സാമ്പത്തിക ശാസ്ത്രവിദഗ്ദ്ധന്‍മാര്‍ പറയുന്ന മറ്റൊരു സംഗതി - ആധുനിക കാലഘട്ടത്തിലെ ഒരു അനുഭവസത്യം കൂടിയാണത് - മുതലാളിത്ത സമ്പ്രദായത്തിെന്റ കടുത്ത മത്സരം അന്തിമമായി ചെറുകിട സ്ഥാപനങ്ങളുടെ തകര്‍ച്ചയില്‍ കൊണ്ടെത്തിക്കുമെന്നതാണ്. അല്ലെങ്കില്‍ അവ വന്‍കിട കമ്പനികളില്‍ ലയിച്ചുചേരേണ്ടിവരും. ഈ രണ്ടു രൂപങ്ങളും അവസാനം കുത്തകയും പൂഴ്ത്തിവെപ്പും അനിവാര്യമാക്കിത്തീര്‍ക്കുന്നു. പൂഴ്ത്തിവെപ്പാകട്ടെ പ്രവാചെന്റ ഖണ്ഡിത ശാസനയിലൂടെ ഇസ്ലാം ശക്തിയായി നിരോധിച്ചിട്ടുള്ളതുമാണ്.
ഇക്കാരണങ്ങളാല്‍ മുതലാളിത്തം പിറന്നുവീണത് ഇസ്ലാമിെന്റ മടിത്തട്ടിലായിരുന്നെങ്കില്‍ ഇന്നത്തെ രുപത്തിലുള്ള വൃത്തികെട്ട ചൂഷണത്തിലേക്കും യുദ്ധങ്ങളിലേക്കും സാമ്രാജ്യത്വത്തിലേക്കും നയിച്ച ഒരു പരിണാമം അതിന് സംഭവിക്കുമായിരുന്നില്ല. അപ്പോള്‍ പിന്നെ അതിെന്റ ഗതിയെന്താകുമായിരുന്നു? ഇസ്ലാമിക കര്‍മശാസ്ത്രം ചെന്നെത്തിയ ലളിത വ്യവസായങ്ങളുടെ അതിരുകള്‍ക്കുള്ളില്‍ അത് ഒതുങ്ങിക്കൂടുമായിരുന്നോ? അതോ ഇന്നത്തെ ഭീഷണമായ വിപത്തിനു പകരം. നന്മയുടെ മാര്‍ഗത്തിലൂടെ അത് മുന്നേറുമായിരുന്നോ? വ്യവസായത്തിെന്റ മുരടിപ്പ് ഇസ്ലാം ഒരിക്കലും ഇഷ്ടപ്പെടാത്ത ഒരു കാര്യമാണ്. പുതിയ പുതിയ മാര്‍ഗങ്ങളിലൂടെ അത് വളരുകയും വികസിക്കുകയും അന്തിമമായി ഇന്നത്തെ ഭീമോത്പാദന ( ) മാര്‍ഗങ്ങളിലെത്തിച്ചേരുകയും ചെയ്യുമെന്നത് തീര്‍ച്ചയാണ്.
പത്തൊമ്പതും ഇരുപതും ശതകങ്ങളില്‍ യൂറോപ്പിലുണ്ടായിരുന്നതിനേക്കാള്‍ ഭിന്നമായ രൂപത്തിലുള്ള ഉത്പാദന ബന്ധങ്ങള്‍ ഉരുത്തിരിയുമായിരുന്നു. സാമ്പത്തിക നിയമ നിര്‍മാണങ്ങള്‍ ഇസ്ലാമിെന്റ സവിശേഷ സിദ്ധാന്തങ്ങള്‍ക്കനുരൂപമായി വളര്‍ന്നിരുന്നെങ്കില്‍ അത് സംഭവിക്കുമായിരുന്നു. മുതലാളിക്കും തൊഴിലാളിക്കും തുല്യപങ്ക് എന്ന ഇസ്ലാമിക സിദ്ധാന്തം ഇതിനുദാഹരണമാണ്.
