വലിയ വലിയ പട്ടണങ്ങളില്‍ നിരവധി വ്യവസായശാലകള്‍ വിദ്യുച്ഛക്തിയുടെ സഹായത്താല്‍ നടന്നുകൊണ്ടിരിക്കുന്നതായി നാം കാണുന്നു; ഇലക്ട്രിക് ട്രെയിന്‍, ട്രാം മുതലായവ അതുവഴി ഓടിക്കൊണ്ടിരിക്കുന്നു; സന്ധ്യാസമയത്ത് ആയിരക്കണക്കിന് ബള്‍ബുകള്‍ പെട്ടെന്ന് പ്രകാശിക്കുന്നു; ഉഷ്ണകാലത്ത് വീടുതോറും പങ്കകള്‍ കറങ്ങിക്കൊണ്ടിരിക്കുന്നു. പക്ഷെ, ഇതില്‍ നമുക്ക് വല്ല അമ്പറപ്പും ആശ്ചര്യവും തോന്നുകയോ അവ ചലിക്കുകയും പ്രകാശിക്കുകയും ചെയ്യുന്നതിെന്റ കാരണത്തെക്കുറിച്ച് നമുക്കിടയില്‍ വല്ല അഭിപ്രായഭിന്നതയും ഉടലെടുക്കുകയോ ചെയ്യുന്നില്ല. ഇതെന്തുകൊണ്ട്? ആ ബള്‍ബുകള്‍ ഘടിപ്പിച്ചിട്ടുള്ള വയറുകള്‍ നമ്മുടെ ദൃഷ്ടിക്ക് ഗോചരമാണ്; വയറുകള്‍ ബന്ധപ്പെട്ടുകിടക്കുന്ന പവര്‍ ഹൗസിനെ സംബന്ധിച്ചും നമുക്കറിവുണ്ട്; അതിലെ ജോലിക്കാരെക്കുറിച്ചും നമുക്കറിയാം. അവയെ നിയന്ത്രിക്കുന്ന എഞ്ചിനീയറെയും നമുക്ക് പരിചയമുണ്ട്. മാത്രമല്ല, വൈദ്യുതശക്തി ഉത്പാദിപ്പിക്കുന്നതിനു വേണ്ട പ്രവര്‍ത്തനത്തെക്കുറിച്ച് എഞ്ചിനീയര്‍ക്ക് അറിവുണ്ടെന്നും നാം മനസിലാക്കിയിരിക്കുന്നു. അയാളുടെ അധീനത്തിലുള്ള അസംഖ്യം യന്ത്രസാമഗ്രികള്‍ വ്യവസ്ഥാപിതമായി ചലിപ്പിച്ചുകൊണ്ടാണ് അയാള്‍ അത് ഉത്പാദിപ്പിക്കുന്നത്. അതിെന്റ ഫലമായിട്ടാണ് ബള്‍ബുകള്‍ പ്രകാശിക്കുകയും പങ്കകള്‍ കറങ്ങുകയും വണ്ടികള്‍ ഓടുകയും വ്യവസായശാലകള്‍ ചലിക്കുകയും ചെയുന്നതായി നാം കാണുന്നത്. ഇതിലെല്ലാം നമുക്ക് പരിപൂര്‍ണ വിശ്വാസമുണ്ട്. വൈദ്യുതിയുടെ ബാഹ്യപ്രതിഭാസങ്ങള്‍ കണ്ട് അതിെന്റ കാരണങ്ങളെക്കുറിച്ച് നമുക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടാവാതിരിക്കുന്നത് അതിെന്റ പിന്നില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മുഴുവന്‍ കണ്ണികളും നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക് വിധേയമായിരിക്കുന്നതുകൊണ്ടാണ്.
