ഹിജ്റ ബൈബിളില്‍-2


പി.പി അബ്ദുര്‍റസാഖ്‌ പെരിങ്ങാടി

അറബ്-ഇസ്ലാമിക ചരിത്രത്തില്‍ ഒരു കൂട്ടപലായനമേ രേഖപ്പെടുത്തപ്പ്ട്ടിട്ടുള്ളു. അത്‌ ചരിത്രത്തില്‍ മക്കയില്‍ നിന്നും മദീനയിലേക്കുള്ള പ്രവാചകന്റെയും അനുയായികളുടെയും ഹിജ്‌റ എന്ന പേരില്‍ അറിയപ്പെടുന്നു. മുസ്ലിം ചരിത്രകാരന്‍മാരുടെയും പാശ്ചാത്യ ചരിത്രകാരന്‍മാരുടെയും അഭിപ്രായമനുസരിച്ച്‌ മനുഷ്യചരിത്രത്തിലെ ഏവും വലിയ വഴിത്തിരിവായിരുന്നു ഹിജ്‌റ. ഇസ്ലാമിക കലണ്ടര്‍ തുടങ്ങിയതു തന്നെ ഹിജ്‌റ വര്‍ഷത്തെ അടിസ്ഥാനമാക്കിയാണെന്നത്‌ അതിന്റെ ചരിത്രപ്രാധാന്യത്തെ സൂചിപ്പിക്കുന്നുണ്ട്‌. മുകളില്‍ പറഞ്ഞ പഴയ നിയമ സൂക്തത്തിലെ പ്രവചനം പോലെത്തന്നെ ഇസ്ലാമിക ചരിത്രത്തില്‍ മുഹാജിറുകള്‍ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന കുടിയേറ്റക്കാര്‍ ഊരിയ വാളിനെയും കുലച്ച വില്ലിനെയും യുദ്ധത്തിന്റെ കൊടുമയെയും ഒഴിഞ്ഞു ഓടിയവര്‍ തന്നെയായിരുന്നു. അതുകൊണ്ടായിരുന്നല്ലോ പ്രവാചകനും അബൂബക്‌റിനും സൗര്‍ഗുഹയില്‍ ഒളിക്കേണ്ടി വന്നിരുന്നത്‌. തേമാ ദേശനിവാസികള്‍ അഥവാ ഇസ്ലാമിക ചരിത്രത്തില്‍ അന്‍സ്വാരികള്‍ എന്ന വിശിഷ്ട നാമത്തിലറിയപ്പെടുന്ന മദീനാനിവാസികള്‍ മക്കയില്‍ നിന്നും പലായനം ചെയ്തുവന്ന മുഹാജിറുകളെ വെള്ളവും അപ്പവുമായും സ്വീകരിച്ചുവേന്ന്‌ മാത്രമല്ല, ചരിത്രത്തില്‍ തുല്യതയില്ലാത്തവിധം ഗൃഹങ്ങളും സമ്പത്തും വരെ അവരുമായി പങ്കുവെച്ചു. മുകളിലുദ്ധരിച്ച പഴയനിയമസൂക്തം മുന്‍കൂട്ടി കണ്ടതുപോലെത്തന്നെ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അഥവാ ഹിജ്‌റ രണ്ടാം വര്‍ഷത്തില്‍ മക്കക്കും മദീനക്കുമിടയില്‍ അതിനിര്‍ണായകമായിരുന്ന ബദര്‍ യുദ്ധം സംഭവിച്ചു. ഈ യുദ്ധത്തില്‍ മദീനക്കാര്‍ മക്കക്കാരെ പരാജയപ്പെടുത്തി. ഈ യുദ്ധത്തിനുശേഷം കേദാര്യരില്‍ അഥവ മക്കക്കാരില്‍ വീരന്‍മാരായ വില്ലാളികളുടെ കൂട്ടത്തില്‍ ശേഷിക്കുന്നവര്‍ വളരെ ചുരുക്കമായിരുന്നു. അതുകൊണ്ടുതന്നെ മുകളിലെ ബൈബിള്‍ സൂക്തിയിലെ രണ്ടും മൂന്നും പ്രവചനങ്ങള്‍ ഹിജ്‌റ രണ്ടാം വര്‍ഷം ഇസ്ലാമിനുമേല്‍ ശത്രുവിനാല്‍ അടിച്ചേല്‍ലപിക്കപ്പെട്ട ബദര്‍ യുദ്ധവും അതിലെ ഇസ്ലാമിന്റെ വിജയവുമാണെന്നത്‌ വ്യക്തമാണ്‌. ഹിജ്‌റക്ക്‌ ശേഷമുള്ള ഈ യുദ്ധം ഇസ്ലാമിക ചരിത്രത്തിലെ മറ്റൊരു നിര്‍ണായക സംഭവമാണെന്നത്‌ പ്രത്യേകം പ്രസ്താവ്യമാണ്‌. ഇതേ രൂപത്തിലുള്ള ഹിജ്‌റ സംബന്ധമായ വേറൊരു പ്രവചനം ബൈബിള്‍ പഴയ നിയമം ഹബക്കൂക്ക്‌ അധ്യായത്തിലും കാണാവുന്നതാണ്‌. അവിടെ പലായനമായിട്ടല്ല, മറിച്ച്‌ ആസുത്രിതമായ കുടയേറ്റമായാണ്‌ ഹിജ്‌റയെ വിശേഷിപ്പിക്കുന്നത്‌ എന്നു മാത്രം. കൂടാതെ, ഹിജ്‌റയുടെ ചരിത്രപരമായ സ്വാധീനവും അതുണ്ടാക്കുന്ന മാവും വിശദമായി പ്രതിപാദിക്കുക കൂടി ചെയ്യുന്നു ഹബക്കൂക്‌ അധ്യായത്തിലെ പ്രവചനം.

