ദാരിദ്ര്യ നിർമാർജ്ജനം ഇസ്ലാമിന്റെ കാഴ്ചപ്പാട്‌


(ഒന്ന്‌ )
ഡോ: യൂസുഫുല്‍ ഖര്‍ളാവി
വിവിധ വീക്ഷണങ്ങൾ
പണ്ടുമുതലേ, ദാരിദ്ര്യത്തോടുള്ള ജനങ്ങളുടെ വീക്ഷണം പലതായിരുന്നു. ഒരു വിഭാഗം അതിനെ പാവനമായി കരുതി. മോചനം പ്രാപിക്കേണ്ട ഒരു വിപത്തല്ല അവർക്ക്‌ ദാരിദ്ര്യം, പരിഹാരമർഹിക്കുന്ന പ്രശ്നവുമല്ല. അതൊരനുഗ്രഹമാണ്‌. അല്ലാഹു താനിച്ഛിക്കുന്നവർക്ക്‌ നൽകുന്ന ഒരനുഗ്രഹം. പരലോക ചിന്തയിൽ മുഴുകാനും ഭൗതികസുഖങ്ങളോട്‌ വിരക്തി ജനിക്കുവാനും അല്ലാഹുവോടുള്ള ബന്ധം നിലനിർത്താനും ജനങ്ങളോട്‌ കരുണയുള്ളവരായിരിക്കുവാനും അല്ലാഹു കനിഞ്ഞരുളിയതാണത്‌. അക്രമിയും അലസനും ധിക്കാരിയുമായ ധനിക​‍െൻറ അവസ്ഥ തികച്ചും വ്യത്യസ്തമാണല്ലോ. ഒരു വിഭാഗംസന്യാസിമാരും പുരോഹിത?​‍ാരും സൂഫികളും ദാരിദ്ര്യത്തെ ഇങ്ങനെ കാണുന്നു. ഇവരുടെ അഭിപ്രായത്തിൽ ഈ ലോകം നിറയെ അധർമമാണ്‌. തി?യും പീഡകളും മാത്രമേ ഇവിടെയുള്ളൂ. ഇത്‌ എത്രവേഗം നശിക്കുന്നുവോ അത്രയും നല്ലത്‌. ചുരുങ്ങിയത്‌, ഭൂമുഖത്ത്‌ മനുഷ്യായുസ്‌ കുറയുകയെങ്കിലും വേണം. അതിനാൽ, ജീവിതവിഭവങ്ങൾ ലഘൂകരിക്കുകയും ജീവൻ നിലനിർത്താവാശ്യമായതിൽ കവിഞ്ഞ്‌ അതുമായി ബന്ധപ്പെടാതിരിക്കുകയുമാണ്‌ ബുദ്ധിയുള്ളവർ വേണ്ടത്‌.