ഇനി നാം ഇങ്ങനെയൊന്ന് സങ്കല്‍പിക്കുക: ബള്‍ബുകള്‍ പ്രകാശിക്കുന്നു; പങ്കകള്‍ കറങ്ങുന്നു; വണ്ടികള്‍ ഓടിക്കൊണ്ടിരിക്കുന്നു; യന്ത്രങ്ങള്‍ ചലിച്ചുകൊണ്ടിരിക്കുന്നു. പക്ഷെ, അവക്ക് വൈദ്യുത ശക്തിയെത്തിച്ചുകൊണ്ടിരിക്കുന്ന വയറുകള്‍ നമ്മുടെ ദൃഷ്ടിക്ക് ഗോചരമല്ല; പവര്‍ ഹൗസും നമ്മുടെ ഇന്ദ്രിയങ്ങള്‍ക്കതീതമാണ്. അവിടത്തെ ജോലിക്കാരെക്കുറിച്ചോ സ്വന്തം കഴിവില്‍ അതിനെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന എഞ്ചിനീയറെക്കുറിച്ചോ നമുക്കറിവില്ല! ചിന്തിച്ചുനോക്കുക. വൈദ്യുതിയുടെ ബാഹ്യപ്രകടനങ്ങള്‍ കണ്ടിട്ട് നമുക്ക് അസമാധാനവും അസ്വാസ്ഥ്യവും ഉണ്ടായിരിക്കയില്ലേ? ബാഹ്യപ്രകടനങ്ങളുടെ കാരണങ്ങളെപ്പറ്റി നമുക്കിടയില്‍ യാതൊരുവിധ അഭിപ്രായവ്യത്യാസവുമുണ്ടാവുകയില്ലേ? തീര്‍ച്ചയായും ഉണ്ടായിരിക്കും. കാരണം, ബാഹ്യപ്രകടനങ്ങളുടെ കാരണങ്ങള്‍ ഗോപ്യമാണെങ്കില്‍ ഹൃദയത്തില്‍ അമ്പറപ്പും അസ്വാസ്ഥ്യവും ജനിക്കുകയും മസ്തിഷ്കം ആ രഹസ്യത്തെ ചുഴിഞ്ഞന്വേഷിക്കുവാന്‍ മുതിരുകയും അതിനെ സംബന്ധിച്ച് പലരുടെയും അനുമാനങ്ങള്‍ പരസ്പര ഭിന്നമാവുകയും ചെയ്കയെന്നത് സ്വാഭാവികം മാത്രമാണ്.
ഇതേ സങ്കല്പത്തിെന്റ അടിസ്ഥാനത്തില്‍ വിഷയത്തെ കുറിച്ചുകൂടി മുന്നോട്ടുകൊണ്ടുപോകാം. നമ്മുടെ ഈ സങ്കല്‍പം യഥാര്‍ത്ഥത്തില്‍ തന്നെ ലോകത്ത് സംഭവിക്കുന്നുണ്ടെന്ന് വിചാരിക്കുക. അതെ, ലക്ഷക്കണക്കായ ബള്‍ബുകള്‍ പ്രകാശിച്ചുകൊണ്ടിരിക്കുന്നു; ആയിരമായിരം പങ്കകള്‍ കറങ്ങിക്കൊണ്ടണ്ടിരിക്കുന്നു; വണ്ടികള്‍ അങ്ങുമിങ്ങും ഓടിക്കൊണ്ടിരിക്കുന്നു; വ്യവസായശാലകള്‍ ചലിച്ചുകൊണ്ടിരിക്കുന്നു. അവയുടെ പിന്നില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ശക്തി എവിടെനിന്നു വരുന്നുവേന്ന് കണ്ടുപിടിക്കത്തക്ക യാതൊരു മാര്‍ഗവും നമ്മുടെ പക്കലില്ല. ഈ ബാഹ്യപ്രകടനങ്ങള്‍ കണ്ട് ജനങ്ങള്‍ അമ്പരന്നിരിക്കുകയാണ്. ഓരോരുത്തനും അതിെന്റ കാരണങ്ങള്‍ കണ്ടുപിടിക്കുന്നതില്‍ നിരതനായിരിക്കുന്നു. ഒരാള്‍ പറയുന്നു; ഇവയെല്ലാം സ്വയം പ്രകാശിക്കുകയും ചലിക്കുകയുമാണ്: ഇവക്ക് വെളിച്ചവും ചലനവും നല്‍കുന്ന യാതൊരു ശക്തിയും ഇവക്കപ്പുറമില്ല. മറ്റൊരാള്‍ പറയുന്നു: ഈ വസ്തുക്കള്‍ ഏതേത് പദാര്‍ത്ഥങ്ങളാല്‍ നിര്‍മ്മിതമായോ ആ പദാര്‍ത്ഥങ്ങള്‍ തമ്മിലുണ്ടായ സംയോജനമാണ് ഇവക്ക് വെളിച്ചവും ചലനവും നല്‍കിയത്. മൂന്നാമതൊരാള്‍ പറയുന്നു: ഈ ഭൗതിക ലോകത്തിനപ്പുറം ചില ദേവ?