അതുവഴി ഇസ്ലാം ഒരേസമയം രണ്ടു ദൂഷ്യങ്ങള്‍ ഫലപ്രദമായി തടയുന്നു. ശരീഅത്ത് നിഷിദ്ധമാക്കിയ പലിശയിലേക്കും പൂഴ്ത്തിവെപ്പിലേക്കും ചെന്നു ചാടുന്നതിനെ അത് തടയും. തൊഴിലാളികളെ
1. പൂഴ്ത്തിവെപ്പിനെ നിരോധിക്കുന്ന ഒട്ടേറെ നബിവചനങ്ങളുണ്ട്. അവയില്‍ സംക്ഷിപ്തവും എന്നാല്‍ സമഗ്രവുമായ ഒന്നുമാത്രം ഇവിടെ ഉദ്ധരിക്കാം: “പൂഴ്ത്തിവെപ്പുകാരന്‍ പാപിയാണ്.“ - മുസ്ലിം, അബുദാവൂദ്, തിര്‍മിദി.
2. വിശദീകരണത്തിന്ന് ഉസ്താദ് അബുല്‍ അഅ്ലാ മൗദുദിയുടെ “പലിശ“ നോക്കുക.
മുതലാളിമാരുടെ വായിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് അക്രമ ചൂഷണങ്ങള്‍ക്ക് ഇരയാക്കാന്‍ അത് സമ്മതിക്കുകയില്ല. അവരുടെ രക്തം ഊറ്റിയൂറ്റിക്കുടിച്ചുകൊണ്ട് ദാരിദ്ര്യത്തിെന്റയും അധമത്വത്തിെന്റയും പടുകുഴിയിലേക്ക് അവരെ തള്ളിവിടാന്‍ ഇസ്ലാം സമ്മതിക്കുകയില്ല. ഇസ്ലാമിന് ഒരിക്കലും അംഗീകരിക്കാനാവാത്ത ഒരു കാര്യമാണത്.
കടുത്ത പരീക്ഷണങ്ങള്‍ക്കും വര്‍ഗസംഘട്ടനങ്ങള്‍ക്കും സാമ്പത്തിക സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്കും ശേഷമല്ലാതെ ഇസ്ലാമിന് അത്തരമൊരു നിയമനിര്‍മാണത്തിലേക്ക് എത്തുക സാധ്യമല്ലെന്ന് ആരും വാദിക്കേണ്ടതില്ല. അടിമത്ത പ്രശ്നത്തിലും ഫ്യൂഡലിസത്തിെന്റയും ആദ്യകാല മുതലാളിത്തത്തിെന്റയും കാര്യത്തിലും മനുഷ്യരാശിയുടെ പരിണാമദശകളെ യാതൊരു സമ്മര്‍ദ്ദവും കൂടാതെ സ്വയമേവ ഇസ്ലാം മറികടന്ന കാര്യം ഖണ്ഡിതമായ തെളിവുകള്‍കൊണ്ട് സ്ഥിരപ്പെട്ടുകഴിഞ്ഞു. ഫ്രഡറിക് എങ്കല്‍സും മറ്റു കമ്മ്യുണിസ്റ്റുകളും അപഹസിച്ചു തള്ളുന്ന, ശാശ്വത സത്യത്തെയും ശാശ്വത നീതിയെയും സംബന്ധിച്ച ഇസ്ലാമിെന്റ സ്വന്തം ചിന്തയാല്‍ സ്വയം പ്രേരിതമായാണ്. യാതൊരു അന്യ സമ്മര്‍ദ്ദത്താലുമല്ല ഇസ്ലാം അത് സാധിച്ചത്. റഷ്യപോലും ഫ്യൂഡലിസത്തില്‍നിന്നു കമ്മ്യൂണിസത്തിലേക്ക് എടുത്തു ചാടുകയാണുണ്ടായത്. അവിടെ മുതലാളിത്തം ഉണ്ടായിട്ടില്ല. അങ്ങനെ കാറല്മാര്ക്സിെന്റ സിദ്ധാന്തങ്ങളംഗീകരിച്ച റഷ്യ തന്നെ മാര്‍ക്സിെന്റ സാമ്പത്തിക പരിണാമ സിദ്ധാന്തത്തെ കളവാക്കി തള്ളിയിരിക്കുന്നു.
