ധാര്‍മിക മൂല്യങ്ങള്‍



ശൈഖ്‌ മുഹമ്മദുല്‍ ഗസ്സാലി

വിശുദ്ധ പ്രവാചകന്‍ ത​‍െന്‍റ ദൗത്യത്തി​‍െന്‍റ ലക്ഷ്യം വിശദീകരിക്കവേ ഇങ്ങനെ പറഞ്ഞു: "സദ്പ്രവൃത്തികളുടെ പരിപൂര്‍ത്തിക്ക്‌ മാത്രമായിട്ടാണ്‌ ഞാനയക്കപ്പെട്ടിരിക്കുന്നത്‌," ഈ മഹല്‍ സന്ദേശം മനുഷ്യജീവിതത്തില്‍ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്‌. പ്രവാചകത്വത്തി​‍െന്‍റ ലക്ഷ്യം മനുഷ്യരുടെ ധാര്‍മിക സ്വഭാവം ശക്തിപ്പെടുത്തുക എന്നതായിരുന്നു. അതുവഴി സൗന്ദര്യത്തി​‍െന്‍റയും പരിപൂര്‍ണതയുടെയും ഒരു പുതുലോകം അവരുടെ കൺമുമ്പില്‍ തെളിഞ്ഞു നില്‍ക്കും. ജ്ഞാനത്തി​‍െന്‍റ സഹായത്തോടെ ആ ലോകത്തെത്തിച്ചേരുവാന്‍ ബോധപൂര്‍വം ശ്രമിക്കുന്നതിന്‌ അതവര്‍ക്ക്‌ പ്രേരണ നല്‍കുകയും ചെയ്യും.

ആരാധനാകര്‍മ്മങ്ങള്‍ ഇസ്ലാമില്‍ നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. വിശ്വാസത്തി​‍െന്‍റ പ്രധാന സ്തംഭങ്ങളില്‍ അവ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്‌. നിഗോ‍ൂഢവും അജ്ഞാതവുമായ ഒരു സത്തയുമായി മനുഷ്യനെ ബന്ധിപ്പിക്കുന്ന രഹസ്യാര്‍ത്ഥമുള്ള ചടങ്ങുകളോ അര്‍ത്ഥശൂന്യവും ഉപയോഗരഹിതവുമായ കര്‍മങ്ങളോ അല്ല ഇസ്ലാമില്‍ ആരാധന. യഥാര്‍ത്ഥ ധര്‍മ്മപാഠങ്ങള്‍ അഭ്യസിക്കുവാനും ശീലങ്ങള്‍ നേടിയെടുക്കുവാനും ജീവിതാവസാനംവരെ ഈ മൂല്യങ്ങളോട്‌ പ്രതിബദ്ധത പുലര്‍ത്തി സദ്‌വൃത്തരായി ജീവിക്കുവാനും മനുഷ്യര്‍ക്ക്‌ പരിശീലനം നല്‍കുന്നതാണ്‌ അവ.

നമസ്കാരം ഇസ്ലാമില്‍ നിര്‍ബന്ധമാക്കിയിട്ടുള്ള ഒരാരാധനയാണ്‌. സന്നദ്ധതയോടെയും താത്പര്യത്തോടെയും ഏതൊരു മുസ്ലിമും അനുഷ്ഠിക്കേണ്ട ഒന്നാണത്‌. ജീവിതകാലം മുഴുവന്‍ അതവന്‍ നിര്‍വഹിക്കുകയും അവ​‍െന്‍റ ശരീരത്തേയും മനസിനെയും രോഗത്തില്‍നിന്നും അനാരോഗ്യത്തില്‍നിന്നും അകറ്റിനിര്‍ത്തുകയും ചെയ്യുന്നു. വിശുദ്ധഖുര്‍ആനും പ്രവാചകവചനങ്ങളും ഇതിന്‌ പിന്‍ബലം നല്‍കുന്നുണ്ട്​‍്‌.