ാരുണ്ട്; അവരില്‍ ചിലര്‍ ബള്‍ബുകള്‍ പ്രകാശിപ്പിക്കുന്നു; മറ്റു ചിലര്‍ വണ്ടികളോടിക്കുന്നു, ഇനിയും ചിലര്‍ യന്ത്രശാലകള്‍ ചലിപ്പിക്കുന്നു എന്ന്. ചിലര്‍ ചിന്തിച്ചു ചിന്തിച്ചു ക്ഷീണിച്ചുപോവുകയും ഒടുക്കം ഗത്യന്തരമില്ലാതെ, 'ഞങ്ങളുടെ ബുദ്ധിക്കത് കണ്ടുപിടിക്കുക സാധ്യമല്ലേ'ന്നു പറഞ്ഞ് സമാശ്വസിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ദൃഷ്ടിക്ക് ഗോചരമായതേ ഞങ്ങള്‍ക്കറിയാവൂ. അതിനപ്പുറമൊന്നും ഞങ്ങള്‍ക്ക് മനസിലാവുന്നില്ല; മനസിലാവാത്ത സംഗതി വിശ്വസിക്കുവാനോ നിഷേധിക്കുവാനോ ഞങ്ങളൊരുക്കവുമില്ല - ഇതാണവരുടെ വാദം!
ഈ വിഭാഗക്കാരെല്ലാം ചേര്‍ന്ന് പരസ്പരം തര്‍ക്കിക്കുകയും കലഹിക്കുകയുമാണ്. പക്ഷെ, തങ്ങളുടെ അഭിപ്രായം ന്യായീകരിക്കുവാനും മറ്റുള്ളവരുടേത് കളവാക്കുവാനും ഊഹവും അനുമാനവുമല്ലാതെ സാക്ഷാല്‍ വിജ്ഞാനമാര്‍ഗം അവരാരുടെ പക്കലുമില്ല.
ഇങ്ങനെ അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കവിതര്‍ക്കങ്ങളും നടമാടിക്കൊണ്ടിരിക്കവേ ഒരാള്‍ വന്ന് അവരോടിങ്ങനെ പറയുന്നു: സഹോദര?ാരേ, നിങ്ങളുടെ പക്കലില്ലാത്ത ഒരു വിജ്ഞാനമാര്‍ഗം എെന്റ പക്കലുണ്ട്. ഈ ബള്‍ബുകളും പങ്കകളും വാഹനങ്ങളും യന്ത്രങ്ങളുമെല്ലാം നിങ്ങള്‍ക്ക് ദൃഷ്ടിഗോചരമല്ലാത്ത അതിസൂക്ഷ്മങ്ങളായ ചില വയറുകളുമായി ബന്ധപ്പെട്ടുകിടക്കുകയാണെന്ന് അതുവഴി എനിക്കറിയാന്‍ കഴിഞ്ഞിട്ടുണ്ട്. വലിയൊരു പവര്‍ഹൗസാണ് ആ വയറുകള്‍ക്ക് വൈദ്യുതശക്തി പ്രദാനം ചെയ്യുന്നത്; അതേ ശക്തിയാണ് പ്രകാശത്തിെന്റയും ചലനത്തിെന്റയും രൂപത്തില്‍ പ്രകടമായിക്കൊണ്ടിരിക്കുന്നതും. പവര്‍ഹൗസില്‍ അസംഖ്യം ഗംഭീരയന്ത്രങ്ങളുണ്ട്. നിരവധി ജോലിക്കാര്‍ അവയെ ചലിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അവരെല്ലാം തന്നെ ഒരു വലിയ എഞ്ചിനിയറുടെ ആജ്ഞാനുവര്‍ത്തികളുമാണ്. അയാളുടെ അസാമാന്യമായ അറിവും കഴിവുമാണ് ഈ മുഴുവന്‍ വ്യവസ്ഥയെയും നിലനിര്‍ത്തിപ്പോരുന്നത്. അദ്ദേഹത്തിെന്റ നിര്‍ദ്ദേശത്തിലും മേല്‍നോട്ടത്തിലും നിയന്ത്രണത്തിലുമാണ് ഈ പ്രവര്‍ത്തനങ്ങളെല്ലാം നടന്നുകൊണ്ടിരിക്കുന്നത്.
