നബിയുടെ ഹിജ്‌റ ബൈബിളില്‍



പി.പി അബ്ദുര്‍റസാഖ്‌ പെരിങ്ങാടി

ബൈബിള്‍ പുതിയ നിയമവും പഴയ നിയമവും നിരവധി പ്രവചനങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്‌. ആദരണീയരായ ക്രിസ്ത്യന്‍ പുരോഹിതന്‍മാരോടും അച്ചന്‍മാരോടും സോവിയ്‌ യൂനിയന്റെ ശിഥിലീകരണത്തെക്കുറിച്ചോ സെപ്ംബര്‍ പതിനൊന്നിനെക്കുറിച്ചോ അതുമല്ലെങ്കില്‍ അമേരിക്കയുടെ അഫ്ഗാന്‍ -ഇറാഖ്‌ അധിനിവേശത്തെക്കുറിച്ചോ ചോദിച്ചാല്‍ മിക്കവാറും നമുക്ക്‌ കിട്ടുന്ന ഉത്തരം അത്‌ നേരത്തെ ബൈബിള്‍ പ്രവചിച്ചതാണ്‌ എന്നായിരിക്കും. ഈ ഉത്തരത്തിലെ ശരി തെറ്റ‍്‌ പരിശോധിക്കുകയല്ല ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. മറിച്ച്‌, ഇത്തരം പ്രവചനങ്ങളുടെ കാര്യത്തില്‍ വാചാലരാവുന്നവര്‍, വ്യക്തമായ മറ്റുചില ബൈബിള്‍ പ്രവചനങ്ങളുടെ കാര്യത്തില്‍ പുലര്‍ത്തുന്ന അര്‍ഥഗര്‍ഭമായ മൗനത്തെ അനാവരണം ചെയ്യുകയാണ്‌. ചില -പ്രവചനങ്ങള്‍- വ്യഖ്യാനിച്ചൊപ്പിച്ച്‌ സൃഷ്ടിക്കുന്നവര്‍ തന്നെ വ്യഖ്യാനിച്ചൊപ്പിച്ച്‌ ഇല്ലാതാക്കാനും സമര്‍ഥരാണ്‌. അങ്ങനെ തമസ്കരിക്കപ്പെട്ട ചില പ്രവചനങ്ങളിലേക്ക്‌ വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്‌.
വെറും എഴുപത്‌ വര്‍ഷത്തെ പ്രതിഭാസമായി ഉദിച്ചസ്തമിച്ച സോവിയ്‌ യൂനിയന്റെ ശിഥിലീകരണം വരെ ഉള്‍ക്കൊള്ളുന്നുവെന്ന്‌ അവകാശപ്പെടുന്ന ഒരു ഗ്രന്ഥത്തിന്‌, മൈക്ക്ല് എച്ച്‌. ഹാര്‍ട്ടിന്റെ അഭിപ്രയത്തില്‍ മനുഷ്യചരിത്രം കണ്ട ഏവും വലിയ നേതാവിനെ സംബന്ധിച്ച്‌ മൗനിയാവാന്‍ സാധിക്കുമോ? അമേരിക്കയുടെ ഇറാഖ്‌ അധിനിവേശം വരെയുള്ള പ്രവചനങ്ങള്‍ ഉള്‍ക്കൊള്ളു ന്നുവെന്ന്‌ വിശ്വസിക്കപ്പെടുന്ന ഗ്രന്ഥത്തിന്‌ റോമാ-പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളുടെ പതനത്തിന്‌ ചരിത്രപരമായി കാരണക്കാരനായ, സമകാലിക സംഭവവികാസങ്ങളില്‍ തന്റെ അധ്യാപനങ്ങളിലൂടെ ചരിത്രത്തിന്റെ ഗതിയെ തിരിച്ചുവിടുന്ന മഹദ്‌വ്യക്തിത്വത്തെ വിസ്മരിക്കാനാവുമോ? തോമസ്‌ കാര്‍ലൈലിന്‌ പ്രവാചകന്‍ മുഹമ്മദിന്റെ ജീവിതം ചരിത്രത്തിലെ ഒരത്ഭുതപ്രതിഭാസമായിരുന്നു. ലാമാര്‍ട്ടിന്‍, ഗിബ്ബൺ, ടോയന്‍ബി, എച്ച്‌.ജി വെല്‍സ്‌, വില്‍ ഡ്യൂറണ്ട്‌ തുടങ്ങിയ മാനുഷ്യകത്തിന്റെ ചരിത്രം രേഖപ്പെടുത്തിയവര്‍ക്കൊക്കെ പ്രവാചകന്‍ മുഹമ്മദ്‌ ചരിത്രത്തിലെ ഏവും വലിയ വഴിത്തിരിവായിരുന്നു. ചരിത്രത്തിന്‌ അതിന്റെ പിറകില്‍ വിട്ടുപോവാന്‍ സാധിക്കാത്ത ചരിറ്റ‍്രത്തോടൊപ്പം തന്നെ ഇന്നും സഞ്ചരിച്ചുകൊണ്ടിരിക്കുകയും നിര്‍ണായക ദശാസന്ധികളില്‍വെച്ച്‌ ചരിത്രത്തിന്‌ വഴികാട്ടിയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന പ്രവാചകന്‍ മുഹമ്മദിനെക്കുറിച്ച്‌ പ്രവചനങ്ങളുടെ പുസ്തകം കൂടിയായ ബൈബിള്‍ പരാമര്‍ശിക്കാതിരിക്കുക സാധ്യമാണോ? ചരിത്രത്തിന്റെ പൂര്‍ണവെളിച്ചത്തില്‍ വായിച്ചെടുക്കാവുന്ന ഈ വ്യക്തിത്വത്തെക്കുറിച്ച്‌ ബൈബള്‍ എന്തെങ്കിലും പറയുന്നുണ്ടോ?

