നല്ല മാതാപിതാക്കള്‍



അബൂ ഐമന്‍
മക്കള്‍ അനുഗ്രഹമാണ്‌; വിടിന്‌ അലങ്കാരവും അവരുടെ സാന്നിധ്യം ആഗ്രഹിക്കാത്തവരുണ്ടാകില്ല. കൊച്ചുകുട്ടികളുടെ കിളിക്കൊഞ്ചല്‍ കുളിരു പകരാത്ത ആരുണ്ട്‌? അതു കാണാന്‍ കൊതിക്കാത്തവര്‍ ഉണ്ടാകുമോ എന്നുപോലും സംശയം. കുട്ടികള്‍ മാതാപിതാക്കള്‍ക്ക്‌ മനസ്സമാധാനം നല്‍കുന്നു. അതുകൊണ്ടുതന്നെ സന്താന സൗഭാഗ്യമില്ലാത്തവര്‍ നിരാശരും ദുഃഖിതരുമായിരിക്കും.

മക്കളോടുള്ള സമീപനം എവിധമായിരിക്കണം? ഇസ്ലാം ഇക്കാര്യം നന്നായി വിശദീകരിക്കുന്നുണ്ട്‌. അതിന്റെ പാലനം പുണ്യവും പ്രതിഫലാര്‍ഹമാണ്‌; ലംഘനം കുവും ശിക്ഷാര്‍ഹവും.

കുഞ്ഞുങ്ങളോട്‌ കരുണ കാണിക്കണമെന്നും വാത്സല്യത്തോടെ പെരുമാറണമെന്നും ഇസ്ലാം കല്‍പിക്കുന്നു. പ്രവാചകന്‍ സ കല്‍പിച്ചു ..നിങ്ങള്‍ കുട്ടികളെ സ്നേഹിക്കുക. അവരോട്‌ കരുണ കാണിക്കുക. അവരോട്‌ കരാര്‍ ചെയ്താല്‍ പാലിക്കുക. .. ത്വഹാവി

..കൊച്ചു കുട്ടി അടുത്തുള്ളപ്പോള്‍ നിങ്ങളും കുട്ടിയെപ്പോലെ പെരുമാറുക.. ഇബ്‌നു അസാകിര്‍

കുട്ടികളില്‍ സദ്ഗുണങ്ങള്‍ വളര്‍ത്തി അവരെ തങ്ങള്‍ക്കും വീടിനും നാടിനും ഉപകരിക്കുന്നവരാക്കി മാ​‍ിയെടുക്കുകയെന്ന മഹത്തായ ബാധ്യത മാതാപിതാക്കളിലര്‍പ്പിതമാണ്‌.
തിരുമേനി കല്‍പിക്കുന്നു ..നിങ്ങള്‍ നിങ്ങളുടെ മക്കളുമായി സഹവസിക്കുക. അവരെ സല്‍പെരുമാറ്റം ശീലിപ്പിക്കുകയും ചെയ്യുക. ..

അതിനാല്‍ ആത്മപരിശോധനാര്‍ഥം നമുക്ക്‌ പരസ്പരം വിചാരണ നടത്താം നിങ്ങള്‍ ജോലിത്തിരക്കിലായിരിക്കെ കുട്ടി കരഞ്ഞാല്‍ എന്താണ്‌ തോന്നാറുള്ളത്‌? കോപം വരാറുണ്ടോ? നിങ്ങള്‍ക്ക്‌ ശാരീരികക്ഷീണമോ രോഗമോ ഉള്ളപ്പോള്‍ കുട്ടി ശാഠ്യം പിടിച്ചാല്‍ വെറുപ്പ്‌ തോന്നാറുണ്ടോ? ആ കോപവും വെറുപ്പും കുഞ്ഞിനോട്‌ കാണിക്കാറുണ്ടോ? പാതിരാവില്‍ കുട്ടി ഉറക്കില്‍നിന്ന്‌ ഉണര്‍ന്ന്‌ നിര്‍ത്താതെ കരഞ്ഞാല്‍ നിങ്ങള്‍ക്കെന്താണ്‌ തോന്നാറുള്ളത്‌. നിങ്ങള്‍ എപ്പോഴെങ്കിലും കുട്ടിയെ ശപിച്ചിട്ടുണ്ടോ? കുട്ടികളെ ശപിക്കുന്നത്‌ കഠിനമായ കുമാണ്‌ കന്നുകാലികളെപോലും ശപിക്കാന്‍ പാടില്ലെന്ന്‌ പ്രവാചകന്‍ പഠിപ്പിച്ചിരിക്കുന്നു.