വിഗ്രഹാരാധകരിലും ദൈവമതാവലംബികളിലും ഈ വീക്ഷാഗതിയുള്ളവരുണ്ട്‌. അവർ ദാരിദ്ര്യത്തെ പ്രകീർത്തിക്കുകയും അതിനെ വിശുദ്ധമായി ഗണിക്കുകയും ചെയ്യുന്നു. കാരണം, അത്‌ ശരീരപീഡയുടെ മാർഗമാണ്‌. ശരീരപീഡ ആത്മാവി​‍െൻറ മോക്ഷത്തിന്‌ വഴിതെളിയിക്കുന്നു. ക്രിസ്തീയ പൗരോഹിത്യം, പേർഷ്യൻ നീക്കിസം, ഭാരതിയ സന്യാസം തുടങ്ങിയവയുടെ സ്വാധീനഫലമായി ഇസ്ലാമിക സംസ്കാരത്തി​‍െൻറ മൗലികത കളങ്കപ്പെടുകയും അതി​‍െൻറ വിശുദ്ധി മലിനമാവുകയും ചെയ്തതോടെ ചില മുസ്ലിം സൂഫിവര്യ?​‍ാരിലും ഈ ചിന്താഗതി പ്രചരിച്ചു. ദാരിദ്ര്യം വരുന്നതു കണ്ടാൽ, 'സുകൃതികളുടെ ചിഹ്നത്തിന്‌ സ്വാഗതം" എന്നും ഐശ്വര്യം ആഗതമായാൽ ദ്രുതം "ശിക്ഷാർഹമായ പാപം' എന്നും പറയണമെന്ന്‌ ഈ ചിന്താഗതിയുള്ളവരുടെ ഒരു കൃതിയിൽ വായിച്ചതോർക്കുന്നു. ദാരിദ്ര്യത്തോട്‌ ഈ കാഴ്ചപ്പാട്‌ പുലർത്തുന്നവരിൽനിന്ന്‌ അതിനൊരു പരിഹാരനിർദ്ദേശം പ്രതീക്ഷിക്കുന്നത്‌ ബുദ്ധിയല്ലല്ലോ.
ദാരിദ്ര്യത്തെ വിപത്തും തി?യുമായി കാണുന്നു, രണ്ടാമത്തെ കൂട്ടർ, പക്ഷെ, അവരുടെ വീക്ഷണത്തിൽ അത്‌ വിധിയാണ്‌. വൈദ്യശാസ്ത്ര സിദ്ധികളോ ഔഷധങ്ങളോ ഫലിക്കാത്ത ദൈവവിധി. ദരിദ്ര​‍െൻറ ദാരിദ്ര്യവും ധനിക​‍െൻറ ഐശ്വര്യവും ദൈവഹിതവും ദൈവനിശ്ചയവുമാണ്‌. ദൈവമുദ്ദേശിച്ചിരുന്നുവേങ്കിൽ മുഴുവൻ മനുഷ്യരെയും സമ്പന്നാരാക്കിയേനെ. സർവമനുഷ്യർക്കും ഖാറൂ​‍െൻറ നിധി കുംഭങ്ങൾ നൽകിയേനെ. പക്ഷെ, ജനങ്ങളിൽ ചിലർക്ക്‌ മറ്റു ചിലരെക്കാൾ പദവി നൽകുവാൻ ദൈവം ഉദ്ദേശിച്ചു. താൻ നൽകിയതിൽ മനുഷ്യനെ പരീക്ഷിക്കുവാനായി, താനിച്ചിക്കുന്നവർക്ക്‌ ദൈവം സുഭിക്ഷത നൽകുന്നു. മറ്റു ചിലർക്ക്‌ അവൻ ജീവിതവിഭവങ്ങൾ നിയന്ത്രിക്കുന്നു. ദൈവഹിതം തടയപ്പെടാവതല്ല.

ദാരിദ്ര്യത്തിന്‌ ഇക്കൂട്ടർ നിർദ്ദേശിക്കുന്ന പ്രതിവിധി ദരിദ്രരോടുള്ള ചില ഉപദേശങ്ങളിൽ പരിമിതമാണ്‌. ദൈവ നിശ്ചയത്തിൽ സംതൃപ്തരാവുക, ദൈവത്തി​‍െൻറ പരീക്ഷണത്തിൽ സഹനമവലംബിക്കുക, ഉള്ളതുകൊണ്ട്‌ തൃപ്തിപ്പെടുക, സംതൃപ്തിയാണ്‌ ഐശ്വര്യം; അതാണ്‌ അനശ്വരമായ സമ്പത്ത്‌. എല്ലാ അവസ്ഥയിലും ഉള്ളതിൽ തൃപ്തിപ്പെട്ട്‌ അടങ്ങിയിരിക്കലാണ്‌ ഈ വിഭാഗത്തി​‍െൻറ വീക്ഷണത്തിൽ സംതൃപ്തി എന്നതിനർത്ഥം. 'ജബരി'കൾ എന്നറിയപ്പെടുന്ന ഈ വിഭാഗം സമ്പന്നരുടെ ധൂർത്തും ആഡംബരവും കണക്കിലെടുക്കുന്നേയില്ല. സമ്പന്നർക്ക്‌ വിശേഷിച്ചൊരുപദേശം നൽകാനുമില്ല. അവരുടെ ഉപദേശം മുഴുവൻ ദരിദ്രരോടാണ്‌. 'ഇത്‌ ദൈവനിശ്ചയമാണ്‌; അതിൽ സംതൃപ്തരാവുക. അതിനപ്പുറം ഒന്നും ആവശ്യപ്പെടരുത്‌. അതിനെ മാറ്റിമറിക്കാൻ തുനിയുകയുമരുത്‌.'

