ധര്‍മസമരം


ദൈവമാര്‍ഗത്തിലുള്ള സമരത്തെയും ഏകദൈവവിശ്വാസത്തെയും വേദസങ്കല്‍പങ്ങളുമായി താരതമ്യപ്പെടുത്തുന്ന ലഘുചിന്തകള്‍. ഊട്ടുദൈവങ്ങളെ പോ​റ്റ്‍ിയും അജേ​‍്ഞയതയുടെ ഇരുളറകളില്‍ തപ്പിത്തടഞ്ഞും ദാര്‍ശനിക പരിസരം നഷ്ടപ്പെട്ടുപോയ ജീര്‍ണദശാസന്ധിയില്‍ കാരുണ്യമസൃണമായ ശാന്തിയുടെ തുരുത്തിലേക്കു നയിക്കുന്ന മധ്യമമാര്‍ഗത്തെ ഈ കൃതി വരച്ചുകാണിക്കുന്നു.
മര്‍ഹൂം ടി. മുഹമ്മദിന്റെ ധര്‍മസമരം എന്ന ലഘുകതി ലേഖന പരമ്പരയായി ആരംഭിക്കുന്നു.


ഇസ്ലാംമത പ്രവാചകന്റെ സന്നിധിയില്‍, ഒരിക്കല്‍ ഒരു ക്രൈസ്തവ നിവേദകസംഘം വന്നു. പുത്തനായി രൂപം കൊണ്ട ഇസ്ലാമികരാഷ്ട്രത്തിന്റെ തലസ്ഥാനാമയ യഥ്‌രിബില്‍ മദീന ഇതര രാഷ്ട്രപ്രതിനിധികളെ താമസിപ്പിക്കുവാന്‍ പറ്റിയ കെട്ടിടങ്ങളൊന്നുമില്ലായിരുന്നു. പ്രവാചകന്‍ പ്രസ്തുത ക്രൈസ്തവാതിഥികളെ പള്ളിയില്‍ താമസിപ്പിച്ചു. അവരുടെ പ്രാര്‍ത്ഥനാമുഹൂര്‍ത്തം അടുത്തു. എവിടെ പ്രാര്‍ഥന നടത്തും. പള്ളിയില്‍ നടത്തുവാന്‍ പ്രവാചകന്‍ നിര്‍ദ്ദേശിച്ചു. ഒരവസരത്തില്‍ അവരുടെ പ്രാര്‍ഥനാ സമയവും മുസ്ലിംകളുടെ പ്രാര്‍ഥനാസമയവും ഒത്തുവന്നു. പള്ളിയുടെ ഒരു വശത്ത്‌ ക്രൈസ്തവ പ്രാര്‍ഥനയും മറ്റൊരു വശത്ത്‌ പ്രവാചകന്റെ നേതൃത്വത്തില്‍ മുസ്ലിം നസ്കാരവും നടന്നു. എന്തൊരു കൗതുകകരമായ കാഴ്ച
കോടിക്കണക്കായ പ്രതികള്‍ ചെലവാകുന്ന Reader’s Digest-ന്റെ അധിപന്‍മാര്‍ എഴുതിയ They Changed Our World എന്ന കൃതിയിലും പ്രസ്തുതസംഭവം സൂചിപ്പിച്ചിട്ടുണ്ട്‌. വളരെയധികം രേഖപ്പെടുത്തപ്പെട്ട ഒരു സംഭവമാണ്‌, ഒരവസരത്തില്‍ ഒരു ക്രിസ്ത്യന്‍സംഘം മുഹമ്മദുമായി സംവാദത്തിന്‌ വന്നതും പ്രാര്‍ത്ഥനാസമയമായപ്പോള്‍ മുഹമ്മദ്‌ പറഞ്ഞതും ഈ പള്ളിയില്‍ വെച്ച്‌ നിങ്ങള്‍ക്ക്‌ ആരാധന നടത്താം; ഇത്‌ ദൈവാരാധനക്കുള്ള സ്ഥലമാകുന്നു. (പേജ്‌. 89-97 )


ഇസ്ലാം മതപ്രവാചകന്‍ വിവിധ മതസ്ഥരുമായി എങ്ങനെയാണ്‌ വര്‍ത്തിച്ചിരുന്നതെന്ന്‌ കാണിക്കുന്ന ഒരു ദൃഷ്ടാന്തമാണിത്‌. എത്രയും സഹിഷ്ണുതാപൂര്‍വമായിരുന്നു ആ സഹവര്‍തിത്വം. അദ്ദേഹത്തിന്‌ പണത്തിന്റെ തിടുക്കം നേരിട്ടാല്‍ മദീനയിലെ യഹൂദരില്‍ നിന്ന്‌ കടം വാങ്ങുക പതിവായിരുന്നു. ദിവംഗതനായപ്പോള്‍ പ്രവാചകന്റെ കവചം ഒരു യഹൂദിയുടെ പണയത്തിലായിരുന്നു.