"നിങ്ങള്‍ നമസ്കാരം നിലനിര്‍ത്തുക, നിശ്ചയം നമസ്കാരം നീചവൃത്തികളില്‍നിന്നും നിഷിദ്ധ കര്‍മങ്ങളില്‍നിന്നും തടയുന്നു." (29:45)

നമസ്കാരം മനുഷ്യരെ പാപത്തില്‍നിന്നകറ്റി നിര്‍ത്തുകയും ദുര്‍വൃത്തികളില്‍നിന്നവരെ രക്ഷിക്കുകയും ചെയ്യുന്നു. അല്ലാഹുവി​‍െന്‍റയടുക്കല്‍ സ്വീകാര്യമായ നമസ്കാരത്തെപ്പറ്റിയുള്ള ഒരു ഹദീസുണ്ട്‌:
"വിനയത്തോടെ നമസ്കാരത്തെ സമീപിക്കുകയും നമ്മുടെ സൃഷ്ടികളോട്‌ കാരുണ്യം കാണിക്കുകയും പാപം ചെയ്യാതിരിക്കുകയും നമ്മെയോര്‍ക്കുകയും ദരിദ്രരോടും യാത്രക്കാരോടും ദുര്‍ബലരോടും ക്ലേശമനുഭവിക്കുന്നവരോടും ദയ കാണിക്കുന്നവന്റെയും നമസ്കാരം നമ്മുടെയടുക്കല്‍ സ്വീകാര്യമാണ്‌."

അര്‍ഹതയുള്ള എല്ലാ മുസ്ലിംകള്‍ക്കും സക്കാത്ത്‌ നിര്‍ബന്ധമാണ്‌. ജനങ്ങളില്‍നിന്ന്‌ പിരിച്ചെടുക്കുന്ന നികുതി മാത്രമല്ല അത്‌. ദയയുടെയും അനുഭാവത്തി​‍െന്‍റയും കാരുണ്യത്തി​‍െന്‍റയും വിത്തുകള്‍ മനുഷ്യമനസില്‍ വിതക്കുന്ന അത്‌ എല്ലാ വര്‍ഗങ്ങളെയും സമന്വയിക്കുകയും സ്നേഹവും സൗഹാര്‍ദ്ദവും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. സക്കാത്തി​‍െന്‍റ ലക്ഷ്യം ഖുര്‍ആന്‍ വ്യക്തമാക്കുന്നു:
"(നബീ) അവരുടെ ധനങ്ങളില്‍നിന്നു ദാനധര്‍മ്മങ്ങള്‍ സ്വീകരിക്കുക; തദ്വാരാ താങ്കള്‍ അവരെ ശുദ്ധീകരിക്കുകയും പരിശുദ്ധനായി വളര്‍ത്തുകയും ചെയ്യും" (9:103)

ഭൗതികാശുദ്ധങ്ങളില്‍നിന്ന്‌ ആത്മാവിനെ രക്ഷിക്കാനും സമൂഹത്തെ നൈര്‍മ്മല്യത്തി​‍െന്‍റയും നീതിയുടെയും ഉന്നത തലങ്ങളിലെത്തിക്കാനുമാണ്‌ സക്കാത്ത്‌ ചുമത്തുന്നത്‌. വളരെ വ്യാപകമായ അര്‍ത്ഥത്തിലാണ്‌ അതിനാല്‍ പ്രവാചകന്‍ സക്കാത്ത്‌ കൈകാര്യം ചെയ്തിരിക്കുന്നത്‌. പ്രവാചകന്‍ പറയുന്നു:

"നിങ്ങളുടെ സഹോദരനോട്‌ പുഞ്ചിരിക്കുന്നത്‌ ദാനമാണ്‌; നന്മയുപദേശിക്കുകയും അന്യരെ തിന്മ ചെയ്യുന്നതില്‍നിന്ന്‌ വിലക്കുകയും ചെയ്യുന്നത്‌ ദാനമാണ്‌. വഴി തെറ്റാവുന്ന സ്ഥലത്തൊരാള്‍ക്ക്‌ വഴി കാണിച്ചു കൊടുക്കുന്നത്‌ ദാനമാണ്‌; വഴിയില്‍നിന്ന്‌ മുള്ളു നീക്കുന്നത്‌ ദാനമാണ്‌; നിങ്ങളുടെ സഹോദരന്ന്‌ വെള്ളമൊഴിച്ചു കൊടുക്കുന്നത്‌ ദാനമാണ്‌; കാഴ്ചക്കുറവുള്ള ഒരുവ​‍െന്‍റ കൈ പിടിക്കുന്നത്‌ ദാനമാണ്‌." (ബുഖാരി)