കുട്ടികള്‍ കേള്‍ക്കേ നിങ്ങള്‍ എപ്പോഴെങ്കിലും തെറിവാക്കുകളും ചീത്തപദങ്ങളും ഉപയോഗിക്കാറുണ്ടോ? കള്ളം പറയാറുണ്ടോ? കള്ളം പറയാന്‍ കുട്ടിയോട്‌ ആവശ്യപ്പെടാറുണ്ടോ? സത്യം മറച്ചുവെക്കാന്‍ കല്‍പിക്കാറുണ്ടോ? വീട്ടില്‍ പണം ഉണ്ടായിരിക്കെ .ഇവിടെ ഒന്നുമില്ല. യാചകനോട്‌ പറയാന്‍ ആവശ്യപ്പെടാറുണ്ടോ? കുട്ടികളുടെ മനസ്സ്‌ വെള്ളക്കടലാസ്‌ പോലെയാണെന്ന്‌ മറക്കാതിരിക്കുക. കാണുന്നതും കേള്‍ക്കുന്നതുമെല്ലാം അതിവേഗം അതില്‍ പതിയും. സ്വന്തം മക്കളില്‍ ദുശ്ശീലം വളര്‍ത്തുന്നതിനേക്കാള്‍ വലിയ നിര്‍ഭാഗ്യം എന്തുണ്ട്‌?

പരസ്പരമുള്ള കോപം കുട്ടികളോടുള്ള നിങ്ങളുടെ സമീപനത്തില്‍ പ്രകടമാകാറുണ്ടോ? പരസ്പരം കുപ്പെടുത്തി കുട്ടികളോട്‌ സംസാരിക്കാറുണ്ടോ? അങ്ങനെ ചെയ്താല്‍ നിങ്ങളുടെ കുട്ടികള്‍ ചീത്തയാകാന്‍ മ​‍ൊന്നും വേണ്ടതില്ല. അതോടെ അവര്‍ക്ക്‌ നിങ്ങളോടുള്ള മതിപ്പും സ്നേഹവും ആദരവും ഇല്ലാതാകും. തദ്ഫലമായി നിങ്ങളെ അനുസരിക്കാതെയാവും.

നിങ്ങള്‍ കുട്ടികളില്‍ ഒരാളെ കുപ്പെടുത്തിയും മ​‍ൊരാളെ പ്രശംസിച്ചും സംസാരിക്കാറുണ്ടോ? പ്രത്യക്ഷത്തില്‍ നിങ്ങള്‍ക്കതിന്‌ ന്യായമായ കാരണങ്ങളുണ്ടാകാമെങ്കിലും അങ്ങനെ ചെയ്യുന്നത്‌ ദുരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കിട വരുത്തും. ഒരേ മാതാപിതാക്കളുടെ എല്ലാ കുട്ടികളും ഒരേ പ്രകൃതക്കാരും ഒരേപോലെ കഴിവുള്ളവരുമാകണമെന്നില്ല. സ്വഭാവത്തിലും പെരുമാത്തിലുമെല്ലാം വ്യത്യസ്തത്ത ഉണ്ടാവുക വളരെ സാധാരണവും സ്വാഭാവികവുമാണ്‌. ഇക്കാര്യം പരിഗണിക്കാതെ നിങ്ങള്‍ അവരോട്‌ പെരുമാറാറുണ്ടോ?

