കാന്‍സര്‍ എന്ത്‌ എങ്ങനെ?


ഡോ. അഷ് റഫ്

ഒരിക്കലും മാറില്ല എന്ന്‌ പെതുവെ ജനങ്ങള്‍ ത്ദ്ധരിച്ചിരിക്കുന്ന ഒരസുഖമാണ്‌ കാന്‍സര്‍. ശരീരകോശങ്ങള്‍ ക്രമാതീതമായി വളരുന്ന പ്രകിയയാണ്‌ കാന്‍സര്‍ അസുഖങ്ങളില്‍ കണ്ടുവരുന്നത്‌. 100ല്‍ അധികം കാന്‍സറുകള്‍ വിവിധ രൂപങ്ങളില്‍ കണ്ടുവരുന്നു. നിയന്ത്രണാധീനമായി വിഭജിക്കുന്ന കോശങ്ങള്‍ ഒരു മുഴപോലെയാവുമ്പോള്‍ അതിനെ ട്യൂമര്‍ എന്നു വിളിക്കും. ട്യൂമറുകള്‍ മനുഷ്യശരീരത്തിലെ നാഡീഞരമ്പുകളുടെ പ്രവര്‍ത്തനത്തെയും ദഹനപ്രകി​‍േയും തടസ്സപ്പെടുത്തുകയും അതില്‍ നിന്നും സ്രവിക്കുന്ന ഹോര്‍മോണുകള്‍ ശരീരപ്രവര്‍ത്തനത്തെ താറുമാറാക്കുകയും ചെയ്യുന്നു. ട്യമറുകള്‍ രണ്ട്‌ തരമുണ്ട്‌. ഒരു പ്രത്യേക സ്ഥാനത്ത്‌ നില്‍ക്കുകയും ക്ലിപ്തമായ വളര്‍ച്ചയുമുള്ള ട്യൂമറുകളാണ്‌ ബിനൈല്‍ ട്യൂമറുകള്‍.

മാലിഗന്നന്റ്‌ ട്യൂമറുകള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ രക്തം വഴി സഞ്ചരിക്കുകയും നല്ലകോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ പുതിയ രക്തക്കുഴലുകള്‍ ഈ ട്യമറിലേക്ക്‌ വളര്‍ന്ന്‌ അതിന്റെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു. ഇങ്ങനെ വ്യാപിക്കുന്ന ട്യൂമര്‍കോശങ്ങള്‍ മുള്ള കോശങ്ങളുടെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കുന്നു.

എന്താണ്‌ കാരണം?
ശരീരത്തിലെ സാധാരണ കോശങ്ങള്‍ ഒരുക്രമപ്രകാരമായിട്ടാണ്‌ വളരുകയും വിഭജിക്കുകയും ശേഷം നശിക്കുകയും ചെയ്യുന്നത്‌. പക്ഷേ, കാന്‍സര്‍ ബാധിച്ച കോശങ്ങള്‍ ദ്രുതഗതിയില്‍ ക്രമാതീതമായി വളരുകയും വിഭജിക്കുകയും ചെയ്യുന്നു. ഇത്‌ സംഭവിക്കുന്നത്‌ പലപ്പോഴും ശരീരകോശങ്ങളുടെ സൂക്ഷ്മ ഘടകങ്ങളായ DNA ക്ക്‌ വരുന്ന തകരറു മൂലമാണ്‌.


കാന്‍സര്‍ ഉണ്ടാക്കുന്ന വസ്തുക്കള്‍
പുകയില, ആസ്ബെസ്റ്റോസ്‌, ആര്‍സെനിക്മെല്‍ റേഡിയേഷന്‍, അമിതമായ സൂര്യപ്രകാശം, വാഹനങ്ങളില്‍ നിന്നുള്ള പുക, ചിലതരം വൈറസുകള്‍ തുടങ്ങിയവയാണ്‌ പ്രധാന കാരണങ്ങള്‍. ജനിതകപരമായ കാരണങ്ങളാല്‍ ചിലകുടുംബങ്ങളില്‍ കാന്‍സര്‍ കണ്ടുവരുന്നു.

ലക്ഷണങ്ങള്‍
കാന്‍സര്‍ ലക്ഷണങ്ങള്‍ അത്‌ സ്ഥിതി ചെയ്യുന്ന സ്ഥലം, എവിടേക്ക്‌ വ്യപിച്ചു, എത്ര വലുതാണ്‌ എന്നിങ്ങനെ പലകാര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ചില കാന്‍സറുകള്‍ മുഴകളായി പ്രത്യക്ഷപ്പെടുന്നു. മു ചിലത്‌ തൊലിയുടെ നിറവ്യത്യാസരൂപത്തില്‍ വരുന്നു. വായിലുള്ള കാന്‍സര്‍ വെളുത്ത നിറത്തിലുള്ള വളര്‍ച്ചയായികാണുന്നു. തലച്ചോറിനെ ബാധിക്കുന്ന ടൂമറുകള്‍ പലരീതിയിലും ലക്ഷണങ്ങള്‍ കാണിക്കാം. തലവേദന, ശരീരഭാഗം കുഴയല്‍, കാഴ്ചക്കുറവ്‌, ചര്‍ദ്ദി തുടങ്ങിയവയാണ്‌ ചില ലക്ഷണങ്ങള്‍. വയറിലുള്ള കാന്‍സറുകള്‍ വയറുവേദന, മഞ്ഞപിത്തം, വയറിളക്കം, മലബന്ധം, മലത്തിലൂടെയുള്ള രക്തം എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ കാണിക്കുന്നു. മൂത്രമൊഴിക്കാനുള്ള തടസ്സമോ അല്ലെങ്കില്‍ മൂത്രം അധികം ഒഴിക്കുന്നതോ മൂത്രാശയ കാന്‍സറിനെ സൂചിപ്പിക്കുന്നു.
കുടാതെ പനി, തളര്‍ച്ച, വിളര്‍ച്ച, തൂക്കക്കുറവ്‌, അമിതമായ വിയര്‍പ്പ്‌, ക്ഷീണം, ചുമ, ശബ്ദവ്യത്യാസം എന്നിങ്ങനെ പല ലക്ഷണങ്ങളുണ്ടാവാം.
കഴുത്തിലേയും കക്ഷത്തിലേയും ഗ്രന്ഥികളുടെ വീക്കം കുട്ടികളില്‍ രക്താര്‍ബുദത്തിന്റെ ലക്ഷണങ്ങളായേക്കാം. കാന്‍സര്‍ ശരീരത്തിന്റെ മിക്കവാറും എല്ലാ അവയവങ്ങളേയും ബാധിച്ചേക്കാം.


എങ്ങനെ കണ്ടു പിടിക്കാം
രക്തപരിശോധന, എക്സ്‌റേ, വിവിധതരം സ്കാനുകള്‍, എന്‍ഡോസ്കോപി, എന്നിങ്ങനെയുള്ള പരിശോധനകള്‍ കാന്‍സര്‍ കണ്ടുപിടിക്കുന്നതിന്‌ സഹായിക്കും. ചിലപ്പോള്‍ ട്യൂമറുകളില്‍ നിന്ന്‌ നീര്‌ കുത്തിയെടുത്ത്‌ മൈക്രോസ്കോപ്പിലൂടെ വിശകലനം ചെയ്ത്‌ കാന്‍സര്‍ കണ്ടുപിടിക്കാം.


എങ്ങനെ ചികിത്സിക്കാം.
ചികിത്സ പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു. കാന്‍സര്‍, എവിടെ സ്ഥിതി ചെയ്യുന്നു. എത്രമാത്രം വളര്‍ന്നിരിക്കുന്നു. രോഗിയുടെ പ്രായം ആരോഗ്യസ്ഥിതി തുടങ്ങിയവയാണവ. പല കാന്‍സറുകളും ചികിത്സിച്ച്‌ ഭേദമാക്കാം. ഓപറേഷന്‍ റേഡിയേഷന്‍, കീമോതെറാപി, എന്നിവയാണ്‌ ചികത്സാരീതികള്‍.

എങ്ങനെ തടയാം.

പുകവലി ഉപേക്ഷിക്കുക, ശക്തമായ സൂര്യപ്രകാശത്തില്‍ നിന്നും വിട്ടു നില്‍ക്കുക, വ്ല മുറുക്കുന്നത്‌ ഒഴിവാക്കുക, കൂടുതല്‍ കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക, മഞ്ഞപ്പിത്തത്തിനെതിരെ കുത്തിവെപ്പുകള്‍ എന്നിവ കാന്‍സര്‍ തടയാനുള്ള മാര്‍ഗങ്ങളാണ്‌. സ്ത്രീകളില്‍ സ്തനപരിശോധന papsmear എന്നിവ യഥാക്രമം സ്തനാര്‍ബുദം, ഗര്‍ഭപാത്ര കാന്‍സര്‍ എന്നിവ തടയാന്‍ ഒരു പരിധിവരെ സഹായിക്കും.

ഇസ്ലാമും മുതലാളിത്തവും -2


സാമ്പത്തിക ശാസ്ത്രവിദഗ്ദ്ധന്‍മാര്‍ പറയുന്ന മറ്റൊരു സംഗതി - ആധുനിക കാലഘട്ടത്തിലെ ഒരു അനുഭവസത്യം കൂടിയാണത്‌ - മുതലാളിത്ത സമ്പ്രദായത്തി​‍െന്‍റ കടുത്ത മത്സരം അന്തിമമായി ചെറുകിട സ്ഥാപനങ്ങളുടെ തകര്‍ച്ചയില്‍ കൊണ്ടെത്തിക്കുമെന്നതാണ്‌. അല്ലെങ്കില്‍ അവ വന്‍കിട കമ്പനികളില്‍ ലയിച്ചുചേരേണ്ടിവരും. ഈ രണ്ടു രൂപങ്ങളും അവസാനം കുത്തകയും പൂഴ്ത്തിവെപ്പും അനിവാര്യമാക്കിത്തീര്‍ക്കുന്നു. പൂഴ്ത്തിവെപ്പാകട്ടെ പ്രവാച​‍െന്‍റ ഖണ്ഡിത ശാസനയിലൂടെ ഇസ്ലാം ശക്തിയായി നിരോധിച്ചിട്ടുള്ളതുമാണ്‌.

ഇക്കാരണങ്ങളാല്‍ മുതലാളിത്തം പിറന്നുവീണത്‌ ഇസ്ലാമി​‍െന്‍റ മടിത്തട്ടിലായിരുന്നെങ്കില്‍ ഇന്നത്തെ രുപത്തിലുള്ള വൃത്തികെട്ട ചൂഷണത്തിലേക്കും യുദ്ധങ്ങളിലേക്കും സാമ്രാജ്യത്വത്തിലേക്കും നയിച്ച ഒരു പരിണാമം അതിന്‌ സംഭവിക്കുമായിരുന്നില്ല. അപ്പോള്‍ പിന്നെ അതി​‍െന്‍റ ഗതിയെന്താകുമായിരുന്നു? ഇസ്ലാമിക കര്‍മശാസ്ത്രം ചെന്നെത്തിയ ലളിത വ്യവസായങ്ങളുടെ അതിരുകള്‍ക്കുള്ളില്‍ അത്‌ ഒതുങ്ങിക്കൂടുമായിരുന്നോ? അതോ ഇന്നത്തെ ഭീഷണമായ വിപത്തിനു പകരം. നന്മയുടെ മാര്‍ഗത്തിലൂടെ അത്‌ മുന്നേറുമായിരുന്നോ? വ്യവസായത്തി​‍െന്‍റ മുരടിപ്പ്‌ ഇസ്ലാം ഒരിക്കലും ഇഷ്ടപ്പെടാത്ത ഒരു കാര്യമാണ്‌. പുതിയ പുതിയ മാര്‍ഗങ്ങളിലൂടെ അത്‌ വളരുകയും വികസിക്കുകയും അന്തിമമായി ഇന്നത്തെ ഭീമോത്പാദന ( ) മാര്‍ഗങ്ങളിലെത്തിച്ചേരുകയും ചെയ്യുമെന്നത്‌ തീര്‍ച്ചയാണ്‌.

പത്തൊമ്പതും ഇരുപതും ശതകങ്ങളില്‍ യൂറോപ്പിലുണ്ടായിരുന്നതിനേക്കാള്‍ ഭിന്നമായ രൂപത്തിലുള്ള ഉത്പാദന ബന്ധങ്ങള്‍ ഉരുത്തിരിയുമായിരുന്നു. സാമ്പത്തിക നിയമ നിര്‍മാണങ്ങള്‍ ഇസ്ലാമി​‍െന്‍റ സവിശേഷ സിദ്ധാന്തങ്ങള്‍ക്കനുരൂപമായി വളര്‍ന്നിരുന്നെങ്കില്‍ അത്‌ സംഭവിക്കുമായിരുന്നു. മുതലാളിക്കും തൊഴിലാളിക്കും തുല്യപങ്ക്‌ എന്ന ഇസ്ലാമിക സിദ്ധാന്തം ഇതിനുദാഹരണമാണ്‌.
അതുവഴി ഇസ്ലാം ഒരേസമയം രണ്ടു ദൂഷ്യങ്ങള്‍ ഫലപ്രദമായി തടയുന്നു. ശരീഅത്ത്‌ നിഷിദ്ധമാക്കിയ പലിശയിലേക്കും പൂഴ്ത്തിവെപ്പിലേക്കും ചെന്നു ചാടുന്നതിനെ അത്‌ തടയും. തൊഴിലാളികളെ

1. പൂഴ്ത്തിവെപ്പിനെ നിരോധിക്കുന്ന ഒട്ടേറെ നബിവചനങ്ങളുണ്ട്‌. അവയില്‍ സംക്ഷിപ്തവും എന്നാല്‍ സമഗ്രവുമായ ഒന്നുമാത്രം ഇവിടെ ഉദ്ധരിക്കാം: “പൂഴ്ത്തിവെപ്പുകാരന്‍ പാപിയാണ്‌.“ - മുസ്ലിം, അബുദാവൂദ്‌, തിര്‍മിദി.
2. വിശദീകരണത്തിന്ന്‌ ഉസ്താദ്‌ അബുല്‍ അഅ​‍്ലാ മൗദുദിയുടെ “പലിശ“ നോക്കുക.

മുതലാളിമാരുടെ വായിലേക്ക്‌ വലിച്ചെറിഞ്ഞുകൊണ്ട്‌ അക്രമ ചൂഷണങ്ങള്‍ക്ക്‌ ഇരയാക്കാന്‍ അത്‌ സമ്മതിക്കുകയില്ല. അവരുടെ രക്തം ഊറ്റിയൂറ്റിക്കുടിച്ചുകൊണ്ട്‌ ദാരിദ്ര്യത്തി​‍െന്‍റയും അധമത്വത്തി​‍െന്‍റയും പടുകുഴിയിലേക്ക്‌ അവരെ തള്ളിവിടാന്‍ ഇസ്ലാം സമ്മതിക്കുകയില്ല. ഇസ്ലാമിന്‌ ഒരിക്കലും അംഗീകരിക്കാനാവാത്ത ഒരു കാര്യമാണത്‌.

കടുത്ത പരീക്ഷണങ്ങള്‍ക്കും വര്‍ഗസംഘട്ടനങ്ങള്‍ക്കും സാമ്പത്തിക സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്കും ശേഷമല്ലാതെ ഇസ്ലാമിന്‌ അത്തരമൊരു നിയമനിര്‍മാണത്തിലേക്ക്‌ എത്തുക സാധ്യമല്ലെന്ന്‌ ആരും വാദിക്കേണ്ടതില്ല. അടിമത്ത പ്രശ്നത്തിലും ഫ്യൂഡലിസത്തി​‍െന്‍റയും ആദ്യകാല മുതലാളിത്തത്തി​‍െന്‍റയും കാര്യത്തിലും മനുഷ്യരാശിയുടെ പരിണാമദശകളെ യാതൊരു സമ്മര്‍ദ്ദവും കൂടാതെ സ്വയമേവ ഇസ്ലാം മറികടന്ന കാര്യം ഖണ്ഡിതമായ തെളിവുകള്‍കൊണ്ട്‌ സ്ഥിരപ്പെട്ടുകഴിഞ്ഞു. ഫ്രഡറിക്‌ എങ്കല്‍സും മറ്റു കമ്മ്യുണിസ്റ്റുകളും അപഹസിച്ചു തള്ളുന്ന, ശാശ്വത സത്യത്തെയും ശാശ്വത നീതിയെയും സംബന്ധിച്ച ഇസ്ലാമി​‍െന്‍റ സ്വന്തം ചിന്തയാല്‍ സ്വയം പ്രേരിതമായാണ്‌. യാതൊരു അന്യ സമ്മര്‍ദ്ദത്താലുമല്ല ഇസ്ലാം അത്‌ സാധിച്ചത്‌. റഷ്യപോലും ഫ്യൂഡലിസത്തില്‍നിന്നു കമ്മ്യൂണിസത്തിലേക്ക്‌ എടുത്തു ചാടുകയാണുണ്ടായത്‌. അവിടെ മുതലാളിത്തം ഉണ്ടായിട്ടില്ല. അങ്ങനെ കാറല്‍മാര്‍ക്സി​‍െന്‍റ സിദ്ധാന്തങ്ങളംഗീകരിച്ച റഷ്യ തന്നെ മാര്‍ക്സി​‍െന്‍റ സാമ്പത്തിക പരിണാമ സിദ്ധാന്തത്തെ കളവാക്കി തള്ളിയിരിക്കുന്നു.
മുതലാളിത്തത്തി​‍െന്‍റ കൂടപ്പിറപ്പുകളായ സാമ്രാജ്യത്വം, യുദ്ധം, ചൂഷണം തുടങ്ങിയ സാര്‍വലൗകിക ദൂഷ്യങ്ങളെ ഇസ്ലാം ഒരിക്കലും പൊറുപ്പിക്കുകയില്ല. സ്വാഭാവികമായും ഇസ്ലാമിന്‌ പുറത്താണ്‌ അവ. സാമ്രാജ്യത്വവും ചൂഷണത്തിനുവേണ്ടിയുള്ള പോര്‍വിളിയും ഇസ്ലാം അംഗീകരിക്കുന്നില്ല. ഇസ്ലാം അംഗീകരിക്കുന്ന ഒരേയൊരു യുദ്ധം പ്രതിരോധത്തിനോ സമാധാനപരമായ ആദര്‍ശപ്രചരണത്തിനോ വേണ്ടിയുള്ളത്‌ മാത്രമാണ്‌. സാമ്രാജ്യത്വം മനുഷ്യരാശിയുടെ ചരിത്രത്തിലെ ഒരു അനിവാര്യദശയാണെന്നും ഉത്തമാദര്‍ശങ്ങള്‍ക്കോ സദാചര സല്‍സ്വഭാവങ്ങള്‍ക്കോ അതിനെ തടയാനാവില്ലെന്നും ഉല്‍പാദക രാഷ്ട്രങ്ങളില്‍ ചരക്കുകള്‍ കെട്ടിക്കിടക്കുന്നതിനാലും അവ ചെലവഴിക്കാന്‍ വിദേശകമ്പോളങ്ങള്‍ ആവശ്യമായിരുന്നതിനാലും ഉളവാകുന്ന ഒരു സാമ്പത്തിക പ്രശ്നമാണ്‌ അത്‌ എന്നും മറ്റുമുള്ള കമ്യൂണിസ്റ്റുകളുടെ വാദത്തിന്‌ ഇസ്ലാമില്‍ യാതൊരു സ്ഥാനവുമില്ല. അവരുടെത്തന്നെ വാദമനുസരിച്ച്‌ അതി​‍െന്‍റ ആവശ്യമില്ല. റഷ്യ തന്നെ ഈ പ്രശ്നത്തെ മറ്റൊരു മാര്‍ഗത്തിലൂടെ കയ്യാളുകളയാണെന്നാണവര്‍ വാദിക്കുന്നത്‌. ജോലി സമയം കുറച്ചും തൊഴിലാളികളുടെ വേതനം പരമാവധി വര്‍ദ്ധിപ്പിച്ചും സാമ്രാജ്യത്വത്തിലേക്ക്‌ നയിക്കുന്ന അമിതോത്പാദനം ഒഴിവാക്കാമത്രെ. കമ്യുണിസം ചെന്നെത്തിയെന്ന്‌ അവകാശപ്പെടുന്ന മാര്‍ഗം അവര്‍ക്ക്‌ മാത്രമുള്ളതല്ല. സാമ്രാജ്യമോഹം മനുഷ്യരാശിയില്‍ മുമ്പേ നിലനിന്നിരുന്ന ഒരു വികാരമാണെന്ന്‌ ചരിത്രം സാക്ഷ്യം വഹിക്കുന്നു. മുതലാളിത്ത വ്യവസ്ഥയിലും അത്‌ നിലനിന്നിരുന്നു. എന്നല്ല, ആധുനികങ്ങളായ നശീകരണായുധങ്ങളുപയോഗിച്ചുകൊണ്ട്‌ മുതലാളിത്തം അതി​‍െന്‍റ ബീഭത്സ രൂപം കാഴ്ചവെച്ചുവെന്നുമാത്രം.

