മതം മയക്കുമരുന്ന്‌?


കാറല്‍ മാര്‍ക്സാണ്‌ അതാദ്യം പറഞ്ഞത്‌. കിഴക്കും പടിഞ്ഞാറുമുള്ള കമ്മ്യൂണിസ്റ്റുകള്‍ അതേറ്റുപാടി. ഇസ്ലാമിനും അത്‌ ബാധകമാക്കിത്തീര്‍ക്കുകയാണ്‌ അവരുടെ ലക്ഷ്യം.

മതത്തിനും പുരോഹിതന്‍മാര്‍ക്കുമെതിരില്‍ കാറല്‍ മാര്‍ക്ക്സും കമ്യൂണിസത്തി​‍െന്‍റ ആദ്യകാല വക്താക്കളും അഴിച്ചുവിട്ട അക്രമങ്ങള്‍ക്ക്‌ ഒരു ന്യായീകരണമുണ്ടായിരുന്നു. അതിന്‌ കാരണം അവര്‍ക്ക്‌ നേരിടേണ്ടി വന്ന പ്രത്യേക സാഹചര്യങ്ങളാണ്‌.

യൂറോപ്പില്‍ ഫ്യൂഡലിസം അതിബീഭതസകരമാംവിധം അഴിഞ്ഞാടുന്ന കാലമായിരുന്നു അത്‌. റഷ്യയിലും സ്ഥിതി ഭിന്നമായിരുന്നില്ല. വര്‍ഷംപ്രതി ലക്ഷോപലക്ഷം മനുഷ്യര്‍ പട്ടിണിമൂലം മരിച്ചുകൊണ്ടിരുന്നു. ക്ഷയം, പ്ലേഗ്‌ തുടങ്ങിയ മാരകവ്യാധികള്‍ കാരണമായി ലക്ഷക്കണക്കിനാളുകള്‍ വേറെയും. ഏതാണ്ട്‌ അത്രതന്നെ മനുഷ്യര്‍ അതിശൈത്യം മൂലവും മരണമടഞ്ഞുകൊണ്ടിരുന്നു. ഇതെല്ലാം സംഭവിച്ചുകൊണ്ടിരുന്നപ്പോഴും ഫ്യൂഡല്‍ പ്രഭുക്കള്‍ അധ്വാനിക്കുന്ന വര്‍ഗത്തി​‍െന്‍റ രക്തം ഊറ്റിയുറ്റി കുടിക്കുകയായിരുന്നു. ആര്‍ഭാടത്തിലും ആഡംബരങ്ങളിലും ആറാടുകയായിരുന്നു അവര്‍. സര്‍വവിധ സുഖാഢബംരങ്ങളും ആസ്വദിച്ചുകൊണ്ട്‌ മദോന്‍മത്തരായി അവര്‍ കഴിഞ്ഞുകൂടി.
അധ്വാനിക്കുന്ന വര്‍ഗം തങ്ങളുടെ ശിരസ്‌ ഒന്നുയര്‍ത്താന്‍ തുനിഞ്ഞാല്‍, വേണ്ട, തങ്ങളനുഭവിക്കുന്ന മര്‍ദ്ദന പീഡനങ്ങളെക്കുറിച്ച്‌ അവരുടെ ഹൃദയമൊന്നു മന്ത്രിച്ചാല്‍, ഉടനെ വരുകയായി പുരോഹിത പരിഷകള്‍. അവര്‍ പറയുന്നു: “നി​‍െന്‍റ വലത്തെ ചെകിടത്ത്‌ അടിച്ചാല്‍ അവന്‌ നി​‍െന്‍റ ഇടത്തെ ചെവിയും കാണിച്ചുകൊടുക്കുക.നി​‍െന്‍റ ഉത്തരീയം ആരെങ്കിലും തട്ടിപ്പറിച്ചാല്‍ അവന്‌ നി​‍െന്‍റ ഉടുതുണികൂടി കൊടുക്കുക.“