മുതലാളിത്തത്തിെന്റ കൂടപ്പിറപ്പുകളായ സാമ്രാജ്യത്വം, യുദ്ധം, ചൂഷണം തുടങ്ങിയ സാര്‍വലൗകിക ദൂഷ്യങ്ങളെ ഇസ്ലാം ഒരിക്കലും പൊറുപ്പിക്കുകയില്ല. സ്വാഭാവികമായും ഇസ്ലാമിന് പുറത്താണ് അവ. സാമ്രാജ്യത്വവും ചൂഷണത്തിനുവേണ്ടിയുള്ള പോര്‍വിളിയും ഇസ്ലാം അംഗീകരിക്കുന്നില്ല. ഇസ്ലാം അംഗീകരിക്കുന്ന ഒരേയൊരു യുദ്ധം പ്രതിരോധത്തിനോ സമാധാനപരമായ ആദര്‍ശപ്രചരണത്തിനോ വേണ്ടിയുള്ളത് മാത്രമാണ്. സാമ്രാജ്യത്വം മനുഷ്യരാശിയുടെ ചരിത്രത്തിലെ ഒരു അനിവാര്യദശയാണെന്നും ഉത്തമാദര്‍ശങ്ങള്‍ക്കോ സദാചര സല്‍സ്വഭാവങ്ങള്‍ക്കോ അതിനെ തടയാനാവില്ലെന്നും ഉല്‍പാദക രാഷ്ട്രങ്ങളില്‍ ചരക്കുകള്‍ കെട്ടിക്കിടക്കുന്നതിനാലും അവ ചെലവഴിക്കാന്‍ വിദേശകമ്പോളങ്ങള്‍ ആവശ്യമായിരുന്നതിനാലും ഉളവാകുന്ന ഒരു സാമ്പത്തിക പ്രശ്നമാണ് അത് എന്നും മറ്റുമുള്ള കമ്യൂണിസ്റ്റുകളുടെ വാദത്തിന് ഇസ്ലാമില്‍ യാതൊരു സ്ഥാനവുമില്ല. അവരുടെത്തന്നെ വാദമനുസരിച്ച് അതിെന്റ ആവശ്യമില്ല. റഷ്യ തന്നെ ഈ പ്രശ്നത്തെ മറ്റൊരു മാര്‍ഗത്തിലൂടെ കയ്യാളുകളയാണെന്നാണവര്‍ വാദിക്കുന്നത്. ജോലി സമയം കുറച്ചും തൊഴിലാളികളുടെ വേതനം പരമാവധി വര്‍ദ്ധിപ്പിച്ചും സാമ്രാജ്യത്വത്തിലേക്ക് നയിക്കുന്ന അമിതോത്പാദനം ഒഴിവാക്കാമത്രെ. കമ്യുണിസം ചെന്നെത്തിയെന്ന് അവകാശപ്പെടുന്ന മാര്‍ഗം അവര്‍ക്ക് മാത്രമുള്ളതല്ല. സാമ്രാജ്യമോഹം മനുഷ്യരാശിയില്‍ മുമ്പേ നിലനിന്നിരുന്ന ഒരു വികാരമാണെന്ന് ചരിത്രം സാക്ഷ്യം വഹിക്കുന്നു. മുതലാളിത്ത വ്യവസ്ഥയിലും അത് നിലനിന്നിരുന്നു. എന്നല്ല, ആധുനികങ്ങളായ നശീകരണായുധങ്ങളുപയോഗിച്ചുകൊണ്ട് മുതലാളിത്തം അതിെന്റ ബീഭത്സ രൂപം കാഴ്ചവെച്ചുവെന്നുമാത്രം.
