Showing posts with label ഇസ്ലാമും മുതലാളിത്തവും. Show all posts
Showing posts with label ഇസ്ലാമും മുതലാളിത്തവും. Show all posts

ഇസ്ലാമും മുതലാളിത്തവും -2


സാമ്പത്തിക ശാസ്ത്രവിദഗ്ദ്ധന്‍മാര്‍ പറയുന്ന മറ്റൊരു സംഗതി - ആധുനിക കാലഘട്ടത്തിലെ ഒരു അനുഭവസത്യം കൂടിയാണത്‌ - മുതലാളിത്ത സമ്പ്രദായത്തി​‍െന്‍റ കടുത്ത മത്സരം അന്തിമമായി ചെറുകിട സ്ഥാപനങ്ങളുടെ തകര്‍ച്ചയില്‍ കൊണ്ടെത്തിക്കുമെന്നതാണ്‌. അല്ലെങ്കില്‍ അവ വന്‍കിട കമ്പനികളില്‍ ലയിച്ചുചേരേണ്ടിവരും. ഈ രണ്ടു രൂപങ്ങളും അവസാനം കുത്തകയും പൂഴ്ത്തിവെപ്പും അനിവാര്യമാക്കിത്തീര്‍ക്കുന്നു. പൂഴ്ത്തിവെപ്പാകട്ടെ പ്രവാച​‍െന്‍റ ഖണ്ഡിത ശാസനയിലൂടെ ഇസ്ലാം ശക്തിയായി നിരോധിച്ചിട്ടുള്ളതുമാണ്‌.

ഇക്കാരണങ്ങളാല്‍ മുതലാളിത്തം പിറന്നുവീണത്‌ ഇസ്ലാമി​‍െന്‍റ മടിത്തട്ടിലായിരുന്നെങ്കില്‍ ഇന്നത്തെ രുപത്തിലുള്ള വൃത്തികെട്ട ചൂഷണത്തിലേക്കും യുദ്ധങ്ങളിലേക്കും സാമ്രാജ്യത്വത്തിലേക്കും നയിച്ച ഒരു പരിണാമം അതിന്‌ സംഭവിക്കുമായിരുന്നില്ല. അപ്പോള്‍ പിന്നെ അതി​‍െന്‍റ ഗതിയെന്താകുമായിരുന്നു? ഇസ്ലാമിക കര്‍മശാസ്ത്രം ചെന്നെത്തിയ ലളിത വ്യവസായങ്ങളുടെ അതിരുകള്‍ക്കുള്ളില്‍ അത്‌ ഒതുങ്ങിക്കൂടുമായിരുന്നോ? അതോ ഇന്നത്തെ ഭീഷണമായ വിപത്തിനു പകരം. നന്മയുടെ മാര്‍ഗത്തിലൂടെ അത്‌ മുന്നേറുമായിരുന്നോ? വ്യവസായത്തി​‍െന്‍റ മുരടിപ്പ്‌ ഇസ്ലാം ഒരിക്കലും ഇഷ്ടപ്പെടാത്ത ഒരു കാര്യമാണ്‌. പുതിയ പുതിയ മാര്‍ഗങ്ങളിലൂടെ അത്‌ വളരുകയും വികസിക്കുകയും അന്തിമമായി ഇന്നത്തെ ഭീമോത്പാദന ( ) മാര്‍ഗങ്ങളിലെത്തിച്ചേരുകയും ചെയ്യുമെന്നത്‌ തീര്‍ച്ചയാണ്‌.

പത്തൊമ്പതും ഇരുപതും ശതകങ്ങളില്‍ യൂറോപ്പിലുണ്ടായിരുന്നതിനേക്കാള്‍ ഭിന്നമായ രൂപത്തിലുള്ള ഉത്പാദന ബന്ധങ്ങള്‍ ഉരുത്തിരിയുമായിരുന്നു. സാമ്പത്തിക നിയമ നിര്‍മാണങ്ങള്‍ ഇസ്ലാമി​‍െന്‍റ സവിശേഷ സിദ്ധാന്തങ്ങള്‍ക്കനുരൂപമായി വളര്‍ന്നിരുന്നെങ്കില്‍ അത്‌ സംഭവിക്കുമായിരുന്നു. മുതലാളിക്കും തൊഴിലാളിക്കും തുല്യപങ്ക്‌ എന്ന ഇസ്ലാമിക സിദ്ധാന്തം ഇതിനുദാഹരണമാണ്‌.
അതുവഴി ഇസ്ലാം ഒരേസമയം രണ്ടു ദൂഷ്യങ്ങള്‍ ഫലപ്രദമായി തടയുന്നു. ശരീഅത്ത്‌ നിഷിദ്ധമാക്കിയ പലിശയിലേക്കും പൂഴ്ത്തിവെപ്പിലേക്കും ചെന്നു ചാടുന്നതിനെ അത്‌ തടയും. തൊഴിലാളികളെ

1. പൂഴ്ത്തിവെപ്പിനെ നിരോധിക്കുന്ന ഒട്ടേറെ നബിവചനങ്ങളുണ്ട്‌. അവയില്‍ സംക്ഷിപ്തവും എന്നാല്‍ സമഗ്രവുമായ ഒന്നുമാത്രം ഇവിടെ ഉദ്ധരിക്കാം: “പൂഴ്ത്തിവെപ്പുകാരന്‍ പാപിയാണ്‌.“ - മുസ്ലിം, അബുദാവൂദ്‌, തിര്‍മിദി.
2. വിശദീകരണത്തിന്ന്‌ ഉസ്താദ്‌ അബുല്‍ അഅ​‍്ലാ മൗദുദിയുടെ “പലിശ“ നോക്കുക.

മുതലാളിമാരുടെ വായിലേക്ക്‌ വലിച്ചെറിഞ്ഞുകൊണ്ട്‌ അക്രമ ചൂഷണങ്ങള്‍ക്ക്‌ ഇരയാക്കാന്‍ അത്‌ സമ്മതിക്കുകയില്ല. അവരുടെ രക്തം ഊറ്റിയൂറ്റിക്കുടിച്ചുകൊണ്ട്‌ ദാരിദ്ര്യത്തി​‍െന്‍റയും അധമത്വത്തി​‍െന്‍റയും പടുകുഴിയിലേക്ക്‌ അവരെ തള്ളിവിടാന്‍ ഇസ്ലാം സമ്മതിക്കുകയില്ല. ഇസ്ലാമിന്‌ ഒരിക്കലും അംഗീകരിക്കാനാവാത്ത ഒരു കാര്യമാണത്‌.