നിങ്ങള്‍ മുള്ളവരുടെ മുമ്പില്‍വെച്ച്‌ കുട്ടികളെ കുപ്പെടുത്താറുണ്ടോ? അങ്ങനെ ചെയ്യുന്നത്‌ അവരുടെ മനോവീര്യം കെടുത്താനും അവരെ കഴിവുകെട്ടവരാക്കാനും ഇടവരുത്തുമെന്ന വസ്തുത വിസ്മരിക്കരുത്‌. അതോടൊപ്പം അവര്‍ക്ക്‌ നിങ്ങളോടുള്ള സ്നേഹവും അടുപ്പവും കുറയാനും വെറുപ്പും അകല്‍ച്ചയും കൂടാനും അത്‌ വഴിയൊരുക്കും. യഥാര്‍ഥത്തില്‍ കുട്ടികളുടെ കഴിവിനും കഴിവുകേടിനും കാരണക്കാര്‍ അവരല്ല. എല്ലാം ദൈവനിശ്ചയമാണ്‌. അഥവാ, അതില്‍ ആര്‍ക്കെങ്കിലും വല്ല പങ്കുമുണ്ടെങ്കില്‍ അത്‌ നിങ്ങള്‍ക്കു തന്നെയാണ്‌.

നിങ്ങള്‍ മക്കള്‍ക്ക്‌ അല്ലാഹുവനെക്കുറിച്ച്‌ പറഞ്ഞുകൊടുക്കാറുണ്ടേ? ചുറ്റ‍ുമുള്ള അത്ഭുതങ്ങളിലേക്ക്‌ ശ്രദ്ധ ക്ഷണിച്ച്‌ അവന്റെ സൃഷ്ടിമാഹാത്മ്യത്തെക്കുറിച്ച്‌ പറഞ്ഞുകൊടുക്കാറുണ്ടോ? പ്രവാചകന്മാരെപ്പിയും മഹാന്മാരെക്കുറിച്ചും കേള്‍പ്പിക്കാറുണ്ടോ?

സ്നേഹം, കരുണ, വാത്സല്യം, ദയ, വിനയം, വിട്ടുവീഴ്ച, ഉദാരത, സത്യസന്ധത, വിശ്വസ്തത്ത, നീതിബോധം തുടങ്ങിയ സദ്ഗുണങ്ങള്‍ വളര്‍ത്താന്‍ സഹായകമായ കഥകളും ചരിത്രസംഭവങ്ങളും പറഞ്ഞുകൊടുക്കാറുണ്ടോ? കുട്ടികളെ പെട്ടെന്ന്‌ സ്വാധീനിക്കുക കഥകളാണ്‌. അവര്‍ ഓര്‍ത്തുവെക്കുന്നതും അവതന്നെ.

നിങ്ങള്‍ക്ക്‌ നിങ്ങളുടെ കുട്ടികളെ സംബന്ധിച്ച്‌ വല്ല സ്വപ്നവും സങ്കല്‍പവുമുണ്ടോ? അവര്‍ വലിയ പണക്കാരും പ്രമാണിമാരുമാകണമെന്നാണേ നിങ്ങളുടെ ആഗ്രഹം; അതോ നല്ല മനുഷ്യരാകണമെന്നാണോ? നിങ്ങളുടെ നല്ല സ്വപനങ്ങളും മോഹങ്ങളും പ്രാര്‍ഥനകളില്‍ പ്രതിഫലിക്കാറില്ലേ? കുട്ടികള്‍ക്കുവേണ്ടിയുള്ള മാതാപിതാക്കളുടെ പ്രാര്‍ഥനക്ക്‌ പ്രത്യേക പ്രാധാന്യമുണ്ടെന്ന്‌ പ്രവാചകന്‍ പഠിപ്പിച്ചിരിക്കുന്നു.