എന്നാല്‍, അടിസ്ഥാനപരമായി നോക്കുമ്പോള്‍ പഴയ റോമന്‍ സാമ്രാജ്യത്വം പൈശാചികത്വത്തിെന്റ കാര്യത്തില്‍ ഇന്നത്തേതിനെക്കാള്‍ തെല്ലും മോശമായിരുന്നില്ല. ശക്തന്‍ അശക്തനെ ചൂഷണം ചെയ്യുന്ന കാര്യത്തിലും അവ രണ്ടും ഒന്നുതന്നെയായിരുന്നു. ഈ രംഗത്ത് ഏറ്റവും വിശുദ്ധമായ വ്യവസ്ഥ ഇസ്ലാമിെന്റതായിരുന്നുവെന്നതിന് ചരിത്രം സാക്ഷിയാണ്. കാരണം-അപൂര്‍വം ചില നിസാര സംഭവങ്ങളിലൊഴികെ-അതിെന്റ യുദ്ധങ്ങള്‍ ചൂഷണത്തില്‍നിന്നും മര്‍ദ്ദനവാഴ്ചയില്‍നിന്നും മുക്തമായിരുന്നു. അതുകൊണ്ടുതന്നെ വന്‍കിട വ്യവസായങ്ങള്‍ രൂപം കൊണ്ടിരുന്നെങ്കില്‍ അമിതോത്പാദനത്തിെന്റ പ്രശ്നത്തിന് യുദ്ധവും സാമ്രാജ്യത്വവും കൂടാതെ തന്നെ പരിഹാരം കാണുവാന്‍ ഏറ്റവും പ്രാപ്തമായ വ്യവസ്ഥയും അതുതന്നെയായിരുന്നു. യഥാര്‍ത്ഥത്തില്‍ അമിതോതത്പാദനത്തിെന്റ പ്രശ്നം തന്നെ മുതലാളിത്ത വ്യവസ്ഥയുടെ ഇന്നത്തെ ഘടനയുടെ മാത്രം പ്രത്യേകതയാണ്. അതിെന്റ അടിത്തറ പുതുക്കിപ്പണിയുന്നപക്ഷം ഇതുണ്ടാകുമായിരുന്നില്ല.?
ഇതെല്ലാം ഒരു വശത്ത്. മറുവശത്ത് സമൂഹത്തിലെ ഭൂരിപക്ഷം ദാരിദ്ര്യത്തിലും ദുരിതത്തിലും കിടന്ന് നരകിക്കുമ്പോള്‍ സമ്പത്ത് മുഴുവന്‍ ഒരു പിടി മനുഷ്യരുടെ കയ്യില്‍ കുമിഞ്ഞുകൂടുന്നത് നിസഹായനായി നോക്കിനില്‍ക്കുന്നവനല്ല ഇസ്ലാമിലെ ഭരണാധികാരി. സമ്പത്ത് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും വിതരണം ചെയ്യപ്പെടണമെന്നാഹ്വാനം ചെയ്യുന്ന അടിസ്ഥാന പ്രമാണങ്ങള്‍ക്ക് നിരക്കാത്ത കാര്യമാണത്. ഖുര്‍ആന്‍ പറയുന്നു“(സമ്പത്ത്) നിങ്ങള്‍ക്കിടയിലെ പണക്കാര്‍ക്കിടയില്‍ മാത്രം കിടന്നു കറങ്ങാതിരിക്കാന്‍ വേണ്ടി“ (അല്‍ ഹശ്ര്: 9)
