ക്രിസ്ത്യന്‍ പുരോഹിതന്‍മാരും മതവിശ്വാസികളുമായി നിരന്തരമായി നടത്തിയ സംവാദങ്ങളുടെ ഫലമാണിത്‌. ഞങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ സൗഹാര്‍ദപരവും സന്തോഷപൂര്‍വകവും രചനാത്മകവുമായിരുന്നു. നേരിയ തോതില്‍ പോലും ഒരു ക്രിസ്ത്യാനിയുടെ മതവികാരങ്ങളെ വ്രണപ്പെടുത്താനായിരുന്നില്ല. ഒരുപക്ഷെ, ക്രിസ്തുമതത്തിന്‌ ഭീഷണവും പ്രകോപനപരവുമായേക്കാം അത്‌. മതങ്ങളുടെ താരതമ്യപഠനത്തില്‍ തല്‍പരായ സത്യാന്വേഷികള്‍ക്ക്‌ ഇത്‌ ഏറെ സഹായകരമായിരിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.





ക്രിസ്ത്യന്‍: കഴിഞ്ഞ ദശാബ്ദത്തില്‍ ക്രിസ്ത്യാനികളും മുസ്ലിംകളും തമ്മില്‍ ഏറെ ചര്‍ച്ചകള്‍ ഉണ്ടാവാനെന്താണ്‌ കാരണം?


മുസ്ലിം: ഞാന്‍ മനസ്സിലാക്കുന്നത്‌ നമുക്കിടയില്‍ പൊതുവായ പലതുമുണ്ടെന്നതാണ്‌ അതിനു കാരണം. അനേകം പ്രവാചകരെ നിയോഗിച്ച ഒരേ സ്രഷ്ടാവില്‍ നാം വിശ്വസിക്കുന്നു. ജൂതന്‍മാര്‍ നിഷേധിക്കുന്ന യേശുവിനെ ഞങ്ങള്‍ മസീഹായും ദൈവത്തിന്റെ കലിമയായും അംഗീകരിക്കുന്നു. പരിശുദ്ധ ഖുര്‍ആന്‍ പറയുന്നത്‌ നോക്കൂ .. മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക ഓ മര്‍യം അല്ലാഹു അവങ്കല്‍ നിന്നുള്ള ഒരു വചനത്തെക്കുറിച്ച്‌ നിനക്ക്‌ സുവിശേഷം അറിയിക്കുന്നു. അവന്റെ പേര്‌ മര്‍യമിന്റെ പുത്രന്‍ മസീഹ്‌ ഈസാ എന്നായിരിക്കും. അവന്‍ ഇഹത്തിലും പരത്തിലും പ്രമുഖനും ദൈവസാമീപ്യം സിദ്ധിച്ചവനുമായിരിക്കും. ....(ഖുര്‍ആന്‍ 3:45 )


യൂറോപ്‌, കനഡ, അമേരിക്കന്‍ ഐക്യനാടുകള്‍, ആസ്ത്രേലിയ എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ വെച്ചും വത്തിക്കാനില്‍ വെച്ചുതന്നെയും സംവാദങ്ങള്‍ ഏറെ നടന്നിട്ടുണ്ട്‌. വത്തിക്കാന്‍ ദൈവശാസ്ത്രജ്ഞരും സുഊദി മുസ്ലിം പിതരുമായി റോമില്‍ വെച്ച്‌ 1974ല്‍ ഒരു സംവാദവും നടന്നിട്ടുണ്ട്‌. കൊളംബോയില്‍ വെച്ച്‌ ഇസ്ലാമിനെപ്പി സംസാരിക്കാന്‍ ചര്‍ച്ചുകള്‍ പലവുരു മുസ്ലിംകളെ ക്ഷണിച്ചിരുന്നുവെന്നതും ശ്രദ്ധേയമാണ്‌.


ക്രിസ്ത്യന്‍: ക്രിസ്തുമതത്തിന്‌ രണ്ടായിരവും ഇസ്ലാം മതത്തിന്‌ ആയിരത്തിനാനൂറും വര്‍ഷങ്ങള്‍ പഴക്കമുണ്ടായിട്ടും നൂറ്റ‍ാണ്ടുകള്‍ക്ക്‌ മുമ്പ്‌ എന്തുകൊണ്ട്‌ ഇത്തരം സംവാദങ്ങളുണ്ടായില്ല.?


മുസ്ലിം: മുസ്ലിം ആധിപത്യമുണ്ടായിരുന്ന പല ഏഷ്യനാഫ്രിക്കന്‍ നാടുകളും കഴിഞ്ഞ മൂന്നു നാലു നൂറ്റ‍ാണ്ടുകളില്‍ ബ്രിട്ടന്‍, ഫ്രാന്‍സ്‌, ഹോളണ്ട്‌, ബെല്‍ജിയം, സ്പെയിന്‍, പോര്‍ച്ചുഗല്‍ മുതലായ രാഷ്ട്രങ്ങളുടെ കോളനികളായി. ഭക്ഷണം, വസ്ത്രം, വൈദ്യസഹായം, ദരിദ്രര്‍ക്ക്‌ ജോലി തുടങ്ങി തങ്ങളാലാകവുന്ന മാര്‍ഗങ്ങളിലൂടെയെല്ലാം ക്രിസ്ത്യന്‍ മിഷനറികള്‍ മുസ്ലിംകളെ ക്രിസ്തീയവല്‍കരിക്കാനുള്ള ശ്രമം നടത്തുകയുണ്ടായി. എങ്കിലും വളരെ കുറച്ചുപേര്‍ മാത്രമേ മതപരിവര്‍ത്തനത്തിന്‌ സന്നദ്ധമായുള്ളു. തങ്ങളുടെ സാംസ്കാരവും വൈജ്ഞാനികവുമായ പുരോഗതിക്ക്‌ പാതയൊരുക്കിയത്‌ ക്രിസ്തുമതമാണെന്ന ദുര്‍ധാരണ നിമിത്തം ബുദ്ധിജീവികളില്‍ ഒരു വിഭാഗം ക്രിസ്തുമതം സ്വീകരിച്ചു. യൂറോപ്പില്‍ ചര്‍ച്ചിനെ രാജ്യഭരണത്തില്‍നിന്ന്‌ പൂര്‍ണ്ണമായി വ്യവഛേദിച്ചതോടെയാണ്‌ പ്രസ്തുത പുരോഗതിയുണ്ടായതെന്നും അവര്‍ക്ക്‌ ധാരണയുണ്ടായിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഏഷ്യനാഫ്രിക്കന്‍ നാടുകളില്‍ നിന്ന്‌ അനേകം മുസ്ലിംകള്‍ ജോലിക്കുവേണ്ടിയും മും പാശ്ചാത്യ നാടുകളിലേക്ക്‌ കുടിയേറിപ്പാര്‍ത്തു. ഇത്‌ അവര്‍ക്ക്‌ ക്രിസ്ത്യാനികളുമായി ബന്ധപ്പെടുവാനുള്ള അവസരമൊരുക്കി. അവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാകട്ടെ ഇസ്ലാമിനെ പരിചയപ്പെടാന്‍ തല്‍പരരുമായിരുന്നു.


ക്രിസ്ത്യന്‍: ബന്ധപ്പെട്ട മിഷനുകള്‍ തന്നെ ഏറെ സംവാദങ്ങളില്‍ ഏര്‍പ്പെടുന്നതിന്‌ മുവല്ല കാരണങ്ങളും കാണുന്നുണ്ടോ?


മുസ്ലിം: ഇരു മതങ്ങള്‍ക്കിടയിലുമുള്ള വിടവ്‌ കുറഞ്ഞു വരുന്നത്‌ കാരണം പരസ്പര സഹിഷ്ണുത കാണിക്കപ്പെടുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. പക്ഷെ, ഇരുവിഭാഗവും കൂടുതല്‍ മതപരിവര്‍ത്തനങ്ങളില്‍ മത്സിരക്കുന്നു. എന്റെ ക്രിസ്ത്യന്‍ അധ്യാപകന്‍ ..മുഹമ്മദ്‌ കൃത്രിമക്കാരനും സ്വപ്നജീവിയും അപസ്മാര രോഗിയുമായിരുന്നു.. വെന്ന്‌ പറഞ്ഞിരുന്നത്‌ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഇപ്പോള്‍ ഇസ്ലാമിനെ സംബന്ധിച വളരെ അപൂര്‍വം എഴുത്തുകാര്‍ മാത്രമേ അങ്ങനെ പറയുകയുള്ളുവെന്ന്‌ താങ്കള്‍ക്കറിയാമല്ലോ.

ഞങ്ങള്‍ മുസ്ലിംകള്‍ക്ക്‌ മുള്ളവരേക്കാള്‍ ക്രിസ്ത്യാനികളോടാണ്‌ കൂടുതല്‍ അടുപ്പം വിശുദ്ധഖുര്‍ആന്‍ തന്നെ അക്കാര്യം പ്രസ്താവിക്കുന്നുണ്ട്‌.

.. നിശ്ചയം, മനുഷ്യഗണത്തില്‍ സത്യവിശ്വാസികളോട്‌ ഏവും ശത്രുതയുള്ളവര്‍ യഹൂദികളും ബഹുദൈവ വിശ്വാസികളുമാണെന്ന്‌ നിനക്ക്‌ കാണാം. നിശ്ചയം, സത്യവിശ്വാസികളോട്‌ ഏവും അടുത്ത സ്നേഹബന്ധമുള്ളവര്‍ ഞങ്ങള്‍ നസ്രാണികളാണെന്ന്‌ പറയുന്നവരാണെന്നും നിനക്ക്‌ കാണാം. കാരണം, അവരില്‍ ചില പണ്ഡിതാചാര്യന്‍മാരും പുരോഹിതന്‍മാരും ഉണ്ടെന്നുള്ളതും അവര്‍ അഹംഭാവം നടിക്കുന്നില്ലെതുമാണ്‌ (ഖുര്‍ആന്‍ 5 :82 )

ചരിത്രത്തിലാദ്യമായി ചില ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഇപ്പോള്‍ വളരെയധികം മുമ്പോട്ടു വന്ന്‌, മുഹമ്മദ്‌ നബി ഇസ്മാഈലിന്റെ രണ്ടാമത്തെ പുത്രന്‍ കേദറിന്റെ സന്താനപരമ്പരയില്‍ പെട്ടവനാണെന്ന്‌ സമ്മതിച്ചിട്ടുണ്ട്‌. പ്രസ്ബിറ്യന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തിലുള്ള ക്രിസ്ത്യന്‍ വിദ്യാഭ്യാസ ബോര്‍ഡ്‌ 1980ല്‍ പ്രസിദ്ധപ്പെടുത്തിയ ഡാവീസിന്റെ ബൈബിള്‍ ഡിക്ഷനറിയില്‍ കേദാര്‍ എന്ന പദത്തിന്റെ വിശദീകരണമായി ..ഇസ്മാഈലിന്റെ സന്തതികളായ ഒരു ഗോത്രം.. ആവര്‍ത്തനപുസ്തകം 2531 എന്നു തുടങ്ങി .. ആ ഗോത്രത്തില്‍ നിന്നാണ്‌ അന്തിമമായി മുഹമ്മദ്‌ വന്നത്‌ എന്നുവരെ പറഞ്ഞിട്ടുണ്ട്‌. (പളീനി. തന്റെ ഗ്രന്ഥത്തില്‍ Cedrai എന്നാണിവിടെ ഉപയോഗിച്ചത്‌.)