എന്നാല്‍, അടിസ്ഥാനപരമായി നോക്കുമ്പോള്‍ പഴയ റോമന്‍ സാമ്രാജ്യത്വം പൈശാചികത്വത്തി​‍െന്‍റ കാര്യത്തില്‍ ഇന്നത്തേതിനെക്കാള്‍ തെല്ലും മോശമായിരുന്നില്ല. ശക്തന്‍ അശക്തനെ ചൂഷണം ചെയ്യുന്ന കാര്യത്തിലും അവ രണ്ടും ഒന്നുതന്നെയായിരുന്നു. ഈ രംഗത്ത്‌ ഏറ്റവും വിശുദ്ധമായ വ്യവസ്ഥ ഇസ്ലാമി​‍െന്‍റതായിരുന്നുവെന്നതിന്‌ ചരിത്രം സാക്ഷിയാണ്‌. കാരണം-അപൂര്‍വം ചില നിസാര സംഭവങ്ങളിലൊഴികെ-അതി​‍െന്‍റ യുദ്ധങ്ങള്‍ ചൂഷണത്തില്‍നിന്നും മര്‍ദ്ദനവാഴ്ചയില്‍നിന്നും മുക്തമായിരുന്നു. അതുകൊണ്ടുതന്നെ വന്‍കിട വ്യവസായങ്ങള്‍ രൂപം കൊണ്ടിരുന്നെങ്കില്‍ അമിതോത്പാദനത്തി​‍െന്‍റ പ്രശ്നത്തിന്‌ യുദ്ധവും സാമ്രാജ്യത്വവും കൂടാതെ തന്നെ പരിഹാരം കാണുവാന്‍ ഏറ്റവും പ്രാപ്തമായ വ്യവസ്ഥയും അതുതന്നെയായിരുന്നു. യഥാര്‍ത്ഥത്തില്‍ അമിതോതത്പാദനത്തി​‍െന്‍റ പ്രശ്നം തന്നെ മുതലാളിത്ത വ്യവസ്ഥയുടെ ഇന്നത്തെ ഘടനയുടെ മാത്രം പ്രത്യേകതയാണ്‌. അതി​‍െന്‍റ അടിത്തറ പുതുക്കിപ്പണിയുന്നപക്ഷം ഇതുണ്ടാകുമായിരുന്നില്ല.?

ഇതെല്ലാം ഒരു വശത്ത്‌. മറുവശത്ത്‌ സമൂഹത്തിലെ ഭൂരിപക്ഷം ദാരിദ്ര്യത്തിലും ദുരിതത്തിലും കിടന്ന്‌ നരകിക്കുമ്പോള്‍ സമ്പത്ത്‌ മുഴുവന്‍ ഒരു പിടി മനുഷ്യരുടെ കയ്യില്‍ കുമിഞ്ഞുകൂടുന്നത്‌ നിസഹായനായി നോക്കിനില്‍ക്കുന്നവനല്ല ഇസ്ലാമിലെ ഭരണാധികാരി. സമ്പത്ത്‌ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും വിതരണം ചെയ്യപ്പെടണമെന്നാഹ്വാനം ചെയ്യുന്ന അടിസ്ഥാന പ്രമാണങ്ങള്‍ക്ക്‌ നിരക്കാത്ത കാര്യമാണത്‌. ഖുര്‍ആന്‍ പറയുന്നു“(സമ്പത്ത്‌) നിങ്ങള്‍ക്കിടയിലെ പണക്കാര്‍ക്കിടയില്‍ മാത്രം കിടന്നു കറങ്ങാതിരിക്കാന്‍ വേണ്ടി“ (അല്‍ ഹശ്ര്: 9)

ശരീഅത്തി​‍െന്‍റ ശാസനകള്‍ നടപ്പാക്കാനായി അക്രമത്തിനും അപകടത്തിനും വഴിവെക്കാത്ത സകല മാര്‍ഗങ്ങളും അവലംബിക്കാന്‍ ബാധ്യസ്ഥനാണ്‌ അദ്ദേഹം അല്ലാഹുവിനോടുളള ബാധ്യത കഴിച്ചാല്‍ അതിരും പരിധിയുമില്ലാത്ത വിശാലമായ അധികാരശക്തി ഇതിനായി അദ്ദേഹത്തിന്‌ ഉപയോഗപ്പെടുത്താം. ഇസ്ലാമിക വ്യവസ്ഥയുടെ പൊതു സ്വഭാവം കുത്തകയെ തടയുന്ന വിധത്തിലുള്ളതാണ്‌. അനന്തരാവകാശ നിയമം ഇതിന്‌ തെളിവാണ്‌. ഓരോ തലമുറയുടെ തുടക്കത്തിലും സമ്പത്ത്‌ വികേന്ദ്രീകരിക്കപ്പെടുന്നു. വര്‍ഷത്തിലൊരിക്കല്‍ മൂലധനത്തി​‍െന്‍റയും ലാഭത്തി​‍െന്‍റയും രണ്ടര ശതമാനം വീതം ഓഹരി വെക്കപ്പെടുന്ന സകാത്‌ വ്യവസ്ഥയും അതുതന്നെയാണവശ്യപ്പെടുന്നത്‌. ചില അടിയന്തര ഘട്ടങ്ങളില്‍ പെതു ഖജനാവിലേക്ക്‌ ആവശ്യമായ ധനം ബഹുജനങ്ങളില്‍നിന്നും പിടിച്ചെടുക്കാനുള്ള സംരക്ഷണവ്യവസ്ഥയും ഇതേ തത്വത്തെ ആസ്പദമാക്കിയുള്ളതാണ്‌. സമ്പത്ത്‌ നിധിയാക്കി സൂക്ഷിക്കുന്നതിനെ ഇസ്ലാം നിരോധിച്ചിരിക്കുന്നു. കുത്തക മുതലാളിത്തത്തെ വളര്‍ത്തുന്ന പ്രഥമവും പ്രധാനവുമായ ഘടകകമായ പലിശ ഇസ്ലാം തീര്‍ത്തും നിഷിദ്ധമാക്കി. സര്‍വോപരി ഇസ്ലാമിക സമൂഹത്തിലെ വ്യക്തിബന്ധങ്ങളുടെ സ്വഭാവം തന്നെ പരസ്പര രക്ഷാബാധ്യതയുടെ അടിസ്ഥാനത്തിലുള്ളതാണ്‌.

പിന്നീട്‌ രാഷ്ട്രത്തിലെ തൊഴിലാളിയുടെ മൗലികാവശ്യങ്ങളായി തിരുമേനി(സ) പ്രഖ്യാപിച്ച കാര്യങ്ങള്‍ നോക്കുക: “നമ്മുടെ ഒരു തൊഴിലാളിക്ക്‌ ഭവനമില്ലെങ്കില്‍ ഒരു ഭാര്യയേയും ഭൃത്യനില്ലെങ്കില്‍ ഒരു ഭൃത്യനെയും വാഹനമില്ലെങ്കില്‍ ഒരു വാഹനവും ഏര്‍പ്പെടുത്തിക്കൊടുക്കുക“ (അഹ്മദ്‌, അബുദാവൂദ്‌).

ഈ സംരക്ഷണ വ്യവസ്ഥകള്‍ രാഷ്ട്രീയത്തി​‍െന്‍റ ഉദ്യോഗസ്ഥന്‍മാര്‍ക്ക്‌ മാത്രമുള്ളതാണെന്നംഗീകരിക്കുവാന്‍ ബുദ്ധി സമ്മതിക്കുന്നില്ല. സമൂഹത്തിലെ ഓരോ വ്യക്തിക്കും അവ​‍െന്‍റ തൊഴിലിന്‌ പ്രതിഫലമായിക്കിട്ടേണ്ട മൗലികാവശ്യങ്ങളാണ്‌ അവ. അവന്‍ ചെയ്യുന്ന തൊഴില്‍ രാഷ്ട്രീയവുമായി നേരിട്ടു ബന്ധപ്പെട്ടതോ അതോ സമൂഹത്തിന്‌ പൊതുവില്‍ ഗുണകരമായി ഭവിക്കുന്നതോ ഏതായാലും ശരി. രാഷ്ട്രത്തി​‍െന്‍റ കീഴിലുള്ള ഉദ്യോഗസ്ഥന്മ​‍ാര്‍ക്ക്‌ ഈ ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കാന്‍ അത്‌ ബാധ്യസ്ഥമാണെങ്കില്‍ രാഷ്ട്രത്തിലെ ഏതൊരു തൊഴിലാളിക്കും അത്‌ ഉറപ്പു നല്‍കേണ്ടത്‌ രാഷ്ട്രത്തി​‍െന്‍റ ബാധ്യതയാണ്‌. നമ്മുടെ ഈ അഭിപ്രായത്തെ പിന്താങ്ങുന്നതാണ്‌ അഗതി സംരക്ഷണ വ്യവസ്ഥ. അതനുസരിച്ച്‌ ശിശുക്കള്‍, വൃദ്ധന്മ​‍ാര്‍, രോഗികള്‍ തുടങ്ങി സ്വന്തം ജീവിതമാര്‍ഗം കണ്ടെത്താന്‍ കഴിയാത്ത അഗതികള്‍ക്ക്‌ അവരുടെ മൗലികാവശ്യങ്ങള്‍ നിര്‍വഹിക്കുവാന്‍ വേണ്ട സഹായം രാഷ്ട്രം ബൈതുല്‍മാലില്‍നിന്ന്‌ ചെയ്യുന്നതാണ്‌. ഇതെല്ലാം തെളിയിക്കുന്നത്‌, തിരുമേനി (സ) ചൂണ്ടിക്കാണിച്ച സംരക്ഷണാവകാശങ്ങള്‍ രാഷ്ട്രത്തിലെ ഏതൊരു തൊഴിലാളിക്കും അവകാശപ്പെട്ടതാണ്‌ എന്നതാണ്‌. അതിന്നുള്ള മാര്‍ഗമേത്‌ എന്നതല്ല മുഖ്യപ്രശ്നം. ഓരോ കാലഘട്ടവും ഉചിതമായ ഒരു മാര്‍ഗം കണ്ടെത്തണം - സമ്പത്ത്‌ സമൂഹത്തിലെ എല്ലാ തലത്തിലേക്കും ഒഴുകുക, എല്ലാവരുടെയും ആവശ്യങ്ങള്‍ക്കുപകരിക്കുക എന്ന അടിസ്ഥാന തത്വമാണ്‌ മുഖ്യകാര്യം. ഈ ആവശ്യങ്ങള്‍ ഉറപ്പു വരുത്തുക വഴി തൊഴിലാളികളെ വൃത്തികെട്ട ചൂഷണത്തില്‍നിന്ന്‌ സംരക്ഷിക്കുകയും സ്വതന്ത്രവും മാന്യവുമായ ഒരു ജീവിതമാര്‍ഗം ഉറപ്പുവരുത്തുകയുമാണ്‌ ചെയ്തത്‌.

എന്തുതന്നെയായിരുന്നാലും ഇന്നത്തെ “പരിഷ്കൃത“ പാശ്ചാത്യലോകത്ത്‌ നാം കാണുന്ന രൂപത്തിലുള്ള സാമ്രാജ്യത്വത്തി​‍െന്‍റ വൃത്തികെട്ട രൂപം നിലവില്‍ വരുവാന്‍ ഇസ്ലാം ഒരിക്കലും സമ്മതിക്കുമായിരുന്നില്ല. ശരീഅത്തി​‍െന്‍റ ജീവനുള്‍ക്കൊണ്ടുകൊണ്ട്‌ മാറിവരുന്ന പരിത:സ്ഥിതിക്ക്‌ യോജിച്ച നിയമങ്ങളായിരിക്കും അത്‌ കണ്ടെത്തുക. മുതലാളിത്തത്തി​‍െന്‍റ ദൂഷ്യങ്ങളെ ശക്തിയുക്തം ചെറുക്കുന്നവയായിരിക്കും ആ നിയമങ്ങള്‍. ഇന്ന്‌ അത്‌ ചെയ്തുകൊണ്ടിരിക്കുന്ന കടുത്ത പാതകങ്ങളായ ചൂഷണവും അധ്വാനിക്കുന്നവ​‍െന്‍റ രക്തം ഊറ്റിയൂററിക്കുടിക്കലും യുദ്ധവും സാമ്രാജ്യത്വവും ജനതകളെ അടിമകളാക്കി അടക്കി ഭരിക്കലും ഒന്നും അത്‌ പൊറുക്കുകയില്ല.
എന്നാല്‍ സാമ്പത്തികമോ സാമ്പത്തികേതരമോ ആയ നിയമനിര്‍മ്മാണം കൊണ്ടുമാത്രം മതിയാക്കുന്നില്ല ഇസ്ലാം. അതുതന്നെയാണ്‌ അതി​‍െന്‍റ പതിവും. അതോടൊപ്പം ധാര്‍മികവും ആത്മീയവുമായ വളര്‍ച്ചയെയും അത്‌ അവലംബമാക്കുന്നു. കമ്മ്യുണിസ്റ്റുകള്‍ പരിഹാസപൂര്‍വമാണ്‌ അതിനെ വീക്ഷിക്കുന്നത്‌. കാരണം, യാതൊരടിസ്ഥാനവുമില്ലാതെ ശൂന്യതയില്‍ നിലകൊള്ളുന്ന ഒന്നായിട്ടാണ്‌ യൂറോപ്പില്‍ അതിനെയവര്‍ കാണുന്നത്‌. എന്നാല്‍, ഇസ്ലാമില്‍ അങ്ങനെയല്ല. ആശ്ചര്യകരമായ ഈ വ്യവസ്ഥ ആത്മീയവളര്‍ച്ചയെയും സാമ്പത്തിക സംവിധാനത്തെയും വെള്ളം കടക്കാത്ത ഉള്ളറകളില്‍ വേര്‍തിരിച്ചു നിറുത്തുന്നില്ല. മറിച്ച്‌ ഇസ്ലാം അതി​‍െന്‍റ അദ്വിദീയ മാര്‍ഗത്തിലൂടെ ആത്മീയവളര്‍ച്ചയെയും സാമൂഹിക സംവിധാനത്തെയും രമ്യമായി കോര്‍ത്തിണക്കുന്നു. സങ്കല്‍പത്തെയും യഥാര്‍ത്ഥത്തെയും തമ്മില്‍ കൂട്ടിഘടിപ്പിക്കാനാവാതെ, പരിഭ്രാന്ത ചിത്തനായ നിലയില്‍ വ്യക്തിയെ അത്‌ നിസഹായാവസ്ഥയിലേക്ക്‌ തള്ളിവിടുന്നില്ല. അവിടെ സത്യമറിയാതെ, സന്‍മാര്‍ഗം കാണാതെ തളര്‍ന്നുവീഴാന്‍ അവനെയത്‌ അനുവദിക്കുന്നില്ല. ആദ്യമായി നിയമവ്യവസ്ഥയെ ഒരു ധാര്‍മികാടിത്തറയില്‍ പടുത്തുയര്‍ത്തുന്നു. തുടര്‍ന്ന്‌ ധാര്‍മികബോധത്തെ നിയമനിര്‍മാണത്തി​‍െന്‍റ ചുവടൊപ്പിച്ച്‌ മുന്നോട്ടു നയിക്കുന്നു. അപ്പോള്‍ അവ രണ്ടും ഒരേ വ്യവസ്ഥയില്‍ ഒരുമിച്ചുകൂടുന്നു പരസ്പര പൂരകങ്ങളും ആശ്രിതങ്ങളുമായിക്കൊണ്ട്‌ അവിടെ വൈരുധ്യമോ സംഘട്ടനമോ ഇല്ല.