കടുത്ത പരീക്ഷണങ്ങള്‍ക്കും വര്‍ഗസംഘട്ടനങ്ങള്‍ക്കും സാമ്പത്തിക സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്കും ശേഷമല്ലാതെ ഇസ്ലാമിന്‌ അത്തരമൊരു നിയമനിര്‍മാണത്തിലേക്ക്‌ എത്തുക സാധ്യമല്ലെന്ന്‌ ആരും വാദിക്കേണ്ടതില്ല. അടിമത്ത പ്രശ്നത്തിലും ഫ്യൂഡലിസത്തി​‍െന്‍റയും ആദ്യകാല മുതലാളിത്തത്തി​‍െന്‍റയും കാര്യത്തിലും മനുഷ്യരാശിയുടെ പരിണാമദശകളെ യാതൊരു സമ്മര്‍ദ്ദവും കൂടാതെ സ്വയമേവ ഇസ്ലാം മറികടന്ന കാര്യം ഖണ്ഡിതമായ തെളിവുകള്‍കൊണ്ട്‌ സ്ഥിരപ്പെട്ടുകഴിഞ്ഞു. ഫ്രഡറിക്‌ എങ്കല്‍സും മറ്റു കമ്മ്യുണിസ്റ്റുകളും അപഹസിച്ചു തള്ളുന്ന, ശാശ്വത സത്യത്തെയും ശാശ്വത നീതിയെയും സംബന്ധിച്ച ഇസ്ലാമി​‍െന്‍റ സ്വന്തം ചിന്തയാല്‍ സ്വയം പ്രേരിതമായാണ്‌. യാതൊരു അന്യ സമ്മര്‍ദ്ദത്താലുമല്ല ഇസ്ലാം അത്‌ സാധിച്ചത്‌. റഷ്യപോലും ഫ്യൂഡലിസത്തില്‍നിന്നു കമ്മ്യൂണിസത്തിലേക്ക്‌ എടുത്തു ചാടുകയാണുണ്ടായത്‌. അവിടെ മുതലാളിത്തം ഉണ്ടായിട്ടില്ല. അങ്ങനെ കാറല്‍മാര്‍ക്സി​‍െന്‍റ സിദ്ധാന്തങ്ങളംഗീകരിച്ച റഷ്യ തന്നെ മാര്‍ക്സി​‍െന്‍റ സാമ്പത്തിക പരിണാമ സിദ്ധാന്തത്തെ കളവാക്കി തള്ളിയിരിക്കുന്നു.
മുതലാളിത്തത്തി​‍െന്‍റ കൂടപ്പിറപ്പുകളായ സാമ്രാജ്യത്വം, യുദ്ധം, ചൂഷണം തുടങ്ങിയ സാര്‍വലൗകിക ദൂഷ്യങ്ങളെ ഇസ്ലാം ഒരിക്കലും പൊറുപ്പിക്കുകയില്ല. സ്വാഭാവികമായും ഇസ്ലാമിന്‌ പുറത്താണ്‌ അവ. സാമ്രാജ്യത്വവും ചൂഷണത്തിനുവേണ്ടിയുള്ള പോര്‍വിളിയും ഇസ്ലാം അംഗീകരിക്കുന്നില്ല. ഇസ്ലാം അംഗീകരിക്കുന്ന ഒരേയൊരു യുദ്ധം പ്രതിരോധത്തിനോ സമാധാനപരമായ ആദര്‍ശപ്രചരണത്തിനോ വേണ്ടിയുള്ളത്‌ മാത്രമാണ്‌. സാമ്രാജ്യത്വം മനുഷ്യരാശിയുടെ ചരിത്രത്തിലെ ഒരു അനിവാര്യദശയാണെന്നും ഉത്തമാദര്‍ശങ്ങള്‍ക്കോ സദാചര സല്‍സ്വഭാവങ്ങള്‍ക്കോ അതിനെ തടയാനാവില്ലെന്നും ഉല്‍പാദക രാഷ്ട്രങ്ങളില്‍ ചരക്കുകള്‍ കെട്ടിക്കിടക്കുന്നതിനാലും അവ ചെലവഴിക്കാന്‍ വിദേശകമ്പോളങ്ങള്‍ ആവശ്യമായിരുന്നതിനാലും ഉളവാകുന്ന ഒരു സാമ്പത്തിക പ്രശ്നമാണ്‌ അത്‌ എന്നും മറ്റുമുള്ള കമ്യൂണിസ്റ്റുകളുടെ വാദത്തിന്‌ ഇസ്ലാമില്‍ യാതൊരു സ്ഥാനവുമില്ല. അവരുടെത്തന്നെ വാദമനുസരിച്ച്‌ അതി​‍െന്‍റ ആവശ്യമില്ല. റഷ്യ തന്നെ ഈ പ്രശ്നത്തെ മറ്റൊരു മാര്‍ഗത്തിലൂടെ കയ്യാളുകളയാണെന്നാണവര്‍ വാദിക്കുന്നത്‌. ജോലി സമയം കുറച്ചും തൊഴിലാളികളുടെ വേതനം പരമാവധി വര്‍ദ്ധിപ്പിച്ചും സാമ്രാജ്യത്വത്തിലേക്ക്‌ നയിക്കുന്ന അമിതോത്പാദനം ഒഴിവാക്കാമത്രെ. കമ്യുണിസം ചെന്നെത്തിയെന്ന്‌ അവകാശപ്പെടുന്ന മാര്‍ഗം അവര്‍ക്ക്‌ മാത്രമുള്ളതല്ല. സാമ്രാജ്യമോഹം മനുഷ്യരാശിയില്‍ മുമ്പേ നിലനിന്നിരുന്ന ഒരു വികാരമാണെന്ന്‌ ചരിത്രം സാക്ഷ്യം വഹിക്കുന്നു. മുതലാളിത്ത വ്യവസ്ഥയിലും അത്‌ നിലനിന്നിരുന്നു. എന്നല്ല, ആധുനികങ്ങളായ നശീകരണായുധങ്ങളുപയോഗിച്ചുകൊണ്ട്‌ മുതലാളിത്തം അതി​‍െന്‍റ ബീഭത്സ രൂപം കാഴ്ചവെച്ചുവെന്നുമാത്രം.

എന്നാല്‍, അടിസ്ഥാനപരമായി നോക്കുമ്പോള്‍ പഴയ റോമന്‍ സാമ്രാജ്യത്വം പൈശാചികത്വത്തി​‍െന്‍റ കാര്യത്തില്‍ ഇന്നത്തേതിനെക്കാള്‍ തെല്ലും മോശമായിരുന്നില്ല. ശക്തന്‍ അശക്തനെ ചൂഷണം ചെയ്യുന്ന കാര്യത്തിലും അവ രണ്ടും ഒന്നുതന്നെയായിരുന്നു. ഈ രംഗത്ത്‌ ഏറ്റവും വിശുദ്ധമായ വ്യവസ്ഥ ഇസ്ലാമി​‍െന്‍റതായിരുന്നുവെന്നതിന്‌ ചരിത്രം സാക്ഷിയാണ്‌. കാരണം-അപൂര്‍വം ചില നിസാര സംഭവങ്ങളിലൊഴികെ-അതി​‍െന്‍റ യുദ്ധങ്ങള്‍ ചൂഷണത്തില്‍നിന്നും മര്‍ദ്ദനവാഴ്ചയില്‍നിന്നും മുക്തമായിരുന്നു. അതുകൊണ്ടുതന്നെ വന്‍കിട വ്യവസായങ്ങള്‍ രൂപം കൊണ്ടിരുന്നെങ്കില്‍ അമിതോത്പാദനത്തി​‍െന്‍റ പ്രശ്നത്തിന്‌ യുദ്ധവും സാമ്രാജ്യത്വവും കൂടാതെ തന്നെ പരിഹാരം കാണുവാന്‍ ഏറ്റവും പ്രാപ്തമായ വ്യവസ്ഥയും അതുതന്നെയായിരുന്നു. യഥാര്‍ത്ഥത്തില്‍ അമിതോതത്പാദനത്തി​‍െന്‍റ പ്രശ്നം തന്നെ മുതലാളിത്ത വ്യവസ്ഥയുടെ ഇന്നത്തെ ഘടനയുടെ മാത്രം പ്രത്യേകതയാണ്‌. അതി​‍െന്‍റ അടിത്തറ പുതുക്കിപ്പണിയുന്നപക്ഷം ഇതുണ്ടാകുമായിരുന്നില്ല.?

