ഖൂര്‍ആനിന്റെ ഭാഷയില്‍ പ്രകൃതിയുടെ പകൃതം ഇസ്ലാമാണ്. പ്രപഞ്ചം മുസ്ലിമാണ്. ദൈവത്തിന്റെ നിയമ വ്യവസ്ഥക്ക് വിധേയമായി ജീവിക്കുന്നതിനാണ് ഇസ്ലാം എന്ന് പറയുക. ദൈവത്തിന് സമ്പൂര്‍ണമായി കീഴ്പെട്ടവനും അവനെ അനുസരിക്കുന്നവനുമാണ് മുസ്ലിം. ഈ അര്‍ഥത്തില്‍ പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളും മുസ്ലിമാണ്. വിശുദ്ധ ഖൂര്ആനിന്റെഈ പ്രസ്താവന നോക്കുക.
"ആകാശങ്ങളിലും ഭൂമിയിലുമുള്ള സകലതും സ്വമനസ്സാലോ നിര്‍ബന്ധിതമായോ മുസ്ലിമായിരിക്കുന്നു. അല്ലാഹുവിന് കീഴ്പെട്ടിരിരിക്കുന്നു". (വിശുദ്ധ ഖൂര്‍ആന്‍ 3: 83 )
പ്രപഞ്ചത്തിന്റെസവിശേഷമായ ലയവും താളവും നിലനിര്‍ത്തുന്നത് തന്നെ ഈ അനുസരണമാണ്. പ്രകൃതിയില്‍ നിറഞ്ഞു നില്‍ക്കുന്ന അപാരമായ ശാന്തത്ത ഈ സമ്പൂര്‍ണ വിധേതത്വത്തിന്റെഫലമാണ്. ഒരു നിമിഷം പ്രപഞ്ചത്തെക്കുറിച്ച് ഒന്നു ചിന്തിച്ചു നോക്കുക. എന്തുമാത്രം ചലനങ്ങളാണ് എല്ലായിടത്തും നടന്നു കൊണ്ടിരിക്കുന്നത്. ഭൂമിയും ചന്ദ്രനും സൂര്യനും അനുസ്യൂതം അതിവേഗതയില്‍ ചലിച്ചുകൊണ്ടേയിരിക്കുന്നു. നമുക്ക് പേരറിയുന്നതും പേരറിയാത്തതുമായ കോടിക്കണക്കിന് ഗ്രഹങ്ങളും ഉപഗ്രങ്ങളും വേറെയുമുണ്ട് ഈ അതിവേഗ സഞ്ചാര പാതയില്‍. എന്തൊരു താളൈക്യത്തിലാണ് അവയുടെ സഞ്ചാരം.
"രാത്രിയും ഇവര്‍ക്കൊരു ദൃഷ്ടാന്തമാണ്. അതില്‍ നിന്ന് പകലിനെ നാം ഊരിയെടുക്കുന്നു. അതോടെ അവര്‍ ഇരൂളിലകപ്പെടുന്നു. സൂര്യന് അതിന്റെസങ്കേതത്തിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. പ്രതാപിയും എല്ലാം അറിയുന്നവനുമായ അല്ലാഹുവിന്റെസൂക്ഷമമായ പദ്ധതിയനുസരിച്ചാണത്. ചന്ദ്രന്നും നാം ചില മലങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അതിലൂടെ കടന്നു പോയി അവസാനം അത് ഉണങ്ങി വളഞ്ഞ ഈന്തപ്പനക്കുലയുടെ തണ്ടുപോലെയായിത്തീരുന്നു. ചന്ദ്രനെ എത്തിപ്പിടിക്കാന്‍ സൂര്യന് സാധ്യമല്ല. പകലിനെ മറികടക്കാന്‍ രാവിനുമാവില്ല. എല്ലാ ഓരോന്നും നിശ്ചിത ഭ്രമണ പഥത്തില്‍ നീന്തിത്തുടിക്കുകയാണ് (വിശുദ്ധ ഖുര്‍ആന്‍ 36 :37-40 )
പ്രപഞ്ചത്തിലെ ഓരോ വസ്തുക്കളും തങ്ങളെ ദൈവം തമ്പരാന്‍ ഏല്‍പിച്ച പണി നിശബ്ദമായി ചെയ്തു കൊണ്ടേയിരിക്കുന്നു. പരസ്പരം അസൂയയില്ല, മല്‍സരമില്ല, കുതികാല്‍വെട്ടില്ല, ഏറ്റുമുട്ടലും കൂട്ടിമുട്ടലുമില്ല. പകരം സ്രഷ്ട്രാവിന് സ്തോത്രങ്ങള്‍ അര്‍പിച്ചുകൊണ്ട് അവര്‍ തങ്ങളുടെ ഡ്യട്ടിയില്‍ വാപൃതരായിക്കുന്നു.
