അല്ലാഹു മനുഷ്യര്‍ക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. പ്രപഞ്ചത്തിന്റെ ഉടമയും പരിപാലകനും സകലസൃഷ്ടികള്‍ക്കും അപാരമായ കാരുണ്യവും അനുഗ്രഹവും ചൊരിഞ്ഞുകൊണ്ടിരിക്കുന്നവനും മനുഷ്യരുടെ ചെറുതും വലുതുമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നതിനായി അറബിയെന്നോ പാശ്ചാത്യനെന്നൊ കറുത്തവനെന്നോ വെളുത്തവനെന്നോ വിവേചനമില്ലാതെ സൃഷ്ടികളുടെ കര്‍മങ്ങള്‍ സദാനിരീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവനാണ് അല്ലാഹു.
മനുഷ്യജീവിതത്തിന് അല്ലാഹു പ്രതേക നിയമങ്ങള്‍ നല്‍കിയിരിക്കുന്നു. അവന്റെ ജീവതം ഇരുലോകത്തും വിജയിക്കുവാന്‍ ആ നിയമങ്ങള്‍ അവന്‍ പാലക്കണം. പ്രവൃത്തിയിലും ഭൗതികവിഭവങ്ങളുടെ ഉപഭോഗത്തിലുമുള്ള നിയന്ത്രണം ഈ നിയമത്തില്‍ പ്രധാനമാണ്. ഭൂമിയിലെ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടത് അവന്റെ ഉപയോഗത്തിനായാണ്. പൊതുവെ അവയെല്ലാം ഉപയോഗിക്കല്‍ അനുവദനീയവും. വിശുദ്ധ ഖൂര്‍ആന്‍ പറയുന്നു ഏതെല്ലാമാണ് അവര്‍ക്ക് അനുവദിക്കപ്പെട്ടത് എന്ന് അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക നല്ല വസ്തുക്കളെല്ലാം നിങ്ങള്‍ക്ക് നുവദിക്കപ്പെട്ടിരിക്കുന്നു. (ഖുര്‍ആന്‍ 5: 4 )
എന്നാല്‍ ചില വസ്തുക്കള്‍ വിലക്കപ്പെട്ടിരിക്കുന്നു. ഒരു വസ്തു അല്ലാഹു നിഷിദ്ധമാക്കിയാല്‍ അതിന്റെ കാരണങ്ങളും അതിലെ ദോഷവും എന്താണെന്ന് എല്ലാവര്‍ക്കും എപ്പോഴും മനസ്സലായിക്കൊള്ളണമെന്നില്ല. ചിലര്‍ക്കറിയാവുന്നത് ചിലര്‍ക്ക് മനസ്സിലായില്ലെന്ന് വന്നേക്കാം. ഒരു കാലഘട്ടത്തില്‍ അവ്യക്തമായ കാര്യങ്ങള്‍ പിന്നീടൊരിക്കല്‍ വ്യക്തമായി എന്നും വരാം.
പന്നിമാംസം അല്ലാഹു നിഷിദ്ധമാക്കിയ ആഹാരപദാര്‍ഥമാണ്. മനുഷ്യര്‍ പന്നിയെ ചീത്തമൃഗമായി കാണുകയും വെറുക്കുകയും ചെയ്യുന്നു. അതിന് ഏവും ഇഷ്ടപ്പെട്ട ഭക്ഷണം മാലിന്യങ്ങളും വിസര്‍ജ്യവസ്തുക്കളുമാണ്. പന്നിമാംസം ഭക്ഷിക്കുന്നത്, പ്രത്യേകിച്ച് ഉഷ്ണമേഖലയില്‍, ദോഷകരമാണെന്ന് -ആരോഗ്യത്തിന് ഹാനികരമാണെന്ന് ആധുനികവൈദ്യശാസ്ത്രം സഥിരീകരിച്ചിരിക്കുന്നു. മാരകമായ കൊക്കപ്പുഴുവും മു വിരകളും ഉണ്ടാവാന്‍ പന്നിമാംസം ഭക്ഷിക്കുന്നത് കാരണമാകുമെന്നും വിദഗ്ദര്‍ അഭിപ്രയപ്പെട്ടിട്ടുണ്ട്.
ഇപ്പോള്‍ ലോകത്തെയാകെ ഭീതിയിലാഴ്ത്തി പന്നിപ്പനിയെന്ന ഒരു പുതിയ രോഗം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. പന്നികളില്‍നിന്ന് മനുഷ്യരിലേക്കും പിന്നെ മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്കും പടര്‍ന്ന് ഇരുപതോളം രാജ്യങ്ങളിലായി ആയിരക്കണക്കിനാളുകളെ ഈ രോഗം ബാധിച്ചിരക്കുന്നു. നൂറുക്കണക്കിനാളുകള്‍ ഇതിനകം മരണപ്പെടുകയും ചെയ്തു. എല്ലാ രാജ്യങ്ങളും ഇപ്പോള്‍ പന്നിപ്പനിക്കെതിരെ ജാഗ്രതയിലാണ്.
ദൈവംതമ്പുരാന്‍ വിലക്കിയ കാര്യങ്ങളിലൊക്കെയും അന്തിമവിശകലനത്തില്‍ നാശം പതിയിരിക്കുന്നു എന്ന തിരിച്ചറിവ് മനുഷ്യനെന്നുണ്ടാവുമോ അന്നേ മനുഷ്യന്‍ രക്ഷപ്പെടൂ.
No comments:
Post a Comment