ഇതെല്ലാം ഒരു വശത്ത്‌. മറുവശത്ത്‌ സമൂഹത്തിലെ ഭൂരിപക്ഷം ദാരിദ്ര്യത്തിലും ദുരിതത്തിലും കിടന്ന്‌ നരകിക്കുമ്പോള്‍ സമ്പത്ത്‌ മുഴുവന്‍ ഒരു പിടി മനുഷ്യരുടെ കയ്യില്‍ കുമിഞ്ഞുകൂടുന്നത്‌ നിസഹായനായി നോക്കിനില്‍ക്കുന്നവനല്ല ഇസ്ലാമിലെ ഭരണാധികാരി. സമ്പത്ത്‌ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും വിതരണം ചെയ്യപ്പെടണമെന്നാഹ്വാനം ചെയ്യുന്ന അടിസ്ഥാന പ്രമാണങ്ങള്‍ക്ക്‌ നിരക്കാത്ത കാര്യമാണത്‌. ഖുര്‍ആന്‍ പറയുന്നു“(സമ്പത്ത്‌) നിങ്ങള്‍ക്കിടയിലെ പണക്കാര്‍ക്കിടയില്‍ മാത്രം കിടന്നു കറങ്ങാതിരിക്കാന്‍ വേണ്ടി“ (അല്‍ ഹശ്ര്: 9)

ശരീഅത്തി​‍െന്‍റ ശാസനകള്‍ നടപ്പാക്കാനായി അക്രമത്തിനും അപകടത്തിനും വഴിവെക്കാത്ത സകല മാര്‍ഗങ്ങളും അവലംബിക്കാന്‍ ബാധ്യസ്ഥനാണ്‌ അദ്ദേഹം അല്ലാഹുവിനോടുളള ബാധ്യത കഴിച്ചാല്‍ അതിരും പരിധിയുമില്ലാത്ത വിശാലമായ അധികാരശക്തി ഇതിനായി അദ്ദേഹത്തിന്‌ ഉപയോഗപ്പെടുത്താം. ഇസ്ലാമിക വ്യവസ്ഥയുടെ പൊതു സ്വഭാവം കുത്തകയെ തടയുന്ന വിധത്തിലുള്ളതാണ്‌. അനന്തരാവകാശ നിയമം ഇതിന്‌ തെളിവാണ്‌. ഓരോ തലമുറയുടെ തുടക്കത്തിലും സമ്പത്ത്‌ വികേന്ദ്രീകരിക്കപ്പെടുന്നു. വര്‍ഷത്തിലൊരിക്കല്‍ മൂലധനത്തി​‍െന്‍റയും ലാഭത്തി​‍െന്‍റയും രണ്ടര ശതമാനം വീതം ഓഹരി വെക്കപ്പെടുന്ന സകാത്‌ വ്യവസ്ഥയും അതുതന്നെയാണവശ്യപ്പെടുന്നത്‌. ചില അടിയന്തര ഘട്ടങ്ങളില്‍ പെതു ഖജനാവിലേക്ക്‌ ആവശ്യമായ ധനം ബഹുജനങ്ങളില്‍നിന്നും പിടിച്ചെടുക്കാനുള്ള സംരക്ഷണവ്യവസ്ഥയും ഇതേ തത്വത്തെ ആസ്പദമാക്കിയുള്ളതാണ്‌. സമ്പത്ത്‌ നിധിയാക്കി സൂക്ഷിക്കുന്നതിനെ ഇസ്ലാം നിരോധിച്ചിരിക്കുന്നു. കുത്തക മുതലാളിത്തത്തെ വളര്‍ത്തുന്ന പ്രഥമവും പ്രധാനവുമായ ഘടകകമായ പലിശ ഇസ്ലാം തീര്‍ത്തും നിഷിദ്ധമാക്കി. സര്‍വോപരി ഇസ്ലാമിക സമൂഹത്തിലെ വ്യക്തിബന്ധങ്ങളുടെ സ്വഭാവം തന്നെ പരസ്പര രക്ഷാബാധ്യതയുടെ അടിസ്ഥാനത്തിലുള്ളതാണ്‌.

പിന്നീട്‌ രാഷ്ട്രത്തിലെ തൊഴിലാളിയുടെ മൗലികാവശ്യങ്ങളായി തിരുമേനി(സ) പ്രഖ്യാപിച്ച കാര്യങ്ങള്‍ നോക്കുക: “നമ്മുടെ ഒരു തൊഴിലാളിക്ക്‌ ഭവനമില്ലെങ്കില്‍ ഒരു ഭാര്യയേയും ഭൃത്യനില്ലെങ്കില്‍ ഒരു ഭൃത്യനെയും വാഹനമില്ലെങ്കില്‍ ഒരു വാഹനവും ഏര്‍പ്പെടുത്തിക്കൊടുക്കുക“ (അഹ്മദ്‌, അബുദാവൂദ്‌).

ഈ സംരക്ഷണ വ്യവസ്ഥകള്‍ രാഷ്ട്രീയത്തി​‍െന്‍റ ഉദ്യോഗസ്ഥന്‍മാര്‍ക്ക്‌ മാത്രമുള്ളതാണെന്നംഗീകരിക്കുവാന്‍ ബുദ്ധി സമ്മതിക്കുന്നില്ല. സമൂഹത്തിലെ ഓരോ വ്യക്തിക്കും അവ​‍െന്‍റ തൊഴിലിന്‌ പ്രതിഫലമായിക്കിട്ടേണ്ട മൗലികാവശ്യങ്ങളാണ്‌ അവ. അവന്‍ ചെയ്യുന്ന തൊഴില്‍ രാഷ്ട്രീയവുമായി നേരിട്ടു ബന്ധപ്പെട്ടതോ അതോ സമൂഹത്തിന്‌ പൊതുവില്‍ ഗുണകരമായി ഭവിക്കുന്നതോ ഏതായാലും ശരി. രാഷ്ട്രത്തി​‍െന്‍റ കീഴിലുള്ള ഉദ്യോഗസ്ഥന്മ​‍ാര്‍ക്ക്‌ ഈ ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കാന്‍ അത്‌ ബാധ്യസ്ഥമാണെങ്കില്‍ രാഷ്ട്രത്തിലെ ഏതൊരു തൊഴിലാളിക്കും അത്‌ ഉറപ്പു നല്‍കേണ്ടത്‌ രാഷ്ട്രത്തി​‍െന്‍റ ബാധ്യതയാണ്‌. നമ്മുടെ ഈ അഭിപ്രായത്തെ പിന്താങ്ങുന്നതാണ്‌ അഗതി സംരക്ഷണ വ്യവസ്ഥ. അതനുസരിച്ച്‌ ശിശുക്കള്‍, വൃദ്ധന്മ​‍ാര്‍, രോഗികള്‍ തുടങ്ങി സ്വന്തം ജീവിതമാര്‍ഗം കണ്ടെത്താന്‍ കഴിയാത്ത അഗതികള്‍ക്ക്‌ അവരുടെ മൗലികാവശ്യങ്ങള്‍ നിര്‍വഹിക്കുവാന്‍ വേണ്ട സഹായം രാഷ്ട്രം ബൈതുല്‍മാലില്‍നിന്ന്‌ ചെയ്യുന്നതാണ്‌. ഇതെല്ലാം തെളിയിക്കുന്നത്‌, തിരുമേനി (സ) ചൂണ്ടിക്കാണിച്ച സംരക്ഷണാവകാശങ്ങള്‍ രാഷ്ട്രത്തിലെ ഏതൊരു തൊഴിലാളിക്കും അവകാശപ്പെട്ടതാണ്‌ എന്നതാണ്‌. അതിന്നുള്ള മാര്‍ഗമേത്‌ എന്നതല്ല മുഖ്യപ്രശ്നം. ഓരോ കാലഘട്ടവും ഉചിതമായ ഒരു മാര്‍ഗം കണ്ടെത്തണം - സമ്പത്ത്‌ സമൂഹത്തിലെ എല്ലാ തലത്തിലേക്കും ഒഴുകുക, എല്ലാവരുടെയും ആവശ്യങ്ങള്‍ക്കുപകരിക്കുക എന്ന അടിസ്ഥാന തത്വമാണ്‌ മുഖ്യകാര്യം. ഈ ആവശ്യങ്ങള്‍ ഉറപ്പു വരുത്തുക വഴി തൊഴിലാളികളെ വൃത്തികെട്ട ചൂഷണത്തില്‍നിന്ന്‌ സംരക്ഷിക്കുകയും സ്വതന്ത്രവും മാന്യവുമായ ഒരു ജീവിതമാര്‍ഗം ഉറപ്പുവരുത്തുകയുമാണ്‌ ചെയ്തത്‌.