ആഗതന്‍ തെന്റ വാദത്തെ പൂര്‍ണ ശക്തിയോടെ ജനങ്ങളുടെ മുമ്പില്‍ വെക്കുന്നു; അവരാകട്ടെ അയാളെ നിഷേധിക്കുന്നു; എല്ലാ വിഭാഗക്കാരും ചേര്‍ന്ന് അയാളെ എതിര്‍ക്കുന്നു; ഭ്രാന്തനെന്ന് മുദ്രകുത്തുന്നു; നാനാവിധ മര്‍ദ്ദനങ്ങള്‍ അദ്ദേഹത്തിെന്റ മേല്‍ അഴിച്ചുവിടുന്നു; സ്വന്തം വീട്ടില്‍നിന്നും നാട്ടില്‍നിന്നും അയാളെ ബഹിഷ്കരിക്കുന്നു. എന്നാല്‍ ശാരീരികവും മാനസികവുമായ ഇത്തരം അക്രമ മര്‍ദ്ദനങ്ങളനുഭവിച്ചിട്ടും അയാള്‍ തെന്റ വാദത്തില്‍തന്നെ അടിയുറച്ചു നിലകൊള്ളുകയാണ്. വല്ലതും ഭയന്നോ ആശിച്ചോ തെന്റ വാദത്തില്‍ അണുഅളവും മാറ്റം വരുത്താന്‍ തയ്യാറാവുന്നില്ല. എത്ര ഭയാനകമായ അത്യാപത്തും തെന്റ വാദത്തെ ബലഹീനമാക്കാന്‍ പര്യാപ്തമാകുന്നില്ല. തെന്റ വാദത്തിെന്റ സത്യാവസ്ഥയില്‍ തനിക്ക് അചഞ്ചലവും പരിപൂര്‍ണവുമായ വിശ്വാസമുണ്ടെന്ന് തെന്റ ഓരോ വാക്കും സാക്ഷ്യം വഹിക്കുന്നു.
പിന്നീട് അയാള്‍ക്കുശേഷം മറ്റൊരാള്‍ വരുന്നു; അദ്ദേഹവും അതേ വാക്ക് അതേ വാദത്തോടൊപ്പം ജനങ്ങളുടെ മുമ്പില്‍ സമര്‍പ്പിക്കുന്നു. അനന്തരം മൂന്നാമന്‍, നാലാമന്‍, അഞ്ചാമന്‍ അങ്ങനെ തുടര്‍ച്ചയായി ആളുകള്‍ വന്നുകൊണ്ടിരിക്കുന്നു; അവരോരോരുത്തരും തെന്റ മുന്‍ഗാമി പറഞ്ഞ അതേ വാദം തന്നെയാണാവര്‍ത്തിക്കുന്നത്. ഇങ്ങനെ വരുന്നവരുടെ സംഖ്യ നൂറ്റിക്കണക്കല്ല, ആയിരക്കണക്കല്ല, ലക്ഷക്കണക്കായിത്തന്നെ വര്‍ദ്ധിക്കുന്നു. അവരെല്ലാംതന്നെ ഒരേ വാക്ക് ഒരേ വാദത്തോടുകൂടി ഉന്നയിക്കുകയാണ്. അവര്‍ ആഗതരായ സ്ഥലകാല പരിതഃസ്ഥിതികള്‍ ഭിന്നമായിരുന്നിട്ടും അവരുടെ വാക്കില്‍ ഒട്ടും ഭിന്നതയുണ്ടാകുന്നില്ല. അവരെല്ലാം പറയുന്നു, സാധാരണ ജനങ്ങളുടെ പക്കലില്ലാത്ത ഒരു വിജ്ഞാനമാര്‍ഗം തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന്. പക്ഷെ, അവര്‍ ഭ്രാന്ത?