പലായനത്തിന്റെ ആകസ്മികത ഹിജ്‌റയിലില്ലായിരുന്നു. സാധാരണ പലായനത്തില്‍ പലായനം മാത്രമേ ഉണ്ടാകൂ. ഹിജ്‌റ വളരെ ആസൂത്രിതമായ ഒരു സംഭവമായിരുന്നു. അതുകൊണ്ടായിരുന്നല്ലോ നബി(സ) ഹിജ്‌റക്കുമുമ്പ്‌ മൂന്നുവട്ടം മദീനയിലെ സംഘവുമായി ഇരുളിന്റെ മറവില്‍ കണ്ടുമുട്ടിയത്‌. ഹിജ്‌റ ഒരു വിശാലമായ ആസൂത്രണത്തിന്റെ കൂടി ഭാഗമായിരുന്നതുകൊണ്ടാണ്‌ നബി സയും സംഘവും മദീനയിലേക്ക്‌ കുടിയേറുന്നതിന്‌ മുമ്പ്‌ അവരുടെ മുമ്പില്‍ ഉപാധികള്‍ വെച്ചതു. നബി(സ) ഹിജ്‌റക്ക്‌ മുമ്പ്‌ മുസ്‌അബുബ്നു ഉമൈറിനെ അധ്യാപകനായി നിയോഗിച്ചയച്ചതു വിശാലാമയ പദ്ധതികളോടു കൂടിയതായിരുന്നു ഹിജ്‌റ എന്ന്‌ തെളിയിക്കുന്നു. നബി തന്റെ അനുയായികളെ ഘട്ടം ഘട്ടമായി മദീനയിലേക്ക്‌ കുടിയേക്കാരായി അയച്ചതും ഹിജ്‌റ നബിയുടെ പക്ഷത്തുനിന്നു ചിന്തിക്കുമ്പോള്‍ വെറും പലായനമെന്നതിലുപരി രാഷ്ട്രീയവും സാമൂഹികവും മതപരവുമായ ലക്ഷ്യങ്ങളോടുകൂടിയായിരുന്നുവേന്ന്‌ വ്യക്തമാക്കുന്നു. ഹിജ്‌റയുടെ വഴിയില്‍ തന്നെ വധിക്കുവാന്‍ വേണ്ടി പിന്തുടര്‍ന്നുവന്ന്‌ പിന്നീട്‌ മുസ്ലിമായിത്തീര്‍ന്ന സുറാഖയോട്‌ കിസ്‌റയുടെ കൈയിലെ കരവള നിന്നെ ധരിപ്പിക്കുമെന്ന്‌ നബി(സ) ഹിജ്‌റയുടെ സമയത്തുതന്നെ പറഞ്ഞത്‌ ഹിജ്‌റക്കുശേഷം നടക്കാനിരിക്കുന്ന രാഷ്ട്രീയവും സാമൂഹികവുമായ പരിവര്‍ത്തനങ്ങളുടെ ആഴം മുന്‍കൂട്ടികണ്ടതുകൊണ്ടായിരുന്നുവേന്നതാണ്‌ വസ്തുത. മാത്രവുമല്ല, അറബിഭാഷയില്‍ പലായനം ചെയ്യുന്നതിന്‌ -അബവ- എന്ന പദമാണ്‌ പ്രയോഗിക്കുക. വിശുദ്ധഖുര്‍ആന്‍ യൂനുസ്‌ നബി പാലായനം ചെയ്ത കാര്യം പരാമര്‍ശിക്കാന്‍ പ്രയോഗിച്ച പദവും അതായിരുന്നു. ഹിജ്‌റ ഭാഷാപരമായും സാങ്കേതികാര്‍ഥത്തിലും നന്മയിലേക്കും മറ്റൊരു നാട്ടിലേക്കും ആസൂത്രിതവും ബോധപൂര്‍വവുമായി കുടിയേറ്റം നടത്താന്‍ ഉദ്ദേശിച്ച്‌ നാടും വീടും ഉപേക്ഷിക്കുന്നതുള്‍പ്പടെയുള്ള സകലവിധ പരിത്യാഗങ്ങള്‍ക്കും പറയുന്ന പദമാണ്‌. ഹിജ്‌റയുടെ ഈ അര്‍ഥതലങ്ങളിലേക്ക്‌ വിശദമായി വിരല്‍ചൂണ്ടുന്ന പ്രവചനസൂക്തമാണ്‌ ബൈബിള്‍ പഴയ നിയമം ഹബക്കൂക്‌ അധ്യായത്തിലെ സൂക്തം.