സച്ചരിതരായ ഖലീഫമാരും വിമതസ്ഥരോട്‌ ഇതേ സഹിഷ്ണുതയോടെയാണ്‌ പെരുമാറിയത്‌. ഒരുദാഹരണം കാണുക രണ്ടാം ഖലീഫ ഉമര്‍ തെരുവീഥിയിലൂടെ നടന്നുപോവുമ്പോള്‍ അന്ധനായ ഒരു ജൂതവൃദ്ധന്‍ യാചിച്ചു നടക്കുന്നത്‌ കണ്ടു. ഖലീഫ അടുത്തുചെന്ന്‌ ചോദിച്ചു കാരണവരേ, നിങ്ങളെ ഈ ദുരവസ്ഥയിലെത്തിച്ചതെന്താണ്‌? അയാള്‍ പ്രതിവചിച്ചു ജിസ്‌യയും വാര്‍ധക്യവും അന്ധതയും. ഖലീഫ അയാളെ കൈപിടിച്ച്‌ സ്വഗൃഹത്തിലേക്ക്‌ കൊണ്ടുവന്നു. ആവശ്യമായ ആഹാരവും മും നല്‍കി സല്‍ക്കരിച്ചു. അനന്തരം പൊതുഭാരകാര്യം നോക്കുന്ന ഉദ്വേഗസ്ഥനോട്‌ ആജ്ഞാപിച്ചു ഇയാള്‍ക്കും ഇയാളെപ്പോലെ അവശരായിത്തീര്‍ന്ന വിമതസ്ഥര്‍ക്കും ജീവസന്ധാരണത്തിനാവശ്യമാകുന്ന തുക പൊതുഭാരത്തില്‍ നിന്ന്‌ നല്‍കുക. ഇത്തരക്കാരെ അവഗണിക്കുന്നത്‌ അനീതിയും അക്രമവുമാണ്‌. മുസ്ലിംകളുടെ സകാത്തിന്നവകാശികളായി ഖുര്‍ആനില്‍ ഫഖീറും മിസ്കീനും എണ്ണപ്പെട്ടിട്ടുണ്ട്‌. ഫഖീര്‍ എന്നാല്‍ മുസ്ലിംകളിലുള്ള ദരിദ്രരും മിസ്കീന്‍ എന്നാല്‍ അമുസ്ലിംകളിലുള്ള ദരിദ്രരുമാകുന്നു.
അങ്ങനെ ഖലീഫാഉമര്‍ അമുസ്ലിം ദരിദ്രവിഭാഗങ്ങല്‍ക്കും പെന്‍ഷന്‍ നിശ്ചയിച്ചു. എത്രയും സഹിഷ്ണുതയോടും നീതിയോടും കൂടിയേ പ്രവാചകനും ഖലീഫമാരും വിമതസ്ഥരോട്‌ വര്‍ത്തിച്ചിട്ടുള്ളു എന്നതിന്‌ മേല്‍ സംഭവങ്ങള്‍ തെളിവാണ്‌.