ഇനിയുമുണ്ടൊരു കൂട്ടർ. ജബരികളുടെ വീക്ഷണം തന്നെയാണവരുടേതും. ഒരു വ്യത്യാസം മാത്രം. അവർ സഹനം കൈക്കൊള്ളാൻ ദരിദ്രരോടുപദേശിക്കുന്നതിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. സമ്പന്നരോടും അവർ ഉപദേശിക്കും. ന? ചെയ്യുക; ദരിദ്രർക്ക്‌ ദാനം ചെയ്യുക. അങ്ങനെ ചെയ്യുന്നവർക്ക്‌ ദൈവസമക്ഷം പ്രതിഫലമുണ്ട്‌. ദരിദ്രരോട്‌ ഹൃദയകാഠിന്യം കാണിക്കുന്നവരെ കാത്തിരിക്കുന്നത്‌ കഠിനമായ ശിക്ഷയാണ്‌.

ഈ പരിഹാരം സമ്പന്നർക്ക്‌ ദരിദ്രരോടുള്ള കടപ്പാടി​‍െൻറ തോത്‌ നിർണയിക്കുന്നില്ല; അതിൽ വീഴ്ച വരുത്തുന്നവർക്ക്‌ ഒരു ശിക്ഷാവിധി നിശ്ചയിക്കുന്നില്ല; അർഹരായവർക്ക്‌ സ്വന്തം അവകാശം നേടിക്കൊടുക്കുന്ന ഒരു വ്യവസ്ഥ നിർവഹിക്കുന്നില്ല. അതി​‍െൻറ ഏകാവലംബം സുകൃതികളുടെ മനഃസാക്ഷിയും, സത്യവിശ്വാസിയുടെ പ്രതിഫലകാംക്ഷിയും ശിക്ഷ ഭയപ്പെടുന്നതുമായ ഹൃദയവുമത്രെ. ദാനധർമങ്ങൾ നൽകിയവന്ന്‌ പരലോകത്ത്‌ പ്രതിഫലമുണ്ട്‌. ലുബ്ധ്‌ കാണിച്ചവന്‌ ശിക്ഷയുമുണ്ട്‌- അത്രതന്നെ.

ദാരിദ്ര്യം നീക്കുവാൻ വ്യക്തികളുടെ മനഃസാക്ഷിയെയും ദാനധർമ്മങ്ങളെയും മാത്രം ആശ്രയിക്കുക എന്ന രീതിയാണ്‌ ഇസ്ലാമേതര മതങ്ങൾ സ്വീകരിച്ചിരുന്നത്‌. പല മതപണ്ഡിതരും ആചാര്യ?​‍ാരും സ്വീകരിച്ചു. ദാരിദ്ര്യം പാവനമാണെന്നും ദൈവ വിധിയാണെന്നുമുള്ള സൂഫീ-ജബ്‌രീ വീക്ഷണങ്ങളെ പ്രസ്തുത മതങ്ങൾ അവഗണിച്ചു. മധ്യകാല നൂറ്റാണ്ടുകളിൽ യൂറോപ്പിൽ നിലവിലിരുന്ന ചിന്താഗതിയും ഇതായിരുന്നു. ദൈവത്തി​‍െൻറ സദ്‌വൃത്തരായ ദാസ?​‍ാരുടെ ഔദാര്യമൊഴിച്ചു നിർത്തിയാൽ ദരിദ്രർക്ക്‌ ധനികരുടെ സമ്പത്തിൽ നിർണിതമായ അവകാശമോ നിശ്ചിത വിഹിതമോ ഉണ്ടായിരുന്നില്ല.