കുടിപ്പുകയും ശത്രുതയും കൊടിക്കുത്തി വാണിരുന്ന മരുഭൂമിയിലെ അറബികളുടെ ജീവിതത്തിലും പരിസരത്തിലും എത്ര അടിസ്ഥാനപരമായ മാറ്റങ്ങളാണ്‌ ഈ അധ്യാപനങ്ങള്‍ ഉണ്ടാക്കിയതെന്ന്‌ നമുക്കറിയാം. ഈ അധ്യാപനങ്ങളുടെ ലക്ഷ്യവുമുദ്ദേശ്യവും അങ്ങനെ വ്യക്തമാക്കുകയും ചെയ്യുന്നു.

വ്രതം നിര്‍ബന്ധമാക്കിയപ്പോള്‍ ഇസ്ലാം, മനുഷ്യര്‍ ഭോഗച്ഛകളില്‍നിന്ന്‌ ഒരു മാസത്തേക്ക്‌ വിട്ടുനില്‍ക്കണമെന്ന്‌ മാത്രമല്ല ഉദ്ദേശിച്ചതു. തീറ്റിയില്‍നിന്നും അകന്നു നില്‍ക്കുക മാത്രമല്ല നോമ്പ്‌ എന്ന്‌ പ്രവാചകതിരുമേനിയാണ്‌. നോമ്പുകാരനെ ഒരാള്‍ ചീത്ത വിളിക്കുകയോ, അയാളോട്‌ കലഹിക്കുകയോ ചെയ്യുമ്പോള്‍ അയാള്‍ താന്‍ നോമ്പു നോറ്റിരിക്കുന്നുവേന്ന്‌ പറയണം. വ്രതത്തി​‍െന്‍റ ഉദ്ദേശ്യത്തെക്കുറിച്ച്‌ ഖുര്‍ആന്‍ പറയുന്നു:

"വിശ്വസിച്ചവരേ; വ്രതാനുഷ്ടാനം മുമ്പുള്ളവര്‍ക്ക്‌ നിര്‍ബന്ധമാക്കപ്പെട്ടിരുന്നതുപോലെ നിങ്ങള്‍ക്കും നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. തദ്വാരാ നിങ്ങള്‍ ദൈവഭക്തിയുള്ളവരായേക്കാം. (2:183)

ഇസ്ലാമി​‍െന്‍റ പഞ്ചസ്തംഭങ്ങളില്‍പെട്ടതും ഓരോ പ്രാപ്തിയുള്ള മുസ്ലിമിന്നും നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നതുമായ ഹജ്ജ്‌, ധര്‍മ്മത്തോടും സ്വഭാവ ശുദ്ധിയോടും അത്രയൊന്നും ബന്ധമില്ലാത്ത ഒരാരാധനാമുറയാണെന്ന്‌ കരുതുന്നവരുണ്ട്‌. ഇതൊരു തെറ്റുധാരണയാണ്‌. ഹജ്ജി​‍െന്‍റ ഉദ്ദേശ്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട്‌"ഖുര്‍ആന്‍ പറയുന്നു:

