സംവാദം- മുഫീദ്
ഇസ്ലാം എന്തുകൊണ്ട് സ്വീകാര്യമാവുന്നില്ല?
"ഇസ്ലാം നല്ലതും ഫലപ്രദവുമാണെങ്കില്‍ ലോകത്ത് നൂറുകോടിയോളം മുസ്ലിംകളും അമ്പതിലേറെ മുസ്ലിം രാഷ്ട്രങ്ങളുമുണ്ടായിട്ടും അതെന്തുകൊണ്ട് നടപ്പാക്കപ്പെടുന്നില്ല? അതിെന്റ സദ്ഫലങ്ങള്‍ എന്തുകൊണ്ട് കാണപ്പെടുന്നില്ല?"
വൈയക്തികവും സാമൂഹികവും രാഷ്ട്രീയവുമായ നേട്ടങ്ങളോടൊപ്പം മരണാനന്തര ജീവിത വിജയം ഉറപ്പുവരുത്തുന്ന ദൈവിക ജീവിതവ്യവസ്ഥയാണ് ഇസ്ലാം. വ്യക്തിജീവിതത്തിലെ കൊടുംചൂടില്‍ തണലേകുന്ന കുടയായും കൂരിരുട്ടില്‍ വെളിച്ചമേകുന്ന വിളക്കായും വീഴ്ചകളില്‍ താങ്ങാവുന്ന തുണയായും വിജയവേളകളില്‍ നിയന്ത്രണം നല്‍കുന്ന കടിഞ്ഞാണായും വിഷാദനിമിഷങ്ങളില്‍ ആശ്വാസ സന്ദേശമായും വേദനകളില്‍ സ്നേഹസ്പര്‍ശമായും അത് വര്‍ത്തിക്കുന്നു. ജീവിതത്തില്‍ വ്യക്തമായ ദിശാബോധം നല്‍കുന്നു. അങ്ങനെ അലക്ഷ്യതയ്ക്ക് അറുതിവരുത്തുന്നു. അസ്വസ്ഥതകള്‍ക്ക് വിരാമമിടുന്നു. കുടുംബജീവിതത്തില്‍ സ്വൈരവും ഭദ്രതയും ഉറപ്പുവരുത്തുന്നു. ഈ വിധം വ്യക്തിജീവിതത്തില്‍ ഇസ്ലാം പ്രയോഗവല്‍ക്കരിച്ച് സദ്ഫലങ്ങള്‍ സ്വായത്തമാക്കുന്നതോടൊപ്പം അതിെന്റ ആത്മാര്‍ത്ഥമായ ആചരണം മരണാനന്തരം നരകത്തില്‍നിന്ന് രക്ഷയും സ്വര്‍ഗലബ്ധിയും പ്രദാനം ചെയ്യുന്നു. ഈ നിയോഗമൊക്കെയും കഴിഞ്ഞ പതിനാലു നൂറ്റാണ്ടിലേറെ കാലമായി ഇസ്ലാം അവിരാമം ഭംഗിയായും ഫലപ്രദമായും നിര്‍വഹിച്ചുവരുന്നു. ഇന്നും ലോകമെങ്ങുമുള്ള ജനകോടികളില്‍ ഈവിധം സദ്ഫലങ്ങള്‍ സമ്മാനിക്കുന്ന ഇസ്ലാമിെന്റ സജീവ സാന്നിധ്യമുണ്ട്.