ഇന്റര്‍നാഷണല്‍ സ്റ്റ‍ാന്‍ന്റേര്‍ഡ്‌ ബൈബിള്‍ എന്‍സൈക്ലോപീഡിയ A.S Fulton ല്‍ നിന്ന്‌ ഇങ്ങനെയും ഉദ്ധരിക്കുന്നുണ്ട്‌. .. ഇസ്മാഈലി ഗോത്രങ്ങളില്‍ ഏവും പ്രധാനപ്പെട്ടത്‌ കേദറിന്റെ ഗോത്രമായതിനാല്‍ പിന്നീട്‌ മരുഭൂമിയിലെ എല്ലാ ഗോത്രങ്ങള്‍ക്കും ഈ പേര്‍ പറയപ്പെട്ടു. കേദറില്‍ഖൈദാര്‍ കൂടിയാണ്‌ മുസ്ലിം ചരിത്രകാരന്‍മാര്‍ ഇസ്മാഈലുമായി ഇസ്ലാമിനെ ബന്ധിപ്പിക്കുന്നത്‌. ..സ്മിത്തി..ന്റെ ബൈബിള്‍ ഡിക്ഷനറിയും ഇതിനോട്‌ യോജിക്കുന്നുണ്ട്‌. കേദാര്‍ കറുത്തവന്‍- ഇസ്മാഈലിന്റെ ദ്വിതീയ പുത്രന്‍. (ഉല്‍പത്തി 25 )

..കേദാറില്‍ നിന്നുണ്ടായ പ്രസിദ്ധരായ ഖുറൈശികളിലൂടെ മുഹമ്മദ്‌, തന്റെ പരമ്പര ഇബ്‌റാഹീമിലെത്തിക്കുന്നു. ഹിജാസിലെ അറബികള്‍ ..ബനീഹര്‍ബ്‌.. യുദ്ധ തല്‍പരര്‍ എന്നു വിളിക്കപ്പെടുന്നു. തുടക്കം മുതല്‍ തന്നെ അവരുടെ ഭാഷ വളരെ സംശുദ്ധമാണ്‌... പാള്‍ഗ്രൈവ്‌ പറയുന്നു .. ഖുര്‍ആന്‍ ഇറങ്ങിയ കാലത്തേതു പോലെത്തന്നെ നൂറ്റ‍ാണ്ടുകള്‍ക്ക്‌ ശേഷവും അത്‌ സംശുദ്ധമായി നിലനില്‍ക്കുന്നുവെന്നത്‌ പൗരസ്ത്യ സ്വഭാവങ്ങളുടെ സ്ഥിരതക്ക്‌ തെളിവാണ്‌. .. മുസ്ലിം കുടിയേറ്റക്കാര്‍ പാശ്ചാത്യനാടുകളിലേക്ക്‌ കൊണ്ടുവന്ന ഏവും വലിയ ധനം അവരുടെ മനുഷ്യശക്തിയല്ല. പ്രത്യുത, ഇസ്ലാമാണ്‌. അതിപ്പോള്‍ അവിടെ വേരോടിക്കഴിഞ്ഞു. അവിടെ ഇസ്ലാമിക കേന്ദ്രങ്ങളും പള്ളികളും ഒട്ടേറെ സ്ഥാപിക്കപ്പെട്ടു. കുറെയെണ്ണം വീണ്ടും ഇസ്ലാമീകരിക്കപ്പെടുകയും ചെയ്തു. ഇസ്ലാം സ്വീകരിച്ചു എന്നതിനു പകരം വീണ്ടും ഇസ്ലാമീകരിക്കപ്പെട്ടു എന്ന്‌ പ്രയോഗിക്കാന്‍ കാരണം, എല്ലാവരും ജനിക്കുന്നത്‌ അല്ലാഹുവിന്ന്‌ കീഴടങ്ങുന്നവരായിട്ടാണ്‌. അഥവാ ഏവരും മുസ്ലിമായാണ്‌ ജനിക്കുന്നത്‌; പിന്നീട്‌ അവനെ ജൂതനോ, ക്രിസ്ത്യാനിയോ, നാസ്തികനോ, മറ്റ‍േതെങ്കിലും വിശ്വാസക്കരനോ ആക്കിമാറ്റ‍ുന്നത്‌ അവരുടെ മാതാപിതാക്കളും സമൂഹവുമാണ്‌.


ഇസ്ലാമിന്റെ പ്രചാരണം വാളുകൊണ്ടായിരുന്നില്ല എന്നതിന്‌ ഇതുതന്നെ പ്രകടമായ നിദര്‍ശനമാകുന്നു. ഇസ്ലാം പ്രചരിക്കുന്നത്‌ മുസ്ലിം സംഘടനകളുടെയും വ്യക്തികളുടെയും പ്രബോധന പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ്‌. ഞങ്ങള്‍ക്ക്‌ ക്രിസ്ത്യന്‍ മിഷനറുകള്‍ പോലെ സംഘടിതമായ മിഷനുകളല്ല.


1934 നും 1984നുമിടയില്‍ ലോകജനസംഖ്യ 136 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ ക്രിസ്തുമതത്തിന്‌ 47 ശതമാനവും ഇസ്ലാമിന്‌ 235 ശതമാനവും വര്‍ദ്ധനവുണ്ടായി. ( Plain truth: Feb 1984, , സുവര്‍ണ്ണ ജൂബിലി പതിപ്പ്‌, ഉദ്ധരണി: : World Al manac, 1935 readers digest, Al mananc 1983)


ക്രിസ്ത്യന്‍: ക്രിസ്തുമതം, ജൂതായിസം, ഇസ്ലാം മതം ഇവമൂന്നും ഒരേ സ്രഷ്ടാവില്‍ നിന്നാണ്‌ വന്നതെങ്കില്‍ എന്തുകൊണ്ടാണ്‌ അവ തമ്മില്‍ വ്യത്യാസങ്ങള്‍ക്ക്‌ കാരണം?

മുസ്ലിം: സമ്പൂര്‍ണ്ണമായി മനുഷ്യന്‍ അല്ലാഹുവിന്‌ സമര്‍പ്പിക്കുക.. എന്നതാണ്‌ ആദം മുതല്‍ മുഹമ്മദ്‌ സ വരെയുള്ള എല്ലാ പ്രവാചകന്‍മാരുടെയും സന്ദേശം. ഈ അടിയറവിനാണ്‌ അറബിയില്‍ ഇസ്ലാം എന്നു പറയുന്നത്‌. ഇസ്ലാം എന്നാല്‍ ..സമാധാനം .. എന്നും അര്‍ത്ഥമുണ്ട്‌. അഥവാ സ്രഷ്ടാവിനും സൃഷ്ടിക്കുമടയില്‍ സമാധാനം. ജൂതമതം, ക്രിസ്തുമതം, എന്നിവയില്‍നിന്ന്‌ ഭിന്നമായി ഇസ്ലാം എന്ന പേര്‍ സ്രഷ്ടാവായ അല്ലാഹു തന്നെ നല്‍കിയതാണ്‌. ..ഇന്നേദിവസം ഞാന്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം ഞാന്‍ നിങ്ങള്‍ക്ക്‌ പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക്‌ തൃപ്തിപ്പെട്ടു തരികയും ചെയ്തിരിക്കുന്നു. .. (ഖുര്‍ആന്‍. 5:3)


ജൂതായിസം എന്ന പേരോ ക്രിസ്തുമതം എന്ന പേരോ ബൈബിളില്‍ കാണാന്‍ കഴിയുകയില്ല. ഒരു ബൈബിള്‍ ഡിക്ഷനറിയില്‍ പോലും അത്‌ കാണുകയില്ല. ഒരു ഇസ്രായീലി പ്രവാചകനും ജൂതായിസം എന്ന പദം ഉപയോഗിച്ചിട്ടില്ല. ..ഭൂമിയില്‍ ക്രിസ്തുമതം സ്ഥാപിക്കു.. മെന്ന്‌ യേശു ഒരിക്കലും യേശു ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. അദ്ദേഹം ഒരിക്കലും തന്നെപി ക്രിസ്ത്യന്‍ എന്നു വിളിച്ചിട്ടില്ല. ക്രിസ്ത്യന്‍ എന്ന പദം പുതിയ നിയമത്തില്‍ മാത്രം മൂന്നുപ്രവശ്യം പ്രസ്താവിച്ചിട്ടുണ്ട്‌. യേശു ഭൂമിയില്‍നിന്നു വിട്ടുപോയി വളരെകാലത്തിനുശേഷം എ.ഡി 43ല്‍ - ആദ്യമായി അവിശ്വാസികളും അന്ത്യോകയിലെ ജൂതന്‍മാരും കൂടി ക്രസ്ത്യാനി എന്ന പേരിട്ടു. ആദ്യം അന്തോക്യയില്‍വച്ച്‌ ശിഷ്യന്‍മാര്‍ക്ക്‌ ക്രിസ്ത്യാനി എന്നപേര്‍ ഉണ്ടായി. ( അപ്പോ പ്രവൃത്തികള്‍ 11: 26 )
പിന്നീട്‌ അഗ്രിപ്പരാജാവ്‌ പൗലോസിനോട്‌ ഞാന്‍ ക്രിസ്ത്യാനി ആയിത്തീരാന്‍ നീ എന്നെ അല്‍പംകൊണ്ട്‌ സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു. ( അപ്പോ പ്രവൃത്തികള്‍ 26: 28)

ചുരുക്കത്തില്‍ ..ക്രിസ്ത്യന്‍.. എന്നപേര്‍ നല്‍കിയത്‌ സ്നേഹിതരല്ല, ശത്രുക്കളാണ്‌ എന്ന്‌ വ്യക്തമാണ്‌. അവസാനമായി പീറ്റര്‍ വിശ്വാസിയെ സാന്ത്വനപ്പെടുത്താനായി അയച്ച തന്റെ കത്തില്‍ ഇപ്രകാരം പറയുന്നത്‌ കാണൂബ്ല .. ക്രിസ്ത്യാനിയായി കഷ്ടം സഹിക്കേണ്ടി വന്നാലും ലജ്ജിക്കരുത്‌... ക്രിസ്ത്യാനിയായി കഷ്ടം സഹിക്കേണ്ടിവന്നാലും ലജ്ജിക്കരുത്‌ .( പീറ്റര്‍ 4:16 )

ഭൂമിയിലെ ആദ്യത്തെ മുസ്ലിം മുഹമ്മദല്ല. ആ. അദ്ദേഹം പൂര്‍ണമായും അല്ലാഹുവിന്‌ അടിയറവ്‌ പറഞ്ഞു. ആദം നൂഹ്‌, മുതലായ അബ്രഹാമിന്റെ മുമ്പുള്ള പ്രവാചകന്‍മാര്‍ക്കും ഇസ്ലാം ജീവിതമാര്‍ഗമായി നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്‌. അങ്ങനെ ഇസ്ലാം മനുഷ്യസമൂഹത്തിന്റെ മുഴുവന്‍ ജീവിതമാര്‍ഗമാണെന്ന്‌ വരുന്നു. (തുടരും...)