മുഹമ്മദില്‍ പ്രവാചകത്വം ആരോപിക്കപ്പെട്ടതല്ല. അത്‌ അദ്ദേഹം അര്‍ഥശങ്കക്കിടയില്ലാത്തവിധം തെളിവുസഹിതം നിരന്തരമായി അവകാശപ്പെട്ടതും അദ്ദേഹത്തിന്റെ ജനതയും പില്‍ക്കാല സമൂഹവും അംഗീകരിച്ചുകൊടുത്തതുമാണ്‌. ഇതു സംബന്ധമായി മുഹമ്മദ്‌ ആവര്‍ത്തിച്ച്‌ അവകാശപ്പെട്ട മറ്റ‍ൊരു കാര്യമാണ്‌ അദ്ദേഹത്തിന്റെ ആഗമനത്തെക്കുറിച്ച്‌ പൂര്‍വവേദങ്ങള്‍ പ്രവചിച്ചിരുന്നുവെന്നത്‌. ചരിത്രപരമായി ചിന്തിച്ചാല്‍ അദ്ദേഹത്തിലാദ്യമായി വിശ്വസിച്ചത്‌ ക്രിസ്ത്യന്‍പിതനും പുരോഹിതനുമായിരുന്ന വറഖതുബ്നു നൗഫലാണ്‌. അദ്ദേഹത്തിന്റെ പ്രവാചകത്വത്തില്‍ ആദ്യമായി വിശ്വസിച്ച രാജാവ്‌ എത്യേപ്യയിലെ ക്രിസ്ത്യന്‍ രാജാവായ നേഗസാണ്‌. ആദ്യമായി ഇസ്ലാമിലേക്ക്‌ കടന്നുവന്ന ഗോത്രങ്ങളിലൊന്ന്‌ ആധുനികയമനിലെ നജ്‌റാനെന്ന പ്രദേശത്തെ ക്രിസ്ത്യന്‍ ഗോത്രമായിരുന്നു. എന്തിന്‌ പറയുന്നു, മധ്യപൗരസ്ത്യദേശത്തെ ഇഷാഖിന്റെയും ഇസ്മാഈലിന്റെയും വംശപരമ്പരയിലെ 95 ശതമാനം അദ്ദേഹത്തിന്റെ പ്രവാചകത്വത്തില്‍ വിശ്വസിക്കുകയായിരുന്നു. ചരിത്രപരമായി ഇസ്മാഈലിന്റെ പിന്‍മുറക്കാരായിരുന്ന അറബ്സമൂഹം മുഹമ്മദിന്റെ ആഗമനത്തിനുശേഷം മുന്‍വംശങ്ങള്‍കൂടി ഉള്‍ക്കൊള്ളുന്ന ഭാഷാസമൂഹമായത്‌ അങ്ങനെയാണ്‌. വംശീയമായി ഇഷാഖിന്റെയും ഇസ്മാഈലിന്റെയും വംശപരമ്പരയിലെ ജനങ്ങളെയാസകലം ആധുനിക അറബ്സമൂഹം ഉള്‍ക്കൊള്ളുന്നു. യൂറോപ്പും പാശ്ചാത്യ ക്രിസ്തീയതയും ഇപ്പോഴും വെച്ചുപുലര്‍ത്തുന്ന വംശീയതയും ഇഷാഖിനും ഇസ്മാഈലിനും ഇടയിലെ കൃത്രിമമായ വിവേചനവും മധ്യപൗരസ്ത്യദേശത്ത്‌ ഉണ്ടായിരുന്നില്ലയെന്ന്‌ ഇസ്മാഈലിനെയും പ്രവാചകന്‍ മുഹമ്മദിനെയും മധ്യപൗരസ്ത്യദേശത്ത ജനങ്ങള്‍ സ്വീകരിച്ചതില്‍ നിന്നും ആശേഷിച്ചതില്‍നിന്നും സുതരാം വ്യക്തമാണ്‌.