നിങ്ങള്‍ നമസ്കരിക്കുമ്പോള്‍ കുട്ടികളെ വളരെ ചെറുപ്പത്തില്‍ തന്നെ കൂടെ കൂട്ടാറുണ്ടോ? അവരെ നമസ്കാരവും പ്രാര്‍ഥനയും ശീലിപ്പിക്കാറുണ്ടോ? മാതാപിതാക്കളെയും മുതിര്‍ന്നവരെയും ആദരിക്കുന്നതും അനുസരിക്കുന്നതും അവരെ പഠിപ്പിച്ചുകൊടുക്കാറുണ്ടോ? അതിനേക്കാളുപരി പ്രയോജനം ചെയ്യുക, നിങ്ങള്‍ നിങ്ങളുടെ മാതാപിതാക്കളെ അനുസരിക്കുന്നതും ആദരിക്കുന്നതും അവര്‍ക്ക്‌ സേവനം ചെയ്യുന്നതും കണ്ടും അറിഞ്ഞും മനസ്സിലാക്കാന്‍ അവസരമൊരുക്കുന്നതാണ്‌.

കുട്ടികള്‍ക്ക്‌ കളിക്കോപ്പുകളും വസ്ത്രങ്ങളും ചെരിപ്പും ഷൂവുമൊക്കെ വാങ്ങിക്കൊടുക്കുമ്പോള്‍ മിതത്വം പുലര്‍ത്താറുണ്ടോ? ലാളിത്യത്തിന്റെ പ്രധാന്യത്തെപ്പി പറഞ്ഞുകൊടുക്കാമോ? നിങ്ങളുടെ ജീവിതരീതിയും ശൈലിയും സമീപനങ്ങളും കുട്ടികളില്‍ ധൂര്‍ത്തും ദുര്‍വ്യയവും ആര്‍ഭാടവും വളര്‍ന്നുവരാന്‍ കാരണമാകരുത്‌. അതോടൊപ്പം പിശുക്കും ചീത്തയാണ്‌.

അടുത്ത ബന്ധുക്കളെയും അയല്‍ക്കാരെയും നാട്ടുകാരെയും കുട്ടികള്‍ക്ക്‌ പരിചയപ്പെടുത്തിക്കൊടുക്കാറുണ്ടോ? അങ്ങനെ ചെയ്യുന്നത്‌ കുടുംബബന്ധം ശക്തിപ്പെടാനും സാമൂഹികബോധം വളര്‍ന്നുവരാനും ഏറെ ഉപകരിക്കും. കുട്ടികള്‍ അവരുറ്റ‍െഉട കൂട്ടുകാരോടൊത്ത്‌ കളിക്കുന്നതും സൗഹൃദം സ്ഥാപിക്കുന്നതും നിങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണോ ചെയ്യാറുള്ളത്‌? പരമാവധി പ്രോത്സാഹിപ്പിക്കണം. എന്നാല്‍, ചീത്ത കുട്ടികളുമായുള്ള കൂട്ടുകെട്ട്‌ അനുവദിക്കരുത്‌. തന്ത്രപൂര്‍വം അവരില്‍ നിന്ന്‌ അടര്‍ത്തി നല്ല കൂട്ടുകാരുമായി ബന്ധപ്പെടുത്തണം.

നിങ്ങള്‍ കുട്ടികളെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യാറുണ്ടോ? ഉണ്ടെങ്കില്‍ ദിറ്റ‍്‌ അവരെ പറഞ്ഞ്‌ ബോധ്യപ്പെടുത്തിയ ശേഷമാണോ? അതോ, നിങ്ങളുടെ കോപം തീര്‍ക്കാനോ? കും ബോധ്യം കുട്ടികളെ ബോധ്യപ്പെടുത്താതെ ശാസിക്കുകയോ ശിക്ഷിക്കുകയോ ചെയ്യരുത്‌. മാതാവോ പിതാവോ തന്നെ കുപ്പെടുത്തിയതും തല്ലിയതും കാരണമില്ലാതെയാണെന്ന്‌ കുട്ടിക്ക്‌ തോന്നാന്‍ ഇടവരരുത്‌. അതോടൊപ്പം കുട്ടികളോട്‌ അടുത്ത്‌ സാഹചര്യമൊരുക്കുകയും വേണം.