ഒരുകാര്യം വളരെ നല്ലതുംഗുണകരവും ഫലപ്രദവുമാണെന്നതുകൊണ്ടു മാത്രം സ്വീകരിക്കപ്പെടണമെന്നില്ല. പുകവലി ചീത്തയാണെന്നറിയാത്ത ആരും ലോകത്തുണ്ടാവുകയില്ലല്ലോ.എന്നിട്ടും അനേക കോടികള്‍ അതുപയോഗിച്ചുകൊണ്ടിരിക്കുന്നു. മദ്യപാനം ശരീരത്തിനും മസ്തിഷ്കത്തിനും കുടുംബത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും ഹാനികരമാണെന്നറിഞ്ഞുകൊണ്ടുതന്നെ ജനം അതിനായി കോടികള്‍ തുലയ്ക്കുന്നു. അതിനാല്‍ ഒരു കാര്യം നല്ലതോ ചീത്തയോ ഗുണകരമോ ദോഷകരമോ ഫലപ്രദമോ ദ്രോഹകരമോ എന്നതിെന്റ മാനദണ്ഡം എത്രപേര്‍ അത് സ്വീകരിക്കുന്നു, നിരാകരിക്കുന്നു എന്നതല്ല, മറിച്ച് അംഗീകരിച്ച് നടപ്പാക്കിയാല്‍ ന?യും ഗുണവും സദ്ഫലങ്ങളുമാണുള്ളതെങ്കില്‍ നല്ലതും, ഉപേക്ഷിക്കുമ്പോഴാണ് അതൊക്കെ ലഭിക്കുന്നതെങ്കില്‍ ചീത്തയുമെന്നതാണ് ശരിയായ മാനദണ്ഡം. ഈ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഇസ്ലാമിെന്റ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ-ഭരണവ്യവസ്ഥ നടപ്പാക്കപ്പെട്ടപ്പോഴൊക്കെ അത് മാനവരാശിക്ക് മഹത്തായ വിജയവും അതുല്യ നേട്ടങ്ങളും സമ്മാനിച്ചിട്ടുണ്ട്; പ്രയോഗവത്കരണം ഭാഗികമാകുമ്പോള്‍ ഭാഗികമായും അതിനനുസരിച്ച് പൂര്‍ണമാകുമ്പോള്‍ പൂര്‍ണമായും. സോഷ്യലിസത്തിെന്റ തകര്‍ച്ച പോലെത്തന്നെയല്ലേ ഇസ്ലാമിനേറ്റ തിരിച്ചടിയും?
"സോഷ്യലിസ്റ്റ് ചേരിയുടെ തകര്‍ച്ചക്കു കാരണം വ്യവസ്ഥയുടെ തകരാറാണെന്ന് പ്രചരിപ്പിക്കുന്നവര്‍ ഇസ്ലാമിെന്റ കാര്യത്തിലാകുമ്പോള്‍ മറിച്ചൊരു നിലപാട് സ്വീകരിക്കുന്നത് തികഞ്ഞ വൈരുധ്യമല്ലേ?"
സോഷ്യലിസ്റ്റ് ചേരിയുടെ തകര്‍ച്ചയും ഇ്സലാമിക ഭരണസംവിധാനത്തില്‍ കാലാന്തരേണയുണ്ടായ തിരിച്ചടിയും പ്രത്യക്ഷത്തില്‍ ഒരുപോലെയാണെന്ന് തോന്നിയേക്കാം. എന്നാല്‍ രണ്ടും തമ്മില്‍ വളരെ പ്രകടമായ അന്തരമുണ്ട്. ആദര്‍ശഘടന, അവകാശവാദങ്ങള്‍, ചരിത്രപാഠങ്ങള്‍, പ്രായോഗികാനുഭവങ്ങള്‍ എന്നിവ പരിശോധിക്കുന്ന ഏവര്‍ക്കുമിത് അനായാസം ബോധ്യമാകും.
1. കമ്യൂണിസത്തിെന്റ ലക്ഷ്യം അതിെന്റ മാനിഫെസ്റ്റോ വ്യക്തമാക്കുന്നപോലെ വര്‍ഗരഹിത സമൂഹത്തിെന്റ സംസ്ഥാപനമാണ്. ലെനിന്‍ വിശദീകരിച്ച വിധം ഭരണാധികാരിയും ഭരണീയനും നേതാവും അനുയായിയും പോലീസും പട്ടാളവുംകോടതിയുമൊന്നുമില്ലാത്ത സമൂഹത്തിെന്റ നിര്‍മിതി. എന്നാല്‍ ഇത്തരമൊരു സമൂഹം മാര്‍ക്ക്സിനുശേഷം ഭൂമിയില്‍ ഒരിഞ്ചു സ്ഥലത്തുപോലും ഒരു നിമിഷവുമുണ്ടായിട്ടില്ല. അഥവാ, മാര്‍ക്ക്സിസം അല്ലെങ്കില്‍ കമ്യൂണിസം ലോകത്തെവിടെയും ഇത്തിരി നേരത്തേക്കുപോലും സ്ഥാപിതമായിട്ടില്ല. ഇസ്ലാമിെന്റ സ്ഥിതി ഇതല്ല. അത് പൂര്‍ണമായും പ്രയോഗവത്കരിക്കപ്പെടുകയും ചരിത്രത്തില്‍ തുല്യതയില്ലാത്ത സദ്ഫലങ്ങള്‍ സമ്മാനിക്കുകയും ചെയ്തുവേന്നത് സുവിദിതവും അവിതര്‍ക്കിതവുമത്രെ.