നാലാമത്തെ ചിന്താഗതി മുതലാളിത്തത്തി​‍േൻറത്താണ്‌; ദാരിദ്ര്യം ഗുരുതരമായ പ്രശ്നം തന്നെ. പക്ഷെ, അതിനുത്തരവാദി ദരിദ്രൻ മാത്രമാണ്‌. അല്ലെങ്കിൽ അത്‌ ദൈവഹിതമോ ഭാഗ്യദോഷമോ മറ്റെന്തെങ്കിലുമോ ആണ്‌. അതിൽ സമൂഹത്തിനോ രാഷ്ട്രത്തിനോ സമ്പന്നന്നോ പങ്കില്ല. സ്വന്തം ഭാഗധേയത്തിനുത്തരവാദി അവനവൻ തന്നെ. ഓരോരുത്തരും സ്വന്തം ധനത്തി​‍െൻറ ഉടമവകാശത്തിലും കൈകാര്യത്തിലും സ്വതന്ത്രരാണ്‌.

മൂസായുടെ സമുദായത്തിൽപെട്ട ധിക്കാരിയായ ഖാറൂ​‍െൻറ അനുയായികളാണിവർ. അല്ലാഹു ഖാറൂന്ന്‌ കണക്കറ്റ സമ്പത്ത്‌ നൽകി. 'അല്ലാഹു നിനക്ക്‌ നൽകിയതിൽ നീ പരലോകം കാംക്ഷിക്കുക; ഇഹലോകത്തിലെ നി​‍െൻറ ഓഹരി നീ വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിനക്ക്‌ ന? ചെയ്തപോലെ നീയും ന? ചെയ്യുക. നീ ഭൂമിയിൽ നാശം കൊതിക്കരുത്‌; അല്ലാഹു നാശകാരികളെ ഇഷ്ടപ്പെടുന്നില്ല" എന്നിങ്ങനെ ഖാറൂന്നെ ത​‍െൻറ സമുദായം ഗുണദോഷിച്ചപ്പോൾ ഖാറൂൻ പറഞ്ഞ മറുപടി ഖുർആൻ ഇങ്ങനെ ഉദ്ധരിക്കുന്നു. എനിക്ക്‌ ലഭിച്ചിട്ടുള്ളതെല്ലാം എ​‍െൻറ അറിവുകൊണ്ടാണ്‌!' ഈ ഖാറൂനിയൻ ദർശനത്തി​‍െൻറ വക്താക്കളുടെ വീക്ഷണത്തിൽ, അവർ സമ്പാദിച്ചതെല്ലാം സ്വന്തം ബുദ്ധിശക്തികൊണ്ടു മാത്രമാണ്‌. ധനത്തിൽ അതി​‍െൻറ ഉടമക്കല്ലാതെ മറ്റാർക്കും അവകാശമില്ല. ഇച്ഛിക്കുന്നവിധം ധനം ചെലവഴിക്കാൻ ഉടമയ്ക്ക്‌ സ്വാതന്ത്ര്യമുണ്ട്‌. ആരെങ്കിലും ദരിദ്രന്‌ ധർമം നൽകുന്നെങ്കിൽ അതൊരൗദാര്യം മാത്രം. സമൂഹം, സമ്പാദിക്കുവാനും സമ്പന്നരാകുവാനും എല്ലാവർക്കും സ്വാതന്ത്ര്യം നൽകുകയാണ്‌ വേണ്ടത്‌. സമ്പാദിക്കുന്നതിൽ ആരെങ്കിലും പരാജയപ്പെടുന്നുവേങ്കിൽ അത്‌ സമൂഹത്തി​‍െൻറ കുറ്റമല്ല. സ്നേഹത്തി​‍െൻറയും സഹാനുഭൂതിയുടെയും പേരിലും ഇഹലോകത്ത്‌ പേരും പെരുമയും ആർജ്ജിക്കുവാനും വല്ലതും ചെയ്യുന്നതൊഴിച്ചാൽ ദരിദ്രരുടെ ബാധ്യതയേറ്റെടുക്കാനും അവർക്കുവേണ്ടി ധനവ്യയം ചെയ്യാനും സമ്പന്ന വിഭാഗത്തിന്‌ കടപ്പാടില്ല. ഇനി, പരലോകത്തിൽ വിശ്വാസമുള്ളവർ, മരണാനന്തര സുഖത്തിനുവേണ്ടി വല്ലതും ചെയ്തുകൊള്ളട്ടെ!