എന്തുതന്നെയായിരുന്നാലും ഇന്നത്തെ “പരിഷ്കൃത“ പാശ്ചാത്യലോകത്ത്‌ നാം കാണുന്ന രൂപത്തിലുള്ള സാമ്രാജ്യത്വത്തി​‍െന്‍റ വൃത്തികെട്ട രൂപം നിലവില്‍ വരുവാന്‍ ഇസ്ലാം ഒരിക്കലും സമ്മതിക്കുമായിരുന്നില്ല. ശരീഅത്തി​‍െന്‍റ ജീവനുള്‍ക്കൊണ്ടുകൊണ്ട്‌ മാറിവരുന്ന പരിത:സ്ഥിതിക്ക്‌ യോജിച്ച നിയമങ്ങളായിരിക്കും അത്‌ കണ്ടെത്തുക. മുതലാളിത്തത്തി​‍െന്‍റ ദൂഷ്യങ്ങളെ ശക്തിയുക്തം ചെറുക്കുന്നവയായിരിക്കും ആ നിയമങ്ങള്‍. ഇന്ന്‌ അത്‌ ചെയ്തുകൊണ്ടിരിക്കുന്ന കടുത്ത പാതകങ്ങളായ ചൂഷണവും അധ്വാനിക്കുന്നവ​‍െന്‍റ രക്തം ഊറ്റിയൂററിക്കുടിക്കലും യുദ്ധവും സാമ്രാജ്യത്വവും ജനതകളെ അടിമകളാക്കി അടക്കി ഭരിക്കലും ഒന്നും അത്‌ പൊറുക്കുകയില്ല.
എന്നാല്‍ സാമ്പത്തികമോ സാമ്പത്തികേതരമോ ആയ നിയമനിര്‍മ്മാണം കൊണ്ടുമാത്രം മതിയാക്കുന്നില്ല ഇസ്ലാം. അതുതന്നെയാണ്‌ അതി​‍െന്‍റ പതിവും. അതോടൊപ്പം ധാര്‍മികവും ആത്മീയവുമായ വളര്‍ച്ചയെയും അത്‌ അവലംബമാക്കുന്നു. കമ്മ്യുണിസ്റ്റുകള്‍ പരിഹാസപൂര്‍വമാണ്‌ അതിനെ വീക്ഷിക്കുന്നത്‌. കാരണം, യാതൊരടിസ്ഥാനവുമില്ലാതെ ശൂന്യതയില്‍ നിലകൊള്ളുന്ന ഒന്നായിട്ടാണ്‌ യൂറോപ്പില്‍ അതിനെയവര്‍ കാണുന്നത്‌. എന്നാല്‍, ഇസ്ലാമില്‍ അങ്ങനെയല്ല. ആശ്ചര്യകരമായ ഈ വ്യവസ്ഥ ആത്മീയവളര്‍ച്ചയെയും സാമ്പത്തിക സംവിധാനത്തെയും വെള്ളം കടക്കാത്ത ഉള്ളറകളില്‍ വേര്‍തിരിച്ചു നിറുത്തുന്നില്ല. മറിച്ച്‌ ഇസ്ലാം അതി​‍െന്‍റ അദ്വിദീയ മാര്‍ഗത്തിലൂടെ ആത്മീയവളര്‍ച്ചയെയും സാമൂഹിക സംവിധാനത്തെയും രമ്യമായി കോര്‍ത്തിണക്കുന്നു. സങ്കല്‍പത്തെയും യഥാര്‍ത്ഥത്തെയും തമ്മില്‍ കൂട്ടിഘടിപ്പിക്കാനാവാതെ, പരിഭ്രാന്ത ചിത്തനായ നിലയില്‍ വ്യക്തിയെ അത്‌ നിസഹായാവസ്ഥയിലേക്ക്‌ തള്ളിവിടുന്നില്ല. അവിടെ സത്യമറിയാതെ, സന്‍മാര്‍ഗം കാണാതെ തളര്‍ന്നുവീഴാന്‍ അവനെയത്‌ അനുവദിക്കുന്നില്ല. ആദ്യമായി നിയമവ്യവസ്ഥയെ ഒരു ധാര്‍മികാടിത്തറയില്‍ പടുത്തുയര്‍ത്തുന്നു. തുടര്‍ന്ന്‌ ധാര്‍മികബോധത്തെ നിയമനിര്‍മാണത്തി​‍െന്‍റ ചുവടൊപ്പിച്ച്‌ മുന്നോട്ടു നയിക്കുന്നു. അപ്പോള്‍ അവ രണ്ടും ഒരേ വ്യവസ്ഥയില്‍ ഒരുമിച്ചുകൂടുന്നു പരസ്പര പൂരകങ്ങളും ആശ്രിതങ്ങളുമായിക്കൊണ്ട്‌ അവിടെ വൈരുധ്യമോ സംഘട്ടനമോ ഇല്ല.

ഇവിടെ ധാര്‍മികശാസനകള്‍ സുഖലോലുപതയെ നിഷിദ്ധമാക്കുകയും അതിന്നെതിരില്‍ പോരാടുകയും ചെയ്യുന്നു. സമ്പത്ത്‌ ഒരു പിടി ജനങ്ങളുടെ കൈകളില്‍ കുമിഞ്ഞുകൂടുകവഴി നികൃഷ്ടമായ സുഖലോലുപതയും ഭൗതികാഢംബര പ്രമത്തതയുമല്ലാതെ മറ്റെന്താണുണ്ടാവുക? തൊഴിലാളിക്ക്‌ അവ​‍െന്‍റ വേതനം പൂര്‍ത്തിയായി നല്‍കാതിരിക്കുന്നതിനെയും അവനോട്‌ അക്രമം കാണിക്കുന്നതിനെയും ഇസ്ലാം കഠിനമായി വിരോധിക്കുന്നു. തൊഴിലാളിയെ ദ്രോഹിക്കാതെ അമിത സമ്പത്തുണ്ടാക്കാന്‍ കഴിയുമോ? ദൈവമാര്‍ഗത്തില്‍ ധനവ്യയം ചെയ്യാന്‍ അത്‌ ആഹ്വാനം ചെയ്യുന്നു. വേണ്ടി വന്നാല്‍ ഒരുവ​‍െന്‍റ മുഴുവന്‍ സമ്പത്തും വ്യയം ചെയ്യണം. പണക്കാരന്‍ ദൈവമാര്‍ഗത്തില്‍ ചെലവഴിക്കാതെ സ്വാര്‍ത്ഥത്തിനുവേണ്ടി മാത്രം സമ്പത്ത്‌ ചെലവഴിക്കുമ്പോഴല്ലേ സമൂഹത്തിലെ ഭൂരിപക്ഷത്തെയും വരുതിയിലേക്ക്‌ വലിച്ചിഴക്കുന്ന ദാരിദ്ര്യം തലപൊക്കുകയുകയുള്ളൂ.
ആത്മീയബോധം മനുഷ്യനെ അല്ലാഹുവുമായി ബന്ധിപ്പിക്കുന്നു. ദൈവപ്രീതിയും പരലോക മോക്ഷവും കാംക്ഷിച്ചുകൊണ്ട്‌ ലൗകിക സുഖവും സമ്പത്ത്‌ ത്യജിക്കാന്‍ അത്‌ അവനെ പ്രേരിപ്പിക്കുന്നു. ദൈവവുമായി ബന്ധപ്പെട്ടവന്‍ സമ്പത്ത്‌ കൂമ്പാരമായി കൂട്ടുവാന്‍ വേണ്ടി അക്രമത്തി​‍െന്‍റയും ചൂഷണത്തി​‍െന്‍റയും മാര്‍ഗത്തില്‍ കടിച്ചുതൂങ്ങിക്കിടക്കുമോ? രക്ഷാശിക്ഷകളുള്ള ഒരു പരലോകത്തില്‍ വിശ്വസിക്കുന്നവര്‍ അതിന്‌ തുനിയുമോ?