വിശുദ്ധഖുര്‍ആന്‍ തോറയിലും ഇഞ്ചീലിലും പ്രവാചകന്‍ മുഹമ്മദിന്റെ ആഗമനം പ്രവചിക്കപ്പെട്ടിരുന്നുവെന്ന്‌ ആവര്‍ത്തിച്ച്‌ അവകാശപ്പെടുന്നുണ്ട്‌. വേദസൂക്തങ്ങളിലെ പ്രവചനങ്ങളെ പ്രതീക്ഷിച്ചു കഴിഞ്ഞിരുന്ന മധ്യപൗരസ്ത്യദേശത്തെ ബഹുഭൂരിപക്ഷം വേദക്കാരും ആ അവകാശവാദം ശരിയായിരുന്നുവെന്ന്‌ അംഗീകരിച്ചുകൊടത്തിട്ടുമുണ്ട്‌. പ്രവാചകന്‍ മുഹമ്മദിന്റെ ചരിത്രത്തിന്റെ പൂര്‍ണവെളിച്ചത്തിലുള്ള ജീവിതവും മുകളില്‍ പറഞ്ഞ ചരിത്രപശ്ചാത്തലവും ഒരു സത്യാന്വേഷകനെ ഈ അവകാശവാദത്തിന്റെ പ്രമാണികവും ചരിത്രപരവുമായ സാധുത പരിശോധിക്കാന്‍ പ്രേരിപ്പിച്ചേ തീരൂ.

“തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിക്കാണുന്ന നിരക്ഷരനായ പ്രവാചകദൂതനെ പിന്തുടരുന്നവരാരോ, അവരാകുന്നു ഇന്ന്‌ ഈ അനുഗ്രഹത്തിന്‌ അര്‍ഹരായിട്ടുള്ളവര്‍ അദ്ദേഹം അവര്‍ക്ക്‌ നന്മ വിധിക്കുന്നു. തിന്മ വിലക്കുന്നു. അവര്‍ക്കായി വിശുദ്ധ വസ്തുക്കള്‍ അനുവദിച്ചുകൊടുക്കുന്നു. അശുദ്ധവസ്തുക്കളെ നിരോധിക്കുകയും ചെയ്യുന്നു.“ (ഖുര്‍ആന്‍ 7 1:57)
“നാം വേദം നല്‍കിയ ജനം ഈ പ്രവാചകനെ സ്വസന്താനങ്ങളെ അറിയുന്നത്‌ പോലെ അറിയുന്നു. പക്ഷേ, അവരിലൊരു വിഭാഗം അറിഞ്ഞുകൊണ്ടുതന്നെ സത്യം മറച്ചുവെക്കുകയാണ്‌.“( 21:46)
“മര്‍യമിന്റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭം അനുസ്മരിക്കുക ഇസ്രാഈല്‍ സന്തതികളേ, ഞാന്‍ എന്റെ മുമ്പിലുള്ള തോറയെ സത്യപ്പെടുത്തിയും എനിക്കുശേഷം വരാനിരിക്കുന്ന അഹ്മദ്‌ എന്ന പേരിലുള്ള പ്രവാചകനെ സംബന്ധിച്ച്‌ സന്തോ​‍ാഷവര്‍ത്ത അറിയിക്കുന്നവനുമായി നിങ്ങളിലേക്ക്‌ അയക്കപ്പെട്ട ദൂതനാകുന്നു“( 6:16)
പുതിയ നിയമത്തിലും പഴയ നിയമത്തിലും പരന്നുകിടക്കുന്ന വിശുദ്ധഖുര്‍ആന്റെ അവകാശവാദത്തെ പിന്‍ബലപ്പെടുത്തുന്ന നിരവധി ബൈബിള്‍ സൂക്തങ്ങളില്‍ (ആവര്‍ത്തനപുസ്തകം 18:15, 18:18, 21:21; സങ്കീര്‍ത്തനങ്ങള്‍ 11822-23; ഹബക്കൂക്‌ 33-4, മത്തായി 2142-43, യോഹന്നാന്‍ 14 :12-17, 26-28, 167-14......) പ്രവാചകജീവിതത്തിലെയും മനുഷ്യചരിത്രത്തിലെയും ഏവും നിര്‍ണായകസംഭവമായ ഹിജ്‌റയെ പരാമര്‍ശിക്കുന്നതും പരസ്പരം പിന്‍ബലപ്പെടുത്തുന്നതുമായ മൂന്ന്‌ പഴയ നിയമ സൂക്തങ്ങളെ മാത്രം വിശകലനവിധേയമാക്കുകയാണ്‌ ഈ ലേഖനം.

