നോമ്പിന്റെ സല്‍ഫലങ്ങള്‍


ഹമൂദ അബ്ദുൽ ആത്വി
ഇസ്ലാമിന്റെ തനതും ആത്മചൈതന്യവുമുള്ള ഒരു ആരാധനാകർമമാണ്‌ നോമ്പ്‌. പ്രഭാതംതൊട്ട്‌ പ്രദോഷംവരെ റമദാനിൽ അന്നപാനീയങ്ങളിൽ നിന്നും പുകവലി, സംയോഗം തുടങ്ങിയവയിൽനിന്നും വിട്ടുനിൽക്കുകയാണ്‌ അക്ഷരാർഥത്തിൽ നോമ്പ്‌. പക്ഷെ, നോമ്പിന്റെ അർഥം അക്ഷരങ്ങളിൽ ഒതുക്കുകയാണെങ്കിൽ നമുക്ക്‌ ത്പ്പോയിരിക്കുന്നു. നോമ്പ്‌ ഒരു ആരാധനാകർമമായി നിർദേശിക്കുമ്പോൾ അനന്തവും അമൂല്യവുമായ കുറേ സദ്ഫലങ്ങൾ ഇസ്ലാം മുമ്പിൽ കാണുന്നുണ്ട്‌. അവയിൽ ചിലതിതാണ്‌.
1. നിരങ്കശമായ ദൈവസ്നേഹം എന്തെന്ന്‌ അത്‌ മനുഷ്യനെ പഠിപ്പിക്കുന്നു. ദൈവത്തോടുള്ള അതിരറ്റ സ്നേഹം കൊണ്ടാണ്‌ ഒരാൾ നോമ്പനുഷ്ടിക്കുന്നത്‌.
2. അത്‌ സത്യസന്ധമായ ദൈവഭക്തിയെക്കുറിച്ച്‌ മനുഷ്യനെ ബോധവാനാക്കുന്നു. അവനും ദൈവവുമായുള്ള ബന്ധം ശക്തിപ്പെടുന്നു.

