വീട്‌: അനുഗ്രഹവും ശാപവും



സ്വന്തമായൊരു വീട്‌ ഏതൊരാളുടെയും സ്വപ്നമാണ്‌. താമസിക്കാന്‍ സൗകര്യപ്രദമായ ഒരിടം വേണം. അതിനാല്‍ വീട്‌ വിശാലമായിരിക്കണം. വൃത്തിയുള്ളതും വേഗം വൃത്തിയാക്കാന്‍ സാധിക്കുന്നതുമായിരിക്കണം.
എന്നാല്‍ നമ്മുടെ വീട്‌ ആര്‍ക്കുവേണ്ടിയാണ്‌? നമുക്ക്‌ വേണ്ടിത്തന്നെയാണോ? എങ്കിക് നമുക്ക്‌ താമസിക്കാന്‍ എത്ര മുറിവേണം? നാലും അഞ്ചും അംഗങ്ങളുള്ള കുടുംബത്തിന്‌ എന്തിനാണ്‌ എട്ടും പത്തും മുറികളുള്ള വീട്‌? എത്ര മുറികളുണ്ടായാലും ഒരു മുറിയിലല്ലേ ഒരാള്‍ക്ക്‌ താമസിക്കാന്‍ സാധിക്കുകയുളളൂ. ഒരേസമയം രണ്ടും മൂന്നും മുറിയില്‍ കിടന്നുറങ്ങാന്‍ കഴിയുകയില്ലല്ലോ! പിശാചിന്‌ പാര്‍ക്കാന്‍ നാം സൗകര്യം ചെയ്തുകൊടുക്കേണ്ടതുണ്ടോ?

വീട്‌ നമുക്കു വേണ്ടിത്തന്നെയാണെങ്കില്‍ അകം അലങ്കരിക്കുന്നതിനേക്കാള്‍ പണം ചെലവഴിച്ച്‌ പുറം മോടിപിടിക്കുന്നതെന്തിനാണ്‌? ബാഹ്യാലങ്കാരങ്ങള്‍ക്കായി ലക്ഷങ്ങള്‍ വ്യയം ചെയ്യുന്നതെന്തിന്‌?
ഇന്ന്‌ പലരും വീടുണ്ടാക്കുന്നത്‌ താമസിക്കാന്‍ വേണ്ടി മാത്രമല്ല, പൊങ്ങച്ചം നടിക്കാന്‍ കൂടിയാണ്‌. പ്രൗഢിയും പ്രതാപവും പ്രകടിപ്പിക്കാനാണ്‌. അതിനാല്‍ വീട്ടില്‍ വരുന്നവരെയൊക്കെ എല്ലാ മുറികളും ബാത്തുറൂമുകളുള്‍പ്പെടെ കാണിച്ചുകൊടുക്കുന്നു. വീടുനിര്‍മ്മാണത്തിനുപയോഗിച്ച കല്ലി​‍െന്‍റയും മണലി​‍െന്‍റയും മരത്തി​‍െന്‍റയും കമ്പിയുടെയും സിമന്‍റി​‍െന്‍റയും പെയിന്‍റി​‍െന്‍റയും മഹത്വത്തെയും മാറ്റിനെയുംപറ്റി വാതോരാതെ സംസാരിക്കുന്നു. വീടു പണിതവരുടെ പ്രാപ്തിയെയും പോരിശയെയും സംബന്ധിച്ച്‌ പറഞ്ഞുകൊണ്ടെയിരിക്കുന്നു. എന്നാല്‍, വീടി​‍െന്‍റ മോടിയും വലിപ്പവും അന്തസി​‍െന്‍റയും അഭിമാനത്തി​‍െന്‍റയും അടയാളമായി കാണുന്നതിലെ അര്‍ത്ഥശൂന്യത, അല്‍പം ആലോചിക്കുന്ന ആര്‍ക്കും അതിവേഗം ബോധ്യമാകും. സ്വഭാവമേ?യിലൂടെയോ പെരുമാറ്റമര്യാദയിലൂടെയോ സേവനപ്രവര്‍ത്തനങ്ങളിലൂടെയോ സല്‍ക്കര്‍മ്മങ്ങളിലൂടെയോ വിശുദ്ധ ജീവിതത്തിലൂടെയോ വ്യക്തിത്വം സ്ഥാപിക്കാന്‍ സാധിക്കാത്ത അല്‍പ?​‍ാരാണ്‌, അങ്ങാടിയില്‍ നിന്ന്‌ വാങ്ങാന്‍ കിട്ടുന്ന കല്ലും മണലും കമ്പിയും സിമന്റും മരവും പെയിന്റുമുപയോ​‍ിച്ച്‌ അതുണ്ടാക്കാന്‍ ശ്രമിക്കുക. താന്‍ അവഗണിക്കപ്പെടുന്നുവെന്ന ധാരണയാല്‍ അപകര്‍ഷബോധമനുഭവിക്കുന്നവരാണ്‌ പടുകൂന്‍ കൊട്ടാരങ്ങളുണ്ടാക്കി മേനി നടിക്കാറുള്ളത്‌. കല്ലും മണലും കൊണ്ട്‌ സമൂഹത്തിന്റെ ശ്രദ്ധപിടിച്ചു പാനും സ്വാധീനം നേടാനും ശ്രമിക്കുന്നതിനേക്കാള്‍ നാണംകെട്ട മ​‍ൊരു പണിയില്ലെന്നതാണ്‌ വസ്തുത.