ശരീഅത്തിെന്റ ശാസനകള്‍ നടപ്പാക്കാനായി അക്രമത്തിനും അപകടത്തിനും വഴിവെക്കാത്ത സകല മാര്‍ഗങ്ങളും അവലംബിക്കാന്‍ ബാധ്യസ്ഥനാണ് അദ്ദേഹം അല്ലാഹുവിനോടുളള ബാധ്യത കഴിച്ചാല്‍ അതിരും പരിധിയുമില്ലാത്ത വിശാലമായ അധികാരശക്തി ഇതിനായി അദ്ദേഹത്തിന് ഉപയോഗപ്പെടുത്താം. ഇസ്ലാമിക വ്യവസ്ഥയുടെ പൊതു സ്വഭാവം കുത്തകയെ തടയുന്ന വിധത്തിലുള്ളതാണ്. അനന്തരാവകാശ നിയമം ഇതിന് തെളിവാണ്. ഓരോ തലമുറയുടെ തുടക്കത്തിലും സമ്പത്ത് വികേന്ദ്രീകരിക്കപ്പെടുന്നു. വര്‍ഷത്തിലൊരിക്കല്‍ മൂലധനത്തിെന്റയും ലാഭത്തിെന്റയും രണ്ടര ശതമാനം വീതം ഓഹരി വെക്കപ്പെടുന്ന സകാത് വ്യവസ്ഥയും അതുതന്നെയാണവശ്യപ്പെടുന്നത്. ചില അടിയന്തര ഘട്ടങ്ങളില്‍ പെതു ഖജനാവിലേക്ക് ആവശ്യമായ ധനം ബഹുജനങ്ങളില്‍നിന്നും പിടിച്ചെടുക്കാനുള്ള സംരക്ഷണവ്യവസ്ഥയും ഇതേ തത്വത്തെ ആസ്പദമാക്കിയുള്ളതാണ്. സമ്പത്ത് നിധിയാക്കി സൂക്ഷിക്കുന്നതിനെ ഇസ്ലാം നിരോധിച്ചിരിക്കുന്നു. കുത്തക മുതലാളിത്തത്തെ വളര്‍ത്തുന്ന പ്രഥമവും പ്രധാനവുമായ ഘടകകമായ പലിശ ഇസ്ലാം തീര്‍ത്തും നിഷിദ്ധമാക്കി. സര്‍വോപരി ഇസ്ലാമിക സമൂഹത്തിലെ വ്യക്തിബന്ധങ്ങളുടെ സ്വഭാവം തന്നെ പരസ്പര രക്ഷാബാധ്യതയുടെ അടിസ്ഥാനത്തിലുള്ളതാണ്.
പിന്നീട് രാഷ്ട്രത്തിലെ തൊഴിലാളിയുടെ മൗലികാവശ്യങ്ങളായി തിരുമേനി(സ) പ്രഖ്യാപിച്ച കാര്യങ്ങള്‍ നോക്കുക: “നമ്മുടെ ഒരു തൊഴിലാളിക്ക് ഭവനമില്ലെങ്കില്‍ ഒരു ഭാര്യയേയും ഭൃത്യനില്ലെങ്കില്‍ ഒരു ഭൃത്യനെയും വാഹനമില്ലെങ്കില്‍ ഒരു വാഹനവും ഏര്‍പ്പെടുത്തിക്കൊടുക്കുക“ (അഹ്മദ്, അബുദാവൂദ്).
ഈ സംരക്ഷണ വ്യവസ്ഥകള്‍ രാഷ്ട്രീയത്തിെന്റ ഉദ്യോഗസ്ഥന്‍മാര്‍ക്ക് മാത്രമുള്ളതാണെന്നംഗീകരിക്കുവാന്‍ ബുദ്ധി സമ്മതിക്കുന്നില്ല. സമൂഹത്തിലെ ഓരോ വ്യക്തിക്കും അവെന്റ തൊഴിലിന് പ്രതിഫലമായിക്കിട്ടേണ്ട മൗലികാവശ്യങ്ങളാണ് അവ. അവന്‍ ചെയ്യുന്ന തൊഴില്‍ രാഷ്ട്രീയവുമായി നേരിട്ടു ബന്ധപ്പെട്ടതോ അതോ സമൂഹത്തിന് പൊതുവില്‍ ഗുണകരമായി ഭവിക്കുന്നതോ ഏതായാലും ശരി. രാഷ്ട്രത്തിെന്റ കീഴിലുള്ള ഉദ്യോഗസ്ഥന്‍മാര്‍ക്ക് ഈ ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കാന്‍ അത് ബാധ്യസ്ഥമാണെങ്കില്‍ രാഷ്ട്രത്തിലെ ഏതൊരു തൊഴിലാളിക്കും അത് ഉറപ്പു നല്‍കേണ്ടത് രാഷ്ട്രത്തിെന്റ ബാധ്യതയാണ്. നമ്മുടെ ഈ അഭിപ്രായത്തെ പിന്താങ്ങുന്നതാണ് അഗതി സംരക്ഷണ വ്യവസ്ഥ. അതനുസരിച്ച് ശിശുക്കള്‍, വൃദ്ധന്മാര്, രോഗികള്‍ തുടങ്ങി സ്വന്തം ജീവിതമാര്‍ഗം കണ്ടെത്താന്‍ കഴിയാത്ത അഗതികള്‍ക്ക് അവരുടെ മൗലികാവശ്യങ്ങള്‍ നിര്‍വഹിക്കുവാന്‍ വേണ്ട സഹായം രാഷ്ട്രം ബൈതുല്‍മാലില്‍നിന്ന് ചെയ്യുന്നതാണ്. ഇതെല്ലാം തെളിയിക്കുന്നത്, തിരുമേനി (സ) ചൂണ്ടിക്കാണിച്ച സംരക്ഷണാവകാശങ്ങള്‍ രാഷ്ട്രത്തിലെ ഏതൊരു തൊഴിലാളിക്കും അവകാശപ്പെട്ടതാണ് എന്നതാണ്. അതിന്നുള്ള മാര്‍ഗമേത് എന്നതല്ല മുഖ്യപ്രശ്നം. ഓരോ കാലഘട്ടവും ഉചിതമായ ഒരു മാര്‍ഗം കണ്ടെത്തണം - സമ്പത്ത് സമൂഹത്തിലെ എല്ലാ തലത്തിലേക്കും ഒഴുകുക, എല്ലാവരുടെയും ആവശ്യങ്ങള്‍ക്കുപകരിക്കുക എന്ന അടിസ്ഥാന തത്വമാണ് മുഖ്യകാര്യം. ഈ ആവശ്യങ്ങള്‍ ഉറപ്പു വരുത്തുക വഴി തൊഴിലാളികളെ വൃത്തികെട്ട ചൂഷണത്തില്‍നിന്ന് സംരക്ഷിക്കുകയും സ്വതന്ത്രവും മാന്യവുമായ ഒരു ജീവിതമാര്‍ഗം ഉറപ്പുവരുത്തുകയുമാണ് ചെയ്തത്.
എന്തുതന്നെയായിരുന്നാലും ഇന്നത്തെ “പരിഷ്കൃത“ പാശ്ചാത്യലോകത്ത് നാം കാണുന്ന രൂപത്തിലുള്ള സാമ്രാജ്യത്വത്തിെന്റ വൃത്തികെട്ട രൂപം നിലവില്‍ വരുവാന്‍ ഇസ്ലാം ഒരിക്കലും സമ്മതിക്കുമായിരുന്നില്ല. ശരീഅത്തിെന്റ ജീവനുള്‍ക്കൊണ്ടുകൊണ്ട് മാറിവരുന്ന പരിത:സ്ഥിതിക്ക് യോജിച്ച നിയമങ്ങളായിരിക്കും അത് കണ്ടെത്തുക. മുതലാളിത്തത്തിെന്റ ദൂഷ്യങ്ങളെ ശക്തിയുക്തം ചെറുക്കുന്നവയായിരിക്കും ആ നിയമങ്ങള്‍. ഇന്ന് അത് ചെയ്തുകൊണ്ടിരിക്കുന്ന കടുത്ത പാതകങ്ങളായ ചൂഷണവും അധ്വാനിക്കുന്നവെന്റ രക്തം ഊറ്റിയൂററിക്കുടിക്കലും യുദ്ധവും സാമ്രാജ്യത്വവും ജനതകളെ അടിമകളാക്കി അടക്കി ഭരിക്കലും ഒന്നും അത് പൊറുക്കുകയില്ല.