ആ മനുഷ്യ ഹൃദയം ഉറങ്ങിയില്ല



ഇ.വി അബ്ദു
മനുഷ്യനായ പ്രവാചകനാണ്‌ മുഹമ്മദ്‌ നബി. ദൈവത്തിന്റെ അടിമയായ ദൈവദൂതന്‍. തനി മനുഷ്യനെന്ന നിലയില്‍ ആ വ്യക്തിത്വത്തെ പഠിക്കുമ്പോള്‍ നാം കാണുന്നത്‌ പരിപൂര്‍ണ്ണത പ്രാപിച്ച ഒരു മനുഷ്യനെയാണ്‌. ഈ മാനവികമായ പൂര്‍ണ്ണതയോട്‌ മാത്രമേ ചേരുകയുള്ളു പ്രവാചകത്വം എന്ന ദിവ്യദാനം. ഇതാണ്‌ ഖുര്‍ആന്‍ പറയുന്നത്‌ .. തന്റെ സന്ദേശം എവിടെ വെക്കണമെന്ന്‌ അല്ലാഹുവിന്നറിയാം. .. വിണ്ണിലെ നക്ഷത്രത്തിന്റെ പ്രകാശവും മണ്ണിലെ നറുമണമുള്ള പൂവിന്റെ ലാവണ്യവും ഒത്തുചേരുമ്പോള്‍ ഒരു യുഗപ്പിറവി നടക്കുന്നു. യുഗങ്ങളുടെ മാതൃകയായ ഒരു യുഗം. എക്കാലത്തെയും മനുഷ്യ കാമാന പൂവണിയുന്ന വസന്തം

പ്രവാചകത്വം എന്ന പദവി മുഹമ്മദ്‌ എന്ന മനുഷ്യനെ മനുഷ്യരായ നമ്മില്‍ നിന്നകി ആകാശത്ത്‌ നിര്‍ത്തുന്നതല്ല. മനുഷ്യരോട്‌ ഏവുമധികം സംവദിക്കുവാന്‍ ഒരു മനുഷ്യനെ അല്ലാഹു തെരഞ്ഞെടുക്കുകയാണ്‌. മാനവികതയുടെ ദിവ്യമതത്തെ ഭൂമിയില്‍ വേറുറപ്പിക്കുവാനുള്ള ഉത്തരവാദിത്തമാണ്‌ പ്രവാചകനിയോഗം. മനുഷ്യഹൃദയത്തിലൂടെയല്ലാതെ അല്ലാഹുവിലേക്ക്‌ വഴിയില്ല ആര്‍ക്കും.

നബി തന്റെ വികാരവിചാരങ്ങള്‍ പ്രകാശിപ്പിച്ച വാക്കുകള്‍ കൊണ്ടും മനുഷ്യരോടും മനുഷ്യപ്രശ്നങ്ങളോടും സ്വീകരിച്ച നിലപാടുകള്‍കൊണ്ടും ശോഭയാര്‍ന്നു നില്‍ക്കുന്ന മാനുഷിക പരിവേഷത്തിലൂടെ ആ വ്യക്തിത്വം അറിയുമ്പോള്‍ അതിനോട്‌ വൈകാരികമായി താദാത്മ്യം പ്രാപിക്കാനുള്ള ഒരു ദാഹം നമുക്കുളവാകുന്നു. മാനുഷികതയാണല്ലോ നബി മുള്ളവരുമായി പങ്കിടുന്നത്‌. അതാണല്ലോ നബിയെ നമ്മില്‍ ഒരുവനാക്കുന്നത്‌. ഈ ഗാഡമായ വൈകാരിക ബന്ധം നമ്മെ കൂടുതല്‍ നന്നാക്കും. മനുഷ്യത്വത്തോട്‌ നമുക്ക്‌ അളവ ആദരവുണ്ടാകുകയും ചെയ്യും.

ചെറുപ്പത്തില്‍ അനുഭവിച്ച കൊടിയ ദുഃഖങ്ങളും കഷ്ടപ്പാടുകളും സാധാരണ മനുഷ്യരില്‍ അസൂയയും പകയും വിദ്വേഷവും നിറക്കുന്നു. പലരും മനുഷ്യദ്രോഹികളായി മാറുന്നു. ബുദ്ധിമാന്‍മാരായ ചില സൂത്രശാലികള്‍ സാമൂഹ്യസിദ്ധാന്തങ്ങള്‍ ചമക്കുകയും അത്‌ പകവീട്ടും പോലെ നടപ്പാക്കി ആശ്വസിക്കുകയും ചെയ്യുന്നു. ഇത്തരം അശുദ്ധതലങ്ങളില്‍ നിന്ന്‌ വളം വലിച്ചു വളരുന്ന സിദ്ധാന്തങ്ങള്‍ക്ക്‌ കാരുണ്യത്തിന്റെയും മാനുഷികമൂല്യങ്ങളുടെയും നിറവും മണവുമുണ്ടാകില്ല. സിദ്ധാന്തങ്ങള്‍ വാചാലമാകുന്ന ഇടങ്ങള്‍ മാത്രം നോക്കിയാല്‍ പോരാ, അവയുടെ മൗനങ്ങള്‍ എവിടെയെല്ലാം എന്നുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്‌. മൗനത്തിന്റെ ഇരുട്ടുമുറികളില്‍ വന്യജന്തുക്കള്‍ വളരുന്നുണ്ടോ എന്ന്‌ പരിശോധിച്ചേ പറ്റൂ.

അത്യഗാധമായ ദുഃഖങ്ങള്‍ കാരുണ്യത്തിന്റെ അനന്തമായ ഉറവകളായി മാറുമോ? ഈ വിസ്മയമാണ്‌ മുഹമ്മദ്‌ നബിയുടെ ജീവിതത്തില്‍ നാം കാണുന്നത്‌. കാരുണ്യത്തിന്റെ രണ്ട്‌ പ്രവാചകന്‍മാര്‍ക്ക്‌ അനാഥത്വം വിധിച്ചതില്‍ വല്ല രഹസ്യവുമുണ്ടോ? അന്ത്യപ്രവാചകനായ മുഹമ്മദ്‌ നബിയും തൊട്ടുമുമ്പ്‌ വന്ന യേശുവും..... യേശുവിന്‌ പിതാവേ ഇല്ല എന്നാണ്‌ വിവിരം അറിയിച്ചത്‌. യേശു ആകാശത്തിലുള്ള പിതാവേ എന്നു വിളിച്ചു. അനാഥമായി ഭൂമിയില്‍ കണ്ണുതുറന്ന മുഹമ്മദിന്ന്‌ പിതാവിനെ വിളിക്കാന്‍ ഒരിക്കലും കഴിഞ്ഞില്ല. മുഹമ്മദ്‌ .. യാ റബ്ബല്‍ ആലമീന്‍ .. സര്‍വലോക രക്ഷിതാവേ എന്നു വിളിച്ചു.


ഒരിക്കല്‍ ഉമ്മ ആമിന ആറു വയസ്സുള്ള മകനേയും ഒരു വേലക്കാരിയേയും കൂട്ടി ഭര്‍ത്താവ്‌ അബ്ദുല്ലയുടെ ഖബര്‍ സന്ദര്‍ശിക്കാന്‍ മദീനയിലേക്ക്‌ പോയി. മടക്കത്തില്‍ ആമിനയ്ക്ക്‌ കഠിനമായ പനി ബാധിച്ചു. ഇരുപത്തിരണ്ട്‌ വയസ്സ്‌ മാത്രമുള്ള ആ യുവതി അനന്തമായ മരുഭൂമിയുടെ മാറില്‍ കിടന്നു കൊച്ചുമകന്റെ കണ്ണല്‍ നോക്കിക്കൊണ്ട്‌ അന്ത്യശ്വാസം വലിച്ചു. ആ കുട്ടിയുടെ ഹൃദയം പൊട്ടുന്ന കരച്ചില്‍ മണല്‍ക്കുന്നും വടക്കന്‍ കാ​‍റ്റും മാത്രം കേട്ടു ഉമ്മയുടെ ശരീരം ആ കുഞ്ഞും വേലക്കാരിയും കൂടി പൊള്ളുന്ന മണലില്‍ കണ്ണുനീരില്‍ മറവുചെയ്തു. അപ്പോള്‍ അനാഥത്വത്തിന്‍മേല്‍ ഒരനാഥത്വം കൂടി ഏ​റ്റു വാങ്ങുകയായാ​‍ിരുന്നു. ദുഃഖിക്കാനൊന്നുമില്ലാത്ത അത്രയും വിജയിച്ചുകഴിഞ്ഞ അറുപതാം വയസ്സിലും പ്രവാചകന്‍ ഈ ഖബറിങ്കല്‍ ഇരുന്നു ഏറെ നേരം കറഞ്ഞു പിന്നെയുള്ള രക്ഷിതാവയ പിതാമഹനും രണ്ട്‌ കൊല്ലം കഴിഞ്ഞപ്പോള്‍ ഇഹലോകം വെടിഞ്ഞു. മൂന്നാമതും അനാഥത്വം ഈ വേദനകളിലൂടെ മുഹമ്മദ്‌ മനുഷ്യനെ എല്ലാ ആഴത്തിലും തൊട്ടറിഞ്ഞു. ഇവിടെ വെളിച്ചം ദുഃഖമല്ല. ദുഃഖം വെളിച്ചമായി മാറുന്നു. അനന്തമായ നീലാകാശത്തിനു താഴെ കണ്ണെത്താത്ത മരുഭൂമിയില്‍ ഒരു തണലുമില്ലാതെ ചൂടും വെളിച്ചവും തട്ടി പൂര്‍ണ്ണ സ്വതന്ത്രനായി മുഹമ്മദ്‌ വളര്‍ന്നു. ദുരാചാരങ്ങളില്‍ നിന്നകലെ കുലദൈവങ്ങളില്‍ നിന്നകലെ മുഹമ്മദ്‌ ജീവിച്ചു. മാനവികതയുടെ വെളിച്ചത്തില്‍ തന്റെ അസ്തിത്വം കണ്ടെത്താനും പൂര്‍ണ്ണതയെ എത്തിപ്പിടിക്കാനുമുള്ള കണിശമായ പരിശ്രമമായിരുന്നു ആ ജീവിതംം. സ്വാര്‍ഥതയും വഞ്ചനയും കാപട്യവും ഇല്ലാത്ത ഒരു മനുഷ്യന്‍. മനുഷ്യത്വത്തിന്റെ ആ മായാത്ത മന്ദസ്മിതം മരുഭൂമിയിലെ പനിനീര്‍ പൂപോലെ മനോഹരമായ ഒരു വിസ്മയമായിരുന്നു. മക്കയിലെ നിവാസികള്‍ മുഹമ്മദിനെ അല്‍അമീന്‍ വിശ്വസ്തനായ മനുഷ്യന്‍ എന്നു വിളിച്ചു. സാധിക്കുമെങ്കില്‍ ഒരു പ്രവാചകനാകാന്‍ തയ്യാറാണ്‌ എല്ലാവരും എല്ലാ അര്‍ഥത്തിലും വിശ്വസ്തനായ ഒരു മനുഷ്യനാകാന്‍ തയ്യാറില്ല ആരും. മനുഷ്യന്‍ സ്വയം വഞ്ചനയില്‍ വീണിരിക്കുന്നു. ..മൂക്കാകാശത്തും മൂട്‌ വെള്ളത്തിലു..മെന്ന അറബി മൊഴി ഈ ലോകത്തിന്റെ ചിത്രം കാണിക്കുന്നു.


ഖദീജയുടെ ഭക്ഷണപ്പൊതിയുമായി പര്‍വതത്തിലേക്ക്‌ പോയ മുഹമ്മദ്‌ കണ്ണില്‍ പുതിയൊരു പ്രഭാതത്തിന്റെ പ്രകാശവും ചുണ്ടില്‍ അല്ലാഹുവിന്റെ ശബ്ദവുമായി പ്രവാചകനായി പര്‍വതത്തില്‍ നിന്നിറങ്ങി വന്നു. അതോടെ ഹൃദയത്തില്‍ മുമ്പെ വളര്‍ത്തിയെടുത്ത മാനവികവീക്ഷണവും മൂല്യബോധവും കൂടുതല്‍ കരുത്താര്‍ജിക്കുകയും വിശ്വമോചനത്തിന്റെ സന്ദേശമായി വികസിക്കുകയും ചെയ്തു. മരുഭൂമിയുടെ മര്‍മ്മങ്ങളില്‍ പ്രവാചകന്‍ കാലൂന്നി നടന്നപ്പോള്‍ ഭൂമിക്ക്‌ കോളിളക്കവും കോരിത്തരിപ്പും അനുഭവപ്പെട്ടു. പ്രവാചകന്‍ തന്റെ ത്യാഗങ്ങള്‍ക്ക്‌ ആരോടും വില ചോദിച്ചില്ല. ഒരവകാശവാദവും ഉന്നയിച്ചില്ല. .. ഞാന്‍ നിങ്ങളെപ്പോലെ ഒരു മനുഷ്യനാണ്‌. എനിക്ക്‌ ദിവ്യബോധനം നല്‍കപ്പെടുന്നു. .. ബോധനം നല്‍കപ്പെടുന്നു എന്നതിനാല്‍ കൂടുതല്‍ ഉത്തരവാദിത്വമുണ്ടെന്നല്ലാതെ ആ ബലത്തില്‍ മനുഷ്യന്റെ തലയില്‍ കയറി ഇരുന്നില്ല. കൃത്യവും ശക്തവുമായ വാക്കുകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും മനുഷ്യഹൃദയങ്ങളിലേക്ക്‌ കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ, സമത്വത്തിന്റെ, നീതിയുടെ സന്ദേശം പകര്‍ന്നുകൊടുത്തു.