വീടുണ്ടാക്കി പൊങ്ങച്ചം നടിക്കുന്ന ഏര്‍പ്പാട്‌ ഇന്നോ ഉന്നലെയോ തുടങ്ങിയതല്ല. അതിന്‌ ആയിരക്കണക്കിന്‌ കൊല്ലങ്ങളുടെ പഴക്കമുണ്ട്‌. അല്ലാഹുവിന്റെ കോപശാപങ്ങള്‍ക്കിരയായി ഭൂമിയില്‍ വെച്ചുതന്നെ സമൂലം നശിപ്പിക്കപ്പെട്ട ഏതാനും സമുദായങ്ങളുടെ കഥയേ ഖുര്‍ആനിലുള്ളു. അതില്‍ രണ്ടും അക്കൂട്ടത്തില്‍ പെടുന്നവരുടേതാണ്‌. ആദ്-സമൂദ്‌ ജനതതികളാണത്‌. മലമുകളില്‍ വീടുണ്ടാക്കി അഹന്ത നടിക്കുന്നവരായിരുന്നു ആദ്‌ ജനത. അതിനാല്‍ അവരിലേക്ക്‌ നിയോഗിതനായ പ്രവാചകന്‍ ഹൂദ്‌ ആ തിന്‍മ അവസാനിപ്പിക്കാന്‍ അവരോടാവശ്യപ്പെട്ടു. അവരതംഗീകിരച്ചില്ല. അതിനാല്‍ അവര്‍ അല്ലാഹുവിന്റെ ശാപകോപങ്ങള്‍ക്കിരയായി. അവനവരെ നിശ്ശേഷം നശിപ്പിക്കുകയും ചെയ്തു. പര്‍വതങ്ങളില്‍ പാറകള്‍ തുരന്ന്‌ വീടുണ്ടാക്കി പൊങ്ങച്ചം നടിക്കുന്നവരായിരുന്നു സമൂദ്‌ ഗോത്രം. അവരിലേക്ക്‌ നിയോഗിതനായ സ്വാലിഹ്‌ നബി ഈ പാപവൃത്തിക്ക്‌ വിരാമമിടാന്‍ അവരോട്‌ കല്‍പിച്ചു. അവര്‍ അതനുസരിച്ചില്ല. കടുത്ത ധിക്കാരം കാണിച്ചു. തദ്ഫലമായി അല്ലാഹു അവരെയും ശിക്ഷിച്ചു. ഒന്നടങ്കം നശിപ്പിച്ചു. അവരുടെ വീടുകളുടെ അവശിഷ്ടം സുഊദി അറേബ്യയില്‍ ഇന്നും ഏവര്‍ക്കും കണ്ടറിയാന്‍ കഴിയുംവിധം അല്ലാഹു ബാക്കിവെച്ചിരിക്കുന്നു. അതോടൊപ്പം ഖുര്‍ആന്‍ അവരുടെ നാശത്തിന്റെ കഥ ലോകാവസാനം വരെയുള്ള മുഴുവനാളുകള്‍ക്കും പാഠമാകാനായി പറഞ്ഞുതരികയും ചെയ്യുന്നു.