ഇവിടെ ധാര്‍മികശാസനകള്‍ സുഖലോലുപതയെ നിഷിദ്ധമാക്കുകയും അതിന്നെതിരില്‍ പോരാടുകയും ചെയ്യുന്നു. സമ്പത്ത്‌ ഒരു പിടി ജനങ്ങളുടെ കൈകളില്‍ കുമിഞ്ഞുകൂടുകവഴി നികൃഷ്ടമായ സുഖലോലുപതയും ഭൗതികാഢംബര പ്രമത്തതയുമല്ലാതെ മറ്റെന്താണുണ്ടാവുക? തൊഴിലാളിക്ക്‌ അവ​‍െന്‍റ വേതനം പൂര്‍ത്തിയായി നല്‍കാതിരിക്കുന്നതിനെയും അവനോട്‌ അക്രമം കാണിക്കുന്നതിനെയും ഇസ്ലാം കഠിനമായി വിരോധിക്കുന്നു. തൊഴിലാളിയെ ദ്രോഹിക്കാതെ അമിത സമ്പത്തുണ്ടാക്കാന്‍ കഴിയുമോ? ദൈവമാര്‍ഗത്തില്‍ ധനവ്യയം ചെയ്യാന്‍ അത്‌ ആഹ്വാനം ചെയ്യുന്നു. വേണ്ടി വന്നാല്‍ ഒരുവ​‍െന്‍റ മുഴുവന്‍ സമ്പത്തും വ്യയം ചെയ്യണം. പണക്കാരന്‍ ദൈവമാര്‍ഗത്തില്‍ ചെലവഴിക്കാതെ സ്വാര്‍ത്ഥത്തിനുവേണ്ടി മാത്രം സമ്പത്ത്‌ ചെലവഴിക്കുമ്പോഴല്ലേ സമൂഹത്തിലെ ഭൂരിപക്ഷത്തെയും വരുതിയിലേക്ക്‌ വലിച്ചിഴക്കുന്ന ദാരിദ്ര്യം തലപൊക്കുകയുകയുള്ളൂ.
ആത്മീയബോധം മനുഷ്യനെ അല്ലാഹുവുമായി ബന്ധിപ്പിക്കുന്നു. ദൈവപ്രീതിയും പരലോക മോക്ഷവും കാംക്ഷിച്ചുകൊണ്ട്‌ ലൗകിക സുഖവും സമ്പത്ത്‌ ത്യജിക്കാന്‍ അത്‌ അവനെ പ്രേരിപ്പിക്കുന്നു. ദൈവവുമായി ബന്ധപ്പെട്ടവന്‍ സമ്പത്ത്‌ കൂമ്പാരമായി കൂട്ടുവാന്‍ വേണ്ടി അക്രമത്തി​‍െന്‍റയും ചൂഷണത്തി​‍െന്‍റയും മാര്‍ഗത്തില്‍ കടിച്ചുതൂങ്ങിക്കിടക്കുമോ? രക്ഷാശിക്ഷകളുള്ള ഒരു പരലോകത്തില്‍ വിശ്വസിക്കുന്നവര്‍ അതിന്‌ തുനിയുമോ?

ഇപ്രകാരം മുതലാളിത്തത്തി​‍െന്‍റ മാര്‍ഗത്തില്‍ തടസ്സം നില്‍ക്കുന്ന നിയമവ്യവസ്ഥകളുടെ പാതയൊരുക്കലാണ്‌ ആത്മീയ-ധാര്‍മിക ശിക്ഷണങ്ങളുടെ മുഖ്യജോലി. അതെ, അപ്പോള്‍ നിയമങ്ങള്‍ അനുസരിക്കുവാനുള്ള പ്രേരകം അധികാരശക്തിയോടുള്ള ഭയമായിരിക്കില്ല. മറിച്ച്‌ മനഃസാക്ഷിയുടെ ആഹ്വാനം കേട്ടുകൊണ്ടായിരിക്കും അവന്‍ അനുസരിക്കാന്‍ മുന്നോട്ടു വരിക.
എന്നാല്‍, മുസ്ലിം ലോകത്ത്‌ ഇന്ന്‌ കാണുന്ന മുതലാളിത്തത്തി​‍െന്‍റ വൃത്തികെട്ട രൂപത്തിന്‌ ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല. ഇസ്ലാം അതിന്നുത്തരവാദിയുമല്ല. കാരണം അവിടെ ജനജീവിതത്തെ ഭരിക്കുന്നത്‌ ഇസ്ലാമല്ല!

3.വ്യവസായികള്‍ തൊഴിലാളികള്‍ക്ക്‌ “ധര്‍മ്മം“ കൊടുക്കണമെന്നല്ല ഇവിടെ ഉദ്ദേശിക്കുന്നത്‌. ഏറ്റവും കനത്ത ലാഭംകൊണ്ട്‌ മുതലാളിമാര്‍ തൃപ്തിപ്പെടുകയെന്നത്‌ ദൈവമാര്‍ഗത്തില്‍ ചെലവഴിക്കലാണ്‌. തൊഴിലാളികള്‍ക്കുവേണ്ടി സ്കൂളുകളും അതുരാലയങ്ങളും സ്ഥാപിക്കലും ദൈവമാര്‍ഗത്തില്‍ ചെലവഴിക്കലാണ്‌ ഇസ്ലാം ദാനധര്‍മ്മങ്ങളും എന്ന അദ്ധ്യായം നോക്കുക:

ധര്‍മസമരം


ദൈവമാര്‍ഗത്തിലുള്ള സമരത്തെയും ഏകദൈവവിശ്വാസത്തെയും വേദസങ്കല്‍പങ്ങളുമായി താരതമ്യപ്പെടുത്തുന്ന ലഘുചിന്തകള്‍. ഊട്ടുദൈവങ്ങളെ പോ​റ്റ്‍ിയും അജേ​‍്ഞയതയുടെ ഇരുളറകളില്‍ തപ്പിത്തടഞ്ഞും ദാര്‍ശനിക പരിസരം നഷ്ടപ്പെട്ടുപോയ ജീര്‍ണദശാസന്ധിയില്‍ കാരുണ്യമസൃണമായ ശാന്തിയുടെ തുരുത്തിലേക്കു നയിക്കുന്ന മധ്യമമാര്‍ഗത്തെ ഈ കൃതി വരച്ചുകാണിക്കുന്നു.
മര്‍ഹൂം ടി. മുഹമ്മദിന്റെ ധര്‍മസമരം എന്ന ലഘുകതി ലേഖന പരമ്പരയായി ആരംഭിക്കുന്നു.


ഇസ്ലാംമത പ്രവാചകന്റെ സന്നിധിയില്‍, ഒരിക്കല്‍ ഒരു ക്രൈസ്തവ നിവേദകസംഘം വന്നു. പുത്തനായി രൂപം കൊണ്ട ഇസ്ലാമികരാഷ്ട്രത്തിന്റെ തലസ്ഥാനാമയ യഥ്‌രിബില്‍ മദീന ഇതര രാഷ്ട്രപ്രതിനിധികളെ താമസിപ്പിക്കുവാന്‍ പറ്റിയ കെട്ടിടങ്ങളൊന്നുമില്ലായിരുന്നു. പ്രവാചകന്‍ പ്രസ്തുത ക്രൈസ്തവാതിഥികളെ പള്ളിയില്‍ താമസിപ്പിച്ചു. അവരുടെ പ്രാര്‍ത്ഥനാമുഹൂര്‍ത്തം അടുത്തു. എവിടെ പ്രാര്‍ഥന നടത്തും. പള്ളിയില്‍ നടത്തുവാന്‍ പ്രവാചകന്‍ നിര്‍ദ്ദേശിച്ചു. ഒരവസരത്തില്‍ അവരുടെ പ്രാര്‍ഥനാ സമയവും മുസ്ലിംകളുടെ പ്രാര്‍ഥനാസമയവും ഒത്തുവന്നു. പള്ളിയുടെ ഒരു വശത്ത്‌ ക്രൈസ്തവ പ്രാര്‍ഥനയും മറ്റൊരു വശത്ത്‌ പ്രവാചകന്റെ നേതൃത്വത്തില്‍ മുസ്ലിം നസ്കാരവും നടന്നു. എന്തൊരു കൗതുകകരമായ കാഴ്ച
കോടിക്കണക്കായ പ്രതികള്‍ ചെലവാകുന്ന Reader’s Digest-ന്റെ അധിപന്‍മാര്‍ എഴുതിയ They Changed Our World എന്ന കൃതിയിലും പ്രസ്തുതസംഭവം സൂചിപ്പിച്ചിട്ടുണ്ട്‌. വളരെയധികം രേഖപ്പെടുത്തപ്പെട്ട ഒരു സംഭവമാണ്‌, ഒരവസരത്തില്‍ ഒരു ക്രിസ്ത്യന്‍സംഘം മുഹമ്മദുമായി സംവാദത്തിന്‌ വന്നതും പ്രാര്‍ത്ഥനാസമയമായപ്പോള്‍ മുഹമ്മദ്‌ പറഞ്ഞതും ഈ പള്ളിയില്‍ വെച്ച്‌ നിങ്ങള്‍ക്ക്‌ ആരാധന നടത്താം; ഇത്‌ ദൈവാരാധനക്കുള്ള സ്ഥലമാകുന്നു. (പേജ്‌. 89-97 )


ഇസ്ലാം മതപ്രവാചകന്‍ വിവിധ മതസ്ഥരുമായി എങ്ങനെയാണ്‌ വര്‍ത്തിച്ചിരുന്നതെന്ന്‌ കാണിക്കുന്ന ഒരു ദൃഷ്ടാന്തമാണിത്‌. എത്രയും സഹിഷ്ണുതാപൂര്‍വമായിരുന്നു ആ സഹവര്‍തിത്വം. അദ്ദേഹത്തിന്‌ പണത്തിന്റെ തിടുക്കം നേരിട്ടാല്‍ മദീനയിലെ യഹൂദരില്‍ നിന്ന്‌ കടം വാങ്ങുക പതിവായിരുന്നു. ദിവംഗതനായപ്പോള്‍ പ്രവാചകന്റെ കവചം ഒരു യഹൂദിയുടെ പണയത്തിലായിരുന്നു.
സച്ചരിതരായ ഖലീഫമാരും വിമതസ്ഥരോട്‌ ഇതേ സഹിഷ്ണുതയോടെയാണ്‌ പെരുമാറിയത്‌. ഒരുദാഹരണം കാണുക രണ്ടാം ഖലീഫ ഉമര്‍ തെരുവീഥിയിലൂടെ നടന്നുപോവുമ്പോള്‍ അന്ധനായ ഒരു ജൂതവൃദ്ധന്‍ യാചിച്ചു നടക്കുന്നത്‌ കണ്ടു. ഖലീഫ അടുത്തുചെന്ന്‌ ചോദിച്ചു കാരണവരേ, നിങ്ങളെ ഈ ദുരവസ്ഥയിലെത്തിച്ചതെന്താണ്‌? അയാള്‍ പ്രതിവചിച്ചു ജിസ്‌യയും വാര്‍ധക്യവും അന്ധതയും. ഖലീഫ അയാളെ കൈപിടിച്ച്‌ സ്വഗൃഹത്തിലേക്ക്‌ കൊണ്ടുവന്നു. ആവശ്യമായ ആഹാരവും മും നല്‍കി സല്‍ക്കരിച്ചു. അനന്തരം പൊതുഭാരകാര്യം നോക്കുന്ന ഉദ്വേഗസ്ഥനോട്‌ ആജ്ഞാപിച്ചു ഇയാള്‍ക്കും ഇയാളെപ്പോലെ അവശരായിത്തീര്‍ന്ന വിമതസ്ഥര്‍ക്കും ജീവസന്ധാരണത്തിനാവശ്യമാകുന്ന തുക പൊതുഭാരത്തില്‍ നിന്ന്‌ നല്‍കുക. ഇത്തരക്കാരെ അവഗണിക്കുന്നത്‌ അനീതിയും അക്രമവുമാണ്‌. മുസ്ലിംകളുടെ സകാത്തിന്നവകാശികളായി ഖുര്‍ആനില്‍ ഫഖീറും മിസ്കീനും എണ്ണപ്പെട്ടിട്ടുണ്ട്‌. ഫഖീര്‍ എന്നാല്‍ മുസ്ലിംകളിലുള്ള ദരിദ്രരും മിസ്കീന്‍ എന്നാല്‍ അമുസ്ലിംകളിലുള്ള ദരിദ്രരുമാകുന്നു.
അങ്ങനെ ഖലീഫാഉമര്‍ അമുസ്ലിം ദരിദ്രവിഭാഗങ്ങല്‍ക്കും പെന്‍ഷന്‍ നിശ്ചയിച്ചു. എത്രയും സഹിഷ്ണുതയോടും നീതിയോടും കൂടിയേ പ്രവാചകനും ഖലീഫമാരും വിമതസ്ഥരോട്‌ വര്‍ത്തിച്ചിട്ടുള്ളു എന്നതിന്‌ മേല്‍ സംഭവങ്ങള്‍ തെളിവാണ്‌.
അമുസലിംകളുമായി മുസ്ലിംകള്‍ക്ക്‌ പലപ്പോഴും യുദ്ധത്തിലേര്‍പ്പെടേണ്ടി വന്നിട്ടുണ്ടെന്നുള്ളത്‌ ഒരു ചരിത്രവസ്തുതയാണ്‌. മുസ്ലിംകള്‍ അങ്ങോട്ട്‌ കടന്നാക്രമിച്ചതായിരുന്നില്ല. ഇങ്ങോട്ട്‌ വന്നാക്രമിക്കുയോ അതിന്നൊരുമ്പെടുകയോ ചെയ്തപ്പോള്‍ പ്രതിരോധിച്ചതായിരുന്നു അതിന്റെ തുടക്കം. പ്രവാചകന്‍ പതിമൂന്നുവര്‍ഷം തന്റെ ജന്‍മസ്ഥലമായ മക്കയില്‍ സത്യബോധനം നടത്തിക്കൊണ്ട്‌ കഴിച്ചു. വെളിച്ചത്തിന്റെ ശത്രുക്കള്‍ അദ്ദേഹത്തെ കഠിനമായി എതിര്‍ത്തു. നബിയെയും തന്റെ സഹചരന്‍മാരായ ന്യൂനപക്ഷത്തെയും പ്രതിയോഗികള്‍ നാനാരൂപേണ മര്‍ദിച്ചു; പീഡിപ്പിച്ചു. ചിലരെ നിര്‍ദാക്ഷിണ്യം വധിക്കുകപോലും ചെയ്തു. എന്നിട്ടൊന്നും പ്രവാചകന്‍ ശത്രുക്കളോട്‌ പ്രതികരിച്ചില്ല; ഒരു ശാപമൊഴിപോലും ഉരിയാടിയില്ല. എല്ലാം സഹിക്കുകയാണുണ്ടായത്‌. തന്റെ ജനം അറിയാത്തതുകൊണ്ട്‌ ചെയ്തുപോകുന്നതാണെന്നും അവര്‍ക്കത്‌ മാപ്പ്‌ ചെയ്യണമെന്നും റബ്ബിനോട്‌ കെഞ്ചി., ആ മഹാമനസ്കന്‍. അക്രമ മര്‍ദനങ്ങള്‍ സഹിക്കാനാകാത്ത പതനത്തിലെത്തിയപ്പോള്‍ അനുയായികളെ എത്യോപ്യയിലേക്കയച്ചു. യഥ്‌രിബിലെ മുഖ്യനേതാക്കന്‍മാരുമായി ഉടമ്പടിയുണ്ടാക്കിയ ശേഷം അങ്ങോട്ടായി മര്‍ദിതരുടെ പാലായനം. അവസാനം തന്നെ വധിക്കുവാനായി ശത്രുഭടന്‍മാര്‍ രാത്രികാലത്ത്‌ വന്നു വീടു വളഞ്ഞപ്പോള്‍ പ്രവാചകന്‍ ഒരു സുഹൃത്തിനോടൊപ്പം ഒളിച്ചുരക്ഷപ്പെട്ട്‌, യഥ്‌രിബില്‍ അഭയം പ്രാപിച്ചു. ഈ സംഭവം പ്രമാണിച്ചാണ്‌ മുസ്ലിംകള്‍ ഹിജ്‌റാബ്ദം ഏര്‍പ്പെടുത്തിയതെന്നു സുവിദിതമാണ്‌.
മദീനയുടെ അന്നത്തെ പേരായിരുന്നുന്നു യഥ്‌രിബ്‌. അവിടെ എത്തിയ ശേഷം അവിടത്തെ അറബി ഗോത്രങ്ങളും യഹൂദന്‍മാരും ക്രിസ്ത്യാനികളുമായി പ്രവാചകന്‍ ഒരു ഉടമ്പടി ചെയ്തു. പുറമേ നിന്ന്‌ വല്ലവരും നാട്ടിനെ ആക്രമിക്കുന്നപക്ഷം ഒക്കെട്ടായി പ്രതിരോധിക്കുക.- ഇതായിരുന്നു ആ കരാര്‍. ഇത്തരുണത്തിലാണ്‌ ദൈവം പ്രത്യാക്രമണത്തിന്‌ മുസ്ലിംകള്‍ക്ക്‌ അനുമതി നല്‍കിയത്‌. അല്ലാഹു ഖുര്‍ആനില്‍ അരുളി “ഇങ്ങോട്ടാക്രമിക്കപ്പെടുന്നവര്‍ക്ക്‌ അങ്ങോട്ടും പ്രത്യാക്രമണം നടത്തുവാന്‍ അനുമതി നല്‍കപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ അവര്‍ മര്‍ദിക്കപ്പെട്ടിരിക്കുകയാണ്‌. അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവനത്രെ. നിശ്ചയം. ഞങ്ങളുടെ ഈശ്വരന്‍ അല്ലാഹുവാണെന്ന്‌ പറഞ്ഞുവെന്നുള്ളതല്ലാത്ത മ​‍ൊരു ന്യായവുമില്ലാതെ അവരെ സ്വഗൃഹങ്ങളില്‍ നിന്നുശത്രു തള്ളിപ്പുറത്താക്കിയിരിക്കുന്നു. ഇങ്ങനെ ദൈവം ചിലരെ ചിലരെക്കൊണ്ട്‌ പ്രതിരോധിച്ചില്ലെങ്കില്‍ മഠങ്ങള്‍, ആശ്രമങ്ങള്‍, ദേവാലയങ്ങള്‍, ധാരാളം ദൈവനാമമുച്ചരിക്കപ്പെടുന്ന പള്ളികള്‍ബ്ലഎല്ലാം തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നവരെ ദൈവം സഹായിക്കുന്നുവെന്ന്‌ തെളിയിക്കാന്‍ കൂടിയാണി പ്രത്യാക്രമണാനുമതി. സര്‍വശക്തനും അജയ്യനുമത്രെ തീര്‍ച്ചയായും അല്ലാഹു. (ഖുര്‍ആന്‍, അധ്യായം 42, സൂക്തം 39, 40 )
മതസ്വാതന്ത്ര്യത്തിന്‌ വേണ്ടിയാണ്‌ യുദ്ധം അനുവദിക്കപ്പെട്ടത്‌. അതിനാല്‍ ധര്‍മസമരമാണിത്‌. ആക്രമണകാരികളല്ലാത്ത വിമതസ്ഥരെ ദ്രോഹിക്കാന്‍ ഇസ്ലാം കല്‍പിച്ചിട്ടില്ല. പ്രത്യുത, അവരുമായി നീതിയിലും സുകൃതത്തിലും വര്‍ത്തിക്കാനാണ്‌ ഖുര്‍ആന്റെ നിര്‍ദേശം
“നിങ്ങളെ മതത്തിന്റെ പേരില്‍ ആക്രമിക്കുകയോ നിങ്ങളുടെ ഗേഹങ്ങളില്‍ നിന്ന്‌ ബഹിഷ്കരിക്കുകയോ ചെയ്യാത്ത വിമതസ്ഥര്‍ക്ക്‌ സുകൃതം നല്‍കുന്നതും നീതിചെയ്യുന്നതും അല്ലാഹു തടയുന്നില്ല. നീതിപൂര്‍വം വര്‍ത്തിക്കുന്നവരെ അല്ലാഹു സ്നേഹിക്കുകയാണ്‌ ചെയ്യുന്നത്‌ പക്ഷേ നിങ്ങളെ മതത്തിന്റെ പേരില്‍ ആക്രമിക്കുകയും സ്വഗേഹങ്ങളില്‍നിന്നു തള്ളി പ്പുറത്താക്കുകയും പുറത്താക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നവരുണ്ടല്ലോ അവരെ സുഹൃത്തുക്കളായി വരിക്കുന്നത്‌ മാത്രമേ അല്ലാഹു തടുയുന്നുള്ളു. അവരെ ആര്‍ സുഹൃത്തുക്കളായി വരിക്കുന്നുവോ, അവര്‍ അക്രമികള്‍ തന്നെ.“ (ഖുര്‍ആന്‍ 60: 8,9 )