നബി ജനങ്ങള്‍ക്ക്‌ കാണിച്ചുകൊടുത്ത അല്ലാഹു കരുണാമയനാണ്‌, കാരുണ്യമാണ്‌ അല്ലാഹുവില്‍ മികച്ചുനില്‍ക്കുന്ന ഗുണമെന്നും നബി പറയുന്നു. ..കാരുണ്യത്തെ അല്ലാഹു നൂറായിപ്പകുത്തു. തൊണ്ണൂ​‍ൊമ്പത്‌ ഓഹരിയും അല്ലാഹു തനിക്കായെടുത്തു. ഒരോഹരി ഭൂമിയിലിറക്കി. ആ ഒരോഹരികൊണ്ട്‌ സൃഷ്ടികളായ സൃഷ്ടികളെല്ലാം കാരുണ്യം കാണിക്കുന്നു. എത്രത്തോളമെന്നാല്‍ ഒരു മൃഗം അതിന്റെ കുഞ്ഞിന്റെ ദേഹത്ത്‌ കുളമ്പ്‌ തട്ടുമെന്ന്‌ കണ്ടാല്‍ അത്‌ പൊക്കിപ്പിടിച്ചുകൊണ്ടേ നില്‍ക്കുന്നു. .. ഒരോഹരി കൊണ്ട്‌ ഇത്രയും കാരുണ്യം സൃഷ്ടികള്‍ കാണിക്കുന്നുവെങ്കില്‍ തൊണ്ണൂ​‍ൊമ്പതും സ്വന്തമാക്കിയ അല്ലാഹുവിന്റെ കാരുണ്യത്തിന്‌ അതിരുകളില്ല. അല്ലാഹുവിന്‌ മനുഷ്യരോടുള്ള കരുണയെപ്പി നബി പറയുന്നു .. ഓരോ ദിനത്തിലും സൂര്യനുദിക്കുമ്പോള്‍ ആകാശം അല്ലാഹുവിനോട്‌ പറയുന്നു നാഥാ സമ്മതം തരൂ ഞാന്‍ മനുഷ്യന്റെ മേല്‍ പൊളിഞ്ഞുവീഴാം. അവന്‍ നിന്റെ അനുഗ്രഹങ്ങള്‍ തിന്നുകയും നന്ദികേട്‌ കാണിക്കുകയും ചെയ്യുന്നു. ഭൂമി പറയുന്നു സമ്മതം തരൂ, ഞാന്‍ മനുഷ്യനെ വിഴുങ്ങിക്കളയാം. അവന്‍ നിന്റെ അനുഗ്രഹങ്ങള്‍ തിന്നുകയും നന്ദികേട്‌ കാണിക്കുകയും ചെയ്യുന്നു. പര്‍വതങ്ങള്‍ പറയുന്നു നാഥാ, സമ്മതം തരൂ, ഞാന്‍ മനുഷ്യന്റെ മേല്‍ അമര്‍ന്നുകൊള്ളാം. അവന്‍ നിന്റെ അനുഗ്രഹങ്ങള്‍ തിന്നുകയും നന്ദികേട്‌ കാണിക്കുകയും ചെയ്യുന്നു. എല്ലാവരോടുമായി അല്ലാഹു പറയുന്നു നിങ്ങളാണവനെ സൃഷ്ടിച്ചതെങ്കില്‍ നിങ്ങളവനോട്‌ കരുണ കാണിച്ചേന. എന്നെയും എന്റെ ദാസന്‍മാരെയും നിങ്ങള്‍ വെറുതെ വിടൂ. ..


കാരുണ്യം അതിന്റെ പച്ചക്കൊടി കാണിക്കാതെ ആരാധനകളെപ്പോലും മുമ്പോട്ടുനീങ്ങാന്‍ നബി അനുവദിച്ചില്ല. നബിക്കു ഏറെ ആനന്ദം പകര്‍ന്നിരുന്ന നമസ്കാരം, പിന്നില്‍നിന്ന്‌ ഒരു കുട്ടിയുടെ കരച്ചില്‍ കേള്‍ക്കുമ്പോള്‍ അവസാനിപ്പിച്ചിരുന്നു. ഒരു നോമ്പുകാലത്തെ യായ്‌രില്‍ സഹയാത്രികര്‍ക്ക്‌ വിഷമമുണ്ടെന്ന്‌ മനസ്സിലായ പ്രവാചകന്‍ വെള്ളപ്പാത്രം ഉയര്‍ത്തിക്കാണിക്കുകയും അതില്‍നിന്ന്‌ വെള്ളം കുടിക്കുകയും ചെയ്തു. എന്നിട്ടും ചിലര്‍ നോമ്പ്‌ മുറിച്ചില്ലെന്നറിഞ്ഞപ്പോള്‍ നബി പറഞ്ഞു അവര്‍ കുവാളികളാകുന്നു. .. കാരണം അവര്‍ ആരാധന പീഠനമാക്കി മാറ്റ‍ി. നബി അനുയായികളെ തന്നോടുതന്നെ കാരുണ്യം കാണിക്കുവാന്‍ പഠിപ്പിക്കുകയായിരുന്നു. കാരുണ്യം ആരാധനക്ക്‌ വഴി മാറുമ്പോള്‍ ആരാധന ആത്മപീഡനമായി മാറും. ഒരാള്‍ക്ക്‌ തന്നോട്തന്നെ കാരുണ്യമില്ലെങ്കില്‍ മനുഷ്യര്‍ക്ക്‌ കാരുണ്യം ആവശ്യമാണെന്ന്‌ അയാള്‍ക്ക്‌ മനസ്സിലാവില്ല. മനുഷ്യരോടും ജീവികളോടും കാരുണ്യം കാണിക്കുന്നതിന്റെ മഹത്വം വാക്കിന്റെയും പ്രവൃത്തിയുടെയും എല്ലാ ശക്തിയും കൊണ്ട്‌ പ്രവാചകന്‍ ഹൃദയങ്ങളില്‍ ഉറപ്പിച്ചു. നബി പറഞ്ഞ അനേകം കാരുണ്യത്തിന്റെ കൊച്ചുകൊച്ചു കഥകള്‍ പ്രസിദ്ധങ്ങളാണല്ലോ. ..ഭൂമിയിലുള്ളവരോട്‌ കരുണ കാണിക്കൂ, ആകാശത്തുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കും. .. അല്ലാഹു കനിവുള്ളവനാകുന്നു. എല്ലാ കാര്യത്തിലും കനിവിനെ അവന്‍ ഇഷ്ടപ്പെടുന്നു. .. ഈ വാക്കുകളുടെ അര്‍ഥം പ്രവാചകന്റെ ജീവിതചലനങ്ങളിലൂടെ ജനങ്ങള്‍ കണ്ടുപഠിച്ചതാണ്‌. (തുടരും..)

ഭൗതിക പ്രതിസന്ധിയുടെ ആദ്ധ്യാത്മിക മാനങ്ങള്‍



എ.എം അബൂബക്കര്‍




സ്ഫോടനാത്മകമായ ആഗോള സാമ്പത്തിക മേഖലയെസ്സംബന്ധിച്ച സജീവമായ ചര്‍ച്ചകള്‍ രംഗം കീഴടക്കിയിരിക്കുന്നു. എല്ലാതരം പ്രവചനങ്ങള്‍ക്കും അതീതമാണ്‌ യാഥാര്‍ഥ്യം എന്നു വേണം അനുമാനിക്കാന്‍. അമേരിക്കയില്‍ ഷട്ടര്‍ വീഴുന്ന, ബാങ്കുകള്‍ അടക്കമുള്ള സാമ്പത്തിക സ്ഥാപനങ്ങളുടെ എണ്ണം ദിനംപ്രതി ഒന്നുവീതം എന്ന തോതിലാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്‌. പാശ്ചാത്യന്‍ സാമ്പത്തികസ്ഥാപനങ്ങളുമായി വളരെ പരിമിതവും നിയന്ത്രിതവുമായ അളവില്‍ മാത്രം ബന്ധം നിലനിര്‍ത്തിപോന്നിരുന്ന മൂന്നാംലോക രാഷ്ട്രങ്ങളിലെ സാമ്പത്തികസ്ഥാപനങ്ങള്‍ക്ക്‌ അടക്കം ഈ സാമ്പത്തിക സുനാമിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്നു രക്ഷപ്പെടാനാവാത്ത അവ്സഥയാണ്‌ സംജാതമായിരിക്കുന്നത്‌.


വിവരമുള്ളവരെന്ന്‌ കരുതപ്പെടുന്നവരുടെ പ്രവചനങ്ങള്‍ ശരിയാണെങ്കില്‍, നടപ്പുവര്‍ഷം ആഗോളാടിസ്ഥാനത്തില്‍ ഏവും ചുരുങ്ങിയത്‌ അഞ്ചുകോടി മനുഷ്യരെങ്കിലും തൊഴില്‍ രഹിതരായി തെരുവിലിറങ്ങുമത്രെ. നിലവിലുള്ള തൊഴിലില്ലാപ്പടയോടൊപ്പം ഇവര്‍കൂടി ചേര്‍ന്നാലുള്ള അവസ്ഥ കവര്‍ സ്​‍ോറികളാക്കി തത്സമയ ചര്‍ച്ചകള്‍ക്ക്‌ കൊഴുപ്പുകൂട്ടാനുള്ള ചിന്തയിലായിരിക്കും നമ്മുടെ ഇലക്ട്രോ​‍ാണിക്‌ ചാനലുകാര്‍.


എന്തുകൊണ്ട്‌ ഈ ദുരന്തം എന്നതിനെസ്സംബന്ധിച്ച വിലയിരുത്തലുകള്‍ ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും; ഇപ്പോഴും ചികിത്സ രോഗലക്ഷണങ്ങള്‍ക്കാണ്‌. യഥാര്‍ഥ രോഗകാരണം കണ്ടെത്താതെ, അതിനുള്ള മിനിമം ശ്രമം പോലും നടത്താതെ കാടടച്ചു വെടിയുതിര്‍ക്കുകവഴി ഉണ്ടകള്‍ തീര്‍ന്നു തോക്കുകള്‍ കാലയാകുന്നതില്‍ കവിഞ്ഞു മന്തൈങ്കിലും നേട്ടം പ്രതീക്ഷിക്കാവതല്ല.


മനുഷ്യന്റെ ആര്‍ത്തിതന്നെയാണ്‌ ഒന്നാം പ്രതി. ധൂര്‍ത്തും അനിവാര്യമായ അഴിമതികളും കൂട്ടുപ്രതികളാകുന്നു. കല്ലുവെച്ച നുണകളില്‍ പടുത്തുയര്‍ത്തിയ പൊള്ളയായ ഉരുക്കുകോട്ടകളാണ്‌ ചീട്ടുകൊട്ടാരങ്ങള്‍ കണക്കെ ദിനേനെയെന്നോണം തകര്‍ന്നുവിണുകൊണ്ടിരിക്കുന്നത്‌. ലോകത്തിലെ പല വന്‍ശകതികളും വന്‍ ചതിക്കുഴികളായിരുന്നുവെന്ന പരമസത്യം തിരിച്ചറിയാന്‍ വൈകിയതാണ്‌ ലോകസമൂഹത്തിന്റെ ദുര്യോഗം.