കുട്ടികളുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ അവരുമായി കൂടിയാലോചിക്കുകയും തീരുമാനമെടുക്കുന്നത്‌ നിങ്ങളാണെങ്കിലും അതിന്റെ ന്യായവും മേന്‍മയും അവരെ ബോധ്യപ്പെടുത്തുകയും വേണം. ഇത്‌ തീരുമാനങ്ങളില്‍ അവര്‍ക്ക്‌ സംതൃപ്തി നല്‍കുന്നതോടൊപ്പം അവരുടെ കഴിവ്‌ വളരാന്‍ സഹായകമാവുകയും ചെയ്യും.

ജീവിതം എളുപ്പവും സുഖവും മാത്രമല്ല, പ്രയാസവും ദുഃഖവും നിറഞ്ഞതുകൂടിയാണെന്ന സത്യം നിങ്ങള്‍ കുട്ടികളെ കൂടെക്കൂടെ ഉണര്‍ത്താറുണ്ടോ? നിങ്ങളേക്കാള്‍ കഷ്ടപ്പെടുന്നവരെ കാണിച്ചുകൊടുത്ത്‌ അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെക്കുറിച്ച്‌ അവരെ ബോധവത്കരിക്കാറുണ്ടോ? ദരിദ്രരുടെ അവസ്ഥകള്‍ വിശദീകരിച്ചുകൊടുത്ത്‌ അവരോട്‌ കാരുണ്യവും അനുകമ്പയും ഉണ്ടാക്കുകയും അവരെ സഹായിക്കാനുള്ള വികാരം വളര്‍ത്തുകയും ചെയ്യാറുണ്ടോ? കുട്ടികളെക്കൊണ്ട്‌ ദാനം ചെയ്യിക്കുന്നതും മുള്ളവര്‍ക്ക്‌ സഹായം എത്തിക്കുന്നതും അവരില്‍ ഉദാരത വളര്‍ത്താന്‍ ഏറെ ഉപകരിക്കും.

നിങ്ങള്‍ രോഗികളെ സന്ദര്‍ശിക്കാന്‍ പോകുമ്പോള്‍ കുട്ടികളെ കൂടെ കൂട്ടാറുണ്ടോ? അപ്പോള്‍ രോഗത്തെയും ആരോഗ്യത്തെയും അതിന്റെ വിലയെയും സംബന്ധിച്ച്‌ പറഞ്ഞുകൊടുക്കാറുണ്ടോ? രോഗം അല്ലാഹുവിന്റെ പരീക്ഷണമാണെന്നും ക്ഷമിച്ചാല്‍ മഹത്തായ പ്രതിഫലമുണ്ടെന്നുമുള്ള ഖുര്‍ആന്‍ വാക്യം ശ്രദ്ധയില്‍ പെടുത്താറൂണ്ടോ? രോഗശമനത്തിനും രോഗിയുടെ ആശ്വാസത്തിനും വേണ്ടി പ്രാര്‍ഥിക്കുമ്പോള്‍ കുട്ടികളെ കൂടെ നിര്‍ത്തി അതില്‍ പങ്കാളികളാകാറുണ്ടോ? മരണവീടുകള്‍ സന്ദര്‍ശിക്കുമ്പോഴൂം കുട്ടികളെ കൂടെ കൊണ്ടുപോകുന്നത്‌ നല്ലതാണ്‌. അപ്പോള്‍ മരണത്തെ പിയും പരലോകത്തെ സംബന്ധിച്ചും പറഞ്ഞു കൊടുക്കുന്നത്‌ കാര്യം അവരുടെ മനസ്സില്‍ പതിയാന്‍ ഏറെ ഉപകരിക്കും.

