പ്രക്യതിയുടെ മന്ത്രം



മുത്തുകോയ കൊച്ചനൂര്‍

അന്നം തേടിയുള്ള യാത്രക്കിടയില്‍ ഞാന്‍
എണ്ണയുടെ വാത്ത ഉറവിടം കണ്ടെത്തി
എണ്ണിയാലൊടുങ്ങാത്ത പണം കൈവന്നപ്പോള്‍
മണ്ണിനെ വിണ്ണാക്കി മാറ്റ‍ുവാന്‍ ഞാന്‍ ശ്രമിച്ചു

വളവും വെള്ളവും വിലക്കുവാങ്ങി
മരുഭൂമിയില്‍ ആരാമങ്ങള്‍ തീര്‍ത്തു
അത്യൂഷ്ണത്തെ തടുക്കുവാന്‍
അകത്തും പുറത്തും ശതക്കാറ്റ‍ുകള്‍ സജ്ജമാക്കി
ഉഷ്ണം വിസര്‍ജിക്കുന്ന പഴുത്ത കമ്പികള്‍
ശൈത്യത്തിന്റെ കുളിരെന്നെ അറിയിച്ചതേയില്ല.

എന്നിട്ടും......
എന്റെ സ്വൈരജീവിതത്തെ തകിടം മറിച്ച
എന്റെ ശ്വസനേന്ദ്രിയങ്ങളെ അസ്വസ്ഥമാക്കിയ
എന്റെ ദൂരക്കാഴ്ചയെ ഹൃസ്വമാക്കിയ
പോടിക്കാറ്റ‍ിനു മുന്നില്‍ ഞാന്‍ പകച്ചുനിന്നു
അപ്പോള്‍ പ്രകൃതിയെന്നോട്‌ മന്ത്രിച്ചു;
നനക്കാകില്ലൊരിക്കലും; എന്നെ ജയിക്കുവാന്‍.

No comments:

Post a Comment