ലോക സാമ്പത്തിക ക്രയവിക്രയത്തിന്റെ കടിഞ്ഞാണ്‍ സ്വന്തമായിരുന്ന ഓഹരി വിപണി 9ഴഹാര​‍െ ം​‍ാരകതെ0ക്കകത്തെ കാണാച്ചരടുകളെക്കുറിച്ച്‌ ഇനിയും മനഃസ്സാക്ഷി പണയം വെച്ചിട്ടില്ലാത്തവര്‍ നേരത്തെ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. ഊഹക്കച്ചവടത്തിലൂന്നിയ ഒരു ഏര്‍പ്പാടിനും സ്ഥായിയായ നിലനില്‍പുണ്ടാവില്ലെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ തന്നെ ഒന്നിലേറെ സ്ഥലങ്ങളില്‍ മുന്നറിയിപ്പ്‌ നല്‍കിയതായി കാണാം.(53:27,28, 6:148) ഒന്നര സഹസ്രാബ്ധത്തിനപ്പുറത്തെ ഒരു വേദഗ്രന്ഥത്തിന്‌ ഈ സമസ്യയിലെന്ത്‌ പ്രസക്തി എന്നതായിരിക്കാം ഒരു വേള ബുദ്ധിപരമായ മര്‍ക്കടമുഷ്ടി ഇനിയും കൈവിട്ടിട്ടില്ലാത്ത നമ്മുടെ സാമ്പത്തിക വിദഗ്ധരുടെ മനസ്സില്‍.


യുദ്ധത്തില്‍ ഒന്നാമത്തെ രക്തസാക്ഷി സത്യമായിരിക്കും. വര്‍ത്തമാനകാലത്ത്‌ രാഷ്ട്രീയത്തിലും സാമ്പത്തിക ഇടപാടുകളിലും ബലിയാടു സത്യം തന്നെ. .സത്യം. സോഫ്​‍്‌വേര്‍ ഒരു പ്രതീകം മാത്രം ഇതുവരെ തകര്‍ന്നുകഴിഞ്ഞ, ഇപ്പോഴും തകര്‍ന്നുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങളുടെയെല്ലാം ഒരു പൊതു സ്വഭാവമാണിത്‌. ബുഖാരി റിപ്പോര്‍ട്ട്‌ ചെയ്ത ഒരു തിരുവചനം എത്ര അന്വര്‍ത്ഥം. .. സത്യം മൂടിവെക്കുക വഴി ലാഭമുണ്ടാക്കാം, എന്നാല്‍ അതില്‍ തരിമ്പും ദൈവാനുഗ്രഹം പ്രതീക്ഷിക്കേണ്ടതില്ല..


അടങ്ങാത്ത ആര്‍ത്തി, അതിരുവിട്ട ധൂര്‍ത്ത്‌, അറപ്പില്ലാത്ത അഴിമതിബ്ല ഈ ത്രിമൂര്‍ത്തികളുടെ കൈകളില്‍ കിടന്നു പാവ കളിച്ച മനുഷ്യന്‍ തന്റെ സ്വന്തം കയ്യിരിപ്പിന്റെ അനിവാര്യമായ പരിണതിയാണീ ദുരവസ്ഥയെന്ന നഗ്നസത്യം ഇനി എന്നാണാവോ തിരിച്ചറിയുക. നുണകള്‍ ആരെയും ഒരിക്കലും ഒരിടത്തും രക്ഷിച്ച ചരിത്രമില്ല. നുണകള്‍ക്ക്‌ അടയിരിക്കുന്ന മനുഷ്യന്റെ പര്യവസാനത്തെപ്പി വിശുദ്ധഖുര്‍ആനില്‍ (2:146)ല്‍ പരിചയപ്പെടുത്തിയിട്ടുണ്ട്‌. ഇതാണ്‌ ജീവിതംബ്ലഅല്ല ഇതേയുള്ളു ജീവിതം എന്നു നിനച്ചവര്‍ (ഖു 23:37) തങ്ങള്‍ക്കു കിട്ടിയ വേള അടിച്ചുപൊളിക്കുന്നു; തല്ലിത്തിമര്‍ക്കുന്നു. അസ്തപ്രജ്ഞര്‍ ഉയര്‍ത്തുന്ന കൊട്ടിക്കലാശത്തിനിടയിലെ നിലവിളികളാണ്‌ നാം ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത്‌.


വികസിത രാജ്യങ്ങള്‍ സ്വയം കൊട്ടിഘോഷിച്ച വികസനത്തിന്റെയും പുരോഗതിയുടെയും കള്ളക്കഥകള്‍ ഒന്നൊന്നായി അവരുടെതന്നെ മാധ്യമങ്ങള്‍ ഉറക്കെ വിളിച്ചുപറയാന്‍ തുടങ്ങിയിരിക്കുന്നു. സുരക്ഷിതത്വത്തിന്റെ ഉരുക്കുകോട്ടകളെന്ന്‌ കരുതപ്പെട്ടിരുന്ന ചീട്ടുകൊട്ടാരങ്ങള്‍ തകര്‍ന്ന്‌ വീഴുന്ന കാഴ്ച കണ്ടു ലോകം അന്ധാളിച്ചു നില്‍ക്കുന്നു.


വര്‍ഷങ്ങള്‍ക്കു മുമ്പ്‌ സോവിയ്‌റ്റ് റഷ്യ എന്ന വന്‍ശക്തി തകര്‍ന്ന്‌ തരിപ്പണമായപ്പോള്‍ അതിനെ അപ്രായോഗിക സോഷ്യലിസ്​‍്‌ വ്യവസ്ഥിതിയുടെ അനിവാര ദുരന്തമെന്ന്‌ വിളിച്ച്‌ മുതലാളിത്തലോകം സന്തോഷിച്ചു. മുതലാളിത്ത സാമ്രാജ്യത്തിന്റെ പൊള്ളയായ വര്‍ണ്ണപ്പകിട്ടില്‍ കണ്ണഞ്ചിപ്പോയ പാവം ഏഷ്യനാഫ്രിക്കന്‍ നാടുകളിപ്പോള്‍ നടുക്കത്തിലാണ്‌. എന്താണ്‌ സംഭവിച്ചതെന്നറിയാത്ത ത്രിശങ്കു സ്വര്‍ഗത്തില്‍ വേദഗ്രന്ഥം ഒരു തവണ മനസ്സിരുത്തി വായിച്ചിരുന്നുവെങ്കില്‍ വിശ്വാസി സമൂഹത്തിനെങ്കിലും ഈ മാനസിക വിഭ്രാന്തിയെ തരണം ചെയ്യാമായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ എത്ര അയത്ന ലളിതമായാണ്‌ ഇപ്പോഴത്തെ ഈ വൈതരണിയെ ചിത്രീകരിച്ചത്‌ .. പ്രവാചകരേ, അവരുടെ ഭൗതികര്‍ സമ്പത്തും സന്താനങ്ങളും കണ്ട്‌ താങ്കള്‍ വിസ്മയിക്കേണ്ടതില്ല. അവരുടെ ആ സമ്പല്‍സമൃദ്ധിയാല്‍ ഈ ഐഹിക ജീവിതത്തില്‍ തന്നെ അല്ലാഹു അവരെ ശിക്ഷിക്കനാണ്‌ ഉദ്ദേശിക്കുന്നത്‌. ..


ഇഹലോകജീവിതത്തേയും ഭൗതികസമ്പത്തിനെയും പുരോഗമനബ്ലവികസന പ്രക്രിയകളുടെ അവസാന വാക്കായി ധരിച്ചവരുടെ മരണാനന്തര വെപ്രാളത്തെ സൂറ മുഅ​‍്മിനൂനില്‍ ലോകനാഥന്‍ ചിത്രീകരിക്കുന്നത്‌ കാണുക. ..അതെ, ഇപ്പോള്‍ നിങ്ങള്‍ കാണിക്കുന്ന അസ്വസ്ഥത ഭൂമിയില്‍ വസിക്കവെ, അവിഹിതമായി നിങ്ങള്‍ തന്നെ അടിച്ചുതിമര്‍ത്തതിന്റെ പരിണിതഫലമാണെന്നറിഞ്ഞു കൊള്ളുക.


മ​‍ൊരിടത്ത്‌ വിശുദ്ധ ഖുര്‍ആന്‍ വേറൊരു ഭാഷയില്‍ ആവര്‍ത്തിച്ചു. ..ഐഹികജീവിതത്തിലെ നന്‍മകളെല്ലാം ഒയടിക്ക്‌ നിങ്ങള്‍ അനുഭവിച്ചു തീര്‍ത്തില്ലേ...... അക്ഷരാര്‍ഥത്തില്‍ അടിച്ചുപൊളിക്കുകയായിരുന്നു നിങ്ങള്‍. ..

ഇനിയൊരു തിരിച്ചുപോക്കില്ലെന്ന കണക്കുകൂട്ടലാണ്‌ എല്ലാം ത്ച്ചത്‌. ഒരിക്കലും നശിക്കാനിടയില്ലാത്ത നിധിയെന്നു കരുതിയ ഭൗതിക സമ്പത്ത്‌

അല്‍ കഹ്ഫ്‌ 35 ആരുടെ മുന്നിലും ഒരു വിചാരണയും ഒരിക്കലും നേരിടേണ്ടി വരില്ലെന്ന ഹുങ്ക്‌ (ഖൂര്‍ആന്‍ 27:28) കരിമ്പിന്‍തോട്ടത്തില്‍ കയറിയ ആനയെപ്പോലെ, വര്‍ത്തമാനകാല വന്‍ശക്തി തലവനായാലും പഴയകാല ഫറവോനായാലും ഇനിയൊരു മടക്കമില്ലെന്ന വ്യാമോഹത്തിന്റെ അനിവാര്യ പരിണിതിയാണിത്‌.


അത്യുദാരനായ നാഥന്‍, മനുഷ്യന്‍ ചോദിച്ചതെല്ലാം വാരിക്കോരി നല്‍കിയപ്പോള്‍ ക്രാന്തദര്‍ശിയായ പ്രവാചകന്‍ ഉള്ളുരുകി പ്രാര്‍ഥിച്ചത്‌ ..നാഥാ ഈ ദനിയാവിനെ നീ എന്റെ ജീവിതത്തിന്റെ മുഖ്യ അജണ്ടയാക്കരുതേ .. എന്നായിരുന്നു. തനിക്കുശേഷം തന്റെ സമൂഹത്തില്‍ ഒരു വിഭാഗത്തിന്‌ സംഭവിക്കാനിരിക്കുന്ന ബ്ലഇപ്പോള്‍ സംജാതമായ ഈ ദുരന്തത്തിലേക്ക്‌ നയിച്ചബ്ല അവസ്ഥാവിശേഷത്തെക്കുറിച്ച യഥാസമയം താക്കീത്‌ ചെയ്യാനും അദ്ദേഹം മറന്നില്ല. .. എന്റെ സമൂഹത്തില്‍, വര്‍ണ്ണശബളമായ അന്നപാനീയങ്ങള്‍ ആസ്വദിച്ച്‌ നിറപ്പകിട്ടാര്‍ന്ന ഉടയാടകളണിഞ്ഞ്‌ വലിയ വായിലെ ഗീര്‍വാണങ്ങളുതിര്‍ക്കുന്ന ചിലരുണ്ടാകും... ദുഷ്ടരാണവര്‍. .. ഹദീസ്‌


.. ഈ ഭൂമിയില്‍ ഒരാപത്തും സംഭവിക്കുന്നില്ല; അങ്ങനെ സംഭവച്ചിരിക്കണമെന്ന ഒരു പ്രമാണത്തില്‍ നേരത്തെ രേഖപ്പെടുത്തിയിട്ടല്ലാതെ. ഖുര്‍ആന്‍ 5722 എന്നു വെളിപ്പെടുത്തിയ സ്രഷ്ടാവ്‌, എന്തിനാണീ മുന്നറിയിപ്പെന്നു കൂടി തടര്‍ന്ന്‌ വിശദീകരിച്ചു .. ആപത്തുകളണയുമ്പോള്‍ അടിമിടി തകര്‍ന്നു പരവശരാകാതിരിക്കാനും ഭൂമിയിലെ ഭൗതിക വിഭവങ്ങളില്‍ മതി മറന്നു സ്വയം നശിക്കാതിരിക്കാനും വേണ്ടിയാണീ മുന്നറിയിപ്പ്‌. കാരണം അഹങ്കാരികളെ അങ്ങേയം വെറുക്കുന്നവന​‍്രതെ അല്ലാഹു.