ഹബക്കൂക്ക്‌ അധ്യായത്തില്‍ ഇങ്ങനെ കാണാം വിഭ്രമരാഗത്തില്‍ ഹബക്കൂക്‌ പ്രവാചകന്റെ ഒരു പ്രാര്‍ഥനാ ഗീതം യാഹോവേ, ഞാന്‍ നിന്റെ കേള്‍വികേട്ടു ഭയപ്പെട്ടുപോയി; യാഹോവേ, ആണ്ടുകള്‍ കഴിയും മുമ്പെ അതിനെ നീ വെളിപ്പേടുത്തേണമേ. ക്രോധത്തിങ്കല്‍ കരുണ ഓര്‍ക്കേണമേ. ദൈവം തേമാനില്‍ നിന്നും പരിശുദ്ധന്‍ പാറാന്‍ പര്‍വതത്തില്‍ നിന്നും വരുന്നു. അവന്റെ പ്രഭ ആകാശത്തെ മൂടുന്നു. അവന്റെ സ്തുതിയല്‍ ഭൂമി നിറഞ്ഞിരക്കുന്നു. സൂര്യപ്രകാശംപോലെ ഒരു ശോഭ ഉളവായി വരുന്നു. കിരണങ്ങള്‍ അവന്റെ പാര്‍ശ്വത്തുനിന്നും പുറപ്പെടുന്നു; അവിടെ അവന്റെ വല്ലഭത്വം മറഞ്ഞിരിക്കുന്നു. മഹാമാരി അവന്റെ മുമ്പില്‍ നടക്കുന്നു. ജ്വരാഗ്നി അവന്റെ പിന്നാലെ ചെല്ലുന്നു. അവന്‍ നിന്ന്‌ ഭൂമിയെ കുലുക്കുന്നു. അവന്‍ നോക്കി ജാതികളെ ചിതറിക്കുന്നു; ശാശ്വതപര്‍വതങ്ങള്‍ പിളര്‍ന്നുപോകുന്നു. പുരാതനഗിരികള്‍ വണങ്ങിവഴങ്ങുന്നു. അവന്‍ പുരാതനപാതകളില്‍ നടക്കുന്നു (
ഹബക്കൂക്‌ 3 1-6. )

ഇതില്‍ നിന്നും താഴെ പറയുന്ന സംഗതികള്‍ സതരാം വ്യക്തമാണ്‌
1. ഇതില്‍ ആദ്യഭാഗം ഇസ്രാഈല്യര്‍ പ്രവാചകന്‍മാരെ കൊലപ്പെടുത്തുന്നതില്‍ ക്രുദ്ധനായിരിക്കാനിടയുള്ള ദൈവത്തോട്‌ വീണ്ടും പ്രവാചകനെ അയച്ച്‌ കരുണ കാണിക്കാനുള്ള പ്രാര്‍ഥനയാണ്‌. ഹബക്കൂക്‌ അധ്യായത്തിന്റെ, ഇതിനുമുമ്പുള്ള ഭാഗങ്ങള്‍ വായിക്കുന്ന ഏതൊരാള്‍ക്കും ഇസ്രായീലീ സമൂഹത്തെ ബാധിച്ചിരിക്കുന്ന ജീര്‍ണതയുടെ ആഴം ബോധ്യപ്പെടും. രണ്ടാം ഭാഗം, ഹബക്കൂക്‌ പ്രവാചകന്റെ പ്രാര്‍ഥനക്ക്‌ ഉത്തരമായി ​‍െഡൈവം ഏങ്ങനെയാണ്‌ പ്രവര്‍ത്തിക്കാന്‍ പോകുന്നതെന്ന്‌ വ്യക്തമാക്കിത്തരുന്നു. മൂന്നാം ഭാഗമാവട്ടെ, വെളിപ്പെടുവാന്‍ പോകുന്ന ദൈവികസഹായം ചരിത്രത്തിലും ലോകത്തിലുമുണ്ടാക്കുന്ന സ്വാധീനത്തെയാണ്‌ പ്രതിഫലിപ്പിക്കുന്നത്‌.