ആദ്‌ ജനതയെ നിന്റെ നാഥന്‍ എന്തുചെയ്തുവെന്ന്‌ നീ കണ്ടില്ലേ? ഉന്നത സ്തൂപങ്ങളുടെ ഉടമകളായ ഇറം ഗോത്രത്തെ. അവരെപ്പോലെ ശക്തരായ ഒരു ജനത മ​‍ൊരു നാട്ടിലും സൃഷ്ടിക്കപ്പെട്ടിട്ടില്ല. താഴ്‌വരകളില്‍ പാറ വെട്ടിപ്പൊളിച്ച്‌ പാര്‍പ്പിടങ്ങളുണ്ടാക്കിയ സമൂദ്‌ ഗോത്രത്തെയും... നിന്റെ നാഥന്‍ അവര്‍ക്കുമേല്‍ ശിക്ഷയുടെ ചാട്ടവാര്‍ വര്‍ഷിച്ചു അല്‍ഹിജ്ര് 6-13
നമുക്കിപ്പോള്‍ പരസ്പരം ചോദിക്കാം ആദ്-സമൂദ്‌ സമൂഹങ്ങളുടെ ചരിത്രത്തില്‍നിന്ന്‌ നിങ്ങള്‍ പാഠമുള്‍ക്കൊണ്ടിട്ടുണ്ടോ? ഖുര്‍ആന്റെ താക്കീത്‌ വീടുനിര്‍മാണവേളയില്‍ ഓര്‍ത്തിട്ടുണ്ടോ? അന്തസ്സ്‌ നടിക്കാനും പൊങ്ങച്ചം പ്രകടിപ്പിക്കാനുമായി നിങ്ങളുടെ വീട്ടില്‍ വല്ലതുമുണ്ടോ? നിങ്ങളുടെ വീടിന്റെ പുറഭാഗത്ത്‌ ആവശ്യമില്ലാത്ത വല്ലതും ഉണ്ടാക്കിവെച്ചിട്ടുണ്ടോ? അത്യാവശ്യം, ആവശ്യം എന്നീ പട്ടികയില്‍പെടാത്ത എന്തെങ്കിലും വീടി​‍ലുണ്ടോ?
നിങ്ങളുടെ വീടിന്റെ പ്രധാനവാതിലിന്‌ എത്ര രൂപ ചെലവായി? അത്‌ ഉറപ്പും ഭദ്രതയുമുള്ളതും കാണാന്‍ കൊള്ളാവുന്നതുമാകണമെന്നതില്‍ വ്യത്യസ്ത അഭിപ്രായമുണ്ടാവില്ല. എന്നാല്‍ എന്തിനാണ്‌ ലക്ഷങ്ങള്‍ വിലവരുന്ന വാതില്‍? പതിനായിരങ്ങളുടെ ജനവാതില്‍?
നിങ്ങളുടെ സ്വീകരണമുറിയിലെ കസേരകള്‍ ഇരിക്കാനുള്ളവ തന്നെയാണോ? അതോ അന്തസ്സ്‌ നടിക്കാനുള്ളവയോ? ഇരിക്കാന്‍ എന്തിനാണ്‌ പതിനായിരങ്ങളുടെ കസേര? ഇരിക്കുന്നയാള്‍ക്ക്‌ മനസ്സമാധാനമുണ്ടെങ്കില്‍ ഏത്‌ കസേരയിലിരുന്നാലും സ്വൈരം കിട്ടും. ഇല്ലെങ്കില്‍ ലക്ഷം രൂപയുടെ കസേരയിലിരുന്നാലും ഇരിപ്പുറക്കുകയില്ല.
നിങ്ങള്‍ കിടക്കുന്ന കട്ടില്‍ എത്രരൂപയുടേതാണ്‌? കിടക്കാന്‍ എന്തിനാണ്‌ ഒരു ലക്ഷത്തിന്റെയും ഒന്നര ലക്ഷത്തിന്റെയുമൊക്കെ കട്ടില്‍ ? കട്ടിലിന്റെ വിലയിലെ കുറവോ കൂടുതലോ ഉറക്കത്തെ ബാധിക്കുകയില്ലെന്നറിയാത്ത ആരുണ്ട്‌? കട്ടില്‍ കുറഞ്ഞ വിലയുടേതായതിനാല്‍ ഉറക്കം വരാത്ത ആരെങ്കിലുമുണ്ടാകുമോ?
നിങ്ങളുടെ വീട്ടില്‍ ഷോകെയ്സില്ലേ ? എന്താണ്‌ അതിലുള്ളത്‌? പാത്രങ്ങളും ഗ്ലാസുകളുമാണോ? അവയൊക്കെ ഭക്ഷണം കഴിക്കാന്‍ ഉപയോഗിക്കാനോ മുള്ളവര്‍ കാണാനോ? വര്‍ഷത്തില്‍ ഒരിക്കല്‍പോലും ഉപയോഗിക്കാത്ത വീട്ടുപകരണങ്ങള്‍ നിങ്ങളുടെ ഷോകെയ്സിലുണ്ടോ?