ഇസ്ലാമിലെ ജിഹാദിന്റെ പശ്ചാത്തലവും കാരണവും മുകളില്‍ വിവരിച്ചു കഴിഞ്ഞു. അതില്‍ നിന്ന്‌ മതസ്വാതന്ത്രത്തിനും വിശ്വാസസ്വാതന്ത്രത്തിനും വേണ്ടിയുള്ള ഒരു ധര്‍മസമരമാണതെന്നു വ്യക്തമായി. ധര്‍മസമരത്തെ എല്ലാ മതങ്ങളും എല്ലാ ശാസ്ത്രങ്ങളും അനുശാസിച്ചിട്ടുണ്ട്‌. ഹിന്ദുമതവും അതില്‍ നിന്നൊഴിവല്ല. ഹിന്ദുക്കളുടെ ഏവും പ്രചീനമായ സാഹിത്യം വേദങ്ങളാണ്‌. വേദങ്ങളില്‍ പുരാതനമായത്‌ ഋഗ്വേദവും. ദസ്യുക്കളുമായുള്ള ആര്യന്‍ ജനതയുടെ യുദ്ധകഥകളാല്‍ നിര്‍ഭരമാണ്‌ ഋഗ്വേദം. ആര്യദൈവമായ ഇന്ദ്രന്റെ മുഖ്യകൃത്യം തന്നെ ദസ്യുപുരങ്ങള്‍ തകര്‍ക്കലും അവരെ കൊല ചെയ്യലുമായിരുന്നു. ഭാരതത്തിലെ ആദിവാസികളായ ദ്രാവിഡന്‍മാരായിരുന്നു ദസ്യുക്കളെന്നു ഗവേഷക പിതന്‍മാര്‍ അഭിപ്രായപ്പെടുന്നു. ഇന്ദ്രന്‍ അവരുടെ കോട്ടകൊത്തളങ്ങളും നഗരങ്ങളും തകര്‍ത്തതിനാല്‍ അദ്ദേഹത്തിന്‌ -പുരന്ദരന്‍ - അഥവാ നഗരങ്ങള്‍ തകര്‍ക്കുന്ന ഇന്ദ്രന്‍ എന്ന ഒരു സ്ഥാനപ്പേര്‍തന്നെ വേദം നല്‍കുകയുണ്ടായി.
ഇന്ദ്രന്റെ അപദാനങ്ങള്‍ കീര്‍ത്തിച്ചുകൊണ്ട്‌ ഒരു ഋക്കില്‍ ഒരു ഋഷി പാടുന്നു
സാസാനാത്യാം ഉദസൂര്യം സാസാനേന്ദ്രഃ
സസാനപുരുഭോജനം ഗാം
ഹിരണ്യമുതഭോഗം സസാന ഹത്വേ ദസ്യു
പ്രാര്യം വര്‍ണമാവത്‌.
ഋഗ്വേദം മലം 3, സൂക്തം 343, ക്‌ 9
ഈ ക്കിന്‌ കഹാകവി വള്ളത്തോള്‍ പദ്യത്തില്‍ പരിഭാഷ കൊടുത്തിരിക്കുന്നത്‌ ഇപ്രകാരമാണ്‌
നല്‍കിയശ്വങ്ങളെ; നല്‍കി ദിനേശനെ;
നല്‍കിയിന്ദ്രന്‍ പുരുഭോഗ്യയാം ഗോവിനെ;
നല്‍കി പൊന്നിന്‍ മുതല്‍; ദസ്യുക്കളെക്കൊന്ന്‌
നന്നായി രക്ഷിച്ചിതാര്യവര്‍ണങ്ങളെ

ആര്യവംശക്കാരുടെ ശത്രുക്കളായ ദസ്യുക്കളെ കൊന്നു മുടിക്കുകയും അങ്ങനെ അവരെ പരിരക്ഷിക്കുകയും ചെയ്ത ഇന്ദ്രനെ സ്തുതിക്കുകയാണ്‌ കവി. ആര്യമതത്തില്‍ യുദ്ധം നിഷിദ്ധമായിരുന്നില്ലെന്ന്‌ ഇത്‌ തെളിയിക്കുന്നു. മറ്റൊരു മന്ത്രം കാണുക

ആര്‍ ശംബരന്റെ നൂറു പുരാതന നഗരങ്ങളെ വജ്രംകൊണ്ട്‌ പിളര്‍ത്തിയോ, ആര്‍ വര്‍ച്ചിയുടെ നൂറായിരത്തെ വീഴിച്ചുവോ ആ ഇന്ദ്രന്‌ സോമം കൊണ്ടുവരുവീന്‍ (ഋഗ്വേ. മ. 2, സൂ.14, .6 )
ശംബരനും വര്‍ച്ചിയും ദ്രാവിഡന്‍മാരുടെ രാജാക്കന്‍മാരായിരുന്നു. ശംബരന്‌ നൂറ്‌ നഗരവും വര്‍ച്ചിക്ക്‌ നൂറായിരം ഭടന്‍മാരുള്ള ഒരുഗ്രന്‍ സേനയുമുണ്ടായിരുന്നു. ആര്യന്‍മാരുടെ ആക്രമണത്തില്‍ അതെല്ലാം തകര്‍ന്നുപോയി. ദേവനായ ഇന്ദ്രന്റെ സഹായംകൊണ്ടാണീ വിജയം കൈവന്നത്‌. ആര്യജനത ദേവന്‍മാര്‍ക്കര്‍പ്പിക്കുന്ന ഒരു നിവേദ്യമാണ്‌ സോമനീര്‍. പുരോഹിത തലവനായ അധര്യു മേല്‍പറഞ്ഞ മഹത്കൃത്യങ്ങളില്‍ തങ്ങളെ സഹായിച്ച ഇന്ദ്രദേവന്നര്‍പ്പിക്കുവാന്‍ സോമനീര്‍ കൊണ്ടുവരേണ്ടതിന്‌ ഇതര പുരോഹിതന്‍മാരെ ആഹ്വാനം ചെയ്യുകയാണീ മന്ത്രത്തിലൂടെ. ആകയാല്‍ ഷിമാര്‍ യുദ്ധത്തേയും ശത്രുഹിംസയെയും വമ്പിച്ച പുണ്യകൃത്യമായാണ്‌ വിശ്വസിച്ചിരുന്നതെന്ന്‌ സ്പഷ്ടം. അഹിംസാവ്രതമൊന്നും അവര്‍ക്കില്ലായിരുന്നു.
തുടരും ....

മതം ജീവിതത്തെ സ്വാധീനിക്കുന്നവിധം


വ്യക്തികളെയല്ലാതെ സമൂഹത്തെയൊന്നായി അഭിസംബോധന ചെയ്യുവാന്‍ ധാര്‍മ്മിക തത്വദര്‍ശനങ്ങല്‍ക്ക്‌ സാധ്യമല്ല. മതത്തെപ്പോ​‍െ" ആഴത്തില്‍ സ്വാധീനം ച്ചേലുത്താനും അതിന്നാവില്ല. കൂടാതെ ഏത്‌ തത്വദര്‍ശനത്തെയാണ്‌ ജനങ്ങല്‍ പിന്‍പറ്റുക? ഓരോ തത്വജ്ഞാനിക്കും ഓരോ സിദ്ധാന്തം. ഓരോ സിദ്ധാന്തത്തിന്നും ഓരോ മാനദണ്ഡം വില്യം ജെയിംസിനെപ്പോലുള്ളവരുടെ പ്രയോജനവാദമോ? അരിസ്തീബി​‍െന്‍റ ആനന്ദവാദമോ? നിഷേയുടെ അതിജീവന തത്വചിന്തയോ? കാന്ര്‌ വിഭാവനം ചെയ്ത സ്വാതന്ത്ര്യദര്‍ശനമോ?
ഒരു തത്വദര്‍ശനം സ്വീകരിക്കുന്നതുമൂ"ം മനുഷ്യന്ന്‌ "ഭിക്കാന്‍ പോകുന്ന പ്രതിഫമലം എന്താണ്‌? ബുദ്ധിക്ക്‌ തൃപ്തിയും മനസ്സിന്ന്‌ സൗഖ്യവും പകരുന്ന വല്ലതുമാണോ? അതോ വെറുമൊരു മരീചികയോ? ആരോരുമറിയാതെ, ആരും കാണാതെ, മതിയായ വേതനം "ഭിക്കാതെ രഹസ്യസങ്കേതങ്ങളില്‍ സമൂഹത്തിന്നുവേണ്ടി പണിയെടുക്കുന്ന ഒരു സൈനികന്ന്‌ എന്ത്‌ പ്രതിഫ"മാണ്‌ അത്‌ വാഗ്ദാനം ചെയ്യുന്നത്‌? സ്വന്തം സമൂഹത്തെയും കുടുംബത്തെയും പ്രതിരോധിക്കുന്നതിനിടയില്‍ അന്യായമായി കൊല്ലപ്പെടുന്ന ദൈവമാര്‍ഗത്തി​‍െ" രക്തസാക്ഷികല്‍ക്ക്‌ എന്താണ്‌ കിട്ടുക? തത്വശാസ്ത്രജ്ഞര്‍ കൊട്ടിഘോഷിക്കുന്ന "ആത്മ സംതൃപ്തി'ക്ക്‌ മരിച്ചുപോകുന്നവരുടെ കാര്യത്തില്‍ എന്തു പ്രസക്തി?
മറുവശത്ത്‌ അതിക്രമികളും താന്തോന്നികളുമായി ജീവിക്കുന്നവര്‍. ഒട്ടും മനസ്താപമില്ലാതെ വി"ക്കപ്പെട്ട കനികളെല്ലാം ഭുജിക്കുന്നവര്‍. മരിച്ച്‌ മരവിച്ച മനസുക ഈ സമസ്യയുടെ കുരുക്കഴിക്കാന്‍ വിശ്വാസത്തിനേ കഴിയൂ - മതത്തിന്ന്‌ മാത്രം. അത്‌ പറയുന്നു: ""ആര്‍ അണുഅളവ്‌ ന? ചെയ്യുന്നുവോ അതി​‍െന്‍റ ഫ"വും "ആര്‍ അണുഅളവ്‌ തി? ചെയ്യുന്നുവോ അതി​‍െന്‍റ ഫ"വും അവന്‍ കാണും." ""അല്ലാഹുവി​‍െന്‍റ മാര്‍ഗത്തില്‍ വധിക്കപ്പെട്ടവരുണ്ടല്ലോ, അവരുടെ കര്‍മ്മങ്ങല്‍ അല്ലാഹു ഒരിക്കലും പാഴാക്കുകയില്ല. അവന്‍ അവര്‍ക്ക്‌ സ്വര്‍ഗത്തി​‍േ"ക്ക്‌ വഴികാണിക്കും. അവര്‍ക്ക്‌ മികച്ചഅവസ്ഥ പ്രദാനം ചെയ്യുകയും അവര്‍ക്ക്‌ നേരത്തെ പരിചയപ്പെടുത്തിയിരുന്ന സ്വര്‍ഗ്ഗത്തില്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും." ""മനുഷ്യന്‍ താന്‍ പ്രവര്‍ത്തിച്ചതെല്ലാം ഓര്‍മ്മിക്കുന്ന ദിവസം. അന്ന്‌ നോക്കുന്നവര്‍ക്കെല്ലാം കാണാവുന്നവിധം നരകം തുറന്നുവെക്കപ്പെടുന്നു. ധിക്കാരം കാണിക്കുകയും ഐഹികജീവിതത്തിന്ന്‌ മുന്‍ഗണന കല്‍പിക്കുകയും ചെയ്തിരുന്നവനാരോ, അവ​‍െന്‍റ താവളം നരകമാകുന്നു. എന്നാല്‍, സ്വനാഥ​‍െന്‍റ സമക്ഷത്തില്‍ നില്‍ക്കേണ്ടിവരുന്നത്‌ ഭയപ്പെടുകയും ആത്മാവിനെ ദുര്‍മോഹങ്ങളില്‍ നിന്നകറ്റി നിര്‍ത്തുകയും ചെയ്തവന്‍ ആരോ അവ​‍െന്‍റ താവളം സ്വര്‍ഗമാകുന്നു."
തത്വശാസ്ത്രങ്ങളെ നാം തള്ളിപ്പറയുന്നതിനര്‍ത്ഥം ഉല്‍കൃഷ്ടസ്വഭാവഗുണങ്ങളെ തള്ളിക്കളയുന്നു എന്നല്ല. സദ്സ്വഭാവം ഉല്‍കൃഷ്ടമനുഷ്യ​‍െന്‍റ സ്വത്തും പുരോഗതി പ്രാപിച്ച ഒരു സമൂഹത്തി​‍െന്‍റ അസ്ഥിവാരവുമാണ്‌. അതുള്ളിടത്തോളം സമൂഹം നി"നില്‍ക്കും. അതു നശിച്ചാല്‍ സമൂഹവും നശിക്കും അതില്ലാതെ അതിന്‌ ജീവിതമില്ല. ""ഒരു സമൂഹത്തി​‍െന്‍റ ധാര്‍മ്മികബോധത്തിന്ന്‌ ആപത്ത്‌ സംഭവിച്ചാല്‍ പിന്നെ അതി​‍െന്‍റ ശവസംസ്കാരത്തിന്ന്‌ ഏര്‍പ്പാടുചെയ്തുകൊള്ളുക" എന്ന്‌ ഒരു കവി ആഹ്വാനം ചെയ്തു. മതങ്ങല്‍ പൊതുവെയും ഇസ്‌ലാം വിശേഷിച്ചും ധാര്‍മ്മിക സദാചാരബോധത്തിന്നും സല്‍സ്വഭാവത്തിന്നും ഉന്നത സ്ഥാനവും പ്രാധാന്യവും കല്‍പിക്കുന്നു. ഖുര്‍ആന്‍ മുഹമ്മദ്‌ നബി(സ)ക്ക്‌ നല്‍കിയ ഏറ്റവും ഉല്‍കൃഷ്ടമായ സ്വഭാവം ഉള്ളവനാകുന്നു" (നൂൺ: 4) എന്നാണ്‌. ത​‍െന്‍റ നിയോഗത്തെ പ്രവാചകന്‍ (സ) സംക്ഷിപ്തമായി നിര്‍വ്വചിച്ചതിപ്രകാരമാണല്ലോ: ""ശ്രേഷ്ഠമായ സ്വഭാവഗുണങ്ങല്‍ പൂര്‍ത്തീകരിക്കുകയാണ്‌ എ​‍െന്‍റ നിയോഗോദ്ദേശ്യം." (ബുഖാരി, ഹാക്കിം, ബൈഹഖി).
ഇബ്നുല്‍ ഖയ്യിമിനെപ്പോലുള്ള അഗാധപണ്ഡിതന്‍ ദീനിനെ സ്വഭാവഗുണമായി നിര്‍വ്വചിച്ചതു ആശ്ചര്യമുളവാക്കേണ്ടതില്ല. അദ്ദേഹം പറഞ്ഞു: മതമെന്നാല്‍ സ്വാഭാവഗുണം തന്നെ. വല്ലവരും നിനക്ക്‌ സ്വഭാവഗുണം വര്‍ദ്ധിപ്പിച്ചാല്‍ അവര്‍ നിനക്കേറ്റിത്തരുന്നത്‌ നി​‍െന്‍റ മതഭക്തിയാണ്‌." ഏതാനും തിരുവചനങ്ങളുടെ പുനരാവിഷ്കാരം മാത്രമാണിത്‌. ""ഏറ്റവും നല്ല സ്വഭാവം ഉല്‍ക്കൊള്ളുന്നവരാണ്‌ ഏറ്റവും പൂര്‍ണ്ണമായ വിശ്വാസമുള്ളവര്‍!" (തിര്‍മിദി) ""പുണ്യമെന്നാല്‍ സദ്സ്വാഭാവമാണ്‌" (മുസ്ലിം) ""വിധി ദിനത്തില്‍, വിശ്വാസിയുടെ തുലാസ്സില്‍ സദ്‌ സ്വഭാവത്തേക്കാല്‍ കനം തൂങ്ങുന്നതായി മറ്റൊന്നുമില്ല." (തിര്‍മിദി). ഇതെല്ലാം മതത്തിലും സമൂഹത്തിലും സ്വഭാവഗുണങ്ങല്‍ക്കും സദാചാരനിഷ്ഠക്കും കല്‍പിക്കപ്പെടുന്ന പ്രാധാന്യം സ്പഷ്ടമാക്കുന്നു. മതത്തി"ത്‌ ഈടുറ്റ ഒരു സ്തംഭമാണ്‌. സമൂഹത്തെ സംബന്ധിച്ചിടത്തോളം ഉറച്ച അസ്തിവാരവും.