പുതിയ ശതകത്തി​‍െൻറ തുടക്കത്തിൽ യൂറോപ്പിനെ അടക്കിവാണിരുന്ന കലർപ്പറ്റ മുതലാളിത്ത ചിന്താഗതി ഇതായിരുന്നു. ഇത്തരം സമൂഹത്തിൽ, പിടിച്ചുവാങ്ങാവുന്ന അവകാശങ്ങളൊന്നുമില്ലാത്ത, അശരണരായ ദരിദ്രവിഭാഗത്തി​‍െൻറ അവസ്ഥ, ധനികർമാത്രം ക്ഷണിക്കപ്പെടുന്ന സദസുകളിൽ വലിഞ്ഞു കയറിവരുന്ന അനാഥരെക്കാൾ പരിതാപകരമായിരിക്കും. മുതലാളിത്തം ആദ്യകാലത്ത്‌ സ്ത്രീകളോടും കുട്ടികളോടും ദുർബലരോടും അശരണരോടും അനുകമ്പയുടെയോ സഹാനുഭൂതിയുടെയോ കണികപോലും പ്രദർശിപ്പിക്കാത്ത ഹൃദയകാഠിന്യത്തി​‍െൻറയും ക്രൂരതയുടെയും മൃഗീയതയുടെയും മൂർത്തിയായി രൂപപ്പെട്ടു. അത്‌ സ്ത്രീകളെയും കുട്ടികളെയും നന്നെകുറഞ്ഞ കൂലിക്ക്‌ വ്യവസായ ശാലകളിൽ വേലയെടുക്കുവാൻ നിർബന്ധിച്ചു. അതിന്‌ വഴങ്ങാത്തവരെ ശിലാഹൃദയരായ മുതലാളിമാർ ചവിട്ടിത്തേച്ചു കളയുമായിരുന്നു. പക്ഷെ, സാഹചര്യത്തി​‍െൻറ സമ്മർദ്ദങ്ങളുടെയും ഒട്ടേറെ സമരങ്ങളുടെയും സോഷ്യലിസ്റ്റ്‌ ആശയങ്ങളുടെ പ്രചാരത്തി​‍െൻറയും ഫലമായി മുതലാളിത്തം അതി​‍െൻറ ചുവട്‌ മറ്റീവ്ക്കുവാൻ നിർബന്ധിതമായി. തൊഴിലാളികൾക്ക്‌ ചില ആനുകൂല്യങ്ങളും അവകാശങ്ങളും അനുവദിച്ചു. രാഷ്ട്രത്തി​‍െൻറയും നിയമങ്ങളുടെയും ഇടപെടൽമൂലം ആ മാറ്റങ്ങൾക്ക്‌ ഇന്ന്‌ ലൈഫ്‌ ഇൻഷൂറൻസ്‌ പോലുള്ള ഏർപ്പാടുകൾവഴി തൊഴിലാളികൾക്ക്‌ ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന അവസ്ഥയോളം എത്തിക്കഴിഞ്ഞിരിക്കുന്നു.