നമ്മുടെ നാട്ടിലെ വലിയൊരു വിഭാഗമാളുകള്‍ക്കിന്നും സ്വന്തമായൊരു വീട്‌ വെറും സ്വപ്നമോ സങ്കല്‍പമോ ആണ്‌. തലചായ്ക്കാന്‍ തെരുവുതിണ്ണകളെ ആശ്രയിക്കുന്നവര്‍ പോലും വളരെ വിരളമല്ല. ലക്ഷക്കണക്കിന്‌ സ്ത്രീകളും കുട്ടികളും വെയിലും മഴയും ചൂടും തണുപ്പും തടുക്കനാവാത്ത ചേരികളിലും ചാളകളിലുമാണ്‌ കഴിഞ്ഞുകൂടുന്നത്‌. സര്‍വവിധ സുഖസൗകര്യങ്ങളുമുള്ള വീടുകളില്‍ കഴിയുന്ന നിങ്ങള്‍ അത്തരക്കാരെക്കുറിച്ച്‌ ഓര്‍ക്കാറുണ്ടോ? ലക്ഷത്തിന്റെ വാതിലും പതിനായിരങ്ങളുടെ കസേരയും എഴുപതിനായിരത്തിന്റെയും ലക്ഷത്തിന്റെയുമൊക്കെ കട്ടിലും വാങ്ങുന്നവര്‍ പൈശാചികമായ ഈ ധൂര്‍ത്ത്‌ ഒഴിവാക്കി മിതത്വം പാലിച്ച്‌ പാവങ്ങളെ സഹായിക്കുകയാണെങ്കില്‍ അത്‌ ഇരുലോകത്തും അവര്‍ക്ക്‌ അനുഗ്രഹമായിരിക്കും. അതുവഴി ഈ ലോകത്ത്‌ ദരിദ്രരുടെ കഷ്ടപ്പാടുകള്‍ക്ക്‌ അറുതിവരുത്താം. പരലോകത്ത്‌ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന്‌ രക്ഷപ്പെടുകയും പ്രതിഫലത്തിന്‌ അര്‍ഹരാവുകയും ചെയ്യാം.
പത്തോ പന്ത്രണ്ടോ വര്‍ഷം ഗല്‍ഫില്‍ ജോലിചെയ്തു കിട്ടുന്ന ലക്ഷങ്ങളുപയോഗിച്ച്‌ വീടുണ്ടാക്കുന്ന പലര്‍ക്കും ജോലി നഷ്ടപ്പെട്ട്‌ നാട്ടിലെത്തിയാല്‍ അത്‌ സംരക്ഷിക്കാന്‍ പോലും സാധിക്കാതെ വരുന്നു. ആരോഗ്യകാലത്തെ അധ്വാനം മുഴുവന്‍ വീടുനിര്‍മാണത്തിനുപയോഗിച്ച്‌ ജീവിക്കാന്‍ പ്രയാസപ്പെടുന്നവരും വിരളമല്ല. പടുകൂന്‍ കൊട്ടാരം മാത്രം മക്കള്‍ക്ക്‌ അനന്തരാവകാശമായി നല്‍കി മരണമടയുന്നവരും കുറവല്ല. അതോടെ മക്കള്‍ക്ക്‌ ആ വിട്‌ ഈ ലോകത്തുതന്നെ ശാപവും ശല്യവുമായി മാറുന്നു. ഒരിക്കലും മറക്കാതെ ഓര്‍ക്കുക വീടിനുവേണ്ടി ചെലവിടുന്ന ഒരു രൂപയും തിരിച്ചുകിട്ടുകയില്ല. വീട്‌ വലുതാവുന്നതിനും മോടികൂട്ടുന്നതിനുമനുസരിച്ച്‌ സംരക്ഷണച്ചെലവ്‌ കുറയുകയല്ല; കൂടുകയാണ്‌ ചെയ്യുന്നത്‌.
നമുക്ക്‌ ഒരിക്കല്‍കൂടി ചോദിക്കാം നമ്മുടെ വീട്‌ നമുക്ക്‌ അനുഗ്രഹമാണോ, അതോ ശാപമോ? ഇസ്ലാം കഠിനമായി വിലക്കുകയും ഖുര്‍ആന്‍ പൈശാചികമെന്ന്‌ വിശേഷിപ്പുക്കകയും ചെയ്ത ധൂര്‍ത്തിന്റെയും ആഡംബരത്തിന്റെയും വല്ലതും അതിലുണ്ടോ? വിചാരണവേളയില്‍ എന്തിന്‌ എന്ന്‌ അല്ലാഹു ചോദിച്ചാല്‍ ഉത്തരം പറയാന്‍ പ്രയാസപ്പെടുന്ന എന്തെങ്കിലും വീടുനിര്‍മാണത്തിലോ വീട്ടുപകരണങ്ങളിലോ ഉണ്ടോ? ഉണ്ടെങ്കില്‍ ആത്മാര്‍ഥമായി പശ്ചാത്തപിക്കുക. മക്കള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും വീടുണ്ടാക്കുമ്പോഴും വീട്ടുപകരണങ്ങള്‍ വാങ്ങുമ്പോഴും തെ​‍്‌ ആവര്‍ത്തിക്കാതിരിക്കാന്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തുക. ഒപ്പം സാധ്യമാവുന്ന തിരുത്തുകള്‍ വരുത്തുകയും ചെയ്യുക.

No comments:

Post a Comment