2. അനിവാര്യമായും സ്ഥാപിതമാകുന്ന വ്യവസ്ഥയെന്ന നിലയിലാണ് കമ്യുണിസത്തെ അതിെന്റ ആചാര്യ?ാര്‍ പരിചയപ്പെടുത്തിയിരുന്നത്. ഇടവപ്പാതിയില്‍ മഴ വര്‍ഷിക്കുംവിധം പ്രകൃതിയുടെ അലംഘനീയ നിയമമാണിതിെന്റ പ്രയോഗവത്കരണമെന്നായിരുന്നുവല്ലോ അവരുടെ പ്രചരണം. മുതലാളിത്തത്തില്‍നിന്ന് സോഷ്യലിസത്തിലേക്കും അതില്‍നിന്ന് കമ്യൂണിസത്തിലേക്കുമുള്ള ക്രമാനുസൃതമായ പരിവര്‍ത്തനം ചരിത്രത്തിെന്റ അനിവാര്യതയാണ് വിവരിക്കപ്പെട്ടത്. ആര്‍ക്കും അതിനെ തടയാനാവില്ലെന്നും അവരവകാശപ്പെട്ടു. പക്ഷെ സംഭവിച്ചതു മറിച്ചാണെന്ന് അനുഭവം അസന്ദിഗ്ധമായി തെളിയിക്കുന്നു. സമൂഹം സോഷ്യലിസത്തില്‍ നിന്ന് കമ്യൂണിസത്തിലേക്ക് മുന്നേറുകയല്ല; മുതലാളിത്തത്തിലേക്ക് തിരിച്ചുപോവുകയാണുണ്ടായത്. സോഷ്യലിസ്റ്റ് നാടുകളിലേയും സമൂഹങ്ങളിലേയും അനുഭവമിത് സാക്ഷ്യം വഹിക്കുന്നു.
എന്നാല്‍ ഇസ്ലാം കാലവര്‍ഷംപോലെ അനിവാര്യമായും സ്ഥാപിതമാവുന്ന ഒരു വ്യവസ്ഥയാണെന്ന് അതൊരിക്കലും അവകാശപ്പെട്ടിട്ടില്ല. സമൂഹത്തിന് സ്വീകരിക്കാനെന്നപോലെ നിരാകരിക്കാനും സ്വാതന്ത്ര്യമുള്ള, സ്വാതന്ത്ര്യം അനുവദിക്കുന്ന പ്രത്യയശാസ്ത്രമാണത്. സമൂഹത്തിെന്റ ആഗ്രഹാഭിലാഷങ്ങളും തീരുമാനവും അനുകൂല സാഹചര്യവും ദൈവവിധിയും ഒത്തുവരുമ്പോഴത് പ്രയോഗത്തില്‍ വരുന്നു. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ ആശയതലത്തില്‍ മാത്രമൊതുങ്ങുന്നു. അഥവാ, സ്വയം സ്ഥാപിതമാവുകയും അനിവാര്യമായും നിലവില്‍വരികയും നിലനില്‍ക്കുകയും ചെയ്യുന്ന ഒന്നല്ല ഇസ്ലാമിക വ്യവസ്ഥ. അവ്വിധം അതിനെ ഒരിക്കലും ഒരിടത്തും പരിചയപ്പെടുത്തപ്പെട്ടിട്ടുമില്ല. ഇസ്ലാമിനില്ലാത്ത അവകാശവാദത്തിെന്റ പേരില്‍ അതിനെ വിമര്‍ശിക്കുന്നത് നീതിയല്ലല്ലോ.