എന്നാല്‍ സാമ്പത്തികമോ സാമ്പത്തികേതരമോ ആയ നിയമനിര്‍മ്മാണം കൊണ്ടുമാത്രം മതിയാക്കുന്നില്ല ഇസ്ലാം. അതുതന്നെയാണ് അതിെന്റ പതിവും. അതോടൊപ്പം ധാര്‍മികവും ആത്മീയവുമായ വളര്‍ച്ചയെയും അത് അവലംബമാക്കുന്നു. കമ്മ്യുണിസ്റ്റുകള്‍ പരിഹാസപൂര്‍വമാണ് അതിനെ വീക്ഷിക്കുന്നത്. കാരണം, യാതൊരടിസ്ഥാനവുമില്ലാതെ ശൂന്യതയില്‍ നിലകൊള്ളുന്ന ഒന്നായിട്ടാണ് യൂറോപ്പില്‍ അതിനെയവര്‍ കാണുന്നത്. എന്നാല്‍, ഇസ്ലാമില്‍ അങ്ങനെയല്ല. ആശ്ചര്യകരമായ ഈ വ്യവസ്ഥ ആത്മീയവളര്‍ച്ചയെയും സാമ്പത്തിക സംവിധാനത്തെയും വെള്ളം കടക്കാത്ത ഉള്ളറകളില്‍ വേര്‍തിരിച്ചു നിറുത്തുന്നില്ല. മറിച്ച് ഇസ്ലാം അതിെന്റ അദ്വിദീയ മാര്‍ഗത്തിലൂടെ ആത്മീയവളര്‍ച്ചയെയും സാമൂഹിക സംവിധാനത്തെയും രമ്യമായി കോര്‍ത്തിണക്കുന്നു. സങ്കല്‍പത്തെയും യഥാര്‍ത്ഥത്തെയും തമ്മില്‍ കൂട്ടിഘടിപ്പിക്കാനാവാതെ, പരിഭ്രാന്ത ചിത്തനായ നിലയില്‍ വ്യക്തിയെ അത് നിസഹായാവസ്ഥയിലേക്ക് തള്ളിവിടുന്നില്ല. അവിടെ സത്യമറിയാതെ, സന്‍മാര്‍ഗം കാണാതെ തളര്‍ന്നുവീഴാന്‍ അവനെയത് അനുവദിക്കുന്നില്ല. ആദ്യമായി നിയമവ്യവസ്ഥയെ ഒരു ധാര്‍മികാടിത്തറയില്‍ പടുത്തുയര്‍ത്തുന്നു. തുടര്‍ന്ന് ധാര്‍മികബോധത്തെ നിയമനിര്മാണത്തിെന്റ ചുവടൊപ്പിച്ച് മുന്നോട്ടു നയിക്കുന്നു. അപ്പോള്‍ അവ രണ്ടും ഒരേ വ്യവസ്ഥയില്‍ ഒരുമിച്ചുകൂടുന്നു പരസ്പര പൂരകങ്ങളും ആശ്രിതങ്ങളുമായിക്കൊണ്ട് അവിടെ വൈരുധ്യമോ സംഘട്ടനമോ ഇല്ല.
ഇവിടെ ധാര്‍മികശാസനകള്‍ സുഖലോലുപതയെ നിഷിദ്ധമാക്കുകയും അതിന്നെതിരില്‍ പോരാടുകയും ചെയ്യുന്നു. സമ്പത്ത് ഒരു പിടി ജനങ്ങളുടെ കൈകളില്‍ കുമിഞ്ഞുകൂടുകവഴി നികൃഷ്ടമായ സുഖലോലുപതയും ഭൗതികാഢംബര പ്രമത്തതയുമല്ലാതെ മറ്റെന്താണുണ്ടാവുക? തൊഴിലാളിക്ക് അവെന്റ വേതനം പൂര്‍ത്തിയായി നല്‍കാതിരിക്കുന്നതിനെയും അവനോട് അക്രമം കാണിക്കുന്നതിനെയും ഇസ്ലാം കഠിനമായി വിരോധിക്കുന്നു. തൊഴിലാളിയെ ദ്രോഹിക്കാതെ അമിത സമ്പത്തുണ്ടാക്കാന്‍ കഴിയുമോ? ദൈവമാര്‍ഗത്തില്‍ ധനവ്യയം ചെയ്യാന്‍ അത് ആഹ്വാനം ചെയ്യുന്നു. വേണ്ടി വന്നാല്‍ ഒരുവെന്റ മുഴുവന്‍ സമ്പത്തും വ്യയം ചെയ്യണം. പണക്കാരന്‍ ദൈവമാര്‍ഗത്തില്‍ ചെലവഴിക്കാതെ സ്വാര്‍ത്ഥത്തിനുവേണ്ടി മാത്രം സമ്പത്ത് ചെലവഴിക്കുമ്പോഴല്ലേ സമൂഹത്തിലെ ഭൂരിപക്ഷത്തെയും വരുതിയിലേക്ക് വലിച്ചിഴക്കുന്ന ദാരിദ്ര്യം തലപൊക്കുകയുകയുള്ളൂ.