2. നേരത്തെ ഉദ്ധരിച്ച യെശയ്യാവ്‌ (21-13)ലെ പ്രവചനത്തില്‍ നിന്നും തേമാന്‍ എന്ന്‌ ബൈബിളില്‍ പരാമര്‍ശിക്കുന്ന സ്ഥലം ആധുനിക അറേബ്യയിലെ മദീനയാണെന്ന്‌ നാം മനസ്സിലാക്കി. ദൈവം എവിടെ നിന്നും വരികയോ എവിടേക്കെങ്കിലും പോവുകയോ ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ -ദൈവം തേമാനില്‍നിന്നും വരുന്നു-വേന്നതിന്റെ അര്‍ഥം, തേമാനെന്നത്‌ മദീനയെന്ന്‌ മനസ്സിലാക്കുമ്പോള്‍ മദീനയില്‍വെച്ച്‌ ഹിജ്‌റക്കുശേഷം ലഭിച്ച ദൈവികസഹായത്തെ കുറിക്കുന്നു. മദീനയില്‍ നബിക്കും അനുയായികള്‍ക്കും അഭയം കിട്ടുക മാത്രമായരുന്നില്ല. മറിച്ച്‌ ഇസ്ലാമികരാഷ്ട്രത്തിന്റെ സംസ്ഥാപനവും തദ്വാരയുള്ള ഇസ്ലാമിന്റെ വ്യാപനവും കൂടി സാധിക്കുകയായാ​‍ിരുന്നു മദീനയിലൂടെ.
3. -പാറാന്‍ പര്‍വതത്തില്‍നിന്നും വരുന്ന വിശുദ്ധ- നെ തിരിച്ചറിയാന്‍ -പാറാന്‍- എന്ന ബിബ്ലിക്കല്‍ സ്ഥലത്തെ ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ലൊക്കേ​‍്‌ ചെയ്യുകയും എന്തുകൊണ്ട്‌ -പര്‍വതത്തില്‍ നിന്ന്- എന്നു ഞാന്‍ പറഞ്ഞു എന്ന്‌ വിശദീകരിക്കുകയും ചെയ്യേണ്ടതുണ്ട്‌. മുഹമ്മദ്‌ നബിയെ സംബന്ധിച്ചേടത്തോളം അദ്ദേഹത്തിന്‌ ദിവ്യബോധനം ലഭിച്ചതു മക്കയിലെ തിരുവൊളി പര്‍വതത്തിന്റെ മുകളിലുള്ള ഹിറാ ഗുഹയില്‍വെച്ചാണ്‌. രണ്ടാമതായി മക്കയില്‍ നിന്നും മദീനയിലേക്ക്‌ കുടിയേറുമ്പോള്‍ തന്നെ പിന്തുടരുകയായിരുന്ന ശത്രുക്കളില്‍ നിന്നും രക്ഷപ്പെടാന്‍ പ്രവാചകന്‍ മുഹമ്മദ്‌ തന്റെ അനുയായി അബൂബക്‌റോടൊപ്പം ഒളിച്ചതും മക്കയിലെ സൗര്‍ പര്‍വതത്തിന്റെ മുകളിലെ ഗുഹയിലായിരുന്നു. അതുകൊണ്ടു തന്നെ -പര്‍വതത്തില്‍ നിന്ന്- എന്ന വിശേഷണം പ്രവാചകന്‍ മുഹമ്മദിന്‌ തികച്ചും യോജിച്ചതത്രെ. മാത്രവുമല്ല, ഉല്‍പത്തി (2120, 21) പ്രകാരം വംശീയമായി അറബികളുടെ പിതാവും പ്രവാചകന്‍ ഇബ്‌റാഹീമിന്‌ ഹാജറയിലുണ്ടായ പുത്രനുമായ ഇസ്മാഈല്‍ ജീവിച്ചതു പാറാന്‍ മരുഭുമിയിലായിരുന്നു. ബൈബിള്‍ പറയുന്നത്‌ കാണുക ദൈവം ബാലനോട്‌ -ഇസ്മാഈലിന്റെ- കൂടെ ഉണ്ടായിരുന്നു. അവന്‍ മരുഭൂമിയിള്‍ പാര്‍ത്തു. മുതിര്‍ന്നപ്പോള്‍ ഒരു വില്ലാളിയായിത്തീര്‍ന്നു; അവന്‍ പാറാന്‍ മരുഭൂമിയില്‍ പാര്‍ത്തു. ഉല്‍പത്തി (21 20,21) അറബ്-ഇസ്ലാമിക ചരിത്രമനുസരിച്ച്‌ ഇസ്മാഈലിനെയും ഹാജറയെയും പ്രവാചകന്‍ ഇബ്‌റാഹീം കൊണ്ടാക്കിയ സ്ഥലം മക്കയാണ്‌. - പാറാന്‍- എന്നത്‌ മക്കയാണ്‌ എന്ന്‌ തെളിയിക്കുന്ന അവിതര്‍ക്കിതമായ മറ്റൊരു ബൈബിള്‍വചനം കൂടിയുണ്ട്‌. ഉല്‍പത്തി (21:17-19) വരെയുള്ള സൂക്തങ്ങളില്‍, ഇസ്മാഈലും ഹാജറയും പാറാന്‍ മരുഭൂമിയുടെ വന്യതയില്‍ ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ദൈവം അല്‍ഭുതകരമായ രൂപത്തില്‍ ഉണ്ടാക്കിക്കൊടുത്ത സംസം നീരുറവയെക്കുറിച്ച വ്യക്തമായും സൂചിപ്പിക്കുന്നു. ബൈബിള്‍ പറയുന്നത്‌ നോക്കുക ദൈവം ബാലന്റെ ഇസ്മാഈലിന്റെ നിലവിളി കേട്ടു; ദൈവത്തിന്റെ ദൂതന്‍ ആകാശത്തുനിന്നും ഹഗാറിനെ വിളിച്ചു അവളോട്‌ ഹാഗാറേ, നിനക്ക്‌ എന്ത്‌? നീ ഭയപ്പെടേണ്ട; ബാലന്‍ ഇരിക്കുന്നേടത്തുനിന്ന്‌ അവന്റെ നിലവിളി ദൈവം കേട്ടിരിക്കുന്നു. നീ ചെന്ന്‌ ബാലനെ താങ്ങി എഴുന്നേല്‍പിച്ചുകൊള്‍ക; ഞാന്‍ അവനെ ഒരു വലിയ ജാതിയാക്കുമെന്ന്‌ അരുളിച്ചെയ്തു. ദൈവം അവളുടെ കണ്ണു തുറന്നു. അവള്‍ ഒരു നീരുറവ കണ്ടു. ഉല്‍പത്തി 2117-19. പാറാന്‍ മരുഭൂമിയിലെ ഈ നീരുറവ -മക്കയിലെ സംസം- ആണെന്നത്‌ നിസ്തര്‍ക്കമത്രെ. അറബ്‌ ചരിത്രമനുസരിച്ചും അങ്ങനെത്തന്നെ. -പാറാന്‍ പര്‍വതത്തില്‍ നിന്നും വരുന്ന വിശുദ്ധന്‍- മക്കാമലമുകളില്‍ നിന്ന്‌ ദിവ്യബോധനം ലഭിക്കുകയും മക്കാ മലമുകളിലൂടെ മദീനയിലേക്ക്‌ കുടിയേറുകയും ചെയ്ത പ്രവാചകന്‍ മുഹമ്മദ്‌ ആണെന്ന്‌ വ്യക്തമായി.
4. പാറാന്‍ പര്‍വതത്തില്‍ നിന്നും വരുന്ന വിശുദ്ധന്റെ സ്തുതിയാല്‍ ഭൂമി നിറഞ്ഞിരിക്കുന്നുവേന്നതും പ്രവാചകന്‍ മുഹമ്മദിന്റെ കാര്യത്തില്‍ അന്വര്‍ഥമാണ്‌. - മുഹമ്മദ്- എന്ന നാമത്തിന്റെ അര്‍ഥം തന്നെ സ്തുതിക്കപ്പെട്ടവന്‍ എന്നാകുന്നു. ഇന്തോനേഷ്യ മുതല്‍ മൊറോക്കോവരെ വ്യപിച്ചുകിടക്കുന്ന ഭൂപ്രദേശങ്ങളില്‍ -മുഹമ്മദ്‌ ദൈവത്തിന്റെ ദൂതനാ- ണെന്ന്‌ ബാങ്കൊലികളിലൂടെ അന്തരീക്ഷത്തില്‍ മ​റ്റൊലി കൊള്ളാതെ ഒരു നിമിഷം ഈ ഭൂമുഖത്ത്‌ കടന്നുപോകുന്നില്ല. ദിവസം അഞ്ചുനേരങ്ങളിലുള്ള നമസ്കാരങ്ങളില്‍ 200 കോടി ജനങ്ങള്‍ പ്രവാചകന്‍ മുഹമ്മദിന്റെ മേല്‍ അനുഗ്രഹം ചൊരിയാന്‍ പ്രത്യേകം പ്രാര്‍ഥിക്കുന്നു.