ഇപ്രകാരം മുതലാളിത്തത്തി​‍െന്‍റ മാര്‍ഗത്തില്‍ തടസ്സം നില്‍ക്കുന്ന നിയമവ്യവസ്ഥകളുടെ പാതയൊരുക്കലാണ്‌ ആത്മീയ-ധാര്‍മിക ശിക്ഷണങ്ങളുടെ മുഖ്യജോലി. അതെ, അപ്പോള്‍ നിയമങ്ങള്‍ അനുസരിക്കുവാനുള്ള പ്രേരകം അധികാരശക്തിയോടുള്ള ഭയമായിരിക്കില്ല. മറിച്ച്‌ മനഃസാക്ഷിയുടെ ആഹ്വാനം കേട്ടുകൊണ്ടായിരിക്കും അവന്‍ അനുസരിക്കാന്‍ മുന്നോട്ടു വരിക.
എന്നാല്‍, മുസ്ലിം ലോകത്ത്‌ ഇന്ന്‌ കാണുന്ന മുതലാളിത്തത്തി​‍െന്‍റ വൃത്തികെട്ട രൂപത്തിന്‌ ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല. ഇസ്ലാം അതിന്നുത്തരവാദിയുമല്ല. കാരണം അവിടെ ജനജീവിതത്തെ ഭരിക്കുന്നത്‌ ഇസ്ലാമല്ല!

3.വ്യവസായികള്‍ തൊഴിലാളികള്‍ക്ക്‌ “ധര്‍മ്മം“ കൊടുക്കണമെന്നല്ല ഇവിടെ ഉദ്ദേശിക്കുന്നത്‌. ഏറ്റവും കനത്ത ലാഭംകൊണ്ട്‌ മുതലാളിമാര്‍ തൃപ്തിപ്പെടുകയെന്നത്‌ ദൈവമാര്‍ഗത്തില്‍ ചെലവഴിക്കലാണ്‌. തൊഴിലാളികള്‍ക്കുവേണ്ടി സ്കൂളുകളും അതുരാലയങ്ങളും സ്ഥാപിക്കലും ദൈവമാര്‍ഗത്തില്‍ ചെലവഴിക്കലാണ്‌ ഇസ്ലാം ദാനധര്‍മ്മങ്ങളും എന്ന അദ്ധ്യായം നോക്കുക:

ഇസ്ലാമും മുതലാളിത്തവും



മുഹമ്മദ്‌ ഖുത്തുബ്‌

ഇസ്ലാമികലോകത്തല്ല മുതലാളിത്തം ഉടലെടുത്തത്‌. യന്ത്രവിപ്ലവത്തിനു ശേഷം മാത്രം രൂപംകൊണ്ട ഒരു വ്യവസ്ഥയാണത്‌. യന്ത്രവിപ്ലവമാകട്ടെ, പശ്ചാത്യലോകത്ത്‌ യാദൃശ്ചികമായി സംഭവിച്ചതാണ്‌. യാദൃശ്ചികമായി എന്നു തന്നെയാണ്‌ നാം പറയുക. കാരണം സ്പെയിനില്‍ മുസ്ലിംകളുടെ കയ്യായി സംഭവിക്കേണ്ടതായിരുന്നു അത്‌. സ്പെയിനിലെ ഇസ്ലാമിക രാഷ്ട്രം തുടര്‍ന്നു നിലനിന്നിരുന്നെങ്കില്‍, മതപക്ഷപാതിത്തം അതി​‍െന്‍റ കഥ കഴിച്ചിരുന്നില്ലെങ്കില്‍, വിശ്വാസത്തി​‍െന്‍റ പേരില്‍ ഇന്‍ക്വിസിഷന്‍ കോടതികള്‍ മുസ്ലംകള്‍ക്കെതിരില്‍ അഴിച്ചുവിട്ട കിരാത മര്‍ദ്ദനങ്ങളും മറ്റും ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും അതങ്ങനെ സംഭവിക്കുമായിരുന്നു.

അതെ, സ്പെയിനിലെ ശാസ്ത്രീയ നവോത്ഥാനം അതി​‍െന്‍റ സ്വാഭാവിക മാര്‍ഗത്തിലൂടെ ചരിച്ചിരുന്നെങ്കില്‍ യന്ത്രങ്ങളുടെ കണ്ടുപിടിത്തത്തില്‍ ചെന്നു കലാശിക്കുക തന്നെ ചെയ്യുമായിരുന്നു. എന്നാല്‍ മുസ്ലിംകളെ അവിടെനിന്നു ആട്ടിപ്പുറത്താക്കിയ രാഷ്ട്രീയ സംഭവങ്ങള്‍ ലോകത്തി​‍െന്‍റതന്നെ ശാസ്ത്രീയ മുന്നേറ്റത്തെ നൂറ്റാണ്ടുകളോളം താമസിപ്പിച്ചു. പിന്നീട്‌ യൂറോപ്പ്‌ അതി​‍െന്‍റ നിദ്രയില്‍നിന്നുണരുന്നതുവരേക്കും കാത്തിരിക്കേണ്ടി വന്നു. അതോടുകൂടെ മുസ്ലിം വിജ്ഞാനീയങ്ങളും മുസ്ലിം കലാശാലകളില്‍ തഴച്ചുവളര്‍ന്നിരുന്ന ഗ്രീക്ക്‌ വിജ്ഞാനീയങ്ങളും കയ്യിലേന്തി യൂറോപ്പ്‌ മുന്നോട്ടു ഗമിച്ചു. തുടര്‍ന്ന്‌ കണ്ടുപിടിത്തത്തി​‍െന്‍റ മേഖലകളില്‍ പുതിയ പുതിയ വഴിത്താരകള്‍ വെട്ടിത്തുറന്നു.