"ഹജ്ജ്‌ കാലം അറിയപ്പെട്ട മാസങ്ങളാകുന്നു. അതില്‍ വല്ലവരും ഹജ്ജ്‌ ചെയ്യാന്‍ നിശ്ചയിച്ചുകഴിഞ്ഞാല്‍ സ്ത്രീപുരുഷബന്ധവും ദുര്‍വൃത്തിയും ശണ്ഠയും ഹജ്ജ്‌ കാലത്ത്‌ തികച്ചും വര്‍ജ്ജ്യമാണ്‌. നിങ്ങള്‍ എന്തു നന്മ ചെയ്താലും അതെല്ലാം അല്ലാഹു അറിയുന്നുണ്ട്‌. (ഹജ്ജിനു) യാത്രോപകരണങ്ങള്‍ കൂടെ കരുതുക, എന്നാല്‍ ദൈവഭക്തിയാണ്‌ ഉത്തമമായ യാത്രോപകരണം. ബുദ്ധിയുള്ളവരേ, എന്നോട്‌ ഭക്തി കാണിക്കുവിന്‍" (2:197)

ഇസ്ലാമിലെ ആരാധനാമുറകളുടെ ചില പുറംവരകള്‍ ചൂണ്ടിക്കാണിക്കുകയാണ്‌ ഞാനിവിടെ ചെയ്തത്‌. മതവും ധാര്‍മ്മികമൂല്യങ്ങളും എത്ര അടുത്ത്‌ ബന്ധപ്പെട്ടിരിക്കുന്നു എന്ന്‌ നമുക്കിതില്‍നിന്നറിയാന്‍ കഴിയും. രൂപത്തില്‍ ഈ ആരാധനാമുറകള്‍ വ്യത്യസ്തമാണ്‌. പക്ഷെ ആന്തരിക ചൈതന്യത്തിലും സത്തയിലും പ്രവാചകദൗത്യത്തി​‍െന്‍റ ലക്ഷ്യമാണ്‌ അവ നിറവേറ്റുന്നത്‌. പരിപൂര്‍ണ്ണതയിലേക്കും വ്യക്തിപരമായ സംശുദ്ധിയിലേക്കും ജീവിതത്തെ സുരക്ഷിതവും ഗംഭീരവുമാക്കുന്ന നൈര്‍മല്യത്തിലേക്കും നയിക്കുന്ന പടവുകളാണ്‌ നമസ്കാരവും വ്രതവും സക്കാത്തും ഹജ്ജും. ഈ ആരാധനകളുടെ ഒഴിവാക്കാന്‍ പറ്റാത്ത ഭാഗമായ നന്മയും സല്‍ഗുണവും കാരണം അല്ലാഹുവി​‍െന്‍റ മതത്തില്‍ അവക്ക്‌ ഉന്നതസ്ഥാനം ലഭിക്കുന്നു. മനുഷ്യഹൃദയങ്ങളെ സംസ്കരിക്കുകയും അവനില്‍ സല്‍ഗുണങ്ങള്‍ വിളയിക്കുകയും അവനും അല്ലാഹുവുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്നില്ലെങ്കില്‍ അതവ അനര്‍ത്ഥകരവും വിനാശകരവുമാണ്‌. അല്ലാഹു പറയുന്നു:

"വല്ലവനും ത​‍െന്‍റ രക്ഷിതാവി​‍െന്‍റ മുമ്പില്‍ കുറ്റവാളിയായ്ക്കൊണ്ട്‌ ഹാജരായെങ്കില്‍ അവനുള്ളതാണ്‌ നരകം. അവിടെ അവന്‍ മരിക്കുകയോ ജീവിക്കുകയോ ഇല്ല. വല്ലവനും ത​‍െന്‍റ രക്ഷിതാവിങ്കല്‍ സത്യവിശ്വാസിയായികൊണ്ടുചെന്നു; അവന്‍ സല്‍കര്‍മങ്ങള്‍ ചെയ്തിട്ടുണ്ട്‌. എന്നാല്‍ അവര്‍ക്കാണ്‌ ഉന്നതപദവികളുള്ളത്‌. ശാശ്വതമായി നിവസിക്കാനുള്ള തോട്ടങ്ങള്‍, അവയുടെ താഴ്ഭാഗങ്ങളിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും. അതിലാണ്‌ അവര്‍ ശാശ്വതമായി നിവസിക്കുക. പരിശുദ്ധി നേടിയവര്‍ക്കുള്ള പ്രതിഫലമത്രെ അത്‌. (20:74-76).

No comments:

Post a Comment