മതമില്ലാതെ സദാചാരമില്ല

മതം ധര്‍മ്മനിഷ്ഠാജീവിതത്തിന്‌ ആഹ്വാനം ചെയ്യുക മാത്രമല്ല, അതി​‍െന്‍റ നിയമങ്ങല്‍ ആവിഷ്കരിക്കുകയും പരിധികല്‍ നിര്‍ണയിക്കുകയും പൊതുമാനദണ്ഡങ്ങല്‍ നിശ്ചയിക്കുകയും പെരുമാറ്റച്ചട്ടങ്ങളുടെ വിശദാംശങ്ങളില്‍ മാതൃകകല്‍ നിരത്തുക കൂടി ചെയ്യുന്നു. അവ കണിശമായി പാലിക്കുവാനുള്ള പ്രേരണ നല്‍കുന്നു. പാലിച്ചവര്‍ക്ക്‌ രക്ഷയും "ംഘിച്ചവര്‍ക്ക്‌ ശിക്ഷയും നിശ്ചയിക്കുന്നു.
"മതമുക്തമായ സദാചാരം അര്‍ത്ഥശൂന്യമാണ്‌" - ഒരു ജര്‍മന്‍ തത്വചിന്തകന്‍ പ്രസ്താവിച്ചു. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി പറയുകയുണ്ടായി: മതവും സദാചാരവും അവിഭാജ്യമായ ഏകതയാണ്‌. അവ തമ്മില്‍ ഭേദം കല്‍പിക്കാനാവില്ല. സദാചാരത്തി​‍െന്‍റ ആത്മാവാണ്‌ മതം. സദാചാരമാകട്ടെ, ആത്മാവിന്ന്‌ അന്തരീക്ഷംപോ​‍െ"യും! മറ്റുവാക്കുകളില്‍ പറഞ്ഞാല്‍ മതം സദാചാരത്തെ വെള്ളവും ആഹാരവും നല്‍കി വളര്‍ത്തുന്നു - വെള്ളം വിളകളെയെന്ന പോ​‍െ"!"
വര്‍ഷങ്ങല്‍ക്ക്മുമ്പ്‌ ഇംഗ്ലണ്ടി​‍െ" ഒരു ജഡ്ജി ​‍േലാകത്തി​‍െന്‍റ മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റി - കുപ്രസിദ്ധമായ പ്രോഫ്യൂമോ സംഭവത്തില്‍ വിധി പ്രസ്താവിച്ച ജഡ്ജി. "ണ്ടനി​‍െ" ത​‍െന്‍റ "ളിതമായ ഫ്ലാറ്റില്‍ മൂന്നുമാസക്കാ"ം ചടഞ്ഞിരുന്ന്‌ അദ്ദേഹം കേസ്‌ പഠിച്ചു. കേസന്വേഷണവേളയില്‍ 180 ഓളം സ്ത്രീപുരുഷ?​‍ാരെയും പത്രപ്രവര്‍ത്തകരെയും പാര്‍ലിമെന്ര്‌ അംഗങ്ങളെയും അദ്ദേഹം വിചാരണ ചെയ്തിരുന്നു. ഏഴു "ക്ഷത്തിഅമ്പതിനായിരം പദങ്ങളുള്ള വിധിന്യായത്തി​‍െന്‍റ അവസാനഭാഗത്ത്‌ വെട്ടിത്തിളങ്ങുന്ന അക്ഷരങ്ങളില്‍ അദ്ദേഹം ഇപ്രകാരം രേഖപ്പെടുത്തി: ""മതത്തെ ഒഴിച്ചുനിര്‍ത്തിക്കൊണ്ട്‌ സദാചാരം ഉണ്ടാവുകയില്ല. സദാചാരമില്ലാതെ നിയമവ്യവസ്ഥ നി"നിര്‍ത്താനും കഴിയില്ല."
മതം മാത്രമാണ്‌ ന?-തി?കളെ വേര്‍തിരിക്കുന്ന കുറ്റമറ്റ മാനദണ്ഡം. മനുഷ്യര്‍ ഉറ്റുനോക്കുന്ന പരമോല്‍കൃഷ്ട മൂല്യങ്ങളുമായി അവനെ ബന്ധിക്കുന്ന ശക്തിയും അതുമാത്രം. സ്വാര്‍ത്ഥം, ജ?വാസനകളുടെ കടിഞ്ഞാണില്ലായ്മ, ശീ"ങ്ങളുടെ ആധിപത്യം തുടങ്ങിയവയില്‍ നിന്ന്‌ മനുഷ്യന്ന്‌ മുക്തി നല്‍കാനും മതത്തിനേ കഴിയൂ. സദാചാരസൗധം പടുക്കപ്പെടേണ്ടുന്ന ചൈതന്യവത്തായ ഒരു മനഃസാക്ഷിയെ വളര്‍ത്തിയെടുക്കുന്നതും മതമത്രെ.

ബന്ധുക്കളിലൂടെ ദൈവസാമീപ്യം



അടുത്ത ബന്ധുക്കളുടെ സാന്നിധ്യം നിങ്ങള്‍ക്ക്‌ ആശ്വാസവും ആനന്ദവുമാണോ നല്‍കാറുള്ളത്‌? ബന്ധങ്ങള്‍ നിങ്ങള്‍ക്ക്‌ എപ്പോഴെങ്കിലും ബന്ധനമായി തോന്നാറുണ്ടോ? ഭര്‍തൃസഹോദരിയെ നിങ്ങള്‍ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നുണ്ടോ? അവരെ ശാപവും ശല്യവുമായി കരുതാറുണ്ടോ? നിങ്ങളുടെ ഭര്‍ത്താവ്‌ അദ്ദേഹത്തി​‍െന്‍റ കുടുംബക്കാരെ സ്നേഹിക്കുന്നതും സഹായിക്കുന്നതും നിങ്ങള്‍ക്ക്‌ ഇഷ്ടമാണോ? നിങ്ങളതിനെ പ്രോത്സാഹിപ്പിക്കാറാണോ അതോ നിരുത്സാഹപ്പെടുത്താറാണോ പതിവ്‌? സഹോദരനില്‍നിന്നും സഹോദര​‍െന്‍റ ഭാര്യയില്‍നിന്നും നിങ്ങള്‍ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതുമൊക്കെ നിങ്ങളുടെ ഭര്‍തൃസഹോദരിക്ക്‌ നല്‍കാന്‍ നിങ്ങള്‍ സന്നദ്ധയാണോ? ഭര്‍ത്താവ്‌ നിങ്ങളുടെ അടുത്ത ബന്ധുക്കള്‍ക്ക്‌ മുന്തിയ പരിഗണന നല്‍കണമെന്ന്‌ നിങ്ങളാഗ്രഹിക്കാറില്ലേ? അതുപോലെ അദ്ദേഹത്തി​‍െന്‍റ ബന്ധുക്കളെ പരിഗണിക്കാന്‍ നിങ്ങള്‍ക്ക്‌ കഴിയാറുണ്ടോ?
കുടുംബബന്ധത്തിന്‌ ഇസ്ലാം നല്‍കുന്ന പ്രാധാന്യത്തെപ്പറ്റി നിങ്ങള്‍ മനസിലാക്കിയിട്ടുണ്ടോ? സ്വന്തം കുടുംബത്തോടും ഭര്‍ത്താവി​‍െന്‍റ ബന്ധുക്കളോടും ഇടപഴകുമ്പോള്‍ അതേക്കുറിച്ച്‌ ഓര്‍ക്കാറുണ്ടോ? ഞാനും എ​‍െന്‍റ ഭര്‍ത്താവും ഒരു തട്ടാനുമെന്ന കുടിലവും കുടുസ്സുമായ ചിന്ത നിങ്ങളെ പിടികൂടാറുണ്ടോ? അടുത്ത ബന്ധുക്കളെ ആദരിക്കാനും അംഗീകരിക്കാനും സഹായിക്കാനും സേവിക്കാനും ഞാനിസം നിങ്ങള്‍ക്ക്‌ തടസമാവാറുണ്ടോ? സഹധര്‍മിണിയുടെ ബന്ധുക്കളെ സംബന്ധിച്ച്‌ ഈ ചോദ്യങ്ങള്‍ പുരുഷനും മറ്റൊരു ഭാഷയില്‍ ബാധകമാണ്‌.
ഇത്തരം ചോദ്യങ്ങള്‍ സ്വന്തത്തോടു ചോദിച്ച്‌ അവക്ക്‌ കിട്ടുന്ന ഉത്തരങ്ങളെ ഇസ്ലാമികാധ്യാപനങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്തുക. അത്‌ നിങ്ങളുടെ ജീവിതത്തിന്‌ പുതിയ തെളിച്ചവും വെളിച്ചവും നല്‍കുമെന്ന്‌ പ്രതീക്ഷിക്കാം.
ഗര്‍ഭപാത്രത്തിനും കുടുംബബന്ധത്തിനും ഒരേ പദമാണ്‌ ഖുര്‍ആന്‍ ഉപയോഗിച്ചത്​‍്‌. അതോടൊപ്പം ഖുര്‍ആന്‍ ഏറ്റവും കൂടുതലുപയോഗിച്ച അല്ലാഹുവി​‍െന്‍റ ശ്രേഷ്ഠമായ ഗുണവിശേഷവുമായി ബന്ധപ്പെട്ടതുമാണത്‌. ഗര്‍ഭപാത്രങ്ങള്‍ക്ക്‌ അര്‍ഹാം എന്നാണ്‌ ഖുര്‍ആ​‍െന്‍റ പ്രയോഗം. കുടുംബബന്ധങ്ങള്‍ക്ക്‌ ഗര്‍ഭപാത്രത്തി​‍െന്‍റ ആള്‍ക്കാര്‍ എന്നര്‍ത്ഥം വരുന്ന ദവുല്‍ അര്‍ഹാം എന്ന പദവും. അതോ ദൈവനാമമായ റഹീമുമായി ബന്ധപ്പെട്ടതും. ഈ മൂന്നി​‍െന്‍റയും ഒത്തുവരവ്‌ കേവലം യാദൃശ്ചികമല്ല. അല്ലാഹു അവയെ പരസ്പരം കൂട്ടിയിണക്കിയതിനാല്‍ സംഭവിച്ചതാണ്‌. അല്ലാഹു കുടുബബന്ധത്തിന്‌ ത​‍െന്‍റ തൊട്ടടുത്ത സ്ഥാനമാണ്‌ നല്‍കിയിരിക്കുന്നത്‌. അവന്‍ ആജ്ഞാപിക്കുന്നു: ആരെ മുന്‍ നിര്‍ത്തി നിങ്ങള്‍ അന്യോന്യം അവകാശങ്ങള്‍ ചോദിക്കുന്നുവോ, ആ അല്ലാഹുവിനെ നിങ്ങളെ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്‌. (അന്നിസാഅ​‍്‌:1)
അല്ലാഹുവി​‍െന്‍റ നിയമമനുസരിച്ച്‌ രക്തബന്ധുക്കള്‍ അന്യോന്യം കൂടുതല്‍ അടുത്തവരാകുന്നു. തീര്‍ച്ചയായും അല്ലാഹു എല്ലാ കാര്യങ്ങളും നന്നായി അറിയുന്നവനാണ്‌ (അല്‍ അന്‍ഫാല്‍: 75). നീതി പാലിക്കുക. ന? ചെയ്യുക. കുടുംബ ബന്ധങ്ങള്‍ പുലര്‍ത്തുക. ഇതൊക്കെയാണ്‌ അല്ലാഹു ആജ്ഞാപിക്കുന്നത്‌. നീചകൃത്യങ്ങളും നിഷിദ്ധവും അക്രമവും നിരോധിക്കുകയും ചെയ്യുന്നു. അവന്‍ നിങ്ങളെ ഉപദേശിക്കുന്നത്‌ നിങ്ങള്‍ കാര്യങ്ങള്‍ ഓര്‍ക്കാനാണ്‌ (അന്നഹ്ല്: 90). അല്ലാഹു കൂട്ടിയിണക്കാന്‍ ആവശ്യപ്പെട്ട ബന്ധങ്ങള്‍ ചേര്‍ക്കുകയും തങ്ങളുടെ നാഥനോട്‌ ഭക്തിപുലര്‍ത്തുകയും പ്രയാസപൂര്‍ണമായ വിചാരണയെ ഭയപ്പെടുകയും ചെയ്യുന്നവരാണ്‌ ബുദ്ധിമാന്‍മാര്‍. (അര്‍റഅ​‍്ദ്‌:21)
അടുത്ത ബന്ധുവിന്‌ അവ​‍െന്‍റ അവകാശം നല്‍കുക. അഗതിക്കും വഴിയാത്രക്കാരനും അവരുടേതും (അല്‍ഇസ്‌റാഅ​‍്‌:26). സ്വത്ത്‌ വിഭജനവേളയില്‍ അവാശികളല്ലാത്ത അടുത്ത ബന്ധുക്കളും അനാഥരും അഗതികളും സന്നിഹിതരായാല്‍ അവര്‍ക്കും അതില്‍നിന്ന്‌ വല്ലതും നല്‍കുകയും അവരോട്‌ നല്ല വാക്കു പറയുകയും ചെയ്യുക. (അന്നിസാഅ​‍്‌:8)
അല്ലാഹു പറയുന്നതായി പ്രവാചകന്‍ അറിയിക്കുന്നു: ഞാന്‍ പരമകാരുണികനാണ്‌. ഞാന്‍ ഗര്‍ഭപാത്രത്തെ സൃഷ്ടിച്ചു. എന്നിട്ട്‌ ഞാനതിന്‌ എ​‍െന്‍റ നാമങ്ങളിലൊന്ന്‌ (അര്‍ഹാം) നല്‍കുകയും ചെയ്തു. അതിനാല്‍ ആര്‍ കുടുംബ ബന്ധം സ്ഥാപിക്കും. ആര്‍ അതിനെ മുറിച്ചുകളയുന്നുവോ അവനുമായി ഞാനും ബന്ധം മുറിച്ചുകളയും. (തിര്‍മിദി)
അല്ലാഹു നിങ്ങളുമായി ബന്ധം പുലര്‍ത്തണമെന്ന്‌ നിങ്ങളാഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളവരുമായി അടുപ്പം കാത്തുസൂക്ഷിക്കുക. അവരുമായി അകലാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുക. അവര്‍ നിങ്ങളില്‍നിന്നകന്നാലും നിങ്ങള്‍ അവരില്‍നിന്നകലാതിരിക്കുക. അവരെ സഹായിക്കുന്നതിലും സേവിക്കുന്നതിലും സന്തോഷവും സംതൃപ്തിയും കണ്ടെത്തുക.
കുടുംബബന്ധം മുറിക്കുന്നതിനെ ഖുര്‍ആന്‍ കഠിനമായെതിര്‍ക്കുന്നു: അല്ലാഹുവുമായി സുദൃഢമായ കരാര്‍ ചെയ്തശേഷം അത്‌ ലംഘിക്കുകയും അവന്‍ കൂട്ടിയിണക്കാന്‍ കല്‍പിച്ച ബന്ധങ്ങള്‍ മുറിച്ചുകളയുകയും ഭൂമിയില്‍ നാശമുണ്ടാക്കുകയും ചെയ്യുന്നവരെയാണ്‌ അല്ലാഹുവി​‍െന്‍റ ശാപം ബാധിക്കുക. ചീത്തയായ വാസസ്ഥലം ലഭിക്കുന്നതും അവര്‍ക്കു തന്നെ. (അര്‍റഅ​‍്ദ്‌:25)
പ്രവാചകന്‍ പറയുന്നു: ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ ത​‍െന്‍റ കുടുംബബന്ധം ചേര്‍ത്തുകൊള്ളട്ടെ (ബുഖാരി). കുടുംബബന്ധം മുറിക്കുന്നവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല (ബുഖാരി, മുസ്ലിം). ഏറ്റവും വേഗം പ്രതിഫലം ലഭിക്കുക കുടുംബബന്ധം ചേര്‍ക്കുന്നതിനും ദാനം നല്‍കുന്നതിനുമാണ്‌. വളരെ വേഗം ശിക്ഷ ലഭിക്കുക കുടുംബബന്ധം മുറിക്കുന്നതിനും അക്രമത്തിനുമാണ്‌.
കുടുംബബന്ധത്തിന്‌ ഖുര്‍ആന്‍ നല്‍കിയ വ്യാപ്തിയും പരിഗണനയും ഏറെ ശ്രദ്ധേയമത്രെ. അന്ധനോ മുടന്തനോ രോഗിക്കോ ആരുടെയും വീടുകളില്‍നിന്നും ഭക്ഷണം കഴിക്കുന്നതിനു വിരോധമില്ല. നിങ്ങള്‍ക്ക്‌ സ്വന്തം വീടുകളില്‍നിന്നോ പിതാക്കളുടെയോ മാതാക്കളുടെയോ സഹോദര?​‍ാരുടെയോ സഹോദരിമാരുടെയോ പിതൃസഹോദര?​‍ാരുടെയോ അമ്മായിമാരുടെയോ അമ്മാവ?​‍ാരുടെയോ മാതൃസഹോദരിമാരുടെയോ വീടുകളില്‍നിന്ന്‌ ഭക്ഷണം കഴിക്കുന്നതില്‍ ഒരു വിരോധവുമില്ല. ഏതു വീടി​‍െന്‍റ താക്കോല്‍ നിങ്ങളുടെ ഉത്തരവാദിത്വത്തിലുണ്ടോ ആ വീട്ടില്‍നിന്നും നിങ്ങളുടെ സുഹൃത്തുക്കളുടെ വീടുകളില്‍നിന്നും ഭക്ഷണം കഴിക്കുന്നതിനും വിരോധമില്ല. നിങ്ങള്‍ ഒന്നിച്ചോ വെവ്വേറെയോ തിന്നുന്നതിനും തെറ്റില്ല. (അന്നൂര്‍:61)
ഏറ്റവും അടുത്ത ബന്ധുക്കള്‍ ആരൊക്കെയാണെന്ന്‌ വ്യക്തമാക്കുന്ന ഈ ഖുര്‍ആന്‍ സൂക്തം അവരുടെ വീടുകള്‍ സ്വന്തം വീടുകള്‍പോലെ തന്നെയാണെന്നും അങ്ങനെ ആവണമെന്നും പഠിപ്പിക്കുന്നു.
ത​‍െന്‍റയും ത​‍െന്‍റ ജീവിതപങ്കാളിയുടെയും അടുത്ത ബന്ധുക്കളോടുള്ള സമീപനവും പെരുമാറ്റവും മരണാനന്തര ജീവിതത്തിലെ വിജയ-പരാജയങ്ങളില്‍ സുപ്രധാനമായ പങ്കുവഹിക്കുമെന്ന വസ്തുത മറക്കാവതല്ല.
അതുകൊണ്ടു തന്നെ നിങ്ങള്‍ കുടുംബബന്ധങ്ങള്‍ ഭദ്രമാക്കാന്‍ പരമാവധി ശ്രമിക്കുകയും പരസ്പരം അതിന്‌ പ്രേരിപ്പിക്കുകയും വേണം. ജീവിത പങ്കാളിയുടെ അടുത്ത ബന്ധുക്കളില്‍നിന്നകലുകയോ ഇണയെ അവരില്‍നിന്നകറ്റുകയോ ചെയ്യരുത്‌. അങ്ങനെ വല്ലതും സംഭവിച്ചാല്‍ അത്‌ അല്ലാഹുവില്‍നിന്ന്‌ അകലാന്‍ കാരണമാകും. അതുവഴി പരലോക നഷ്ടത്തിനും!