മുസ്ലിം ലോകം യൂറോപ്പി​‍െന്‍റ ചൊല്‍പടിക്ക്‌ കീഴിലായിരുന്ന ഒരു ഘട്ടത്തിലാണ്‌ മുതലാളിത്തം അവിടെ കടന്നുവന്നത്‌. ദാരിദ്ര്യത്തിലും അജഞ്ഞതയിലും രോഗത്തിലും പിന്നാക്കാവസ്ഥയിലും മൂക്കോളം മുങ്ങിക്കിടന്നിരുന്ന ആ ജനതയുടെ മേല്‍ യൂറോപ്പി​‍െന്‍റ പിടി പൂര്‍ണമായും മുറുകിയിരുന്ന ഘട്ടത്തില്‍ മുതലാളിത്തം അവരില്‍ പ്രചരിപ്പിച്ചു. അതുകണ്ട്‌, ഗുണദോഷവിചിന്തനം കൂടാതെ ഇസ്ലാം മുതലാളിത്തത്തെ കണ്ണടച്ചാശ്ലേഷിക്കുന്നുവേന്ന്‌ ചിലര്‍ ധരിച്ചുവശായി. മുതലാളിത്തത്തിന്‌ നിരക്കാത്തതോ അതിന്‌ വിരുദ്ധമായതോ ഒന്നും ഇസ്ലാമിക വ്യവസ്ഥയിലും നിയമസംഹിതയിലും ഇല്ലെന്നവര്‍ കരുതി. കാരണം അത്‌ സ്വകാര്യോടമയെ അനുവദനീയമാക്കുന്നു. ലോകത്തി​‍െന്‍റ സാമ്പത്തിക പരിണാമ പ്രക്രിയയില്‍ അത്‌ മുതലാളിത്തപരമായ സ്വകാര്യോടമയായിത്തീര്‍ന്നുവേന്നു മാത്രം. അടിസ്ഥാന തത്വത്തില്‍ യോജിക്കുന്ന സ്ഥിതിക്ക്‌ അതി​‍െന്‍റ അനന്തരഫലത്തെയും സ്വാഭാവികമായും ഇസ്ലാം അംഗീകരിക്കും.

സാമ്പത്തികശാസ്ത്രം പഠിച്ച ഏതൊരാള്‍ക്കുമറിയാവുന്ന ഒരു പ്രാഥമിക തത്വം മാത്രം മതി ഇവര്‍ക്ക്‌ മറുപടി പറയാന്‍. അതായത്​‍്‌ പലിശയും പൂഴ്ത്തിവെപ്പും കൂടാതെ മുതലാളിത്ത വ്യവസ്ഥ നിലവില്‍ വരുകയോ അതി​‍െന്‍റ വിശാല രൂപം കൈക്കൊള്ളുകയോ ചെയ്യുമായിരുന്നില്ല. ഇസ്ലാമാകട്ടെ മുതലാളിത്ത വ്യവസ്ഥയുടെ ആവിര്‍ഭാവത്തിന്‌ ആയിരം വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ അവ രണ്ടും നിഷിദ്ധമാക്കി!

എന്നാല്‍, ഈ വ്യാജവാദികള്‍ക്ക്‌ മറുപടി പറയുവാന്‍ നാം ധൃതിപ്പെടുന്നില്ല. പ്രശ്നം കുറെക്കൂടി അവധാനപൂര്‍വം കയ്യാളാം. യന്ത്രവിപ്ലവം-സ്വഭാവികമായും സംഭവിക്കേണ്ടിയിരുന്നത്പോലെ മുസ്ലിം ലോകത്താണുണ്ടായതെന്ന്‌ സങ്കല്‍പിക്കുക. എന്നാല്‍ അതി​‍െന്‍റ അനിവാര്യഫലമെന്നോണം സംഭവിക്കുന്ന സാമ്പത്തിക പരിണാമത്തെ ഇസ്ലാം എങ്ങനെയായിരിക്കും നേരിടുക? എങ്ങനെയായിരിക്കും സ്വന്തം വ്യവസ്ഥയുടെയും നിയമസംഹിതയുടെയും തണലില്‍ തൊഴില്‍ ബന്ധങ്ങളും ഉത്പാദന ബന്ധങ്ങളും അത്‌ ചിട്ടപ്പെടുത്തുക?

മുതലാളിത്ത വ്യവസ്ഥയുടെ ശത്രുക്കള്‍ അടക്കമുള്ള -കാറല്‍ മാര്‍ക്ക്സാണ്‌ അവരുടെ തലപ്പത്ത്‌ - എല്ലാ സാമ്പത്തിക വിദഗ്ദ്ധരും ഒരുപോലെ സമ്മതിച്ചതാണ്‌ മുതലാളിത്തം അതി​‍െന്‍റ ആരംഭദശയില്‍ വളരെ പുരോഗമനപരമായ ഒരു കാല്‍വെപ്പായിരുന്നുവേന്ന്‌. ജീവിതത്തി​‍െന്‍റ വ്യത്യസ്ത മണ്ഡലങ്ങളില്‍ മാനവരാശിക്ക്‌ അത്‌ മഹത്തായ പല സംഭാവനകളും അര്‍പ്പിച്ചിട്ടുണ്ടെന്നും അവര്‍ സമ്മതിക്കുന്നു. ഉത്പാദനം വര്‍ദ്ധിപ്പിച്ചു. ഗതാഗത മാര്‍ഗങ്ങള്‍ പരിഷ്കരിച്ചു. മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത വിധം വിശാലമായ വൃത്തത്തില്‍ പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്തു. തൊഴിലാളികളുടെ ജീവിത നിലവാരം കൃഷിയെ ആശ്രയിച്ചു ജീവിച്ചിരുന്ന കാലത്തേതിനെക്കാള്‍ പതിന്‍മടങ്ങ്‌ മെച്ചപ്പെടുത്തി.

എന്നാല്‍ ഈ സുവര്‍ണദശ ഏറെക്കാലം നീണ്ടുനിന്നില്ല. കാരണം മുതലാളിത്തം-അവരുടെ ഭാഷയില്‍ അതി​‍െന്‍റ സ്വാഭാവിക പരിണാമമനുസരിച്ച്‌-മുതലുടമകളുടെ പക്കല്‍ സമ്പത്ത്‌ കൂമ്പാരമായി കെട്ടിക്കിടക്കുന്ന ഒരു പതനത്തിലേക്ക്‌ നീങ്ങി. ആ വര്‍ദ്ധനവിന്നനുസരിച്ച്‌ ആപേക്ഷികമായി തൊഴിലാളികളുടെ കൈകളില്‍ അത്‌ കുറഞ്ഞുവന്നു. കഴിവി​‍െന്‍റ പരമാവധി ഉത്പാദനമുണ്ടാക്കുന്നതിനായി മുതലാളി, തൊഴിലാളിയെ-കമ്യൂണിസത്തി​‍െന്‍റ ദൃഷ്ടിയില്‍ അവന്‍ മാത്രമാണ്‌ ഉത്പാദകന്‍ - ഉപയോഗപ്പെടുത്തി. എന്നിട്ടും അധ്വാനിക്കുന്ന ഭൂരിപക്ഷത്തിന്‌ മാന്യമായ ഒരു ജീവിതത്തിനുപോലും തികയാത്ത തുച്ഛമായ വേതനം മാത്രമാണ്‌ നല്‍കിയത്‌. ശേഷിച്ച സമ്പത്തു മുഴുവന്‍ കൊള്ളലാഭമായി കയ്യടക്കിക്കൊണ്ട്‌ അമിതമായ ആഢംബരത്തില്‍ സുഖപ്രമത്തരായി മുതലാളിമാര്‍ കഴിഞ്ഞുകൂടി.