5. പ്രവാചകന്റെ ആഗമനത്തിനു മുമ്പ്‌ ലോകം പൊതുവിലും അറേബ്യ പ്രത്യേകിച്ചും ഘനാന്ധകാരത്തിലായിരുന്നു. തികഞ്ഞ അരാജകത്വവും അധാര്‍മികതയും വൈരവും വിദ്വേഷവും നിറഞ്ഞ ഒരു ലോകത്തും കാലത്തുമായിരുന്നു പ്രവാചകന്റെ ആഗമനമെന്നതിനെ സൂചിപ്പിക്കുന്നു -മഹാമാരി അവന്റെ മുമ്പില്‍ നടക്കുന്നു-വേന്ന സൂക്തം. ജ്വരാഗ്നി അവന്റെ പിന്നാലെ ചെല്ലുന്നു-വേന്നതാകട്ടെ നബിയെ ആദ്യഘട്ടത്തില്‍ എതിര്‍ക്കുകയും വേട്ടയാടുകയും വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത ആളുകള്‍ തന്നെ പിന്നീട്‌ നബിയുടെ അനുയായാ​‍ികളായി മാറിയ ചരിത്രവസ്തുതയെ സൂചിപ്പിക്കുന്നു. രണ്ടാം ഖലീഫ ഉമര്‍പൊലും നബിയെ വധിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട്‌ അദ്ദേഹത്തിന്റെ അനുയായിയായി മാറുകയാണല്ലോ ഉണ്ടായത്‌.
6. അവന്‍ നിന്ന്‌ ഭൂമിയെ കുലുക്കുന്നു; അവന്‍ നോക്കി ജാതികളെ ചിതറിക്കുന്നു; ശാശ്വത പര്‍വതങ്ങള്‍ പിളര്‍ന്നുപോകുന്നു; പുരാതന ഗിരികള്‍ വണങ്ങിവീഴുന്നു എന്നീ വചനങ്ങള്‍ നബിയുടെ ഹിജ്‌റ ചരിത്രത്തിലും മാനവസമുഹത്തിലും ഉണ്ടാക്കുന്ന മാങ്ങളെയും അതിന്റെ ആഴത്തെയും പ്രവചിക്കുന്നതാണ്‌. അതുവരെയുണ്ടായിരുന്ന രാജ്യങ്ങളുടെയും ദേശങ്ങളുടെയും ഭൂമിശാസ്ത്രവും കാര്‍ട്ടോഗ്രാഫിയും ഹിജ്‌റ മാറ്റ​‍ിവരക്കുകയുണ്ടായി. ഹിജ്‌റ അറേബ്യയിലും അറേബ്യക്ക്‌ പുറത്തുമുണ്ടായിരുന്ന പലമാതിരി വംശീയവാദങ്ങളെയും ഇല്ലാതാക്കുകയും മുഴുവന്‍ മനുഷ്യരെയും വിശാലമായ മാനവികഭൂമിയില്‍ ഏകീകരിക്കുകയും ചെയ്തു. അറബ്‌ ഇസ്രായീലീ വംശീയതകളും ഔസ്-ഖസ്‌റജ്‌, ഖുറൈശീ തുടങ്ങിയ ഗോത്ര സംസ്കാരങ്ങളും ഇസ്ലാമിന്റെ കുടക്കീഴില്‍ തുടച്ചുമാപ്പെട്ടു. അറബ്-പേര്‍ഷ്യന്‍ ദേശീയവാദങ്ങളൊക്കെ വേരോടെ പിഴുതുമാപ്പെട്ടു. ശാശ്വതപര്‍വതങ്ങളെന്ന്‌ തോന്നിപ്പിച്ചിരുന്ന റോമന്‍-പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളൊക്കെ ഹിജ്‌റക്കു ശേഷം ഇസ്ലാമിന്റെ മുമ്പില്‍ കൊമ്പും മുഖവും കുത്തിവീണു. മക്ക, മദീന, കയ്‌റോ, അലക്സാണ്ട്രിയ, ദമസ്കസ്‌, ബഗ്ദാദ്‌, ജറൂസലം, ഇസ്തംബൂള്‍ തുടങ്ങിയ നഗരങ്ങളെല്ലാം പ്രവാചകന്‍ മുഹമ്മദിന്റെയും അനുയായികളുടെയും കീഴിലായി. സിന്ധ്‌, നെയില്‍, യൂഫ്രട്ടീസ്‌ തുടങ്ങിയ ഏവും പ്രാക്തനങ്ങളായ നാഗരികതകളുടെയും സംസ്കാരങ്ങളുടെയും കേന്ദ്രങ്ങളെല്ലാം ഹിജ്‌റക്കുശേഷം ഇസ്ലാമിനു അധീനപ്പെട്ടുവേന്നതിനെ സൂചിപ്പക്കുന്നു. -പുരാതന ഗിരികള്‍ വണങ്ങി വീഴുന്നു-വേന്ന സൂക്തം.
