മാതൃഹൃദയം


പാമരനായ ഒരു ചെറുപ്പക്കാരനോട്‌ അയാള്‍ പറഞ്ഞൂ
നിന്റെ മതാവിന്റെ ഹൃദയം പറിച്ചെടുത്ത്‌
എനിക്കുകൊണ്ടുവന്ന്‌ തരൂ,
ഞാന്‍ നിനക്ക്‌ മുത്തും പവിഴവും
സ്വര്‍ണനാണയങ്ങളും തരാം

അയാള്‍ ഊരിപ്പിടിച്ച വാളുമായിച്ചെന്ന്‌
മാതാവിന്റെ നെഞ്ചുകീറി ഹൃദയം പുറത്തെടുത്തു.
ധൃതിയില്‍ ഓടിവരുന്നതിനിടെ
കാലിടറി നിലത്തുവീണ അയാളുടെ കയ്യില്‍ നിന്നും
ഹൃദയം തെറിച്ചു താഴെപ്പോയി.
മണ്ണുപുരണ്ട ഹൃദയം അയാളോട്‌ ചോദിച്ചു
മകനേ, നിനക്കെന്തെങ്കിലും പറ്റിയോ?

ഈ രംഗം കണ്ടുനിന്ന ആകാശം
കൊടും കോപത്തോടെ അയാളെ നോക്കി.
മനുഷ്യനു തോന്നാത്ത ദയ
അപ്പോള്‍ ആകാശത്തിന്‌ തോന്നി
മഴ ചൊരിച്ച്‌ ആകാശം
മണ്ണുപുരണ്ട ഹൃദയത്തെ കഴുകി വൃത്തിയാക്കി.

കുബോധം തോന്നിയ ചെറുപ്പക്കാരന്‍
മാനവന്‍ക്കുമുഴുവന്‍ ദൃഷ്ടാന്തമാവാന്‍
സ്വയം കുത്തിമരിക്കുവാന്‍ കഠാരവലിച്ചൂരി
ഒരിക്കലും പൊറുക്കാത്ത പാപം ചെയ്തതിന്‌
എന്നെ ശിക്ഷിക്കൂ എന്ന്‌ അട്ടഹസിച്ചു.
അപ്പോള്‍ നിലത്തുകിടന്ന മാതാവിന്റെ ഹൃദയം
ഇങ്ങനെ വിളിച്ചു പറഞ്ഞൂ
അരുത്‌ മകനേ, അരുത്‌
നീ എന്റെ ഹൃദയത്തെ രണ്ടാമതും
കശാപ്പുചെയ്യരുത്‌

(ഒരു അറബി കവിത)

2 comments:

  1. എന്തൊരു കവിത!
    മാതൃഹൃദയത്തെ ഇത്ര ഹൃദയസ്പൃക്കായി അവതരിപ്പിച്ചത് മറ്റെവിടെയും കണ്ടിട്ടില്ല.
    ഇത്തരം കുറച്ച് വിവർത്തനങ്ങൾകൂടി പ്രസിദ്ധീകരിച്ചുകൂടേ?

    ReplyDelete
  2. ഈ കവിത ഒന്നു കോപ്പിചെയ്ത് എന്റെ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതിന് എന്തെങ്കിലും പ്രശ്നമുണ്ടോ?‘ സ്നേഹസന്ദേശത്തിൽ പ്രസിദ്ധീകരിച്ചത്’ എന്നു പിൻ‌കുറിയും ലിങ്കും നൽകാം.

    ReplyDelete