ാരായി മുദ്രകുത്തപ്പെടുന്നു; നിഷ്ഠൂരവും മൃഗീയവുമായ പലവിധ അക്രമ മര്‍ദ്ദനങ്ങള്‍ക്കും ഇരയാക്കപ്പെടുന്നു. തങ്ങളുടെ വാദത്തില്‍നിന്ന് പൈന്തിരിയുവാന്‍ ജനങ്ങളവരെ നാനാവിധേന നിര്‍ബന്ധിക്കുന്നു. എന്നിട്ടും അവരെല്ലാം തങ്ങളൂടെ വാദത്തില്‍ ഉറച്ചു നിലകൊള്ളുകയാണ്. അവരെ ഒരിഞ്ചുപോലും തെറ്റിക്കുവാന്‍ ലോകത്ത് യാതൊരു ശക്തിക്കും സാധ്യമാകുന്നില്ല. ഈ ധൈര്യസ്ഥൈര്യത്തിന്നും ദൃഢനിശ്ചയത്തിനും പുറമെ വിശിഷ്ടമായ പല പ്രത്യേക ഗുണങ്ങളും അവരില്‍ പ്രകടമായി കാണുന്നുണ്ട്. അവരാരും വ്യാജരോ വഞ്ചകരോ ദുരാചാരികളോ അക്രമികളോ കള്ള?ാരോ നിഷിദ്ധ ഭുക്കുകളോ അല്ല. അവരുടെ ബദ്ധവൈരികള്‍പോലും ഈ പരമാര്‍ത്ഥങ്ങള്‍ തലകുലുക്കി സമ്മതിക്കുന്നുണ്ട്; അവരുടെയെല്ലാം സ്വഭാവം അങ്ങേയറ്റം പരിശുദ്ധവും പരിപാവനവുമാണ്. അവരുടെ ചര്യകള്‍ ഉന്നതവും കളങ്കരഹിതവുമാണ്. ഉല്‍കൃഷ്ട സ്വഭാവത്തില്‍ അവരെ കവച്ചുവെക്കുന്ന ആരും അവരുടെ സമകാലികരിലില്ല. ഭ്രാന്തിെന്റ യാതൊരു ലക്ഷണവും അവരില്‍ കാണപ്പെടുന്നില്ല; എന്നല്ല, സ്വഭാവ സംസ്കരണം, ആത്മീയ പരിശുദ്ധി, ലൗകിക ഇടപാടുകളുടെ പരിഷ്കരണം ആദിയായ വിഷയങ്ങളില്‍ അവര്‍ ഉന്നയിക്കുന്ന ശിക്ഷണശീലങ്ങള്‍ നിര്‍മ്മിക്കുന്നതുപോകട്ടെ ആ നിയമനിര്‍ദ്ദേശങ്ങളുടെ യുക്തിരഹസ്യങ്ങള്‍ ഗ്രഹിക്കുവാന്‍തന്നെ വിശ്വവിഖ്യാതരായ അഗാധജ്ഞാനികള്‍ക്കും ബുദ്ധിമാ?ാര്‍ക്കും തങ്ങളുടെ ആയുഷ്കാലമത്രയും വിനിയോഗിക്കേണ്ടിവരുന്നു.