ഇസ്ലാം ഒരു സമന്വയദര്‍ശനം




വാണിദാസ്‌ എളയാവൂര്‍

ഒരു നൂതനവ്യവസ്ഥയിതിയുടെ സമുല്‍ഘാടനമാണ്‌ ഇസ്ലാം സാധിച്ചത്‌. അതുകൊണ്ട്‌ മനുഷ്യന്‍ അഭിമുഖീകരിക്കുന്ന സകല വിഷയങ്ങളുടെയും ആഴപ്പരപ്പുകളിലേക്ക്‌ വെളിച്ചം വിതറുവാന്‍ ഇസ്ലാം ശ്രദ്ധിച്ചു. ദൈവം, പ്രപഞ്ചം, ജീവിതം, മനുഷ്യന്‍ എന്നീ നാലുമണ്ഡലങ്ങളിലും അതി​‍െന്‍റ കൈവിരലുകള്‍ നീങ്ങി. മറ്റു പല മതദര്‍ശനങ്ങളെയും പോലെ ദൈവത്തെക്കുറിച്ചുള്ള ഏകമുഖമായ അന്വേഷണമായി ഇസ്ലാമിനെ പരിചയപ്പെടുത്തിക്കൂടാ. അതുകൊണ്ടാണ്‌ ഇസ്ലാം ഒരു സമഗ്ര ജീവിത ദര്‍ശനമായി മാറിയതും.
ഏകമായ ഈ പ്രപഞ്ചം ഏകോദ്ദേശ്യത്തില്‍ നിന്നുടലെടുത്തതാണ്‌. മനുഷ്യനാവട്ടെ പ്രപഞ്ചത്തി​‍െന്‍റ അഭിന്നഘടകവും പ്രപഞ്ചത്തി​‍െന്‍റ ഇതര ഭാഗങ്ങളുമായി പൂര്‍ണമായി ബന്ധിക്കപ്പെട്ടവനും സഹകരിക്കുന്നവനുമാണവന്‍. അതിനാല്‍ ഓരോ വ്യക്തിയും പ്രപഞ്ച വ്യവസ്ഥയോടും ഇതര വ്യക്തികളോടും സഹകരണത്തിലും ഏകീഭാവത്തിലും വര്‍ത്തിക്കേണ്ടതുണ്ട്‌. മനുഷ്യരാശി ഒരുഏകകമാണെന്ന്‌ ഇസ്ലാം സിദ്ധാന്തിക്കുന്നു. മനുഷ്യന്‍ ഏകീകരണത്തിനുവേണ്ടി വിഭിന്നമായിരിക്കുന്നു. അടുക്കാന്‍ വേണ്ടി അകന്നിരിക്കുന്നു. ഒരേ ലക്ഷ്യത്തിലെത്താന്‍മാത്രം വ്യത്യസ്തമാര്‍ഗങ്ങളവലംബിച്ചവരാണവര്‍. സയ്യിദ്‌ ഖുതുബി​‍െന്‍റ വാക്കുകള്‍ ശ്രദ്ധേയം:
'സമ്പൂര്‍ണമായ ഒരേകകമാണ്‌ മനുഷ്യന്‍, വ്യക്തിയെന്ന നിലയിലും സമൂഹമെന്ന നിലയിലും. പ്രത്യക്ഷത്തില്‍ വിഭിന്നമായ അവനിലെ ശക്തികള്‍ പരാമര്‍ത്ഥത്തില്‍ ഏകോ?​‍ുഖമാണ്‌. ബഹിര്‍പ്രകടനങ്ങള്‍ പല രൂപത്തിലാണെങ്കിലും ഏക ശക്തിയാണല്ലോ പ്രപഞ്ചം. അതുതന്നെയാണ്‌ മനുഷ്യ​‍െന്‍റയും നില."
സന്തുലിതവും സംയോജിതവും കേവലവുമായ ഏകത്വം. വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും ഇടയിലുള്ള കൂട്ടുത്തരവാദിത്തം - ഈ രണ്ട്‌ അടിസ്ഥാനങ്ങളിലാണ്‌ ഇസ്ലാം അതി​‍െന്‍റ സാമൂഹിക നീതി സാക്ഷാത്കരിക്കുന്നത്‌. ആ സാക്ഷാല്‍ക്കരണത്തിന്‌ മനുഷ്യപ്രകൃതിയുടെ മൗലിക ഭാവങ്ങളെ വിഗണിക്കുന്നുമില്ല. അവ​‍െന്‍റ ശക്തിയും ദൗര്‍ബല്യവും കണക്കിലെടുത്തുകൊണ്ടാണ്‌ അതി​‍െന്‍റ പ്രയാണം.
വ്യക്തിയുടെ മനോമാലിന്യങ്ങളായ രാഗദ്വേഷാദികള്‍ സമഷ്ടിയുടെ മേല്‍ സുസ്സ്വാധീനം ചെലുത്തുന്നതു അക്രമവും അനീതിയും അധര്‍മവുമാണ്‌. വ്യക്തിയുടെ പ്രകൃതിയെ ഹനിക്കുകയും നിരോധിക്കുകയും ചെയ്യുന്നതും തെറ്റാണെന്ന്‌ ഇസ്ലാം നിഷ്കര്‍ഷിക്കുന്നു. അങ്ങനെ ചെയ്യുന്നത്‌ സമൂഹത്തോടുതന്നെ ചെയ്യുന്ന വിനയാണെന്നും ഇസ്ലാം പ്രബോധിപ്പിക്കുന്നു.
വ്യക്തികളുടെ ജനമായത്തമായ അഭിരുചികളെയും വാസനകളെയും സര്‍ഗശക്തിയേയും നിഹനിക്കുന്നത്‌ വ്യക്തിയുടെ അവകാശദ്ധ്വംസനം മാത്രമല്ല അതി​‍െന്‍റ ആസ്വാദനവും പ്രയോജനവും അനുഭവിക്കാന്‍ സമര്‍ഹമായ സമൂഹത്തി​‍െന്‍റ അവകാശ നിഷേധം കൂടിയായിരിക്കും. ഇതി​‍െന്‍റയര്‍ത്ഥം വ്യക്തി സ്വാതന്ത്ര്യം അനിയന്ത്രിതവും അപ്രതിരോധ്യവും അപ്രമാദിത്വമിയന്നതുമാണെന്നല്ല, വ്യക്തിയുടെ മൗലിക സ്വാതന്ത്ര്യത്തെ അംഗീകരിച്ചുകൊണ്ടും സര്‍ഗ്ഗസിദ്ധികള്‍ക്ക്‌ വികസ്വരത കൈവരിക്കാന്‍ പോരുന്ന സാഹചര്യമനുവദിച്ചുകൊണ്ടും സമഷ്ടിയുടെ താല്‍പര്യങ്ങള്‍ക്ക്‌ തടസമാവാത്തവിധം വ്യക്തിഗതമായ അഭിരുചികളെ പരിപോഷിപ്പിച്ചും ആശാസ്യമായ നിയന്ത്രണം സൂക്ഷിക്കുവാന്‍ ഇസ്ലാം സംസ്കൃതി ശ്രദ്ധിക്കുന്നു. അതി​‍െന്‍റ അവലംബവും മാനദണ്ഡവും ദൈവഹിതമാണ്‌. വ്യക്തിയുടെയും സമൂഹത്തി​‍െന്‍റയും ദൈവമാര്‍ഗത്തിലൂടെയുള്ള സമ്പൂര്‍ണ്ണ വികാസമാണ്‌ ഇസ്ലാമി​‍െന്‍റ വിഭാവിത ലക്ഷ്യം. വിധിവിലക്കുകളുടെ സൂക്ഷ്മ സ്വഭാവം പരിശോധിച്ചാല്‍ അതേറെ ബോധ്യപ്പെടും.
വൈവിധ്യമാര്‍ന്ന സിദ്ധിസാധ്യതകളോടെയാണ്‌ മനുഷ്യന്‍ പിറക്കുന്നത്‌. അതിലൊരു സമീകരണമെന്നത്‌ അസാദ്ധ്യവും പ്രകൃതി വിരുദ്ധവുമാണ്‌. സിദ്ധികള്‍ ആരിലെന്ന്പരിഗണിക്കാതെ അവയെപൂര്‍ണമായി പ്രഫുല്ലമാക്കി സമഷ്ടിക്ക്‌ പ്രയോജനപ്പെടുത്തുകയാണ്‌ കരണീയം. അങ്ങനെ വളര്‍ത്തപ്പെട്ട ശാരീരികവും ബൗദ്ധീകവും ആത്മീയവുമായ സിദ്ധിസാധ്യതകള്‍ സമൂഹത്തി​‍െന്‍റ ക്ഷേമൈശ്വര്യങ്ങള്‍ക്കുള്ള പൂജാദ്രവ്യമായി മാറുമ്പോള്‍ വ്യക്തിജീവിതം പൂര്‍ണ്ണവും ഈശ്വരോ?​‍ുഖവുമായി പരിണമിക്കുന്നു. സാമ്പത്തിക സമത്വംപോലുള്ള മുദ്രാവാക്യങ്ങളും രാഷ്ട്രീയ സ്വാതന്ത്ര്യം, സാംസ്കാരിക സ്വാതന്ത്ര്യം തുടങ്ങിയ വിലക്ഷണ ലക്ഷ്യങ്ങളുമല്ല അവസരസമത്വവും മനുഷ്യ സ്വാതന്ത്ര്യവുമാണ്‌ മോക്ഷദായകമായ വിഭാവനകളെന്ന്‌ ഇസ്ലാം കണ്ടെത്തിയിരിക്കുന്നു. സാമ്പത്തിക സമത്വം അപ്രായോഗികമാണെന്നും അത്‌ കേവലം മരീചികയാണെന്നും നിയമത്തി​‍െന്‍റ ശക്തിയിലൂടെ അതൊരിക്കല്‍ സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ തന്നെ അതിന്‌ ചിരസ്ഥായിത്വമുണ്ടാവില്ലെന്നും ഇസ്ലാം നമ്മെയറിയിക്കുന്നു. എന്നാല്‍ സമസ്ത മേഖലകളിലും മാനവിക നീതിയുടെ അലംഘനീയത ഇസ്ലാം ആവര്‍ത്തിച്ചുറപ്പിക്കുന്നു. മാനവിക നീതിയുടെ പശ്ചാത്തലത്തിലെ വൃഷ്ടി, സമഷ്ടി, വികാസങ്ങള്‍, നിര്‍ബാധം, സാക്ഷാത്കരിക്കാന്‍ കഴിയുകയുള്ളുവെന്ന്‌ ഇസ്ലാം അറിയിക്കുന്നു.
മനുഷ്യനെ സമഗ്രമായിക്കണ്ട്‌ വിലയിരുത്താന്‍ പലപല മാനവിക ദര്‍ശനങ്ങളും വിമുഖത കാണിച്ചപ്പോള്‍, മനുഷ്യന്‍ ഒരു സമന്വയ ശില്‍പമാണെന്നും അവനിലെ വികാരവിചാരപ്രപഞ്ചങ്ങളൊന്നും അന്യോന്യഭിന്നങ്ങളല്ലെന്നും ഭൗതിക ആദ്ധ്യാത്മിക സമുന്നതികളിലേ അവ​‍െന്‍റ പൂര്‍ണ വികാസം പൂവണിയുകയുള്ളുവെന്നും ഇസ്ലാം ഉറക്കെ പ്രഘോഷിച്ചു.
ആത്മീയതയേയും ഭൗതികതയേയും പരസ്പര വിരുദ്ധങ്ങളായിക്കണ്ട മനുഷ്യന്‍ ഒന്നിനെ നിഷേധിച്ചുകൊണ്ടാണ്‌ മറ്റൊന്നിനെ സ്ഥാപിക്കാന്‍ ശ്രമിച്ചത്‌. ഒന്നിനെ തിരസ്കരിച്ചുകൊണ്ടാണ്‌ മറ്റൊന്നിനെ സ്വീകരിച്ചത്‌. ആത്മീയവും ഭൗതികവുമായ ശക്തികള്‍ക്കിടയില്‍ സംഘട്ടനവും സംഘര്‍ഷവുമാണ്‌ അവര്‍ ദര്‍ശിച്ചത്‌. രണ്ടിനുമിടയില്‍ അടിസ്ഥാനപരമായൊരന്തരം! ത്രാസി​‍െന്‍റ ഒരു തട്ട്‌ താഴ്ന്നാലേ മറ്റേത്‌ ഉയരുകയുള്ളൂ. അതുപോലെ ഭൗതികതയെ ഹിംസിച്ചുകൊണ്ടേ ആത്മീയത നേടാനാവൂ എന്നവര്‍ കരുതി. കാരണം അവരുടെ ദൃഷ്ടിയാല്‍ പ്രസ്തുത സംഘട്ടനം പ്രപഞ്ചത്തി​‍െന്‍റയും മനുഷ്യ​‍െന്‍റയും പ്രകൃതിതന്നെയാണ്‌. ഭൗതികവും ആത്മീയവുമായ ഈ സംഘട്ടനം തുടര്‍ന്നുപോന്നു. പരസ്പര പുരകമായി വര്‍ത്തിക്കേണ്ട രണ്ട്‌ വിഷയതലങ്ങള്‍ വിരുദ്ധതകളുടെ ധ്രൂവങ്ങളിലേക്ക്‌ വലിച്ചെറിയപ്പെട്ടതുപോലെ തോന്നി. ഭൗതികവും ആത്മീയവുമായ ശക്തികള്‍ക്കിടയില്‍ വൈരുദ്ധമില്ലാത്ത, സുഭദ്രവും സമ്പുര്‍ണവുമായ ഒരു സിദ്ധാന്തമാണ്‌ ഇസ്ലാം സമര്‍പ്പിച്ചത്‌. വിരുദ്ധശക്തികളെ ഏകീകരിക്കുകയും അഭിലാഷങ്ങള്‍, അഭിനിവേശങ്ങള്‍, പ്രവണതകള്‍ എന്നിവയെ സംയോജിപ്പിക്കുകയുമാണ്‌ ഇസ്ലാമി​‍െന്‍റ സമീപനം. മനുഷ്യ​‍െന്‍റ അകത്തും പുറത്തുമുള്ള ശക്തികളുടെ ഐക്യമാണ്‌ അത്‌ അഭിദര്‍ശിക്കുന്നത്‌. ആകാശം, ഭൂമി, മതം, ലോകകാര്യം, ശരീരം ആത്മാവ്‌, വിശ്വാസം, പ്രവൃത്തി എന്നിവയെ ഏകോ?​‍ുഖമായി ഒരേ മാര്‍ഗത്തില്‍ നയിക്കുകയാണ്‌ അതി​‍െന്‍റ ലക്ഷ്യം. അറിയുന്നതും അറിയാത്തതും കാണുന്നതും കാണാത്തതും ചേര്‍ന്ന ഒരേകകമാണ്‌ പ്രപഞ്ചം. ഭൗതികവും ആത്മീയവുമായ ശക്തികള്‍ക്കിടയില്‍ വൈരുദ്ധിമില്ലാത്ത, സുഭദ്രവും സമ്പൂര്‍ണ്ണവുമായ ഒരു സിദ്ധാന്തമാണ്‌ ഇസ്ലാം സമര്‍പ്പിച്ചത്‌. വിരുദ്ധ ശക്തികളെ ഏകകീരിക്കുകയും അഭിലാഷങ്ങള്‍, അഭിനിവേശങ്ങള്‍, പ്രവണതകള്‍ എന്നിവയെ സംയോജിപ്പിക്കുകയുമാണ്‌ ഇസ്ലാമി​‍െന്‍റ സമീപനം. മനുഷ്യ​‍െന്‍റ അകത്തും പുറത്തുമുള്ള ശക്തികളുടെ ഐക്യമാണ്‌ അത്‌ അഭിദര്‍ശിക്കുന്നത്‌. ആകാശം, ഭൂമി, മതം, ലോകകാര്യം, ശരീരം, ആത്മാവ്‌, വിശ്വാസം പ്രവൃത്തി എന്നിവയെ ഏകോ?​‍ുഖമായി ഒരേ മാര്‍ഗത്തില്‍ നയിക്കുകയാണ്‌ അതി​‍െന്‍റ ലക്ഷ്യം. അറിയുന്നതും അറിയാത്തതും കാണുന്നതും കാണാത്തതും ചേര്‍ന്ന ഒരേകകമാണ്‌ പ്രപഞ്ചം. ഭൗതികവും ആത്മീയവുമായ ശക്തികള്‍ സമന്വയിച്ച ഒരേകകമാണ്‌ ജീവിതം. അവയെ താളം തെറ്റാതെ വേര്‍തിരിക്കുക സാദ്ധ്യമല്ല. വിണ്ണിലേക്ക്‌ എത്തിനോക്കുന്ന ഉന്നതവികാരങ്ങളുടെയും മണ്ണില്‍ ഒട്ടിപ്പിടിച്ച അഭിലാഷങ്ങളുടെയും സമ്മിശ്ര രൂപമാണ്‌ മനുഷ്യന്‍. മനുഷ്യനിലെ ഈ രണ്ട്‌ അഭിനിവേശങ്ങള്‍ക്കുമിടയില്‍ വൈരുദ്ധ്യമുണ്ടാകാവതല്ല. പ്രകൃതിയില്‍ ആകാശഭൂമികള്‍ക്കിടയിലോ അറിയുന്നതും അറിയാത്തതും തമ്മിലോ വൈരുദ്ധ്യമില്ല. ഈ പരിനിഷ്ഠിതമായ പശ്ചാത്തലത്തില്‍ ഇഹവും പരവും തമ്മിലോ വിശ്വാസവും അനിഷ്ടാനവും തമ്മിലോ ആദര്‍ശവും, ആചാരണവും തമ്മിലോ വൈരുദ്ധ്യമില്ല. ഇവക്കെല്ലാം പിന്നില്‍ അനശ്വരമായ ഒരു മഹച്ഛക്തിയുണ്ട്‌. സൃഷ്ടിസ്ഥിതി സംഹാരകാരകത്വം നിര്‍വഹിക്കുന്ന ഒരു മഹച്ഛക്തി - അതത്രെ അല്ലാഹു.
അല്ലാഹുവി​‍െന്‍റ അസ്തിത്വത്തിലും അവ​‍െന്‍റ സൃഷ്ടിസ്ഥിതി സംഹാരകാരകത്വത്തിലും അസദൃശഭാവത്തിലും ദൃജരൂഢ വിശ്വാസം സൂക്ഷിക്കുന്ന സത്യവിശ്വാസിക്ക്‌ അല്ലാഹുവും അല്ലാഹുവി​‍െന്‍റ വിലാസവേദികളും അന്യമാവുന്നില്ല. ശരണം അവന്‍ മാത്രമാണെന്ന തെളിഞ്ഞ അവബോധം സൂക്ഷിക്കുന്ന സത്യവിശ്വാസിക്ക്‌ അല്ലാഹുവും അല്ലാഹുവി​‍െന്‍റ വിലാസവേദികളും അന്യമാവുന്നില്ല. ശരണം അവന്‍ മാത്രമാണെന്ന തെളിഞ്ഞ അവബോധം സൂക്ഷിക്കുന്ന മുസല്‍മാന്‍ സഹായത്തിന്‌ കൈ ഉയര്‍ത്തുന്നതും ആശ്വാസത്തിനപേക്ഷിക്കുന്നതും ഉയരങ്ങളിലേക്ക്‌ നോക്കിയാണ്‌. ഈശ്വര സന്നിധിയും ത​‍െന്‍റ മോക്ഷത്തിനായി തനിക്ക്‌ സമ്മാനിച്ച പ്രപഞ്ചവും തനിക്ക്‌ വേണ്ടി ചിട്ടപ്പെടുത്തിയ ജീവിതവും താനും അഭിന്നങ്ങളാണെന്ന ബോധ്യമാണ്‌ അവ​‍െന്‍റ സത്യദര്‍ശനം. പരസ്പരം അനന്യഭാവം സൂക്ഷിക്കുകയും സമസ്രഷ്ടങ്ങളോടും പ്രപഞ്ചത്തോടാകത്തന്നെയും ഹൃദയംഗമത പാലിക്കുകയും ചെയ്യാനനുശാസിക്കുന്ന ഇസ്ലാം ഏകീകരണത്തി​‍െന്‍റയും സമന്വയത്തി​‍െന്‍റയും മതദര്‍ശനമാണ്‌. ദൈവം സൃഷ്ടിച്ച പ്രപഞ്ചത്തി​‍െന്‍റ വിശാലതയില്‍, മാനുഷ്യകത്തി​‍െന്‍റ സമഗ്രതയില്‍ ഊന്നിയുറച്ച്‌ ദൈവഹിതം സാക്ഷാത്കരിക്കാന്‍ പ്രതിജഞാബദ്ധമായ ഇസ്ലാമിനെങ്ങനെ വിശ്ലഥനവും വിഭാഗീയതയും സൃഷ്ടിക്കാന്‍ സാധിക്കും! സത്യവേദത്തി​‍െന്‍റ ഉള്ളറിയാതെ ഉയര്‍ത്തുന്ന ഭര്‍ത്സനങ്ങളാണവ. വേദഗ്രന്ഥം മനുഷ്യരാശിയോട്‌ സംസാരിച്ചു. അത്‌ ലോക സാഹോദര്യത്തിനുവേണ്ടി വാദിച്ചു. പ്രവാചക?​‍ാരെ ലോകത്തി​‍െന്‍റ വഴികാട്ടികളാക്കി. സമസ്ത വേദഗ്രന്ഥങ്ങളെ സ്വാംശീകരിച്ച്‌ മനുഷ്യവംശത്തിന്‌ സമ്മാനിച്ചു. ങ്കുജാതിമതദേശ വര്‍ണഭാഷഭേദങ്ങള്‍ക്കതീതതമായി മനുഷ്യ​‍െന്‍റ കര്‍മകാണ്ഡത്തെ മാത്രം വിശകലനം ചെയ്ത്‌ വിലയിരുത്തി. അവനെ തിരശ്ശീലക്കപ്പുറത്തുള്ള പുനരുത്ഥാനത്തി​‍െന്‍റ പരലോകജീവിതത്തിനായി റിക്രൂട്ട്‌ ചെയ്തയച്ചു. ആ വിശ്വദര്‍ശനംഏകീകരണത്തി​‍െന്‍റയും സമന്വയത്തി​‍െന്‍റയും മാനവിക ദര്‍ശനമാണ്‌.
'നിശ്ചയം ഏകസമുദായമാണ്‌ നിങ്ങള്‍ ഞാന്‍ നിങ്ങളുടെ പരിപാലകനും. അതിനാല്‍ എനിക്ക്‌ വഴിപ്പെട്ട്‌ ജീവിക്കൂ.' അതാണ്‌ അല്ലാഹുവി​‍െന്‍റ തിരുവചനം. അതി​‍െന്‍റ പ്രയോഗതലമാണ്‌ ഇസ്ലാമി​‍െന്‍റ കര്‍മപഥം.