അമുസലിംകളുമായി മുസ്ലിംകള്‍ക്ക്‌ പലപ്പോഴും യുദ്ധത്തിലേര്‍പ്പെടേണ്ടി വന്നിട്ടുണ്ടെന്നുള്ളത്‌ ഒരു ചരിത്രവസ്തുതയാണ്‌. മുസ്ലിംകള്‍ അങ്ങോട്ട്‌ കടന്നാക്രമിച്ചതായിരുന്നില്ല. ഇങ്ങോട്ട്‌ വന്നാക്രമിക്കുയോ അതിന്നൊരുമ്പെടുകയോ ചെയ്തപ്പോള്‍ പ്രതിരോധിച്ചതായിരുന്നു അതിന്റെ തുടക്കം. പ്രവാചകന്‍ പതിമൂന്നുവര്‍ഷം തന്റെ ജന്‍മസ്ഥലമായ മക്കയില്‍ സത്യബോധനം നടത്തിക്കൊണ്ട്‌ കഴിച്ചു. വെളിച്ചത്തിന്റെ ശത്രുക്കള്‍ അദ്ദേഹത്തെ കഠിനമായി എതിര്‍ത്തു. നബിയെയും തന്റെ സഹചരന്‍മാരായ ന്യൂനപക്ഷത്തെയും പ്രതിയോഗികള്‍ നാനാരൂപേണ മര്‍ദിച്ചു; പീഡിപ്പിച്ചു. ചിലരെ നിര്‍ദാക്ഷിണ്യം വധിക്കുകപോലും ചെയ്തു. എന്നിട്ടൊന്നും പ്രവാചകന്‍ ശത്രുക്കളോട്‌ പ്രതികരിച്ചില്ല; ഒരു ശാപമൊഴിപോലും ഉരിയാടിയില്ല. എല്ലാം സഹിക്കുകയാണുണ്ടായത്‌. തന്റെ ജനം അറിയാത്തതുകൊണ്ട്‌ ചെയ്തുപോകുന്നതാണെന്നും അവര്‍ക്കത്‌ മാപ്പ്‌ ചെയ്യണമെന്നും റബ്ബിനോട്‌ കെഞ്ചി., ആ മഹാമനസ്കന്‍. അക്രമ മര്‍ദനങ്ങള്‍ സഹിക്കാനാകാത്ത പതനത്തിലെത്തിയപ്പോള്‍ അനുയായികളെ എത്യോപ്യയിലേക്കയച്ചു. യഥ്‌രിബിലെ മുഖ്യനേതാക്കന്‍മാരുമായി ഉടമ്പടിയുണ്ടാക്കിയ ശേഷം അങ്ങോട്ടായി മര്‍ദിതരുടെ പാലായനം. അവസാനം തന്നെ വധിക്കുവാനായി ശത്രുഭടന്‍മാര്‍ രാത്രികാലത്ത്‌ വന്നു വീടു വളഞ്ഞപ്പോള്‍ പ്രവാചകന്‍ ഒരു സുഹൃത്തിനോടൊപ്പം ഒളിച്ചുരക്ഷപ്പെട്ട്‌, യഥ്‌രിബില്‍ അഭയം പ്രാപിച്ചു. ഈ സംഭവം പ്രമാണിച്ചാണ്‌ മുസ്ലിംകള്‍ ഹിജ്‌റാബ്ദം ഏര്‍പ്പെടുത്തിയതെന്നു സുവിദിതമാണ്‌.
മദീനയുടെ അന്നത്തെ പേരായിരുന്നുന്നു യഥ്‌രിബ്‌. അവിടെ എത്തിയ ശേഷം അവിടത്തെ അറബി ഗോത്രങ്ങളും യഹൂദന്‍മാരും ക്രിസ്ത്യാനികളുമായി പ്രവാചകന്‍ ഒരു ഉടമ്പടി ചെയ്തു. പുറമേ നിന്ന്‌ വല്ലവരും നാട്ടിനെ ആക്രമിക്കുന്നപക്ഷം ഒക്കെട്ടായി പ്രതിരോധിക്കുക.- ഇതായിരുന്നു ആ കരാര്‍. ഇത്തരുണത്തിലാണ്‌ ദൈവം പ്രത്യാക്രമണത്തിന്‌ മുസ്ലിംകള്‍ക്ക്‌ അനുമതി നല്‍കിയത്‌. അല്ലാഹു ഖുര്‍ആനില്‍ അരുളി “ഇങ്ങോട്ടാക്രമിക്കപ്പെടുന്നവര്‍ക്ക്‌ അങ്ങോട്ടും പ്രത്യാക്രമണം നടത്തുവാന്‍ അനുമതി നല്‍കപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ അവര്‍ മര്‍ദിക്കപ്പെട്ടിരിക്കുകയാണ്‌. അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവനത്രെ. നിശ്ചയം. ഞങ്ങളുടെ ഈശ്വരന്‍ അല്ലാഹുവാണെന്ന്‌ പറഞ്ഞുവെന്നുള്ളതല്ലാത്ത മ​‍ൊരു ന്യായവുമില്ലാതെ അവരെ സ്വഗൃഹങ്ങളില്‍ നിന്നുശത്രു തള്ളിപ്പുറത്താക്കിയിരിക്കുന്നു. ഇങ്ങനെ ദൈവം ചിലരെ ചിലരെക്കൊണ്ട്‌ പ്രതിരോധിച്ചില്ലെങ്കില്‍ മഠങ്ങള്‍, ആശ്രമങ്ങള്‍, ദേവാലയങ്ങള്‍, ധാരാളം ദൈവനാമമുച്ചരിക്കപ്പെടുന്ന പള്ളികള്‍ബ്ലഎല്ലാം തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നവരെ ദൈവം സഹായിക്കുന്നുവെന്ന്‌ തെളിയിക്കാന്‍ കൂടിയാണി പ്രത്യാക്രമണാനുമതി. സര്‍വശക്തനും അജയ്യനുമത്രെ തീര്‍ച്ചയായും അല്ലാഹു. (ഖുര്‍ആന്‍, അധ്യായം 42, സൂക്തം 39, 40 )
മതസ്വാതന്ത്ര്യത്തിന്‌ വേണ്ടിയാണ്‌ യുദ്ധം അനുവദിക്കപ്പെട്ടത്‌. അതിനാല്‍ ധര്‍മസമരമാണിത്‌. ആക്രമണകാരികളല്ലാത്ത വിമതസ്ഥരെ ദ്രോഹിക്കാന്‍ ഇസ്ലാം കല്‍പിച്ചിട്ടില്ല. പ്രത്യുത, അവരുമായി നീതിയിലും സുകൃതത്തിലും വര്‍ത്തിക്കാനാണ്‌ ഖുര്‍ആന്റെ നിര്‍ദേശം
“നിങ്ങളെ മതത്തിന്റെ പേരില്‍ ആക്രമിക്കുകയോ നിങ്ങളുടെ ഗേഹങ്ങളില്‍ നിന്ന്‌ ബഹിഷ്കരിക്കുകയോ ചെയ്യാത്ത വിമതസ്ഥര്‍ക്ക്‌ സുകൃതം നല്‍കുന്നതും നീതിചെയ്യുന്നതും അല്ലാഹു തടയുന്നില്ല. നീതിപൂര്‍വം വര്‍ത്തിക്കുന്നവരെ അല്ലാഹു സ്നേഹിക്കുകയാണ്‌ ചെയ്യുന്നത്‌ പക്ഷേ നിങ്ങളെ മതത്തിന്റെ പേരില്‍ ആക്രമിക്കുകയും സ്വഗേഹങ്ങളില്‍നിന്നു തള്ളി പ്പുറത്താക്കുകയും പുറത്താക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നവരുണ്ടല്ലോ അവരെ സുഹൃത്തുക്കളായി വരിക്കുന്നത്‌ മാത്രമേ അല്ലാഹു തടുയുന്നുള്ളു. അവരെ ആര്‍ സുഹൃത്തുക്കളായി വരിക്കുന്നുവോ, അവര്‍ അക്രമികള്‍ തന്നെ.“ (ഖുര്‍ആന്‍ 60: 8,9 )

ഇസ്ലാമിലെ ജിഹാദിന്റെ പശ്ചാത്തലവും കാരണവും മുകളില്‍ വിവരിച്ചു കഴിഞ്ഞു. അതില്‍ നിന്ന്‌ മതസ്വാതന്ത്രത്തിനും വിശ്വാസസ്വാതന്ത്രത്തിനും വേണ്ടിയുള്ള ഒരു ധര്‍മസമരമാണതെന്നു വ്യക്തമായി. ധര്‍മസമരത്തെ എല്ലാ മതങ്ങളും എല്ലാ ശാസ്ത്രങ്ങളും അനുശാസിച്ചിട്ടുണ്ട്‌. ഹിന്ദുമതവും അതില്‍ നിന്നൊഴിവല്ല. ഹിന്ദുക്കളുടെ ഏവും പ്രചീനമായ സാഹിത്യം വേദങ്ങളാണ്‌. വേദങ്ങളില്‍ പുരാതനമായത്‌ ഋഗ്വേദവും. ദസ്യുക്കളുമായുള്ള ആര്യന്‍ ജനതയുടെ യുദ്ധകഥകളാല്‍ നിര്‍ഭരമാണ്‌ ഋഗ്വേദം. ആര്യദൈവമായ ഇന്ദ്രന്റെ മുഖ്യകൃത്യം തന്നെ ദസ്യുപുരങ്ങള്‍ തകര്‍ക്കലും അവരെ കൊല ചെയ്യലുമായിരുന്നു. ഭാരതത്തിലെ ആദിവാസികളായ ദ്രാവിഡന്‍മാരായിരുന്നു ദസ്യുക്കളെന്നു ഗവേഷക പിതന്‍മാര്‍ അഭിപ്രായപ്പെടുന്നു. ഇന്ദ്രന്‍ അവരുടെ കോട്ടകൊത്തളങ്ങളും നഗരങ്ങളും തകര്‍ത്തതിനാല്‍ അദ്ദേഹത്തിന്‌ -പുരന്ദരന്‍ - അഥവാ നഗരങ്ങള്‍ തകര്‍ക്കുന്ന ഇന്ദ്രന്‍ എന്ന ഒരു സ്ഥാനപ്പേര്‍തന്നെ വേദം നല്‍കുകയുണ്ടായി.