അറബിദേശത്തെക്കുറിച്ചുള്ള പ്രവാചകം
((ദേദാന്യരുടെ സാര്‍ഥഗണങ്ങളായുള്ളോരേ, നിങ്ങള്‍ അറേബ്യയിലെ കാട്ടില്‍ രാപാര്‍പ്പിന്‍. തേമാ ദേശനിവാസികളേ, നിങ്ങള്‍ ദാഹിച്ചിരിക്കുന്നവന്ന്‌ വെള്ളം കൊണ്ടു ചെല്ലുവീന്‍; ഓടിപ്പോകുന്നവരെ അപ്പവുമായി ചെന്ന്‌ എതിരേല്‍പിന്‍. ഊരിയ വാളിനെയും കുലച്ച വില്ലിനെയും യുദ്ധത്തിന്റെ കൊടുമയെയും ഒഴിഞ്ഞു ഓടുന്നവര്‍ തന്നെ. കര്‍ത്താവ്‌ ഇപ്രകാരം അരുളിച്ചെയതു കൂലിക്കാരന്റെ ആണ്ടുപോലെയുള്ള ഒരാണ്ടിനകം കേദാരിന്റെ ശക്തിയൊക്കെയും പോകും. കേദാര്യരില്‍ വീരന്‍മാരായ വില്ലാളികളുടെ കൂട്ടത്തില്‍ ശേഷിക്കുന്നവര്‍ ചുരുക്കമായിരിക്കും. ഇസ്രായീല്യന്റെ ദൈവമായ യഹോവയല്ലോ അരുളിച്ചെയത്തിരക്കുന്നത്‌)) (യെശയ്യാവ്‌ 21:13-17).
ഈ പ്രവചനത്തിലുള്‍ക്കൊണ്ടിരിക്കുന്ന ഖിതവും അവിതര്‍ക്കിതവുമായ വസ്തുതകള്‍ താഴെ പറയുന്നവയാകുന്നു
1. ഈ പ്രവചനം ചരിത്രപരമായി പുലരുന്നത്‌ അറേബ്യയിലാണ്‌. കാരണം പ്രവചനത്തിന്റെ ശീര്‍ഷകം തന്നെ അറബി ദേശത്തെക്കുറിച്ചുള്ള പ്രവാചകം എന്നാകുന്നു. അതുകൊണ്ടു തന്നെ, ഈ പ്രവചനത്തിന്റെ സാക്ഷാത്കാരം നടന്നോ ഇല്ലേ എന്ന്‌ അറബ്‌ ചരിത്രവുമായി തട്ടിച്ചുനോക്കി വേണം തീരുമാനിക്കാന്‍.



2. ഈ പ്രവചനം മൂന്ന്‌ സമയബന്ധിതമായ സംഭവങ്ങളെ ഉള്‍ക്കൊള്ളുന്നു

എ) വിശ്വാസിസംഘത്തിന്റെ സ്വദേശം വെടിഞ്ഞുള്ള പാലായനവും മറ്റ‍ൊരു ദേശത്ത്‌ കിട്ടുന്ന സ്വീകരണവും.