നീതിക്കു വേണ്ടി നിലകൊണ്ടവര്‍



"ഒരിക്കല്‍ യാത്രചെയ്ത്‌ തൃപ്തികരമായി തോന്നിയാല്‍ വില തരാം, ഇല്ലെങ്കില്‍ കുതിരയെ മടക്കിത്തരും." അങ്ങനെയായിരുന്നു വ്യാപാര വ്യവസ്ഥ. ഖലീഫ ഉമറുല്‍ ഫാറൂഖ്‌ ആണ്‌ കുതിരയെ വാങ്ങിയത്‌. നിര്‍ഭാഗ്യവശാല്‍ അദ്ദേഹം സവാരി ചെയ്യവേ, കുതിരയുടെ കാല്‍ കല്ലില്‍ തട്ടി ചതവുപറ്റി. ഉടനെ ഉമറൂല്‍ ഫാറൂഖ്‌ അതിനെ ഉടമസ്ഥനു തിരിച്ചുകൊടുത്തു. പക്ഷെ, കുതിരക്കാരന്‍ സമ്മതിച്ചില്ല. അയാള്‍ ശഠിച്ചു: "എ​‍െന്‍റ കുതിരയെ ഞാന്‍ തന്നപോലെ തിരിച്ചുതരണം. അല്ലെങ്കില്‍ അതി​‍െന്‍റ വില തരണം." മൂന്നാമതൊരാള്‍ മാധ്യസ്ഥനായി പ്രശ്നം പരിഹരിക്കാമെന്ന്‌ ഇരുവരും സമ്മതിച്ചു. അതിനായി അവര്‍ കണ്ടെത്തിയത്‌ ശുറൈഹുബ്നു ഹാരിസ്‌ ആയിരുന്നു. രണ്ടുപേരുടെയും വാദങ്ങള്‍ ശ്രദ്ധാപൂര്‍വം ശ്രവിച്ചശേഷം അദ്ദേഹം പറഞ്ഞു. "കുതിരയെ വാങ്ങിയവിധം തിരിച്ചുനല്‍കണം. അല്ലെങ്കില്‍ അതി​‍െന്‍റ വില കൊടുക്കണം."

വിധികേട്ട്‌ കുതിരക്കാരനെക്കാള്‍ സന്തോഷിച്ചത്‌ ഉമറുല്‍ ഫാറൂഖ്‌ ആണ്‌. സാധാരണക്കാരനും താനുമായുള്ള തര്‍ക്കത്തില്‍ മുഖം നോക്കാതെ നീതിവിധിച്ച ശുറൈഫിനോട്‌ അദ്ദേഹത്തിന്‌ അതിയായ ആദരവ്‌ തോന്നി. അദ്ദേഹത്തെ രാഷ്ട്രത്തി​‍െന്‍റ ഉന്നത നീതിപീഠത്തില്‍ നിയമിക്കുകയും ചെയ്തു. ഉത്കൃഷ്ടമായ നീതിയുടെ നിത്യനിദര്‍ശനമായി നിരവധി വര്‍ഷം അദ്ദേഹം ആ പദവി അലങ്കരിക്കുകയും ചെയ്തു.

ശുറൈഹൂബ്നു ഹാരിസി​‍െന്‍റ മകനും മറ്റു ചിലരുമായി സ്വത്തുസംബന്ധമായ തര്‍ക്കമുണ്ടായി. കേസി​‍െന്‍റ സ്വഭാവമെല്ലാം പിതാവിനെ ധരിപ്പിച്ച ശേഷം മകന്‍ ചോദിച്ചു' "ഈ പ്രശ്നത്തില്‍ കോടതിയെ സമീപിച്ചാല്‍ വിജയ സാധ്യതയുണ്ടോ? ഇല്ലെങ്കില്‍ വൃഥാവേലക്കു നില്‍ക്കേണ്ടതില്ലല്ലോ."
പ്രശ്നത്തി​‍െന്‍റ സ്വഭാവം നന്നായി മനസിലാക്കിയ ശുറൈഹ്‌ പറഞ്ഞു: "നീ കോടതിയെ സമീപിച്ചു നോക്കൂ!"

മകന്‍ കേസ്‌ കൊടുത്തു. ന്യായധിപനായ പിതാവ്‌ ഇരുവിഭാഗത്തി​‍െന്‍റയും വാദം കേട്ടു. വിധി പ്രസ്താവിച്ചപ്പോള്‍ അത്‌ പുത്രന്‌ പ്രതികൂലമായിരുന്നു. കോടതി പിരിഞ്ഞു വീട്ടിലെത്തിയപ്പോള്‍ മകന്‍ പരാതി പറഞ്ഞു: "അങ്ങ്‌ എന്നോട്‌ അനീതി ചെയ്തിരിക്കുന്നു. വിജയ സാധ്യതയുണ്ടെങ്കില്‍ മാത്രം കോടതിയെ സമീപിച്ചാല്‍ മതിയെന്ന്‌ തീരുമാനിച്ചാണ്‌ ഞാന്‍ ആദ്യമേ അഭിപ്രായം ആരാഞ്ഞത്‌. അങ്ങ്‌ കേസ്‌ കൊടുക്കാനാവശ്യപ്പെടുകയും ചെയ്തു. ഇപ്പോള്‍ എനിക്കെതിരെ നിങ്ങള്‍ തന്നെ വിധി പ്രസ്താവിച്ചിരിക്കുന്നു. അങ്ങനെ അങ്ങ്‌ എന്നെ അപമാനിച്ചിരിക്കുന്നു."

പിതാവ്‌ പ്രതിവചിച്ചു: "പ്രിയ മകനെ, ഭൂമിയില്‍ എനിക്കേറ്റം പ്രിയപ്പെട്ടവന്‍ നീ തന്നെ. പക്ഷെ, ഏറെ പ്രിയപ്പെട്ടവന്‍ പ്രപഞ്ചനാഥനായ അല്ലാഹുവാണ്‌. നീ എന്നോട്‌ പ്രശ്നങ്ങള്‍ വിവരിച്ച്‌ അഭിപ്രായം ആരാഞ്ഞപ്പോള്‍ തന്നെ വിധി നിനക്ക്‌ പ്രതികൂലമാകുമെന്ന്‌ എനിക്ക്‌ അറിയാമായിരുന്നു. പക്ഷെ, ഇക്കാര്യം ഞാന്‍ നിന്നെ നേരത്തെ അറിയിച്ചിരുന്നുവെങ്കില്‍ നീ കേസ്‌ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കും. അതോടെ അവര്‍ക്ക്‌ നഷ്ടം സംഭവിക്കും. ആരുടേയും അവകാശം അല്‍പവും ഹനിക്കപ്പെട്ടുകൂടായെന്ന്‌ നിര്‍ബന്ധമുള്ളതിനാലാണ്‌ കേസുകൊടുക്കാന്‍ ഞാന്‍ നിന്നെ ഉപദേശിച്ചത്‌. അനര്‍ഹമായതൊന്നും അനുഭവിക്കാനിടവന്നില്ലല്ലോ എന്നോര്‍ത്ത്‌ സന്തോഷിക്കുകയാണ്‌ നീ വേണ്ടത്‌."

പ്രവാചക പൗത്രന്‍ ഹസ്രത്ത്‌ ഹസ​‍െന്‍റ വീട്ടില്‍ ഏതാനും അതിഥികള്‍ വന്നു. വിരുന്നുകാരെ സല്‍ക്കരിക്കാന്‍ അവിടെ ഉണക്ക റൊട്ടി മാത്രമെ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍, ഹസന്‍ ഭൃത്യനെ വിളിച്ചു പറഞ്ഞു: 'നമ്മുടെ അതിഥികള്‍ക്ക്‌ ആഹാരമൊരുക്കണം. എങ്ങനെയെങ്കിലും കറിയുണ്ടാക്കണം'

'ഞാന്‍ എന്തുചെയ്യും? ഇവിടെ ഒന്നുമില്ലല്ലോ. എന്നാല്‍ പൊതു ഖജനാവിലേക്ക്‌ യമനില്‍നിന്ന്‌ ധാരാളം തേന്‍ വന്നിട്ടുണ്ട്‌. അങ്ങ്‌ ആജ്ഞാപിച്ചാല്‍ ഞാന്‍ അതില്‍നിന്ന്‌ അല്‍പം കൊണ്ടുവരാം." ഭൃത്യന്‍ അറിയിച്ചു.

"അതു പൊതുസ്വത്തല്ലേ, അതില്‍നിന്ന്‌ എന്തെങ്കിലും എടുക്കാന്‍ പിതാവ്‌ അനുവദിക്കില്ലല്ലോ."
"അതു ശരിതന്നെ. എന്നാലും അതില്‍ അങ്ങയ്ക്കുമൊരു വിഹിതമുണ്ടാവുമല്ലോ. അങ്ങയുടെ ഓഹരി ലഭിച്ചാല്‍ എടുത്തത്‌ തിരിച്ചു നല്‍കാം. ഇപ്പോള്‍ അല്‍പം വായ്പയെടുക്കാം." ഭൃത്യന്‍ നിര്‍ദ്ദേശിച്ചു. ഹസന്‌ ആ നിര്‍ദ്ദേശം നന്നായി തോന്നി. അങ്ങനെ ഭൃത്യനെ തേന്‍ കൊണ്ടുവരാനയച്ചു. അയാള്‍ പാത്രം തുറന്ന്‌ ഒന്നില്‍നിന്ന്‌ അല്‍പം എടുത്ത്‌ ബാക്കിയുള്ളത്‌ ഭദ്രമായി മൂടിക്കെട്ടി.

ഖലീഫ അലിയ്യുബ്നു അബീത്വാലിബ്‌ തേന്‍പാത്രങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒന്നില്‍ അല്‍പം കുറവു കണ്ടു. ഉടനെ അന്വേഷണമായി. വിവരമറിഞ്ഞ ഭൃത്യന്‍ പറഞു: "അങ്ങയുടെ മകന്‍ ഹസന്‍ അതിഥികളെ സല്‍ക്കരിക്കാന്‍ അല്‍പം തേന്‍ എടുക്കാന്‍ കല്‍പിച്ചിരുന്നു."

ഖലീഫ ആവശ്യപ്പെട്ടതനുസരിച്ച്‌, മകന്‍ ഹസനെ ഹാജരാക്കി. അദ്ദേഹം ഗൗരവസ്വരത്തില്‍ ചോദിച്ചു: "നീ എന്താണ്‌ ഇച്ചെയ്തത്‌? ഓഹരി വെക്കും മുമ്പ്‌ പാത്രത്തില്‍നിന്ന്‌ എന്തിന്‌ തേന്‍ എടുത്തു? ഖലീഫയുടെ മകനാണെന്ന്‌ കരുതി എന്തും ചെയ്യുകയോ?"

"അല്ല, അതില്‍ എനിക്കും ഒരവകാശമുണ്ടാവും; അതു ലഭിച്ചാല്‍ തിരിച്ചടക്കാമെന്നു കരുതി അല്‍പം വായ്പ എടുത്തതാണ്‌." ഹസന്‍ ത​‍െന്‍റ നിലപാട്‌ വിശദീകരിച്ചു.

"പക്ഷെ, മറ്റുള്ളവര്‍ക്ക്‌ വിഹിതം ലഭിക്കും മുമ്പ്‌ നി​‍െന്‍റ ഓഹരി എടുക്കാന്‍ നിനക്കെങ്ങനെ അവകാശം ലഭിച്ചു? നീ ചെയ്തത്‌ ഗുരുതരമായ തെറ്റുതന്നെ, തീര്‍ച്ച. മേലില്‍ ഇതാവര്‍ത്തിക്കരുത്‌." നാലാം ഖലീഫ കണിശമായി താക്കീത്‌ ചെയ്തു.


"വിശ്വാസികളുടെ നായകാ, ദിവ്യഗ്രന്ഥമനുസരിച്ച്‌ വിധി പ്രഖ്യാപിക്കണമെന്ന്‌ ഞാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു." ഹിംസ്വിലെ ഒരു മുസ്ലിംപൗരന്‍, ഉമറൂബ്നു അബ്ദില്‍ അസീസിനോട്‌ ആവശ്യപ്പെട്ടു.

"അതെ, അതു തന്നെയാണല്ലോ നമ്മുടെ ചുമതല." ഖലീഫ പ്രതിവചിച്ചു. തുടര്‍ന്ന്‌ ചോദിച്ചു: "താങ്കളുടെ പ്രശ്നം എന്താണ്‌?"

"എ​‍െന്‍റ ഭൂമി അബ്ബാസൂബ്നു വലീദിബ്നി അബ്ദില്‍ മലിക്ക്‌ പിടിച്ചുവെച്ചിരിക്കുന്നു." പരാതിക്കാരന്‍ പറഞ്ഞു. അബ്ബാസ്‌ ഖലീഫയുടെ അടുത്തുതന്നെയുണ്ടായിരുന്നു.

"അബ്ബാസ്‌! താങ്കള്‍ എന്തു പറയുന്നു?" ഉമര്‍ രണ്ടാമന്‍ ചോദിച്ചു."എനിക്കത്‌ അമീറുല്‍ മുഅ​‍്മിനീന്‍ വലീദുബ്നു അബ്ദില്‍ മലിക്ക്‌ പതിച്ചു തന്നതാണ്‌. അതിന്‌ എ​‍െന്‍റ വശം രേഖയുണ്ട്‌." അബ്ബാസ്‌ ത​‍െന്‍റ ന്യായം ബോധിപ്പിച്ചു.

"എന്തു പറയുന്നു?" ഖലീഫ പരാതിക്കാരനോട്‌ അന്വേഷിച്ചു.
"അല്ലാഹുവി​‍െന്‍റ ഗ്രന്ഥമനുസരിച്ചുള്ള വിധിയാണ്‌ എനിക്ക്‌ വേണ്ടത്‌?"
"അതെ! അല്ലാഹുവി​‍െന്‍റ ഗ്രന്ഥമാണ്‌ വലീദി​‍െന്‍റ രേഖയെക്കാള്‍ സ്വീകാര്യം. അബ്ബാസ്‌! അദ്ദേഹത്തി​‍െന്‍റ സ്വത്ത്‌ മടക്കിക്കൊടുക്കുക." ഉമറുബ്നു അബ്ദില്‍ അസീസ്‌ ആജ്ഞാപിച്ചു. അബ്ബാസിന്‌ അതനുസരിക്കുകയല്ലാതെ നിര്‍വാഹമുണ്ടായിരുന്നില്ല.


വലീദുബ്നു അബ്ദില്‍ മലിക്കിന്‌ റൗഹ്‌ എന്ന പേരുള്ള ഒരു പുത്രനുണ്ടായിരുന്നു. പുരുഷപ്രകൃതന്‍. ക്രൂരസ്വഭാവിയും. ഒരിക്കള്‍ അയാള്‍ക്കെതിരെ പരാതിയുമായി ഏതാനും പേര്‍ ഉമറുബ്നു അബ്ദില്‍ അസീസിനെ സമീപിച്ചു. അവരുടെ ഉടമയിലുള്ള ചില പീടികകള്‍ പിതാവ്‌ അയാള്‍ക്ക്‌ അന്യായമായി രജിസ്റ്റര്‍ ചെയ്തുകൊടുത്തിരുന്നു. അതയാള്‍ ബലം പ്രയോഗിച്ച്‌ കൈയടക്കുകയും ചെയ്തു. ഇതായിരുന്നു അവരുടെ ആവലാതി. ആരോപണം സത്യമാണെന്ന്‌ ബോധ്യമായ ഖലീഫ, റൗഹിനോട്‌ കല്‍പിച്ചു: "അവരുടെ കടകള്‍ അവര്‍ക്കുതന്നെ തിരിച്ചേല്‍പ്പിക്കുക."
"എന്തിന്‌? എനിക്കവ വലീദില്‍നിന്ന്‌ രേഖാമൂലം ലഭിച്ചതാണല്ലോ." റൗഹ്‌ അവകാശവാദമുന്നയിച്ചു.
"വലീദി​‍െന്‍റ രേഖയ്ക്ക്‌ എന്തുവില? കടകള്‍ അവരുടേതാണ്‌. അതു തെളിയിക്കാനാവശ്യമായ രേഖകളും അവര്‍ ഹാജരാക്കിയിട്ടുണ്ട്‌. അതിനാല്‍, പീടിക മുറികള്‍ അവയുടെ അവകാശികള്‍ക്ക്‌ മടക്കിക്കൊടുക്കുക.'
അങ്ങനെ റൗഹ്‌ ആവലാതിക്കാരിലൊരാളോടൊത്ത്‌ സ്ഥലം വിട്ടു. വഴിയില്‍വെച്ച്‌ അയാള്‍ പരാതി പറഞ്ഞതി​‍െന്‍റ പേരില്‍ സഹയാത്രികനെ ഭീഷണിപ്പെടുത്തി. ഉടനെ അദ്ദേഹം വിവരം ഉമ്‌റുബ്നു അബ്ദില്‍ അസീസിനെ അറിയിച്ചു. ഇതറിഞ്ഞ ഖലീഫ പാറാവുകാരനെ വിളിച്ചു പറഞ്ഞു' 'ഓ കഅ​‍്ബ, റൗഹിനെ പിന്തുടരുക. അവര്‍ പീടിക മുറികള്‍ അവകാശികളെ തിരിച്ചേല്‍പ്പിക്കുന്നുണ്ടോ എന്ന്‌ പരിശോധിക്കുക. ഇല്ലെങ്കില്‍ അവ​‍െന്‍റ തലയുമായി ഇവിടെ വരിക."
ഖലീഫയുടെ ഉത്തരവ്‌ അറിഞ്ഞ ചിലര്‍ റൗഹിനെ കാര്യം ധരിപ്പിച്ചു. കടകള്‍ മടക്കിക്കൊടുക്കാനാവശ്യപ്പെടുകയും ചെയ്തു. അതോടെ അയാളുടെ അഹന്ത അസ്തമിച്ചു. ഉമറുബ്നു അബ്ദില്‍ അസീസി​‍െന്‍റ ആജ്ഞ അക്ഷരംപ്രതി അനുസരിക്കുകയും ചെയതു.


"ഖാദി സാഹിബ്‌! ഭരണകൂടത്തി​‍െന്‍റ കാര്യത്തില്‍ നിങ്ങള്‍ ന്യായാധിപര്‍ ഇടപെടേണ്ട. അക്കാര്യം നന്നായറിയുക ഞങ്ങള്‍ക്കാണ്‌. ഞങ്ങള്‍ തന്നെ അവനോക്കിക്കൊള്ളാം." ആജ്ഞ ഉസ്മാനീ സുല്‍ത്താന്‍ സലീമി​‍േന്‍റതായിരുന്നു. അദ്ദേഹം കരുത്തനായ ഭരണാധികാരിയായിരുന്നു. ചുറ്റുമുള്ള രാഷ്ട്രങ്ങളെയും ഭരണകൂടങ്ങളെയും കീഴ്പ്പെടുത്താന്‍ അദ്ദേഹത്തിന്‌ അനായസം സാധിച്ചു. നിസാര കാരണങ്ങളുടെ പേരില്‍ പട്ടാളക്കാരെയും ഉദ്യോഗസ്ഥ?​‍ാരെയും വധശിക്ഷക്ക്‌ വിധേയമാക്കുക പതിവായിരുന്നു. ഒരിക്കല്‍ ധനകാര്യ വകുപ്പിലെ നൂറ്റമ്പത്‌ ജോലിക്കാരെ കൊച്ചുകൊച്ചു കുറ്റങ്ങളുടെ പേരില്‍ പുറത്താക്കുകയും വധശിക്ഷക്ക്‌ വിധിക്കുകയും ചെയ്തു. വിവരമറിഞ്ഞ കോൺസ്റ്റാന്‍റിനോപ്പിളിലെ ജഡ്ജി ജമാലി അവരാരും വധശിക്ഷക്ക്‌ അര്‍ഹരല്ലെന്നും അതിനാല്‍ നിരുപാധികം വിട്ടയക്കണമെന്നും നിര്‍ദ്ദേശിച്ചു. ഇതില്‍ കോപാകുലനായാണ്‌ സുല്‍ത്താന്‍ ഭരണത്തിലെ ഇടപെടലില്‍നിന്ന്‌ അദ്ദേഹത്തെ വിലക്കിയത്‌.
പക്ഷെ, ജമാലി ഭീഷണിക്ക്‌ വഴങ്ങുന്ന പ്രകൃതക്കാരനായിരുന്നില്ല. അദ്ദേഹം ദൃഢസ്വരത്തില്‍ പറഞ്ഞു: "താങ്കള്‍ ഭൗതിക നേട്ടങ്ങള്‍ ലക്ഷ്യംവെച്ച്‌ ചിന്തിക്കുന്നു. ഞാന്‍ പരലോക രക്ഷ ലക്ഷ്യം വെച്ചും. താങ്കളുടെ വധവിധി ഇവിടെ എന്തൊക്കെ ഗുണം ചെയ്താലും, നേട്ടങ്ങള്‍ക്ക്‌ നിമിത്തമായാലും, മരണാനന്തരം മറുലോകത്ത്‌ നികത്താനാവാത്ത നഷ്ടങ്ങള്‍ക്കിടയാക്കും, തീര്‍ച്ച. കരുണ കാണിക്കുന്നവരോട്‌ അല്ലാഹുവും കരുണ കാണിക്കുന്നു. ആക്രമികളെ അവന്‍ കഠിനമായി ശിക്ഷിക്കും."
ജഡ്ജിയുടെ മുമ്പില്‍ സുല്‍ത്താനു വഴങ്ങേണ്ടി വന്നു. നൂറ്റമ്പതു പേരെയും നിരുപാധികം വിട്ടയച്ചു.

പ്രകൃതിയുടെ പ്രകൃതം




ഖൂര്‍ആനിന്റെ ഭാഷയില്‍ പ്രകൃതിയുടെ പകൃതം ഇസ്ലാമാണ്‌. പ്രപഞ്ചം മുസ്ലിമാണ്‌. ദൈവത്തിന്റെ നിയമ വ്യവസ്ഥക്ക്‌ വിധേയമായി ജീവിക്കുന്നതിനാണ്‌ ഇസ്ലാം എന്ന്‌ പറയുക. ദൈവത്തിന്‌ സമ്പൂര്‍ണമായി കീഴ്പെട്ടവനും അവനെ അനുസരിക്കുന്നവനുമാണ്‌ മുസ്ലിം. ഈ അര്‍ഥത്തില്‍ പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളും മുസ്ലിമാണ്‌. വിശുദ്ധ ഖൂര്‍ആനി​ന്റെഈ പ്രസ്താവന നോക്കുക.

"ആകാശങ്ങളിലും ഭൂമിയിലുമുള്ള സകലതും സ്വമനസ്സാലോ നിര്‍ബന്ധിതമായോ മുസ്ലിമായിരിക്കുന്നു. അല്ലാഹുവിന്‌ കീഴ്പെട്ടിരിരിക്കുന്നു". (വിശുദ്ധ ഖൂര്‍ആന്‍ 3: 83 )

പ്രപഞ്ചത്തി​ന്റെസവിശേഷമായ ലയവും താളവും നിലനിര്‍ത്തുന്നത്‌ തന്നെ ഈ അനുസരണമാണ്‌. പ്രകൃതിയില്‍ നിറഞ്ഞു നില്‍ക്കുന്ന അപാരമായ ശാന്തത്ത ഈ സമ്പൂര്‍ണ വിധേതത്വത്തി​ന്റെഫലമാണ്‌. ഒരു നിമിഷം പ്രപഞ്ചത്തെക്കുറിച്ച്‌ ഒന്നു ചിന്തിച്ചു നോക്കുക. എന്തുമാത്രം ചലനങ്ങളാണ്‌ എല്ലായിടത്തും നടന്നു കൊണ്ടിരിക്കുന്നത്‌. ഭൂമിയും ചന്ദ്രനും സൂര്യനും അനുസ്യൂതം അതിവേഗതയില്‍ ചലിച്ചുകൊണ്ടേയിരിക്കുന്നു. നമുക്ക്‌ പേരറിയുന്നതും പേരറിയാത്തതുമായ കോടിക്കണക്കിന്‌ ഗ്രഹങ്ങളും ഉപഗ്രങ്ങളും വേറെയുമുണ്ട്‌ ഈ അതിവേഗ സഞ്ചാര പാതയില്‍. എന്തൊരു താളൈക്യത്തിലാണ്‌ അവയുടെ സഞ്ചാരം.

"രാത്രിയും ഇവര്‍ക്കൊരു ദൃഷ്ടാന്തമാണ്‌. അതില്‍ നിന്ന്‌ പകലിനെ നാം ഊരിയെടുക്കുന്നു. അതോടെ അവര്‍ ഇരൂളിലകപ്പെടുന്നു. സൂര്യന്‍ അതി​ന്റെസങ്കേതത്തിലേക്ക്‌ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. പ്രതാപിയും എല്ലാം അറിയുന്നവനുമായ അല്ലാഹുവി​ന്റെസൂക്ഷമമായ പദ്ധതിയനുസരിച്ചാണത്‌. ചന്ദ്രന്നും നാം ചില മലങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അതിലൂടെ കടന്നു പോയി അവസാനം അത്‌ ഉണങ്ങി വളഞ്ഞ ഈന്തപ്പനക്കുലയുടെ തണ്ടുപോലെയായിത്തീരുന്നു. ചന്ദ്രനെ എത്തിപ്പിടിക്കാന്‍ സൂര്യന്‌ സാധ്യമല്ല. പകലിനെ മറികടക്കാന്‍ രാവിനുമാവില്ല. എല്ലാ ഓരോന്നും നിശ്ചിത ഭ്രമണ പഥത്തില്‍ നീന്തിത്തുടിക്കുകയാണ്‌ (വിശുദ്ധ ഖുര്‍ആന്‍ 36 :37-40 )


പ്രപഞ്ചത്തിലെ ഓരോ വസ്തുക്കളും തങ്ങളെ ദൈവം തമ്പരാന്‍ ഏല്‍പിച്ച പണി നിശബ്ദമായി ചെയ്തു കൊണ്ടേയിരിക്കുന്നു. പരസ്പരം അസൂയയില്ല, മല്‍സരമില്ല, കുതികാല്‍വെട്ടില്ല, ഏറ്റുമുട്ടലും കൂട്ടിമുട്ടലുമില്ല. പകരം സ്രഷ്ട്രാവിന്‌ സ്തോത്രങ്ങള്‍ അര്‍പിച്ചുകൊണ്ട്‌ അവര്‍ തങ്ങളുടെ ഡ്യട്ടിയില്‍ വാപൃതരായിക്കുന്നു.



"ആകാശ ഭൂമികളിലുള്ളവയൊക്കെയും അല്ലാഹുവി​ന്റെമഹത്വം പ്രകീര്‍ത്തിക്കുന്നു. അവന്‍ അജയ്യനും യുക്തിമാനുമാണ്‌"( വിശുദ്ധ ഖുര്‍ആന്‍ 57 :1 )

പക്ഷെ, പ്രപഞ്ചത്തിലെ സകല വസ്തുക്കളും തമ്പുരാണ്‌ പ്രകീര്‍ത്തനം ചെയ്യുമ്പോഴും നമുക്കത്‌ മനസ്സിലാവുന്നില്ല. കാരണം മനുഷ്യ ഭാഷയിലല്ല ഈ സ്തുതികീര്‍ത്തനങ്ങളൊന്നും. എന്നല്ല, സമ്പൂര്‍ണ സമര്‍പണത്തി​‍െയും അനുസരണത്തി​‍െയും ഈ സുന്ദര ഭാഷ അവിവേകിയും അഹങ്കാരിയുമായ മനുഷ്യന്‍​‍്‌ വശമില്ലതന്നെ.

"ഏഴാകാശങ്ങളൂം ഭൂമിയും അവയിലുള്ളതൊക്കെയും അവ​ന്റെവിശുദ്ധിയെ വാഴ്ത്തുന്നു. അവനെ സ്തുതിക്കുന്നതോടൊപ്പം അവ​ന്റെപരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്ത യാതൊന്നുമില്ല. പക്ഷെ, അവയുടെ പ്രകീര്‍ത്തനം നിങ്ങള്‍ക്ക്‌ മനസ്സിലാവുകുയില്ല. അവന്‍ വളരെ സഹനമുള്ളവും ഏറെ പൊറുക്കുന്നവനുമാണ്‌."( വിശുദ്ധ ഖുര്‍ആന്‍ 17 :44 )

ചിറകടിച്ച്‌ പറന്നുയരുന്ന പക്ഷിയുടെ ചിറകടി പോലും ഒരു പക്ഷെ സ്രഷ്ടാവിനുള്ള കീര്‍ത്തനങ്ങളാവാം. വെള്ളം കുടിച്ചതിനു ശേഷം കൊക്കി​ന്റെചുണ്ട്‌ ആകാശത്തേക്ക്‌ ഉയര്‍ത്തുന്നതു പോലും വെള്ളം നല്‍കിയതിന്‌ തമ്പുരാനോടുള്ള നന്ദി സൊ‍ാചകമായിരിക്കാം.

"ആകാശ ഭൂമിയിലുള്ളവര്‍, ചിറകുവിരുത്തിപ്പറക്കുന്ന പറവകള്‍, എല്ലാം അല്ലാഹുവി​ന്റെവിശുദ്ധി വാഴ്ത്തിക്കൊണ്ടിരിക്കുന്നത്‌ നീ കണ്ടിട്ടില്ലേ? ത​ന്റെപ്രാര്‍ഥനയും കീര്‍ത്തനവും എങ്ങനെയെന്ന്‌ ഒരോന്നിനും നന്നായി അറിയാം. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷമമായി അറിയുന്നവനാണ്‌ അല്ലാഹു."( വിശുദ്ധ ഖുര്‍ആന്‍ 24: 41)

മുന്നിലൂടെ കടന്നു പോകുന്ന മോട്ടോര്‍ സൈക്കിളി​ന്റെകാതടപ്പിക്കുന്ന ശബ്ദം പലപ്പോഴും നമുക്ക്‌ അസഹ്യമാണ്‌. എന്നാല്‍ അതിവേഗതയില്‍ പ്രപഞ്ചത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഗോളങ്ങളൊന്നും നമ്മെ ഒട്ടും അലോസരപ്പെടത്തുന്നേയില്ല. വാഹനങ്ങള്‍ കൂട്ടിമുട്ടി ദിനേന എത്രയോ പേര്‍ മരിക്കുന്നു. വാഹനങ്ങളിലുള്ള മനുഷ്യ​ന്റെനിയന്ത്രണത്തി​ന്റെപരിമിതിയാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. എന്നാല്‍ സൂര്യനും ചന്ദ്രനും കൂട്ടിമുട്ടി പതിനായിരക്കണക്കിന്‌ ആളുകള്‍ മരണപ്പെട്ടതായി നാം കേട്ടിട്ടില്ല. ഇനിയൊട്ട്‌ കേള്‍ക്കാനും പോകുന്നില്ല. അന്ത്യനാള്‍ വരെ ഇതു തന്നെയായിരിക്കും അവസ്ഥ. രാവും പകളും ഇതു വരെ പരസ്പരം കൊമ്പു കോര്‍ത്തിട്ടില്ല, പകരം അവയെ പരസ്പരം ഐക്യത്തില്‍ കോര്‍ത്തിണക്കിയിട്ടുണ്ട്‌ താനും.



"എന്തുകൊണ്ടെന്നാല്‍ തീര്‍ച്ചയായും അല്ലാഹുവാണ്‌ രാവിനെ പകളിലേക്ക്‌ കടത്തിവിടുന്നത്‌. പകലിനെ രാവില്‍ പ്രവേശിപ്പിക്കുന്നതും അവന്‍ തന്നെ. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു"( വിശുദ്ധ ഖുര്‍ആന്‍ 22: 61)

അശാന്തി കൂടുകൂട്ടിയിരിക്കുന്ന ഭൂമിയില്‍ മനുഷ്യന്‍ ശാന്തിയും തേടി അലയുന്നുണ്ട്‌. ഒരിറ്റു സമാധാനത്തിനും സന്തോഷത്തിനും വേണ്ടി അവന്‍ മണിമാളികകള്‍ കെട്ടിയുണ്ടാക്കി.. കടല്‍ തീരങ്ങളില്‍ അലഞ്ഞു നടന്ന്‌ കടല്‍ കാറ്റിനോടും അലകളോടും കെഞ്ചി നോക്കി. പക്ഷെ, ശാന്തിയും സമാധാനവും ലഭിക്കുന്ന യഥാര്‍ഥ തീരത്ത്‌ അവന്‍ ഇതു വരെ എത്തിയിട്ടില്ല. മുറുക്കാന്‍ കടയില്‍ സ്വര്‍ണ്ണമന്വേഷിക്കുന്നവനപ്പോലെ സഹതാപമര്‍ഹിക്കുന്നവനാണന്‍

മനുഷ്യന്‌ ഭൂമിയില്‍ ശാന്തിയും സമാധാനവും കൈവരണമെങ്കില്‍ ഒരേ ഒരു വഴിയേ ഉള്ളൂ. പ്രപഞ്ചത്തെ കണ്ടു പഠിക്കുക. പ്രകൃതിയുടെ ശാന്തിയിലേക്ക്‌ മടങ്ങൂക. സമ്പൂര്‍ണ സമര്‍പ്പണത്തി​ന്റെവഴിയില്‍ ആഞ്ഞു നടക്കുക.

ഖുര്‍ആന്‍ ചോദിക്കുന്ന ചോദ്യം നമ്മുടെ മനോമുകുരങ്ങളില്‍ തെളിഞ്ഞു വരേണ്ട സന്ദര്‍ഭവും ഇതു തന്നെയാണ്‌

"അല്ലാഹുവി​ന്റെനിയമ വ്യവസ്ഥയല്ലാതെ മറ്റു വല്ലതുമാണോ അവര്‍ ആഗ്രഹിക്കുന്നത്‌. ആകാശ ഭൂമികളിലുള്ളവയൊക്കെയും സ്വയം സന്നദ്ധമായോ നിര്‍ബിതമായോ അവനുമാത്രം കീഴ്പെട്ടിരിക്കെ. എല്ലാവരുടെയും തിരിച്ചുപോക്ക്‌ അവനിലേക്ക്‌ തന്നെയാണ്‌." (വിശുദ്ധ ഖുര്‍ആന്‍ 3: 83)