ആത്മസംതൃപ്തി

അബൂ യാസിര്‍

നബി(സ) പറഞ്ഞതായി അബുഹുറയ്‌റയില്‍നിന്ന്‌ നിവേദനം "ഐശ്വര്യമെന്നത്‌ ജീവിതവിഭവങ്ങളുടെ സമൃദ്ധിയല്ല. യഥാര്‍ത്ഥ ഐശ്വര്യം ആത്മസംതൃപ്തിയാണ്‌. "

സമ്പത്തും സ്ഥാനമാണങ്ങളും എത്രത്തോളമുണ്ടോ അത്രത്തോളമാണ്‌ ഒരാളുടെ സുഖവും സന്തോഷവുമെന്നാണ്‌ പൊതുവില്‍ ആളുകള്‍ മനസിലാക്കുന്നത്‌. അതുകൊണ്ട്​‍്‌ ആളുകള്‍ ഇതുരണ്ടും നേടാന്‍ സദാ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ഈ പരിശ്രമത്തിനിടയില്‍ തങ്ങള്‍ സ്വീകരിക്കുന്ന നടപടികളുടെ നീതിയും ന്യായവും പരിശോധിക്കാന്‍ പലപ്പോഴും മറന്നുപോകുന്നു. അതുവഴി, യഥാര്‍ത്ഥത്തില്‍ തേടിക്കൊണ്ടിരിക്കുന്നതെന്താണോ അതുതന്നെ നാം എറിഞ്ഞുകളയുന്നു. തത്ഫലമായി എത്രയൊക്കെ പരിശ്രമിച്ചാലും എന്തൊക്കെ നേടിയെടുത്താലും സുഖവും സന്തോഷവും പിന്നെയും നമ്മില്‍നിന്നു വളരെ അകലെ സ്ഥിതിചെയ്യുന്നതായിട്ടായിരക്കും അനുഭവപ്പെടുക. പത്തുകിട്ടിയവന്‍ നൂറു കിട്ടിയാല്‍ താന്‍ സന്തുഷ്ടനാകുമെന്നു കരുതുന്നു. നൂറു കിട്ടിയാല്‍ ആയിരം മോഹിക്കുന്നു. അതങ്ങനെ നീണ്ടുപോകും. സ്ഥാനമാണങ്ങളുടെയും സ്ഥിതി ഇതുതന്നെയാണ്‌.

സ്വന്തമായി എന്താണോ ഉള്ളത്‌ അതില്‍ സംതൃപ്തമാകുന്ന മാനസികാവസ്ഥക്കാണ്‌ ഐശ്വര്യം, ക്ഷേമം എന്നൊക്കെ പറയുന്നത്‌. മറ്റുവിധത്തില്‍ പറഞ്ഞാല്‍ ഇല്ലാത്തതില്‍ ദുഃഖിക്കാതിരിക്കാനും ഉള്ളതില്‍ അഹങ്കരിക്കാതിരിക്കാനും കഴിയുക. ഒരാള്‍ ത​‍െന്‍റ യാതനകളും വേദനകളും ദുരീകരിക്കാന്‍ ശ്രമിക്കേണ്ടതില്ലെന്നോ കൂടുതല്‍ നല്ല അവസ്ഥ കാംക്ഷിക്കാന്‍ പാടില്ലെന്നോ അല്ല ഇതിനര്‍ത്ഥം. ജീവിത ക്ലേശങ്ങള്‍ ലഘൂകരിക്കാനും കൂടുതല്‍ സുഭിക്ഷതക്കു വേണ്ടി യത്നിക്കാനും ഓരോ മനുഷ്യനും ബാധ്യസ്ഥനാണ്‌. എന്നാല്‍ അതി​‍െന്‍റ അനിവാര്യതയല്ല, നിലവിലുള്ള അവസ്ഥയോടുള്ള അസംതൃപ്തിയും അപകര്‍ഷതയും. നിലവിലുളള അവസ്ഥയോട്‌ പൊരുത്തപ്പെട്ടുകൊണ്ടു അതിനെ ആസ്വദിച്ചുകഴിയും. കൂടുതല്‍ നല്ലതിനുവേണ്ടിയുള്ള അന്വേഷണം കൈയിലുളളതി​‍െന്‍റ ആസ്വാദനത്തോടുള്ള നിഷേധമാകരുത്‌. എന്നേയുള്ളൂ. കൈയിലുളളത്‌ തൃപ്തിപ്പെടാന്‍ കഴിയാത്തവന്‌ തേടുന്നത്‌ കിട്ടിയാലും തൃപ്തിപ്പെടാന്‍ കഴിയില്ല. എന്നതാണ്‌ യാഥാര്‍ത്ഥ്യം. പത്ത്‌ കിട്ടിയവന്‌ തൃപ്തിപ്പെടാന്‍ കഴിഞ്ഞാലേ നൂറു കിട്ടിയാല്‍ അതും തൃപ്തിപ്പെടാനാവൂ. ഇല്ലെങ്കില്‍ എത്ര കിട്ടിയാലും അവ​‍െന്‍റ അതൃപ്തിയും കൂടുതല്‍ കിട്ടാനുള്ള ആര്‍ത്തിയും നിലനില്‍ക്കും.

ചുരുക്കത്തില്‍, നാം സുഖം അന്വേഷിക്കേണ്ടത്‌ നമ്മുടെ കൈകളിലില്ലാത്തതിലല്ല. ഉള്ളവയില്‍ തന്നെയാണ്‌. കൈയിലുള്ളതില്‍ സാഫല്യം കാണാത്തവന്‍ കൈയിലില്ലാത്തവയുടെ പേരില്‍ ആവലാതിയും വേവലാതിയും കാണിക്കുന്നു. അവ നേടാന്‍ ആര്‍ത്തി കാണിക്കുന്നു. അതിനുവേണ്ടി വഴിവിട്ട ചെയ്തികളിലേര്‍പ്പെടുന്നു. അന്യരെ ദ്രോഹിക്കുകയും അന്യരുടെ ദ്രോഹങ്ങള്‍ ഏല്‍ക്കുകയും ചെയ്യുന്നു. ഉള്ളതുകൊണ്ട്‌ തൃപ്തിപ്പെടുന്നവനെ സംബന്ധിച്ചിടത്തോളം കൂടുതല്‍ നേടാനുള്ള പ്രയത്നം ത​‍െന്‍റ കര്‍മശേഷിയുടെ ന്യായമായ വിനിയോഗം മാത്രമാണ്‌. കേവലം ഒരു കര്‍ത്തവ്യ നിര്‍വഹണം. ആ പ്രയത്നംകൊണ്ട്‌ ഒന്നും കിട്ടിയില്ലെങ്കിലും അവ​‍െന്‍റ സുഖത്തിന്‌ ഒരു കുറവും വരില്ല. ഇനി വമ്പിച്ച നേട്ടമുണ്ടായാല്‍ നിലംവിട്ടു ചാടുകയുമില്ല. കാരണം, കര്‍മം ചെയ്തു എന്നതുതന്നെ അവന്‌ സംതൃപ്തിയേകുന്നുണ്ട്‌

No comments:

Post a Comment