ഒരു വശത്ത് ഭിന്നാഭിപ്രായക്കാരായ നിഷേധികളാണെങ്കില്‍ മറുവശത്ത് ഏകാഭിപ്രായക്കാരായ വാദികളാണ്. രണ്ട് വിഭാഗത്തിെന്റയും പ്രശ്നം നിഷ്കളങ്കനും പക്ഷപാതരഹിതനുമായ ബുദ്ധിയുടെ കോടതിയില്‍ സമര്‍പ്പിക്കപ്പെടുന്നു. സ്വന്തം നിലപാട് ശരിക്കും മനസിലാക്കിക്കൊണ്ട് ഓരോ കക്ഷിയുടെയും അവസ്ഥ സസൂക്ഷ്മം പരിശോധിക്കുകയും ഇരു ഭാഗങ്ങളെയും അന്യോന്യം താരതമ്യപ്പെടുത്തി അവരുടെ വാദമാണ് മുന്‍ഗണനക്കര്‍ഹമായിട്ടുള്ളതെന്ന് വിധി കല്‍പിക്കുകയും ചെയ്കയെന്നതാണ് ജഡ്ജിയെന്ന നിലക്കുള്ള ബുദ്ധിയുടെ കര്‍ത്തവ്യം.
ജഡ്ജിയാകുന്ന ബുദ്ധിയുടെ സ്വന്തം നിലപാട് ഇതാണ്: സാക്ഷാല്‍ സംഭവം നേരിട്ടറിയത്തക്ക യാതൊരു മാര്‍ഗവും അതിെന്റ പക്കലില്ല. യാഥാര്‍ത്ഥ്യത്തെക്കുറിച്ച് സ്വന്തം നിലക്കതിനറിവില്ല. ഇരു ഭാഗക്കാരുടെയും വാദമൊഴികളും തെളിവുകളും അവരില്‍ ഓരോരുത്തെന്റയും വ്യക്തിപരമായ സ്ഥിതിഗതികളും പുറമേനിന്നുള്ള ലക്ഷണചിഹ്നങ്ങളും മാത്രമാണതിെന്റ മുമ്പിലുള്ളത്. അവയില്‍ മാത്രം ഗവേഷണ-പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടാവണം, ആരാണ് സത്യവാദിയാവാന്‍ കൂടുതല്‍ ന്യായമുള്ളതെന്ന് ബുദ്ധിക്ക് വിധികള്‍പിക്കുവാന്‍. 'മിക്കവാറു'മെന്നല്ലാതെ കണിശമായൊരു വിധി പറയുവാന്‍ അതിന്ന് തീരെ സാധ്യവുമല്ല; കാരണം, അതിന് ലഭിക്കുന്ന തെളിവുകളുടെ വെളിച്ചത്തില്‍ വാസ്തവ സംഭവം ഇന്നതാണെന്നുറപ്പിച്ചങ്ങു പറയുവാന്‍ അതിന് കഴിവില്ല. രണ്ടിലൊരു കക്ഷിക്ക് മുന്‍ഗണന നല്‍കുവാനല്ലാതെ, ഒരു കക്ഷിയെ പൂര്‍ണമായനുകൂലിക്കുവാനോ മറുകക്ഷിയെ പറ്റെ കളവാക്കുവാനോ അതിന്ന് തീരെ സാധ്യമല്ല.
നിഷേധികളുടെ നില
1. യാഥാര്‍ത്ഥ്യത്തെ സംബന്ധിച്ച് അവരുടെ അഭിപ്രായങ്ങള്‍ വിഭിന്നങ്ങളാണ്. ഒരു ബിന്ദുവില്‍പോലും അവര്‍ക്കിടയില്‍ യോജിപ്പില്ല. എന്നല്ല, ഒരേ വിഭാഗത്തില്‍പെട്ട വ്യക്തികളില്‍പോലും പലപ്പോഴും അഭിപ്രായവ്യത്യാസങ്ങള്‍ കാണപ്പെടുന്നുണ്ട്.
2. മറ്റുള്ളവരുടെ പക്കലില്ലാത്ത യാതൊരു വിജ്ഞാനമാര്‍ഗവും തങ്ങളുടെ പക്കലില്ലെന്ന് അവര്‍ തന്നെ സമ്മതിക്കുന്നു. മറ്റുള്ളവരുടെ അനുമാനങ്ങളെ അപേക്ഷിച്ച് തങ്ങളുടെ അനുമാനമാണ് കൂടുതല്‍ സ്വീകാര്യം എന്നതില്‍ കവിഞ്ഞ് അവരിലാര്‍ക്കും മറ്റൊരു വാദവുമില്ല. തങ്ങളുടെ അനുമാനം കേവലം അനുമാനമാണെന്ന് അവരെല്ലാം സമ്മതിക്കുന്നുണ്ട്.