7. -അവന്‍ പുരാതന പാതകളില്‍ നടക്കുന്നു-വേന്ന വചനമാവട്ടെ പ്രവാചകന്‍ മുഹമ്മദ്‌ നബി പഠിപ്പിച്ച അധ്യാപനങ്ങള്‍ അതിനു മുമ്പുവന്ന പ്രവാചകരാസകലം പഠിപ്പിച്ചതുതന്നെയാണെന്ന സത്യത്തെ അടിവരയിടുന്നു. സാര്‍വലൗകികവും സാര്‍വകാലികവും സാര്‍വജനീനവുമായ സത്യം കാലഭേദങ്ങള്‍ക്കനുസരിച്ച്‌ മാറുക സംഭവ്യമല്ലല്ലോ.
പാറാന്‍ കേന്ദ്രീകരിച്ചുകൊണ്ടുതന്നെ ഹിജ്‌റക്കുശേഷം പ്രവാചകജീവിതത്തില്‍ നടന്ന സുപ്രധാനമായ മ​റ്റൊരു സംഭവത്തെ കുറിച്ചുകൂടി നേരിട്ട്‌ പരാമര്‍ശിക്കുകയും സൂചിപ്പിക്കുകയും ചെയ്യുന്ന ഒരു പഴയനിയമ സൂക്തം കൂടി ഉദ്ധരിക്കാം
ദൈവപുരുഷനായ മോശെ തന്റെ മരണത്തിനു മുമ്പേ ഇസ്രയീല്‍ മക്കളെ അനുഗ്രഹിച്ച അനുഗ്രഹമാണിത്‌ അവന്‍ പറഞ്ഞേതെന്തെന്നാല്‍യഹോവ സീനായില്‍നിന്നു വന്നു; അവര്‍ക്ക്‌ സയീരില്‍ നിന്ന്‌ ഉദിച്ചു; പാറാന്‍ പര്‍വതത്തില്‍നിന്നും വിളങ്ങി; പതിനായിരം വിശുദ്ധന്‍മാരുടെ ഇടയില്‍നിന്നും അവന്‍ വന്നു; അവര്‍ക്കുവേണ്ടി അഗ്നിമയമായൊരു പ്രമാണം അവന്റെ വലം കൈയില്‍ ഉണ്ടായിരുന്നു ആവര്‍ത്തനപുസ്തകം (331-2).
ഇവിടെ മോസസ്‌ മൂന്ന്‌ പ്രധാനപ്പെട്ട പ്രവാചകന്‍മാരിലുടെ വെളിപ്പെടുന്ന സത്യത്തെയും പ്രവാചകന്‍മാരുടെ ക്രമത്തെയും തുടര്‍ച്ചയെയും പൂര്‍ത്തീകരണത്തെയും കൃത്യമായും വ്യക്തമായും പ്രവചിക്കുന്നു. ദൈവം സീനായില്‍നിന്നും വന്നത്‌ മോശെക്ക്‌ അവിടെ നിന്നും ദിവ്യബോധനം ലഭിച്ചപ്പോഴായിരുന്നു. ഫലസ്തീനിലെ സയീരില്‍ ഉദിച്ചതു പ്രവാചകന്‍ തന്നെയായ യേശു ദൈവവചനമുരുവിട്ടപ്പോഴായിരുന്നു. പാറാന്‍ പര്‍വതത്തില്‍നിന്നും ദൈവം വിളങ്ങിയത്‌ ഹിറാഗുഹയില്‍വെച്ച്‌ പ്രവാചകന്‍ മുഹമ്മദിന്‌ വിശുദ്ധഖുര്‍ആന്‍ അവതരിപ്പിച്ചപ്പോഴായിരുന്നു. ഇവിടെയും മുഹമ്മദുമായി ബന്ധപ്പെടുമ്പോള്‍ -പര്‍വതം- എന്ന പ്രയോഗം ശ്രദ്ധേയമാണ്‌. -പതിനായിരം വിശുദ്ധന്‍മാരുടെ ഇടയില്‍നിന്നും അവന്‍ വന്നു-എന്നത്‌ പതിനായിരം വിശുദ്ധപടയാളികളുമായി വന്ന്‌ മുഹമ്മദ്‌ നബി രക്തരഹിതമായി മക്ക കീഴടക്കിയ ചരിത്രപ്രധാനമായ സംഭവത്തെ സൂചിപ്പിക്കുന്നു. -അഗ്നിമയമായ ഒരു പ്രമാണം- മുഹമ്മദ്‌ നബിയിലൂടെ മാനവരാശിക്ക്‌ അവതരിപ്പിച്ചുകൊടുത്ത വിശുദ്ധ ഖുര്‍ആനെ സൂചിപ്പിക്കുന്നു.