ഇവിടെ മറ്റൊരു വസ്തുത കൂടിയുണ്ട്‌. തൊഴിലാളികളുടെ കൂലിയിലുള്ള അപര്യാപ്തനിമിത്തം മുതലാളിത്ത രാജ്യങ്ങളിലെ വ്യവസായികോത്പന്നങ്ങള്‍ വാങ്ങിയുപയോഗിക്കുവാന്‍ സാധിക്കാതെ വരുന്നു. വ്യവസായ ഉത്പന്നങ്ങള്‍ വാങ്ങിയുപയോഗിക്കാന്‍ മതിയായ വേതനം തൊഴിലാളിക്ക്‌ ലഭിച്ചിരുന്നെങ്കില്‍ മുതലാളിയുടെ പക്കല്‍ അമിതലാഭം കുമിഞ്ഞുകൂടുമായിരുന്നില്ല. ഏറ്റവും ചുരുങ്ങിയത്‌ അത്‌ ഗണ്യമായി കുറയുകയെങ്കിലും ചെയ്യുമായിരുന്നു. എന്നാല്‍ മുതലാളിത്തം ഒരിക്കലും സമ്മതിക്കാത്ത ഒരു കാര്യമാണിത്‌. അവര്‍ ഉത്പാദിപ്പിക്കുന്നതു തന്നെ ലാഭിക്കാന്‍ വേണ്ടിയാണ്‌. ഉപയോഗിക്കാന്‍ വേണ്ടിയല്ല. അപ്പോള്‍ ഓരോവര്‍ഷവും ഉത്പന്നങ്ങള്‍ കെട്ടിക്കിടക്കാന്‍ തുടങ്ങും. അത്‌ ചെലവഴിക്കാന്‍ പറ്റിയ കമ്പോളങ്ങള്‍ കണ്ടെത്താനായിരിക്കും അടുത്ത ശ്രമം. തല്‍ഫലമായി സാമ്രാജ്യത്വം ഉടലെടുക്കുന്നു. തുടര്‍ന്നു മാര്‍ക്കറ്റുകള്‍ പിടിച്ചുപറ്റാനും അസംസ്കൃത പദാര്‍ത്ഥങ്ങള്‍ കയ്യടക്കാനുമുളള മത്സരമായി. അവസാനം മാരകങ്ങളായ മഹായുദ്ധങ്ങളില്‍ ചെന്നു കലാശിക്കുന്നു?

അതോടൊപ്പം വേതനത്തിലുള്ള അപര്യാപ്തത്തയും വര്‍ദ്ധിച്ച ഉത്പാദനത്തെയപേക്ഷിച്ച്‌ ലോകത്ത്‌ പൊതുവില്‍ ഉണ്ടായ വ്യാപാരക്കമ്മിയും മൂലമുളവായ സ്തംഭനാവസ്ഥ മുതലാളിത്ത വ്യവസ്ഥിതിയില്‍ പലപ്പോഴും കടുത്ത പ്രതിസന്ധികള്‍ക്കിടയാക്കി. ഭൗതികവാദികളും യാന്ത്രിക സാമ്പത്തിക പരിണാമത്തില്‍ വിശ്വസിക്കുന്നവരും വെച്ചുപുലര്‍ത്തുന്ന ചിന്താഗതി വിചിത്രമാണ്‌. മുതലാളിമാരുടെ ദുര നിമിത്തമോ ചൂഷണ മനഃസ്ഥിതി മൂലമോ ഒന്നും സംഭവിക്കുന്നതല്ല. മറിച്ച്‌, മൂലധനത്തി​‍െന്‍റ പ്രകൃതിയില്‍ നിന്ന്‌ ഉടലെടുക്കുന്നതാണത്രെ മേല്‍ പറഞ്ഞ ദൂഷ്യഫലങ്ങളെല്ലാം. വികാര വിചാരങ്ങളുള്ള മനുഷ്യനെ സാമ്പത്തിക ശക്തിക്കുമുമ്പില്‍ ഒന്നിനും കഴിവില്ലാത്ത നിഷ്ക്രിയനും നിസഹായനുമായി അവതരിപ്പിക്കുന്ന പ്രാകൃതവും വിചിത്രവുമായ ഈ ചിന്താഗതിയുടെ നേര്‍ക്ക്‌ നമുക്ക്‌ കണ്ണടക്കുക. നമുക്ക്‌ നമ്മുടെ സങ്കല്‍പത്തിലേക്ക്‌ മടങ്ങുക- മുതലാളിത്തം പിറവിയെടുത്തത്‌ മുസ്ലിം ലോകത്തായിരുന്നെങ്കില്‍ എന്ന സങ്കല്‍പത്തിലേക്ക്‌.

കാറല്‍ മാര്‍ക്ക്സ്‌ അടക്കമുള്ള സാമ്പത്തിക വിദഗ്ദ്ധന്മ​‍ാര്‍ ഏകോപിച്ചു പറഞ്ഞതുപോലെ പ്രാരംഭഘട്ടത്തില്‍ മുതലാളിത്തം മനുഷ്യരാശിയുടെ നന്മക്കും പുരോഗതിക്കും ഉതകുന്നതായിരുന്നുവേങ്കില്‍ ഇസ്ലാം അതി​‍െന്‍റ മാര്‍ഗത്തില്‍ തടസം സൃഷ്ടിക്കുമായിരുന്നില്ല. കാരണം, മനുഷ്യരാശിക്ക്‌ നന്മ കൈവരുന്നതിനെ അത്‌ വെറുക്കുന്നില്ല. മറിച്ച്‌, ഭൂമിയില്‍ നന്മ പരത്തുകയാണ്‌ അതി​‍െന്‍റ മുഖ്യ ലക്ഷ്യം.

അതോടൊപ്പം ബന്ധങ്ങള്‍ വ്യവസ്ഥപ്പെടുത്തുന്ന നിയമങ്ങള്‍ നിര്‍മിക്കാതെ അതിനെ സ്വതന്ത്രമായി വിടുകയല്ല ചെയ്യുക. അതിനോടനുബന്ധിച്ചുണ്ടായേക്കാവുന്ന ദുഷിച്ച ചൂഷണ സമ്പ്രദായത്തെ അത്‌ തടയാതിരിക്കില്ല. അത്തരം തകരാറുകള്‍ മുതലാളിയുടെ ദുരനിമിത്തമോ മൂലധനത്തി​‍െന്‍റ യാന്ത്രികസ്വഭാവം നിമിത്തമോ എങ്ങനെ ആയിരുന്നാലും ശരി!

ഇവ്വിഷയകമായി ഇസ്ലാം അംഗീകരിച്ച നിയമപരമായ അടിസ്ഥാനം-അതാകട്ടെ എല്ലാ മുതലാളിത്ത രാഷ്ട്രങ്ങളെക്കാളും മുമ്പ്‌-മുതലുടമയോടൊപ്പം തൊഴിലാളിക്കും ആദായത്തില്‍ പങ്കുണ്ടെന്നതാണ്‌. ആ പങ്ക്‌ തുല്യമായിരിക്കണമെന്നതാണ്‌ മാലികീ മധബിലെ ഒരു വിഭാഗം പണ്ഡിതന്മ​‍ാരുടെ അഭിപ്രായം. സാമ്പത്തിക ബാധ്യതകള്‍ മുഴുവന്‍ മുതലാളിക്ക്‌. അധ്വാനഭാരം തൊഴിലാളിക്കും. മൂലധനം സംഭരിക്കുന്നതിനുവേണ്ടി മുതലാളിയും ഉത്പാദനം നടത്തുന്നതിനുവേണ്ടി തൊഴിലാളിയും അര്‍പിക്കുന്ന അധ്വാനം തുല്യമാണിവിടെ. ഈയടിസ്ഥാനത്തില്‍ ലാഭത്തിലും അവര്‍ തുല്യപങ്കാളികളാണ്‌.

നീതി നടപ്പാക്കുന്നതിനുള്ള ഇസ്ലാമി​‍െന്‍റ അദമ്യമായ അഭിലാഷമാണ്‌ ഇതില്‍ പ്രകടമായിക്കാണുന്നത്‌. തദ്വിഷയകമായി ഏറ്റവുമാദ്യമായി ചിന്തിക്കുകയും സ്വയമേവ നടപ്പിലാക്കുകയും ചെയ്തു ഇസ്ലാം. സാമ്പത്തിക സാഹചര്യങ്ങളുടെ നിര്‍ബന്ധത്തിന്‌ വഴങ്ങിയോ വര്‍ഗ സംഘട്ടനങ്ങളുടെ ഫലമായോ ആയിരുന്നില്ല അത്‌.