മറ്റൊരുവിഭാഗം നിർദ്ദേശിക്കുന്ന പരിഹാരം ഇതാണ്‌: സമ്പന്ന വർഗത്തെ തീർത്തും ഉ?​‍ൂലനാശം വരുത്തുകയും അവരുടെ സമ്പത്ത്‌ മുഴുവൻ കണ്ടുകെട്ടുകയും ചെയ്യാതെ ദാരിദ്ര്യം നിർമാർജനം ചെയ്യാനോ ദരിദ്രരോട്‌ നീതി പുലർത്താനോ സാധ്യമല്ല. ഇതിനുവേണ്ടി സമൂഹത്തിലെ സമ്പന്നേതര വിഭാഗത്തെ സംഘടിപ്പിച്ച്‌ അവരിൽ സമ്പന്ന വിഭാഗത്തോട്‌ അസൂയയും പകയും വെറുപ്പും വളർത്തണം. ഇരു വിഭാഗവും തമ്മിൽ സമരവും സംഘട്ടനവും നടക്കുക എന്നതായിരിക്കും ഇതി​‍െൻറ അനിവര്യഫലം. അതിൽ എണ്ണം കൂടുതലുള്ള വിഭാഗം വിജയിക്കും. അവരത്രെ 'പ്രോലിറ്റേറിയറ്റ്‌' എന്നുവിളിക്കുന്ന 'അധ്വാനിക്കുന്ന ജനവിഭാഗം' സമ്പന്ന വിഭാഗത്തെ ഉ?​‍ൂലനാശം വരുത്തുന്നതിലോ അവരുടെ സമ്പത്ത്‌ കണ്ടുകെട്ടുന്നതിലോ മാത്രം ഇക്കൂട്ടർ ഒതുങ്ങിനിന്നില്ല. ഉടമാവകാശത്തി​‍െൻറ അടിസ്ഥാനങ്ങളോട്‌ തന്നെ ഇവർ സമരം ചെയ്തു. ഏതു മാർഗത്തിലൂടെ നേടുന്നതായാലും വ്യക്തികൾ സമ്പത്തിനുടമകളാകുന്നത്‌ ഇവർ അംഗീകരിക്കുന്നില്ല; 'ഉത്പാദനോപകരണങ്ങൾ' എന്നു വിളിക്കപ്പെടുന്ന ഭൂമി, വ്യവസായശാലകൾ, യന്ത്രസാമഗ്രികൾ തുടങ്ങിയവയുടെ ഉടമാവകാശം വിശേഷിച്ചും.

കമ്യൂണിസത്തി​‍െൻറയും വിപ്ലവ സോഷ്യലിസത്തി​‍െൻറയും വക്താക്കളുടെ കാഴ്ചപ്പാടാണിത്‌. വ്യക്തിയുടമവകാശത്തെ എതിർത്തു തകർക്കുന്നതിന്‌ സ്വീകരിക്കേണ്ടുന്ന മാർഗമേതെന്ന കാര്യത്തിൽ മിതവാദികളും തീവ്രവാദികളുമായ സോഷ്യലിസ്റ്റ്‌ വിഭാഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടെങ്കിലും വ്യക്തിയുടമാവകാശം നിഷ്കാസിതമാവേണ്ടതുണ്ടെന്ന കാര്യത്തിൽ എല്ലാവരും ഏകാഭിപ്രായക്കാരാണ്‌. ജനാധിപത്യ സോഷ്യലിസമാണ്‌ ഒരു വിഭാഗം നിർദ്ദേശിക്കുന്ന മാർഗമെങ്കിൽ മറ്റൊരു വിഭാഗം സായുധവിപ്ലവത്തിലൂടെയുള്ള പരിവർത്തനമാണുദ്ദേശിക്കുന്നത്‌.

No comments:

Post a Comment