കാന്‍സര്‍ എന്ത്‌ എങ്ങനെ?


ഡോ. അഷ് റഫ്

ഒരിക്കലും മാറില്ല എന്ന്‌ പെതുവെ ജനങ്ങള്‍ ത്ദ്ധരിച്ചിരിക്കുന്ന ഒരസുഖമാണ്‌ കാന്‍സര്‍. ശരീരകോശങ്ങള്‍ ക്രമാതീതമായി വളരുന്ന പ്രകിയയാണ്‌ കാന്‍സര്‍ അസുഖങ്ങളില്‍ കണ്ടുവരുന്നത്‌. 100ല്‍ അധികം കാന്‍സറുകള്‍ വിവിധ രൂപങ്ങളില്‍ കണ്ടുവരുന്നു. നിയന്ത്രണാധീനമായി വിഭജിക്കുന്ന കോശങ്ങള്‍ ഒരു മുഴപോലെയാവുമ്പോള്‍ അതിനെ ട്യൂമര്‍ എന്നു വിളിക്കും. ട്യൂമറുകള്‍ മനുഷ്യശരീരത്തിലെ നാഡീഞരമ്പുകളുടെ പ്രവര്‍ത്തനത്തെയും ദഹനപ്രകി​‍േയും തടസ്സപ്പെടുത്തുകയും അതില്‍ നിന്നും സ്രവിക്കുന്ന ഹോര്‍മോണുകള്‍ ശരീരപ്രവര്‍ത്തനത്തെ താറുമാറാക്കുകയും ചെയ്യുന്നു. ട്യമറുകള്‍ രണ്ട്‌ തരമുണ്ട്‌. ഒരു പ്രത്യേക സ്ഥാനത്ത്‌ നില്‍ക്കുകയും ക്ലിപ്തമായ വളര്‍ച്ചയുമുള്ള ട്യൂമറുകളാണ്‌ ബിനൈല്‍ ട്യൂമറുകള്‍.

മാലിഗന്നന്റ്‌ ട്യൂമറുകള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ രക്തം വഴി സഞ്ചരിക്കുകയും നല്ലകോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ പുതിയ രക്തക്കുഴലുകള്‍ ഈ ട്യമറിലേക്ക്‌ വളര്‍ന്ന്‌ അതിന്റെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു. ഇങ്ങനെ വ്യാപിക്കുന്ന ട്യൂമര്‍കോശങ്ങള്‍ മുള്ള കോശങ്ങളുടെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കുന്നു.

എന്താണ്‌ കാരണം?
ശരീരത്തിലെ സാധാരണ കോശങ്ങള്‍ ഒരുക്രമപ്രകാരമായിട്ടാണ്‌ വളരുകയും വിഭജിക്കുകയും ശേഷം നശിക്കുകയും ചെയ്യുന്നത്‌. പക്ഷേ, കാന്‍സര്‍ ബാധിച്ച കോശങ്ങള്‍ ദ്രുതഗതിയില്‍ ക്രമാതീതമായി വളരുകയും വിഭജിക്കുകയും ചെയ്യുന്നു. ഇത്‌ സംഭവിക്കുന്നത്‌ പലപ്പോഴും ശരീരകോശങ്ങളുടെ സൂക്ഷ്മ ഘടകങ്ങളായ DNA ക്ക്‌ വരുന്ന തകരറു മൂലമാണ്‌.


കാന്‍സര്‍ ഉണ്ടാക്കുന്ന വസ്തുക്കള്‍
പുകയില, ആസ്ബെസ്റ്റോസ്‌, ആര്‍സെനിക്മെല്‍ റേഡിയേഷന്‍, അമിതമായ സൂര്യപ്രകാശം, വാഹനങ്ങളില്‍ നിന്നുള്ള പുക, ചിലതരം വൈറസുകള്‍ തുടങ്ങിയവയാണ്‌ പ്രധാന കാരണങ്ങള്‍. ജനിതകപരമായ കാരണങ്ങളാല്‍ ചിലകുടുംബങ്ങളില്‍ കാന്‍സര്‍ കണ്ടുവരുന്നു.