3. കമ്യൂണിസത്തിലേക്കുള്ള ചവിട്ടുപടിയെന്ന് വിശേഷിപ്പിക്കപ്പെട്ട സോഷ്യലിസം സ്ഥാപിതമായ നാടുകളിലെല്ലാം ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയല്ല, പെരുകുകയാണുണ്ടായത്. വ്യക്തികളുടെ സമസ്താവകാശങ്ങളും കവര്‍ന്നെടുത്ത് അവരെ യന്ത്രങ്ങളെപ്പോലെ നിര്‍വികാരാരും നിര്‍വീര്യരുമാക്കി പണിയെടുപ്പിച്ചിട്ടും പൗര?ാരുടെ പ്രാഥമികാവശ്യങ്ങള്‍പോലും പരിഹരിക്കപ്പെടുകയുണ്ടായില്ല. അതിനാല്‍ ജനം സോഷ്യലിസ്റ്റ് സംവിധാനത്തിനെതിരെ രംഗത്തിറങ്ങി വിപ്ലവം സംഘടിപ്പിക്കുകയും സോഷ്യലിസ്റ്റ് വ്യവസ്ഥയെ കടപുഴക്കിയെറിയുകയുമാണുണ്ടായത്. എന്നാല്‍ ഇസ്ലാമിക വ്യവസ്ഥ സ്ഥാപിതമായപ്പോള്‍ ജനങ്ങളുടെ പ്രശ്നങ്ങളൊക്കെ പരിഹരിക്കപ്പെടുകയും ക്ഷേമപൂര്‍ണമായ സാഹചര്യം സംജാതമാവുകയും ചെയ്തു. അതുകൊണ്ടുതന്നെ ജനം ഇസ്ലാമിക വ്യവസ്ഥ സ്ഥാപിതമാകണമെന്നും നിലനില്‍ക്കണമെന്നു മാണാഗ്രഹിച്ചിരുന്നത്. ഭരണാധികാരികളാണ് അതിനെതിരെ നിലകൊണ്ടത്. നാലു ഖലീഫമാരുടെ കാലശേഷം ഇസ്ലാമിക വ്യവസ്ഥയുടെ നടത്തിപ്പില്‍ വീഴ്ചവരുത്തിയത് ഉമവിയാക്കളും അബ്ബാസിയാക്കളുമായ ഭരണാധികാരികളാണ്. അപ്പോഴൊക്കെയും ജനത ഇസ്ലാമിക വ്യവസ്ഥയുടെ പക്ഷത്തായിരുന്നു. ഇന്നത്തെ സ്ഥിതിയും ഭിന്നമല്ല. ഈജിപ്തിലേയും അള്‍ജീരിയയിലേയും തുര്‍ക്കിയിലേയും സൗദി അറേബ്യയിലേയും ജനങ്ങള്‍ ഇസ്ലാമിക വ്യവസ്ഥക്കുവേണ്ടി നിലകൊള്ളുമ്പോള്‍ ഭരണാധികാരികളാണ് അതിനെതിരെ നിലകൊള്ളുന്നത്. പാശ്ചാത്യ മുതലാളിത്ത സാമ്രാജ്യശക്തികള്‍ അവരെ പൈന്തുണക്കുകയും ചെയ്യുന്നു. സോഷ്യലിസ്റ്റ് വ്യവസ്ഥയെ അത് സ്ഥാപിതമായ നാടുകളിലെ ജനം എതിര്‍ക്കുമ്പോള്‍ സര്‍വാധിപതികളായ ഭരണാധികാരികള്‍ അതിെന്റ കൂടെനിന്ന് സോഷ്യലിസത്തെ സംരക്ഷിക്കുവാന്‍ ശ്രമിക്കുന്നു. ഇസ്ലാമിക വ്യവസ്ഥയുടെ സംസ്ഥാപനത്തിന് ജനം ആവശ്യപ്പെടുമ്പോള്‍ ഭരണാധികാരികള്‍ അതിനെ നിരാകരിക്കുന്നു. രണ്ടു വ്യവസ്ഥകളും തമ്മിലുള്ള പ്രകടമായ അന്തരമാണിതിനു കാരണം.