പാഠശാലകളില്‍ പോകുന്ന കുട്ടികളെ നിങ്ങള്‍ പഠനത്തില്‍ സഹായിക്കാറുണ്ടോ? പഠനത്തില്‍ പിറകിലായതിന്റെ പേരില്‍ കുപ്പെടുത്താറുണ്ടോ? അതോ സ്നേഹപൂര്‍വം കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാറാണോ പതിവ്‌? നിങ്ങള്‍ പഠനത്തില്‍ സഹായിക്കുന്നത്‌ കുട്ടികള്‍ക്ക്‌ ഇഷ്ടമോ വെറുപ്പോ? സന്തോഷമോ ഭയമോ? നിങ്ങളുടെ സാന്നിധ്യവും സഹായവും അവര്‍ ഇഷ്ടപ്പെടുകയും ആഗ്രഹിക്കുകയും ചെയ്യുംവിധമായിരിക്കണം എപ്പോഴും നിങ്ങളുടെ സമീപനം.

കുട്ടികള്‍ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ നിങ്ങളവരെ പ്രോത്സാഹിപ്പിക്കുകയും പ്രശംസിക്കുകയും ചെയ്യാറുണ്ടോ? വിജയവേളകളില്‍ സമ്മാനങ്ങള്‍ നല്‍കാറുണ്ടോ? മിതമായ പ്രശംസ, സമ്മാനം, പുഞ്ചിരി, ആലിംഗനം പോലുള്ളവയിലൂടെ കുട്ടികളുടെ നല്ല പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കണം. എന്നാല്‍ അത്‌ അമിതമാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.

അതിഥികളെ സല്‍ക്കരിക്കുന്നതില്‍ നിങ്ങള്‍ കുട്ടികളെ പങ്കാളികളാക്കാറുണ്ടോ? ബന്ധുവീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ അവരെ കൂടെക്കൂട്ടാറുണ്ടോ? രണ്ടും വളരെയേറെ പ്രയോജനകരമാണ്‌.

നിങ്ങള്‍ കുട്ടികള്‍ക്കിടയില്‍ വിവേചനം കാണിക്കാറുണ്ടോ? ആൺകുട്ടികള്‍ക്ക്‌ പെൺകുട്ടികളേക്കാള്‍ പ്രധാന്യം കല്‍പിക്കാറുണ്ടോ? മക്കള്‍ക്കിടയിലുള്ള ഏതുവിവേചനവും ഇഹലോകത്ത്മാത്രമല്ല; പരലോകത്തും വന്‍വപത്തിനിടവരുത്തുമെന്ന കാര്യം മറക്കാതിരിക്കുക.

നിങ്ങള്‍ ഗ്രഹയോഗം കൂടാറുണ്ടോ? ആഴ്ചയിലൊരിക്കലെങ്കിലും? അത്‌ കുടുംബാംഗങ്ങള്‍ക്കിടയിലെ പരസ്പരബന്ധം സുദൃഡമാകാനും ഇരുലോകവിജയം ഉറപ്പുവരുത്താനും ഏറെ ഉപകരിക്കും.

ഉപര്യുക്ത ചേദ്യങ്ങള്‍ക്ക്‌ നിങ്ങളുടെ മറുപടി തൃപ്തികരമെങ്കില്‍ നിങ്ങള്‍ മാതൃകാമാതാപിതാക്കളാണെന്ന്‌ അഭിമാനിക്കാം. അതിന്റെ സദ്ഫലങ്ങള്‍ ഇരുലോകത്തും പ്രതീക്ഷിക്കുകയും ചെയ്യാം.

No comments:

Post a Comment