3. നോമ്പ്‌ മനുഷ്യന്റെ മനസ്സാക്ഷി ശുദ്ധീകരിക്കുന്നു. പരസ്യമായും രഹസ്യമായും നിലനിർത്തേണ്ട ഒന്നാണ്‌ നോമ്പ്‌. നോമ്പനുഷ്ടിക്കാൻ ഒരാളെ നിർബന്ധിക്കുന്നതിന്‌ സാധിക്കുകയില്ല. സ്വന്തം മനസ്സാക്ഷിയനുസരിച്ചാണ്‌ ഏവനും നോമ്പനുഷ്ഠിക്കുന്നത്‌.
4. അത്‌ മനുഷ്യനിൽ ക്ഷമയും നിസ്സ്വാർത്ഥതയും ഉണ്ടാക്കുന്നു. ഇല്ലായ്മയുടെ വേദനകൾ നോമ്പ്‌ എടുക്കുന്ന ഒരാൾ അറിയുന്നു. പക്ഷെ, അയാൾ ക്ഷമയോടെ അത്‌ സഹിക്കുന്നു. ദിവസങ്ങളും മാസങ്ങളും പട്ടിണികിടക്കുന്ന ഒരാളുടെ ബുദ്ധിമുട്ടുകൾ നൊമ്പെടുക്കുന്നവർക്ക്‌ എളുപ്പം അറിയാം. സ്വന്തം സഹചരോട്‌ അനുകമ്പയും സഹാനുഭൂതിയും ഉണ്ടാക്കാൻ അതിനാൽ തീർച്ചയായും നോമ്പു സഹായിക്കുന്നു.
5.മിതത്വവും ഇച്ഛാശക്​‍ിതിയും വർദ്ധിപ്പിക്കുവാൻ നോമ്പ്‌ ഉപകരിക്കുന്നു. സ്വന്തം ദേഹേചഛകളെ നിയന്ത്രിക്കുവാൻ നോമ്പുകാരൻ പഠിക്കുന്നു. ആത്മാവിനെ അഭിലാഷങ്ങൾക്ക്‌ മുമ്പിൽ ഉയർത്തിപ്പിടിക്കാൻ അയാൾക്ക്‌ കഴിയുന്നു.
6. സുതാര്യമായ ആത്മാവിനെയും വ്യക്തമായ മനസ്സിനെയും ഘനംകുറഞ്ഞ ശരീരത്തെയും നോമ്പ്‌ പ്രധാനം ചെയ്യുന്നു. ദൈവസമക്ഷത്തിങ്കലേക്ക്‌ ഉയരാനും നേരായി ചിന്തിക്കാനും ചടുലമായി പ്രവർത്തിക്കാനും ഇവ വേണം. അമിതഭാരമില്ലാത്ത ഒരു ആമാശയമുണ്ടെങ്കിലേ ഈ ഘട്ടത്തിൽ എത്താൻ മനുഷ്യന്‌ കഴിയൂ. ജീവശസ്ത്രവും വൈദ്യശാസ്ത്രവും സാക്ഷ്യപ്പെടുത്തുന്നതാണിത്‌.
7.അമിതവ്യയമൊഴിവാക്കാൻ നോമ്പു സഹായിക്കുന്നു. കുടുംബബജിംഗിന്റെ ആദ്യപാഠങ്ങൾ നോമ്പിൽ നിന്നാണ്‌ ലഭിക്കുന്നത്‌.
8. പരിസ്ഥിതികളോട്‌ പൊരുത്തപ്പെടാനുള്ള കഴിവ്‌ നോമ്പ്‌ നൽകുന്നു. നോമ്പനുഷ്ഠിക്കുന്നതോടെ ഒരാൾ നേരത്തെ ഉള്ള ജീവിതക്രമം മാ​‍ാൻ നിർബന്ധിതനാണ്‌. ഭക്ഷണക്രമത്തിലും മുകാര്യങ്ങളലും പുതിയ സമയങ്ങളും നിയമങ്ങളും നോമ്പ്‌ കാലത്തുണ്ടാവുന്നു. പുതുതായണ്ടാവുന്ന അവസ്ഥകളോട്‌ പൊരുത്തപ്പെടാനുള്ള ഒരു പരിശീലനമാണ്‌ ഇതുവഴി ലഭിക്കുന്നത്‌.
9. നോമ്പ്‌ മനുഷ്യന്‌ അതിജീവനശക്തിയും അച്ചടക്കവും നൽകുന്നു. നോമ്പനുഷ്ഠിക്കുമ്പോൾ പുതിയ ചിട്ടയും അടക്കവും ഒരുവനുണ്ടാവും അതോടൊപ്പം നോമ്പുകാരൻ, വചനാവയവങ്ങൾക്ക്‌ വിശ്രമവും പുതുക്രമവും നൽകുന്നു. ശാരീരികമായി ചീത്ത ഘട്ടങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പാണ്‌ നോമ്പ്‌.
10. നോമ്പ്‌ മനുഷ്യരിൽ സാഹോദര്യവും സാമൂഹ്യബോധവും സമത്വവുമുണ്ടാക്കുന്നു. നോമ്പനുഷ്ഠിക്കുന്ന ഒരാൾ അത്‌ ചെയ്യുന്ന ഒരു വൻ സമുഹത്തിന്റെ ഭാഗമായിത്തീരുകയാണ്‌ ചെയ്യുന്നത്‌. ഒരേ ലക്ഷ്യത്തോടെ ഒരേ രീതിയിൽ ഒരു വൻവിഭാഗം ഒരുകാര്യം ചെയ്യുമ്പോഴുണ്ടാവുന്ന ഐക്യബോധമാണ്‌ നോമ്പ്‌ ഉണ്ടാക്കുന്നത്‌. ഇത്തരം ഒരു സാമൂഹ്യാവസ്ഥ സൃഷ്ടിക്കുന്ന മ​‍േതൊരു ആരാധനാക്രമത്തെപിയും ഒരു സാമൂഹ്യശാസ്ത്രജ്ഞനും പരാമർശിക്കുന്നില്ല.
ഇത്തരം ഗുണങ്ങൾ അശ്രദ്ധയോടെ നോമ്പെടുക്കുന്നവരിൽ അനുഭവവേദ്യമാകുകയില്ല.

No comments:

Post a Comment