ഒരുപടികൂടി മുന്നോട്ട്‌ കടന്ന്‌ പരലോക ജീവിതത്തിലെ സുഖാനുഭൂതികളെക്കുറിച്ചുള്ള മോഹന വാഗ്ദാനങ്ങള്‍ കൊണ്ട്‌ അവരെ മയക്കികിടത്തും. ക്ഷമാലുക്കള്‍ക്ക്‌ ദൈവം ഒരുക്കിവെച്ചിട്ടുള്ള പ്രതിഫലങ്ങളും സൗഖ്യങ്ങളും മോഹിപ്പിച്ചുകൊണ്ട്‌ അവരുടെ വിപ്ലവാവേശത്തെ തണുപ്പിക്കും.
വിദൂരമായ മോഹന വാഗ്ദാനങ്ങള്‍ വിഫലമാവുമ്പോള്‍ പിന്നെ ഭീഷണിയായി. ത​‍െന്‍റ ഫ്യൂഡല്‍ പ്രഭുവിനെ ധിക്കരിക്കുന്നവന്‍ ദൈവത്തെയും പള്ളിയെയും പാതിരിമാരെയും ധിക്കരിച്ചവനായി മുദ്ര കുത്തപ്പെടുന്നു.

ഒന്നു നാം ഓര്‍ക്കണം. യഥാര്‍ത്ഥത്തില്‍ ചര്‍ച്ച്‌ തന്നെ കടുത്ത ഫ്യൂഡല്‍ ശക്തിയായിരുന്നു. പള്ളിക്കു കീഴില്‍ മൃഗങ്ങളെപ്പോലെ പണിയെടുത്തിരുന്ന ലക്ഷക്കണക്കില്‍ അടിമകളുണ്ടായിരുന്നു. അപ്പോള്‍ സ്വഭാവികമായും. അധ്വാനിക്കുന്ന വര്‍ഗത്തിന്നെതിരില്‍ പ്രഭുക്കളുടെയും രാജാക്കന്മാ​‍ാരുടെയും പാളയത്തിലായിരിക്കും പള്ളിയും ചെന്നുനില്‍ക്കുക. കാരണം ഉടമകളെല്ലാം ഒരു ചേരിയിലായിരിക്കും. മാത്രമല്ല, വിപ്ലവം സംഭവിക്കുന്ന ദിവസം പാവപ്പെട്ടവ​‍െന്‍റ രക്തം ഊറ്റിക്കുടിക്കുന്ന ആര്‍ക്കും മാപ്പ്‌ ലഭിക്കുകയില്ല. അത്‌ ഫ്യൂഡല്‍ പ്രഭുവോ പുരോഹിതനെ ആരു തന്നെ ആയാലും ശരി.

ഇനി വ്യാമോഹവും ഭീഷണിയും ഒന്നും വിലപ്പോകുന്നില്ലെന്നു കണ്ടാല്‍ വിപ്ലവകാരികളുടെ മേല്‍ കടുത്ത ശിക്ഷകള്‍ പ്രയോഗിക്കും. മതത്തിനും ദൈവത്തിനുമെതിരില്‍ പുറപ്പെടുന്ന ദൈവ ധിക്കാരികളെ നിലയ്ക്കുനിര്‍ത്തുവാന്‍ വേണ്ടി കഠോര മര്‍ദ്ദനങ്ങള്‍ അഴിച്ചുവിടും.