ബി) പലായനത്തിന്റെ രണ്ടാം വര്‍ഷം പലായനം ചെയ്തവര്‍ക്കും എവിടെ നിന്നാണോ പലായനം ചെയ്തത്‌ ആ ദേശക്കാര്‍ക്കും ഇടയില്‍ നടക്കുന്ന നിര്‍ണായകമായ യുദ്ധം.

സി) ഈ യുദ്ധത്തില്‍ പലായനം ചെയ്തവര്‍ നേടുന്ന നിര്‍ണായകവിജയംഡൈക്കിന്റെ ബൈബിള്‍ കമന്ററി പരിശോധിക്കുക. പലായനം, യുദ്ധം തുടങ്ങി രണ്ട്‌ സമയബന്ധിത പ്രവചനങ്ങളെ ഈ പ്രവചനം ഉള്‍ക്കൊള്ളുന്നതായി അദ്ദേഹം പരാമര്‍ശിച്ചതു കാണാം. പക്ഷേ, ഈ രണ്ട്‌ സമയബന്ധിത പ്രവചനങ്ങളെയും അദ്ദേഹം ചരിത്രപരമായും ഭൂമിശാസ്ത്രപരമായും സംയോജിപ്പിക്കാതെ വിട്ടേക്കുകയാണ്‌ ചെയ്തിരിക്കുന്നത്‌.


3. ദേദാന്യരുടെ സാര്‍ഥഗണങ്ങളായുള്ളോരേ- എന്നതുകൊണ്ട്‌ ഇസ്മാഈലിന്റെ പിന്മുറക്കാരെയാണ്‌ ഉദ്ദേശിക്കുന്നത്‌. ഡൈക്കിന്റെ ബൈബിള്‍ വിശദീകരണം നോക്കുക


4. പലായനം ചെയ്തത്‌ കേദാരില്‍ നിന്നും തേമാനിലേക്കാണ്‌. ഈ രണ്ടു പ്രദേശവും അറേബ്യയിലുള്ളതാണ്‌.


5. യുദ്ധം നടക്കുന്നത്‌ പലായനത്തിന്റെ ഒരു വര്‍ഷത്തിനുശേഷമാണ്‌. യുദ്ധത്തിലെ കക്ഷികള്‍ തേമായിലേക്ക്‌ പലായനം ചെയ്തവരും കേദാര്യരുമാണ്‌.


6. കേദാരുകാരാണ്‌ അംഗസംഖ്യയിലും ആയുധത്തിലും ശക്തരെങ്കിലും തേമാ ദേശക്കാരാണ്‌ യുദ്ധത്തില്‍ ജയിക്കുക. ഈ യുദ്ധത്തെ തുടര്‍ന്ന്‌ കേദാരിന്റെ ശക്തി മുഴുവന്‍ ക്ഷയിച്ചുപോകും.


7. അറേബ്യയിലെ തേമാന്‍, കേദാര്‍ എന്നീ പ്രദേശങ്ങളില്‍ കേദാര്‍ സ്ഥലനാമം ബൈബിളനുസരിച്ച്‌ ഉത്ഭവിച്ചത്‌ ഇസ്മാഈലിന്റെ രണ്ടാമത്തെ പുത്രനില്‍ നിന്നാണ്‌ (ഉല്‍പത്തി 25:13; 1-ആം ദിനവൃത്താന്തങ്ങള്‍ 1:29; ഇസക്ക്യേല്‍ 27:21 )


8. ഇസ്മാഈല്‍ അറബ്‌ ചരിത്രമനുസരിച്ച്‌ മക്കയിലാണ്‌ സ്ഥിരതാമസമാക്കിയത്‌. അറബികള്‍ വംശപരമായി ഇസ്മാഈലിന്റെ പിന്‍മുറക്കാരാകുന്നു.


ഇനി മുകളില്‍ പറഞ്ഞ പ്രവചനത്തിലെ വസ്തുതകള്‍ മനസ്സിലാക്കാന്‍, പ്രവചനത്തില്‍ പറയുന്ന പലായനവും യുദ്ധവും ചരിത്രപരമായി ലൊക്കേറ്റ‍്‌ ചെയ്യുകയും അതിനെ അറബ്ചരിത്രവുമായി സംയോജിപ്പിക്കുകയും ചെയ്താല്‍ മതി. അപ്പോള്‍ കേദാര്‍, തേമാ തുടങ്ങിയ പുരാതന അറബ്‌ സഥലനാമങ്ങളുടെ ആധുനികനാമങ്ങളും തിരിച്ചറിയാന്‍ സാധിക്കും.

No comments:

Post a Comment