4. ട്രാഫിക് നിയമങ്ങള്‍ പോലെയാണ് ഇസ്ലാമിക വ്യവസ്ഥയെന്ന് പറയാം. അവ പാലിച്ച് നടപ്പാക്കിയാല്‍ എല്ലാവിധ പ്രയാസങ്ങളില്‍നിന്നും നാശനഷ്ടങ്ങളില്‍നിന്നും രക്ഷപ്പെടാം. മറിച്ചായാല്‍ ദുരന്തം അനിവാര്യങ്ങള്‍പോലെത്തന്നെ ഇസ്ലാമിക വ്യവസ്ഥയും പാലിക്കാനും പാലിക്കാതിരിക്കാനും മനുഷ്യന് സ്വാതന്ത്ര്യവും സാധ്യതയുമുണ്ട്.
5.സന്‍ആ മുതല്‍ ഹദറമൗത്‌വരെ ഒരു യാത്രാ സംഘത്തിന് നിര്‍ഭയമായി സഞ്ചരിക്കാന്‍ സാധിക്കുമാറ് ഇസ്ലാമിക വ്യവസ്ഥ സ്ഥാപിതമാവുമെന്ന് പ്രവാചകന്‍ ഇസ്ലാമിക പ്രബോധനത്തിെന്റ പ്രാരംഭ ഘട്ടത്തിലെ വളരെ പ്രതികൂലമായ പരിതഃസ്ഥിതിയില്‍ തന്നെ പ്രവചിക്കുകയുണ്ടായി. ഇത് പൂര്‍ണമായും പുലര്‍ന്നതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അപ്രകാരം തന്നെ ഇസ്ലാമിക വ്യവസ്ഥ പില്‍ക്കാലത്ത് തിരസ്കരിക്കപ്പെടുമെന്നും പ്രവാചകന്‍ താക്കീതുചെയ്തതും പൂര്‍ണമായും പുലരുകയുണ്ടായി. ഇസ്ലാമിെന്റ സത്യതയ്ക്കും ദൈവികതയ്ക്കുമുള്ള തെളിവു കൂടിയാണിത്. അതേസമയം കമ്മ്യൂണിസം നിലവില്‍വരുന്ന പ്രദേശത്തെയും രീതിയെയും കാലത്തെയും സംബന്ധിച്ച മാര്ക്ക്സിെന്റ പ്രവചനങ്ങളൊക്കെയും പിഴക്കുകയാണുണ്ടായത്.
6. ഇസ്ലാം ആവര്‍ത്തന സ്വഭാവമുള്ള വ്യവസ്ഥയാണ്. ജനത്തിന് ഏതു കാലത്തും പ്രദേശത്തും അത് പ്രയോഗവത്കരിക്കാന്‍ സാധിക്കും. ഇസ്ലാമിക വ്യവസ്ഥ കഴിഞ്ഞ പതിനാലു നൂറ്റാണ്ടുകളില്‍ ഇടയ്ക്കിടെ പൂര്‍ണാര്‍ത്ഥത്തില്‍ സ്ഥാപിതമായ ചരിത്രാനുഭവങ്ങളിതിനു സാക്ഷിയാണ്. അതിനാല്‍ ഇസ്ലാമിക വ്യവസ്ഥ നിരാകരിക്കപ്പെട്ടുവേന്ന വാദം ശക്തിയോ വസ്തുനിഷ്ഠമോ അല്ല. കാരണം, ഇവ്വിധം നിരാകരിക്കപ്പെട്ടശേഷം പല ഘട്ടങ്ങളിലുമത് വീണ്ടും സ്ഥാപിതമായിട്ടുണ്ട്.