എല്ലാം കണ്ടിട്ടും കേട്ടിട്ടും ഒന്നും അറിയാത്ത മാവിലായക്കാരനായി നിന്ന വഴിയോരക്കാഴ്ചക്കാരെയും വിശുദ്ധ ഖൂര്‍ആന്‍ താക്കിത്‌ ചെയ്തു. .. നിങ്ങളില്‍ നിന്നുള്ള അതിക്രമികളെ മാത്രമായി ബാധിക്കാത്ത ദുരന്തത്തെ കരുതിയിരുന്നു കൊള്ളുക. ..

സ്വന്തം ജീവനാംശം എന്ന നിലയില്‍ അത്യദാരനായ ദൈവം തങ്ങള്‍ക്ക്‌ നല്‍കിയ അമൂല്യ സമ്പത്ത്‌ ബുദ്ധിരാക്ഷസരെന്ന്‌ ത്ദ്ധരിച്ച്‌ വിഡ്ഡികള്‍ക്ക്‌ കൈമാറരുതെന്ന്‌ വിശ്വാസി സമഹത്തെ വിശുദ്ധഖുര്‍ആന്‍ സവിശേഷം ഉണര്‍ത്തിയതാണ്‌.

മൃഗങ്ങളെപ്പോലെ തിന്നുകയും കൂത്താടുകയും മാത്രം ചെയ്യുന്ന മനുഷ്യര്‍ (ഖുര്‍ആന്‍ 47:12) വിചാരിച്ചത്‌ ഒരിക്കലും അസ്തമിക്കാത്ത സുര്യന്റെ സാമ്രാജ്യത്തിന്‌ ഉടമകളാണ്‌ തങ്ങളെന്നാണ്‌. ഈ ദരവസ്ഥ അവരുടെ തന്നെ സൃഷ്ടിയാണ്‌. ..സമൃദ്ധിയുടെയും ദാരിദ്രത്തിന്റെയും ഉള്ളറ രഹസ്യങ്ങളറിയാത്ത ഖുര്‍ആന്‍ 2146 നിഷേധികളുടെ.


​‍്വേദഗ്രന്ഥത്തോടൊപ്പം നീതിയുടെ ത്രാസുകൂടി മനുഷ്യനു നല്‍കിയ സ്രഷ്ടാവ്‌ (ഖുര്‍ആന്‍ 56:25) തന്റെ സൃഷ്ടിപരമായ ഒരു പ്രാപഞ്ചിക രഹസ്യംകൂടി വെളിപ്പെടുത്തി. .. പ്രപഞ്ചവും മനുഷ്യനടക്കമുള്ള അതിലെ വസ്തുക്കളും ജീവജാലങ്ങളും സൃഷ്ടിക്കപ്പെട്ടത്‌ വെറും നേരമ്പോക്കിനുവേണ്ടിയല്ല; സൃഷ്ടാവിന്‌ തന്റേതായ സുനിശ്ചിതവും നിര്‍ണിതവുമായ അജണ്ടകളുണ്ട്‌. ഖുര്‍ആന്‍

പ്രതിസന്ധി ഏതായിരുന്നാലും പരിഹാര ഒന്നേയുള്ളു. ..ഏതൊരു പ്രകൃതത്തോടു കൂടിയാണോ മനുഷ്യപുത്രന്റെ സൃഷ്ടിപ്പ്‌, ആ നൈസര്‍ഗിക പ്രകൃതത്തിലേക്കുള്ള അന്തിമവും ആത്മാര്‍ത്ഥവുമായ മടക്കം മാത്രം.

അടിമത്തത്തില്‍ നിന്നുള്ള മോചനം




നാം നമ്മുടെ കൈകള്‍കൊണ്ട്‌ എന്തു ചെയ്യണം; എന്തു ചെയ്യരുത്‌? നാവുകൊണ്ട്‌ എന്തെല്ലാം പറയാം; എന്തൊക്കെ പറയരുത്‌? കാലുകൊണ്ട്‌ എവിടെയെല്ലാം പോകാം; എവിടെയൊക്കെ പോകരുത്‌? കണ്ണുകൊണ്ട്‌ കാണാവുന്നവയെന്ത്‌; കാണാന്‍ പാടില്ലാത്തവയെന്ത്‌? ഇതും ഇതുപോലുള്ളവയും തീരുമാനിക്കാനുള്ള പരമാധികാരം ആര്‍ക്കാണ്‌? ഈ ചോദ്യത്തെ അഭിമുഖീകരിക്കാതെ ആലോചനാശേഷിയുള്ള ആര്‍ക്കും ജീവിതം നയിക്കുക സാധ്യമല്ല.

ലിയോ ടോള്‍സ്റ്റോയി സാഹിത്യപ്രവര്‍ത്തനം ആരംഭിച്ചതുതന്നെ ഇത്തരം ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ്‌. "ഞാന്‍ എന്തിനുവേണ്ടി ജീവിക്കുന്നു? എ​‍െന്‍റ അസ്തിത്വത്തി​‍െന്‍റ കാരണമെന്ത്‌? എ​‍െന്‍റ ഉള്ളില്‍ അനുഭവവേദ്യമാവുന്ന നന്മയും തിന്മയും തമ്മിലുള്ള അകല്‍ച്ചയുടെ അര്‍ത്ഥമെന്തായിരിക്കാം? ഈ അകല്‍ച്ച എങ്ങനെ ഉണ്ടാവുന്നു? ഏതു പദ്ധതിയനുസരിച്ചാണ്‌ ഞാന്‍ ജീവിക്കേണ്ടത്‌? എന്താണ്‌ മരണം? അതിനെ അതിജീവിക്കാന്‍ ആര്‍ക്ക്‌ എങ്ങനെ കഴിയും?"പേജ്‌: 333, ഉദ്ധരണം: എ.അടപ്പൂര്‍"ഇരുളും വെളിച്ചവും" പേജ്‌:65


ഭൂമിയിലുള്ള മുഴുവന്‍ മനുഷ്യരും നമ്മെപ്പോലെത്തന്നെയാണ്‌. എല്ലാവരും കരയാന്‍ മാത്രം കഴിയുന്നവരായാണ്‌ ഭൂമിയിലേക്ക്‌ കടന്നുവരുന്നത്‌. വെടിയുണ്ടയേറ്റാല്‍ നാമും മറ്റുള്ളവരും മരിച്ചുവീഴുന്നു. മണ്ണില്‍വെച്ചാല്‍ പുഴു തിന്നുന്നു. ചിതയില്‍ വെച്ചാല്‍ ചാരമായി മാറുന്നു. ചക്രവര്‍ത്തിയും രാജാവും പ്രധാനമന്ത്രിയും പ്രസിഡന്‍റും പുരോഹിതനും പാതിരിയുമെല്ലാം പിറന്നുവീഴുന്നത്‌ മാതാവി​‍െന്‍റ ഗര്‍ഭാശയത്തില്‍നിന്നു തന്നെയാണ്‌. അതിനാല്‍ സകലരുമിവിടെ സമന്മാരാണ്‌. എല്ലാ അര്‍ത്ഥത്തിലും തുല്യര്‍.

നമ്മുടെ കൈകാലുകള്‍ മെലിഞ്ഞ്‌ ശോഷിക്കുകയും നിര്‍ജീവമാവുകയും ചെയ്യുമ്പോള്‍ അത്‌ തടയാന്‍ സാധ്യമല്ലാത്ത ആര്‍ക്കും, അവ എങ്ങനെ വിനിയോഗിക്കണമെന്ന്‌ നമ്മോടു പറയാനുള്ള പരമാധികാരമില്ല. നാവി​‍െന്‍റ ചലനശേഷി നശിക്കുമ്പോള്‍ അത്‌ തിരിച്ചുതരാന്‍ കഴിയാത്തവര്‍ അതുകൊണ്ട്‌ എന്തു ശേഷി നശിക്കുമ്പോള്‍ അത്‌ തിരിച്ചുതരാന്‍ കഴിയാത്തവര്‍ അതുകൊണ്ട്‌ എന്തു പറയണമെന്നും പറയരുതെന്നും കല്‍പിക്കുന്നത്‌ അതിക്രമമാണ്‌. അതിനാല്‍ നമ്മുടെ ശരീരവും ശാരീരികാവയവങ്ങളും ആയുസും ആരോഗ്യവും ജീവനും ജീവിതവും എവ്വിധം ഉപയോഗിക്കണമെന്ന്‌ തീരുമാനിക്കാനുള്ള ആത്യന്തികമായ അവകാശം ഈ പ്രപഞ്ചത്തില്‍ ആര്‍ക്കുമില്ല. അഥവാ, മനുഷ്യരിലാര്‍ക്കും മറ്റുള്ളവരുടെ മേല്‍ നിയമം നിര്‍മ്മിക്കാനും അവ പ്രയോഗിക്കാനും പരമാധികാരമില്ല.

എന്നാല്‍ ഓരോ മനുഷ്യന്നും താന്‍ എങ്ങനെ ജീവിക്കണമെന്നു തീരുമനിച്ചുകൂടെ? യഥാര്‍ത്ഥത്തില്‍ അതു സാധ്യമോ പ്രായോഗികമോ അല്ല. ഓരോരുത്തരും തനിക്കു തോന്നുംവിധം ജീവിച്ചാല്‍ മനുഷ്യരാശിയുടെ നിലനില്‍പ്‌ തന്നെ അസാധ്യമായിത്തീരും. അതോടൊപ്പംതന്നെ അങ്ങനെ ചെയ്യുന്നത്‌ അക്ഷന്തവ്യമായ അന്യായമാണ്‌. കാരണം, മനുഷ്യന്‍ ഉപയോഗിക്കുന്ന ഒന്നി​‍െന്‍റമേലും അവന്‌ പൂര്‍ണമായ ഉടമാവകാശമില്ല. നാം സാധാരണ എ​‍െന്‍റ കൈ, എ​‍െന്‍റ കാല്‌, എ​‍െന്‍റ കണ്ണ്‌ എന്നെല്ലാം പറയാറുണ്ട്‌. അത്‌ ബാഹ്യാര്‍ത്ഥത്തില്‍ മാത്രമേ ശരിയും സത്യവുമാകുന്നുള്ളൂ. സൂക്ഷ്മാര്‍ത്ഥത്തില്‍ അവയൊന്നും നമ്മുടേതല്ല. ആയിരുന്നുവെങ്കില്‍ അവയ്ക്കൊരിക്കലും വേദനയോ രോഗമോ വാര്‍ദ്ധക്യമോ മരണമോ ബാധിക്കുമായിരുന്നില്ല. എന്നും നാമാഗ്രഹിക്കുംവിധം പൂര്‍ണാരോഗ്യത്തോടെ നിലനില്‍ക്കുമായിരുന്നു. എന്നാല്‍ നമ്മുടെ അനുവാദം ആരായാതെയും അഭിലാഷം അന്വേഷിക്കാതെയും അവയ്ക്ക്‌ രോഗവും ദൗര്‍ബ്ബല്യവും ബാധിക്കുന്നു. കാരണം വളരെ വ്യക്തമാണ്‌: അവയൊന്നുമുണ്ടാക്കിയത്‌ നാമല്ല. നാം നിര്‍മ്മിക്കാത്തവയുടെ മേല്‍ നമുക്ക്‌ പൂര്‍ണാവകാശമുണ്ടാവുകയില്ല. അതിനാല്‍ നാം നമ്മുടെ ശരീരവും ആയുസും ആരോഗ്യവും നമുക്ക്‌ തോന്നിയപോലെ വിനിയോഗിക്കുന്നത്‌ അനീതിയും അവയോടും അവയുടെ ദാതാവിനോടുമുള്ള അതിക്രമവുമാണ്‌.