ആത്മീയബോധം മനുഷ്യനെ അല്ലാഹുവുമായി ബന്ധിപ്പിക്കുന്നു. ദൈവപ്രീതിയും പരലോക മോക്ഷവും കാംക്ഷിച്ചുകൊണ്ട് ലൗകിക സുഖവും സമ്പത്ത് ത്യജിക്കാന്‍ അത് അവനെ പ്രേരിപ്പിക്കുന്നു. ദൈവവുമായി ബന്ധപ്പെട്ടവന്‍ സമ്പത്ത് കൂമ്പാരമായി കൂട്ടുവാന്‍ വേണ്ടി അക്രമത്തിെന്റയും ചൂഷണത്തിെന്റയും മാര്‍ഗത്തില്‍ കടിച്ചുതൂങ്ങിക്കിടക്കുമോ? രക്ഷാശിക്ഷകളുള്ള ഒരു പരലോകത്തില്‍ വിശ്വസിക്കുന്നവര്‍ അതിന് തുനിയുമോ?
ഇപ്രകാരം മുതലാളിത്തത്തിെന്റ മാര്‍ഗത്തില്‍ തടസ്സം നില്‍ക്കുന്ന നിയമവ്യവസ്ഥകളുടെ പാതയൊരുക്കലാണ് ആത്മീയ-ധാര്‍മിക ശിക്ഷണങ്ങളുടെ മുഖ്യജോലി. അതെ, അപ്പോള്‍ നിയമങ്ങള്‍ അനുസരിക്കുവാനുള്ള പ്രേരകം അധികാരശക്തിയോടുള്ള ഭയമായിരിക്കില്ല. മറിച്ച് മനഃസാക്ഷിയുടെ ആഹ്വാനം കേട്ടുകൊണ്ടായിരിക്കും അവന്‍ അനുസരിക്കാന്‍ മുന്നോട്ടു വരിക.
എന്നാല്‍, മുസ്ലിം ലോകത്ത് ഇന്ന് കാണുന്ന മുതലാളിത്തത്തിെന്റ വൃത്തികെട്ട രൂപത്തിന് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല. ഇസ്ലാം അതിന്നുത്തരവാദിയുമല്ല. കാരണം അവിടെ ജനജീവിതത്തെ ഭരിക്കുന്നത് ഇസ്ലാമല്ല!
3.വ്യവസായികള്‍ തൊഴിലാളികള്‍ക്ക് “ധര്‍മ്മം“ കൊടുക്കണമെന്നല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ഏറ്റവും കനത്ത ലാഭംകൊണ്ട് മുതലാളിമാര്‍ തൃപ്തിപ്പെടുകയെന്നത് ദൈവമാര്‍ഗത്തില്‍ ചെലവഴിക്കലാണ്. തൊഴിലാളികള്‍ക്കുവേണ്ടി സ്കൂളുകളും അതുരാലയങ്ങളും സ്ഥാപിക്കലും ദൈവമാര്‍ഗത്തില്‍ ചെലവഴിക്കലാണ് ഇസ്ലാം ദാനധര്‍മ്മങ്ങളും എന്ന അദ്ധ്യായം നോക്കുക:

No comments:
Post a Comment