ലക്ഷണങ്ങള്‍
കാന്‍സര്‍ ലക്ഷണങ്ങള്‍ അത്‌ സ്ഥിതി ചെയ്യുന്ന സ്ഥലം, എവിടേക്ക്‌ വ്യപിച്ചു, എത്ര വലുതാണ്‌ എന്നിങ്ങനെ പലകാര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ചില കാന്‍സറുകള്‍ മുഴകളായി പ്രത്യക്ഷപ്പെടുന്നു. മു ചിലത്‌ തൊലിയുടെ നിറവ്യത്യാസരൂപത്തില്‍ വരുന്നു. വായിലുള്ള കാന്‍സര്‍ വെളുത്ത നിറത്തിലുള്ള വളര്‍ച്ചയായികാണുന്നു. തലച്ചോറിനെ ബാധിക്കുന്ന ടൂമറുകള്‍ പലരീതിയിലും ലക്ഷണങ്ങള്‍ കാണിക്കാം. തലവേദന, ശരീരഭാഗം കുഴയല്‍, കാഴ്ചക്കുറവ്‌, ചര്‍ദ്ദി തുടങ്ങിയവയാണ്‌ ചില ലക്ഷണങ്ങള്‍. വയറിലുള്ള കാന്‍സറുകള്‍ വയറുവേദന, മഞ്ഞപിത്തം, വയറിളക്കം, മലബന്ധം, മലത്തിലൂടെയുള്ള രക്തം എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ കാണിക്കുന്നു. മൂത്രമൊഴിക്കാനുള്ള തടസ്സമോ അല്ലെങ്കില്‍ മൂത്രം അധികം ഒഴിക്കുന്നതോ മൂത്രാശയ കാന്‍സറിനെ സൂചിപ്പിക്കുന്നു.
കുടാതെ പനി, തളര്‍ച്ച, വിളര്‍ച്ച, തൂക്കക്കുറവ്‌, അമിതമായ വിയര്‍പ്പ്‌, ക്ഷീണം, ചുമ, ശബ്ദവ്യത്യാസം എന്നിങ്ങനെ പല ലക്ഷണങ്ങളുണ്ടാവാം.
കഴുത്തിലേയും കക്ഷത്തിലേയും ഗ്രന്ഥികളുടെ വീക്കം കുട്ടികളില്‍ രക്താര്‍ബുദത്തിന്റെ ലക്ഷണങ്ങളായേക്കാം. കാന്‍സര്‍ ശരീരത്തിന്റെ മിക്കവാറും എല്ലാ അവയവങ്ങളേയും ബാധിച്ചേക്കാം.


എങ്ങനെ കണ്ടു പിടിക്കാം
രക്തപരിശോധന, എക്സ്‌റേ, വിവിധതരം സ്കാനുകള്‍, എന്‍ഡോസ്കോപി, എന്നിങ്ങനെയുള്ള പരിശോധനകള്‍ കാന്‍സര്‍ കണ്ടുപിടിക്കുന്നതിന്‌ സഹായിക്കും. ചിലപ്പോള്‍ ട്യൂമറുകളില്‍ നിന്ന്‌ നീര്‌ കുത്തിയെടുത്ത്‌ മൈക്രോസ്കോപ്പിലൂടെ വിശകലനം ചെയ്ത്‌ കാന്‍സര്‍ കണ്ടുപിടിക്കാം.


എങ്ങനെ ചികിത്സിക്കാം.
ചികിത്സ പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു. കാന്‍സര്‍, എവിടെ സ്ഥിതി ചെയ്യുന്നു. എത്രമാത്രം വളര്‍ന്നിരിക്കുന്നു. രോഗിയുടെ പ്രായം ആരോഗ്യസ്ഥിതി തുടങ്ങിയവയാണവ. പല കാന്‍സറുകളും ചികിത്സിച്ച്‌ ഭേദമാക്കാം. ഓപറേഷന്‍ റേഡിയേഷന്‍, കീമോതെറാപി, എന്നിവയാണ്‌ ചികത്സാരീതികള്‍.

എങ്ങനെ തടയാം.

പുകവലി ഉപേക്ഷിക്കുക, ശക്തമായ സൂര്യപ്രകാശത്തില്‍ നിന്നും വിട്ടു നില്‍ക്കുക, വ്ല മുറുക്കുന്നത്‌ ഒഴിവാക്കുക, കൂടുതല്‍ കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക, മഞ്ഞപ്പിത്തത്തിനെതിരെ കുത്തിവെപ്പുകള്‍ എന്നിവ കാന്‍സര്‍ തടയാനുള്ള മാര്‍ഗങ്ങളാണ്‌. സ്ത്രീകളില്‍ സ്തനപരിശോധന papsmear എന്നിവ യഥാക്രമം സ്തനാര്‍ബുദം, ഗര്‍ഭപാത്ര കാന്‍സര്‍ എന്നിവ തടയാന്‍ ഒരു പരിധിവരെ സഹായിക്കും.

No comments:

Post a Comment