"ആകാശ ഭൂമികളിലുള്ളവയൊക്കെയും അല്ലാഹുവിന്റെമഹത്വം പ്രകീര്‍ത്തിക്കുന്നു. അവന്‍ അജയ്യനും യുക്തിമാനുമാണ്"( വിശുദ്ധ ഖുര്‍ആന്‍ 57 :1 )
പക്ഷെ, പ്രപഞ്ചത്തിലെ സകല വസ്തുക്കളും തമ്പുരാണ് പ്രകീര്‍ത്തനം ചെയ്യുമ്പോഴും നമുക്കത് മനസ്സിലാവുന്നില്ല. കാരണം മനുഷ്യ ഭാഷയിലല്ല ഈ സ്തുതികീര്‍ത്തനങ്ങളൊന്നും. എന്നല്ല, സമ്പൂര്‍ണ സമര്പണത്തിെയും അനുസരണത്തിെയും ഈ സുന്ദര ഭാഷ അവിവേകിയും അഹങ്കാരിയുമായ മനുഷ്യന്് വശമില്ലതന്നെ.
"ഏഴാകാശങ്ങളൂം ഭൂമിയും അവയിലുള്ളതൊക്കെയും അവന്റെവിശുദ്ധിയെ വാഴ്ത്തുന്നു. അവനെ സ്തുതിക്കുന്നതോടൊപ്പം അവന്റെപരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്ത യാതൊന്നുമില്ല. പക്ഷെ, അവയുടെ പ്രകീര്‍ത്തനം നിങ്ങള്‍ക്ക് മനസ്സിലാവുകുയില്ല. അവന്‍ വളരെ സഹനമുള്ളവും ഏറെ പൊറുക്കുന്നവനുമാണ്."( വിശുദ്ധ ഖുര്‍ആന്‍ 17 :44 )
ചിറകടിച്ച് പറന്നുയരുന്ന പക്ഷിയുടെ ചിറകടി പോലും ഒരു പക്ഷെ സ്രഷ്ടാവിനുള്ള കീര്‍ത്തനങ്ങളാവാം. വെള്ളം കുടിച്ചതിനു ശേഷം കൊക്കിന്റെചുണ്ട് ആകാശത്തേക്ക് ഉയര്‍ത്തുന്നതു പോലും വെള്ളം നല്‍കിയതിന് തമ്പുരാനോടുള്ള നന്ദി സൊാചകമായിരിക്കാം.