ഇവിടെ മതം മനുഷ്യ​‍െന്‍റ ബദ്ധവൈരിയായി മാറുന്നു. ഇതിനെക്കുറിച്ചാണ്‌ കാറല്‍ മാര്‍ക്ക്സ്‌ പറഞ്ഞത്‌: “മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്‌.“
മുസ്ലിം പൗരസ്ത്യലോകത്തെ കമ്മ്യൂണിസ്റ്റുകള്‍ തങ്ങളുടെ വാദത്തിനു തെളിവായി പുരോഹിതത്തൊഴിലാളികളെ ചൂണ്ടിക്കാണിക്കുന്നു. അധ്വാനിക്കുന്ന ജനവിഭാഗത്തിനെതിരില്‍ അവരതാ അധികാരി വര്‍ഗത്തിനു ശിങ്കിടി പാടുന്നു. തങ്ങളനുഭവിക്കുന്ന അക്രമവും നിന്ദ്യതയും സന്തോഷപൂര്‍വം സഹിക്കാന്‍ വേണ്ടി ക്ഷമാശീലര്‍ക്കു ദൈവം ഒരുക്കിവെച്ചിട്ടുള്ള സ്വര്‍ഗത്തെക്കുറിച്ച്‌ വ്യാമോഹിപ്പിക്കുന്നു. അതേസമയം കുറ്റവാളികള്‍ നിര്‍ഭയരായി മദിച്ചുള്ളസിക്കുകയും ചെയ്യുന്നു. തെളിവേന്നോണം ഫാറൂഖ്‌ രാജാവി​‍െന്‍റ കാലത്ത്‌ ചില അഷര്‍ പണ്ഡിതന്‍മാരെ അവര്‍ എടുത്തുകാട്ടുന്നു. അവര്‍ അദ്ദേഹത്തി​‍െന്‍റ കരം ചുംബിക്കുകയും പരിശുദ്ധനായ രാജാവ്‌ എന്ന്‌ അഭിസംബോധനം ചെയ്യുകയും ചെയ്തു. രാജാവിനു വേണ്ടി പ്രാര്‍ത്ഥനകള്‍ നടത്തുകയും രാജഹിതത്തിനൊത്ത്‌ ഖുര്‍ആന്‍ വാക്യങ്ങള്‍ വ്യാഖ്യാനിക്കുകയും ചെയ്തൂ. രാജാധികാരം അരക്കിട്ടുറപ്പിക്കുന്നതിനുവേണ്ടി ഇസ്ലാമികാശയങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു. അയാള്‍ക്കെതിരില്‍ വിപ്ലവം സംഘടിപ്പിക്കുന്നതില്‍നിന്ന്‌ അധ്വാനിക്കുന്ന വര്‍ഗത്തെ തടഞ്ഞുകൊണ്ടിരുന്നു. അല്ലാത്തപക്ഷം അവരെ അല്ലാഹുവി​‍െന്‍റ കല്‍പനകള്‍ ധിക്കരിച്ചവരായി എണ്ണുന്നു. “നിങ്ങളില്‍നിന്നുള്ള കൈകാര്യകര്‍ത്താക്കളെ അനുസരിക്കുക“ എന്ന കല്‍പനയെ.ഈ വസ്തുകളോടൊപ്പം കമ്മ്യുണിസ്റ്റുകള്‍, ഇസ്ലാം സ്വയം ഇത്തരം മ്ലേച്ഛമായ കാര്യങ്ങള്‍ കല്‍പിക്കുന്നുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു. അവര്‍ പറയുന്ന: “നിങ്ങളില്‍ ചിലര്‍ക്ക്‌ ചിലരേക്കാള്‍ അല്ലാഹു നല്‍കിയ ഔദാര്യത്തില്‍ നിങ്ങള്‍ മോഹിക്കരുത്‌.“ (അന്നിസാഅ​‍്‌: 33)
“വിവിധ വിഭാഗക്കാരായ ജനങ്ങള്‍ക്ക്‌, ഐഹികജീവിതത്തി​‍െന്‍റ അലങ്കാരങ്ങള്‍ നല്‍കി നാം സുഖംഅനുഭവപ്പെടുത്തിക്കൊടുത്തതിലേക്ക്‌ നീ നി​‍െന്‍റ ദൃഷ്ടി പായിക്കരുത്‌. (കാരണം) അവരെ പരീക്ഷിക്കുവാനാണ്‌ അത്‌ നല്‍കിയിരിക്കുന്നത്​‍്‌ നി​‍െന്‍റ രക്ഷിതാവി​‍െന്‍റ ആഹാരമാണ്‌ ഉത്തമവും ശാശ്വതവും.“ (ത്വാഹാ: 131)

