ബന്ധുക്കളിലൂടെ ദൈവസാമീപ്യം



അടുത്ത ബന്ധുക്കളുടെ സാന്നിധ്യം നിങ്ങള്‍ക്ക്‌ ആശ്വാസവും ആനന്ദവുമാണോ നല്‍കാറുള്ളത്‌? ബന്ധങ്ങള്‍ നിങ്ങള്‍ക്ക്‌ എപ്പോഴെങ്കിലും ബന്ധനമായി തോന്നാറുണ്ടോ? ഭര്‍തൃസഹോദരിയെ നിങ്ങള്‍ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നുണ്ടോ? അവരെ ശാപവും ശല്യവുമായി കരുതാറുണ്ടോ? നിങ്ങളുടെ ഭര്‍ത്താവ്‌ അദ്ദേഹത്തി​‍െന്‍റ കുടുംബക്കാരെ സ്നേഹിക്കുന്നതും സഹായിക്കുന്നതും നിങ്ങള്‍ക്ക്‌ ഇഷ്ടമാണോ? നിങ്ങളതിനെ പ്രോത്സാഹിപ്പിക്കാറാണോ അതോ നിരുത്സാഹപ്പെടുത്താറാണോ പതിവ്‌? സഹോദരനില്‍നിന്നും സഹോദര​‍െന്‍റ ഭാര്യയില്‍നിന്നും നിങ്ങള്‍ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതുമൊക്കെ നിങ്ങളുടെ ഭര്‍തൃസഹോദരിക്ക്‌ നല്‍കാന്‍ നിങ്ങള്‍ സന്നദ്ധയാണോ? ഭര്‍ത്താവ്‌ നിങ്ങളുടെ അടുത്ത ബന്ധുക്കള്‍ക്ക്‌ മുന്തിയ പരിഗണന നല്‍കണമെന്ന്‌ നിങ്ങളാഗ്രഹിക്കാറില്ലേ? അതുപോലെ അദ്ദേഹത്തി​‍െന്‍റ ബന്ധുക്കളെ പരിഗണിക്കാന്‍ നിങ്ങള്‍ക്ക്‌ കഴിയാറുണ്ടോ?
കുടുംബബന്ധത്തിന്‌ ഇസ്ലാം നല്‍കുന്ന പ്രാധാന്യത്തെപ്പറ്റി നിങ്ങള്‍ മനസിലാക്കിയിട്ടുണ്ടോ? സ്വന്തം കുടുംബത്തോടും ഭര്‍ത്താവി​‍െന്‍റ ബന്ധുക്കളോടും ഇടപഴകുമ്പോള്‍ അതേക്കുറിച്ച്‌ ഓര്‍ക്കാറുണ്ടോ? ഞാനും എ​‍െന്‍റ ഭര്‍ത്താവും ഒരു തട്ടാനുമെന്ന കുടിലവും കുടുസ്സുമായ ചിന്ത നിങ്ങളെ പിടികൂടാറുണ്ടോ? അടുത്ത ബന്ധുക്കളെ ആദരിക്കാനും അംഗീകരിക്കാനും സഹായിക്കാനും സേവിക്കാനും ഞാനിസം നിങ്ങള്‍ക്ക്‌ തടസമാവാറുണ്ടോ? സഹധര്‍മിണിയുടെ ബന്ധുക്കളെ സംബന്ധിച്ച്‌ ഈ ചോദ്യങ്ങള്‍ പുരുഷനും മറ്റൊരു ഭാഷയില്‍ ബാധകമാണ്‌.
ഇത്തരം ചോദ്യങ്ങള്‍ സ്വന്തത്തോടു ചോദിച്ച്‌ അവക്ക്‌ കിട്ടുന്ന ഉത്തരങ്ങളെ ഇസ്ലാമികാധ്യാപനങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്തുക. അത്‌ നിങ്ങളുടെ ജീവിതത്തിന്‌ പുതിയ തെളിച്ചവും വെളിച്ചവും നല്‍കുമെന്ന്‌ പ്രതീക്ഷിക്കാം.