3. സ്വന്തം അനുമാനങ്ങളെ ആധാരമാക്കിയുള്ള അവരുടെ ആദര്‍ശം ദൃഢവിശ്വാസത്തിെന്റ പരിധി വരെ എത്തിയിട്ടില്ല. അവരുടെ അഭിപ്രായങ്ങള്‍ മാറിക്കൊണ്ടിരിക്കുമെന്നതിന് ധാരാളം ഉദാഹരണങ്ങള്‍ ലഭിക്കുന്നുണ്ട്. അവരിലൊരാള്‍ ഇന്നലെവരെ ശക്തിപൂര്‍വ്വം വാദിച്ചിരുന്ന ആദര്‍ശത്തെ ഇന്ന് സ്വയം ഖണ്ഡിക്കുകയും മറ്റൊരാദര്‍ശത്തിനുവേണ്ടി വീറോടെ വാദിക്കുകയും ചെയ്യുന്നതായി ധാരാളം കണ്ടിട്ടുണ്ട്. വയസ്, ബുദ്ധി, അറിവ്, അനുഭവം എന്നിവയിലുണ്ടാകുന്ന പുരോഗതിയോടൊപ്പം അവരുടെ ആദര്‍ശങ്ങളും നിഷ്പ്രയാസം മാറിക്കൊണ്ടിരിക്കുന്നു.
4. വാദികള്‍ തങ്ങളുടെ സത്യാവസ്ഥ തെളിയിക്കുവാന്‍ ഖണ്ഡിതവും അനിഷേധ്യവുമായ തെളിവുകള്‍ കൊണ്ടുവരുന്നില്ല എന്നതൊഴിച്ച് അവരെ എതിര്‍ക്കുവാന്‍ നിഷേധികളുടെ പക്കല്‍ മറ്റൊരു ന്യായവുമില്ല. 'ബള്‍ബുകളും പങ്കകളും ബന്ധപ്പെട്ട് കിടക്കുന്നുവേന്ന് വാദികള്‍ പറയുന്ന ആ സൂക്ഷ്മവയറുകള്‍ ഞങ്ങള്‍ക്കവര്‍ കാണിച്ചുതന്നിട്ടില്ല; ഇലക്ട്രിക്കിെന്റ അസ്തിത്വത്തെ അനുഭവത്തില്‍ പ്രത്യക്ഷമായി അവര്‍ തെളിയിച്ചിട്ടില്ല; പവര്‍ഹൗസോ അതിലെ ചക്രശകലങ്ങളോ ഞങ്ങള്‍ക്കവര്‍ കാണിച്ചുതന്നിട്ടില്ല; അവിടത്തെ പ്രവര്‍ത്തക?ാരെയും എഞ്ചിനിയര്‍മാരെയും ഞങ്ങള്‍ക്ക് നേരില്‍ പരിചയപ്പെടുത്തിയിട്ടുമില്ല; പിന്നെ ഇതൊക്കെ പരമാര്‍ത്ഥമെന്ന് ഞങ്ങളെങ്ങനെ വിശ്വസിക്കും'? എന്നൊക്കെയാണ് നിഷേധികള്‍ക്ക് പറയുവാനുള്ളത്. (തുടരും...)

ലളിതയുക്തികളുപയോഗിച്ച് ദൈവാസ്തിത്വത്തെ സ്ഥാപിക്കുന്ന ഈ ലേഖനം വളരെ നന്ന്. എല്ലാം സൃഷ്ടിച്ച് പരിപാലിക്കുന്ന ഒരു ദൈവം ഉണ്ടെന്നു വിശ്വസിക്കുംപോഴും അതു മറ്റുള്ള ആളുകൾക്ക് മനസ്സിലാക്കിക്കൊടുക്കാനാവാതെ പോകുന്നു പലപ്പോഴും.