ഇന്ദ്രന്റെ അപദാനങ്ങള്‍ കീര്‍ത്തിച്ചുകൊണ്ട്‌ ഒരു ഋക്കില്‍ ഒരു ഋഷി പാടുന്നു
സാസാനാത്യാം ഉദസൂര്യം സാസാനേന്ദ്രഃ
സസാനപുരുഭോജനം ഗാം
ഹിരണ്യമുതഭോഗം സസാന ഹത്വേ ദസ്യു
പ്രാര്യം വര്‍ണമാവത്‌.
ഋഗ്വേദം മലം 3, സൂക്തം 343, ക്‌ 9
ഈ ക്കിന്‌ കഹാകവി വള്ളത്തോള്‍ പദ്യത്തില്‍ പരിഭാഷ കൊടുത്തിരിക്കുന്നത്‌ ഇപ്രകാരമാണ്‌
നല്‍കിയശ്വങ്ങളെ; നല്‍കി ദിനേശനെ;
നല്‍കിയിന്ദ്രന്‍ പുരുഭോഗ്യയാം ഗോവിനെ;
നല്‍കി പൊന്നിന്‍ മുതല്‍; ദസ്യുക്കളെക്കൊന്ന്‌
നന്നായി രക്ഷിച്ചിതാര്യവര്‍ണങ്ങളെ

ആര്യവംശക്കാരുടെ ശത്രുക്കളായ ദസ്യുക്കളെ കൊന്നു മുടിക്കുകയും അങ്ങനെ അവരെ പരിരക്ഷിക്കുകയും ചെയ്ത ഇന്ദ്രനെ സ്തുതിക്കുകയാണ്‌ കവി. ആര്യമതത്തില്‍ യുദ്ധം നിഷിദ്ധമായിരുന്നില്ലെന്ന്‌ ഇത്‌ തെളിയിക്കുന്നു. മറ്റൊരു മന്ത്രം കാണുക

ആര്‍ ശംബരന്റെ നൂറു പുരാതന നഗരങ്ങളെ വജ്രംകൊണ്ട്‌ പിളര്‍ത്തിയോ, ആര്‍ വര്‍ച്ചിയുടെ നൂറായിരത്തെ വീഴിച്ചുവോ ആ ഇന്ദ്രന്‌ സോമം കൊണ്ടുവരുവീന്‍ (ഋഗ്വേ. മ. 2, സൂ.14, .6 )
ശംബരനും വര്‍ച്ചിയും ദ്രാവിഡന്‍മാരുടെ രാജാക്കന്‍മാരായിരുന്നു. ശംബരന്‌ നൂറ്‌ നഗരവും വര്‍ച്ചിക്ക്‌ നൂറായിരം ഭടന്‍മാരുള്ള ഒരുഗ്രന്‍ സേനയുമുണ്ടായിരുന്നു. ആര്യന്‍മാരുടെ ആക്രമണത്തില്‍ അതെല്ലാം തകര്‍ന്നുപോയി. ദേവനായ ഇന്ദ്രന്റെ സഹായംകൊണ്ടാണീ വിജയം കൈവന്നത്‌. ആര്യജനത ദേവന്‍മാര്‍ക്കര്‍പ്പിക്കുന്ന ഒരു നിവേദ്യമാണ്‌ സോമനീര്‍. പുരോഹിത തലവനായ അധര്യു മേല്‍പറഞ്ഞ മഹത്കൃത്യങ്ങളില്‍ തങ്ങളെ സഹായിച്ച ഇന്ദ്രദേവന്നര്‍പ്പിക്കുവാന്‍ സോമനീര്‍ കൊണ്ടുവരേണ്ടതിന്‌ ഇതര പുരോഹിതന്‍മാരെ ആഹ്വാനം ചെയ്യുകയാണീ മന്ത്രത്തിലൂടെ. ആകയാല്‍ ഷിമാര്‍ യുദ്ധത്തേയും ശത്രുഹിംസയെയും വമ്പിച്ച പുണ്യകൃത്യമായാണ്‌ വിശ്വസിച്ചിരുന്നതെന്ന്‌ സ്പഷ്ടം. അഹിംസാവ്രതമൊന്നും അവര്‍ക്കില്ലായിരുന്നു.
തുടരും ....

No comments:

Post a Comment