പ്രാരംഭഘട്ടത്തില്‍ വ്യവസായം ലളിതമായ കൈവേലയായിരുന്നു. കൊച്ചു കൊച്ചു വ്യവസായശാലകളില്‍ തുഛം തൊഴിലാളികള്‍ മാത്രമാണുണ്ടായിരുന്നത്‌. നാം ചൂണ്ടിക്കാണിച്ച ഈ നിയമനിര്‍മാണം യൂറോപ്പി​‍െന്‍റ ചരിത്രത്തിലെങ്ങും സ്വപ്നം കാണാന്‍പോലും കഴിയാത്തവിധം നീതിനിഷ്ഠമായ തൊഴില്‍ബന്ധങ്ങള്‍ കെട്ടിപ്പടുക്കാന്‍ പര്യാപ്തമായതായിരുന്നു.

എന്നാല്‍, ഇസ്ലാമിക കര്‍മശാസ്ത്രം അവിടെ വെച്ച്‌-അത്‌ സ്വന്തം നിലക്ക്‌ വളരെ ഉന്നതമായ ഒരു പരിധിയാണ്‌ - നിശ്ചലമായിപ്പോയി. കാരണം, നാലുപാടുനിന്നും വിപത്തുകളുടെ മലനിരകള്‍ മുസ്ലിം ലോകത്തി​‍െന്‍റ മേല്‍ അടര്‍ന്നുവീണുകൊണ്ടിരുന്നു. ഒരിക്കല്‍ താര്‍ത്തരികളില്‍നിന്ന്‌, മറ്റൊരിക്കല്‍ തുര്‍ക്കി സ്വേഛാധിപതികളില്‍നിന്ന്‌, പിന്നീടൊരിക്കല്‍ സ്പെയ്ന്‍ ദുരന്തം തുടര്‍ച്ചയായുണ്ടായ ആഭ്യന്തര കലഹങ്ങള്‍ കാരണമായി അങ്ങനെ പലനിലക്കും. അതോടു കൂടെ പുരോഗതിയുടെ പാതയില്‍ അത്‌ പിറകോട്ട്‌ വലിച്ചെറിയപ്പെട്ടു. ബുദ്ധിപരവും ആത്മീയവും ചിന്താപരവുമായ മരവിപ്പും മുരടിപ്പും അതിനെ അടിമുടി ബാധിച്ചു. അതി​‍െന്‍റ ദുഷ്ഫലങ്ങള്‍ അടുത്തകാലംവരെയും അതനുഭവിച്ചുകൊണ്ടിരിക്കയാണ്‌.
ഇസ്ലാമിക കര്‍മശാസ്ത്രം നിശ്ചലാവസ്ഥയെ പ്രാപിച്ച ഘട്ടത്തില്‍ യന്ത്രവിപ്ലവത്തിലൂടെ ലോകം പുരോഗതിയിലേക്ക്‌ അതിശീഘ്രം മുന്നേറിക്കൊണ്ടിരിക്കുകയായിരുന്നു. ദൈനംദിന പുതിയ പുതിയ സംഭവവികാസങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. ലോകജനതക്കിടയില്‍ പുതിയ പുതിയ ബന്ധങ്ങള്‍ ഉടലെടുത്തു. അവയിലൊന്നും പങ്കുചേരാനോ “പരിണാമ“ വിധേയമാക്കിക്കൊണ്ടിരിക്കുന്ന ലോകത്തിനനുഗുണമായ നിയമങ്ങള്‍ കണ്ടെത്തുവാനോ ഇസ്ലാമിക കര്‍മശാസ്ത്രത്തിന്‌ കഴിഞ്ഞില്ല.
പക്ഷെ, കര്‍മശാസ്ത്രവും ശരീഅത്തും രണ്ടാണ്‌. പൊതുതത്വങ്ങളുള്‍ക്കൊള്ളുന്ന ശാശ്വതരേഖയാണ്‌ ശരീഅത്ത്‌. (ചിലപ്പോള്‍ സൂക്ഷ്മമായ വിശദാംശങ്ങളും അതില്‍ കണ്ടേക്കും.) കര്‍മശാസ്ത്രമാകട്ടെ, ശരീഅത്തിനെ ആധാരമാക്കി കാലോചിതമായി കണ്ടെത്തുന്ന പരിവര്‍ത്തനോന്‍മുഖമായ നിയമസംഹിതയാണ്‌. ഒരു കാലത്തി​‍െന്‍റയോ തലമുറയുടെയോ വൃത്തത്തില്‍ ഒതുങ്ങിനില്‍ക്കാത്ത പരിഷ്കരണോന്‍മുഖമായ ഒരു ഘടകമാണത്‌.

മുതലാളിത്ത വ്യവസ്ഥയുടെ പരിണാമഘട്ടത്തില്‍ ശരീഅത്തില്‍ നിന്ന്‌ പ്രായോഗിക നിയമങ്ങള്‍ കണ്ടെത്തുവാന്‍ നമുക്ക്‌ വളരെയൊന്നും പ്രയാസപ്പെടേണ്ടിവരുമായിരുന്നില്ല. കാരണം അര്‍ത്ഥശങ്കക്കിടം നല്‍കാത്തവിധം സ്പഷ്ടവും വ്യക്തവുമായ മൗലിക തത്വങ്ങള്‍ അതുള്‍ക്കൊള്ളുന്നുണ്ട്‌.

സാമ്പത്തിക ചരിത്രകാരന്‍മാര്‍ പറയുന്നു: മുതലാളിത്ത വ്യവസ്ഥ അതി​‍െന്‍റ ലളിതവും സ്വച്ഛവുമായ ആദിമ രൂപത്തില്‍നിന്നു ഇന്നത്തെ വൃത്തികെട്ട രൂപത്തിലേക്ക്‌ പരിണമിച്ചുകൊണ്ടിരുന്നപ്പോള്‍ പതുക്കെ പതുക്കെ ദേശീയ കടംവായ്പകളെ ആശ്രയിക്കാന്‍ തുടങ്ങി. അതില്‍നിന്നാണ്‌ ആധുനിക മുതലാളിത്ത സമ്പ്രദായത്തി​‍െന്‍റ ആധാരശിലയായ ബാങ്കിംഗ്‌ സിസ്റ്റം ആവിര്‍ഭവിച്ചതു. ബാങ്കുകള്‍ മുതലാളിത്ത വ്യവസ്ഥകള്‍ക്കാവശ്യമായ വന്‍തുകകള്‍ “ആദായത്തിനും പലിശക്കും പകരം വായ്പയായി നല്‍കി.

കെട്ടുപിണഞ്ഞ ഈ സാമ്പത്തിക ചര്‍ച്ചയിലേക്കൊന്നും നമുക്ക്‌ കടക്കേണ്ടതില്ല. ഇപ്പറഞ്ഞതെല്ലാം സുസമ്മത യാഥാര്‍ത്ഥ്യങ്ങളാണ്‌. വിശദാംശങ്ങളറിയാനാഗ്രഹിക്കുന്നവര്‍ സാമ്പത്തിക ശാസ്ത്രഗ്രന്ഥങ്ങള്‍ പരിശോധിച്ചുകൊള്ളട്ടെ. ഈദൃശ വായ്പകളും ബാങ്കിംഗ്‌ ഇടപാടുകളും പലിശയെ ആധാരമാക്കിയുള്ളവയാണെന്നും പലിശ ഇസ്ലാം പൂര്‍ണമായും നിരോധിച്ച ഒന്നാണെന്നും ചൂണ്ടിക്കാണിക്കുക മാത്രമാണ്‌ നമ്മുടെ ഉദ്ദേശ്യം.