ഗര്‍ഭപാത്രത്തിനും കുടുംബബന്ധത്തിനും ഒരേ പദമാണ്‌ ഖുര്‍ആന്‍ ഉപയോഗിച്ചത്​‍്‌. അതോടൊപ്പം ഖുര്‍ആന്‍ ഏറ്റവും കൂടുതലുപയോഗിച്ച അല്ലാഹുവി​‍െന്‍റ ശ്രേഷ്ഠമായ ഗുണവിശേഷവുമായി ബന്ധപ്പെട്ടതുമാണത്‌. ഗര്‍ഭപാത്രങ്ങള്‍ക്ക്‌ അര്‍ഹാം എന്നാണ്‌ ഖുര്‍ആ​‍െന്‍റ പ്രയോഗം. കുടുംബബന്ധങ്ങള്‍ക്ക്‌ ഗര്‍ഭപാത്രത്തി​‍െന്‍റ ആള്‍ക്കാര്‍ എന്നര്‍ത്ഥം വരുന്ന ദവുല്‍ അര്‍ഹാം എന്ന പദവും. അതോ ദൈവനാമമായ റഹീമുമായി ബന്ധപ്പെട്ടതും. ഈ മൂന്നി​‍െന്‍റയും ഒത്തുവരവ്‌ കേവലം യാദൃശ്ചികമല്ല. അല്ലാഹു അവയെ പരസ്പരം കൂട്ടിയിണക്കിയതിനാല്‍ സംഭവിച്ചതാണ്‌. അല്ലാഹു കുടുബബന്ധത്തിന്‌ ത​‍െന്‍റ തൊട്ടടുത്ത സ്ഥാനമാണ്‌ നല്‍കിയിരിക്കുന്നത്‌. അവന്‍ ആജ്ഞാപിക്കുന്നു: ആരെ മുന്‍ നിര്‍ത്തി നിങ്ങള്‍ അന്യോന്യം അവകാശങ്ങള്‍ ചോദിക്കുന്നുവോ, ആ അല്ലാഹുവിനെ നിങ്ങളെ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്‌. (അന്നിസാഅ​‍്‌:1)
അല്ലാഹുവി​‍െന്‍റ നിയമമനുസരിച്ച്‌ രക്തബന്ധുക്കള്‍ അന്യോന്യം കൂടുതല്‍ അടുത്തവരാകുന്നു. തീര്‍ച്ചയായും അല്ലാഹു എല്ലാ കാര്യങ്ങളും നന്നായി അറിയുന്നവനാണ്‌ (അല്‍ അന്‍ഫാല്‍: 75). നീതി പാലിക്കുക. ന? ചെയ്യുക. കുടുംബ ബന്ധങ്ങള്‍ പുലര്‍ത്തുക. ഇതൊക്കെയാണ്‌ അല്ലാഹു ആജ്ഞാപിക്കുന്നത്‌. നീചകൃത്യങ്ങളും നിഷിദ്ധവും അക്രമവും നിരോധിക്കുകയും ചെയ്യുന്നു. അവന്‍ നിങ്ങളെ ഉപദേശിക്കുന്നത്‌ നിങ്ങള്‍ കാര്യങ്ങള്‍ ഓര്‍ക്കാനാണ്‌ (അന്നഹ്ല്: 90). അല്ലാഹു കൂട്ടിയിണക്കാന്‍ ആവശ്യപ്പെട്ട ബന്ധങ്ങള്‍ ചേര്‍ക്കുകയും തങ്ങളുടെ നാഥനോട്‌ ഭക്തിപുലര്‍ത്തുകയും പ്രയാസപൂര്‍ണമായ വിചാരണയെ ഭയപ്പെടുകയും ചെയ്യുന്നവരാണ്‌ ബുദ്ധിമാന്‍മാര്‍. (അര്‍റഅ​‍്ദ്‌:21)
അടുത്ത ബന്ധുവിന്‌ അവ​‍െന്‍റ അവകാശം നല്‍കുക. അഗതിക്കും വഴിയാത്രക്കാരനും അവരുടേതും (അല്‍ഇസ്‌റാഅ​‍്‌:26). സ്വത്ത്‌ വിഭജനവേളയില്‍ അവാശികളല്ലാത്ത അടുത്ത ബന്ധുക്കളും അനാഥരും അഗതികളും സന്നിഹിതരായാല്‍ അവര്‍ക്കും അതില്‍നിന്ന്‌ വല്ലതും നല്‍കുകയും അവരോട്‌ നല്ല വാക്കു പറയുകയും ചെയ്യുക. (അന്നിസാഅ​‍്‌:8)
അല്ലാഹു പറയുന്നതായി പ്രവാചകന്‍ അറിയിക്കുന്നു: ഞാന്‍ പരമകാരുണികനാണ്‌. ഞാന്‍ ഗര്‍ഭപാത്രത്തെ സൃഷ്ടിച്ചു. എന്നിട്ട്‌ ഞാനതിന്‌ എ​‍െന്‍റ നാമങ്ങളിലൊന്ന്‌ (അര്‍ഹാം) നല്‍കുകയും ചെയ്തു. അതിനാല്‍ ആര്‍ കുടുംബ ബന്ധം സ്ഥാപിക്കും. ആര്‍ അതിനെ മുറിച്ചുകളയുന്നുവോ അവനുമായി ഞാനും ബന്ധം മുറിച്ചുകളയും. (തിര്‍മിദി)
അല്ലാഹു നിങ്ങളുമായി ബന്ധം പുലര്‍ത്തണമെന്ന്‌ നിങ്ങളാഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളവരുമായി അടുപ്പം കാത്തുസൂക്ഷിക്കുക. അവരുമായി അകലാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുക. അവര്‍ നിങ്ങളില്‍നിന്നകന്നാലും നിങ്ങള്‍ അവരില്‍നിന്നകലാതിരിക്കുക. അവരെ സഹായിക്കുന്നതിലും സേവിക്കുന്നതിലും സന്തോഷവും സംതൃപ്തിയും കണ്ടെത്തുക.