"ആകാശ ഭൂമിയിലുള്ളവര്‍, ചിറകുവിരുത്തിപ്പറക്കുന്ന പറവകള്‍, എല്ലാം അല്ലാഹുവിന്റെവിശുദ്ധി വാഴ്ത്തിക്കൊണ്ടിരിക്കുന്നത് നീ കണ്ടിട്ടില്ലേ? തന്റെപ്രാര്ഥനയും കീര്‍ത്തനവും എങ്ങനെയെന്ന് ഒരോന്നിനും നന്നായി അറിയാം. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷമമായി അറിയുന്നവനാണ് അല്ലാഹു."( വിശുദ്ധ ഖുര്‍ആന്‍ 24: 41)
മുന്നിലൂടെ കടന്നു പോകുന്ന മോട്ടോര്‍ സൈക്കിളിന്റെകാതടപ്പിക്കുന്ന ശബ്ദം പലപ്പോഴും നമുക്ക് അസഹ്യമാണ്. എന്നാല്‍ അതിവേഗതയില്‍ പ്രപഞ്ചത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഗോളങ്ങളൊന്നും നമ്മെ ഒട്ടും അലോസരപ്പെടത്തുന്നേയില്ല. വാഹനങ്ങള്‍ കൂട്ടിമുട്ടി ദിനേന എത്രയോ പേര്‍ മരിക്കുന്നു. വാഹനങ്ങളിലുള്ള മനുഷ്യന്റെനിയന്ത്രണത്തിന്റെപരിമിതിയാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ സൂര്യനും ചന്ദ്രനും കൂട്ടിമുട്ടി പതിനായിരക്കണക്കിന് ആളുകള്‍ മരണപ്പെട്ടതായി നാം കേട്ടിട്ടില്ല. ഇനിയൊട്ട് കേള്‍ക്കാനും പോകുന്നില്ല. അന്ത്യനാള്‍ വരെ ഇതു തന്നെയായിരിക്കും അവസ്ഥ. രാവും പകളും ഇതു വരെ പരസ്പരം കൊമ്പു കോര്‍ത്തിട്ടില്ല, പകരം അവയെ പരസ്പരം ഐക്യത്തില്‍ കോര്‍ത്തിണക്കിയിട്ടുണ്ട് താനും.
"എന്തുകൊണ്ടെന്നാല്‍ തീര്‍ച്ചയായും അല്ലാഹുവാണ് രാവിനെ പകളിലേക്ക് കടത്തിവിടുന്നത്. പകലിനെ രാവില്‍ പ്രവേശിപ്പിക്കുന്നതും അവന്‍ തന്നെ. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു"( വിശുദ്ധ ഖുര്‍ആന്‍ 22: 61)
അശാന്തി കൂടുകൂട്ടിയിരിക്കുന്ന ഭൂമിയില്‍ മനുഷ്യന്‍ ശാന്തിയും തേടി അലയുന്നുണ്ട്. ഒരിറ്റു സമാധാനത്തിനും സന്തോഷത്തിനും വേണ്ടി അവന്‍ മണിമാളികകള്‍ കെട്ടിയുണ്ടാക്കി.. കടല്‍ തീരങ്ങളില്‍ അലഞ്ഞു നടന്ന് കടല്‍ കാറ്റിനോടും അലകളോടും കെഞ്ചി നോക്കി. പക്ഷെ, ശാന്തിയും സമാധാനവും ലഭിക്കുന്ന യഥാര്‍ഥ തീരത്ത് അവന്‍ ഇതു വരെ എത്തിയിട്ടില്ല. മുറുക്കാന്‍ കടയില്‍ സ്വര്‍ണ്ണമന്വേഷിക്കുന്നവനപ്പോലെ സഹതാപമര്‍ഹിക്കുന്നവനാണന്‍
മനുഷ്യന് ഭൂമിയില്‍ ശാന്തിയും സമാധാനവും കൈവരണമെങ്കില്‍ ഒരേ ഒരു വഴിയേ ഉള്ളൂ. പ്രപഞ്ചത്തെ കണ്ടു പഠിക്കുക. പ്രകൃതിയുടെ ശാന്തിയിലേക്ക് മടങ്ങൂക. സമ്പൂര്‍ണ സമര്പ്പണത്തിന്റെവഴിയില് ആഞ്ഞു നടക്കുക.
ഖുര്‍ആന്‍ ചോദിക്കുന്ന ചോദ്യം നമ്മുടെ മനോമുകുരങ്ങളില്‍ തെളിഞ്ഞു വരേണ്ട സന്ദര്‍ഭവും ഇതു തന്നെയാണ്
"അല്ലാഹുവിന്റെനിയമ വ്യവസ്ഥയല്ലാതെ മറ്റു വല്ലതുമാണോ അവര്‍ ആഗ്രഹിക്കുന്നത്. ആകാശ ഭൂമികളിലുള്ളവയൊക്കെയും സ്വയം സന്നദ്ധമായോ നിര്‍ബിതമായോ അവനുമാത്രം കീഴ്പെട്ടിരിക്കെ. എല്ലാവരുടെയും തിരിച്ചുപോക്ക് അവനിലേക്ക് തന്നെയാണ്." (വിശുദ്ധ ഖുര്‍ആന്‍ 3: 83)
No comments:
Post a Comment