ചുരുക്കത്തില്‍, ബൈബിളില്‍ പരന്നുകിടക്കുന്ന മുഹമ്മദ്നബിയുമായി ബന്ധപ്പെട്ടുകിടക്കുന്ന നിരവധി പ്രവചനങ്ങളില്‍ പ്രവാചകന്‍ മുഹമ്മദ്‌ നബിയെയും അദ്ദേഹത്തിന്റെ ജീവിതത്തിലെ മൂന്ന്‌ സുപ്രധാന സംഭവങ്ങളായ ഹിജ്‌റ, ബദര്‍ യുദ്ധം, മക്കാവിജയം തുടങ്ങിയ കാര്യങ്ങളെയും അദ്ദേഹം കൊണ്ടുവന്ന ഗ്രന്ഥമായ വിശുദ്ധഖുര്‍ആനെയും വ്യക്തമായ സൂചനകളുണ്ട്‌. മുഹമ്മദിന്റെ പ്രവാചകത്വം ബൈബിളിലൂടെ തന്നെ സ്ഥാപിക്കപ്പെട്ട ഈ പശ്ചാതലത്തില്‍ യേശു ഉള്‍പ്പടെയുള്ള ബൈബിള്‍പ്രവാചകന്‍മാരുടെ അധ്യാപനം മുഹമ്മദിന്റേതില്‍ നിന്നും വ്യത്യസ്തവും വിരുദ്ധവും ആകാന്‍ പറ്റുമോ എന്ന്‌ ആലോചിക്കണം. ദൈവം ദൈവത്തെയും സത്യത്തെയും കുറിച്ച്‌ വിവിധ പ്രവാചകന്‍മാരോട്‌ വിരുദ്ധമായ രൂപത്തില്‍ സംസാരിക്കുക സംഭവ്യമാണോ? സംഭവ്യമല്ലെന്ന്‌ നമ്മുടെ ലളിതബുദ്ധി നമ്മോടു പറയുന്നു. എങ്കില്‍ ഒന്നൊഴിച്ചുള്ളതെല്ലാം കാലക്രമത്തല്‍ ഉണ്ടായ സത്യത്തില്‍നിന്നുള്ള വ്യതിചലനമാണെന്നും നമ്മുടെ ബുദ്ധി സമ്മതിക്കും. ആ ശരിയും ജുവുമായ ഒന്ന്‌ ഏതെന്ന്‌ അറിയാന്‍ മാമില്ലാതെ, മൂലഭാഷയില്‍ സൂക്ഷിക്കപ്പെട്ട ദൈവവചനത്തെ ആശ്രയിക്കുക മാത്രമേ പോംവഴിയുള്ളു. അത്‌ വിശുദ്ധ ഖുര്‍ആന്‍ മാത്രമണ്‌. യേശുവിന്റെയും അദ്ദേഹത്തിന്‌ മുമ്പ്‌ വന്ന ഇതര പ്രവാചകന്‍മാരുടെയും യഥാര്‍ഥ അധ്യാപനങ്ങള്‍ അറിയാനുള്ള ഏകമാര്‍ഗം വിശുദ്ധ ഖുര്‍ആന്‍ മാത്രമാണ്‌.

2 comments:

  1. വളരെ ശ്രദ്ദേയമായ ഒരു ലേഖനം അഭിനന്ദനങ്ങള്‍

    ReplyDelete
  2. പതിനായിരം വിശുദ്ധപടയാളികളുമായി വന്ന്‌ മുഹമ്മദ്‌ നബി രക്തരഹിതമായി- മക്ക കീഴടക്കിയ ചരിത്രപ്രധാനമായ സംഭവത്തെ സൂചിപ്പിക്കുന്നു.

    പെര്ത്ത് ഇഷ്ടായി.

    ReplyDelete