7. മനുഷ്യ ചരിത്രത്തില്‍ തീര്‍ത്തും അസദൃശവും ഏക്കാളത്തേക്കും ഏറ്റവും മാതൃകായോഗ്യവുമെന്ന നിലയില്‍ പൂര്‍ണാര്‍ത്ഥത്തില്‍ ഇസ്ലാമിക വ്യവസ്ഥ പ്രവാചകനുശേഷം ദീര്‍ഘകാലം നിലനിന്നില്ലെന്നത് ശരിയാണെങ്കിലും 1924-ല്‍ ഉസ്മാനിയ ഖിലാഫത്തിെന്റ അന്ത്യംവരെ അത് ഭാഗികമായും ചിലപ്പോള്‍ ഒട്ടൊക്കെ പൂര്‍ണമായും ചിലപ്പോള്‍ പരിപൂര്‍ണമായും നിലനിന്നുപോന്നിട്ടുണ്ട്. ഇന്നും പല നാടുകളിലും ഇസ്ലാമിക ഭരണവ്യവസ്ഥ അതിെന്റ സദ്ഫലങ്ങള്‍ സമ്മാനിച്ചുകൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞ പതിനാലു നൂറ്റാണ്ടിലൊരിക്കലും മുസ്ലിം സമൂഹം ഇസ്ലാമിക വ്യവസ്ഥയെ തീര്‍ത്തും നിരാകരിച്ച്‌വിരുദ്ധമായ വ്യവസ്ഥയെ സ്വീകരിച്ച അനുഭവമുണ്ടായിട്ടില്ല. എന്നാല്‍ സോഷ്യലിസ്റ്റ് സമൂഹങ്ങള്‍ ഹ്രസ്വകാലത്തെ പരീക്ഷണശേഷം അതിനെ കൈയൊഴിച്ച് തികച്ചും വിരുദ്ധമായ മുതലാളിത്ത വ്യവസ്ഥയെ വാരിപ്പുണരുകയുണ്ടായി. പൂര്‍വ യുറോപ്യന്‍ നാടുകളില്‍ പലതുമിതിെന്റ അനിഷേധ്യ ഉദാഹരണങ്ങളത്രെ.
8. ഇസ്ലാം എന്നത് കേവലമൊരു രാഷ്ട്രീയ ഭരണവ്യവസ്ഥ മാത്രമല്ല; അതിെന്റ പരമമായ ലക്ഷ്യം മനുഷ്യനെ ദൈവ കോപത്തില്‍നിന്നും ശിക്ഷയില്‍നിന്നും രക്ഷിച്ച് ദൈവപ്രീതിക്കും പ്രതിഫലമായ സ്വര്‍ഗത്തിനും അര്‍ഹരാക്കുകയെന്നതാണ്. അതോടൊപ്പം ഭൂമിയില്‍ മനസിെന്റ സ്വാസ്ഥ്യവും വ്യക്തിജീവിതത്തിെന്റ വിശുദ്ധിയും കുടുംബഘടനയുടെ ഭദ്രതയും സമൂഹത്തിെന്റ സമാധാനവും അത് ഉറപ്പുവരുത്തുന്നു. കാലദേശഭേദങ്ങള്‍ക്കതീതമായി ഈ നിയോഗങ്ങളത്രയും ഇസ്ലാം ഇന്നോളം നിര്‍വഹിച്ചുപോന്നിട്ടുണ്ട്. ഇപ്പോള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ലോകാന്ത്യം വരെ ഇത് തുടരുകയും ചെയ്യും.എന്നാല്‍ ഇത്തരമൊന്നും കമ്യുണിസത്തില്‍നിന്ന് ഒരിക്കലും ഒരിടത്തും പ്രതീക്ഷിക്കാവതല്ല.

"എന്നാല്‍ ഇത്തരമൊന്നും കമ്യുണിസത്തില്‍നിന്ന് ഒരിക്കലും ഒരിടത്തും പ്രതീക്ഷിക്കാവതല്ല"
ReplyDeleteഅവസാനിക്കുന്നിടത്ത് ഈ കല്ല് കടി വേണ്ടായിരുന്നു എന്ന് തോന്നി.
ആശംസകൾ