അപ്പോള്‍ മറ്റെല്ലാമതങ്ങളെയുംപോലെത്തന്നെ ഇസ്ലാമും അധ്വാനിക്കുന്ന ജനവിഭാഗത്തെ മയക്കുന്ന കറുപ്പാണ്‌ - ഈ ആരോപണത്തെക്കുറിച്ച്‌ നമുക്കെല്ലാം പരാമര്‍ശിക്കാനുണ്ട്‌. പുരോഹിതരുടെ വൃത്തികെട്ട പെരുമാറ്റം യഥാര്‍ത്ഥത്തില്‍ മതത്തി​‍െന്‍റ പ്രേരണയനുസരിച്ചാണോ എന്ന്‌ നമുക്കൊന്നു പരിശോധിക്കാം. അതല്ല, മതകല്‍പനകള്‍ക്ക്‌ വിരുദ്ധമായി അവര്‍ കാണിക്കുന്ന താന്തോന്നിത്തമാണോ. ഇക്കാര്യത്തില്‍ അവര്‍ ഇന്നത്തെ അധര്‍മകാരികളും ദുര്‍മാഗികളുമായ കവികളെയും എഴുത്തുകാരെയും പത്ര പ്രവര്‍ത്തകരെയും പോലെയാണ്‌. അവര്‍ തങ്ങളുടെ മുഖം ചളിയില്‍ പുരട്ടി സ്വന്തം മാന്യതയെ അവഹേളിച്ചുകൊണ്ട്‌ താത്കാലിക നേട്ടത്തിനുവേണ്ടി ശ്രമിക്കുന്നു. യഥാര്‍ത്ഥത്തില്‍ നിഷിദ്ധമായ സുഖമാണ്‌ ഇത്‌ എന്ന്‌ അവര്‍ ഓര്‍ക്കുന്നില്ല.

പണത്തിനുവേണ്ടി മാന്യതയെ വില്‍ക്കുന്ന കവികളുടെയും എഴുത്തുകാരുടെയും പത്രപ്രവര്‍ത്തകരുടെയും കുറ്റത്തെക്കാളും നീചവും ഗൗരവതരവുമായ കുറ്റമാണ്‌ ഈ മതപുരോഹിതന്മ​‍ാരുടേതെന്ന്‌ ഞാന്‍ പൂര്‍ണമായും സമ്മതിക്കുന്നു. കാരണം അവരുടെ കയ്യിലുള്ളത്‌ അല്ലാഹുവി​‍െന്‍റ വേദമാണ്‌. ദിവ്യവചനങ്ങളാണ്‌ അവര്‍ പാരായണം ചെയ്യുന്നത്‌. ദീനി​‍െന്‍റ യാഥാര്‍ത്ഥ്യം അവര്‍ക്ക്‌ നന്നായറിയുകയും ചെയ്യും. അവരുടെ യഥാര്‍ത്ഥ നിലപാട്‌ അല്ലാഹുവി​‍െന്‍റ ഗ്രന്ഥത്തെ തുച്ഛവിലയ്ക്ക്‌ വില്‍ക്കുന്നവരുടേതാണ്‌. “അവര്‍ തങ്ങളുടെ വയറുകളില്‍ അഗ്നി മാത്രമാണ്‌ നിറച്ചുകൊണ്ടിരിക്കുന്നത്‌.“എന്നാല്‍ ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു, ഇസ്ലാമില്‍ പുരോഹിതന്‍മാരോ പൗരോഹിത്യമോ ഇല്ല. അവര്‍ പറയുന്നതെല്ലാം ഇസ്ലാമിന്നെതിരില്‍ തെളിവാകുകയില്ല. ഈ ജനതക്ക്‌ സംഭവിച്ച വിപത്ത്‌ മുഴുവനും തങ്ങളുടെ ദീനി​‍െന്‍റ യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള അജഞ്ഞത-ഇസ്ലാമി​‍െന്‍റ കല്‍പനമൂലം ഉണ്ടായ അജഞ്ഞതയല്ല-യില്‍ നിന്നുടലെടുത്തത്താണ്‌. ഇസ്ലാം മനുഷ്യനെ മയക്കുന്ന മതമാണ്‌ എന്ന ആരോപണത്തെ നിഷേധിക്കുവാന്‍ ഭരണകൂടത്തിന്നെതിരില്‍ പൊട്ടിപ്പുറപ്പെട്ട വിപ്ലവം തന്നെ തെളിവാണ്‌. യഥാര്‍ത്ഥത്തില്‍ അത്‌ ഒരു മതപ്രസ്ഥാനമായിരുന്നു. മുമ്പത്തെ രാജാവ്‌ അപകടം മണത്തറിഞ്ഞ്‌ അതി​‍െന്‍റ പ്രബോധകരെ പിടിച്ചു വധിക്കുകയും അതിനെ ഞെക്കിക്കൊല്ലാന്‍ ജയിലറകള്‍ തുറക്കുകയും ചെയ്തു. പക്ഷെ, അല്ലാഹു ഉദ്ദേശിച്ചതു മറ്റൊന്നായിരുന്നു.
അബദ്ധജടിലമായ പ്രസ്തുത ആരോപണം നിഷേധിക്കാന്‍ ഇതു തന്നെ മതി. അപ്രകാരം മുസ്ലിം പൗരസ്ത്യ ലോകത്ത്‌ ജന്മം പൂണ്ടിട്ടുള്ള സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളത്രയും മതത്തി​‍െന്‍റ പ്രേരണയില്‍നിന്നു രൂപം കൊണ്ടവയായിരുന്നു. ഫ്രഞ്ചു അധിനിവേശത്തിന്നെതിരില്‍ ഈജിപ്ഷ്യന്‍ ജനത നയിച്ച സമരം മതപണ്ഡിതന്‍മാരുടെ പ്രസ്ഥാനമായിരുന്നു. മുഹമ്മദലി പാഷയുടെ അക്രമങ്ങള്‍ക്കെതിരില്‍ പൊട്ടിപ്പുറപ്പെട്ട വിപ്ലവത്തി​‍െന്‍റ നേതാവ്‌ ഒരു മതപണ്ഡിതനായ സയ്യിദ്‌ ഉമര്‍ മുക്‌റം ആയിരുന്നു.