ReplyDeleteഇത്തരം ലേഖനങ്ങൾ അതിനു സഹായകമാകുന്നു.
തുടരുക.
അള്ളാഹു അനുഗ്രഹിക്കട്ടെ.
താങ്കളുടെ ദൈവത്തെ electricityയോടു് ഉപമിച്ച ബാലിശമായ ഈ post എനിക്ക് വായിക്കാൻ കഴിഞ്ഞതിൽ സന്തോഷം.
ReplyDeleteElectricity അളക്കാൻ കഴിയും, അതുവഴി ആ ശക്തി നിർണ്ണയിക്കാൻ കഴിയും, ദൈവത്തിന്റെ ഏതെങ്കിലും കഴിവു അളക്കാനുള്ള വിദ്യ താങ്കളുടെ പക്കൽ ഉണ്ടോ? ഇല്ലാത്തിടത്തോളം കാലം ആ ശക്തി വെറും സങ്കല്പമാണു്.(കമന്റ് കടപ്പാട്:Nishad Kaippally)
"ഒരു വശത്ത് ഭിന്നാഭിപ്രായക്കാരായ നിഷേധികളാണെങ്കില്‍ മറുവശത്ത് ഏകാഭിപ്രായക്കാരായ വാദികളാണ്"
ReplyDeleteഎല്ലാ ദൈവവിശ്വാസികളും ദൈവത്തെ സംബന്ധിച്ച് ഏകാഭിപ്രായക്കാരാണോ? പോട്ടെ, എല്ലാ മുസ്ലീങ്ങളും ഏകാഭിപ്രായക്കാരാണോ?
"നിഷ്ഠൂരവും മൃഗീയവുമായ പലവിധ അക്രമ മര്‍ദ്ദനങ്ങള്‍ക്കും ഇരയാക്കപ്പെടുന്നു. തങ്ങളുടെ വാദത്തില്‍നിന്ന് പൈന്തിരിയുവാന്‍ ജനങ്ങളവരെ നാനാവിധേന നിര്‍ബന്ധിക്കുന്നു"
അന്യമതസ്ഥര്‍ക്കെതിരേയുള്ള മുസ്ലീം പീഢനങ്ങളെക്കുറിച്ചാണോ?
http://en.wikipedia.org/wiki/Persecution_of_Christians#Muslim_world
http://en.wikipedia.org/wiki/Persecution_of_Hindus
ദൈവവിശ്വാസികളെ എന്നും പീഢിപ്പിച്ചിട്ടുള്ളത് ദൈവവിശ്വാസികള്‍ തന്നെയാണ്.
"നിഷേധികളുടെ നില"
ഇതിലെ ആദ്യ 3 പോയിന്റുകളും ദൈവവിശ്വാസികളെ സംബന്ധിച്ച് വളരെ ശരിയാണ്.
"വാദികള്‍ തങ്ങളുടെ സത്യാവസ്ഥ തെളിയിക്കുവാന്‍ ഖണ്ഡിതവും അനിഷേധ്യവുമായ തെളിവുകള്‍ കൊണ്ടുവരുന്നില്ല എന്നതൊഴിച്ച് അവരെ എതിര്‍ക്കുവാന്‍ നിഷേധികളുടെ പക്കല്‍ മറ്റൊരു ന്യായവുമില്ല"
അതു തന്നെയാണ് വ്യക്തമായ ന്യായം. വൈദ്യുതിയുടെ ഉപമ പരാജയപ്പെടുന്നതും ഇവിടെയാണ്. വൈദ്യുതിയെ മനുഷ്യോപയുക്തമാക്കിയ മനുഷ്യര്‍ തന്നെയാണ് അതെങ്ങനെ ചെയ്യുന്നു എന്നതിന്റെ തെളിവുകള്‍ ലഭ്യമാക്കിയിരിക്കുന്നതും. എന്നാല്‍ ദൈവവാദികള്‍ക്ക് ഒരു തെളിവും കാണിച്ചു തരാന്‍ കഴിയുന്നില്ല. അവര്‍ അതില്‍ പൂര്‍ണ്ണ പരാജയമാണ്.