കുടുംബബന്ധം മുറിക്കുന്നതിനെ ഖുര്‍ആന്‍ കഠിനമായെതിര്‍ക്കുന്നു: അല്ലാഹുവുമായി സുദൃഢമായ കരാര്‍ ചെയ്തശേഷം അത്‌ ലംഘിക്കുകയും അവന്‍ കൂട്ടിയിണക്കാന്‍ കല്‍പിച്ച ബന്ധങ്ങള്‍ മുറിച്ചുകളയുകയും ഭൂമിയില്‍ നാശമുണ്ടാക്കുകയും ചെയ്യുന്നവരെയാണ്‌ അല്ലാഹുവി​‍െന്‍റ ശാപം ബാധിക്കുക. ചീത്തയായ വാസസ്ഥലം ലഭിക്കുന്നതും അവര്‍ക്കു തന്നെ. (അര്‍റഅ​‍്ദ്‌:25)
പ്രവാചകന്‍ പറയുന്നു: ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ ത​‍െന്‍റ കുടുംബബന്ധം ചേര്‍ത്തുകൊള്ളട്ടെ (ബുഖാരി). കുടുംബബന്ധം മുറിക്കുന്നവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല (ബുഖാരി, മുസ്ലിം). ഏറ്റവും വേഗം പ്രതിഫലം ലഭിക്കുക കുടുംബബന്ധം ചേര്‍ക്കുന്നതിനും ദാനം നല്‍കുന്നതിനുമാണ്‌. വളരെ വേഗം ശിക്ഷ ലഭിക്കുക കുടുംബബന്ധം മുറിക്കുന്നതിനും അക്രമത്തിനുമാണ്‌.
കുടുംബബന്ധത്തിന്‌ ഖുര്‍ആന്‍ നല്‍കിയ വ്യാപ്തിയും പരിഗണനയും ഏറെ ശ്രദ്ധേയമത്രെ. അന്ധനോ മുടന്തനോ രോഗിക്കോ ആരുടെയും വീടുകളില്‍നിന്നും ഭക്ഷണം കഴിക്കുന്നതിനു വിരോധമില്ല. നിങ്ങള്‍ക്ക്‌ സ്വന്തം വീടുകളില്‍നിന്നോ പിതാക്കളുടെയോ മാതാക്കളുടെയോ സഹോദര?​‍ാരുടെയോ സഹോദരിമാരുടെയോ പിതൃസഹോദര?​‍ാരുടെയോ അമ്മായിമാരുടെയോ അമ്മാവ?​‍ാരുടെയോ മാതൃസഹോദരിമാരുടെയോ വീടുകളില്‍നിന്ന്‌ ഭക്ഷണം കഴിക്കുന്നതില്‍ ഒരു വിരോധവുമില്ല. ഏതു വീടി​‍െന്‍റ താക്കോല്‍ നിങ്ങളുടെ ഉത്തരവാദിത്വത്തിലുണ്ടോ ആ വീട്ടില്‍നിന്നും നിങ്ങളുടെ സുഹൃത്തുക്കളുടെ വീടുകളില്‍നിന്നും ഭക്ഷണം കഴിക്കുന്നതിനും വിരോധമില്ല. നിങ്ങള്‍ ഒന്നിച്ചോ വെവ്വേറെയോ തിന്നുന്നതിനും തെറ്റില്ല. (അന്നൂര്‍:61)
ഏറ്റവും അടുത്ത ബന്ധുക്കള്‍ ആരൊക്കെയാണെന്ന്‌ വ്യക്തമാക്കുന്ന ഈ ഖുര്‍ആന്‍ സൂക്തം അവരുടെ വീടുകള്‍ സ്വന്തം വീടുകള്‍പോലെ തന്നെയാണെന്നും അങ്ങനെ ആവണമെന്നും പഠിപ്പിക്കുന്നു.
ത​‍െന്‍റയും ത​‍െന്‍റ ജീവിതപങ്കാളിയുടെയും അടുത്ത ബന്ധുക്കളോടുള്ള സമീപനവും പെരുമാറ്റവും മരണാനന്തര ജീവിതത്തിലെ വിജയ-പരാജയങ്ങളില്‍ സുപ്രധാനമായ പങ്കുവഹിക്കുമെന്ന വസ്തുത മറക്കാവതല്ല.
അതുകൊണ്ടു തന്നെ നിങ്ങള്‍ കുടുംബബന്ധങ്ങള്‍ ഭദ്രമാക്കാന്‍ പരമാവധി ശ്രമിക്കുകയും പരസ്പരം അതിന്‌ പ്രേരിപ്പിക്കുകയും വേണം. ജീവിത പങ്കാളിയുടെ അടുത്ത ബന്ധുക്കളില്‍നിന്നകലുകയോ ഇണയെ അവരില്‍നിന്നകറ്റുകയോ ചെയ്യരുത്‌. അങ്ങനെ വല്ലതും സംഭവിച്ചാല്‍ അത്‌ അല്ലാഹുവില്‍നിന്ന്‌ അകലാന്‍ കാരണമാകും. അതുവഴി പരലോക നഷ്ടത്തിനും!

No comments:

Post a Comment