മനുഷ്യനോട്‌ വിധിക്കാനും വിലക്കാനും കല്‍പിക്കാനും വിരോധിക്കാനും ആര്‍ക്കെങ്കിലും അധികാരമോ അവകാശമോ ഉണ്ടായിരുന്നെങ്കില്‍ അതവ​‍െന്‍റ മാതാപിതാക്കള്‍ക്കാകുമായിരുന്നു. ജനനത്തിലും വളര്‍ച്ചയിലും മറ്റാരേക്കാളുമേറെ പങ്ക്‌ വഹിക്കുന്നത്‌ അവരാണല്ലോ. പാരവശ്യത്തോടെ ഗര്‍ഭം ചുമക്കുകയും പ്രയാസത്തോടെ പ്രസവിക്കുകയും പാടുപെട്ടു പോറ്റിവളര്‍ത്തുകയും ചെയ്ത മാതാവിന്നും ജനനത്തിലും സംരക്ഷണത്തിലും നിര്‍ണ്ണായക പങ്ക്‌ വഹിച്ച പിതാവിന്നും ഇല്ലാത്ത അധികാരാവകാശങ്ങള്‍ സമൂഹത്തില്‍ മറ്റാര്‍ക്കാണുണ്ടാവുക. എന്നാല്‍ മാതാപിതാക്കള്‍ക്കും മനുഷ്യന്നുവേണ്ടി നിയമം നിര്‍മ്മിക്കാനുള്ള പരമാധികാരമില്ല.
കാരണം, അവരല്ല മനുഷ്യ​‍െന്‍റ യഥാര്‍ത്ഥ ജനയിതാക്കള്‍. അവര്‍ ജ?ത്തിലെ മാധ്യമങ്ങള്‍ മാത്രമാണ്‌. മാതാപിതാക്കളായിരുന്നു യഥാര്‍ത്ഥ ജനയിതാക്കളെങ്കില്‍ മക്കള്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട രൂപത്തിലും ഭാവത്തിലും ആകുമായിരുന്നു. ത​‍െന്‍റ കുഞ്ഞ്‌ കാണാന്‍ അതീവ സുന്ദരനും ആരോഗ്യവാനും ബുദ്ധിമാനും ആകണമെന്ന്‌ ആഗ്രഹിക്കാത്ത ആരാണുണ്ടാവുക? എന്നാല്‍ സംഭവിക്കുന്നത്‌ അങ്ങനെയല്ലെന്നു എല്ലാവര്‍ക്കുമറിയാം. അതിനാല്‍ സന്താനങ്ങളുടെ മേല്‍ യഥാര്‍ത്ഥ ഉടമാവകാശമില്ലാത്ത മാതാപിതാക്കള്‍ക്ക്‌ അവരോടു ആജ്ഞാപിക്കാനും നിരോധിക്കാനുമുള്ള പരമാധികാരമില്ല. അവര്‍ക്കില്ലാത്ത അവകാശം സമൂഹത്തില്‍ മറ്റാര്‍ക്കുമുണ്ടാവുകയിലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

അനിവാര്യമായ അടിമത്തം
മനുഷ്യ ശരീരത്തി​‍െന്‍റ ചലനങ്ങളുടെമേല്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണമാണല്ലോ നിയമം. കൈയും കാലും കണ്ണും കാതും നാക്കും മൂക്കുമെല്ലാം എങ്ങനെ വിനിയോഗിക്കണമെന്നും വിനിയോഗിക്കരുതെന്നും തീരുമാനിക്കുന്നത്‌ നിയമമാണ്‌. അതിനാല്‍ ഇത്തരം നിയമങ്ങള്‍ നിര്‍മ്മിക്കാനുള്ള ആത്യന്തികമായ അധികാരാവകാശം ആര്‍ക്കാണെന്നത്‌ മനുഷ്യസ്വാതന്ത്ര്യവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

വ്യക്തികള്‍ തോന്നിയപോലെ ജീവിക്കുന്ന സമൂഹം പൂര്‍ണമായും അരക്ഷിതവും അരാജകവുമായിരിക്കും. അതിനാല്‍, സമൂഹത്തി‍െന്‍റ സുഗമമായ നിലനില്‍പിനു നിയമം അനിവാര്യമാണ്‌. അത്‌ നിര്‍മ്മിക്കാനുള്ള പരമാധികാരം കയ്യടക്കിവെക്കുന്നവര്‍ യജമാന?​‍ാരാണ്‌. അതിനു വിധേയരാവുന്നവര്‍ അടിമകളും. അതുകൊണ്ടുതന്നെ നിയമങ്ങളും വ്യവസ്ഥകളും ചട്ടങ്ങളും ചിട്ടകളും പാലിക്കപ്പെടുന്ന ഏതു സമൂഹത്തിലും അടിമത്തം അനിവാര്യമാണ്‌. അതു പാലിക്കപ്പെടാത്ത സമൂഹങ്ങളോ രാഷ്ട്രങ്ങളോ ലോകത്തില്ല. ഉണ്ടായിരുന്നിട്ടുമില്ല.

അപ്പോള്‍ മനുഷ്യന്‍ ആരുടെ അടിമയാവണം? തന്നെപ്പോലുള്ള മനുഷ്യരുടെയോ അതോ മുഴുലോകത്തി​‍െന്‍റയും സ്രഷ്ടാവി​‍ന്‍റയോ? രണ്ടിലൊന്ന്‌ കൂടിയേ തീരൂ! ഇതിന്‌ ഇസ്ലാമി​‍െന്‍റ മറുപടി വ്യക്തവും ഖണ്ഡിതവുമാണ്‌. മനുഷ്യന്‍ ത​‍െന്‍റ സ്വാതന്ത്ര്യം നിയന്ത്രിക്കാനുള്ള അവകാശം സമസൃഷ്ടികള്‍ക്കു നല്‍കുകവഴി അവരുടെ അടിമത്തം വരിക്കുന്നത്‌ അവ​‍െന്‍റ ആദരണീയമായ അവസ്ഥക്ക്‌ ഒട്ടും അനുയോജ്യമല്ല. ചിന്ത, സംസാരം, പ്രവൃത്തി എന്നിവയില്‍ നല്‍കപ്പെട്ട സ്വാതന്ത്ര്യമാണ്‌ മനുഷ്യനെ മറ്റു ജീവജാലങ്ങളില്‍നിന്ന്‌ വേര്‍തിരിക്കുന്നത്‌. അതിനാല്‍ ആ സ്വാതന്ത്ര്യത്തിന്‌ നിയന്ത്രണമേര്‍പ്പെടുത്താനുള്ള അധികാരം തന്നെപ്പോലുള്ള മറ്റു മനുഷ്യര്‍ക്ക്‌ വകവെച്ചുകൊടുക്കുന്നത്‌ പതിതത്വമാണ്‌. മനുഷ്യമഹത്വമുല്‍ഘോഷിക്കുന്ന ഇസ്ലാം അതുമായി പൊരുത്തപ്പെടുകയില്ല.

സകല മനുഷ്യരും സമന്മ‍ാരാണെന്ന്‌ ഇസ്ലാം ഉല്‍ഘോഷിക്കുന്നു. എല്ലാവരും ഒരേ ദൈവത്തി​‍െന്‍റ സൃഷ്ടികളാണ്‌. ഒരേ മാതാപിതാക്കളുടെ മക്കള്‍. അല്ലാഹു പറയുന്നു: "ഒരേ സ്ത്രീയില്‍നിന്നും പുരുഷനില്‍നിന്നുമാണ്‌ നിങ്ങളെ നാം സൃഷ്ടിച്ചത്‌. പിന്നീട്‌ നിങ്ങളെ നാം വര്‍ഗങ്ങളും ഗോത്രങ്ങളുമാക്കിയത്‌ നിങ്ങള്‍ പരസ്പരം തിരിച്ചറിയാനാണ്‌." (അല്‍ഹുജുറാത്ത്‌:13)

പ്രവാചകന്‍ ത​‍െന്‍റ വിഖ്യാതമായ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു: "നിങ്ങളുടെ ദൈവം ഏകനാണ്‌. പിതാവ്‌ ഒന്നാണ്‌. നിങ്ങളെല്ലാം ആദമില്‍ നിന്നാണ്‌. ആദം മണ്ണില്‍നിന്നും." അവിടന്ന്‌ വീണ്ടും അരുള്‍ ചെയ്യുന്നു: "മനുഷ്യരെല്ലാം ചീര്‍പ്പി​‍െന്‍റ പല്ലുകള്‍പോലെ സമന്മ‍ാരാണ്‌." മുഴുവന്‍ മനുഷ്യരും ജനിക്കുന്നത്‌ സ്വതന്ത്രരായാണ്‌. അതിനാല്‍ സ്വാതന്ത്ര്യം അവ​‍െന്‍റ ജനമ‍ാവകാശമാണ്‌. അത്‌ ഹനിക്കാന്‍ ആര്‍ക്കും അധികാരമില്ല. ചിലര്‍ യജമാനനമ‍ാരും മറ്റു ചിലര്‍ അടിമകളുമായല്ല ജനിക്കുന്നത്‌. അതിനാല്‍ ചിലര്‍ നിയമം നിര്‍മ്മിച്ച്‌ നടപ്പാക്കുന്ന മേലാളന്മാരും യജമാനന്മാരും മറ്റുള്ളവര്‍ അവയനുസരിച്ച്‌ ജീവിക്കുന്ന അടിമകളും ആകാവതല്ല. അത്തരം അവസ്ഥകളുടെ നേരിയ അംശംപോലും ഇസ്ലാം അംഗീകരിക്കുകയില്ല. പ്രവാചക​‍െന്‍റ രണ്ടാം ഉത്തരാധികാരി ഉമറുല്‍ ഫാറൂഖ്‌ ത​‍െന്‍റ ഗവര്‍ണ്ണര്‍ അംറുബ്നുല്‍ ആസ്വിനോട്‌ ചോദിച്ചു: "എന്നാണ്‌ നിങ്ങള്‍ ജനങ്ങളെ അടിമകളാക്കാന്‍ തുടങ്ങിയത്‌? അവരുടെ മാതാക്കള്‍ അവരെ സ്വതന്ത്രരായാണല്ലോ പ്രസവിച്ചത്‌."നാലാം ഖലീഫ അലിയ്യുബ്നു അബീത്വാലിബ്‌ പറയുകയുണ്ടായി. "ദൈവം നിന്നെ സൃഷ്ടിച്ചത്‌ സ്വതന്ത്രനായാണ്‌. അതിനാല്‍ നീ ആരുടെയും അടിമയാവരുത്‌."