ഇംഗ്ലീഷുകാര്‍ക്കെതിരില്‍ സുഡാനില്‍ നടന്ന വിപ്ലവത്തി​‍െന്‍റ നേതാവ്‌ ഒരു മതനേതാവായിരുന്ന മഹ്ദിയായിരുന്നു. ഇറ്റലിക്കെതിരില്‍ ലിബിയയിലും ഫ്രാന്‍സിന്നെതിരില്‍ മൊറോക്കോയിലുമെല്ലാം നടന്ന വിപ്ലവങ്ങള്‍ക്കെല്ലാം പ്രചോദനം നല്‍കിയത്‌ മത പ്രസ്ഥാനങ്ങളായിരുന്നു. ഇംഗ്ലീഷുകാര്‍ക്കെതിരില്‍ കാശാനി നടത്തിയ വിപ്ലവം മതത്തി​‍െന്‍റ പേരിലും മതത്തി​‍െന്‍റ അടിസ്ഥാനത്തിലുമായിരുന്നു. ഈ മതം ഒരു വിമോചക ശക്തിയാണെന്ന്‌ തെളിയിക്കുന്നവയായിരുന്നു എല്ലായിടത്തും നടന്ന വിപ്ലവങ്ങള്‍. നിന്ദ്യതയും അക്രമവും സഹിച്ചു പതിതരായിക്കഴിയാന്‍ പ്രേരിപ്പിക്കുന്ന ഒരു സന്ദേശമല്ല അത്‌. എന്നാല്‍, സ്പഷ്ടമായ തെളിവ്‌ നല്‍കുന്ന ഈ സംഭവ യാഥാര്‍ത്ഥ്യങ്ങള്‍ കൊണ്ടു മാത്രം നാം മതിയാക്കുന്നില്ല. മറിച്ച്‌, സാമൂഹിക നീതിക്കും നീതിപൂര്‍വകമായ സാമ്പത്തിക വിതരണത്തിനും വേണ്ടി ശ്രമിക്കുന്നതില്‍നിന്ന്‌ പാവപ്പെട്ടവരെ മയക്കിക്കിടത്തുന്നു എന്ന അബദ്ധജടിലമായ ആരോപണത്തെക്കുറിച്ച്‌ നമുക്കു പരിശോധിക്കാം. കമ്യൂണിസ്റ്റ്‌ ജിഹാകള്‍ കാര്യമായി ചര്‍വണം നടത്തിക്കൊണ്ടിരിക്കുന്ന ഒന്നാണത്‌.

No comments:

Post a Comment