ഏക യജമാനന്‍
മനുഷ്യന്‍ ഭൂമിയിലേക്ക്‌ വന്നത്‌ മാതാവി​‍െന്‍റ ഗര്‍ഭപാത്രത്തില്‍നിന്നാണ്‌. എന്നാല്‍ മനുഷ്യരൂപം പ്രാപിക്കുന്നതിനുമുമ്പ്‌ അവര്‍ എവിടെയായിരുന്നു; എങ്ങനെയായിരുന്നു? നൂറും നൂറ്റമ്പതും വര്‍ഷം നാം എവിടെ, ഏതവസ്ഥയിലായിരുന്നു? ആര്‍ക്കും അതറിയുകയുമില്ല. അല്ലാഹു ചോദിക്കുന്നു: "മനുഷ്യന്‍ പ്രസ്താവയോഗ്യമായ ഒന്നുമല്ലാതിരുന്ന കാലഘട്ടം അവനില്‍ കഴിഞ്ഞുപോയിട്ടില്ലേ?" (അല്‍ ഇന്‍സാന്‍:1)

അങ്ങനെ അജ്ഞാതമായ അവസ്ഥയില്‍നിന്ന്‌ പിതാവി​‍െന്‍റ ബീജവും മാതാവി​‍െന്‍റ അണ്ഡവും സംയോജിച്ച്‌ മനുഷ്യന്‍ രൂപം പ്രാപിച്ചു. സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കോ ആഗ്രഹാഭിലാഷങ്ങള്‍ക്കോ വിധേയമായല്ല ആരുംഇവ്വിധം സൃഷ്ടിക്കപ്പെടുന്നത്‌. ത​‍െന്‍റ കുടുംബവും കാലവും കോലവും ദേശവും ഭാഷയും വര്‍ഗവും വര്‍ണ്ണവും നിര്‍ണ്ണയിക്കുന്നതില്‍ ആര്‍ക്കും ഒരുപങ്കുമില്ല. ഏത്‌ മാതാപിതാക്കള്‍ക്ക്‌ ജനിക്കണമെന്നോ ത​‍െന്‍റ ലിംഗം ഏതായിരിക്കണമെന്നോ ശരീരപ്രകൃതി എങ്ങനെയായിരിക്കണമെന്നോ ത​‍െന്‍റ ലിംഗ ഏതായിരിക്കണമെന്നോ തീരുമാനിക്കാന്‍ ആര്‍ക്കും സാധ്യമല്ല. അഥവാ, അടിസ്ഥാനപരമായ അക്കാര്യങ്ങളിലൊന്നും ഒരാള്‍ക്കും തിരഞ്ഞെടുപ്പിന്‌ സ്വാതന്ത്ര്യം നല്‍കപ്പെട്ടിട്ടില്ല. എല്ലാം പ്രപഞ്ചനാഥ​‍െന്‍റ നിശ്ചയത്തിനൊത്ത്‌ നടക്കുകയാണ്‌ ചെയ്യുന്നത്‌. ജനനം, മരണം, ദേശം, ഭാഷ, കാലം, കോലം, രൂപം, ലിംഗം പോലുള്ള മൗലികകാര്യങ്ങളില്‍ ദൈവത്തി​‍െന്‍റ വിധി നിഷേധങ്ങള്‍ക്ക്‌ നിന്നുകൊടുക്കാനേ മനുഷ്യന്ന്‌ നിര്‍വ്വാഹമുള്ളൂ. പ്രകൃതിപരമായ ഇത്തരം കാര്യങ്ങളില്‍ ഏതൊരു സ്ര്ഷടാവി​‍െന്‍റ ഇംഗിതവും യജമാനത്വവുമാണോ മനുഷ്യന്‍ അനിവാര്യമായും അംഗീകരിക്കേണ്ടി വരുന്നത്‌ അതേ ദൈവത്തി​‍െന്‍റ ഇംഗിതവും യജമാനത്വവുമാണ്‌ സ്വയം തീരുമാനിക്കാന്‍ സ്വാതന്ത്ര്യമുള്ള മേഖലകളിലും അവന്‍ അംഗീകരിക്കേണ്ടതെന്നു ഇസ്ലാം അനുശാസിക്കുന്നു. അഥവാ തനിക്ക്‌ തീരുമാനാധികാരമില്ലാത്ത അസ്വതന്ത്രമായ മേഖലകളില്‍ ഏതൊരുവ​‍െന്‍റ അടിമത്തത്തിനാണോ മനുഷ്യന്‍ വിധേയനായത്‌ അതേ ദൈവത്തി​‍െന്‍റ അടിമത്തമാണ്‌, തിരഞ്ഞെടുപ്പിന്‌ സ്വാതന്ത്ര്യം നല്‍കപ്പെട്ട ജീവിതമണ്ഡലങ്ങളിലും അവന്‍ സ്വയം സ്വീകരിക്കേണ്ടത്‌. ത​‍െന്‍റ മേലുള്ള നിയമനിര്‍മ്മാണത്തി​‍െന്‍റ പരമാധികാരം പ്രപഞ്ചനാഥനുമാത്രം അംഗീകരിച്ചുകൊടുക്കുമ്പോഴേ ഇത്‌ സാധ്യമാവുകയുള്ളൂ. ഇവ്വിധം ചെയ്യാത്ത എല്ലാ മനുഷ്യരും ഫലത്തില്‍ തന്നെപ്പോലുള്ള മനുഷ്യരുടെ അടിമകളായിരിക്കും. തങ്ങളുടെ മേലുള്ള നിയന്ത്രണാധികാരവും നിയമനിര്‍മ്മാണാവകാശവും സ്രഷ്ടാവിനു പകരം സമസൃഷ്ടികള്‍ക്ക്‌ സമര്‍പ്പിക്കുന്നവരാണല്ലേ അവര്‍. അങ്ങനെ അവര്‍ അല്ലാഹുവി​‍െന്‍റ അടിമകളായ മനുഷ്യരുടെ അടിമകളായിത്തീരുന്നു.

മോചന മാര്‍ഗം
അല്ലാഹു മുഴുവന്‍ മനുഷ്യരെയും പൂര്‍ണ്ണമായും പരിഗണിച്ചിരിക്കുന്നു. അവന്‍ അവരിലാരെയും അവഗണിച്ചിട്ടില്ല. ഒരാളുടെ കാര്യത്തിലും അശ്രദ്ധനായിട്ടുമില്ല. അവരില്‍ ഓരോരുത്തര്‍ക്കും ലോകത്ത്മറ്റാര്‍ക്കുമില്ലാത്ത സവിശേഷമായ മുഖം നല്‍കിയിരിക്കുന്നു. ജീവിച്ചിരിക്കുന്നവരും മരിച്ചവരും ജനിക്കാനിരിക്കുന്നവരുമായ കോടാനുകോടി മനുഷ്യരിലാര്‍ക്കുമില്ലാത്ത കൈവിരല്‍ കൊടുത്തിരിക്കുന്നു. അവരിലൊരാള്‍ എഴുതുന്നതുപോലെ എഴുതാന്‍ ലോകത്തുള്ള എല്ലാ മനുഷ്യരും ജീവിതകാലം മുഴുവന്‍ ശ്രമിച്ചാലും സാധ്യമല്ല. ഓരോരുത്തരുടെയും ശരീരത്തി​‍െന്‍റ ഗന്ധവും ഭാവവും സ്വഭാവവും വ്യതിരിക്തമത്രെ. ചുരുക്കത്തില്‍, ഭൂമിയിലെ എല്ലാമനുഷ്യര്‍ക്കും അന്യരില്‍ ആര്‍ക്കുമില്ലാത്ത വിശിഷ്ടമായ വ്യക്തിത്വവും അസ്തിത്വവുമുണ്ട്‌. അത്‌ തന്നെപ്പോലുള്ള മനുഷ്യനു പണയംവെക്കുന്നത്‌ അവ​‍െന്‍റ അന്തസ്സിനു ഒട്ടും അനുയോജ്യമല്ല. അത്‌ സ്വന്തം സത്തയോടും അസ്തിത്വത്തോടുമുള്ള അനീതിയും അതിക്രമവുമാണ്‌. അതിനാല്‍ ഇസ്ലാം അതവസാനിപ്പിക്കണമെന്നു അതിശക്തിയായി ആവശ്യപ്പെടുന്നു. മനുഷ്യന്‍ തന്നെപ്പോലുള്ള മറ്റൊരു മനുഷ്യനെയും നിയമനിര്‍മ്മാണത്തി​‍െന്‍റ പരമാധിപത്യം നല്‍കി യജമാനനോ തമ്പുരാനോ ആക്കരുതെന്നു ആഹ്വാനം ചെയ്യുന്നു. ഇസ്ലാമി​‍െന്‍റ അടിസ്ഥാനാദര്‍ശമായ തൗഹീദ്‌ നിയമ നിര്‍മ്മാണാധികാരം കയ്യടക്കിവെച്ച എല്ലാ രാജാക്കന്മാര്‍ക്കും ചക്രവര്‍ത്തിമാര്‍ക്കും യജമാനന്മാര്‍ക്കും തമ്പുരാക്കനമ‍ാര്‍ക്കും പുരോഹിതന്മാര്‍ക്കും പാതിരിമാര്‍ക്കും ഭരണാധികാരികള്‍ക്കും മതമേധാവികള്‍ക്കുമെതിരിലുള്ള സമര പ്രഖ്യാപനമായി മാറുന്നത്‌ അതിനാലാണ്‌. അത്‌ മുഴുവന്‍ മനുഷ്യരോടും തങ്ങളുടെ സ്വാതന്ത്ര്യവും വിമോചനവും പ്രഖ്യാപിക്കാന്‍ ആഹ്വാനം ചെയ്യുന്നു. അങ്ങനെ മനുഷ്യരുടെ മേലുള്ള മനുഷ്യാടിമത്തം അവസാനിപ്പിക്കുന്നു. കള്ള ദൈവങ്ങളെ തള്ളിപ്പറയുന്നു. കൃത്രിമ യജമാനന്മാരെ കയ്യൊഴിക്കുന്നു.

ഇസ്ലാമി​‍െന്‍റ തൗഹീദ്‌ അംഗീകരിച്ച്‌ ദൈവത്തിനല്ലാതെ നിയമനിര്‍മ്മാണത്തി​‍െന്‍റ പരമാധികാരമില്ലെന്ന്‌ പ്രഖ്യാപിക്കുമ്പോള്‍ മാത്രമെ മനുഷ്യന്‍ സമസൃഷ്ടികളുടെ അടിമത്തത്തില്‍നിന്ന്‌ മോചിതനാവുകയുള്ളൂ. അതിനാല്‍ സ്വാതന്ത്ര്യം സാര്‍ത്ഥകമാകണമെങ്കില്‍ മനുഷ്യന്‍ ത​‍െന്‍റ ആത്യന്തികമായ വിധേയത്വം സൃഷ്ടികളില്‍നിന്നെല്ലാം വേര്‍പ്പെടുത്തി സ്രഷ്ടാവില്‍ മാത്രം കേന്ദ്രീകരിക്കണം. അപ്പോള്‍ മനുഷ്യ​‍െന്‍റ മേലുള്ള മനുഷ്യാടിമത്തം അവസാനിക്കും. ഇസ്ലാമിക സമൂഹത്തി​‍െന്‍റ നിയോഗ ദൗത്യങ്ങളിലൊന്ന്‌ ഇവ്വിധം മനുഷ്യരുടെ മോചനം സാധിക്കലാണ്‌. ഇസ്ലാമിക സമൂഹത്തെയും രാഷ്ട്രത്തെയും പ്രതിനിധീകരിച്ച്‌ പേര്‍ഷ്യന്‍ സേനാനായകനായ റുസ്തമി​‍െന്‍റ അടുത്തേക്കു ചെന്ന രിബിഇയ്യുബ്നു ആമീറിനോടും സംഘത്തോടും അവരുടെ ആഗമനോദ്ദേശ്യം അന്വേഷിച്ചപ്പോള്‍ നല്‍കിയ മറുപടി പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു. അവര്‍ പറഞ്ഞു: "ദൈവം ഇഛിക്കുന്നവരെ അടിമകളുടെ അടിമത്തത്തില്‍നിന്ന്‌ അവ​‍െന്‍റ മാത്രം അടിമത്തത്തിലേക്കും ഐഹികതയുടെ കുടുസ്സില്‍നിന്ന്‌ ഇഹപരലോകങ്ങളുടെ വിശാലതയിലേക്കും ഇതര വ്യവസ്ഥകളുടെ അനീതിയില്‍നിന്ന്‌ ഇസ്ലാമി​‍െന്‍റ നീതിയിലേക്കും മോചിപ്പിക്കാന്‍ അവനാണ്‌ ഞങ്ങളെ നിയോഗിച്ചത്‌."